നിന്നിലലിയാൻ: ഭാഗം 31

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

who the bloody ബിച്ച്........ അല്ലെങ്കിലും അവനെയെന്തിനാ പറയുന്നത്..... അവളിത്ര ഫ്രീഡം കൊടുത്തിട്ടല്ലേ........... ഇനിയുമിത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല...... she is strictly mine........ആൻ എന്റെ മാത്രമാ........ ആൽബി ദേഷ്യംകൊണ്ട് അവരുടെ ഫോട്ടെയെടുത്ത് വലിച്ചെറിഞ്ഞു..... പിന്നെ ലീവ് ക്യാൻസൽ ചെയ്തു ഓഫീസിൽ പോയി.......... ആൻ ഉച്ചയ്ക്ക് അവിടുന്നിറങ്ങി പുറത്ത് ആൽബിയുണ്ടാകുമെന്ന ഉറപ്പിലാണ് അങ്ങോട്ട് വന്നത്...... അവനെ കാണാതിരുന്നതും അവൾക്ക് വല്ലായ്മ തോന്നി...... ഈ ഇച്ചു ഇത്...... ഒന്ന് നേരത്തെ വന്നാലെന്താ....... ഇനി അടുത്ത വല്ല സർപ്രൈസും ഒപ്പിച്ചു എന്നെ ഞെട്ടിക്കാനുള്ള പ്ലാനിൽ ആണോ ....... അവള് ഓരോന്ന് ഓർത്തു അവിടെ നിന്നു...... അരമണിക്കൂർ കഴിഞ്ഞതും അവനെ വിളിച്ചു.... അവളുടെ കോൾ കണ്ടതും അവൻ കട്ടാക്കി............ ഇങ്ങേരിത്...... ആ വരട്ടെ...... സമയം പോയതല്ലാതെ അവന്റെയൊരു വിവരവുമില്ല...... അവള് നിർത്താതെ അവനെ വിളിക്കാൻ തുടങ്ങി....... അതിനനുസരിച്ചു അവൻ കട്ട്‌ ചെയ്തു ഒടുക്കം കോൾ ബ്ലോക് ആക്കി.........

ഇച്ചു ഇതെന്താ ഈ കാണിക്കുന്നത്...... ഇനി ഓഫീസിൽ എങ്ങാനും പോയോ..... അങ്ങനെ ആണേൽ ഒന്ന് പറയാലോ..... ഇത് അതൊന്നുമില്ല..... എന്നോട് വിളിക്കാം വരാ പറഞ്ഞതല്ലേ...... ഇനി നിങ്ങള് വന്നെന്റെ കാലുപിടിക്കാതെ ഞാൻ വരില്ല............ മൂന്ന് മണിയായപ്പോൾ മഹേഷ്‌ ഓഫീസിൽ നിന്നുമിറങ്ങി അപ്പോഴും അവളവിടെ നിൽക്കുന്നുണ്ട്..... അവനവളുടെ അടുത്തേക്ക് വന്നു....... അനൂ...... താൻ ഇതുവരെ പോയില്ലേ...... ഇച്ചായനെ വെയിറ്റ് ചെയ്യുവാ...... താൻ വാ ഞാൻ ഡ്രോപ്പ് ചെയ്യാം വീട്ടിൽ...... വേണ്ടാ സാർ..... ഞാൻ ഇച്ചായന്റെ കൂടെയാ....... ഓക്കേ..... തന്റെ ഫേസ് എന്തൊപോലെയുണ്ട്..... താനിതുവരെ ഒന്നും കഴിച്ചില്ലേ......... അത്.... ഇല്ല..... ഞങ്ങളൊരുമിച്ച്...... സാർ പൊക്കൊളു.... ഇച്ചായനിപ്പോ വരും..... ഓക്കേ..... ഞാനൊരു ജ്യൂസ്‌ പറയട്ടെ...... വേണ്ടാ സാർ..... i'm സോറി.... its ഓക്കേ....... അവൻ പോയതും അവള് ബസ്സ്റ്റോപ്പിൽ ചെന്നിരുന്നു........... ഈ ഇച്ചായനിത് എവിടെ..... ബാക്കിയുള്ളോർക്ക് വിശന്നിട്ടു കുടല് കരിയുന്നു...... ഈ മനുഷ്യനെകൊണ്ട്....... ശരിയാക്കി തരാം മോനേ...... ഇന്നിങ് വാ........ എന്റെ കർത്താവേ.......... അവളുടെ മുന്നിലൂടെ ഒരുപാട് വണ്ടികളും മനുഷ്യരും കടന്നുപോയി..... ആകാശത്ത് കത്തിജ്വലിച്ച സൂര്യൻ കടലിന്റെ ആഴങ്ങളിൽ മറഞ്ഞപ്പോൾ എങ്ങും അന്ധകാരം വ്യാപിച്ചു...........

നഗരത്തിലെ തിരക്ക് കൂടിവന്നു.... ഒടുക്കം എല്ലാവരും കൂടണഞ്ഞു...... അവള് അവനെയും കാത്ത് അവിടെയിരിക്കാൻ തുടങ്ങി.......... അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു........ ഫോണിലെ ചാർജ് തീർന്ന് അത് ഓഫായി........ പലരുടെയും നോട്ടം അവളിൽ വന്ന് പതിക്കുന്നുണ്ട്............. ഇച്ചു എന്തിനാ ഇങ്ങനെ ചെയ്തേ..... വരില്ലെങ്കിൽ ഒരു മെസേജ് എങ്കിലും അയക്കായിരുന്നില്ലേ........ ഇനി ഇച്ചൂന് എന്തെങ്കിലും പറ്റിക്കാണുമോ..... അതാണോ വിളിക്കാൻ വരാതിരുന്നത്..... ന്റെ മാതാവേ ഞാൻ വാശിപിടിച്ചു ഇവിടെ....... ഇനിയിപ്പോ എങ്ങനെയാ പോകാ........ കർത്താവേ ഇച്ചൂന് ഒന്നും പറ്റിക്കാണരുതേ........ അവളവൻ കെട്ടിയ മിന്നെടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു.......... പിന്നെ പതിയെ അവിടുന്ന് എണീറ്റു...... ഒന്നും കഴിക്കാത്തതുകാരണം തലവേദനയും തലകറക്കവും ഒക്കെ ഉണ്ടായിരുന്നു......അത് മൈൻഡ് ചെയ്യാതെ അവളവിടുന്ന് പതിയെ നടന്നു..... എന്തെങ്കിലും ഒരു വണ്ടി കിട്ടണേ...... അവള് പ്രാർത്ഥിച്ചോണ്ട് നടന്നു..... പിന്നിൽ നിന്ന് ചൂളമടി കേട്ടതും അവള് തിരിഞ്ഞു നോക്കി..... ആൽബി ആകുമെന്നാണ് കരുതിയത്....... വേറെ രണ്ടുപേരെ കണ്ടതും ഉള്ളംകിടുങ്ങി.......... അവള് നടത്തത്തിന് സ്പീഡ് കൂട്ടി.... ഒപ്പം അവരും....... വെറുതെ വാച്ചിലേക്ക് നോക്കിയപ്പോൾ സമയം പതിനൊന്നു കഴിഞ്ഞിട്ടുണ്ട്.................

മാതാവേ......... കൂടെയുണ്ടാവാണേ....... ഇച്ചായന് ഒന്നും ഉണ്ടാവരുതേ........ ആൽബി പതിവ്പോലെ വന്ന് അവന്റെ കയ്യിലുള്ള കീ വച്ചു കതകുതുറന്നു........ അപ്പോഴും അവളോടുള്ള ദേഷ്യം തീർന്നിരുന്നില്ല....... അവൻ കിച്ചണിൽ കയറി ഒരു ഗ്ലാസ് വെള്ളവും കുടിച് റൂമിലേക്ക് വന്നു....... അവളവിടെയുണ്ടാകുമെന്നാണ് അവൻ കരുതിയത്........ ഇവളെവിടെപോയി........ മോനേ ഇച്ചൂ..... നീ വന്ന് കൂട്ടാതെ ചത്താലും ഞാൻ വരില്ല...... രാവിലെ മാറ്റുന്നതിനിടയിൽ അവള് പറഞ്ഞത് ഓർമ വന്നതും വേഗം ഫോണെടുത്തു അവളെ വിളിച്ചു.... ഫോൺ ഓഫായിരുന്നു...... ഇവളിത് എന്തിന് ഓഫ് ചെയ്തു വച്ചതാ...... എല്ലാത്തിനുള്ള ഫ്രീഡം തന്നിട്ടാ നിനക്കിത്ര അഹങ്കാരം....... ശരിയാക്കിത്തരാം...... അവനപ്പോൾ തന്നെ അവിടുന്നിറങ്ങി അവളുടെ ഓഫീസിന്റെ അങ്ങോട്ട്‌ വിട്ടു.............. ക്ഷീണം അവളെ നന്നേ ബാധിച്ചിട്ടുണ്ട്..... കാലുകൾക്ക് ശക്തി കുറയുന്നപോലെ...... ഒരു വണ്ടി അവളുടെ മുൻപിൽ വന്ന് നിന്നതും അവള് പേടിച്ചു...... നോക്കിയപ്പോൾ ആൽബിയാണ്.... അവനെക്കണ്ടതും പോയ ശ്വാസം അവൾക്ക് തിരിച്ചു വന്നു........

... ഇച്ചൂ....... എന്താ വരാതിരുന്നത്.... ഞാനെത്ര പേടിച്ചു എന്നറിയോ....... നീ കേറ്...... നമുക്കവിടെ എത്തിയിട്ട് സംസാരിക്കാം....... അവള് ബൈക്കിൽ കയറി അവന്റെ പുറത്തേക്ക് ചാരിയിരുന്നു..... അവളുടെ പിന്നാലെ വന്നവർ യൂണിഫോമിൽ ആൽബിയെകണ്ടതും എങ്ങോട്ടോ ഓടിപോയിരുന്നു........... ആൻ ഇറങ്ങ്....... അവൻ പറഞ്ഞതും അവളിറങ്ങി...... വേഗം അങ്ങോട്ട് നടന്നു.... നല്ല ക്ഷീണം തോന്നിയകാരണം വേഗം ചെന്ന് വെള്ളം കുടിച്ചു...... ഇച്ചു ഇതൊരുമാതിരി പണിയാ കാണിച്ചത്..... എന്തിനാ എന്നെ പോസ്റ്റാക്കിയത്....... കഷ്ടമുണ്ട്....... നിനക്കെന്താടി ഒട്ടും ബോധമില്ലേ..... ഇത്രയും സമയം നിനക്ക് ഓഫീസിൽ എന്തായിരുന്നു പണി..... ദേ ഇടിവണ്ടി എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്..... ഞാൻ അവിടുന്ന് ഇറങ്ങിയപ്പോൾ മുതൽ വിളിക്കുന്നതാ..... എന്തിനാ കോൾ ബ്ലോക്ക്‌ ചെയ്തേ...... ശല്യം ആണെന്ന് തോന്നിയിട്ട്..... കട്ട്‌ ചെയ്താൽ നിനക്ക് മനസിലാക്കാലോ...... അത്കേട്ടതും അവളുടെ നെഞ്ചോന്ന് പിടഞ്ഞു....... ഇച്ചൂ എനിക്ക് നല്ല സങ്കടം ആവുന്നുണ്ട്ട്ടോ......... സോറി പറ.... ഇന്ന് അങ്ങനെയൊക്കെ ചെയ്തതിന്....... സോറി പറാ ഇച്ചൂ...... ഇച്ചു സോറി പറയാതെ ഇച്ചൂനോട് ചത്താലും ഞാൻ മിണ്ടില്ല.... നോക്കിക്കോ.... അറിയാലോ ഞാൻ പറഞ്ഞാൽ അതേപോലെ ചെയ്യിപ്പിക്കും എന്നത്.............

അതുംപറഞ്ഞു അവള് തിരിഞ്ഞുനടക്കാൻ ഒരുങ്ങി.... പിന്നിൽ നിന്ന് ഒരു കെട്ടിപ്പിടുത്തം അവള് പ്രതീക്ഷിച്ചു...... അത് ശരിയാ...... എന്റെ പിന്നാലെ നടന്നു ഇഷ്ടാണെന്ന് പറയിപ്പിച്ചപോലെ അവനെക്കൊണ്ടും ഇഷ്ടാണെന്ന് പറയിപ്പിക്കാനാണോ ഉദ്ദേശം...... അവൾക്ക് കേട്ടത് വിശ്വസിക്കാനായില്ല....... വേഗം തിരിഞ്ഞു അവനെ നോക്കി........ എന്നതാ ഇച്ചു പറഞ്ഞെ...... നിനക്ക് മലയാളം മനസിലായില്ലേ...... നീയും നിന്റെ ആ സാറും തമ്മിൽ എന്താ...... ഇച്ചൂ സീരിയസ് ആയാണോ ചോദിക്കുന്നത്....... അതേടി...... പറാ..... എനിക്കറിയണം അവനെന്തു കാര്യത്തിനാ നിനക്കിത്രയും ഇമ്പോര്ടൻസ് തരുന്നതെന്ന്....... ഇടയ്ക്കിടെയുള്ള ഗിഫ്റ്റ്..... ഇപ്പൊ birthday സെലിബ്രേഷൻ..... എന്താടി നീ മാത്രേ ഉള്ളോ സ്റ്റാഫായി........ പറാ എനിക്കറിയണം നീയും അവനും തമ്മിൽ എന്താ....... കുറേ എന്റെ പിന്നാലെ ആയിരുന്നല്ലോ...... ഇപ്പൊ അവന്റെ പിന്നാലെ ആണോ.......

അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു........ വാക്കുകൾ കിട്ടാത്തപോലെ......... നിന്ന് മോങ്ങാതെ ആൻസർ പറാ..... അവള് കുറച്ചുനേരത്തെക്ക് കണ്ണടച്ചുപിടിച്ചു...... പിന്നെ സംസാരിച്ചു തുടങ്ങി.... എന്നെ........ ഇങ്ങനെ.... ഇങ്ങനെയാണോ മനസിലാക്കിയത്......... ഇതൊക്കെയല്ലേ മനസ്സിൽ ധരിച്ചുവച്ചത്...... അതൊക്ക അങ്ങനെയേ ഇരിക്കട്ടെ.... തിരുത്താൻ എനിക്ക് മനസില്ല......... its my മിസ്റ്റേക്...... നിങ്ങളെന്നെ മനസിലാക്കും എന്ന് കരുതിയത്........ നിങ്ങടെ സംശയം അതേപോലെ ഇരിക്കട്ടെ.........ഇനി ആൽബിയുടെ ജീവിതത്തിൽ ആനില്ല.......ഇപ്പോൾ തോന്നിയ ഈ സംശയം ലൈഫ് ലോങ്ങ്‌ ഉണ്ടാകും....... അതൊക്കെ കേട്ട് സഹിച്ചു ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്......... ഞാനായിട്ട് ഇടിച്ചുകയറി വന്നതല്ലേ നിങ്ങടെ ലൈഫിലേക്ക്..... ഇപ്പൊ.... ഞാനായിട്ട് തന്നെ പോവാ.......... ബൈ.................................... (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story