നിന്നിലലിയാൻ: ഭാഗം 32

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

its my മിസ്റ്റേക്...... നിങ്ങളെന്നെ മനസിലാക്കും എന്ന് കരുതിയത്........ നിങ്ങടെ സംശയം അതേപോലെ ഇരിക്കട്ടെ.........ഇനി ആൽബിയുടെ ജീവിതത്തിൽ ആനില്ല.......ഇപ്പോൾ തോന്നിയ ഈ സംശയം ലൈഫ് ലോങ്ങ്‌ ഉണ്ടാകും....... അതൊക്കെ കേട്ട് സഹിച്ചു ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്......... ഞാനായിട്ട് ഇടിച്ചുകയറി വന്നതല്ലേ നിങ്ങടെ ലൈഫിലേക്ക്..... ഇപ്പൊ.... ഞാനായിട്ട് തന്നെ പോവാ.......... ബൈ...........ഇന്ന് ഒരു ദിവസം കൂടിയേ ഞാനിവിടെ ഉണ്ടാകൂ...... അത് കഴിഞ്ഞാൽ നമ്മള് പിന്നെ കാണില്ല........ അത്രയും പറഞ്ഞു അവള് റൂമിൽ കയറി കതകടച്ചു........ അവിടെ ആദ്യം കണ്ണ് തറച്ചത് അവൻ വലിച്ചെറിഞ്ഞ അവരുടെ ഫോട്ടോയിലാണ്..... അത് കണ്ടതും അവൾക്ക് സങ്കടമേറി...... അവിടെയിരുന്നു പൊട്ടിക്കരയാൻ തുടങ്ങി....... ആൽബി സോഫയിൽ ചെന്ന് കിടന്നു.......അവന്റെ കണ്ണും കലങ്ങിയിരുന്നു..... ക്ഷീണം കാരണം അവൻ പെട്ടന്നുറങ്ങിപ്പോയി......... പിറ്റേന്ന് അവൻ എണീറ്റപ്പോൾ നേരെ നോക്കിയത് റൂമിലേക്കാണ്.... കതക് അപ്പോഴും അടഞ്ഞിരിക്കുന്നു........ ഇന്നലത്തെ ദേഷ്യത്തിൽ എന്തൊക്കെയാ ഞാനവളെ പറഞ്ഞത്....... അവൾക്കൊരുപാട് സങ്കടമായിക്കാണും....... ഇന്നിപ്പോ മിണ്ടോ എന്നോട്.... എവിടുന്നു.,.... എന്താ ചെയ്യാ......

കാലിൽ വീണ് മാപ്പ് പറയാം....... അവള് ക്ഷമിക്കോ....... ഛേ ഏത് നേരത്താണാവോ എനിക്ക് അങ്ങനെയൊക്കെ പറയാൻ തോന്നിയത്..... ഇനിയിപ്പോ അതൊക്കെ പറഞ്ഞിട്ടെന്താ....... ചെന്ന് പിണക്കം മാറ്റം........... അവനൊന്നു ശ്വാസം വിട്ടു..... പിന്നെ ചെന്ന് കതകിന് തട്ടാൻ തുടങ്ങി....... ആൻ...... ആൻ....... അന്നമ്മോ..... കതക് തുറക്ക്...... മതി വഴക്കുണ്ടാക്കിയത്..... ഇനി നമുക്ക് കൂട്ടാകാം....... തെറ്റ് എന്റെ ഭാഗത്താ....... റിയലി സോറി...... ഞാൻ കാല് പിടിക്കാം എന്റെ മോൾടെ....... ആദ്യമായല്ലേ ആൻ ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞത്..... എനിക്ക് അറിയാം നിനക്കെന്നോട് ദേഷ്യമാണെന്ന്........ പ്ലീസ്...... സോറി സോറി സോറി..... ഒന്ന് കതക് തുറക്ക് എന്റെ പൊന്നല്ലേ....... അന്നമ്മോ....... നീയെന്താ ഒന്നും മിണ്ടാതിരിക്കുന്നത്..... ഓക്കേ കതക് തുറക്കേണ്ട എന്നോട് വെറുപ്പാണോ അത് പറാ...... ആൻ.... ആൻ...... മോളെ ഇത് കോട്ടഴ്സ് ആണ് അല്ലായിരുന്നേൽ ഞാൻ ഇത് ചവിട്ടി തുറന്നേനെ...... ഒന്ന് തുറക്കെടാ....... അവൻ വെറുതെ തുറക്കാൻ നോക്കിയതും കതക് തുറന്നു..... റൂമിൽ അവളില്ലായിരുന്നു....... അവരുടെ ബാക്കി ഫോട്ടോയൊക്കെ തറയിൽ വീണ് കിടക്കുന്നുണ്ട്....... ഇവിടെ ഇല്ലേ.... അടുക്കളയിൽ ഉണ്ടാകോ..... അവനങ്ങോട്ട് നടന്നു..... അവിടെയൊന്നുമില്ല....... അവനു ഒരുതരം മരവിപ്പ് അനുഭവപ്പെടാൻ തുടങ്ങി........

ആൻ നീയെങ്ങോട്ടാ പോയത്....... അവൻ ഫോണെടുത്തു അവളെ വിളിച്ചു...... അതപ്പോഴും ഓഫാണ്........ടേബിളിൽ അത് ഇരിക്കുന്നതുകണ്ടു........ ആൻ.......ഇതെവിടെ....... എങ്ങോട്ടാ ഇത്ര കാലത്ത് തന്നെ പോയത്...... കർത്താവെ....... അവൻ വേഗം പുറത്തു വന്ന് നോക്കി അവളുടെ വണ്ടിയവിടെ ഇല്ലാ...... വീട്ടിൽ പോയിക്കാണും...... അങ്ങോട്ട്‌ പോയിനോക്കാം....... അവനപ്പോ തന്നെ ഇറങ്ങി....... അവന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു........ എങ്ങനെയോ അവളുടെ വീട്ടിലെത്തി....... അമ്മച്ചിയാണ് കതക് തുറന്നത്...... മോനോ..... ഒറ്റയ്ക്കാണോ.... അന്ന വന്നില്ലേ....... ചോദ്യം കേട്ടതും അവന്റെ ഹൃദയം നിലച്ചപോലെ തോന്നി........ അവളിങ്ങോട്ട് വന്നില്ലേ..... പിന്നെയിത് എവിടെക്കാ പോയത്.......... മോനേ..... വാ കയറിയിരിക്ക്...... അതമ്മച്ചി ഞാനിവിടെ അടുത്ത് വരെ വന്നപ്പോൾ കയറിയെന്നെ ഉള്ളൂ........ ഞാൻ ചെല്ലട്ടെ... എന്താമോനെ...... എന്തെങ്കിലും പ്രശ്നം ഉണ്ടോ...... ഞാൻ ഇന്നലെ മുതൽ വിളിക്കുകയാ അന്നയെ ഫോൺ ഓഫാണല്ലോ........ അതവളുടെ ഫോണിന് ഒരു കംപ്ലയിന്റ്...... ഞാൻ ചെല്ലട്ടെ...... കുറച്ചു എമർജൻസി ഉണ്ട്......... അവൻ വേഗം അവിടുന്ന് പോന്നു........... ആൻ...... എനിക്കറിയാം നിനക്ക് അത്രയും വലിയ വേദനയാ ഞാൻ തന്നതെന്ന്...... നിന്നെ ഞാൻ സംശയിച്ചു....... നിന്റെ സ്നേഹത്തെയും........

. അതിന് നീയെനിക്കു എന്ത് ശിക്ഷ തന്നാലും ഞാൻ സ്വീകരിക്കാം...... എന്നാലിത്..... നിന്നെയൊന്നു കാണാതെ നിന്റെ ശബ്ദം കേൾക്കാതെ എങ്ങനെയാ ഞാൻ............ എങ്ങോട്ടാ അവള് പോയിട്ടുണ്ടാകുക...... വണ്ടിയെടുത്തല്ലേ പോയത്...... ട്രാഫിക് പോലീസിന്റെ ഏതെങ്കിലും ക്യാമിൽപെടാതിരിക്കില്ല അത് പോയി ചെക്ക് ചെയ്യാം........ അവൻ നേരെ അങ്ങോട്ട് വിട്ടു...... എനിക്ക് ഇന്നലെ നൈറ്റിലെ നമ്മുടെ സിറ്റിയിലെ ഫുടേജ് ഒന്ന് വേണം....... അവര് അത് എടുത്ത് കൊടുത്തു........ അവളുടെ വണ്ടി സ്റ്റാൻഡിൽ ഒരു ഭാഗത്ത് നിർത്തിയിട്ടത് കണ്ടതും അവൻ വേഗം അങ്ങോട്ട് ചെന്ന് അവിടെയൊക്കെ അന്വേഷിച്ചു.......... എന്നാലൊരു വിവരവും കിട്ടിയില്ല......... അവന്റെ കൈകാലുകൾ തളരാൻ തുടങ്ങി........... ഞാൻ ഇന്നലെ എന്തിനാ കർത്താവേ അങ്ങനെയൊക്കെ എന്റെ ആനിനോട് പറഞ്ഞത്.......... ഞാൻ സംശയിച്ചത് അവൾക്ക് താങ്ങാനായിട്ടുണ്ടാവില്ല..... എല്ലാം തുറന്ന് പറയുന്നവളെ ഞാൻ...........എനിക്കറിയാം ആൻ നിന്റെ മനസ്സിൽ ഞാൻ മാത്രേ ഉള്ളെന്ന്..... എന്നാൽ ഇന്നലെയെനിക്ക് എന്തോ സഹിക്കാൻ പറ്റിയില്ല.......... മാതാവേ നീ തന്നെയെനിക്ക് ഒരു വഴി കാണിച്ചു താ.......... ഇനിയമ്മച്ചിയുടെ അടുത്തേക്ക് പോയികാണുമോ........ അവൻ കണ്ണ് തുടച് ഫോണെടുത്തു അമ്മച്ചിയെ വിളിച്ചു......

ഹലോ അമ്മച്ചി..... എന്താ അമ്മച്ചീടെ മോൻ കാലത്ത് തന്നെ...... അത്..... ഒന്നുല്ല...... അവിടെ എന്നതാ വിശേഷം...... എന്ത് വിശേഷം........ ഇങ്ങനെ പോണു...... എടാ നീ കോട്ടഴ്സിൽ ആണോ..... അല്ല പുറത്താ..... ആണോ..... മോള് എന്താ ഫോൺ ഓഫ് ചെയ്തത്...... ഇന്നലെ ആയിരുന്നല്ലേ birthday........ ഞാൻ കുറേ വിളിച്ചു....... അമ്മച്ചിയുടെ സംസാരംകേട്ടതും ആൽബിൻ തീർത്തും തളർന്നു..... ശബ്ദംപോലും പുറത്തു വരുന്നില്ല ...... അമ്മച്ചി..... ഞാൻ വിളിക്കാം..... എമർജൻസി ആണിപ്പോ....... അവനതും പറഞ്ഞു കോള് കട്ട്‌ ചെയ്തു........ ആൻ..... നീയിത് എവിടെയാ പോയത് ....... ഇനി ഓഫീസിൽ എങ്ങാനും......... പോയി നോക്കാം...... അവനങ്ങോട്ട് വിട്ടു..... എന്നാൽ നിരാശയായിരുന്നു ഫലം......... ഞാൻ എവിടെയാ അവളെ അന്വേഷിക്കേണ്ടത്...... ഇനി ഫ്രണ്ട്സിന്റെ വീട്ടിൽ...... നന്ദുവിനെ വിളിക്കാം..... അവനറിയാവുന്ന അവളുടെ ഫ്രണ്ട്സിനെയെല്ലാം വിളിച്ചു..... എന്നാൽ ആർക്കും ഒന്നുമറിയില്ല............ ആൻ........ i'm സോറി....... i'm സോറി....... നീയെവിടെയാ മോളേ......... ഇതെനിക്ക് ഒട്ടും താങ്ങാൻ വയ്യാ ആൻ........ എനിക്ക് നിന്നെ കാണണം......... എന്റെ ഈശോയേ....... എന്റെ ആനിന്റെ എന്തെങ്കിലും ഒരു വിവരം എനിക്ക് കിട്ടണേ......... ഇനിയൊരിക്കലും ഞാനവളെ വേദനിപ്പിക്കില്ല.......

എനിക്കൊന്ന് കണ്ടാൽ മാത്രം മതി എന്റെ ആനിനെ...... ഇന്നലെത്തന്നെ ഞാനവളോട് മാപ്പ് പറഞ്ഞിരുന്നെങ്കിൽ അവളൊപ്പം ഉണ്ടാകുമായിരുന്നു............... അവനവിടെ ബൈക്കിൽ തളർന്നിരുന്നു.............. ഇതേസമയം മറ്റൊരിടത്ത്....... ന്റെ ചക്കര അമ്മച്ചി..... ഉമ്മ ...... എനിക്ക് ഒരു ദോശേം കൂടെ താ..... വിശക്കുന്നു....... അമ്മച്ചി അവൾക്ക് ഒരു ദോശകൂടെ ചൂടോടെ എടുത്ത് കൊടുത്തു....... അമ്മച്ചീടെ മോൻ എന്ത് പറഞ്ഞു...... നീയവിടെ ഇല്ലാത്ത വിവരമൊന്നും അവൻ പറഞ്ഞില്ല...... എന്തായാലും നല്ല ടെൻഷനിലാ........ കുറച്ചു ടെൻഷനാകട്ടെ........ ഇനി ഇങ്ങനെ ചെയ്യാൻ പാടില്ലല്ലോ...... അത് തന്നെ..... ഈ സംശയം അത്രനല്ല അസുഖം അല്ല..... തുടക്കത്തിലെ ചികിൽസിച്ചില്ലെങ്കിൽ അത് ശരിയാകില്ല.......... അല്ല മോളെന്താ വീട്ടിൽ പോകാതെ ഇങ്ങോട്ട് വന്നത്..... ഇച്ചായൻ എന്നെ കാണാതായി എന്നറിഞ്ഞപ്പോൾ തന്നെ വീട്ടിൽ പോയിക്കാണും....... ഞാൻ അവിടെ പോയിരുന്നേൽ എന്റെ അമ്മച്ചി എന്നെ ഒറ്റിയേനെ................. ഒന്ന് രണ്ടുദിവസം അവനൊന്നു വലയട്ടെ.......... മോള് പേടിക്കണ്ട അമ്മച്ചിയുണ്ട് കൂടെ....... അവളുടെ കണ്ണിൽ ഒരു നിരാശ നിറഞ്ഞത് അവര് ശ്രദ്ധിച്ചു..... എന്നതാ മോളേ...... എന്താ വല്ലാതിരിക്കുന്നത്......... അത് അമ്മച്ചി..... ഞാനെന്റെ എല്ലാ കാര്യങ്ങളും ഇച്ചൂനോട് തുറന്ന് പറയുന്നതല്ലേ....... എനിക്കയാളോട് എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാനതൊക്കെ ഇച്ചൂനോട് പറയോ........... ഇച്ചു എന്നെ മനസിലാക്കിയില്ലല്ലോ എന്നോർത്തപ്പോൾ........

ഏയ്‌..... എന്താ മോളേയിത്...... സ്നേഹമുള്ളിടത്തെ പിണക്കത്തിനും പരിഭവത്തിനും സ്ഥാനം ഉള്ളൂ......... എങ്കിലേ സ്നേഹത്തിന്റെ ആഴം തിരിച്ചറിയൂ....... നീയിവിടെ ഉണ്ടെന്നറിഞ്ഞാൽ അവനപ്പോൾ ഇവിടെയെത്തും........ ഇന്ന് എന്നതായാലും അവനൊന്നു തിരയട്ടെ......... നാളെ ഇങ്ങോട്ട് വരാൻ പറയാം...... അമ്മച്ചീ....... ഞാൻ ഇവിടെ ഉണ്ടെന്ന് പറയല്ലേ പ്ലീസ്..... അത് പറയുന്നില്ല.... വേറെ എന്തെങ്കിലും പറയാലോ........... നീയങ്ങോട്ട് അവന്റെ പിന്നാലെ നടന്നിട്ടല്ലേ അവൻ നിന്നെ കെട്ടിയത്...... ഇനി കുറച്ചു പിന്നാലെ നടക്കുന്ന സുഖം അവനറിയട്ടെ.......മോള് വിഷമിക്കണ്ട........ ചെല്ല് പോയി കുളിച്ചേച്ചും വാ....... അമ്മച്ചി പറഞ്ഞതും അവള് ചെന്ന് കുളിച്ചു...... അവരുടെ റൂമിലിരുന്നതും അവന്റെയോർമ്മകൾ അവളെ വീർപ്പുമുട്ടിക്കുന്നതായി തോന്നി....... വേഗം അവളവിടുന്നിറങ്ങി............ ആൽബി ഒരു തുള്ളി വെള്ളംപോലും കുടിക്കാതെ അവള് പോകാൻ സാധ്യതയുള്ളിടത്തെല്ലാം അവളെയും തിരിഞ്ഞു നടക്കാൻ തുടങ്ങി......... കണ്ണടച്ചാലും തുറന്നാലും മുൻപിൽ തെളിയുന്നത് ഒരേയൊരു രൂപമാണ്......... വിശപ്പും ദാഹവും എങ്ങോ മറഞ്ഞു...... എല്ലാത്തിനോടും വെറുപ്പ് തോന്നാൻ തുടങ്ങി....... മാതാവേ....... അവളെ കണ്ടില്ലെങ്കിലും കുഴപ്പമില്ല..... അവള് സേഫ് ആയിരുന്നാൽ മതി.......

എവിടെയാണേലും.......... രാവേറെയായതും അവൻ കോട്ടഴ്സിൽ പോയി...... ഒരുപോള കണ്ണടയ്ക്കാതെ പുറത്ത് വന്ന് അങ്ങനെയിരുന്നു...... നേരം വെളുക്കാറായപ്പോൾ ഒന്നറിയാതെ മയങ്ങിപ്പോയി....... ഫോൺ അടിയുന്നത് കേട്ടാണ് എണീറ്റത്..... അമ്മച്ചിയാണ്....... ഹലോ അമ്മച്ചി.... ആൽബി നീയെവിടെ..... ഒന്ന് വരോ ഇങ്ങോട്ട്...... എനിക്കൊട്ടും വയ്യ....... അമ്മച്ചി ഞാൻ ചേട്ടായിയോട് പറയാം.... ഞാൻ ഒരു എമർജൻസി ഡ്യൂട്ടിയിലാണ്..... ഓഹ് പെറ്റതള്ള ചാവാൻ കിടക്കുമ്പോഴാ അവന്റെ ഡ്യൂട്ടി...... വേണ്ടെടാ.... നിന്റെ കെട്ട്യോൾ ആയിരുന്നെങ്കിലും ഇതെന്നെ പറയണം...... എന്റമ്മച്ചീ അല്ലെങ്കിലേ മനുഷ്യനിവിടെ പാതി ചത്തിരിക്കാ..... ഞാൻ വന്നേക്കാം അങ്ങോട്ട്‌....... അവൻ കോൾ കട്ട്‌ ചെയ്തു....... ഒന്ന് പെട്ടന്ന് ഫ്രഷായി അങ്ങോട്ടിറങ്ങി......... പോകുന്നവഴിയിൽ വെറുതെയെങ്കിലും അവളെ തിരിഞ്ഞു.......... ആൻ നീയിത് എവിടെയാ മറഞ്ഞിരിക്കുന്നത്.............. ഓരോന്നു ആലോചിച്ചു വീടെത്തി...... ഫ്രന്റിലെ കതക് അടച്ചിട്ടുണ്ട്..... അവൻ ബെല്ലടിച്ചു വെയിറ്റ് ചെയ്തു...... മോളേ ആൽബിയിരിക്കും.... നീ അങ്ങോട്ടേങ്ങാനും മാറി നിന്നോ..... അമ്മച്ചി പോയി നോക്കട്ടെ...... അവള് കിച്ചണിൽ പോയിനിന്നു....... നീ വന്നോ.... അമ്മച്ചിക്ക് എന്നതാ പറ്റിയത്...... എനിക്കെന്നാന്നറിയില്ല ഒരു വല്ലായ്മ...... വേഗം മാറ്റി വാ ഹോസ്പിറ്റലിൽ പോകാം..... എനിക്കിന്ന് തന്നെ പോകണം...... അമ്മച്ചിയ്ക്ക് അവന്റെ കോലം കണ്ടതും ഒരുമാതിരി തോന്നി........

നീയിരിക്ക്..... ചായ എടുത്തു തരാം.... എന്നിട്ട് പോകാം..... എന്റമ്മച്ചി..... വേഗം മാറ്റി വാ എനിക്ക് ചായേം ചോറും ഒന്നും വേണ്ടാ...... എന്നാത്തിനാടാ നീയീ തുള്ളുന്നത്...... അവനൊന്നും പറയാതെ അവിടെയിരുന്നു..... അമ്മച്ചി അടുക്കളയിലേക്ക് ചെന്നു..... മോളേ...... ആൽബി വല്ലാതെ വിഷമിക്കുന്നുണ്ട്...... മോളവനോട് മിണ്ടണ്ട....... ഇവിടെയുണ്ടെന്നുള്ളത് അവനറിഞ്ഞോട്ടെ...... അതല്ലേ നല്ലത്..... അവള് അമ്മച്ചിയെ ഒന്ന് നോക്കി...... ആൽബിയ്ക്ക് ഓരോ മിനിറ്റ് കഴിയുംതോറും ടെൻഷൻ കൂടാൻ തുടങ്ങി..... ഈ അമ്മച്ചി...... ഹോസ്പിറ്റലിൽ പോയിട്ട് വേണം എനിക്കവളെ തിരയാൻ പോകാൻ...... അവൻ അടുക്കളയിലേക്ക് നടന്നു........ അമ്മച്ചീ...... അവനതും വിളിച്ചാണ് അങ്ങോട്ട് വന്നത് ......ആനും അമ്മച്ചിയും ഒരുമിച്ച് തിരിഞ്ഞു......... അവളെ അവിടെ കണ്ടതും അവന്റെ കണ്ണ് നിറഞ്ഞു ......... ഒന്ന് ശ്വാസം വിട്ടു........ ആൻ....... മോളേ........ അവള് ദേഷ്യത്തിൽ മുഖം വെട്ടിച്ചു......... ആൽബി അമ്മച്ചിയെ ഒന്ന് നോക്കി.... എന്നിട്ട് ചിരിച്ചുകൊടുത്തു........ അവനവളുടെ അടുത്തേക്ക് വന്നതും അമ്മച്ചി അവനു മുന്നിൽ നിന്നു......... അമ്മച്ചിയുടെ കൈ മുഖത്തു പതിഞ്ഞതും അവനൊന്നു ഞെട്ടി......... അമ്മച്ചീ...... നാണമില്ലെടാ നിനക്ക്....... അവൻ വലിയൊരാള്....... സംശയരോഗി........

എന്റമ്മച്ചി അതറിയാതെ ദേഷ്യത്തിൽ പറ്റിയതാ......... അമ്മച്ചിക്കൊന്ന് സൂചിപ്പിക്കായിരുന്നില്ലേ ഇവളിവിടെയുണ്ടെന്ന്......... ഇത്രയും നേരം ഞാൻ എത്രയധികം വേദനിച്ചു എന്നറിയോ........ ചങ്ക്പൊടിഞ്ഞു ചോര വരായിരുന്നു...... അതിനിപ്പോ എന്നാ..... തോന്ന്യാസം കാണിച്ചിട്ടല്ലേ...... കുറച്ചു വേദനിക്കണം നീ....... അവന്റെയൊരു..... ഞാനേ ഒന്നും പറയുന്നില്ല.......... ഞാനിപ്പോ വരാം..... അതുംപറഞ്ഞു അമ്മച്ചിയവിടുന്ന് പോന്നു............ആൽബി കണ്ണ് തുടച്ചു അവളുടെ അടുത്തേക്ക് ചെന്നു......... ആൻ........ i'm സോറി........ അറിയാതെ പറഞ്ഞു പോയതാ...... റിയലി സോറി..... അവനവളുടെ ഷോൾഡറിൽ കൈവച്ചതും അവളത് തട്ടിമാറ്റി....... തൊട്ടുപോകരുതെന്നെ..... അവനുനേരെ അവള് ചീറി..... ആൻ....... അവള് അടുക്കളയിൽ നിന്ന് പെട്ടന്ന് മാറി....... അവൻ കുറച്ചു നേരം അവിടെനിന്നു..... പിന്നെ അമ്മച്ചിയുടെ അടുത്തേക്ക് ചെന്നു...... നിങ്ങള് തന്നെയാണോ എന്നെ പെറ്റത്.... എടാ..... എനിക്കറിയണം നിങ്ങൾക്ക് ഞാനാണോ അതോ നിങ്ങടെ മരുമോളാണോ ഇമ്പോര്ടന്റ്റ്‌ എന്ന്.........

എനിക്കെന്റെ മോള് തന്നെയാ വലുത്...... ഓഹ്...... കഴിക്കാൻ എന്തെങ്കിലും തരോ..... വിശന്നിട്ടു കുടലൊക്കെ കരിഞ്ഞു...... നന്നായി....... തോന്ന്യാസംകൊണ്ടല്ലേ....... എന്റമ്മച്ചീ അറിയാതെ പറ്റിയതാ...... പറഞ്ഞുപോയതിൽ ഞാൻ ഒരുപാട് വേദനിക്കുന്നുണ്ട്...... എടാ ആൽബി...... കത്തിയേക്കാൾ മൂർച്ചയുണ്ട് വാക്കിനു....... പറയുന്നാൾ അത് മറന്നു പോകുമെങ്കിലും അത് കേട്ടാൾക്ക് ഒരിക്കലും മറക്കാൻ പറ്റില്ല......... മോൾക്ക് നല്ല വിഷമം ഉണ്ട്....... വേറെ ആരെങ്കിലും അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അവൾക്കത് കുഴപ്പമില്ലായിരുന്നു....... എന്നാൽ നീ പറഞ്ഞപ്പോൾ....... അത്പോട്ടെ..... കഴിഞ്ഞത് കഴിഞ്ഞു ഇനി ഇങ്ങനെയൊന്നും ഉണ്ടാകരുത് ..... നീ കൈകഴുകി ഇരിക്ക് ഞാൻ കഴിക്കാൻ എടുക്കാം.............................. (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story