നിന്നിലലിയാൻ: ഭാഗം 33

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

കത്തിയേക്കാൾ മൂർച്ചയുണ്ട് വാക്കിനു....... പറയുന്നാൾ അത് മറന്നു പോകുമെങ്കിലും അത് കേട്ടാൾക്ക് ഒരിക്കലും മറക്കാൻ പറ്റില്ല......... മോൾക്ക് നല്ല വിഷമം ഉണ്ട്....... വേറെ ആരെങ്കിലും അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അവൾക്കത് കുഴപ്പമില്ലായിരുന്നു....... എന്നാൽ നീ പറഞ്ഞപ്പോൾ....... അത്പോട്ടെ..... കഴിഞ്ഞത് കഴിഞ്ഞു ഇനി ഇങ്ങനെയൊന്നും ഉണ്ടാകരുത് ..... നീ കൈകഴുകി ഇരിക്ക് ഞാൻ കഴിക്കാൻ എടുക്കാം....... അവൻ കൈകഴുകി ഇരുന്നു...... കഴിക്കാൻ തുടങ്ങിയെങ്കിലും തൊണ്ടയിൽ കുടുങ്ങി കിടക്കുന്നപോലെ..... അവൻ മതിയാക്കി എണീറ്റു.............. ആൻ ഉമ്മറത്തു ഇരിക്കുന്നത് കണ്ടതും അവനടുത്തേക്ക് ചെന്നു അവളുടെ അടുത്തായി ഇരുന്നു...... അവനെയൊന്ന് കനപ്പിച്ചു നോക്കി അവളവിടുന്ന് എണീറ്റുപോയി........ അവന്റെ ഉള്ളം വല്ലാതെ പിടയുന്നുണ്ടായിരുന്നു........... അവൻ ഫോണെടുത്ത് റാഫിയെ വിളിച്ചു...... സാർ.... റാഫി ഞാൻ രണ്ടുദിവസം ലീവായിരിക്കും...... താൻ ആ കേസ് ഒന്ന് മെയിൽ ചെയ്തേക്ക്...... ഓക്കേ സാർ........ സാർ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ..... ഏയ്‌.... nothing...... ഓക്കേ റാഫി.... അവൻ കോള് കട്ടാക്കി കുറച്ച്നേരം അവിടെ ചാരിയിരുന്നു......... ആൽബി....... അമ്മച്ചി വിളിച്ചതും അവൻ നേരെയിരുന്നു...... എന്താടാ.......

ഒന്നുല്ല അമ്മച്ചി...... പറയുമ്പോൾ എനിക്കൊന്ന് ആലോചിക്കുകയെങ്കിലും ചെയ്യാമായിരുന്നു....... പെട്ടന്നുണ്ടായ ദേഷ്യത്തിൽ ഞാൻ എന്തൊക്കയോ വിളിച്ചു പറഞ്ഞു......... അവൾക്കെന്നോട് വെറുപ്പും ദേഷ്യവും ആകും..... നീയങ്ങനെയാണോ ആൽബി അവളെ മനസിലാക്കിയത്....... നിന്നെ വെറുക്കാൻ അവൾക്ക് കഴിയോ....... ഇപ്പോഴത്തെയീ പിണക്കം പെട്ടന്ന് നീ അങ്ങനെ ഒക്കെ പറഞ്ഞതുകൊണ്ടാ........ നിന്നോട് വെറുപ്പോ മറ്റോ ഉണ്ടായിരുന്നെങ്കിൽ ഇങ്ങോട്ട് വരുമോ....... ടെൻഷൻ ആകേണ്ട...... പയ്യെ അത് മാറും....... ഇനി ഇങ്ങനെയൊന്നും ഉണ്ടാകരുത്....... ഇല്ലമ്മച്ചി..... ഇനി എന്ത് പറയുന്നതിനുമുൻപേ നന്നായിട്ട് ആലോചിച്ചേ ചെയ്യൂ........ അവളെപ്പോഴാ അമ്മച്ചി ഇവിടെ എത്തിയത്..... ഇന്നലെ പുലർച്ചയ്ക്ക്........ ഉം.... നീ പോകുന്നില്ലല്ലോ ഇന്ന്... ഇല്ല.... എന്നാൽ ചെന്ന് മാറ്റ്.... അവൻ റൂമിലേക്ക് നടന്നു..... ആൻ ജനൽപാളികൾക്കിടയിലൂടെ പുറത്തേക്ക് നോക്കുകയാണ്.... അവളുടെ പ്രതിബിബം കണ്ണാടിയിൽ തെളിയുന്നുണ്ട്.... ആൽബി അത് നോക്കി നിന്നു..... നിറഞ്ഞുതുളുമ്പുന്ന കണ്ണുകൾ കണ്ടതും അവനു വല്ലായ്മ തോന്നി.... കുറുമ്പും കുസൃതിയും നിറഞ്ഞു നിൽക്കുന്ന കണ്ണുകളിൽ ഇന്ന് അശ്രു പൊടിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ കാരണക്കാരൻ താൻ മാത്രമാണെന്ന ചിന്ത അവനെയേറെ വിഷമിപ്പിച്ചു..........

.ഒന്നവളെ കെട്ടിപ്പിടിക്കാൻ ഉള്ളിൽ കൊതിയേറിയെങ്കിലും അവളിൽനിന്നുമുണ്ടാകാൻ പോകുന്ന പ്രതികരണമൊർത്തു അത് വേണ്ടെന്ന് വച്ചു......... ഈ ലോകത്തിലൊന്നുമല്ലാത്ത രീതിയിലാണ് അവളുടെ നിൽപ്പ്.........കണ്ണുകൾ നിറയുന്നത് ഇടയ്ക്കിടെ തുടയ്ക്കുന്നുണ്ട്...... എങ്കിലും അവ നിർത്താതെ ഒഴുകുന്നു......... ഇടയ്ക്ക് കണ്ണാടിയിലേക്ക് നോക്കിയപ്പോൾ അവളെയും നോക്കിനിൽക്കുന്ന ആൽബിയെ കണ്ടു......... സോറി....... ആൻ.... ഒന്ന് ദേഷ്യത്തിൽ നോക്കി അവള് റൂമിൽ നിന്നുമിറങ്ങി....... അവൻ പെട്ടന്നാവളുടെ കൈപിടിച്ച് വച്ചു...... കയ്യെടുക്ക്...... ആൻ..... ഞാൻ....... കയ്യെടുക്കാൻ പറഞ്ഞു......... ആൻ പ്ലീസ്...... കാലുപിടിക്കാം നിന്റെ...... മിസ്റ്റർ ആൽബിൻ ips കയ്യെടുക്ക്....... ദൃഢമായ വാക്കുകൾ കേട്ടതും അവൻ കയ്യെടുത്ത്...... അവള് പുറത്തേക്കുപോയി.......... എന്നോട് ഇത്രയും ദേഷ്യവും വാശിയും കാണിക്കുന്നുണ്ടെങ്കിൽ അവൾക്ക് എന്തുമാത്രം വേദനിച്ചുകാണും...... അവൻ കട്ടിലിൽ മലർന്നുകിടന്നു..... കണ്ണ് നിറയുന്നുണ്ട് അത് മറയ്ക്കാനെന്നോണം ഒരു കയ്യാൽ കണ്ണ് മറച്ചു പിടിച്ചിട്ടുണ്ട്..... ഇടയ്ക്കൊന്ന് മയങ്ങിപ്പോയി...... ഇച്ചായാ...... പെട്ടന്ന് അങ്ങനെ ഉണ്ടായപ്പോൾ എനിക്ക് സഹിച്ചില്ല.... അതാ ഞാൻ ഇങ്ങനെ........ വാ എണീക്ക്..... ഇച്ചൂസ് എണീക്കെടാ.......

എണീക്കന്റെ ഇടിവണ്ടി..... അത്കേട്ടതും അവൻ ചാടിപിടഞ്ഞു എണീറ്റു..... കണ്ണ് തുറന്നപ്പോൾ മനസിലായി മനസിന്റെ ഭ്രമം ആണെന്ന്.............. പിന്നെ കിടക്കാൻ തോന്നിയില്ല...... അവിടുന്ന് എണീറ്റ് ജനലിന്റെ അടുത്ത് വന്ന് നിന്നു...... ആൻ ഊഞ്ഞാലിൽ ഇരിക്കുന്നത് കണ്ടു....... അന്ന് വാശിപിടിച്ചു ഊഞ്ഞാൽ കെട്ടിപ്പിച്ചത് ഓർമ വന്നതും അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു പിന്നെയാതൊരു നൊമ്പരമായി മാറി........... ഇനിയും വയ്യ ആൻ എനിക്ക്......... എന്തുകൊണ്ട് ഞാൻ അങ്ങനെ റിയാക്ട് ചെയ്‌തെന്ന്കൂടെ നീയറിയണം........ ഇന്നേവരെ ഒന്നിനും നിന്നെ വേദനിപ്പിക്കാത്ത ഞാൻ നീയെന്തുകര്തുമെന്ന്പോലും ഓർക്കത്തെ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെന്തെങ്കിലും കാരണം ഉണ്ടാവില്ലേ ആൻ......... എനിക്ക് നിന്നോട് സംസാരിച്ചേ മതിയാകൂ...... അവള് അവിടുന്ന് എണീറ്റപോകുന്നത് കണ്ടതും അവൻ താഴേക്ക് ചെന്നു...... അവളമ്മച്ചിയോട് സംസാരിച്ചിരിക്കുകയാണ്...... അവര് പറയുന്നതും ശ്രദ്ധിച് അവനവിടെയിരുന്നു......... അമ്മച്ചി ഒന്ന് ഫോൺ തരോ.... ഞാനൊന്ന് അമ്മച്ചിയെ വിളിക്കട്ടെ..... അമ്മച്ചി ഫോൺ കൊടുത്താതും അവള് വീട്ടിലേക്ക് വിളിച്ചു..... ആ ചേട്ടത്തി എന്നതാ.... ചേട്ടത്തി അല്ല സാറാമ്മേ....

ഞാനാ.... നീയെപ്പോ പോയി..... അല്ല നിന്റെ ഫോൺ എന്തിയെ.... അത് കംപ്ലയിന്റ്..... കുറച്ചുനേരം കൂടെ അവള് സംസാരിച്ചു പിന്നെ കട്ട്‌ ചെയ്തു....... അമ്മച്ചീ..... നമ്മുകീ വീടിന്റെ മുഖചായ അങ്ങട് മാറ്റിയാലോ..... എന്നതാ.... അവിടെയൊക്കെ കണ്ടോ വേണ്ടാത്ത കുറേ ചെടികൾ അതൊക്കെ ഒഴിവാക്കി ഒരു ഗാർഡൻ...... അതിന്റെ അപ്പുറത്തു ഒരു പച്ചക്കറി തോട്ടം...... അപ്പോൾ നിനക്ക് ജോലിക്ക് പോകണ്ടേ.... ഇതും ചെയ്ത് ഇവിടെയിരുന്നാൽ മതിയോ........ അമ്മച്ചി പെട്ടന്ന് ചോദിച്ചു.... ഞാൻ റിസൈൻ ചെയ്യാൻ പോകുവാ...... അവള് പറഞ്ഞതും അമ്മച്ചി ആൽബിയെ നോക്കി..... അവനാകെ ഷോക്കായി ഇരിക്കുന്നുണ്ട്..... ആൻ നീയെന്നതാ പറയുന്നത്........ ഞാൻ പറഞ്ഞു അറിയാതെ പറ്റിയതാണെന്ന്...... നിന്റെ കാലുപിടിക്കാനും ഞാൻ റെഡിയാ...... എനിക്ക് നിങ്ങള് പറയുന്നതൊന്നും കേൾക്കാൻ താല്പര്യം ഇല്ല ..... അതും പറഞ്ഞു അവളെണീക്കാൻ തുടങ്ങി..... അവനവളുടെ കൈപിടിച്ച് വച്ചു........ എനിക്ക് സംസാരിച്ചേ പറ്റൂ....... അമ്മച്ചി വേഗം അവിടുന്ന് മാറി...... അവള് കൈത്തട്ടിമാറ്റാൻ നോക്കുന്നുണ്ടെങ്കിലും കഴിയുന്നില്ല..... ആൻ...... എനിക്കറിയാം ഞാൻ പറഞ്ഞതത്രയും തെറ്റാണു..... ന്യായീകരിക്കുന്നില്ല........

എന്നാൽ നീ തന്നെ ഒന്നാലോചിച്ചു നോക്ക് നിന്നെ സ്നേഹിക്കാൻ തുടങ്ങിയതിൽ പിന്നെ എപ്പോഴെങ്കിലും അന്നല്ലാതെ ഞാൻ മോശമായി പെരുമാറിയിട്ടുണ്ടോ....... നിന്നെ വേദനിപ്പിച്ചിട്ടുണ്ടോ....... നിന്റെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും എപ്പോഴെങ്കിലും തടസം നിന്നിട്ടുണ്ടോ........... നിന്നോട് എപ്പോഴും ഞാനെന്താ പറയാറുള്ളത് നീയായിരിക്കണമെന്ന് അല്ലേ....... നീ നിന്റെ ഫ്രണ്ട്സിന്റെ കൂടെ പോകാറില്ലേ....... നന്ദുവിനും ജിത്തുവിനും എപ്പോഴും ഏത് സമയത്ത് വേണമെങ്കിലും നിന്നെ കാണാനും അവരുടെ കൂടെ പുറത്തുപോകാനുമുള്ള ഫ്രീഡം ഇല്ലേ..... ഞാൻ ഇന്നേവരെ അതിന് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ........ വേറെ ആരെങ്കിലും ആണെങ്കിൽ അതിനൊക്കെ സമ്മതിക്കോ ആൻ....... എനിക്ക് നിന്നോടുള്ള വിശ്വാസത്തിന്റെ പുറത്താ അതെല്ലാം....... അവന്റെ വാക്കുകൾ പലതും ഇടറുന്നുണ്ട്...... അവനൊന്നു ശ്വാസമെടുത്തു......... എന്നിട്ടവളുടെ അടുത്തായി ഇരുന്നു ആ കൈകൾ രണ്ടും ചേർത്തുപിടിച്ചു............ ഇതിനു മുൻപ് അവൻ നിനക്ക് ഒരുപാട് ഗിഫ്റ്സ് തന്നിട്ടുണ്ട്....... ഞാൻ അതിന്റെ പേരിൽ നിന്നോട് തർക്കിച്ചോ........എന്തെങ്കിലും പറഞ്ഞിരുന്നോ........ ഇല്ലല്ലോ..... നീ തന്നെ ആലോചിച്ചു നോക്ക്...... അന്ന് എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.......

അതിന്റെ കാരണം നിനക്ക് മനസിലാവാണമെങ്കിൽ നീയെന്റെ ഭാഗത്ത് നിന്നൊന്ന് ആലോചിക്ക്........ഞാൻ ചെയ്തത് ശരിയാണെന്ന് വാദിക്കുകയല്ല..... അതിനുണ്ടായ സിറ്റുവേഷൻ ആണ് പറയുന്നത്...... ഞാൻ ചെയ്തത് തെറ്റ് തന്നെയാ.... എന്നെ ജീവനെക്കാളേറെ സ്നേഹിക്കുന്ന നിന്നെ സംശയിച്ചു............ ആൻ ഞാനൊരു കാര്യം ചോദിക്കട്ടെ...... എന്നെ മറ്റുവല്ല പെണ്ണുങ്ങളും നീ ട്രീറ്റ്‌ ചെയ്യുന്നപോലെ ട്രീറ്റ്‌ ചെയ്താൽ നിനക്ക് സഹിക്കോ........ അവൻ ചോദിച്ചതും അവളുടെ കണ്ണ് ഉരുണ്ടു..... പറാ....... നീയെനിക്ക് സർപ്രൈസസ് തരുന്നപോലെ അവര് ചെയ്താൽ ഇഷ്ടപെടോ......... എന്റെ ബര്ത്ഡേ അവരോടൊപ്പം സെലെബ്രെറ്റ് ചെയ്താൽ നീയത് അക്‌സെപ്റ് ചെയ്യോ........ എന്നെയൊരുപെണ്ണ് നോക്കുന്നതുപോലും നിനക്ക് സഹിക്കില്ലല്ലോ ആൻ........ പിന്നെ ഞാൻ എങ്ങനെയാ ഇത് സഹിക്ക........ നിനക്ക് അവനോട് ഒന്നും ഇല്ലാന്ന് എനിക്ക് നിന്നെക്കാൾ നന്നായി അറിയാം........ ഈ മനസ്സിൽ ഞാൻ മാത്രേ ഉള്ളൂ..... ആൻ....... ഞാനൊരു മനുഷ്യനാണ്..... എനിക്കും ഉണ്ട് എന്റേതായ പൊസ്സസ്സീവ്നെസ്സ്.........ഫീലിംഗ്സ് ഇമോഷൻസ്വ്.... നീയെന്റെ സ്വന്തമാ........ ഞാൻ കാണുന്നപോലെ മറ്റൊരാൾ നിന്നെ കാണുന്നത് എനിക്ക് സഹിക്കില്ല....... നിനക്കറിയോ നീയവിടെ ഇല്ലെന്ന് അറിഞ്ഞപ്പോൾ എന്റെ പ്രാണൻ പിടയായിരുന്നു.......

നിന്നെ തിരയാത്ത സ്ഥലങ്ങളില്ല....... ഇന്ന് ഇവിടെ വന്ന് നിന്നെ കണ്ടതിനുശേഷമാ ഞാനൊരു തുള്ളി വെള്ളം കുടിയ്ക്കുന്നത്..... വിശപ്പും ദാഹവും ഒന്നുമില്ല..... ഉള്ളില് ആധിയായിരുന്നു...... ഒറ്റ പ്രാർത്ഥനയെ ഉള്ളായിരുന്നു നിനക്കൊന്നും വരുത്തല്ലേ എന്ന്.......... നിന്നെ ഞാൻ കുറ്റം പറയുന്നില്ല....... എനിക്കറിയാം നീ ഒരുപാട് വേദനിച്ചിട്ടുണ്ടെന്ന്......... നിന്റെ സ്ഥാനത്ത് ഞാൻ ആണെങ്കിലും ഇങ്ങനെയൊക്കെയേ ചെയ്യൂ......... പ്ലീസ് ആൻ..... ഒന്ന് മതിയാക്ക് ഈ വാശി....... എനിക്ക് പറ്റുന്നില്ല നിന്നോട് സംസാരിക്കാതെ.......... പ്ലീസ്..........എന്നോട് വെറുപ്പാണോ മോളെ ഇപ്പോഴും അവളവന്റെ വായപൊത്തി അവന്റെ കണ്ണ് നിറയുന്നുണ്ട്........ അവളുടെയും........ ഇച്ചൂനെ വെറുക്കാൻ എനിക്ക് കഴിയോ....ഇച്ചായാ........... ഇച്ചായൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ചത്തുകളയാനാ തോന്നിയത്............. ഇച്ചായൻ ഡയറക്റ്റ് കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു...... അങ്ങനെ പറഞ്ഞപ്പോ എനിക്ക്..... എനിക്കറിയില്ല ഇച്ചൂ......... ഇച്ചൂ...... ഇച്ചൂനെക്കാൾ വലുതായി ഒന്നും എന്റെ ജീവിതത്തിലില്ല.......

അവളവന്റെ കൈപിടിച്ച് അവൻകെട്ടിയ മിന്നിൽ വച്ചു........ ഇച്ചൂ...... ഈ മിന്നാണെൽ സത്യം..... ഇച്ചു അല്ലാതെ വേറാരും എന്റെ ജീവിതത്തിലില്ല..... അതെനിക്കറിയാം......... അവളവനെ ഇറുകെ പുണർന്നു........തിരിച്ചവനും...... ആൻ...... i ലവ് you......... അവള് അവന്റെ മുഖം പിടിച്ചു കവിളിൽ കടിച്ചു..... എടീ നിനക്ക് റിസൈൻ ചെയ്യണോ... ആ വേണം..... എന്തിയെ..... കൊന്നുകളയും...... റിസൈൻ ഒന്നും ചെയ്യണ്ട....... അല്ല ഇച്ചൂ...... നമ്മളായിട്ട് എന്തിനാ ഒരു ചാൻസ് കൊടുക്കുന്നത്.... അതിന്... എന്റെ അന്നമ്മ ഒന്നിനും ഒരു ചാൻസ് കൊടുക്കുന്നില്ലല്ലോ...... ഉവ്വോ...... ഇനി ഇച്ചു സോറി പറഞ്ഞെ.... പറഞ്ഞില്ലേ.... ഇനിയെന്നാത്തിനാ..... എന്നെ അവിടെ ഉച്ചമുതൽ രാത്രി വരെ പോസ്റ്റാക്കിയതിന്..... അവനൊന്നു ചുറ്റും നോക്കി എന്നിട്ടവളെ മടിയിലെടുത്തു ഇരുത്തി ചെവിയിൽ കടിച്ചു..... അവളവന്റെ കഴുത്തിൽ കയ്യിട്ട് തൂങ്ങി........... എടീ നീ വല്ലാത്ത സാധനമാ...... എത്രപെട്ടന്നാ നീ എന്റെ അമ്മച്ചിയെ എനിക്കെതിരെ ആക്കിയത്..... അവള് ചിരിച്ചു...... അവളുടെയൊരു കൊലച്ചിരി.........

നീയെന്താ ഇങ്ങോട്ട് എഴുന്നള്ളിയത്..... നിന്റെ വീട്ടിൽ പോവായിരുന്നല്ലോ..... മോനെ ഇടിവണ്ടി..... എന്റെ അമ്മച്ചി മരുമോൻ വന്ന് നിൽക്കുമ്പോഴേക്ക് കാര്യങ്ങൾ ഒക്കെ പറയുമെന്ന് എനിക്കറിയാലോ...... അങ്ങോട്ട് അല്ലേ എന്റെ കടിയൻ ആദ്യം പോയത്...... അതേ..... സ്വഭാവികമായും ഭാര്യ ഭർത്താവിനെയുമായി അടിയുണ്ടാക്കിയാൽ സ്വന്തം വീട്ടിലേക്കാണല്ലോ പോവാ..... നിന്നെപോലെ എന്റെ വീട്ടിലേക്ക് കയറിവരില്ലല്ലോ..... സൈക്കോളജിക്കൽ മൂവ്..... അവളുടെയൊരു..... ഞാൻ ഇത്തിരി ഒന്നുമല്ല പേടിച്ചത്.... അന്ത ഭയം ഇറുക്കട്ടൂ........ ഇനിയൊരുവട്ടം ഇന്തമാതിരി സെയ്‌താൽ ഉന്നെ സുട്ടിടുവേ...... ഉത്തരവുപോലെ മഹാറാണി......... അവളവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നിരുന്നു...... അവളെ ചേർത്തുപിടിച്ചു അവനും...... അവരങ്ങനെ ഇരിക്കുന്നതുകണ്ടതും അമ്മച്ചി മാതാവിന് സ്തുതി പറഞ്ഞു കുരിശ് വരച്ചു........................................... (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story