നിന്നിലലിയാൻ: ഭാഗം 34

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

അവളുടെയൊരു..... ഞാൻ ഇത്തിരി ഒന്നുമല്ല പേടിച്ചത്.... അന്ത ഭയം ഇറുക്കട്ടൂ........ ഇനിയൊരുവട്ടം ഇന്തമാതിരി സെയ്‌താൽ ഉന്നെ സുട്ടിടുവേ...... ഉത്തരവുപോലെ മഹാറാണി......... അവളവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നിരുന്നു...... അവളെ ചേർത്തുപിടിച്ചു അവനും...... അവരങ്ങനെ ഇരിക്കുന്നതുകണ്ടതും അമ്മച്ചി മാതാവിന് സ്തുതി പറഞ്ഞു കുരിശ് വരച്ചു................ ഡീ അന്നമ്മോ...... ആൻ... എന്നതാ.... പ്രോമിസ് മീ.. എന്തോന്ന്..... പിണങ്ങിയാൽ ഒരു രാത്രിക്കപ്പുറം അത് നീണ്ടുനിൽക്കാൻ പാടില്ല..... ഓക്കേ...... പ്രോമിസ്....... മോനേ ഇച്ചൂട്ടാ ഒരു കാര്യം കൂടെ......ഇച്ചു കട്ട്‌ ചെയ്തിട്ടും പിന്നെയും ഞാൻ വിളിച്ചാൽ എത്ര തിരക്കിലായാലും അറ്റൻഡ് ചെയ്യുമെന്ന്......പ്രോമിസ് ചെയ്യ് ഓക്കേ..... ബട്ട്‌ അത്രയ്ക്ക് എമർജൻസി ആണെങ്കിൽ മാത്രം വിളിച്ചാൽ മതി..... ഓക്കേ ഡാ ഇച്ചൂ....... പിറ്റേന്ന് രണ്ടുപേരും തിരിച്ചുപോയി..... കാര്യങ്ങളൊക്കെ വലിയ കുഴപ്പമില്ലാത്ത രീതിയിൽ മുൻപോട്ട് പോയി..... മഹേഷിനോട് അവള് എത്ര ഡിസ്റ്റൻസ് കീപ് ചെയ്താലും അയാൾക്ക് അതൊരു പ്രശ്‌നവുമല്ലാത്ത രീതിയിൽ അവളോട് അടുക്കും....... ഇതിനിടയിൽ ആൻ ഇടപെട്ട് റോബിന്റെയും അമ്മച്ചിയുടെയും പിണക്കം മാറ്റിയെടുത്ത്......... എന്നത്തെയുംപോലെ ജോലികഴിഞ്ഞു വണ്ടിയെടുത്ത് പോകാൻ നോക്കുമ്പോഴാണ് വണ്ടി പണി തന്നെന്നു അവൾക്ക് മനസിലായത്...... ഈ വണ്ടി ഞാൻ കൊണ്ടുപോയി കളയും..... ഛേ..... ഇച്ചൂനോട് വരോ ചോദിച്ചാലോ.....

അവള് ഫോണെടുത്ത് അവനെ വിളിച്ചു........ എന്താ ആൻ...... ഇച്ചൂട്ടാ...... നീ സോപ്പിടാതെ കാര്യം പറയെടി...... എന്റെ വണ്ടി കേടായി ഒന്നെന്നെ വിളിക്കാൻ വരോ.,..... പ്ലീസ്. ... ................ ഇപ്പൊ പറ്റില്ല..... നീയൊരു one hour വെയിറ്റ് ചെയ്താൽ വരാം..... ഓക്കേ ഞാൻ ഇവിടെ ഉണ്ടാകും.....ബൈ...... കോള് കട്ട്‌ ചെയ്തു അവളൊരു ഭാഗത്തേക്ക് മാറിയിരുന്നു......... എന്നാലും ന്റെ വണ്ടി ഞാൻ പൊന്നുപോലെ അല്ലേ കൊണ്ടുനടക്കുന്നത്..... ആ എനിക്കിട്ട് തന്നെ വേണമായിരുന്നോ ഈ പണി.......... അവള് ഫോണിൽ കളിചിരിക്കാൻ തുടങ്ങി.......കുറച്ചു കഴിഞ്ഞപ്പോഴാണ് മഹേഷ്‌ ഒരു കുട്ടിയേയും തോളിലിട്ട് അങ്ങോട്ട്‌ വന്നത്.........അവള് അവരുടെ അടുത്തേക്ക് ചെന്നു.....അവളെ കണ്ടതും അയാള് ഞെട്ടി... അനൂ നീയിതുവരെ പോയില്ലേ....... ഇല്ല...... വണ്ടിയ്ക്ക് ചെറിയൊരു കംപ്ലയിന്റ് ........ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യുമായിരുന്നല്ലോ ... നോ പ്രോബ്ലം ..... ഞാൻ ഇച്ചായനോട് പറഞ്ഞിട്ടുണ്ട്......... അല്ല സാറെന്താ ഈ ടൈം ഇവിടെ.... വേറൊന്നുമല്ല സാർ പോയാൽ ഇങ്ങോട്ട് വരാറില്ലല്ലോ........ ഒരു ഇമ്പോര്ടന്റ്റ്‌ ഫയൽ മറന്നു ......... ഓഹ്...... ഇതാരാ സാർ....... സാറിന്റെ മോനാണോ......... നോ...... സിസ്റ്ററിന്റെ കുട്ടി....... ആള് നല്ല ഉറക്കത്തിലാണെന്ന് തോന്നുന്നു.........

ഏയ്‌ വാവേ..... കൂയ്.... ആൻ അവനെ തട്ടി വിളിക്കാൻ തുടങ്ങി........ ആള് നല്ല ഉറക്കത്തിലാണ്........മഹേഷിന് നല്ല ദേഷ്യം വരുന്നുണ്ടെങ്കിലും അത് കണ്ട്രോൾ ചെയ്തു നിന്നു................... സാർ മോന്റെ പേരെന്താ....... ആയുഷ്........ അനൂ ഞാൻ ചെല്ലട്ടെ..... എമർജൻസി ആയതുകൊണ്ടാ...... സോറി സാർ........ അവള് തിരിച്ചു വന്ന് ആദ്യം ഇരുന്നവിടെ ഇരുന്നു............. മഹേഷ്‌ അയാളുടെ ക്യാബിനിൽ കയറി വിൻഡോയിലൂടെ അവളെയും നോക്കി നിൽക്കാൻ തുടങ്ങി....... അവിടുന്നൊരു പത്ത് മിനിറ്റ് കഴിഞ്ഞതും ആൽബി വന്നു........ ആൻ..... വാ പോവാം..... അവളോടിച്ചെന്ന് അവന്റെ പുറകിൽ കയറി അവനെ കെട്ടിപിടിച്ചിരുന്നു....... അവരുടെ വണ്ടി അവിടുന്ന് പോയതും മഹേഷ്‌ ശ്വാസംവിട്ടു...... ഇച്ചൂട്ടാ........ എന്റെ വണ്ടി എന്ത് ചെയ്യും.... നമുക്ക് ആക്രിക്കാരന് കൊടുക്കാം..... അതേ നടക്കൂ..... ഇച്ചൂ...... ആ വണ്ടി ഇനി ഒന്നിനും കൊള്ളില്ല..... വേറെ വാങ്ങാം....... ഇന്നെന്തുപറ്റി ഇച്ചൂട്ടന്..... വളരെ ഹാപ്പിയാണല്ലോ...... അതേ...... കുറേ കാലമായി തേടികൊണ്ടിരുന്ന കേസിനു ഒരു ഹിന്റ്... എന്നാ അതെന്താണെന്നുകൂടെ പറാ..... അയ്യോടാ അതിപ്പോ വേണ്ടാ......... ഓഹ് ശരി മോനെ..... നിങ്ങള് വലിയൊരാള്....... ഇച്ചൂട്ടാ...... എടോ ...... ഇടിവണ്ടി.... എന്താ മോളേ...... എനിക്കേ...... ഇച്ചൂ..... പറയെടി.......

എനിക്കൊരു ജൂനിയർ ഇടിവണ്ടിയെ തന്നൂടെ ..... ചിരിച്ചോണ്ട് അവൻ ബ്രേക്കിട്ട് നിർത്തി...... നടുറോഡിൽ വച്ചുതന്നെ വേണോ.......ഞാൻ റെഡിയാ.... പോ അവിടുന്ന്....... ഒരു തമാശ ...... ഇച്ചൂ ഞാൻ സീരിയസ് ആണ്........ ഞാനൊന്ന് ആലോചിക്കട്ടെ നിനക്ക് അതിനുള്ള കപ്പാസിറ്റി ഉണ്ടോന്ന്...... പോടാ മരത്തലയാ..... മര്യാദക്ക് തന്നോ...... ഒന്ന് റൂം എത്തിക്കോട്ടെ..... മാഡത്തിന്റെ കംപ്ലയിന്റ് പരിഹരിച്ചു തരാം........... രണ്ടുദിവസം കഴിഞ്ഞതും മഹേഷ്‌ ആനിനെ ക്യാബിനിലേക്ക് വിളിപ്പിച്ചു....... സാർ....... അനൂ.... ഇരിക്ക്..... എനിക്ക് നിന്നോട് വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ പറയാനുണ്ട്...... എന്താ സാർ.......... അനൂ........എനിക്കറിയില്ല നിന്നോട് എങ്ങനെയാ പറയേണ്ടതെന്ന്.......... ബട്ട്‌ പറയണം നീ അറിയണം എല്ലാം..... സാർ ഡയറക്ട് ആയി കാര്യം പറഞ്ഞാൽ...... അനൂ.....നീ ശ്രദ്ധിച്ചിട്ടുണ്ടാകുമെന്ന് എനിക്കറിയാം..... മറ്റാരോടും ഇല്ലാത്തൊരു അടുപ്പം എനിക്ക് നിന്നോടുണ്ട്......... അവൾക്ക് അവന്റെ സംസാരം കേട്ടിട്ട് ദേഷ്യം വരുന്നുണ്ടായിരുന്നു..... എന്താണ് പറയാൻ പോകുന്നതെന്നറിയാൻ അത് കണ്ട്രോൾ ചെയ്തു........ അനൂ..... നീ കേൾക്കുന്നുണ്ടോ.... ഉണ്ട് സാർ........... പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് നീ കുറേ മുൻപേ ഇവിടെ ജോയിൻ ചെയ്തിരുന്നെങ്കിൽ എന്ന്.......

നിന്റെ പ്രെസെൻസ് എനിക്ക് ഒരു പോസിറ്റീവ് എനർജി നൽകുന്നുണ്ട്...... നിന്റെ പുഞ്ചിരിക്ക് എല്ലാം ഹീൽ ചെയ്യാനുള്ള പവർ ഉണ്ട്....... ഇയാളിത് എന്ത് തേങ്ങയാ പറയുന്നത്......... അനൂ ഒരുവേള നിന്റെ കല്യാണം കഴിയാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്...... സാർ...... എനിക്ക് മനസിലായില്ല...... എന്താ സാർ ഉദ്ദേശിച്ചത്..... അനൂ റിലേക്സ്..... ഞാനൊന്ന് പറഞ്ഞോട്ടെ....... നിന്റെ കല്യാണം കഴിഞ്ഞതിൽ എനിക്ക് നല്ല കുറ്റബോധം ഉണ്ട്...... ബട്ട്‌ നീ ഹാപ്പിയാണല്ലോ എന്നാലോചിക്കുമ്പോൾ ഞാൻ സന്തുഷ്ടനാണ്....... ബട്ട്‌ നിന്നെ..... എനിക്കറിയില്ല അനൂ ഞാൻ നിന്നോട് എങ്ങനയാ കാര്യങ്ങൾ പറയുക എന്നത്...... ബെറ്റർ ഞാനൊരു കാര്യം നിനക്ക് കാണിച്ചു തരാം....... എന്നിട്ട് നീ തന്നെ ഡിസൈഡ് ചെയ്യ് എന്തുവേണമെന്ന്....... എന്ത് കാണിക്കാൻ...... ഒരു കാര്യം ...... അവളുടെ ഉള്ളം ഒരുവേള നടുങ്ങി........ അത് എന്താണെന്ന വേവലാതി അവളുടെ കണ്ണിൽ നിന്നും മഹേഷ്‌ വായിച്ചെടുത്തു...... അനൂ...... i know നീ വളരെ സ്ട്രോങ്ങ്‌ ആണ്....... ഇത് കണ്ടിട്ട് ഇനിയെന്ത് വേണമെന്നത് നീ തീരുമാനിക്ക്........ മഹേഷ്‌ അയാളുടെ ലാപ് അവൾക്ക് നേരെ തിരിച്ചു ഒരു വീഡിയോ പ്ലേ ചെയ്തു........ അവളുടെ കണ്ണുകൾ അടഞ്ഞുപോയി...... കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി........

ഒരുവേള ശ്വാസംപോലും എടുക്കാൻ മറന്നപോലെ............. അവള് ഞെട്ടികൊണ്ട് മഹേഷിനെ നോക്കി................. അനൂ......... എനിക്കറിയാം നിനക്കൊരുപാട് വേദനിക്കുമെന്ന് ബട്ട്‌......നീ ചതിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല........ ലാപ്പിൽ ആൽബി ശിഖയെ കെട്ടിപിടിക്കുന്നത് കണ്ടതും ആനിന്റെ ചങ്ക് തകർന്നു..... ഇല്ല..... എന്റെ ഇച്ചായന് എന്നെ ചതിക്കാൻ എങ്ങനെ കഴിയും......... എനിക്കറിയണം....... എന്തിന് വേണ്ടി...... ആ വീഡിയോ പ്ലേ ആയികൊണ്ടിരിക്കുകയാണ്...... കുറച്ചു കഴിഞ്ഞതും അവളവിടുന്ന് മുഖവും പൊത്തി എണീറ്റ് പൊട്ടിക്കരയാൻ തുടങ്ങി......... അനൂ....... അനൂ.... കരയുന്നത് നിർത്ത്....... നീ ഇങ്ങനെ തളർന്നാലോ നിന്നെ ചതിച്ച അവനെ വെറുതെ വിടരുത്...... നീയിപ്പോ ചങ്ക്പൊട്ടി കരയുന്നപോലെ അവനും കരയണം....... i know നീ bold ആണ്..... നിന്റൊപ്പം ഞാനുണ്ട് എന്തിനും...... അനൂ.... ഇവിടെ ഇരിക്ക്.... ജസ്റ്റ്‌ റിലേക്സ്...... എനിക്കറിയാം അനൂ നീയവനെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന്...... ബട്ട്‌ നമുക്ക് എന്ത് ചെയ്യാൻ കഴിയും....... കണ്ണ് തുടയ്ക്ക്..... പ്ലീസ്.... i beg you....... അവളൊന്നുകൂടെ ആ വീഡിയോയിലേക്ക് പാളി നോക്കി...... ആൽബിയുടെ നെഞ്ചിൽ തളർന്നുകിടക്കുന്ന ശിഖ....... ന്റെ മാതാവേ....... എന്തിനാ ഇങ്ങനെയൊരു പരീക്ഷണം........ ഞാൻ ആത്മാർത്ഥമായല്ലേ സ്നേഹിച്ചത്..... മനസ്കൊണ്ടുപോലും ഇച്ചായന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കൽപിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല......

എന്നിട്ടും എന്തിനാ എന്നോട്....... മിന്ന് നെഞ്ചോട് ചേർത്ത് അവള് സ്വയം പറഞ്ഞു.......... പിന്നെയൊന്ന് കണ്ണുകളടച്ചു...... ഈശോയെ....... ന്റെ ഇച്ചു.... എന്നെ ചതിക്കില്ലെന്ന് എനിക്കുറപ്പുണ്ട്..... ഇതെന്റെ ഇച്ചു അല്ലായിരുന്നെങ്കിലെന്ന് ഉള്ളുകൊണ്ട് ആഗ്രഹിക്കാ....... കണ്ണ് തുറന്ന് നേരെ നോട്ടം ചെന്നത് കൈകളിലാണ്....... ആ കൈകളിലണിഞ്ഞ മോതിരം ആൽബിയുടേതല്ലെന്ന് അവൾക്ക് മനസിലായി........ ഇത്..... ഇതെന്റെ ഇച്ചായനല്ല..... ആരാവും....... അനൂ.... ഈ വെള്ളം കുടിക്ക്.... മഹേഷ്‌ ഒരു ഗ്ലാസ് വെള്ളം അവൾക്ക് നീട്ടികൊണ്ട് പറഞ്ഞു....... അവന്റെ കൈവിരലിലെ മോതിരവും വീഡിയോയിലെ മോതിരവും ഒന്നായിരുന്നു........ അത് കണ്ടതും അവൾക്ക് ആ വെള്ളവും ഗ്ലാസും അവന്റെ മുഖത്ത് ഒഴിക്കാനാണ് തോന്നിയത്...... വേണ്ടാ....... ഇപ്പൊ സത്യം ഞാൻ മനസിലാക്കി എന്നറിഞ്ഞാൽ ഇവന്റെ പ്ലാൻ അറിയാതെ പോകും........എനിക്കറിയണം നിന്റെ ഉദ്ദേശം എന്താണെന്ന്........ അതറിയുന്നതുവരെ ഇത് ഇങ്ങനെ നിൽക്കട്ടെ......... അനൂ..... എന്താ അനൂ.... അവൻ വിളിച്ചതും അവള് ചിന്തകൾക്ക് വിരാമമിട്ടു....... എന്നിട്ട് വെള്ളം കുടിച്ചു..... സാർ...... ഇതൊന്ന് എനിക്ക് സെന്റ് ചെയ്തു തരുമോ.... അതിന്റെ ആവശ്യമെന്താ അനൂ...... നിനക്ക് കണ്ട് വേദനിക്കാനോ.... അല്ല സാർ..... അയാളുടെ മുഖത്തേക്ക് വലിച്ചെറിയാൻ....... ഇന്നത്തോടെ അയാളുടെ മുഖംമൂടി എന്റെ മുൻപിൽ അഴിഞ്ഞുവീണല്ലോ...... അയാളെ വെറുതേവിടില്ല ഞാൻ.........

ഓക്കേ അനൂ...... നമുക്ക് ശരിയാക്കാം അവനെ.... ഞാൻ നിന്റെ ഒപ്പമുണ്ട്....... ഉം..... ഞാൻ ലീവെടുത്തോട്ടെ സാർ......പ്ലീസ് എന്താ അനൂ ഇത്..... എനിക്ക് നിന്നെ മനസിലാകും.... നീ പൊക്കോ.... ഞാൻ ഡ്രോപ്പ് ചെയ്യാം..... അത് വേണ്ടാ സാർ..... ഞാൻ പൊക്കോളും....... and i need യുവർ ഹെല്പ്.... ഇപ്പോഴല്ല.... മുന്നോട്ടുള്ള യാത്രയിൽ...... കൂടെയുണ്ടാകും....... അനൂ സെന്റ് ചെയ്തിട്ടുണ്ട്..... ഞാൻ ഇറങ്ങട്ടെ സാർ..... ഓക്കേ.... അവളവിടുന്നിറങ്ങി...... അവള് പോയതും മഹേഷ്‌ ചിരിച്ചു........ ഇപ്പൊ രാജാവിന്റെ റാണി എന്റെ കയ്യിലാ.......... ഇനിയെങ്ങനെ കാര്യങ്ങൾ കൊണ്ടുപോകണമെന്ന് എനിക്ക് നന്നായി അറിയാം.......റാണിയെ ജീവിതകാലം മുഴുവൻ ഇല്ലെങ്കിലും കുറച്ചുകാലം ഒപ്പം കൂട്ടാൻ ഞാൻ റെഡിയാ........... ആൻ ബാഗുമെടുത്ത് കോട്ടഴ്സിലേക്ക് പോയി........... എന്തായിരിക്കും അയാളുടെ ഉദ്ദേശം...... എന്താ അയാൾക്ക് വേണ്ടത്..... എന്നെയാണോ...... എന്നെയാണെങ്കിൽ എന്റെ വീഡിയോ അല്ലേ എഡിറ്റ്‌ ചെയ്യേണ്ടത്..... അപ്പൊ ഇച്ചൂനെ..... ഇല്ല മഹേഷ്‌....... ഞാൻ ജീവനോടെയുള്ളപ്പോൾ എന്റെ ഇച്ചുവിന് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല........ നിന്നെക്കൊണ്ട്തന്നെ പറയിപ്പിക്കും നിന്റെ പ്ലാൻ എന്താണെന്ന്........ ആ റാസ്ക്കൽ തന്ന ഗിഫ്റ്എല്ലാം എന്തെങ്കിലും ട്രാപ് ആയിരിക്കുമോ........

അവളോരോന്നും എടുത്തു വച്ചു...... ഇതൊക്ക അഴിക്കാൻ കഴിയുന്നതാണല്ലോ..... അഴിച് നോക്കാം...... അവളൊരു സ്ക്രൂ എടുത്ത് അതെല്ലാം അഴിച്ചു........ എല്ലാത്തിലും കുഞ്ഞ് കുഞ്ഞ് വോയിസ്‌ റെക്കോർഡർ....... bloody......... മോനെ മഹേഷേ നീയാരോടാ മുട്ടാൻ വന്നത് എന്റെ ആൽബിച്ചനോടോ....... ഇനി നിന്റെ കഷ്ടകാലമാ..... നീ എന്തിന് വേണ്ടി ഇത് ചെയ്തത് ആയാലും അതോർത്ത് നീ സങ്കടപെടും....... i വിഷ് you very ബാഡ് ലക്ക്........ ഞാനിന്ന് ഇച്ചൂനോട് പൊട്ടിത്തെറിക്കാൻ അല്ലേ ആഗ്രഹിക്കുന്നത്...... നിന്റെ ആഗ്രഹംപോലെ നടക്കട്ടെ.... നീ അതുകേട്ടു സന്തോഷിക്ക്.......... അവളവിടെ അങ്ങനെ ഇരുന്നു...... പതിവിന് വിപരീതമായി ആൽബി വന്നപ്പോൾ വാതിൽ അടച്ചിട്ടുണ്ട്..... എങ്ങും ഇരുട്ട്......... ഇവളിത് എവിടെപ്പോയി............ ഇതെന്താ ഇരുട്ടത്ത്..... ഇനി എന്നെ ഇരുട്ടടി അടിക്കാനുള്ള പ്ലാൻ വല്ലതും ആണോ....... ആൻ...... എടീ വാതിൽ തുറക്ക്...... അന്നമ്മോ..... ആൻ..... ആൻ.... അവൻ ആഞ്ഞുതട്ടാൻ തുടങ്ങി....... അവള് ലൈറ്റ് ഇട്ട് കതക് തുറന്നു....... എന്താടി നിനക്കിത്ര താമസം...... നിങ്ങളെന്താ എന്നെപ്പറ്റി കരുതിയത്.... ഞാൻ ഫൂൾ ആണെന്നോ..... എന്നും എന്നെ പറ്റിക്കാമെന്ന് കരുതിയോ..... നീയെന്തിനാ ഈ ഉറഞ്ഞു തുള്ളുന്നത്...... എന്തുപറ്റി എന്റെ മോൾക്ക്...... തൊട്ടുപോകരുത് എന്നെ....... കണ്ടവൾമാരുടെകൂടെ അഴിഞ്ഞാടി നടന്നിട്ട്..... എന്നതാ........ നീയെന്താ പറയുന്നത്....... നിങ്ങൾക്കെന്താ മലയാളം മനസിലാകാതയോ.... തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ.......

അവളുടെ.... അപ്പൊ നിങ്ങള് കാണിച്ചതെന്നാ..... തോന്ന്യാസം അല്ലേ..., എന്താടി ഞാൻ കാണിച്ചത്...... അവള് ഫോണെടുത്ത് ആ വീഡിയോ കാണിച്ചുകൊടുത്തതും ഒരു ഞെട്ടലോടെ ഫോൺ അവന്റെ കയ്യിൽനിന്നും വീണു......... ആൻ........ ഇത് എനിക്കറിയില്ല....... നീയല്ലാതെ വേറൊരു പെണ്ണും എന്റെ ജീവിതത്തിലില്ല....... ആൻ സത്യം...... ആൻ പ്ലീസ് ബിലീവ് മീ..... നിർത്തുന്നുണ്ടോ നിന്റെ അഭിനയം....... അതുംപറഞ്ഞു അവളവനെ കെട്ടിപിടിച്ചു..... അവനെന്തെങ്കിലും പറയാൻ തുടങ്ങുന്നതിനുമുൻപേ അവന്റെ ചുണ്ടുകൾ സ്വന്തമാക്കികൊണ്ട് ശബ്ദം തടഞ്ഞു......... ആൽബി ആകെ കിളിപ്പോയ അവസ്ഥയിലാണ്........അവള് നേരെ നിന്ന് ആൽബിയുടെ വായപൊത്തി...... എന്നിട്ട് ഒരു പേപ്പർ അവനു നീട്ടി..... അവനൊന്നും മനസിലാകാതെ നിന്നതും അവന്റെ വായ ഒരുകയ്യാൽ പൊത്തികൊണ്ട് അവളെന്തി വലിഞ്ഞു...... ഇച്ചൂ ഇത് വായിക്ക്...... അവന്റെ കാതോരം അവള് മൊഴിഞ്ഞു......... അവനത് വായിക്കാൻ തുടങ്ങി..... " ഇച്ചൂ...... ആ മഹേഷ്‌ ഫ്രോഡ് ആണ്.... എനിക്ക് തന്ന ഗിഫ്റ്റിൽ എല്ലാം വോയിസ്‌ റെക്കോർഡ് ഉണ്ട്...... അയാളാണ് ഈ വീഡിയോ അയച്ചത്..... എന്തിനാ ചെയ്തതെന്ന് അറിയില്ല...... ബട്ട്‌ നമ്മള് fight ഉണ്ടാക്കാൻ അയാള് ആഗ്രഹിക്കുന്നുണ്ട്........ ആ വീഡിയോ ന്റെ മോന്റെ അല്ലാന്ന് എനിക്കറിയാം....

അതാ ഇടിയറ്റിന്റെ ആണ്...... " അവനവളെ നോക്കി....... അവള് അവന്റെ കഴുത്തിൽ തൂങ്ങി..... പ്ലീസ് നമുക്ക് തല്ലുകൂടുന്നപോലെ ആക്ട് ചെയ്യാം അവനെ കേൾപ്പിക്കാൻ പ്ലീസ് ഇച്ചൂട്ടാ...... എന്റെ പൊണ്ടാട്ടിയുടെ ആഗ്രഹമല്ലേ നടക്കട്ടെ......നീ തന്നെ തുടങ്ങിക്കോ....... എന്താടോ നിന്റെ നാവിറങ്ങിപ്പോയോ....... ഇതിന് നീ അനുഭവിക്കും..... എന്നെ ചതിച്ചിട്ടു സുഖിച്ചു ജീവിക്കാമെന്ന് കരുതിയോ.......... ഈ ചെയ്തതിന് നിനക്ക് മാപ്പില്ല.... നീ വല്യ പുണ്യാളത്തി ചമയണ്ട..... ആ മാറ്റവനുമായി നിനക്കെന്താ..... അവളുടെയൊരു എംഡി കോപ്പൻ.... അവരുടെ fight കേട്ടതും മഹേഷ്‌ ചിരിച്ചു..... ഡ്രാമ അവസാനിപ്പിച്ചു രണ്ടാളും പുറത്തേക്ക് വന്നു....... ആൻ..... അവനു ആരോടായിരിക്കും പ്രോബ്ലം.... ഇച്ചൂനോട് ആകും..... ഇച്ചു അന്വേഷിക്കുന്ന ഏതേലും കേസുമായി അയാൾക്ക് ബന്ധം ഉണ്ടോ.... നോ....... ഇൻ my knowledge....... നീ റിസൈൻ ചെയ്യുന്നോ... അവന്റെ ഉദ്ദേശം അറിയാതെ ഞാൻ അവിടുന്നിറങ്ങില്ല........ വേണ്ടാ ആൻ....... എനിക്കുള്ള ട്രാപ്പിൽ നിന്നെ കുരുക്കാൻ ഞാൻ സമ്മതിക്കില്ല.......എന്തിന് വേണ്ടിയായാലും നീ സേഫ് അല്ലാത്തിടത് ഞാൻ വിടില്ല.......

നിന്നെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല....... എന്റെ ഇച്ചൂസേ...... ഇപ്പൊ ഞാൻ അവിടെയാണ് സേഫ്...... ഞാൻ അവിടുന്ന് റിസൈൻ ചെയ്തുകഴിഞ്ഞാൽ അയാൾക്ക് മനസിലാകും നമുക്ക് കാര്യങ്ങൾ അറിയാമെന്നു..... അയാളുടെ റിയൽ ഉദ്ദേശം അറിയാതെയാണെങ്കിൽ നമുക്ക് പണിയാകും.... ഒന്ന് മനസിലാക്കു..... നല്ല മോനല്ലേ....... എന്റെ ഇച്ചു ഒപ്പം ഉണ്ടെങ്കിൽ എനിക്കൊന്നും സംഭവിക്കില്ല............ പ്ലീസ്...... പ്ലീസ്..... ഇപ്പൊ ഇച്ചൂനാണോ എനിക്കണോ ട്രാപ് എന്നതുപോലും അറിയില്ലല്ലോ..... ഒന്ന് സമ്മതിക്ക്....... ന്റെ മുത്തല്ലേ......... ഓക്കേ..... ബട്ട്‌ onething...... അവന്റെ ഉദ്ദേശം അറിഞ്ഞാൽ പിന്നെ ഞാൻ പറയുന്നത് നീ കേൾക്കണം..... ഓക്കേ ഡാ ഇച്ചൂട്ടാ..... ഒരു കാര്യംകൂടെ അത് ഞാൻ നോക്കിക്കോളും..... നീയായിട്ട് ഒന്നും ഒപ്പിക്കരുത്...... പ്രോമിസ് ചെയ്യ്.... ഞാനായിട്ട് ഒന്നും ചെയ്യില്ല...... പിന്നെ അതിനകത്ത് ശബ്ദത്തിലൂടെ നമ്മള് ശത്രുക്കൾ ആണുട്ടോ....... ഉം....... ഞാൻ ഫ്രഷാവട്ടെ...... കുറച്ചുനേരംകൂടെ അഭിനയിച്ചു അവനവളെ ഉറക്കി.... പിന്നെ ഓരോ കേസ് ഫയലും ചെക്ക് ചെയ്യാൻ തുടങ്ങി....... എന്നാലൊരു വ്യക്തതയും കിട്ടിയില്ല..... പിറ്റേന്ന് പതിവുപോലെ ആൻ ഓഫീസിൽ പോയി മഹേഷ്‌ അവളെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു............................... (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story