നിന്നിലലിയാൻ: ഭാഗം 35

ninnilaliyan aryaponnus

രചന: ആര്യ നിധീഷ് 

ഞാനായിട്ട് ഒന്നും ചെയ്യില്ല...... പിന്നെ അതിനകത്ത് ശബ്ദത്തിലൂടെ നമ്മള് ശത്രുക്കൾ ആണുട്ടോ....... ഉം....... ഞാൻ ഫ്രഷാവട്ടെ...... കുറച്ചുനേരംകൂടെ അഭിനയിച്ചു അവനവളെ ഉറക്കി.... പിന്നെ ഓരോ കേസ് ഫയലും ചെക്ക് ചെയ്യാൻ തുടങ്ങി....... എന്നാലൊരു വ്യക്തതയും കിട്ടിയില്ല..... പിറ്റേന്ന് പതിവുപോലെ ആൻ ഓഫീസിൽ പോയി മഹേഷ്‌ അവളെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു........... അനൂ....... നീ ഓക്കേ ആണോ...... അവളൊന്ന് അവനെ നോക്കി...... എനിക്കറിയാം അനൂ....... നീ ഒന്നുകൊണ്ടും പേടിക്കണ്ട..... എന്നും ഞാനുണ്ടാവും നിന്റെയൊപ്പം ..... അതുംപറഞ്ഞു അവനവളുടെ തോളിൽ കൈ വച്ചു....... അവളൊന്ന് ഞെട്ടി പിന്നെ അവനെയൊന്ന് നോക്കി....... ആ നോട്ടം താങ്ങാൻ കഴിയാത്തതുകൊണ്ട് അവൻ കൈകൾ മാറ്റി..... i'm സോറി അനൂ..... ഞാൻ അറിയാതെ......... its ഓക്കേ..... i need യുവർ ഹെല്പ് സാർ...... സാറെന്നെ വലിയൊരു ചതിയിൽനിന്നാ രക്ഷപെടുത്തിയത്......... സാറിനോട് എങ്ങനെ നന്ദി പറയുമെന്ന് എനിക്കറിയില്ല........ നമ്മള് തമ്മിൽ എന്തിനാ അനൂ ഈ ഫോർമാലിറ്റി..... ഞാൻ പറഞ്ഞല്ലോ എന്നും നിന്റെ കൂടെയുണ്ടാകും......എന്താവശ്യത്തിനും...... എന്നാലും അയാൾക്ക് എങ്ങനെ തോന്നി സാർ എന്നെ ചതിക്കാൻ.......

ഞാൻ ജീവനെക്കാളേറെ സ്നേഹിച്ചതല്ലേ.... അല്ല സാറിന് ആ ഫുടേജ് എവിടുന്ന് കിട്ടി..... അതൊക്ക കിട്ടി..... എന്റെ അനൂനെ ചതിക്കാൻ ഞാൻ കൂട്ടുനിൽക്കാൻ പാടില്ലല്ലോ...... അവനെ നമുക്ക് കൊന്നുകളയാം അനൂ...... നീ ആഗ്രഹിക്കുകയാണെങ്കിൽ...... അത്കേട്ടതും അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു എങ്കിലും അതടക്കി....... എന്താ അനൂ നീയൊന്നും മിണ്ടാത്തത്...... പറാ..... അവനെ എന്താ വേണ്ടത്.... അറിയില്ല..... തീരുമാനിച്ചില്ല....... അതേ നാണയത്തിൽ മറുപടി കൊടുക്കണം..... what you മീൻ...... i മീൻ.... if you are വില്ലിങ്...... മഹേഷ്‌ അവളുടെ തോളിൽ കൈ വച്ചു.... അവളപ്പൊ തന്നെ അത് തട്ടിമാറ്റി.... സാറെന്താ എന്നെപ്പറ്റി കരുതിയത്........ അനൂ ഞാൻ.... ഷട്ടപ്........ ഇനി ഒരുവട്ടംകൂടെ സാറിങ്ങനെ സംസാരിച്ചാൽ എന്റെ കൈ സാറിന്റെ മുഖത്തിരിക്കും....... എനിക്ക് അങ്ങേരോട് തീർത്താൽ തീരാത്ത വെറുപ്പും പകയുമുണ്ട്..... വേണ്ടിവന്നാൽ അയാളെ ഞാൻ കൊല്ലും...... അതിനർത്ഥം നിങ്ങടെ ഇഷ്ടത്തിന് നിന്നുതരും എന്നല്ല...... മൈൻഡ് it...... അവളപ്പോൾ തന്നെ അവിടുന്നിറങ്ങി...... മോളേ....... നിന്റെ ജീവനെ നിന്നിൽനിന്നും വേർപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇതും നിസാരമാണ്....... അവനതും സ്വപ്നം കണ്ടവിടെയിരുന്നു.... മഹേഷ്‌....... ഞങ്ങൾക്ക് വച്ച പണിയ്ക്ക് പലിശയെങ്കിലും ഇത്തിരി തരേണ്ടെ.....

. ഈ ഓഫീസിൽ ആ ചുമരുകൾക്കുള്ളിൽ നീയെന്ത് ചെയ്യുന്നു എന്നത് ഇനി ഞങ്ങൾക്കറിയാം......... ഇപ്പൊ ഒരു കാര്യം ഉറപ്പായി അയാൾക്ക് വേണ്ടത് എന്നെയല്ല..... എന്റെ ഇച്ചുവിനെ...... അതിന് എന്നെ യൂസ് ചെയ്യുന്നു.......... നമുക്ക് നോക്കാം മഹേഷ്‌............. അങ്ങേരുടെ ഈ ബീഹെവ് എന്റെ ഇച്ചു എങ്ങാനും അറിഞ്ഞാൽ അതോടെ തീർന്നു................. അവിടുന്ന് ഒരുദിവസം കഴിഞ്ഞു....... റൂമിലുള്ള വോയിസ്‌ റെക്കോർഡ്സ് രണ്ടുപേരും ഹോളിൽ കൊണ്ടുവച്ചിരുന്നു...... പതിവുപോലെ ആൽബി ഫുഡ് കഴിച് ഫയലും നോക്കി അങ്ങനെ ഇരിക്കുകയാണ്..... അത് കണ്ടതും ആനിനു ദേഷ്യം വന്നു....... ഇച്ചൂട്ടാ..... ആ ഫയലിങ്കു തന്നേ..... ഇനി നാളെ പഠിച്ചോ.... ആൻ.... മുടിയാത്....... കൊണ്ടുവച്ചിട്ട് വാടാ ഇടിവണ്ടി..... ഒരു പത്ത് മിനിറ്റ്.... നീ കിടന്നോ.... അവളത് തട്ടിപ്പറച്ചു വാങ്ങിയതും ഒരു ഫോട്ടോ താഴെവീണു..... എടീ.... നിന്നെ ഞാനുണ്ടല്ലോ..... തൂക്കിയെടുത്തു അടിക്കും..... അവള് വേഗം അത് കുമ്പിട്ടെടുത്തു...... ഇച്ചൂ..... ഈ ഫോട്ടോ എങ്ങനെ ഇച്ചൂന്റെ കയ്യിൽ.... നിനക്കറിയോ..... ഉം...... ആയുഷ്മോൻ..... ഞാൻ കണ്ടിട്ടുണ്ട് ഇവനെ....... രണ്ടാഴ്ചയായി മിസ്സിംഗ്‌ ആണ്..... ഒരു വിവരവുമില്ല..... എന്നതാ..... രണ്ടാഴ്ചയോ..... ഒന്ന് പൊ ഇച്ചൂ...... ഒരാഴ്ച തികച്ചായില്ല ഞാനിവനെ കണ്ടിട്ട്.... അപ്പോഴാ.....

. നീയെവിടുന്നാ ഇവനെ കണ്ടത്.... മഹേഷിന്റെ ഒപ്പം..... അയാളുടെ സിസ്റ്ററുടെ കുട്ടിയല്ലേ........ എവിടുന്നാ കണ്ടത്..... അവള് അത് വിശദീകരിച്ചു........ ആൽബി ഒന്ന് ആലോചിച്ചു പിന്നെ ആനിനെ കെട്ടിപിടിച്ചു......... ഇച്ചൂ......... താങ്ക് you ബേബി...... ഇപ്പൊ എനിക്ക് കാര്യങ്ങൾ കുറച്ചുകൂടെ വ്യക്തമായി....... നീ പെട്ടന്ന് തന്നെ റിസൈൻ ചെയ്യാൻ നോക്ക്...... എന്തിന്........ ആൻ പറയുന്നത് കേൾക്ക്...... ഓക്കേ.... സോറി ബേബി...... കാര്യം എന്താണെന്ന് അറിയട്ടെ..... ഇച്ചൂന് ഹിന്റ് അല്ലേ കിട്ടിയുള്ളൂ .... ആൻ മതിയാക്ക്...... എനിക്കറിയാം എന്നതാ വേണ്ടതെന്നു......... നീ ഇനി ഇതിൽ ഇടപെടേണ്ട....... കേട്ടല്ലോ.....ആൻ നിന്നോടാ.... അവളവനോട് തെറ്റി കമഴ്ന്നു കിടന്നു...... അവൻ ചെന്ന് അടുത്ത് കിടന്നു...... അന്നമ്മോ...... അന്നമ്മോ..... പ്ലീസ് നല്ല മോളല്ലേ ഞാൻ പറയുന്നതൊന്ന് കേൾക്ക്...... ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് നിനക്ക് അപകടം ഉണ്ടാക്കുന്ന ഒന്നും ഞാൻ ചെയ്യാൻ അനുവദിക്കില്ല ......... എനിക്ക് നിന്നെ കുറേ സ്നേഹിക്കണം....... നീയല്ലേ പറഞ്ഞത് നിനക്ക് ജൂനിയർ ഇടിവണ്ടിയെ വേണമെന്ന്....... അതിനിടയ്ക്ക് നീ വേണ്ടാത്ത പരിപാടിക്ക് പോയാലോ...... എന്റെ ജീവനല്ലേ...... പ്ലീസ്......... മതി സോപ്പിട്ടത്...... ബട്ട്‌ പെട്ടന്ന് റിസൈൻ ചെയ്യാൻ പറ്റില്ല..... ഒരു മാസം വേണം..... ഓക്കേ......സാമതിച്ചു........

ഇച്ചൂ..... മഹേഷിന് എന്തിനായിരിക്കും കുട്ടികളെ...... എന്റെ മോള് അത്ര ഭരിച്ച കാര്യങ്ങൾ നോക്കണ്ട..... ഉറങ്ങിക്കോ......... അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ടവൻ പറഞ്ഞു........... പിറ്റേന്ന് മുതൽ ആൻ അതും നോക്കി നടക്കാൻ തുടങ്ങി........എന്നാലൊരു ഐഡിയയും കിട്ടിയില്ല.......... ഒരുദിവസം ലഞ്ച് ടൈമിൽ ഫോണിൽ അമ്മച്ചിയോടും സംസാരിച്ചു അവള് സ്റ്റോർ റൂമിന്റെ ഭാഗത്തേക്ക് നടന്നു......... പൊതുവെ ആരും അങ്ങോട്ട് പോകാറില്ല ....... അപ്പോഴാണ് അതിനടുത്തായി മറ്റൊരു ഡോർ ശ്രദ്ധയിൽപെട്ടത്....... അവള് അത് തുറക്കാൻ നോക്കി...... ഒടുക്കം അത് തുറന്നു......... ഉള്ളോട്ട് നടക്കും തോറും അതിന്റെ വിശ്രിതി കൂടി വന്നു....... ഇതെന്തായിരിക്കും........ ഓഫീസിന്റെ അത്രതന്നെ ഉണ്ടല്ലോ അങ്ങോട്ടും........ ആൻ ചുറ്റും നോക്കിയാണ് നടക്കുന്നത്....... കുറച്ചു പോയതും ഒരു ക്യാബിൻ കണ്ടു........ അതിന്റെ തൊട്ടടുത്തായി ഒരു വാതിൽ....... അവളങ്ങോട്ട് നടന്നു....... ഉള്ളോട്ട് പോകുന്നതിനനുസരിച് ഫോണിന്റെ റേഞ്ച് കുറഞ്ഞു കുറഞ്ഞു തീരെ ഇല്ലാതായി........... അത് നേരെ എത്തുന്നത് മറ്റൊരു ഹാളിലാണ്....... അവിടെ ആദ്യം കണ്ട ഹാളിലേക്ക് അവൾ നടന്നു......ഒരു ആശുപത്രിയിൽ എത്തിയ പ്രതീതിയായിരുന്നു അവൾക്ക്........ ഇവിടെ എന്താ നടക്കുന്നത്......... ഇതെന്താ ഇങ്ങനെയൊരു സെറ്റപ്....

ആ ഹാളിന്റെ അറ്റത്തായി ഒരു ബെഡിൽ ആരോ കിടക്കുന്നപോലെ തോന്നിയതും അവളങ്ങോട്ട് നടന്നു........ നാലോ അഞ്ചോ വയസ്മാത്രം തോന്നിപ്പിക്കുന്ന ഒരു ആൺകുട്ടി.......... അവള് ആ കുട്ടിയെ തട്ടിവിളിക്കാൻ തുടങ്ങി.......... മോനേ...... മോനേ...... എണീക്ക്..... മോനേ...... ഇതെന്താ എണീക്കാത്തത്....... അവന്റെ ഒരു കയ്യിലൂടെ ഗ്ലൂക്കോസ് കയറുന്നുണ്ട്....... ഇതെന്തിനായിരിക്കും ഈ കുട്ടിയെ ഇവിടെ........ ഇച്ചൂനോട് വിളിച്ചു പറയാം...... അപ്പോഴാണ് റേഞ്ച് ഇല്ലാത്തവിവരം അവളാരിഞ്ഞത്........ എന്താ ചെയ്യാ....... അവള് വേഗം ആ ട്രിപ്പ്‌ ഊരിമാറ്റി അവനെ എടുത്തു.....ആരോ നടന്നുവരുന്ന ശബ്ദം കേട്ടതും അവളൊന്ന് പേടിച്ചു..... ആ കുട്ടിയെ അവിടെ തന്നെ കിടത്തി അതിനടുത്തായിക്കണ്ട റൂമിലേക്ക് കയറി.......... അവിടുത്തെ കാഴ്ച കണ്ടതും അവൾക്ക് കരച്ചില് വന്നു............. ആ ആൺകുട്ടിയുടെ അടുത്തേക്ക് രണ്ടുപേർ വന്നു...... ഇതാരാ ഈ ട്രിപ്പ്‌ മാറ്റിയത്..... ഇങ്ങോട്ടാരെങ്കിലും വന്നു..... എടാ.... ആര് വരാനാ ഇങ്ങോട്ട്.....ചിലപ്പോൾ ഇത് പിടഞ്ഞിട്ടുണ്ടാകും കഴിഞ്ഞദിവസം നിനക്ക് ഓർമയില്ലേ..... നീയത് നേരെയാക്ക്....... എന്തായാലും നാളെയും കൂടെ ഇവനെ പരിചരിച്ചാൽ മതിയല്ലോ....... അവരത് നേരെയാക്കി എന്നിട്ടവിടുന്നിറങ്ങി........... മുൻപിൽ കണ്ട കാഴ്ച ഉൾകൊള്ളാൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ആൻ........... ഓരോ എക്യുയിപ്മെന്റ് ഘടിപ്പിച്ചു ഓരോ ഭാഗത്തായി കിടക്കുകയാണ് പത്തോളം കുട്ടികൾ........... ഇവരെയൊക്കെ എന്താകും ചെയ്യുന്നത്........ എന്തിനാ ഇങ്ങനെ.......

ഇവിടുന്ന് എത്രയുംപെട്ടന്ന് പുറത്ത് കടക്കണം....... ഇച്ചൂനെ ഇതൊക്കെ അറിയിക്കണം....... ഇവർക്കൊക്കെ ജീവനുണ്ടോ..... ഉണ്ടാകും............. അവള് അതൊക്കെ വീഡിയോ എടുത്തു അവിടുന്നിറങ്ങി ....... ആദ്യം കണ്ട ആൺകുട്ടിയുടെ അടുത്തേക്ക് വന്നു അവന്റെ കയ്യിലെ ട്രിപ്പെടുത്ത് അവനെയുമെടുത്ത് അവിടുന്ന് പതിയെ ഇറങ്ങി........... കുട്ടിയെയുമെടുത്ത് നടക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും അവള് കാര്യമാക്കിയില്ല...........അവിടുന്ന് കുറച്ചു പോന്നതും ഫോണിൽ സിഗ്നൽ കണ്ടു അവളപ്പൊ തന്നെ ആൽബിയെ വിളിച്ചു..... എന്നാൽ ഫോൺ ബിസി ആയിരുന്നു.......... ഇടയ്ക്ക് ആ കുട്ടിയുടെ അടുത്തേക്ക് എന്തോ ആവശ്യത്തിന് അവര് വന്നതും അവനെ കാണാനില്ല......... എടാ..... ഇവിടെ ആരോ വന്നിട്ടുണ്ട്..... ആ ചെക്കനെ കാണുന്നില്ല... വാ നോക്കാം...... ആരായാലും ഇതിനകത്തുനിന്ന് ജീവനോടെ പോകരുത്.......... അവര് തിരിഞ്ഞു നടക്കാൻ തുടങ്ങി....... അവള് നടത്തത്തിന് സ്പീഡ് കൂട്ടിയിരുന്നു....... അവരുടെ ഫുട്സ്റ്റെപ് കേട്ടതും അവള് ഒന്ന് പേടിച്ചു..... പിന്നെ അവിടെ ഒരു കോർണറിലേക്ക് നീങ്ങി നിന്നു..............

ഇതിനിടയിൽ അവള് പിന്നെയും അവനെ ട്രൈ ചെയ്തു..... ഇത്തവണ അവൻ കട്ട്‌ ചെയ്യുകയാണ് ചെയ്തത്....... അവള് പിന്നെയും വിളിച്ചോണ്ടിരുന്നു അവനൊരു മീറ്റിംഗിൽ ആയതുകാരണം കട്ട്‌ ചെയ്തോണ്ടേയിരുന്നു......... ഈ ഇച്ചു..... ഞാൻ പറഞ്ഞതല്ലേ എമർജൻസി ആണെങ്കിലേ വിളിക്കൂ എന്ന്...... ഇതെന്താ കട്ട്‌ ചെയ്യുന്നത്........... ചുറ്റും നോക്കിയപ്പോഴാണ് ഒരു സ്റ്റെയർകേസ്‌ കണ്ടത്...... അവള് പതിയെ അങ്ങോട്ട് നടന്നു....... വളരെ ശ്രദ്ധിച്ചാണ് ഓരോ ചുവടും വക്കുന്നത്........... കുട്ടി കയ്യിലുള്ളതുകൊണ്ട് കുറച്ചധികം ബുദ്ധിമുട്ടുണ്ടായിരുന്നു അവൾക്ക്........ അവര് അവളെയും അന്വേഷിച്ചു നടന്നത് അതിന്റെ ഒപോസിറ്റ് വഴിയിലാണ്........ ആൽബി മീറ്റിംഗിൽ ആയിരുന്നെങ്കിലും ഇടയ്ക്കെന്തോ വല്ലായ്മ തോന്നി...... ആൻ എന്തിനാകും വിളിച്ചത്........ എമർജൻസി ആണെങ്കിൽ മാത്രമേ കുറേ തവണ വിളിക്കൂ എന്ന് പറഞ്ഞതല്ലേ...... അങ്ങോട്ട്‌ വിളിക്കാം..... അവനവിടുന്ന് മാറി..... ഫോണെടുത്ത് അവളെ വിളിച്ചു...... ഫോണിന്റെ ശബ്ദം അവിടെയെങ്ങും പ്രതിധോനിച്ചു........ ആ ശബ്ദം കേട്ടതും അവളെ തേടിയലഞ്ഞവർ പരസ്പരം നോക്കി ആ ഭാഗത്തേക്ക് ഓടിയടുത്തു....................................... (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story