നിന്നിലലിയാൻ: ഭാഗം 4

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

മോനേ ഇടിവണ്ടി നിന്നെ ഞാൻ ശരിയാക്കുന്നുണ്ട് ... നീ എന്നേലും എന്റെ കയ്യിൽവന്ന് ചാടാതിരിക്കില്ല....ഔ ..... ന്റെ കവിള്........മോനേ ഗുണ്ടേ നിന്നെ ഞാൻ എടുത്തോളാ.... പിറ്റേന്നവൾ അതേ സമയം പാർക്കിൽ പോയി നോക്കി.... അവനെ കണ്ടില്ല..... രണ്ടാഴ്ച അടുപ്പിച്ചു പോയെങ്കിലും ഒരുഗുണവും ഉണ്ടായില്ല........... damnt......... ആ ഗുണ്ടയെ കാണാൻ ഇല്ലല്ലോ...... ഞാനെവിടെ പോയി തപ്പും...... ഇനി ആ ഗുണ്ടയെ ഒരിക്കലും കാണില്ലേ.......എന്റെ ഈശോയെ പ്ലീസ് ആ ഗുണ്ടയെ ഒന്നെന്റെ മുൻപിൽ എത്തിച്ചേക്കണേ അധികം വൈകാതെ തന്നെ........ ദിവസങ്ങൾ കടന്നുപോയി...... ആൽബി ഒരു പ്രതിയെ ഫോളോ ചെയ്താണ് ടെസ്റ്റൈൽ ഷോപ്പിൽ എത്തുന്നത്..... അനബെൽ ഡ്രെസ് തപ്പികൊണ്ടിരിക്കുകയാണ് അവിടെ..... ഒടുക്കം രണ്ടെണ്ണം സെലക്ട്‌ ചെയ്തു..... അങ്കിളെ ട്രയൽ റൂം എവിടെയാ.... അതാ മോളെ ആ കോർണറിൽ... അവളതുമായി അങ്ങോട്ട് നടന്നു..... ആൽബി പെട്ടന്ന് അയാള് കാണാതിരിക്കാൻ കയറി നിന്നതും അവിടെയാണ്....... അവള് വേഗം അതിനുള്ളിൽ കയറി കതക് ലോക്ക് ചെയ്തു....

പെട്ടന്ന് ഏതോ ഒരാളെ കണ്ടതും ആർത്തു നിലവിളിച്ചു..... അവളുടെ ശബ്ദം കേട്ട് അവിടെയുള്ളവർ അങ്ങോട്ട് ഓടി വന്നു...... അവര് പുറത്ത് നിന്ന് വിളിക്കാൻ തുടങ്ങി..... കരഞ്ഞതിനു ശേഷമാണ് അവള് മുഖം നോക്കുന്നത്..... ആൽബിയെ കണ്ടതും അവളുടെ മുഖം തെളിഞ്ഞു...... ഇതാരുവാ ഇടിവണ്ടിയോ..... സൽസ്വഭാവി എന്നാത്തിനാ ലേഡീസ്ന്റെ ട്രയൽ റൂമിൽ കയറിയത്........ പറാ.....ഓക്കേ ഇത് പറയണ്ട..... ബട്ട്‌ say സോറി.... for what...... അന്നെന്നെ തല്ലിയതിന്..... നോ നെവർ.... ഓക്കേ..... അന്ന് ഞങ്ങളെ എടുത്തിട്ടു അലക്കിയതല്ലേ.... ഇപ്പൊ ഇടി കൊള്ളാൻ തയ്യാറായിക്കോ..... എനിക്ക് മാത്രേ ഇടിവണ്ടിയെ രക്ഷിക്കാൻ കഴിയൂ....... പെട്ടന്ന് ആലോചിട്ട് സോറി പറഞ്ഞെ...... വേഗം..... അവള് പറഞ്ഞതിൽ കാര്യമുണ്ടെന്ന് അവനു തോന്നി...... സോറി...... അഹങ്കാരത്തോടെ അല്ലെന്റെ ഇടിവണ്ടി.... മാന്യമായിട്ട്....... i'm സോറി....... very ഗുഡ്..... ആളുകൾ വാതിൽ തള്ളുന്നുണ്ട് അതിനിടയ്ക്ക്..... അവള് വേഗം ലോക്ക് തുറന്നു...... എന്താ മോളെ...... എന്താ പ്രശ്നം..... എന്തിനാ കരഞ്ഞത്.....

അവരകത്തേക്ക് നോക്കിയതും ആൽബിയെ കണ്ടു...... അവരവനെ അടിക്കാൻ തുടങ്ങിയതും അവള് തടഞ്ഞു..... അങ്കിളെ..... ഇതെന്റെ ഹസ്ബൻഡാ...... അവള് പറഞ്ഞതും ആൽബി ഞെട്ടി..... അപ്പൊ നീയെന്തിനാ കൂകി വിളിച്ചത്..... അത് എന്താന്ന് വച്ചാൽ ...... പുള്ളിക്കാരൻ എന്റൊപ്പം കയറിയത് പെട്ടന്ന് ഞാൻ ശ്രദ്ധിച്ചില്ല അതാ....... മനുഷ്യനെ മെനക്കെടുത്താൻ ഓരോരുത്തരു വന്നോളും....... ഭാര്യക്കും ഭർത്താവിനും വീട്ടില് കസർത്ത് കാണിക്കാൻ സ്ഥലം ഇല്ലാഞ്ഞിട്ടാണോ ഈ കുടിസു മുറിയുടെ ഉള്ളിൽ കയറിയത്........ ആൽബി വല്ലാതായി...... അങ്കിളെ ഞാൻ പറഞ്ഞു misunderstanding ആയിരുന്നു എന്ന്...... അതിന്റെ പേരിൽ കൂടുതൽ കേറി ഡയലോഗ് അടിക്കേണ്ട..... ദാ ഡ്രെസ് എനിക്കൊന്നും വേണ്ടാ......എന്നാ ഇച്ചായാ പന്തംകണ്ട പേരുചാഴിയേപോലെ നിൽക്കുന്നെ..... ഇങ്ങ് വന്നേ നമുക്ക് പോകാം....... ആ ഡ്രെസ് അവിടെയിട്ട് ആൽബിയുടെ കയ്യും പിടിച്ചു അവള് പുറത്തേക്കിറങ്ങി..... പുറത്തെത്തിയതും കൈവിട്ടു....... മിസ്റ്റർ ഇടിവണ്ടി now say താങ്ക്സ്...... എന്താ.... താങ്ക്സ് പറാ.....

തന്നെ ഇത്രയും ഹെല്പ് ചെയ്തില്ലേ ഞാൻ...... നീയെന്തിനാ husband ആണെന്ന് പറഞ്ഞത്...... അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ കാണായിരുന്നു..... ഓരോന്ന് ഒപ്പിച്ചിട്ട് എന്റെ മെക്കിട്ട് കയറുന്നോ..... താങ്ക്സ് പറാ ഇടിവണ്ടി ....... ആൽബി ഒന്ന് തിരിഞ്ഞപ്പോൾ കണ്ടു അവൻ ഫോളോ ചെയ്ത് വന്നയാള് പുറത്തേക്ക് പോകുന്നത്....... അവളാണെൽ അവനെ വിടുന്നമട്ടില്ല...... ഇടിവണ്ടിയുടെ പേരെന്നതാ...... നീ ഒന്നങ്ങോട്ട് നോക്ക്. അതുകണ്ടോ......... അവള് നോക്കിയതും അവനവിടുന്ന് മുങ്ങി.... അവളു അവിടെ മൊത്തം നോക്കി തിരിഞ്ഞപ്പോൾ ആൽബിയെ കാണാനില്ല...... എന്റെ കർത്താവേ ഈ ഇടിവണ്ടി എവിടെപ്പോയി...... ഇങ്ങേരെന്താ ജിന്നോ...... ഇതെങ്ങോട്ട് പോയത്.... ഛേ പേര് പറഞ്ഞില്ലല്ലോ...... എന്നാലും അയാൾ എന്തിനാ ട്രയൽ റൂമിൽ കയറിയത്......... കണ്ടിട്ട് മാന്യൻ ആണെന്ന് തോന്നുന്നു....... ബട്ട്‌..... ആ എന്തേലും ആവട്ടെ..... ഇനി എവിടേലുംവച്ചു കാണോ ആവോ..... കാണുമായിരിക്കും......... അവള് ഷോപ്പിങ് ഒക്കെ കഴിഞ്ഞു വീട്ടിൽ ചെന്നു..... അമ്മച്ചി പുറത്തുണ്ട്.....

എന്നാ സാറാ നീ പുറത്ത് വന്നിരിക്കുന്നത്...... അന്നേ...... വേണ്ടത്..... പേര് വിളിക്കുന്നോടി...... ഓഹ് ഏട്ടായി ആയിരുന്നേൽ ഇളിച്ചു കാട്ടുമായിരുന്നല്ലോ.....എനിക്ക് വിശക്കുന്നു അമ്മേ..... തിന്നാൻ എന്തേലും താ......അല്ല അപ്പച്ചൻ പോയോ.... ഓഹ്.... പുന്നാരമോളെ കുറേ കാത്തു.... ഒടുക്കം പോയി.. അപ്പോൾ സണ്ണിച്ചനോ.... അവനും പോയി......നീ മാറ്റിയേച്ചും വാ .... അവള് വേഗം ഫ്രഷായി വന്നു ഫുഡ് കഴിച്ചു..... രാത്രി കിടന്നപ്പോൾ ഇന്ന് നടന്ന കാര്യങ്ങൾ ആയിരുന്നു മനസ് നിറയെ.... എപ്പോഴോ ഉറങ്ങി പോയി........ ഇച്ചായാ....... എന്നാ ഇച്ചായൻ ഈ കാണിക്കുന്നേ..... അടുത്തേക്ക് വരല്ലേ ഇച്ചായാ...... ഇച്ചായാ എനിക്ക് നല്ല പേടിയുണ്ട്....... വേണ്ടച്ചായ..... ശ്വാസം മുട്ടും ഇച്ചായാ..... വേണേൽ ഇച്ചായൻ കവിളിൽ തന്നോ ലിപിന് വേണ്ടാ.... ..... ഇച്ചായാ..... പ്ലീസ്....... അവള് കണ്ണ് തുറന്നപ്പോൾ ആകെ വിയർത്തിട്ടുണ്ട്...... സ്വപ്നം ആയിരുന്നോ.... എന്നാലും എന്നതാ ഇങ്ങനെയൊരു സ്വപ്നം..... ആ ഇടിവണ്ടി ഇപ്പൊ കിസ് ചെയ്തേനെ....... എനിക്കിത് എന്താ പറ്റിയേ...... ഇടിവണ്ടിയെ ഒക്കെ സ്വപ്നം കാണാൻ.... അവള് കിടക്കയിൽ നിന്ന് എണീറ്റ് വിൻഡോ തുറന്നു പുറത്തേക്ക് നോക്കി ..... തണുത്ത കാറ്റ് അവളെ തലോടികൊണ്ട് കടന്നുപോയി.......

പൂർണചന്ദ്രൻ പുഞ്ചിരിച്ചുകൊണ്ട് കണ്ണ് ചിമ്മിയപോലെ തോന്നിയവൾക്ക് ... അവള് പതിയെ തലയ്ക്കു തട്ടി പിന്നെ വന്ന് കിടന്നു .... കിടന്നെങ്കിലും ഉറക്കം വന്നില്ല......... ഒടുക്കം പോയി ടിവി ഓൺ ചെയ്തു ഫിലിം കണ്ട് ഇരുന്നു...... എടീ അന്നേ..... നിനക്ക് ഉറക്കമൊന്നുമില്ലേ.... ഇല്ലാ അമ്മച്യേ....... എന്റെ ഉറക്കമൊക്കെ പോയി...... എന്നതാ..... ഒന്നുല്ല്യ സാറാമ്മ പോയി കിടന്നോ.... എനിക്കുറക്കം വരുന്നില്ല..... മോളിങ്ങ് വന്നേ അമ്മച്ചി ഉറക്കിത്തരാം.... അമ്മ അവളെ റൂമിലേക്ക് കൂട്ടിപ്പോയി..... അമ്മ പതിയെ മസാജ് ചെയ്തുകൊടുത്തതും അവളുറങ്ങി.....പിറ്റേന്ന് എണീറ്റപ്പോഴും സ്വപ്നം ആയിരുന്നു അവളുടെ മനസ്സിൽ .......അവള് കണ്ണാടിയുടെ മുന്നിൽ നിന്നു.... എന്നതാ ആൻ നിനക്ക് പറ്റിയത്...... നീയെന്തിനാ അതും ഓർത്തു ഇരിക്കുന്നെ..... കർത്താവേ പ്രേമം ഒന്നും അല്ലല്ലോ...... ആണോ....... ഏയ്‌.... ആയിരിക്കില്ല.... അല്ലേലും പ്രേമിക്കാൻ മാത്രം പരിചയം ഒന്നുമില്ലല്ലോ .... എടീ ആൻ ..... പ്രേമിക്കാൻ അതിന് ഇതിനും മാത്രം സമയോം പരിചയവും എന്നാത്തിനാ........ ഇതിപ്പോ എന്താ ചെയ്യാ.....

. ഓക്കേ രണ്ടാഴ്ച നോക്കാം...... ഈ രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഇടിവണ്ടിയെ കാണുവാണേൽ അങ്ങുകേറി പ്രേമിക്കാം..... ഇല്ലേൽ വിട്ടേക്കാം... ഓഹ്.... ആൻ നീയെന്നതൊക്കെയാ ഈ ചിന്തിച്ചുകൂട്ടുന്നത്.... അന്നേ.... നിന്റെ ഒരുക്കം കഴിഞ്ഞില്ലേ....... ദാ വരുന്നൂ...... അവള് ബാഗുമെടുത്ത് അങ്ങോട്ട് ചെന്നു... വേഗം ബ്രേക്ഫാസ്റ് കഴിച് കോളേജിലേക്ക് വിട്ടു....... പതിവ്പോലെ ക്ലാസും കട്ടാക്കി ഉലാത്തുകയാണ് അവളും ഫ്രെണ്ട്സും.......... അവള് ഒരു മൂലയ്ക്ക് ചെന്നിരിക്കുന്നത് കണ്ടതും നന്ദു അടുത്തേക്ക് ചെന്നു..... എന്താടി അന്നമ്മോ നീ ഇവിടെ വന്നിരിക്കുന്നത്...... ഏയ്‌.... എടാ ഈ പ്രേമത്തിന്റെ ലക്ഷങ്ങൾ എന്തൊക്കയാ..... അതൊക്കെ നിനക്ക് എന്തിനാ.... അല്ല അതവിടെ നിൽക്കട്ടെ..... ആരാണ് കഥാനായകൻ...... ഗസ് ചെയ്യ്.... ഷാഹുൽ........? പോടാ....കോളേജിലുള്ള ആരുമല്ല...... പിന്നെ ആരാ.... നിനക്ക് നന്നായിട്ട് അറിയാം.... അതാരപ്പ..... ഇടിവണ്ടി..... എഹ്..... എടീ നിനക്ക് വട്ടായോ.... അതൊന്നും എനിക്കറിയില്ല.... ഇപ്പൊ കണ്ണടച്ചാലും തുറന്നാലും ഇടിവണ്ടിയാ മുൻപിൽ.......

ഇത് വട്ടൊന്നും അല്ലാ.... അതുക്കും മേലെ.... ഇനി ആ ജിമ്മനെ എവിടെപ്പോയി തപ്പും...... ഒരു രണ്ടാഴ്ച ആണ് അനുവദിച്ചിരിക്കുന്ന സമയം.... ആര് ആർക്ക്.... ഞാൻ എനിക്ക് തന്നെ.... ഇടിവണ്ടിയെ കണ്ടുപിക്കാൻ..... അതിനുള്ളിൽ കണ്ടുകിട്ടിയാൽ അങ്ങേരയങ്ങു കെട്ടും..... ഇല്ലേൽ പോട്ടെന്നു വെക്കും..... all the ബെസ്റ്റ് മച്ചാ...... തങ്കു...... അനബെൽ.... നിന്നെ സന്ധ്യ മിസ് വിളിക്കുന്നുണ്ട്..... സാന്ദ്ര വന്ന് പറഞ്ഞതും അവളങ്ങോട്ട് നടന്നു...... പോകുന്നവഴിക്ക് ഷാഹുലിനെ കണ്ടു.... എടീ സന്ധ്യ മിസിന്റെ അടുത്തേക്കാണോ..... ആഹ്ടാ പൊട്ടാ...... എടീ ഏതേലും സെലെബ്രറ്റിയെ കൊണ്ടുവരാം ആർട്സ് ഡേയ്ക്ക്....... മിസ്സിന് ഇപ്പൊ ഒരു ഐഡിയ കൊടുക്കണ്ടേ..... അത് മ്മക്ക് ഒപ്പിക്കാം നീ വാ..... അനബെൽ ആർട്സ് സെക്രട്ടറി ആണ് ഷാഹുൽ ചെയർമാനും...... മിസ് അവരെയും വെയിറ്റ് ചെയ്തിരിക്കാണ് എന്തായി കാര്യങ്ങൾ.... മിസ്സേ..... ഇനഗുറേഷന് നമുക്ക് യൂത്ത് സെലെബ്രെറ്റിയെ നോക്കാം .... അത് വേണ്ട ഷാഹുൽ..... പ്രിൻസി പറഞ്ഞത് അസിസ്റ്റന്റ് കമ്മിഷണറേ invite ചെയ്യാനാണ്.... മാഡം.... അതിപ്പോ എങ്ങനെയാ.... പ്ലീസ് മാഡം....

അനബെൽ..... സോറി.... പ്ലീസ് മിസ്.... ഞങ്ങളൊക്കെ എത്ര പ്രതീക്ഷയിൽ ആണെന്ന് അറിയോ..... ഒരു തൈകിളവൻ വന്നിട്ട് എന്തിനാ.... എന്താ..... അനബെൽ പറഞ്ഞത്.... nothing മിസ്..... ഓക്കേ.... നിങ്ങളെ വിളിപ്പിച്ചത് പ്രിൻസി അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്..... സോ നിങ്ങള് രണ്ടുപേരും പോയി invite ചെയ്യണം.... ഓക്കേ....... സാറിന്റെ ടൈം അഡ്ജസ്റ്റ് ചെയ്ത് വേണം കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ.... സാറിന് അന്ന് പറ്റില്ലെങ്കിലോ.... അതപ്പോ നോക്കാം.... ഇപ്പൊ നിങ്ങള് ചെല്ല്...... അവര് വേഗം അവിടുന്ന് പോന്നു .... എടീ എന്താക്കും..... നമ്മള് പോകുന്നു അങ്ങേരു വരുന്നത് മുടക്കുന്നു പ്ലാൻ ചെയ്തപോലെ യൂത്തനെ കൊണ്ടുവരുന്നു അടിച്ചുപൊളിക്കുന്നു..... നൈസ് പ്ലാൻ..... എന്നാ പോവാം ല്ലേ.... അവരങ്ങോട്ട് പോയി..... രണ്ടുപേർക്കും ചെറിയൊരു ടെൻഷൻ ഉണ്ട്...... നേരെ ചെന്നത് s i യുടെ മുൻപിലേക്കാണ്......

സാർ.... ഞങ്ങൾ സെന്റ് മീരസ് സ്റ്റുഡന്റസ് ആണ് acp യെ കാണാൻ വന്നതാ പ്രിൻസിപ്പാൾ വിളിച്ചിരുന്നു...... അനബെൽ പറഞ്ഞു ..... ഓക്കേ.... വെയിറ്റ് ചെയ്യൂ ഞാൻ സാറിനോട് പറയാം..... ഓക്കേ സാർ.... എടീ.... ഇനി വല്ല നോർത്ത് ഇന്ത്യനും ആവോ..... കരിനാക്ക് വളയ്ക്കല്ലേ പട്ടിയേ..... ആണേൽ നമുക്ക് എങ്ങനേലും അഡ്ജസ്റ്റ് ചെയ്യാം.... നീ അഡ്ജസ്റ്റ് ചെയ്യണം.... എനിക്കൊന്നും വയ്യാ.... നിന്നെ.... രണ്ടുപേരോടും ചെല്ലാൻ പറഞ്ഞു..... അയാള് വന്ന് പറഞ്ഞതും അവരകത്തേക്ക് നടന്നു...... ഷാഹുൽ ഡോറിന് തട്ടി.... യെസ് കം ഇൻ..... രണ്ടുംപെട്ടന്ന് ഉള്ളിൽ കയറി...... ഗുഡ് മോർണിംഗ് സാർ..... ഗുഡ് മോർണിംഗ്.... ലാപ്പിൽ നിന്ന് മുഖമുയർത്തി ആൽബി പറഞ്ഞതും അനബലിന്റെ കിളി കൂടുംകുടുക്കയുമെടുത്ത് പറന്നു....................... (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story