നിന്നിലലിയാൻ: ഭാഗം 5

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

ഗുഡ് മോർണിംഗ്.... ലാപ്പിൽ നിന്ന് മുഖമുയർത്തി ആൽബി പറഞ്ഞതും അനബലിന്റെ കിളി കൂടുംകുടുക്കയുമെടുത്ത് പറന്നു..........അവള് ചിരിക്കണോ കരയണോ എന്നറിയാതെ അവിടെ നിന്ന് ഇളിഞ്ഞു......അവളെ അങ്ങനെ കണ്ടതും ആൽബിക്ക് ചിരി വന്നു...... ടേക്ക് യുവർ സീറ്റ്‌...... ഷാഹുൽ ഇരുന്നിട്ടും അവളങ്ങനെ നിൽക്കുകയാണ് ചെയ്തത്...... എടീ.... ഇരിക്ക്... അവളെ തട്ടിക്കൊണ്ടു അവൻ പറഞ്ഞു.... അവള് വേഗം തപ്പിപിടഞ്ഞു ഇരുന്നു...... പിന്നെ കണ്ണും മിഴിച്ചു അവനെ നോക്കി....... now ടെൽ മീ.... എന്താണ് കാര്യം..... അവള് പറയും എന്നതിൽ ഇരിക്കുകയാണ് ഷാഹുൽ.... അവളാണെങ്കിൽ അവനെയും നോക്കി ഇരിക്കുകയാണ്...... ഇടയ്ക്ക് സ്വപ്നം ഓർമ വന്നതും അവളുടെ കണ്ണ് തള്ളി.... പിന്നെയൊരു നാണം മുഖത്ത് നിറഞ്ഞു...... ആൽബി രണ്ടുപേരെയും മാറി മാറി നോക്കി....... എസ്ക്യൂസ്‌ മീ.... നിങ്ങള് വന്നകാര്യം പറഞ്ഞില്ല.... അവള് അനങ്ങുന്നില്ലെന്ന് കണ്ടതും ഷാഹുൽ സംസാരിക്കാൻ തുടങ്ങി...... അവള് അവന്റെ നെയിം ബോർഡിലേക്ക് നോക്കി...... ആൽബിൻ ips....... അനബെൽആൽബിൻ..... ഉം ഒപ്പിക്കാം...... ആൽബിച്ചായൻ...... അത് മനസ്സിൽ പറഞ്ഞതും അവള് അറിയാതെ ചിരിച്ചു...... ആൽബി അത് കണ്ടതും ഒന്നവളെ നോക്കി..... ഒപ്പം ഷാഹുലും......

ന്റെ അള്ളോ..... ഈ കുരിപ്പ് ഇന്ന് ജയിലിൽ ആക്കുമെന്ന തോന്നുന്നേ..... കൊലച്ചിരി ചിരിക്കാ കള്ള ഹിമാറ്...... എടീ.... അന്നമ്മോ.... നീയെന്തിനാ ചിരിക്കുന്നെ.... സാർ നോക്കുന്നു..... അത് കേട്ടതും അവള് ഞെട്ടി ആൽബിയെ തുറിച്ചു നോക്കി... അവൻ പുരികം പൊക്കിയതും അവള് ചുമല് കുനിച്ചു ഒന്നുമില്ലെന്ന് കാണിച്ചു..... ഈ കുട്ടി സംസാരിക്കില്ലേ....... ആൽബിൻ പെട്ടന്ന് ചോദിച്ചു..... അവള് ഒന്ന് വിളറി..... അത് സാർ.... ഇവള് അധികം അങ്ങനെ സംസാരിക്കില്ല.... ഷാഹുൽ കാര്യമറിയാതെ തള്ളിയതും ആൽബിയ്ക്ക് ചിരി വന്നു...... പാട് പെട്ട് അവനത് അടക്കി........ ഓക്കേ.... ഞാൻ വരണമെങ്കിൽ ഈ കുട്ടി എന്നെ invite ചെയ്യണം...... അവളൊന്ന് ഉമിനീരിറക്കി അവനെ നോക്കി....... ഷാഹുൽ നീയൊന്ന് പുറത്ത് നിൽക്കോ.... ഞാനൊന്ന് സാറിനെ invite ചെയ്യട്ടെ പ്ലീസ്..... അവള് പറഞ്ഞതും ഷാഹുല് പകച്ചുപോയി.... എടീ നീയെന്ത് കോപ്പ പറയുന്നത്... നീ ചെല്ല്..... സാറിനെ ഞാൻ പേർസണൽ ആയി invite ചെയ്യാം...... ആൽബിയോട് പെർമിഷൻ വാങ്ങി അവൻ പുറത്തിറങ്ങി...... അവൻ പോയതും അവള് ശ്വാസം വിട്ടു..... ഞാൻ invite ചെയ്യാം.... ബട്ട്‌ ഒരു പ്രോമിസ് ചെയ്ത് തരണം.... എന്നെ പിടിച്ചു അകത്തിടില്ലെന്ന്....... ഓക്കേ..... ബട്ട്‌ ബിഫോർ that say സോറി..... എന്നാത്തിന്......

ന്നാലും ന്റെ ഇടിവണ്ടി..... ഇടിവണ്ടി ഒരു ips ആണെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല....... ആൽബി എന്നാണല്ലേ ഇടിവണ്ടിയുടെ പേര്....... സത്യം പറയാലോ ഇന്ന് തന്നെ കാണുമെന്നു ഞാനൊട്ടും പ്രതീക്ഷിച്ചില്ല...... കർത്താവ് വലിയവനാ....... എന്താ..... ഞാനൊന്ന് പ്രാർത്ഥിച്ചേ ഉള്ളൂ.... അപ്പോഴേക്കും മുൻപിൽ വന്നല്ലോ..... ഞാൻ വിചാരിച്ചു വല്ല ഗുണ്ടയും ആവുമെന്ന്...... പിന്നെ ഇടിവണ്ടി...... കല്യാണം കഴിഞ്ഞതാണോ....... എസ്ക്യൂസ്‌ മീ...മനസിലായില്ല.... ഒന്നുല്ല അതൊക്കെ ഞാൻ കണ്ടുപിടിച്ചോളാം....... എന്തായാലും ഇനഗുറേറ്റ് ചെയ്യാൻ വരണം ഞാൻ കാത്തിരിക്കും...... നിന്നെ ആദ്യം കണ്ടപ്പോ തന്നെ എനിക്ക് മനസിലായതാ ഒരുപിരി ലൂസ് ആണെന്ന്....... പ്ലീസ്.... എന്തായാലും വരണം..... വരില്ലേ...... ഇടിവണ്ടി..... നിന്റെ പേരെന്താ അനബെൽ.... കറക്റ്റ് ചേരും...... വരില്ലേ..... പറ.... പ്ലീസ്...... ഒരു കാര്യം ചോദിക്കട്ടെ.... നമ്മള് ഈ നട്ടപുലർച്ചയ്ക്ക് കാണുന്ന സ്വപ്നം നടക്കുമെന്ന് പറയുന്നത് നേരാണോ...... ഞാൻ പോലീസ് ഓഫീസർ ആണ് ജ്യോൽസ്യൻ അല്ല..... എന്റെ ഇടിവണ്ടി.... ഉം..... അവൻ അമർത്തിമൂളിയതും അവള് ഇളിച്ചു.... സോറി.... അതേ.... ഞാൻ ആൽബിച്ചായ വിളിച്ചോട്ടെ... സാറെന്ന് വിളിക്കാൻ കഴിയാത്തതുകൊണ്ടാ..... പ്ലീസ്..... ഇതിന്റെ ഒരുപിരിയൊന്നും അല്ല മൊത്തം പോയതാണെന്നാ തോന്നുന്നേ....... എന്താ ഇങ്ങനെ നോക്കുന്നത്..... ഞാൻ ആൽബിച്ചായ എന്നേ വിളിക്കൂ..... അവനൊന്നു ഇതെന്ത് പുകില് എന്ന രീതിയിൽ തലയാട്ടി......

ആൽബിച്ചായാ..... ഞാനേ ഒരു സ്വപ്നം കണ്ടു.... എന്താന്ന് അറിയോ....... ഹലോ..... ഞാൻ ഇവിടെ നിന്റെ സ്വപ്നം ഷെയർ ചെയ്യാൻ ഇരിക്കുകയല്ല..... സ്വപ്നം അല്ലേ.... ഹൃദയം അല്ലല്ലോ...... are you mad............ അല്ല.... ഞാൻ വെറുതെ .... ഇന്ന് കണ്ടപ്പോൾ ആ excitementil..... ആൽബിച്ചൻ വരൂലേ...... ഇനഗുറേഷന് നോക്കട്ടെ..... ആൽബിച്ചൻ സമ്മതിക്കാതെ ഞാനിവിടുന്നു പോവില്ല ...... പ്ലീസ്..... കാലുപിടിക്കാം..... വരോ...... ഒന്ന് വാ..... പ്ലീസ്..... പ്ലീസ്.... പ്ലീസ്.... ഇത് വല്യ കുരിശായല്ലോ...... ഒന്ന് സമ്മതിക്ക് .... അവന്റെ ഫോൺ റിങ് ചെയ്തതും അവളോട് ഒരു മിനിറ്റ് എന്ന് പറഞ്ഞു അവൻ മാറി..... ഷാഹുൽ അങ്ങോട്ടുമിങ്ങോട്ടും നാഗവല്ലിയെ പോലെ ഉലാത്തുകയാണ്.... ഈ അന്നമ്മ ഇത് എന്തെടുക്കാ..... ശ്ശെ ഞാൻ മറന്ന്..... അങ്ങേരെ ക്ഷണിക്കാൻ അല്ലല്ലോ ഇത് മുടക്കാൻ അല്ലേ.... അപ്പൊ ടൈം എടുക്കും .... ആരെയാ ഇപ്പൊ വിളിക്കാ...... കരിക്ക് ടീമിനെ വിളിച്ചാലോ.... അവരൊക്കെ വരോ..... നോക്കാം..... ഈ കുരിപ്പ് ഒന്ന് വേഗം വന്നിരുന്നേൽ...... അനബെൽ നല്ല അന്തസിൽ ഇരുന്ന് ആൽബിയെ വായനോക്കുകയാണ്....... ഇടയ്ക്കതു കണ്ടതും അവനൊന്നു നെറ്റിച്ചുളിച് അവളെ നോക്കി.... അതൊന്നും തന്നെ ബാധിക്കുന്നെ ഇല്ലെയെന്ന മട്ടിലാണ് കക്ഷി....... കോൾ അവസാനിപ്പിച്ചു അവനവളെ നോക്കി......

അനബെൽ എന്നാണ് പ്രോഗ്രാം....... നെക്സ്റ്റ് ഫ്രൈഡേ...... ടൈം...... ആക്ച്വലി ആൽബിച്ചാ...... ആൽബിച്ചൻ എപ്പോഴാ ഫ്രീ ആവാ..... ഞങ്ങള് ആ ടൈം സെറ്റാക്കാം....... ഓക്കേ.... one മിനിറ്റ്...... അവൻ ലാപ്പിൽ നോക്കി....... ഈവെനിംഗ് 4'o ക്ലോക്ക്..... സെറ്റ്..... ആൽബിച്ചായന്റെ നമ്പർ ഒന്ന് തരോ..... എന്താ..... നമ്പർ.... പ്രോഗ്രാമിന്റെ കാര്യങ്ങൾ പറയാൻ..... പുറത്ത് s i റാഫി ഉണ്ട്..... അയാളുടെ നമ്പർ വാങ്ങിക്കോ...... റാഫിയോട് പറഞ്ഞാൽ മതി കാര്യങ്ങൾ...... ഓഹോ..... അങ്ങനെ.... എനിക്ക് നമ്പർ തരാതിരിക്കാൻ ആണല്ലേ..... dont വറി ഇച്ചായോ .... ഞാൻ വാങ്ങിയിരിക്കും...... അവള് മനസ്സിൽ കണക്ക്കൂട്ടി....... അനബെൽ..... ഓക്കേ.... എന്നാൽ പിന്നെ ഞാനിറങ്ങുവാ.... കാണാം ഇടിവണ്ടി.... സോറി ആൽബിചായ...... അവളിറങ്ങിയതും അവൻ ചിരിച്ചു.... തനി വട്ട് കേസ്..... ഇങ്ങനെയൊരു ഐറ്റത്തിനെ ഇത് ആദ്യമായ കാണുന്നത്...... ഇടിവണ്ടി ആൽബിച്ചായൻ ഗുണ്ട.......എന്തൊക്കെയാ അവള് വിളിച്ചിട്ട് പോയത്.... ചില്ലറ ഗഡ്സ് ഒന്നുമല്ല..... അവൻ പിന്നെയും ലാപ്പിലേക്ക് നോക്കി..... അവളെ കണ്ടതും ഷാഹുൽ അടുത്തേക്ക് വന്നു.... എടീ അയാളെ ഒഴിവാക്കിയില്ലേ..... ഇല്ലാ..... സാർ തന്നെ ഇനഗുറേറ്റ് ചെയ്യും..... എടീ അതെങ്ങനെ ശരിയാകും..... ഒക്കെ ശരിയാകും.... നീയിവിടെ നിൽക്ക് ഞാനിപ്പോ വരാം......

അവൾ റാഫിയുടെ അടുത്തേക്ക് ചെന്നു സാർ.... എന്താ... അത്..... ആൽബി സാർ..... ആൽബി സാറിന്റെ പേർസണൽ നമ്പർ സാറിനോട് ചോദിക്കാൻ പറഞ്ഞു......ഒന്ന് തരോ.... ഓക്കേ......9875**** താങ്ക് you സാർ....... അവള് വേഗം അവിടുന്ന് പോന്നു....... ഇപ്പൊ ഇടിവണ്ടി തന്റെ ഒരുവിധം കാര്യങ്ങളൊക്കെ എനിക്കറിയാം..... ഇനി കല്യാണം കഴിഞ്ഞതാവോ..... ഏയ്‌.... അതിപ്പോ എങ്ങനെയാ ഒന്നറിയാ....... ആരോടാ ചോദിക്ക..... അതൊക്കെ പിന്നെ സെറ്റാക്കാം...... അപ്പൊ ഇച്ചായൻ ഫിക്സിഡ്....... എനിക്ക് വയ്യാ.... ഷാഹുൽ വന്ന് നോക്കിയപ്പോൾ എന്തോ ആലോചിച്ചു ഒറ്റയ്ക്കു ചിരിക്കുന്ന ആനിനെ ആണ് കണ്ടത്...... ഇവൾക്കിത് എന്താ പറ്റിയത് ....... ഇനി അങ്ങേരു പിടിച്ചിട്ട് അലക്കിയോ...... എടീ.... നീയെന്താ സ്വപ്നം കാണാണോ ..... ഏയ്‌..... നമുക്ക് പോകാം.... അന്നമ്മോ നീയിത് ഉറപ്പിച്ചോ ഏത്.... അങ്ങേരെകൊണ്ട് ഉൽഘടിക്കാൻ തീരുമാനിച്ചോ...... ഉം..അങ്ങേരും യൂത്തല്ലേ...... അല്ലെടി.... ഒരു അല്ലലും ഇല്ലാ നീയിങ്ങ് വന്നേ നമുക്ക് പോകാം....... അവരവിടുന്ന് ഇറങ്ങി...... റാഫിയെ ആൽബി വിളിപ്പിച്ചതും അയാളങ്ങോട്ട് നടന്നു....... സാർ...... റാഫി എന്തായി നമ്മുടെ കേസ്..... ഒക്കെ റെഡിയാണ് സാർ.... ജാമ്യം പോലും അയാൾക്ക് കിട്ടാൻ പോകുന്നില്ല...........

നമ്മുടെ കയ്യിൽ കിട്ടിയിട്ട് വേണം ശരിക്കുമൊന്ന് മേയാൻ...... ഒരു പാവം പെണ്ണിനെ കൊലയ്ക്ക് കൊടുത്തിട്ട് അവനങ്ങനെ അന്തസിൽ ജീവിക്കണ്ട....... അതേ സാർ...... ഒരെണ്ണത്തിന് ശിക്ഷ കിട്ടിയാൽ മതി ബാക്കിയൊക്കെ അങ്ങ് അടങ്ങിക്കോളും...... ഇവന്മാരൊക്കെ ഇനിയെന്ന പഠിക്കാ സ്ത്രീ തന്നെയാ ധനം എന്ന്....... റാഫി ഒരു കാരണവശാലും അവനു ജാമ്യം കിട്ടരുത്... അതോർത്ത് സാർ ടെൻഷൻ ആവേണ്ട..... ഓക്കേ.... proceed...... ആഹ് റാഫി ആ കുട്ടിക്ക് തന്റെ നമ്പർ കൊടുത്തില്ലേ..... അല്ല സാറിന്റെ നമ്പർ..... എന്റെ നമ്പർ ആണോ കൊടുത്തത്..... ഞാൻ തന്റെ നമ്പർ കൊടുക്കാൻ... സാർ അവളെന്നോട് സാറിന്റെ നമ്പറാ ചോദിച്ചത്........ കുഴപ്പായോ ...... ഇപ്പൊ വല്യ കുഴപ്പം ഇല്ലാ..... ലീവ് it.... താൻ അവന്റെ കാര്യം നോക്ക്.......ഞാൻ വരാം...... റാഫി പോയി അഞ്ചു മിനിറ്റ് കഴിഞ്ഞതും ആൽബി അങ്ങോട്ട് ചെന്നു..... ഒരു മാന്യൻ എന്ന് തോന്നിപ്പിക്കുന്ന വ്യക്തി അവിടെ നിൽക്കുന്നുണ്ട്...... ആൽബി ചെന്ന് അവന്റെ മുഖം പിടിച്ചുയർത്തി....... എന്താടാ ഞങ്ങളെയൊക്കെ അങ് ദഹിപ്പിച്ചുകളയാൻ തോന്നുന്നുണ്ടോ....... നിന്നെപ്പോലുള്ളവരെ എന്താ വേണ്ടതെന്നു അറിയോ തെരുവിലിട്ട് പട്ടിയെ കൊല്ലുന്നപോലെ തല്ലികൊല്ലണം....... സ്വന്തം ഭാര്യയെ സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിച്ചു കൊന്ന നീചൻ......

നീയൊന്നും ഒരു ദയയും അർഹിക്കുന്നില്ല....... എടാ ആ അച്ഛനും അമ്മയും എത്ര പൊന്നുപോലെ വളർത്തിയതാകും ആ മകളെ..... അവളെ നിനക്ക് കൈപിടിച്ച് തരുമ്പോൾ അവർക്കൊരു വിശ്വാസമുണ്ടായിരുന്നു നീയവളെ പൊന്നുപോലെ നോക്കുമെന്ന വിശ്വസം....... ആ പെണ്ണ് നിന്നിൽ വിശ്വാസം അർപ്പിച്ചിട്ടാ നിനക്ക് തലകുനിച്ചു തന്നത്.... അതിനർത്തം ജീവിതകാലം മുഴുവൻ അവള് നിന്റെ അടിമായാകാം എന്നല്ല...... ഒരു പെണ്ണ് കല്യാണം കഴിഞ്ഞു മറ്റൊരു വീട്ടിലേക്ക് പോകുമ്പോൾ എന്തൊക്കെ സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടാകുമെന്ന് അറിയോ..... അത്രയും തന്നെ ആശങ്കയും അവൾക്കുണ്ടാകും....... ആ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ജീവൻ നൽകേണ്ടത് അവളെ മിന്നുകെട്ടിയ പുരുഷനാ....... ആശങ്ക അകറ്റി അവൾക്ക് ആശ്വാസം ആവേണ്ടതും ആണൊരുത്തന്റെ ചുമതലയാ....... നീയൊക്കെ എന്താ കരുതിയത് നിനക്കൊക്കെ ചവിട്ടി മേതിക്കാനുള്ളതാണ് പെണ്ണിന്റെ ജീവിതമെന്നോ...... സ്ത്രീ തന്നെയാ ധനം....... നിന്നെപ്പോലുള്ളവർക്ക് അതിന് അർഹതയില്ല...... നീ നടക്ക് കോടതിയിലേക്ക് ..... അവിടുന്ന് ജാമ്യം കിട്ടാതിരിക്കാനുള്ളതൊക്കെ ഞങ്ങൾ ചെയ്തിട്ടുണ്ട്........ ഇവിടെ വന്നിട്ട് വേണം നിന്റെ അധികം വളർന്ന ആ എല്ലിങ് ഊരിയെടുക്കാൻ.........റാഫി പിടിച്ചു വണ്ടിയിൽ കേറ്റ്....... അയാളെ കോടതിയിൽ ഹാജരാക്കി..... അവരാഗ്രഹിച്ചപോലെ അവരുടെ കസ്റ്റഡിയിൽ തന്നെ കിട്ടിയവനെ.......

. അവനു എണീറ്റ് നിൽക്കാൻ പോലും ത്രാണിയില്ലാത്ത വിധം അവിടെയിട്ട് ചവിട്ടിക്കൂട്ടിയപ്പോ ആ പാവം പെണ്ണിന്റെ ആത്മാവിനു കുറച്ചെങ്കിലും ശാന്തി കിട്ടിയ പ്രതീതി ആയിരുന്നു ആൽബിയ്ക്ക്.......... ആൻ വീട്ടിലെത്തിയതും ഫോണും പിടിച്ചു ഇരിക്കാൻ തുടങ്ങി..... ആൽബിച്ചനെ വിളിക്കണോ...... എന്തായാലും വിളിക്കണം ബട്ട്‌ ഇന്ന് തന്നെ വേണോ.....എന്താപ്പോ ചെയ്യാ.... അവള് വാട്സ്ആപ്പ് എടുത്തു നോക്കിയതും അവന്റെ പിക് കണ്ടു വേഗം അത് സേവ് ചെയ്തിട്ടു...... പിന്നെയതും നോക്കിയിരിക്കാൻ തുടങ്ങി......... ലവ് you ഇച്ചായാ........ റിയലി i'm madly ഇൻ ലവ് വിത്ത്‌ you...... രണ്ട് ദിവസം കഴിഞ്ഞതും രാത്രി അവള് അവനെ വിളിച്ചു..... ഈ ഫോൺ ഇൻ പ്രോഗ്രാം എനിക്ക് പറ്റിയ പണിയല്ലല്ലോ മാതാവേ.... നമുക്കി ഫേസ് to ഫേസ് ഏർപ്പാട് അല്ലേ അറിയൂ..... ഹലോ..... അവന്റെ ശബ്ദം കേട്ടതും മനസ്സിൽ ഐസ് കട്ട കോരിയിട്ടപോലെ തോന്നിയവൾക്ക്..... ഹലോ who is this....... ആൽബിച്ചായൻ അല്ലേ....... അവളുടെ വിറയാർന്ന ശബ്ദം അവനു പെട്ടന്ന് മനസിലായി.... യെസ്...... ഇത് ആ കുട്ടിയല്ലേ..... ഏത് കുട്ടി..... സെന്റ് മീരസ് പഠിക്കുന്ന..... അപ്പൊ ഇച്ചായന് എന്റെ പേര് ഓർമയില്ലേ....... ലീസ്റ്റ് ഇമ്പോര്ടന്റ്റ്‌ ആയിട്ടുള്ളതൊന്നും ഞാൻ ഓർക്കാറില്ലേ..... ഓഹോ അങ്ങനെ ആണോ......

എന്റെ പേര് അനബെൽ.... ഇനി മറക്കരുത്....... i'm sure ആൽബിച്ചായന് മറക്കാൻ കഴിയാത്തവിധം എന്റെ പേര് ഞാൻ കൊത്തിവക്കും..... അനബെൽ എന്തിനാ വിളിച്ചത്..... കാര്യം പറയൂ..... അത് പിന്നെ.... അത്...... ആ എന്താ വച്ചാൽ എത്ര ടൈം ഉണ്ടാകും കോളേജിൽ 30 മിനിറ്റ്സ്.... ഓക്കേ..... ആൽബിച്ചായന്റെ വീട്ടിൽ ആരൊക്കെയുണ്ട്....... അനബെൽ ആക്ച്വലി whats യുവർ പ്രോബ്ലം....... ഓപ്പൺ ആയിട്ട് പറയട്ടെ...... ഓക്കേ.... i fallen....... റിയലി....... ഇച്ചായൻ ആലോചിച്ചിട്ട് പറഞ്ഞാൽ മതി...... ബട്ട്‌ പോസിറ്റീവ് ആയിരിക്കണം മറുപടി........ അനബെൽ..... എന്നെ ഡിസ്റ്റർബ് ചെയ്യരുത്...... ഇനി ഈയൊരു കാര്യവും പറഞ്ഞു എന്നെ വിളിക്കാൻ പാടില്ല...... എന്നെ ഇഷ്ടല്ല എന്നാണോ.... യെസ്...... ഓക്കേ പ്രോഗ്രാമിന്റെ അന്ന് ഞാൻ വന്നോളും.... അതിന്റെ പേരും പറഞ്ഞു വിളിക്കണ്ട...... അവനപ്പോൾ തന്നെ കോൾ കട്ടാക്കി നമ്പർ ബ്ലോക് ചെയ്തിട്ടു....... ആൻ ഇത്രയ്ക്ക് ആവേശം വേണ്ടായിരുന്നു....... ഇനിയിപ്പോ എന്താ ചെയ്യാ...... മാതാവേ...... എനിക്കറിയാം ഇപ്പൊ തന്നെ രണ്ട് കൂടു മെഴുകുതിരി പെന്റിങ് ആണെന്ന്...... സമയം ഇല്ലാഞ്ഞിട്ടല്ലേ...... ഇതിനൊരു തീരുമാനം ഉണ്ടാക്കിയാൽ രണ്ടല്ല നൂറുകൂട് മെഴുകുതിരി ഞാൻ തന്നേക്കാം..... സത്യം.......ഉണ്ടാക്കണേ........ പ്ലീസ്..................... (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story