നിന്നിലലിയാൻ: ഭാഗം 6

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

അവനപ്പോൾ തന്നെ കോൾ കട്ടാക്കി നമ്പർ ബ്ലോക് ചെയ്തിട്ടു....... ആൻ ഇത്രയ്ക്ക് ആവേശം വേണ്ടായിരുന്നു....... ഇനിയിപ്പോ എന്താ ചെയ്യാ...... മാതാവേ...... എനിക്കറിയാം ഇപ്പൊ തന്നെ രണ്ട് കൂടു മെഴുകുതിരി പെന്റിങ് ആണെന്ന്...... സമയം ഇല്ലാഞ്ഞിട്ടല്ലേ...... ഇതിനൊരു തീരുമാനം ഉണ്ടാക്കിയാൽ രണ്ടല്ല നൂറുകൂട് മെഴുകുതിരി ഞാൻ തന്നേക്കാം..... സത്യം.......ഉണ്ടാക്കണേ........ പ്ലീസ്........... അവള് ഫോണവിടെയിട്ടു....... ഛേ..... ആ ബ്ലോക്ക്‌ ഒഴിവാക്കാൻ ഇപ്പൊ എന്താ ചെയ്യാ..... എന്തായാലും ഫങ്ക്ഷന് വരും അപ്പൊ ഇച്ചായനെ എല്ലാവരുടെയും മുൻപിൽ വച്ചു എന്നാൽ ആരും മനസിലാക്കാത്ത രീതിയിൽ പ്രൊപ്പോസ് ചെയ്താലോ.... യെസ് അങ്ങനെ തന്നെ ചെയ്യാം..... അല്ലാതെയിപ്പോ വേറെ വഴിയൊന്നും ഇല്ലാ..... മോനെ ആൽബിച്ചായാ നിങ്ങളേം കൊണ്ടേ ഞാൻ പോകൂ.... ഇപ്പൊ നിങ്ങളെന്നെ ബ്ലോക്ക്‌ ആക്കിയില്ലേ നോക്കിക്കോ ഒടുക്കം നിങ്ങളെക്കൊണ്ട് ഒരു സെക്കന്റ്‌ പോലും എന്നെ പിരിഞ്ഞിരിക്കാൻ പറ്റാത്ത വിധം ഞാൻ മാറ്റിയിരിക്കും..... നിങ്ങളെക്കൊണ്ട് സോറി പറയിപ്പിക്കണമെന്ന് വിചാരിച്ചു അത് സാധിച്ചു..... അതേപോലെ ആൻ നിന്നെയെനിക്ക് പിരിയാൻ വയ്യാ i ലവ് you എന്നും ഞാൻ പറയിപ്പിക്കും....... ആദ്യത്തേത് നിങ്ങളോടുള്ള റിവഞ്ചു ആയിരുന്നെങ്കിൽ ഇതെന്റെ പ്രണയമാണ്.........

. i ലവ് you സോ much...... ഫോട്ടോ സൂം ചെയ്ത് അവന്റെ നെറ്റിയിൽ അവള് ചുണ്ടമർത്തി...... പ്രോഗ്രാമിന്റെ തലേദിവസം അവളോടി നടന്ന് ഓരോന്ന് ചെയ്യുന്നതിനിടയിൽ ഷാഹുൽ വന്നു..... എടീ..... സാറിന് invite ചെയ്യാൻ ബൊക്ക വാങ്ങണ്ടേ..... നമുക്ക് എല്ലാ കളർ റോസ്സ് ഉള്ള ബൊക്ക ഓർഡർ ചെയ്യാം.... അങ്ങനെ എല്ലാ കളറും തത്കാലം ആൽബിച്ചായന് വേണ്ടാ... ആൽബിച്ചായനോ അതാരാ..... അസിസ്റ്റന്റ് കമ്മിഷണർ ആൽബിൻ ips...... ഓക്കേ.... പിന്നെ ഏത് കളർ ആണ്..... റെഡ് റോസ്...... ഒൺലി റെഡ്.... സിംബൽ ഓഫ് ലവ്..... ഹലോ മേഡം..... എന്താണ് ഉദ്ദേശം മനസിലായില്ല..... അതായത് മച്ചാ ആൽബിച്ചായന് റെഡ് റോസ് കൊണ്ടുള്ള ബൊക്ക കൊടുക്കുന്നു...... അതിന്റെ ചിലവ് എത്ര ആയാലും കോളേജിന്റെ ഫണ്ടിൽ നിന്ന് വേണ്ടാ..... ഞാനൊറ്റയ്ക്ക് വഹിച്ചോളാം.... സത്യം പറാ..... എന്താ നിന്റെ പ്ലാൻ.... ഓപ്പൺ ആയിട്ട് പറയാം.... i ലവ് ഹിം...... and ആ റോസ് ഞാനെന്റെ പ്രണയത്തിലേക്കുള്ള ആദ്യപടിയായി കാണുന്നു....... എടീ നീയീ പ്രോഗ്രാം കുളമാക്കോ.... അതാലോചിച്ചു മച്ചാൻ ടെൻഷൻ ആകേണ്ട..... ഒരു അലമ്പും ഇല്ലാതെ ഞാൻ നോക്കിക്കോളാം.......... ശരി..... കുളമായാൽ കാലേവാരി നിലത്തടിക്കും.... ഉറപ്പാ...... ഓക്കേ ഡീൽ........

അല്ല ആരാ ബൊക്ക കൊടുക്കാ അങ്ങനെ കണ്ടവൾമാർക്ക് കൊടുക്കാനല്ല ഞാൻ വാങ്ങുന്നത്.... ഞാൻ തന്നെ കൊടുക്കാം..... എടീ അന്നമ്മേ സത്യം പറാ എന്താ നിനക്ക് പറ്റിയത്..... പ്രേമം.... ദിവ്യനുരാഗം...... എന്തേലും കോപ്പാവട്ടെ..... ഒന്നും കുളമാവാതെ ഇരുന്നാൽ മതി..... dont വറി ബേബി..... അവള് പോണ വഴിക്ക് ബൊക്ക ഓർഡർ ചെയ്തു അത് കഴിഞ്ഞു നേരെ കുരിശുപള്ളിയിലേക്ക് വിട്ടു കുറേ മെഴുകുതിരികൾ വാങ്ങി കത്തിച്ചു.... കർത്താവേ....... ഒന്ന് സപ്പോർട്ട് ചെയ്തേക്കണേ...... ഇച്ചായന്റെ മനസ്സിൽ ചെറിയൊരു ചാഞ്ചാട്ടം ഉണ്ടാക്കിയാൽ മതി ബാക്കി ഞാൻ നോക്കിക്കോളാം.... പ്ലീസ്..... നിനക്ക് തന്നെ അറിയാലോ ഇങ്ങനെയൊക്കെ ഞാൻ ആദ്യമായി ആണെന്ന്..... കൂടെയുണ്ടാവാണേ..... കുറച്ചു നേരം കൂടെ അവിടെയിരുന്നശേഷം അവളവിടുന്നിറങ്ങി നേരെ വീട്ടിലേക്ക് പോയി . .... എടീ അന്നേ നീയിത് എവിടെയായിരുന്നു.... നിനക്കറിയാലോ അപ്പച്ചനും സണ്ണിയും ഇവിടെയില്ലാത്തതാ.... ഒന്ന് നേരത്തെ വന്നൂടെ.... എന്റമ്മച്ചീ ഞാൻ പള്ളിയിൽ പോയതായിരുന്നു.... പള്ളിയിലോ.... നല്ലബുദ്ധി വന്ന് തുടങ്ങിയോ ... വേണ്ടത്.... അമ്മച്ചീ നാളത്തെ പ്രോഗ്രാമിന് എനിക്കിടാൻ സാരി വേണം വൈറ്റ് സാരിയിൽ റെഡ് വർക്കുള്ളത് ...... വാ നമുക്ക് പോയി വാങ്ങാം .....

ശരി... ഞാനൊന്ന് മാറ്റട്ടെ.... ഞാൻ ഏത്തയ്ക്കപ്പം ഉണ്ടാക്കിയിട്ടുണ്ട് അതെടുത്ത് കഴിച്ചോ.... അവള് കൈകഴുകി അതിരുന്ന് കഴിക്കാൻ തുടങ്ങി........ അമ്മ മാറ്റി വന്നതും വീടടച്ചിട്ട് രണ്ടാളും ഇറങ്ങി.... അന്നേ.... നമുക്ക് സേവിയറങ്കിൾന്റെ ഷോപ്പിൽ പോകാം.... അവിടെ സാരിക്ക് നല്ല സെലെക്ഷൻ ഉണ്ട്.... എനിക്ക് ബ്ലൗസ് സ്റ്റിച് ചെയ്യിക്കണം.. അതൊക്കെ അവിടെയുണ്ട്.... എനിക്കും കുറച്ചു സാരി നോക്കണം.... അവരങ്ങോട്ട് വിട്ടു അവളുടെ അപ്പന്റെ ഫ്രണ്ടാണ് സേവിയർ...... കുറേ നേരത്തെ അലച്ചിലിനോടുവിൽ ഇഷ്ടപെട്ടത് കിട്ടി..... ബ്ലൗസ് ഒക്കെ സ്റ്റിച് ചെയ്ത് തിരിച്ചെത്തുമ്പോഴേക്കും സമയം ഒരുവിധം ആയിട്ടുണ്ട്.... അന്ന് കിടന്നെങ്കിലും ഉറക്കം വന്നില്ല..... പിറ്റേന്ന് അവള് കാലത്ത് കോളേജിൽ പോയി അവിടുത്തെ കാര്യങ്ങൾ മൊത്തം സെറ്റാക്കി പിന്നെയും വീട്ടിൽ വന്ന് മാറ്റി....... വൈറ്റ് പേർളിന്റെ മാലയും കമ്മലും ആ സാരിക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു........ അവളുടെ ഹാർട് വല്ലാതെ മിടിക്കുന്നുണ്ട്.... കോളേജിലെ ഫ്രെണ്ട്സ് ഒക്കെ അവളെ കണ്ട് ഞെട്ടി..... എന്റെ അന്നമ്മോ ഇത്രേം ലുക്ക്‌ ഉണ്ടായിരുന്നോ നിനക്ക്..... പോടാ.... എടാ നന്ദൂട്ടാ എനിക്ക് ടെൻഷൻ ആകുന്നു .. ഒന്ന് പോടീ...... ആൽബി വന്നതും അവളുടെ കണ്ണുകൾ വികസിച്ചു..... ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു....

അവളെ കണ്ടെങ്കിലും അവൻ മൈൻഡ് ചെയ്തില്ല...... എന്റെ ഇച്ചായാ ഒന്ന് നോക്ക്.... നിങ്ങളെ കാണിക്കാനാ ഞാനീ വേഷം കെട്ടിയത്...... അങ്ങനെ പ്രോഗ്രാം സ്റ്റാർട്ട്‌ ചെയ്തു.... അവനെ invite ചെയ്തതും ആൻ കയ്യിൽ കരുതിയ ബൊക്കയുമായി അടുത്തേക്ക് ചെന്നു...... അവൻ എണീറ്റ് നിന്നു ........ അവളത് അവനു നീട്ടി..... i ലവ് you ആൽബിച്ചാ....... will you മാരി മീ..... അവനു കേൾക്കാനായി അവള് പറഞ്ഞതും അവൻ വല്ലാതായി...... ഇതിപ്പോ വാങ്ങിയില്ലേൽ അത് ശരിയാവില്ല.... വാങ്ങിയാൽ...... ഒടുക്കം അവനത് വാങ്ങി..... അവള് കൈനീട്ടിയതും അവൻ ഷേക്ക്‌ ഹാൻഡ് കൊടുത്തു....... അവള് സ്റ്റേജിന്റെ സൈഡിൽ അവനെയും നോക്കി നിൽക്കാൻ തുടങ്ങി...... അത് മനസിലാക്കിയിട്ടേന്നോണം അവനു വിയർക്കാൻ തുടങ്ങി........ഇനാഗുറേഷനും പ്രസംഗവും കഴിഞ്ഞ് അവൻ ഇറങ്ങാൻ തുടങ്ങിയതും അവളവന്റെ വണ്ടി നിർത്തിയിട്ട സ്ഥലത്തേക്ക് ഓടി....... റാഫി അവിടെയുണ്ടായിരുന്നു അവളെ കണ്ടതും അവനൊന്നു നെറ്റിച്ചുളിച്ചു..... അവള് വല്ലാതെ കിതയ്ക്കുന്നുണ്ട്..... എന്താ.... any പ്രോബ്ലം....... ആദ്യം ഇല്ലെന്ന് തലയാട്ടി പിന്നെ ഉണ്ടെന്നും.....

സാർ.....ആൽബി സാറിന്റെ കല്യാണം കഴിഞ്ഞതാണോ... എന്ത് ആൽബിച്ചായന്റെ കല്യാണം കഴിഞ്ഞോ എന്ന്..... ആൽബി അപ്പോഴേക്കും അവിടെയെത്തി റാഫിയോട് കഴിഞ്ഞെന്ന് ആക്ഷൻ കാണിക്കുന്നതിന് മുൻപേ കഴിഞ്ഞില്ലെന്ന് അവൻ പറഞ്ഞു ..... താങ്ക് you റാഫിക്കാ.... അവള് പറഞ്ഞതും അവൻ കണ്ണ് മിഴിച്ചു ആൽബിയെ നോക്കി...... അനബെൽ എന്താ തന്റെ പ്രശ്നം..... എന്റെ പ്രശ്നം ഇച്ചായനാ..... എനിക്ക് ഇച്ചായനെ ഒരുപാട് ഇഷ്ടാ..... ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടാ....... i ലവ് you..... ഒരു ടൈം പാസിന് അല്ല.... സിൻസിയർ ആയി...... റാഫിയുടെ കിളികൾ പല വഴിക്ക് പാറിപ്പോയി..... അവനാകെ അന്തംവിട്ട് നില്കുന്നു..... ഇച്ചായാ...... എന്നെ ഇഷ്ടാണോ..... നോ..... എനിക്ക് നിന്നെ ഇഷ്ടപ്പെടാനും കഴിയില്ല..... അതെന്നാ......... എനിക്ക് വട്ടില്ല....

. ഇച്ചായൻ നോക്കിക്കോ ഇച്ചായനെകൊണ്ട് എന്നെ ഇഷ്ടമാണെന്ന് ഞാൻ പറയിപ്പിക്കും അതിന് എന്തും ഞാൻ ചെയ്യും....... റിയലി i ലവ് you....... നിനക്കെ ചില്ലറ വട്ടൊന്നുമല്ല.... ഇപ്പൊ തുടങ്ങിക്കോ ചികിത്സ..... ഇച്ചായൻ ചികിൽസിച്ച മതി....... അനബെൽ എന്റെ ക്ഷമയെ പരീക്ഷിക്കരുത്...... ഉമ്മ..... അവന്റെ മുഖത്ത് നോക്കി അവള് ആക്ഷൻ കാണിച്ചതും അവന്റെ കണ്ണ് തള്ളി..... ഇച്ചായാ ഇച്ചായന്റെ സ്‌മൈൽ സൂപ്പർ ആണ്..... അതേപോലെ ഈ മീശപിരിച്ചു വച്ചാൽ പൊളിക്കും........ റാഫി വണ്ടിയെടുക്ക്....... അവൻ വേഗം വണ്ടിയിൽ കയറി ഇരുന്നു.... റാഫിയും ഒപ്പം കയറി പെട്ടന്ന് തന്നെ വണ്ടിയെടുത്തു........ സാർ..... ആ കുട്ടി..... സാറിന് മുൻപ് പരിചയമുണ്ടോ അവളെ................. (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story