നിന്നിലലിയാൻ: ഭാഗം 7

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

ഇച്ചായാ ഇച്ചായന്റെ സ്‌മൈൽ സൂപ്പർ ആണ്..... അതേപോലെ ഈ മീശപിരിച്ചു വച്ചാൽ പൊളിക്കും........ റാഫി വണ്ടിയെടുക്ക്....... അവൻ വേഗം വണ്ടിയിൽ കയറി ഇരുന്നു.... റാഫിയും ഒപ്പം കയറി പെട്ടന്ന് തന്നെ വണ്ടിയെടുത്തു........ സാർ..... ആ കുട്ടി..... സാറിന് മുൻപ് പരിചയമുണ്ടോ അവളെ........ ഉം.... ചെറിയൊരു പരിചയം.... എന്തായാലും ആള് മിടുക്കിയാ..... എടോ താനവളുടെ കാര്യം മറ്റാരോടും പറയരുത്...... വട്ട അവൾക്ക് തനി വട്ട്...... അല്ലെങ്കിൽ ഏതേലും പെൺകുട്ടികൾ ഇങ്ങനെ ഒക്കെ ചെയ്യോ....... റാഫി ചിരിച്ചു..... സാർ.... ഞാനൊരു കാര്യം പറയട്ടെ..... നിങ്ങള് തമ്മിൽ നല്ല മാച്ച് ഉണ്ട്...... ആൽബി തറപ്പിച്ചു നോക്കിയതും റാഫി ഡ്രൈവിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്തു...... അനബെൽ അണ്ടികളഞ്ഞ അണ്ണാനെ പോലെ നിൽക്കുമ്പോഴാണ് നന്ദു അടുത്തേക്ക് വന്നത്.... എന്താടി അന്നമ്മേ നിനക്കൊരു വാട്ടം.... ഒന്നുല്ല.... എടാ നിനക്കറിയാലോ ഞാനീ ഒരുങ്ങികെട്ടി വന്നത് അങ്ങേരെ കാണിക്കാൻവേണ്ടി മാത്രമാ.... എന്നിട്ട് ഒക്കെ പോയില്ലേ..... നിന്റെ ഈ മൂഡ് മാറ്റാൻ പറ്റിയ കിടുകാച്ചി സാധനം എന്റേലുണ്ട്.... അവൻ ഫോണവൾക്ക് നീട്ടി.... അവള് ആൽബിയ്ക്ക് ബൊക്ക കൊടുക്കുന്ന ഫോട്ടോ...... അത് കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി.... തങ്കു ചങ്കെ.... നീ ചങ്കല്ല കരളാ............. ഇത് എനിക്ക് അയച്ചോ... ഓഹ്.... അവള് വേഗം ആ ഫോട്ടോ പ്രൊഫൈൽ പിക്ക് ആക്കി....... അവനെ ഡെയിലി വിളിക്കുമെങ്കിലും കോൾ ബ്ലോക്കിൽ തന്നെയാണ്.....

ഒടുക്കം കോട്ടഴ്സിന്റെ അഡ്രസ് തപ്പിപിടിച്ചു ഞായറാഴ്ച രാവിലെ അങ്ങോട്ട്‌ വിട്ടു..... അമ്മച്ചിയോടു ഫ്രണ്ടിന്റെ വീട്ടിൽ പോകാണെന്നും പറഞ്ഞാണ് അവളിറങ്ങിയത്.... അവളുടെ വണ്ടി സൈഡ് ആക്കി അങ്ങോട്ട്‌ നടക്കുമ്പോഴാണ് അവൻ കാർ സ്റ്റാർട്ട്‌ ആക്കാൻ പോകുന്നത് ശ്രദ്ധിച്ചത്.... ഇങ്ങേരി കാലത്ത് തന്നെ അണിഞ്ഞൊരുങ്ങി എങ്ങോട്ടാ.... ഇനി വല്ല സെറ്റപ്പും ഉണ്ടാകോ..... ഓഹ് ഗോഡ്..... എന്തായിപ്പോ ചെയ്യാ..... യെസ് അതെന്നെ ഡിക്കിയിൽ കയറാം..,. അങ്ങനെ ഇച്ചായനെ ഒറ്റയ്ക്ക് വിടുമെന്ന് വിചാരിക്കണ്ടാ...... അവള് പെട്ടന്ന് അതിനകത്തു കയറി ഡിക്കിയടച്ചു.... കർത്താവേ കാത്തോളണേ......... വണ്ടി കുറേ ദൂരം പോയി....... അമ്മയോട് ഇതിനിടയിൽ ഇന്ന് ചിലപ്പോൾ വരില്ലെന്നും പറഞ്ഞു മെസ്സേജ് അയച്ചിട്ട്...... ഒരു ഉറക്കം കഴിഞ്ഞ് എഴുനേറ്റപ്പോഴും വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ്... എന്റമ്മോ മൂന്ന് മണിയോ.... ഇച്ചായൻ ഇതെവിടെ പോവാ....... എനിക്ക് വിശക്കുന്നു..... അയ്യോ..... കുറച്ചു കഴിഞ്ഞതും വണ്ടി എവിടെയോ നിർത്തി.... അവൻ കാറിൽ നിന്നിറങ്ങി ലോക്ക് ചെയ്തു..... അത് മനസിലായതും അവളതിനുള്ളിൽ കിടന്ന് തട്ടാൻ തുടങ്ങി....... ആൽബി ഒന്ന് പേടിച്ചു ഇതെന്താ...... ഡിക്കിയിൽ ആരാ...... അവൻ വേഗം ഗൺ ലോഡ് ആക്കി അങ്ങോട്ട് ടാർഗറ്റ് ചെയ്ത് ഡിക്കി തുറന്നു.....

അതിനുള്ളിൽ ആരാ എന്താ എന്നറിയാത്തതുകൊണ്ട് അവനു ടെൻഷൻ ഉണ്ടായിരുന്നു...... അവളെ കണ്ടതും അവൻ ഞെട്ടി...... ഗൺ കണ്ടതും അവള് ഇളിച്ചുകൊടുത്തു..... അവനത് മാറ്റി അവളെ തറപ്പിച്ചു നോക്കാൻ തുടങ്ങി..... എടീ ഡിക്കികകത്ത് നീയെന്ത് കോപ്പ് കാണിക്കാ...... വേഗം പുറത്തേക്കിറങ്ങി അവള് ചുറ്റും നോക്കി...... എടീ കോപ്പേ നീയിതിനുള്ളിൽ എപ്പോ കയറി...... നമ്മളെവിടെയാ ഇച്ചായാ.... ഈ കാട്ടിനുള്ളിൽ ഇച്ചായനെന്താ പരിപാടി ...... അവനവളുടെ നെറ്റിയിൽ ഗൺ വച്ചതും അവളാദ്യമൊന്ന് പേടിച്ചു പിന്നെ അവനെ നോക്കി ചിരിച്ചു .... ചിരിക്കാതെ കാര്യം പറയെടി.... നീയെപ്പോ എന്തിന് ഇതിനകത്ത് വലിഞ്ഞു കയറി ...... ഗൺ മാറ്റ് ഞാൻ പറയാം.... അത് ഇച്ചായ ഇച്ചായൻ വണ്ടിയിൽ കയറിയപ്പോൾ മുതൽ ഞാനും ഇതുനകത്തുണ്ട്...... എന്തിനാ കയറിയത് ........ അത് ഇച്ചായൻ എവിടെപ്പോവാ എന്നറിയാൻ....... എനിക്ക് വിശക്കുന്നു ഇച്ചായ കഴിക്കാൻ എന്തേലും തായോ...... ഇത് ഫൈവ് സ്റ്റാർ ഹോട്ടൽ അല്ല കാട..... നിന്നോട് ഇതിനകത്ത് കയറാൻ ഞാൻ പറഞ്ഞോ..... വിശക്കുന്നുണ്ടേൽ മാനത്ത് നോക്കി നിന്നോ...... കുറച്ചു വെള്ളമെങ്കിലും തരോ പ്ലീസ്....... അവൻ വേഗം വെള്ളമെടുത്ത് കൊടുത്തു..... ഹാവു..... അല്ല ഇച്ചായന് ഈ കാട്ടില് എന്താ പണി.....

വീരപ്പനെ നോക്കി വന്നതാ.... അയാള് ചത്തുപോയില്ലേ...... മിണ്ടാതിരുന്നോ ഇല്ലേൽ ഇത് നിന്റെ അണ്ണാക്കിൽ വച്ചു പൊട്ടിക്കും..... ഒരു കാര്യം ചെയ്യ് നീ കാറിലിരുന്നോ എനിക്കൊരു അത്യാവശ്യ ജോലിയുണ്ട് അത് തീർത്തിട്ട് വരാം..... പിന്നെ പുറത്തിറങ്ങി നടക്കേണ്ട കാട്ടാനയും മറ്റുമുള്ളതാ.... ആഹാ എന്താ ഐഡിയ.... അപ്പോൾ കാട്ടനാ വന്നിട്ട് എന്നെ കാറിലിട്ട് ചവിട്ടി കൊല്ലട്ടെ എന്നാണോ.... ഞാനും വരും നമുക്കൊരുമിച്ചു പോകാം...... ശല്യം ....... അടങ്ങി ഒതുങ്ങി വരണം അല്ലെങ്കിൽ നിന്നെ ആനയുടെ മുൻപിൽ ഞാൻ തന്നെ കൊണ്ടുപോയിടും.... കേട്ടല്ലോ .... ഉം...... ഇച്ചായ ഈ കാട്ടില് ആന മാത്രമാണോ ഉള്ളത്...... നീയിവിടുത്തേ സെൻസസ് എടുക്കാൻ വന്നതാണോ...... ഇച്ചായന്റെ ഒരു തമാശ..... ഇച്ചായൻ എന്തിനാ വന്നത്....... എന്റെ നമ്പർ ബ്ലോക്ക് ചെയ്തിട്ടല്ലേ അല്ലെങ്കിൽ ഈ പ്രശ്നം ഉണ്ടാവുമായിരുന്നോ......... ഇച്ചായാ ഇത് എവിടെയുള്ള കാട ഇതിന്റെ വായിൽ വല്ലതും തിരുകി വച്ചാലോ......... ഇച്ചായനെന്താ ഒന്നും മിണ്ടാത്തെ......ഇച്ചായോ.... ദേ അനബെൽ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്..... ന്റെ ഇച്ചായാ എന്തിനാ ഈ കഷ്ടപ്പെട്ട് അനബെൽ വിളിക്കുന്നത്..... ആൻ അത് പോരെ...... മിണ്ടാതിരിക്കാൻ ഞാൻ നിനക്ക് എന്ത് തരണം....

ഒന്നും തരേണ്ട... i ലവ് you എന്ന് മാത്രം പറഞ്ഞാൽ മതി..... പറയോ...... അവനൊന്നു അവളെ നോക്കി പിന്നെ വേഗം നടന്നു...... അവള് പിന്നാലെയോടി...... ഒന്ന് പയ്യെ പോ ഇച്ചായാ...... ഇവിടെയൊക്കെ കല്ലും മുള്ളുമാ...... ഇച്ചായാ..... നീ എന്റെ ഒപ്പം വരണമെന്ന് എനിക്കൊരു നിർബന്ധവുമില്ല......... അപ്പൊ ഞാനിവിടുന്നു ചത്തുപോയാലോ .... അത്രയും സമാധാനം...... നീ സംസാരിച്ചു അവിടെ നിന്നോ..... ഇച്ചായാ.... വരുന്നുണ്ടേൽ വേഗം വാ..... പാമ്പും മറ്റു ഇഴജന്തുക്കളും ഉള്ള സ്ഥലമാ..... എന്തെങ്കിലും കൊത്തിയാലേ ആർക്കും നിന്നെ രക്ഷിക്കാൻ പറ്റില്ല..... എനിക്ക് സമയം പോകുന്നു.... ഇനിയൊരു കുന്ന് കയറാനുണ്ട് അതും കഴിഞ്ഞ് പിന്നെയും പോവണം....... അത്കേട്ടതും ഇങ്ങനെയൊരു ബുദ്ധി തോന്നിയ സമയത്തെ അവള് വല്ലാതെ സ്മരിച്ചു....... പിന്നെ അവന്റെ പിന്നാലെ നടന്നു....... കുറേ പോയതും അവള് നന്നേ ക്ഷീണിച്ചു...... മുൻപിലൊരു കുന്ന് കണ്ടതും അവളുടെ നെഞ്ചോന്ന്കാളി..... ഇച്ചായാ...... അവളുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു.... എന്തേയ്..... എനിക്കിനിയൊരടി നടക്കാൻ വയ്യാ.... ഞാൻ ചത്തുപോകും....എനിക്ക് ദാഹിക്കുന്നു...... ആ കുന്നിന്റെ അപ്പുറത്തൊരു അരുവിയുണ്ട്.... നല്ല വെള്ളമാ..... വേറെ വഴിയൊന്നുമില്ല.......നിന്നോട് അപ്പോഴേ പറഞ്ഞതാ അവിടെയിരുന്നോ എന്ന്....

നിനക്കായിരുന്നല്ലോ നിർബന്ധം..... ഇപ്പൊ എന്തുപറ്റി..... ആ ആവേശമൊക്കെ തീർന്നോ....... ഇങ്ങനെയാവുമെന്ന് അറിഞ്ഞില്ല..... വേഗം നടക്ക് ഇരുട്ട് വീഴുന്നതിന് മുൻപ് അപ്പുറം കടക്കണം ഇല്ലേൽ പണി കിട്ടും...... അവൻ മുന്നോട്ട് തന്നെ നടന്നു..... അവള് നന്നായി കിതയ്ക്കുന്നുണ്ട് ഒപ്പം വിശപ്പും ദാഹവും....... എന്റെ കർത്താവെ ശത്രുക്കൾക്ക്പോലും ഈ ഗതി വരുത്തരുതേ.......... ഇതായിരിക്കും ചിലപ്പോൾ എന്റെ അവസാനയാത്ര..... ആൽബി തിരിഞ്ഞു നോക്കിയപ്പോൾ അവളെങ്ങോട്ടും നോക്കി നിൽക്കുകയാണ്..... എടോ അവിടെ മിഴിച്ചു നിൽക്കാതെ ഇങ്ങോട്ട് വാ..... നിനക്ക് ഒറ്റയ്ക്കു ഈ കുന്ന് കയറാൻ പറ്റില്ല..... ഞാനിവിടെകിടന്ന് ചത്തോട്ടെ ഇച്ചായൻ പൊക്കോ..... എനിക്കിനി വയ്യാ..... ഈ നാശംപിടിച്ചതിനെ ഇവിടെയിട്ട് പോയാൽ മനുഷ്യന് ഒരു സമാധാനവും കിട്ടില്ലല്ലോ.... എന്തായിപ്പോ ചെയ്യാ...... അവനൊന്നു ചുറ്റും നോക്കി..... അവള് രണ്ട്കാൽമുട്ടിലും കൈവച്ചു കുനിഞ്ഞു നിൽക്കുകയാണ്..... പിന്നെ നേരെ നിന്ന്...... അനബെൽ..... അവിടുന്ന് മാറ്..... ആ മരത്തിന്റെ ചില്ലയിലൂടെ പാമ്പ് നിന്റടുത്തേക്ക് ഇഴയുന്നുണ്ട്..... കേട്ടപാതി കേൾക്കാത്തപാതി അവളവിടുന്ന് അവന്റെയടുത്തേക്ക് ഓടി. അത് കണ്ടതും അവനു ചിരി വന്നു....... അവന്റെയടുത്ത് നിന്ന് കിതയ്ക്കാൻ തുടങ്ങി. .....

. അനബെൽ റിലേക്സ്....... റിലേക്സ്....... ടേക്ക് deep ബ്രീത്......... അവളവൻ പറഞ്ഞപോലെ ചെയ്തു....... രണ്ടുമിനിറ്റ് കഴിഞ്ഞതും ഓക്കേ ആയി....... വാ പോകാം..... ഇച്ചായൻ പൊക്കോ എനിക്ക് വയ്യാ..... സത്യായിട്ടും വയ്യാ..... അനബെൽ വാ..... എനിക്ക് ഒരാളെ മീറ്റ് ചെയ്യണം..... it is very very ഇമ്പോര്ടന്റ്റ്‌.... and കോൺഫിഡൻഷ്യൽ...... നിന്നെ ഇവിടെ തനിച്ചുവിട്ട് പോകാൻ കഴിയില്ല.... നീയൊപ്പം വന്നേ മതിയാകൂ.......നടക്ക്...... കൈപിടിക്ക്...... മെല്ലെ നടക്ക്.... കൈനീട്ടികൊണ്ട് അവൻ പറഞ്ഞതും അവളാ കയ്യിൽ പിടിച്ചു പതിയെ നടക്കാൻ തുടങ്ങി..... കുത്തനെയുള്ള കയറ്റമാണ് അവിടുന്നങ്ങോട്ട്..... അവനവളുടെ കയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ട്...... കുറച്ചു കയറിയതും അവൾക്ക് ശ്വാസംകിട്ടാതെയായി..... തലച്ചുറ്റുന്നപോലെയുണ്ട്.... ഇപ്പൊ താഴെപോകുമെന്ന പേടി അവളെ നന്നായി ബാധിച്ചു....... ഒരു കുത്തനയുള്ള കയറ്റം കയറി അവനവൾക്കായി കൈനീട്ടി....... കൈപിടിക്ക്..... മെല്ലെ കയറാൻ നോക്ക്..... എനിക്ക് പറ്റുന്നില്ല..... ആൻ listen..... നീ കൈ താ.... വീഴാതെ ഞാൻ പിടിച്ചോളാം......ട്രസ്റ്റ്‌ മീ.....നന്നായി ശ്വാസമെടുത്തേ....... മുകളിലേക്ക് കയറുതോറും ഓക്സിജൻ കുറയും അതാ ഈ ബുദ്ധിമുട്ട്....മൈൻഡ് ഫ്രീ ആക്ക് എന്നിട്ടന്റെ കൈ പിടി........ അവൻ പറഞ്ഞതും അവള് കണ്ണടച്ചു ഒന്ന് ശ്വാസമെടുത്തു പിന്നെയാവന്റെ കയ്യിൽ പിടിച്ചു കയറി...... അവിടുന്നങ്ങോട്ട് അങ്ങനെയുള്ള കുറേ കയറ്റങ്ങൾ ഉണ്ടായിരുന്നു.....

അതെല്ലാം കയറി.... ഇറങ്ങാൻ പടിക്കെട്ടുകൾ ഉണ്ടായിരുന്നതിനാൽ ബുദ്ധിമുട്ട് ഉണ്ടായില്ല........ താഴെ എത്തിയതും അരുവി കണ്ടു....... ആൻ...... അതാ അരുവി വെള്ളം കുടിക്കാം...... രണ്ടുപേരും പോയി വെള്ളം കുടിച്ചു....... രണ്ട് മിനിറ്റ് അവിടെ വിശ്രമിച്ചശേഷം പിന്നെയും യാത്ര തുടർന്നു.......കുറേപോയതും ഒരു കെട്ടിടം കണ്ടു.... പാതി ക്ഷയിച്ചതാണ് അത്.......അവരങ്ങോട്ട് നടന്നു...... അവനവളെ അതിന്റെയൊരു സൈഡിൽ നിർത്തി..... നീയിവിടെ നിൽക്ക്.... ഞാനാ ആളെ കണ്ടിട്ട് വരാം.... നിന്നെ അങ്ങോട്ട് കൊണ്ടുപോയാൽ ശരിയാവില്ല...... ഓക്കേ..... അവൻ പോകാൻ തുടങ്ങിയതും അവള് കൈപിടിച്ച് വച്ചു..... ഇച്ചായാ ഇവിടെ..... എനിക്ക് എന്തോ..... പേടിക്കണ്ട....... ഇങ്ങോട്ട് ആരും വരില്ല...... നീ റസ്റ്റ്‌ എടുത്തോ മാക്സിമം പോയാൽ അരമണിക്കൂർ അതിനുള്ളിൽ ഞാനെത്തും....... അവളുടെ കൈവിടുവിപ്പിച്ചു അവൻ നടന്നു...... അവള് വെറുതെ ഫോണെടുത്തു നോക്കി സിഗ്നൽ എന്ന് പറയുന്ന സാധനം ഇല്ലാ....... അവളതിൽ ഗെയിം കളിച്ചിരുന്നു........ അരമണിക്കൂർ കഴിഞ്ഞതും അവൻ വന്നു....... അനബെൽ...... എണീക്ക് പോകാം....... അവള് പെട്ടന്ന് എണീറ്റു..... അവരവിടുന്നിറങ്ങിയതും നല്ല മഴപെയ്യാൻ തുടങ്ങി...... തിരിച്ചു പിന്നെയും അങ്ങോട്ട് തന്നെ കയറിനിന്നു.........

ഛേ.... damnt...... ഇന്നിനി പോകാൻ പറ്റുമെന്ന് തോന്നുന്നില്ല..... ആ പാറക്കെട്ട് നിറയെ വഴുക്കൽ ആകും..... തെന്നി വീഴും........ ഇടിവെട്ടിയതും അവളവനോട് ചേർന്നുനിന്ന്....... i'm സോറി ഇച്ചായ..... ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചല്ലേ....... its ഓക്കേ.... നിനക്ക് കാര്യങ്ങൾ മനസിലായല്ലോ...... ഇനിയിങ്ങനെ പുറകെ നടക്കാത്തിരുന്നാൽ മതി...... ഇച്ചായാ..... ഞാൻ ഇന്നത്തെ കാര്യം മാത്രമ ഉദ്ദേശിച്ചത്..... അല്ലാതെ ഇച്ചായനെ സ്നേഹിക്കുന്നതല്ല..... അവനൊന്നു ശ്വാസംവിട്ട് മഴ നോക്കി നിൽക്കാൻ തുടങ്ങി....... ഇച്ചായ..... എനിക്ക് തണുക്കുന്നു..... നമുക്ക് ഉള്ളോട്ട് കയറി നിന്നാലോ....... ഓക്കേ..... അവരങ്ങോട്ട് നടന്നു......... അധികം തണുപ്പ്കയറാത്ത ഒരിടത്തായി അവരിരുന്നു...... അവള് പതിയെ കൈ രണ്ടും കൂട്ടി തിരുമ്മാൻ തുടങ്ങി......... മഴ മാറിയതും തണുപ്പ് കുറഞ്ഞു...... ആൻ..... നിന്നെ കാണാതിരുന്നാൽ വീട്ടിലുള്ളവർ പേടിക്കില്ലേ..... അതിച്ചായാ അമ്മച്ചിയ്ക്ക് ഞാൻ ചിലപ്പോഴെ വരൂ എന്ന് പറഞ്ഞു മെസേജ് അയച്ചിരുന്നു....... ഓഹ്...... ആരൊക്കെയുണ്ട് വീട്ടിൽ.... അപ്പച്ചൻ അമ്മച്ചി ചേട്ടായി........ എല്ലാവരും എന്ത് ചെയ്യുന്നു........ അപ്പച്ചനും ചേട്ടായിയും ഗൾഫിൽ ആണ്..... അമ്മച്ചി ഒന്നും ചെയ്യുന്നില്ല....... ഇച്ചായന്റെ വീട്ടിൽ ആരൊക്കെയുണ്ട്..... വീട്ടിൽ അമ്മച്ചി മാത്ര ഉള്ളത്..... പിന്നെ ചേട്ടനും വൈഫും മോളും..... അവര് വേറെയാണ് താമസം ......... ഇച്ചായാ ....... സത്യം പറാ ഇച്ചായന് എന്നെ ഇഷ്ടല്ലേ......... പ്ലീസ് സ്റ്റോപ്പ്‌ this....... അനബെൽ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്ക് ..... ഞാൻ മാരീഡ് ആണ് ആൾറെഡി....... and she is നോ മോർ...................... (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story