നിന്നിലലിയാൻ: ഭാഗം 8

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

ഇച്ചായാ ....... സത്യം പറാ ഇച്ചായന് എന്നെ ഇഷ്ടല്ലേ......... പ്ലീസ് സ്റ്റോപ്പ്‌ this....... അനബെൽ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്ക് ..... ഞാൻ മാരീഡ് ആണ് ആൾറെഡി....... and she is നോ മോർ......... അവള് നെറ്റിച്ചുളിച്ചു...... ഇങ്ങേരു പറയുന്നത് സത്യമാണോ...... അതോ ഇനിയെന്നെ ഒഴിവാക്കാൻ പറയുന്നതോ...... അതെന്തായാലും ഓക്കേ ഇപ്പൊ ആളില്ലല്ലോ അപ്പൊ പിന്നെ നോ പ്രോബ്ലം...... അനബെൽ സത്യം.... ഞാൻ വിശ്വസിച്ചു...... എന്തായാലും ആളിപ്പോ ഇല്ലല്ലോ .... സോ നോ പ്രോബ്ലം ..... ഞാൻ ഇച്ചായനെ എന്റെ മരണം വരെ സ്നേഹിക്കും....... അതേപോലെ ഇച്ചായൻ തിരിച്ചും സ്നേഹിക്കുകയാണെൽ നമുക്കേ ലൈഫ് കളർഫുൾ ആക്കാം.... അല്ലേൽ ഇതേപോലെ ഞാൻ ഇനിയും ഇച്ചായന്റെ ഡിക്കികകത്ത് കയറേണ്ടി വരും......... അവൻ കഴുത്ത്‌ വെട്ടിച്ചു.... അവള് പിന്നെയും എന്തൊക്കയോ സംസാരിക്കുന്നുണ്ട് എന്നാലവനത് ശ്രദ്ധിക്കുന്നില്ല..... ഒടുക്കം അവന്റെ തോളിലേക്ക് ചാരി സുഖമായി അവളുറങ്ങി....... നേരം വെളുത്തതും അവനവളെ എണീപ്പിച്ചു..... പോവാം..... ഉം..... അങ്ങോട്ട് കയറിയതിലും ബുദ്ധിമുട്ടായിരുന്നു ഇങ്ങോട്ടിറങ്ങാൻ........ കുറച്ചു കഴിഞ്ഞതും അവളവിടെ ഇരുന്നു....... നീ വരുന്നില്ലേ...... ഒരഞ്ചു മിനിറ്റ് ഇവിടെ ഇരുന്നിട്ട് പോകാം കാല് കുഴയുന്നു......

അവനും അവിടെ ഇരുന്നു..... ഇച്ചായ എന്തായാലും ഇത് സൂപ്പർ സ്ഥലമാ..... നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇവിടെ വരണേ രാത്രി.... എന്നിട്ടതാ ആ ടോപില് ടെന്റ് കെട്ടി അവിടെ കൂടാം...... അടിപൊളി ആയിരിക്കും.... മഴക്കാലം വേണ്ടാ..... വേനൽകാലത്ത് മതി...... ഓക്കേ..... എന്താ ഇച്ചായ ഇങ്ങനെ നോക്കുന്നത്..... ഒന്നുല്ല...... അന്ന് നിന്റെ ആ ഷോ ഓഫിനു ഇടയിൽ കയറിപോയതിൽ ഞാൻ ഇന്ന് വല്ലാതെ പശ്ചാതപിക്കുന്നു...... എന്താ ഇച്ചായാ ഇത്..... അവനവിടുന്ന് എണീറ്റു.... നീ വരുന്നുണ്ടേൽ വാ .... ഇല്ലെങ്കിൽ അവിടെ തപസ്സിരുന്നോ..... തപസ്സിരുന്നാൽ അത് മുടക്കാൻ ഇച്ചായൻ വരോ. ഞാൻ പോവാ...... അവൻ നടക്കാൻ തുടങ്ങിയതും അവളെണീറ്റ് ഒപ്പം ചെന്നു.... ഇച്ചായന്റെ മനസ് കല്ലാണോ... നിനക്കെ ചില്ലറ വട്ടൊന്നുമല്ല.. ഞാൻ സമ്മതിക്കുന്നു....... ബട്ട്‌ ഇച്ചായാ എന്നെ ഇച്ചായൻ സ്നേഹിക്കാൻ തുടങ്ങുന്ന ആ ഒരു മൊമന്റ് ഉണ്ടല്ലോ..... അപ്പോൾ മുതൽ ഈ വട്ടിന്റെ മാധുര്യം ഇച്ചായനും അനുഭവിക്കും ....... and i'm sure എന്റെ ഈ വട്ടിന്റെ ഹൈ പീക്കിൽ ആയിരിക്കും ഇച്ചായന് എന്നോടുള്ള സ്നേഹവും പിന്നെയീ വട്ടും.....

അവനൊരിക്കലും നടക്കില്ലെന്ന രീതിയിൽ തലയാട്ടി ....അവള് ചിരിച്ചു.... ഇടയ്ക്ക് കാല് സ്ലിപ് ആവാൻ തുടങ്ങിയതും അവനവളെ പിടിച്ചു...... ഒടുക്കം അവര് വണ്ടിയുടെ അടുത്തെത്തി...... ഇച്ചായ ഏതെങ്കിലും ഹോട്ടലിന്റെ മുന്നിൽ നിർത്തണേ..... ഇല്ലേൽ ഞാൻ ഇപ്പൊ ചത്തുപോകും..... ഒന്ന് വേഗം പോ..... ഇതിനുള്ളിൽ കയറുമ്പോൾ ഈ ബോധമൊന്നും ഇല്ലായിരുന്നല്ലോ..... ഡിക്കിയിലാണോ അതോ ഉള്ളിലോ.... അവള് ചുണ്ട് ചുള്ക്കി ഫ്രന്റ് സീറ്റിൽ കയറി ഇരുന്നു..... നേരെ ഹോട്ടലിലേക്കാണ് പോയത് വേഗം മുഖമൊക്കെ കഴുകി വന്ന് ഫുഡ് കഴിച്ചു...... നിന്റെ വീടെവിടെയാ എന്തിനാ വീട്ടിൽ ഡ്രോപ്പ് ചെയ്യാം നോ താങ്ക്സ് ഇച്ചായ ...... എന്റെ വണ്ടി ഇച്ചായന്റെ കോട്ടഴ്സിൽ ഇരിക്ക .... പിന്നെയാവനൊന്നും ചോദിച്ചില്ല നേരെ അങ്ങോട്ട് വിട്ടു.... അവിടുന്നവനോട് ബൈ പറഞ്ഞു അവള് വണ്ടിയുമെടുത്ത് പോന്നു..... വീട്ടിന്റെ ഫ്രന്റിൽ തന്നെ അമ്മച്ചി കലിതുള്ളി നിൽക്കുന്നുണ്ട്....... എവിടെ പോയി കിടക്കായിരുന്നെടി..... മനുഷ്യന് സമാധാനം തരില്ലെന്ന് വച്ചാ കൂൾ അമ്മച്ചി.... ഞാനിങ്ങു എത്തിയില്ലേ.... നിന്റെ ഫോൺ ഏതടുപ്പിലാ...... സിഗ്നൽ ഇല്ലായിരുന്നു ബേബി..... അതാ..... സത്യം പറയെടി എവിടായിരുന്നു ഇന്നലെ..... ഒരു ഫ്രണ്ടിന്റെ ഒപ്പം കാട് ചുറ്റാൻ പോയതാ......

സത്യായിട്ടും അവിടെ റേഞ്ച് ഇല്ലാ..... ഞാനൊന്ന് ഫ്രഷായിട്ട് കിടന്നുറങ്ങട്ടെ..... അവള് വേഗം റൂമിലേക്കോടി ......... ഉച്ചയ്ക്കാണ് പിന്നെ പുറത്തിറങ്ങുന്നത്.......... ഇന്നലത്തെ കാര്യങ്ങൾ ഓർമ വന്നതും അവളറിയാതെ ഒരു പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു....... a gentleman.... റിയലി i ലവ് you........ ദിവസങ്ങൾ കടന്നുപോകുന്നതിനനുസരിച് അവനോടുള്ള പ്രണയം കൂടിയതല്ലാതെ കുറഞ്ഞില്ല..... ഒടുക്കം ദാ ഇവിടെയെത്തി.......... ആൻ കണ്ണുതുറന്നപ്പോൾ സുഖമായി ഉറങ്ങുന്ന ആൽബിയെ ആണ് കണ്ടത്.... അവളെണീറ്റ് മെല്ലെ അവന്റെ അടുത്തിരുന്നു ആ മുടി മാടിയൊതുക്കി അവന്റെ നെറ്റിയിൽ ചുണ്ടമർത്തി...... പിന്നെ പതിയെ ആ കൈകളിൽ കൈച്ചേർത്തു വച്ചു........ ഒരുപാട് വേദനിച്ചിട്ടുണ്ടാകുമല്ലേ ഇച്ചായാ..... എന്നാലും ആരാവും ഇത് ചെയ്തത്..... ആരായാലും ഇതിനുള്ള തക്ക മറുപടി കൊടുക്കണം ഇച്ചായാ....... പതിയെ അവളവിടുന്ന് എണീറ്റ് അവളുടെ പരിപാടികൾ നോക്കി.... പിന്നെ ഡോക്ടറെ പൊയ്ക്കണ്ടു അവന്റെ കാര്യങ്ങളൊക്കെ അന്വേഷിച്ചു...... ആൽബി കണ്ണ് തുറന്നപ്പോൾ അവളവിടെയില്ല..... ബാത്‌റൂമിന്റെ അങ്ങോട്ട്‌ നോക്കിയപ്പോൾ കതക് പുറത്തുനിന്ന് അടച്ചിട്ടുണ്ട്..... ഹാവു..... അതിവിടുന്ന് പോയോ...... അങ്ങനെ പോകുന്ന ടൈപ് അല്ലല്ലോ ഇതെന്തുപറ്റി..... എന്തായാലും നന്നായി..... അവനവിടുന്ന് പയ്യെ എണീക്കാൻ നോക്കുമ്പോഴാണ് അവള് വന്നത്..... ഇച്ചായനിത് എന്ത് കസർത്താ കാണിക്കുന്നേ.... അപ്പൊ നീ പോയില്ലേ.... പോവേ....

എങ്ങോട്ട്..... അങ്ങനെ പോകില്ലെന്ന് പറഞ്ഞതല്ലേ.... പിന്നെന്താ..... വാ ഞാൻ അങ്ങോട്ട്‌ ആക്കാം..... അവളുടെ തോളിലൂടെ കയ്യിട്ട് അവൻ പതിയെ നടന്നു.... പരിപാടികളൊക്കെ കഴിഞ്ഞ് അവളവന് ചായയും മരുന്നും കൊടുത്തു...... ഇച്ചായാ...... ഇച്ചൂ.... എന്താടി..... എന്റെ ഇച്ചൂ ഒരാളോട് ഇങ്ങനെയാണോ പെരുമാറേണ്ടത്.... അത് സ്വന്തം കെട്ടിയോളോട്.... മോശമുണ്ട്ട്ടോ....... ആരാടി കെട്ട്യോൾ ഞാൻ ..... അല്ലാതാര്....... പിന്നെ ഇച്ചൂ ഞാൻ നമ്മുടെ കാര്യം എന്റെ ചേട്ടായിയോടെ പറഞ്ഞു ട്ടോ..... വന്നിട്ട് ഇച്ചായന്റടുത്ത് വരാമെന്ന് പറഞ്ഞിട്ടുണ്ട്..... ഫോട്ടോ കുറേ ചോദിച്ചു ബട്ട്‌ ഞാൻ കൊടുത്തില്ല പേര് മാത്രേ പറഞ്ഞുള്ളൂ...... നിന്റെ ഏട്ടൻ എന്നെ എന്തിനാ കാണുന്നത്... അളിയനെ കാണണ്ടേ പിന്നെ..... നീ മാത്രം തീരുമാനിച്ചാൽ മതിയോ..... മോനേ ഇച്ചൂ...... നിങ്ങള് നിങ്ങടെ മനസാക്ഷിയോട് ചോദിച്ചു നോക്ക് അപ്പൊ നിങ്ങക്ക് മനസിലാകും നിങ്ങടെ ഈ കരിങ്കല്ല് പോലുള്ള മനസ്സിൽ എന്നോടുള്ള പ്രണയത്തിന്റെ നീരുറവ പൊട്ടിയിട്ടുണ്ടെന്ന്.......... നിന്നെ പറഞ്ഞിട്ട് കാര്യമില്ല...... ആൻ എന്റെ മനസ്സിൽ നീയില്ല...... ഓഹ് ശരി..... ഞാനങ്ങു സഹിച്ചു..... പോരെ..... ഇച്ചൂന്റെ മനസ്സിൽ ഞാനില്ലേൽ എന്താ എന്റെ മനസ്സിൽ ഇച്ചു മാത്രേ ഉള്ളൂ....... ഓഹ് ഗോഡ്..... പ്ലീസ് ഹെല്പ് മീ ...... ഇച്ചൂന്റെ പ്രാർത്ഥനയുടെ ഫലമാ ഞാനിപ്പോ ഇവിടെ...... ആണോ.... എന്ന ഞാൻ പ്രാർത്ഥന നിർത്തി....... മോനേ ആൽബി ഈ ജന്മം മോന് എന്റടുത്ത് നിന്ന് രക്ഷപെടാൻ കഴിയില്ല......

നിന്റെ വീട്ടിൽ നിന്നെ അന്വേഷിക്കില്ലേ.... ഞാൻ പറഞ്ഞല്ലോ ഇച്ചു.... ഞാൻ ബാംഗ്ലൂരിൽ പോവാണെന്നും പറഞ്ഞാ ഇറങ്ങിയതെന്ന്..... അതോർത്ത് ടെൻഷൻ ആകേണ്ട.......കേട്ടോടാ ഇടിവണ്ടി......എന്താ ഇച്ചൂ ഇങ്ങനെ നോക്കുന്നത് ..... ഒന്നുല്ല.... എന്റെ വിധിയെക്കുറിച്ചു ആലോചിച്ചതാ..... ആണോ.... അതൊക്കെ നമുക്ക് പിന്നെ ആലോചിക്കാം.... ഇപ്പൊ ഈ ഫ്രൂട്ട്സ്‌ കഴിച്ചേ..... നാരങ്ങ അവന് നീട്ടികൊണ്ട് അവള് പറഞ്ഞു..... അവനത് കഴിച്ചു...... അത് കഴിഞ്ഞതും അവളവിടുന്ന് എണീറ്റു..... ഒരു ബാഗുമെടുത്തു ഇറങ്ങാൻ തുടങ്ങിയതും ആൽബി നെറ്റിച്ചുളിച്ചു...... എഹ്..... ഇതെന്തുപറ്റി പോവാണോ.... മതിയായോ ഇവൾക്ക്...... അവൻ മനസ്സിൽ ചോദിച്ചു.... ചാർജിലിട്ട ഫോണുംകൂടി എടുത്ത് ഡോറിന്റെ അടുത്തേക്ക് അവൾ നടന്നു.. ആൻ.... നീ പോവാണോ....... ഇത്തിരി സന്തോഷത്തോടെ അവൻ ചോദിച്ചതും അവള് തിരിഞ്ഞു നിന്നു.... അയ്യോടാ മനമേ.... ഞാനേ അങ്ങനെ പോവൊന്നുമില്ല മോനേ..... ഇന്നലെ പെട്ടന്ന് വന്നതല്ലേ കുറച്ചു സാധനങ്ങൾ മറന്നു .... അത് വാങ്ങാൻ പോകാ..... സത്യം പറാ ഇച്ചൂ..... ഇച്ചു ടെൻഷൻ ആയില്ലേ.... അതേ ഇപ്പൊ ഹാർട്ട്‌ അറ്റാക്ക് വന്നനേ...... സുഖിച്ചുട്ടോ.... ഞാൻ വേഗം വരാം..... അവള് പോയതും അവൻ ഫോണിൽ കളിക്കാൻ തുടങ്ങി..... ഇങ്ങനെയൊരു സാധനം........

**** ജീനാ....... നീയിത് ഇന്ന് തന്നെ അവനു കൊടുത്തേ പറ്റൂ...... വേറെ ഒരു ഓപ്‌ഷനും നിനക്കില്ല..... മാന്യംമര്യാദക്ക് ജീവിക്കണമെങ്കിൽ ഞാൻ പറയുന്നത് കേൾക്ക് ... സാർ പ്ലീസ്...... ഇത് ഇഷ്യൂ ആകും . ജീന listen...... ഈ ഇൻജെക്ഷൻ നീ സാധാരണ കൊടുക്കുന്നതുപോലെ കൊടുത്താൽ മതി..... പിന്നെയവൻ ഒരു മണിക്കൂർ കൂടിയേ ഉണ്ടാകൂ..... ആ അറ്റാക്കിൽ നിന്ന് രക്ഷപെട്ടു ബട്ട്‌ ഇന്ന് രക്ഷപെടാൻ പാടില്ല..... അവനിവിടുന്ന് ജീവനോടെപ്പോയാൽ പിന്നെ എന്റെ കാര്യം പോക്കാ...... സോ നീയിത് ചെയ്യണം..... പോസ്റ്റ്മോർട്ടത്തിൽ പോലും ഈ മരുന്നിന്റെ ട്രെസ് കിട്ടില്ല..... മരണകാരണം കാർഡിയക് അറസ്റ്റ്....... ബട്ട്‌ സാർ..... അതിന് ആൽബി സാറിന് ഹാർട്ടിനു ഒരു കംപ്ലൈന്റ്റും ഇല്ലാ...... പിന്നെ എങ്ങനാ....എല്ലാം നോർമൽ ആണ്.... സൈലന്റ് അറ്റാക്ക്..... അങ്ങനെ കരുതും ആളുകൾ.... നീ പറഞ്ഞത് ചെയ്യ്..... ക്വിക്ക്..... നിനക്ക് പതിനഞ്ചു മിനിറ്റ് സമയം തരാം......

അതിനുള്ളിൽ നീയിത് അവനു കൊടുക്കണം.... എന്നിട്ട് ആ ഗുഡ് ന്യൂസ്‌ എന്നെ അറിയിക്ക്.... അയാളാ മരുന്ന് സിറിഞ്ചിൽ നിറച്ചു അവളുടെ കയ്യിൽ കൊടുത്ത്..... ജീന അതുമായി ആൽബി കിടക്കുന്ന റൂമിലേക്ക് നടന്നു........അവൻ ചാരിയിരുന്നു ഫോണിൽ കളിക്കുകയാണ്...... ആരുടെയോ ഫുട്സ്റ്റെപ് കേട്ടതും അങ്ങോട്ട്‌ നോക്കി ....... അവളെ കണ്ടതും ചിരിച്ചു....... എങ്ങനെയുണ്ട് സാർ ഇപ്പൊ.... ഫീൽ ബെറ്റർ.... സാറിന്റെ വൈഫ് ഇവിടെയില്ലേ...... ചോദ്യം കേട്ടതും അവൻ വല്ലാതായി....... വൈഫ് അല്ലെന്ന് പറഞ്ഞാൽ അവളെക്കുറിച്ചു എന്താ കരുതാ..... അങ്ങനെ തന്നെയിരുന്നോട്ടെ..... എന്താ ചോദിച്ചത്... ആൽബി ചോദ്യം കേൾക്കാത്തമട്ടിൽ ചോദിച്ചു.... വൈഫ് ഇവിടെ ഇല്ലേ എന്ന്..... അവള് പുറത്തേക്ക് പോയതാ..... കുറച്ചു സാധനങ്ങൾ വാങ്ങിക്കാൻ......... ഒഹ്......സാർ ഒരു ഇൻജെക്ഷൻ ഉണ്ടായിരുന്നു....... ഓഹ് sure.................... (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story