നിന്നിലലിയാൻ: ഭാഗം 9

ninnilaliyan aryaponnus

രചന: ആര്യ പൊന്നൂസ്‌

വൈഫ് അല്ലെന്ന് പറഞ്ഞാൽ അവളെക്കുറിച്ചു എന്താ കരുതാ..... അങ്ങനെ തന്നെയിരുന്നോട്ടെ..... എന്താ ചോദിച്ചത്... ആൽബി ചോദ്യം കേൾക്കാത്തമട്ടിൽ ചോദിച്ചു.... വൈഫ് ഇവിടെ ഇല്ലേ എന്ന്..... അവള് പുറത്തേക്ക് പോയതാ..... കുറച്ചു സാധനങ്ങൾ വാങ്ങിക്കാൻ......... ഒഹ്......സാർ ഒരു ഇൻജെക്ഷൻ ഉണ്ടായിരുന്നു....... ഓഹ് sure......... അവൻ കൈനീട്ടി....... ജീനയ്ക്ക് വല്ലാതെ ടെൻഷൻ ആകുന്നുണ്ടായിരുന്നു..... ഒരാളെ കൊല്ലാൻ പോകുകയാണല്ലോ എന്ന തോന്നൽ അവളെ തളർത്തുന്നുണ്ടായിരുന്നു....... അവളങ്ങനെ അവിടെ നിന്നുപോയി..... എസ്ക്യൂസ്‌ മീ.... എന്തുപറ്റി.... any പ്രോബ്ലം..... nothing സാർ..... ഓക്കേ..... സാധനങ്ങളൊക്കെ വാങ്ങി ആൻ അപ്പോഴാണ് അങ്ങോട്ട്‌ വന്നത്.... ജീനയെ അവിടെ കണ്ടതും അവൾക്ക് ദേഷ്യം വന്നു.......... ഇവൾക്കെന്താ എപ്പോഴും ഇച്ചായന്റെയടുത്ത് കാര്യം..... അല്ലെങ്കിലേ ബാക്കിയുള്ളവർ ഈ വഞ്ചി അടുപ്പിക്കാൻ പെടാപാട് കളിക്ക.... അതിനിടയ്ക്ക ഇവളുടെ ശ്രിങ്കാരം....... ആൻ റൂമിൽ കയറി.... അവളെ കണ്ടതും ജീന പതറി.... പിന്നെയൊരു ചിരി വരുത്തി ....... ഇച്ചായാനിപ്പോ കുഴപ്പൊന്നുമില്ലല്ലോ ല്ലേ..... ചെക്ക് ചെയ്തില്ലേ..... ഓഹ്.... കുഴപ്പൊന്നുമില്ല...... അവളുടെ മുഖത്തെ കുശുമ്പ് കലർന്ന ഭാവം കണ്ടതും ആൽബിയ്ക്ക് ചിരി വന്നു ......

ഒരു ഇൻജെക്ഷൻ ഉണ്ട് ഇപ്പൊ...... ഞാനതെടുക്കാൻ വന്നതാ...... ഇൻജെക്ഷനോ...... ആഹ്..... ഇൻജെക്ഷൻ എല്ലാം കഴിഞ്ഞെന്നാണല്ലോ എന്നോട് പറഞ്ഞത്.... ഇതിപ്പോ എന്തിനുള്ളതാ..... എല്ലാം നിങ്ങൾക്ക് തോന്നിയപോലെയാണോ..... എന്താ ആളെ കളിയാക്കുന്നോ..... അത് മേഡം..... എന്ത് മേഡം..... ഡോക്ടർ ഒന്ന് പറയുന്നു.... നിങ്ങള് നിങ്ങൾക്ക് തോന്നിയപോലെ ചെയ്യുന്നു.... എന്താ ഇതിന്റെ അർത്ഥം...... ആൻ..... സ്റ്റോപ്പ്‌ it....... ഡോക്ടറോട് വിട്ട് പോയതാകും...... അവരുടെ ഡ്യൂട്ടി ചെയ്യട്ടെ....... ഇച്ചായ പ്ലീസ്...... അതെങ്ങനെയാ ഡോക്ടറോട് വിട്ട് പോകാ...... എന്താ ഇത്രബോധക്കെടുള്ള ഡോക്ടർ ആണോ ഈ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്നത്.... അതൊന്ന് എനിക്കറിയണം.... അതും പറഞ്ഞു അവള് ജീനയുടെ കയ്യിൽ നിന്ന് സിറിഞ്ചും അവന്റെ കേസ് ഷീറ്റും വാങ്ങി.... ജീന ശരിക്കും ഞെട്ടി.... ഒപ്പം ആൽബിയും....... ആൻ നീയത് തിരിച്ചു കൊടുത്തേ...... കൊടുക്കാം.... ബട്ട്‌ ഡോക്ടർക്ക് ഇത്ര ബോധമേ ഉള്ളോ എന്നെനിക്കറിയണം...... റൌണ്ട്സിന് ഇറങ്ങിയ ഡോക്ടർ ആ ബഹളം കേട്ടാണ് അങ്ങോട്ട്‌ വന്നത്.....

സാർ.... any പ്രോബ്ലം.... ജീന എന്താ കാര്യം..... കാര്യം ഞാൻ തന്നെ പറയാം.... ഇന്ന് രാവിലെ തന്നെ സാറിന്റെ അടുത്ത് ഇച്ചായന്റെ കാര്യങ്ങൾ ചോദിക്കാൻ വന്നപ്പോൾ സാറെന്താ പറഞ്ഞെ..... രണ്ട് ദിവസം കൂടുമ്പോൾ ഡ്രെസ് ചെയ്യണം.... ഇൻജെക്ഷൻ ഇന്നലത്തോടെ തീർന്നു എന്ന്........ അതേ..... അതിനിപ്പോ എന്താ.... ഓഹ്.... അപ്പൊ ഈ നഴ്സ് ഇൻജെക്ഷൻ ഉണ്ടെന്ന് പറഞ്ഞു വന്നതോ...... ജീനാ.... ആൽബി സാറിന്റെ ഇൻജെക്ഷൻ എല്ലാം കഴിഞ്ഞതാണല്ലോ.... ഇപ്പൊ എന്തിനാ....... അത്...... അത് പിന്നെ..... സാർ.... അത്.... അത് എന്നോട് റൂം നമ്പർ മാറിപോയതാ...... സോറി സാർ..... അവളതും പറഞ്ഞു പെട്ടന്ന് പോന്നു..... എന്താ ഡോക്ടർ ഇത്..... ഇത്രയ്ക്ക് ഇറെസ്പോൺസിബിൾ ആണോ നിങ്ങള്.... മനുഷ്യജീവന് വിലയില്ലേ.... ആൽബി ഒന്നും പറയാതെ അവള് പറയുന്നത് കേട്ടിരുന്നു...... സോറി മേഡം..... സാർ സോറി.... ഇതവൾക്ക് എന്തോ അബദ്ധം സംഭവിച്ചതാ..... ആദ്യമായ ഇങ്ങനെ..... വേണ്ടാ നടപടികൾ ഞങ്ങളെടുത്തോളം..... ഓക്കേ ...... അയാള് പോയതും ആൽബി ആനിനെ നോക്കി.......

നിനക്കിനി ആ ഇൻജെക്ഷൻ എന്തിനാ ഇങ്ങ് തന്നേ..... അവളത് അവനു കൊടുത്തു...... ഇന്നത്തെ ജീനയുടെ behaviour strange ആയിരുന്നു...... റാഫിയോട് ഇതൊന്ന് ചെക്ക് ചെയ്യാൻ പറഞ്ഞാലോ...... ആൽബി അവനു മെസേജ് അയച്ചിട്ട്...... പിന്നെ അങ്ങനെ ഇരുന്നു...... ഇച്ചൂ....... എന്താ..... സത്യത്തിൽ എന്താ ഉണ്ടായത്.... എങ്ങനെയാ ആക്‌സിഡന്റ്...... ഇനി ഇതേപോലെ എന്തെങ്കിലും നടക്കുമ്പോൾ ഞാൻ വീഡിയോ എടുക്കാൻ ശ്രമിക്കാം നിനക്ക് ലൈവ് ആയി കാണാലോ......... നല്ല ചീഞ്ഞ ചളി...... നിന്നോടല്ലേ ഇതൊക്കെ ധാരാളം..... അവള് പിന്നെയും എന്തൊക്കയോ സംസാരിക്കാൻ തുടങ്ങി..... ആൽബിയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു..., ഒടുക്കം അവൻ ഹെഡ്സെറ്റ് എടുത്തു വച്ചു.... ഓഹോ ഇത്രയ്ക്ക് ആയോ മോനേ ഇച്ചൂ നിങ്ങൾ നോക്കിക്കോ ഇതിനെല്ലാം ഞാൻ പ്രതികാരം ചെയ്തിരിക്കും...... ചെയ്യുമെന്ന് പറഞ്ഞാൽ ഉറപ്പായും ചെയ്യും..... എന്നോടൊന്നു മിണ്ടു പ്ലീസ് എന്ന് പറഞ്ഞു നിങ്ങൾ എന്റെ പുറകെ തന്നെ നടക്കും..... ഇപ്പൊ ഹെഡ്സെറ്റും വച്ചു അന്തസിൽ പാട്ട് കേട്ടോ....... ആൽബി ഹെഡ്സെറ്റ് വച്ചു എന്നെ ഉള്ളൂ എന്ന ഫോണിൽ കണക്ട് ചെയ്തിരുന്നില്ല... അവള് പറഞ്ഞത് കേട്ടതും അവനു ചിരി വന്നു...... അവളൊന്ന് അവനെ നോക്കി പിന്നെയിരുന്നു ഫോണിൽ കളിക്കാൻ തുടങ്ങി.....

.കുറച്ചു കഴിഞ്ഞതും റാഫി വന്നു....... അവള് ചിരിച്ചു... സാർ അനബെൽ എപ്പോ വന്നു..... റാഫിയുടെ ചോദ്യം കേട്ടതും ആൽബി ഒന്ന് തറപ്പിച്ചു നോക്കി..... ആൻ നീയീ ഫോൺ ചാർജിലിട് അവള് വേഗം ഫോൺ വാങ്ങി തിരിഞ്ഞതും ആൽബി സിറിഞ്ചു എടുത്തു റാഫിക്ക് കൊടുത്... റാഫി ഞാൻ പറഞ്ഞത് നന്നായി ചെക്ക് ചെയ്യണം.... റിസൾട്ട്‌ അറിഞ്ഞിട്ട് മെസേജ് അയച്ചാൽ മതി...... ഓക്കേ സാർ...... അല്ല സാർ ഡിസ്ചാർജ് ആയിട്ട് വീട്ടിലേക്കാണോ.... അല്ലെടോ കോട്ടഴ്സിലേക്ക്...... അങ്ങനെ ആണേൽ സാറിന് ഹെല്പിന് ആരേലും അറേഞ്ച് ചെയ്യാം.... റാഫിക്ക.... നോ താങ്ക്സ്....ഹെല്പിന് തത്കാലം ഞാനുണ്ട്.... ആൻ അത് ശരിയാവില്ല..... ഞാൻ സമ്മതിക്കില്ല.... എനിക്ക് ഇച്ചൂന്റെ പെർമിഷൻ വേണ്ട..... ഞാൻ നൈറ്റ്‌ താമസിക്കാൻ പോകുന്നില്ല.... ഇപ്പൊ എനിക്ക് വെക്കേഷൻ ആണ് സോ മോർണിംഗ് വരും ഈവെനിംഗ് തിരിച്ചു പോകും..... എന്തെങ്കിലും ചെയ്യ്...... റാഫിക്ക് ചിരി വരുന്നുണ്ടായിരുന്നു..... അവൻ വേഗം അവിടുന്ന് പോന്നു ...... ഇച്ചൂ...... എന്താ.... ഇച്ചൂന് എന്നോട് ഒരിത്തിരി പോലും ഇഷ്ടമില്ലേ......

ഇല്ലാ....... പോടാ ഇടിവണ്ടി.......ഞാൻ പോവാ..... പുച്ഛിച്ചുകൊണ്ട് അവള് റൂമിൽനിന്നിറങ്ങി പോയി...ആൽബിയ്ക്ക് സമയം പോകുന്നത് അറിയുന്നേ ഇല്ലായിരുന്നു അവളുടെ സംസാരം അവനെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും...... ഇടയ്ക്കിടെ എന്തെങ്കിലും പറഞ്ഞു തെറ്റി റൂമിൽ നിന്നിറങ്ങി പോകുന്നത് അവള് പതിവാക്കി........ പിറ്റേന്ന് തന്നെ റാഫി റിസൾട്ടുമായി വന്നു... ആൻ അവനോട് തെറ്റി അവിടുന്നിറങ്ങി പോന്ന സമയമായിരുന്നു.... സാർ..... its contain പോയ്സൺ..... ഇനി സാർ പറഞ്ഞോളൂ എന്താ വേണ്ടത്..... തത്കാലം ഒന്നും വേണ്ടാ.... നമ്മളൊന്നും അറിഞ്ഞതായി ഭാവിക്കണ്ട..... ഞാൻ ഒന്ന് ഫിറ്റായിക്കോട്ടെ.... അല്ല സാർ ഇനിയും ഇങ്ങനെ..... രണ്ട് ദിവസം കൂടെ ഇവിടെത്തന്നെ താൻ ടെൻഷൻ ആകേണ്ട.... എനിക്കൊന്നും സംഭവിക്കില്ല....... ഇന്നലെ രക്ഷപെട്ടില്ലേ...... കർത്താവ് എന്റെ കൂടെയുണ്ട്..... ദൈവത്തിന് നിരക്കാത്തത് ഒന്നും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല............ ഹ്മ്..... അനബെൽ ആണല്ലോ ഇന്നലെ സേവ് ചെയ്തേ..... സാർ ഞാനൊരു കാര്യം ചോദിക്കട്ടെ..... സാറിനവളെ ഇഷ്ടമല്ലേ...... നല്ല കുട്ടിയാ...... റാഫി...... താൻ ചെല്ല്......... അപ്പോഴാണ് അവളങ്ങോട്ട് വന്നത്..... ഹായ് റാഫിക്ക...... എപ്പോ വന്നു..... എങ്ങനെ സഹിക്കുന്നു ഈ സാധനത്തിനെ നിങ്ങള്.....

കൊശവൻ...... റാഫിക്ക് ചിരി വന്നു........ആൽബി അവളെയൊന്ന് നോക്കി.... എന്നെ നോക്കി പേടിപ്പിക്കല്ലേ.... അങ്ങനെ പേടിക്കുന്ന ടൈപ് അല്ല ഞാൻ....... സാർ ഞാനിറങ്ങാ..... അനബെൽ ബൈ കാണാം.... ഓക്കേ ബൈ...... അനബെൽ......... എന്താ...... നിനകെത്ര പറഞ്ഞാലു മനസിലാകില്ലേ..... എന്ത് മനസിലാകില്ലെന്ന്.... എന്റെ പിന്നാലെ നടക്കരുതെന്ന്...... അത് നിർത്തിക്കോ കേട്ടല്ലോ..... ഫ്രെണ്ട്സ്? ഞാനീ പിന്നാലെ വന്നിട്ട ഇത്ര അഹങ്കാരം...... ഒരു ദിവസം ഇച്ചു എന്റെ വില മനസിലാക്കും അന്ന് ഞാൻ ഒരുപാട് അകലെ ആയിരിക്കും...... ഇച്ചൂന് വരാൻ പറ്റാത്ത അത്രയകലെ...... എന്ത്......നീയെന്താ..... ഇങ്ങനെയൊക്കെ പറയാൻ ഞാൻ ഒന്നുകൂടി ജനിക്കണം..... ഫ്രെണ്ട്സ് ആകണം പോലും......... എന്റെ പട്ടിയാകും........ ഫ്രണ്ടാകാം.... ബട്ട്‌ അങ്ങനെ എന്നെ ഒതുക്കാമെന്ന് ഇച്ചു സ്വപ്നംപോലും കാണണ്ട..... കേട്ടോടാ...... ആൽബിൻ ips.............ചോക്ലേറ്റ് വേണോ ..... വേണ്ടാ.... വേണ്ടേൽ വേണ്ടാ.... ഞാൻ തരുന്നില്ല..... അവളിരുന്ന് അത് കഴിക്കാൻ തുടങ്ങി...... രണ്ടുദിവസം കഴിഞ്ഞതും അവൻ ഡിസ്ചാർജ് ആയി.... ജീന അതുവരെ അവരുടെ മുൻപിൽ വരാതിരിക്കാൻ മാക്സിമം നോക്കി അതിൽ വിജയിക്കുകയും ചെയ്തു......... കോട്ടഴ്സിലേക്ക് റാഫിയും വന്നു...... നിങ്ങള് രണ്ടാളുമിരിക്ക് ഞാൻ ചായ എടുക്കാം....... അവള് വേഗം അടുക്കളയിൽ ചെന്ന് കട്ടൻ ചായ ഇട്ടു..... അതവർക്ക് കൊടുത്തു........ കുടിച്ചതും രണ്ടാളും പരസ്പരം നോക്കി..... എന്താ..... നല്ല ടേസ്റ്റ് ഇല്ലേ..... അടിപൊളി.............

. റാഫിയാണ് അത് പറഞ്ഞത്.... നീ കുടിക്കുന്നില്ലേ ആൻ ... എനിക്ക് ചായ ഇഷ്ടല്ല...... ഒൺലി കോഫീ..... നന്നായി....... റാഫി പുറത്തേക്ക് പോയതും ആൻ അവന്റെയടുത്തേക്ക് ഇരുന്നു..... ഉം എന്താ..... വിട്ടിരിക്കു.......... ഇല്ലാ..... ഇച്ചൂ.... ഞാൻ വീട്ടിൽ പോവാ.... നാളെ കാണാം...... അതുവരെ എന്നെ എപ്പോഴും ഓർക്കണ്ടേ..... എന്നതാ..... അവള് പെട്ടന്ന് അവന്റെ കവിളിൽ കടിച്ചു........ അവൻ സ്റ്റക്ക് ആയി നിന്നുപോയി ....... തള്ളി മാറ്റാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല...... അവള് തന്നെ അവനെ വിട്ട് എണീറ്റു....... നീയെന്താടി ഡ്രാക്കുളയുടെ കൊച്ചുമോളോ .... ആ അതേ...... അപ്പൊ ഞാൻ പോയേച്ചും വരാം ഇച്ചൂസേ...... ബൈ....... അവള് വേഗം അവിടുന്നിറങ്ങി..... റാഫിയെ കണ്ടതും അവനോട് അഞ്ചു മിനിറ്റ് സംസാരിച്ചു...... അവള് പോയതും റാഫി അകത്തേക്ക് ചെന്നു.... ആൽബി കവിള് തടവുകയാണ് അവനെ കണ്ടതും നേരെയിരുന്നു.......... പല്ലിന്റെ പാട് മുഖത്ത് കണ്ടതും റാഫിക്ക് ചിരി വന്നു.... എന്താ റാഫി .... അത് സാർ...... മുഖത്തു പാട് ...... ആ അലവലാതി പോകുന്നവഴി കടിച്ചിട്ട് പോയതാ.........എനിവേ എന്തായി ഞാൻ പറഞ്ഞകാര്യം.... അന്വേഷിക്കുന്നുണ്ട് സാർ...... ഓക്കേ......... എന്നാൽ പിന്നെ ഞാനിറങ്ങട്ടെ സാർ...... റാഫിയും അവിടുന്ന് പോന്നു.... വീട്ടിലെത്തിയതും ആൻ ഫോണെടുത്ത് അവനെ വിളിച്ചു....

ഇച്ചൂ മരുന്ന് കഴിച്ചോ. ....... ഉം...... നാളെ പറ്റുവാണേൽ tt അടിക്കണം... എന്നാത്തിനു ..... അത് പറഞ്ഞിരുന്നോ..... അല്ല.... ഇന്നൊരു പേപ്പട്ടി കടിച്ചിട്ട് പോയി...... ഓഹ്.... അങ്ങനെ ....... എന്നാൽ പിന്നെ ഇച്ചു ഒരു കാര്യം ചെയ്യ് കുറച്ചു tt അവിടെ സ്റ്റോക്ക് ആക്കിക്കോ....... അതാവും നന്നാവാ....... അന്നമ്മോ..... ആരോടാ ഫോൺ ഇൻ പ്രോഗ്രാം...... ഒരു പുരുഷ ശബ്ദം കേട്ടതും ആൽബി നെറ്റിച്ചുളിച്ചു........ thats none ഓഫ് യുവർ ബിസിനസ് ജിത്തു....... ഗെറ്റ് ഔട്ട്‌...... നിന്നോട് ഞാൻ എപ്പോഴും പറയുന്നതാ നോക്ക് ചെയ്യാതെ എന്റെ റൂമിൽ കയറരുതെന്ന്...... idiot ...... അന്നമ്മേ ഞാൻ.... ജസ്റ്റ്‌ ഗെറ്റ് ഔട്ട്‌..... ഫോണവിടെയിട്ട് അവളെണീറ്റു അവനെ പുറത്താക്കി കതകടച്ചു....... തിരിച്ചു വന്നപ്പോഴും ആൽബി ലൈനിലുണ്ട്...... ഇച്ചൂ...... ഗുഡ് നൈറ്റ്‌...... സി you tomorrow....... ഗുഡ് നൈറ്റ്‌...... അവള് വേഗം പുറത്തേക്ക് ചെന്നു...... ജിത്തു മാത്രമല്ല സേവിയർ അങ്കിളും വൈഫും ഉണ്ട്...... മോള് വന്നല്ലേ....... എന്നാലും മോളെ അമ്മച്ചി ഇവിടെ തനിച്ചല്ലേ..... അപ്പൊ നീയിങ്ങനെ പോയാൽ എങ്ങനെയാ...... ആന്റി ഫുഡ് കഴിച്ചോ..... ആ ചോദ്യം പാടേ അവഗണിച്ചവൾ ചോദിച്ചു...... പിന്നെ കുറച്ചു നേരംകൂടെ സംസാരിച്ചിട്ടാണ് അവര് പോയത്....... പിറ്റേന്ന് രാവിലെ അവൾ ആൽബിയുടെ അടുത്തേക്ക് പോയി....... ഓഹ്....

കാലത്ത് തന്നെ ഇങ്ങ് പോന്നോ..... ആ പോന്നു.......എന്തേ ബോധിച്ചില്ലേ.... ഇല്ലാ.... അങ്ങട് സഹിച്ചോ........ ഹ്മ്...... ഇന്നലെ നീ നല്ല ചൂടിലായിരുന്നെന്ന് തോന്നുന്നു...... ചെറുതായിട്ട്....... ആ നാറിയോട് എപ്പോഴും പറയുന്നതാ നോക്ക് ചെയ്യാതെ റൂമിൽ കയറല്ലേ എന്ന്..... പിന്നെയും വന്നോളും...... ദേഷ്യം വരില്ലേ....... ആരായിരുന്നു കക്ഷി ...... അപ്പച്ചന്റെ ഫ്രണ്ടിന്റെ മോൻ....... i dont ലൈക്‌ ഹിം...... ഓഹ്...... വൈ.... എന്നോട് i ലവ് you പറാ..... എന്നാൽ ഞാൻ പറയാം...... എനിക്ക് കാര്യം അറിയണമെന്നില്ല...... ഓക്കേ ...... പോടാ...... ഇച്ചൂന് കഴിക്കാൻ എന്താ വേണ്ടത്.... ഞാൻ ഉണ്ടാക്കി തരാം ...... നീ ഇന്നലെ ചായ ഉണ്ടാക്കിയപോലെ അല്ലേ എനിക്കൊന്നും വേണ്ടാ..... പട്ടിപോലും കഴിക്കില്ല അത്...... ഓൺലൈൻ ഓർഡർ ചെയ്യാം.... വല്യ കാര്യം...... ദിവസങ്ങൾ പിന്നെയും കടന്നുപോയി ......അവൻ ആദ്യത്തേപോലെ ഫിറ്റ്‌ ആയി .......... ആൽബി പറഞ്ഞതനുസരിച് ജീനയെ കസ്റ്റഡിയിൽ എടുത്തു...... സാർ ഞാൻ എന്ത് ചെയ്തിട്ട..... എന്നെ വിട്ടേക്ക് പ്ലീസ് സാർ.... ഓക്കേ.... ബട്ട്‌ അതിനുമുൻപ് ഒരു കാര്യം അറിയണം....

ജീന എന്തിനാ എന്നെ കൊല്ലാൻ നോക്കിയത്.... ആര് പറഞ്ഞിട്ട സാർ... ഞാനോ..... ആരോ തെറ്റ്‌ധരിപ്പിച്ചതാകും.... അന്ന് നിന്റടുത് നിന്ന് വാങ്ങിയ മെഡിസിൻ ടെസ്റ്റ്‌ ചെയ്തതാ...... അറിഞ്ഞിട്ടും അവിടുന്ന് റിയാക്ട് ചെയ്യാതിരുന്നത് രണ്ട് കാരണം കൊണ്ട..... ഫസ്റ്റ് one എനിക്ക് തന്നെ കാര്യങ്ങൾ അറിയണം എന്നുള്ളതുകൊണ്ട്..... മറ്റൊന്ന് അപ്പൊ അറിഞ്ഞിരുന്നേൽ ആൻ ടെൻഷൻ ആയേനെ ..... now ടെൽ മീ..... ഒടുക്കം അവള് കാര്യം പറഞ്ഞു.... അറിഞ്ഞതും ആൽബിയും റാഫിയും ഷോക്കായി.......... നീ പൊക്കോ..... വിളിപ്പിക്കുമ്പോൾ വന്നോണം..... അവള് സമ്മതിച്ചു...... വേഗം അവിടുന്ന് തടിതപ്പി ....... റാഫി.... തത്കാലം ആരും അറിയണ്ട.... ഓക്കേ സാർ....... ആൽബി ചെയറിൽ വന്നിരുന്നു അങ്ങനെ ആലോചിച്ചു അവിടെയിരുന്നു......... ആൻ ഇന്നലെ മോർണിംഗ് വിളിച്ചതാണല്ലോ ..... പിന്നെയൊരു കോളോ മെസേജോ ഇല്ലാ........ എന്നതാ പറ്റിയത്........ ആൽബി വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു......... ഇവൾക്കെന്താ...... ഫോണും ഓഫ് ചെയ്തു വച്ചു ഇവളെവിടെപോയതാ.............. (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story