❤️നിന്നിലലിയാൻ❤️: ഭാഗം 15

ninnilaliyan daksha

രചന: ദക്ഷ ആമി

പെട്ടന്ന് അവിടെയുള്ള ലൈറ്റ്സ് എല്ലാം ഓഫ്‌ ആയി. ഇനി അടുത്തതായി ഒരു couple dance ആണെന്ന് അനൗൺസ് ചെയ്തത്തിനൊപ്പം അവരുടെ മേൽ സ്പോട്ലൈറ്റ് വീണു. പതുക്കെ സോങ്ങ് പ്ലേ ആവാൻ തുടങ്ങി. ആദ്യം ഒന്ന് അമ്പരന്ന് നിന്നെങ്കിലും എല്ലാരും പ്രോത്സാഹിപ്പിച്ചതോടെ അവർ രണ്ടുപേരും പതിയെ ഓരോ ചുവട് വെക്കാൻ തുടങ്ങി Zara Zara Behekta Hai Mehekta Hain Aaj To Mera Tan Badan Main Pyaasi Hoon Mujhe Bhar Le Apni Baahon Mein Zara Zara Behekta Hain Mehekta Hain Aaj To Mera Tan Badan Main Pyaasi Hoon Mujhe Bhar Le Apni Baahon Mein Hai Meri Kasam Tujhko Sanam Door Kahin Na Jaa Yeh Doori Kehti Hain Paas Mere Aaja Re Yuhi Baras Baras Kaali Ghata Barse Hum Yaar Bheeg Jaaye Is Chaahat Ki Baarish Mein Meri Khuyli Khuli Lato Ko Suljaaye Tu Apni Ungliyon Se Main To Hoon Isi Khwaayish Mein Sardi Ki Raaton Mein Hum Soye Rahe Ek Chaadar Mein Hum Dono Tanha Ho Na Koi Bhi Rahe Is Ghar Mein (Zara Zara ) Tadpaye Mujhe Teri Sabhi Baatein Ek Baar Ay Deewani Jhootha Hi Sahi Pyaar To Kar Main Bhooli Nahin Haseen Mulakaatein Bechain Karke Mujhko Mujhse Yun Na Pher Nazar Roothega Na Mujhse Mere Saathiyan Yeh Vaada Kar Tere Bina Mushkil Hain Jeena Mera Mere Dil Mein (Zara Zara ) പാട്ട് അവസാനിച്ചതും ആളുകളെല്ലാം നിറഞ്ഞ കൈയടിയോടെ അവരെ അഭിനന്ദിച്ചു.

അവർ രണ്ടുപേരും ഇപ്പോഴും പാട്ടിന്റെ ഹാങ്ങോവർ ഇൽ പരസ്പരം ചേർന്ന് നിൽക്കുയാണ് ആദി ആമിയുടെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചിരിരിക്കുകയാണെങ്കിൽ ആമി ഒരു കൈ അവന്റെ തോളിലേക് വച്ചു മറു കൈ കൊണ്ടു അവനെ ചുറ്റിപിടിച്ചു കണ്ണിലേക്കു നോക്കിയിരിക്കുകയാണ്.ആ ഒരു നിമിഷം അവർക്കു ചുറ്റുമുള്ള ആളുകളെയൊന്നും അവർ കണ്ടില്ല. അവൾക് അവനെയും അവനു അവളെയും മാത്രമേ കാണാൻ സാധിച്ചുള്ളൂ, അവന്റെ കണ്ണുകളിലേക്ക് നോക്കുന്തോറും അവൾക് അവളെ തന്നെ നഷ്ടമാകുന്നതുപോലെ തോന്നി.അവന്റെ കണ്ണിന്റെ കാന്തിക ശക്തിയിൽ അവളിങ്ങനെ ലയിച്ചു നിന്നു. ആദ്യമായിട്ടാണ് രണ്ടുപേരും ഇത്രയും അടുത്ത് ഒരു നിശ്വാസത്തിനപ്പുറം നിൽക്കുന്നത്.പതിയെ പതിയെ ആദിയുടെ കണ്ണുകൾ അവളുടെ ചുണ്ടിൽ പതിഞ്ഞു, അത് സ്വന്തമാക്കാനായി അവൻ ലക്ഷ്യസ്ഥാനത്തേക് നീങ്ങി. ചുറ്റുമുള്ളവരെല്ലാം ആകെ അന്തം വിട്ടു നിൽക്കുന്നുണ്ട്.

നവി ആദിയേ വിളിക്കാൻ ശ്രെമിച്ചെങ്കിലും ആദിയുടെ മുന്നിൽ അപ്പോൾ ആമിയുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രംഗം വഷളാവും എന്ന് മനസിലാക്കി നവീൻ വേഗം തന്നെ ലൈറ്റ്സ് ഓൺ ആക്കി. പെട്ടന്ന് രണ്ടുപേരും ഞെട്ടി പരസ്പരം നോക്കി. എന്നിട്ട് ചുറ്റും നോക്കി, എല്ലാവരും അവരെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ട്. രണ്ടുപേരും ആകെ ചമ്മി നാറി എന്ന് പറഞ്ഞാൽ മതിയല്ലോ. (അല്ലേലും ഇവൻ എവിടെ പരിപാടി അവതരിപ്പിക്കാൻ പോയാലും ഇതാണ് അവസ്ഥ 😁) പെട്ടന്ന് തന്നെ മാധവൻ എല്ലാരോടും ഫുഡ്‌ കഴിക്കാനായി പോകാൻ പറഞ്ഞു. നവി വേഗം തന്നെ സ്റ്റേജിനു മുകളിലേക്കു കയറി വന്നു എന്നിട്ട് അവർ രണ്ടുപേരോടുമായി പറഞ്ഞു. ""നിങ്ങൾ ആള് കൊള്ളാലോ, ഒരു അവസരം കിട്ടിയപ്പോ മുതലെടുക്കാൻ ശ്രെമിക്കുന്നോ, എന്താണ് രണ്ടുപേരുടെയും അഭിനയം അടിയാകുന്നു, പിന്നെ ഉമ്മ വെക്കാൻ പോകുന്നു, ഞാൻ ഇപ്പോൾ ലൈറ്റ് ഇട്ടതോണ്ട് അല്ലെങ്കിൽ നിങ്ങൾ ഇതൊരു ബെഡ്‌റൂം ആക്കിയേനെ. ""

""എടാ അത് ""ആദി തലചൊറിഞ്ഞു. ""മതി മതി ഒന്നും പണയണ്ട ""നവി അവനെ കൈ ഉയർത്തി തടഞ്ഞു. ആമിയാണെങ്കിൽ ആകെ ചമ്മി തലകുനിച്ചു നിൽക്കുവാണ്. ""അയ്യേ എന്റെ പെങ്ങളൂട്ടി ഇങ്ങനെ തലകുനിച്ചു നിൽക്കാതെ ഫൈറ്റ് ചെയ്യ് "" ""അവൾ വാ തുറക്കാതെ നിൽക്കുന്നതാണ് നല്ലത് ""ആദി അവളെ നോക്കി പറഞ്ഞു. അതിനു രൂക്ഷമായൊരു നോട്ടമായിരുന്നു അവളുടെ മറുപടി. ""നീ അധികം പറയണ്ട, ഇത്രയും ആളുകളുടെ മുന്നിൽ എന്റെ പെങ്ങളെ പീഡിപ്പിക്കാൻ ശ്രെമിച്ചതും പോരാ എന്നിട്ടിപ്പോ അവളെ കുറ്റം പറയുന്നോ. ഈ കാമപ്രാന്തന്റെ കൈലിലാണല്ലോ എന്റെ പെങ്ങള് വന്നു പെട്ടത് ദൈവമേ ""നവി നെഞ്ചിൽ കൈ വച്ചു പറഞ്ഞു. ""ടാ നിന്നെ ഞാൻ ""എന്ന് പറഞ്ഞുകൊണ്ട് ആദി അവനെ അടിക്കാനായി കൈ ഓങ്ങി. അവൻ വേഗം തന്നെ മാറിക്കളഞ്ഞത് കൊണ്ടു അടി മിസ്സായി. ആപ്പോഴേക്കും ശിവയും കിച്ചുവും ലച്ചുവും അങ്ങോട്ട്‌ വന്നു പിന്നെ എല്ലാരും നല്ല സംസാരമായി,

ആദി ശിവയുമായും കിച്ചുവുമായും നല്ലോണം അടുത്തു. അവർ രണ്ടുപേരെയും ലച്ചുവിനെ പോലെത്തന്നെ തോന്നി അവനു. കുറച്ചു കഴിഞ്ഞതും മാധവൻ അവരെയൊക്കെ ഫുഡ്‌ കഴിക്കാനായി പറഞ്ഞയച്ചു. ഏറ്റവും അവസാനം ആമിയായിരുന്നു കഴിച്ചു കഴിഞ്ഞത്, അവൾ വാഷ് ബേസിന്റെ അടുത്തേക് പോയി കൈ കഴുകി തിരിച്ചുവരുമ്പോൾ പെട്ടന്നു നതാഷ അവളുടെ മുന്നിൽ തടസമായി വന്നു. ""ഹായ് അത്മിക ചന്ദ്രശേഖർ.. ""എന്ന് അവൾ പുച്ഛത്തോടെ വിളിച്ചു. ആമി ഒന്നും മനസിലാകാതെ അവളുടെ മുഖത്തേക് നോക്കി. ""നിനക്കറിയോ ഞാൻ സ്വന്തമാക്കണം എന്നാഗ്രഹിച്ചവനെയാ നീ ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്. കണ്ട അന്ന് മുതൽ ഞാൻ മനസ്സിൽ കൊണ്ട് നടന്നവനാണ് ആദി, എനിക്ക് വേണം അവനെ നീ എനിക്കവനെ തിരിച്ചു തന്നെ പറ്റൂ, നിനക്ക് എന്ത് വേണമെങ്കിലും ഞാൻ തരാം, പൊന്നോ പണമോ എന്ത് വേണമെങ്കിലും "" ആമിയാണെങ്കിൽ ഒക്കെ കേട്ട് ശിലപോലെ നിൽക്കുകയാണ് അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ""നിങ്ങളെ രണ്ടുപേരെയും ഒരുമിച്ചു കാണുമ്പോൾ എനിക്കെന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണ്. നീ എനിക്ക് അവനെ വിട്ടു തരണം, ഇല്ലെങ്കിൽ.......

""എന്ന് പറഞ്ഞുകൊണ്ട് ഒരു താക്കീത് നൽകി പകയോടെ ആമിയെ നോക്കി നതാഷ അവിടുന്നു പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ആമി അവളെ പുറകിൽ നിന്നും വിളിച്ചു. ""അതേ ഒന്നവിടെ നിന്നേ "" അവൾ തിരിഞ്ഞുനോക്കി ആമി അവളുടെ അടുത്തേക് നടന്നു വന്നു. ""നീയിപ്പോ എന്താ പറഞ്ഞെ, നീ ആഗ്രഹിച്ച ആളാണ് എന്റെ ആദിയേട്ടൻ എന്നോ.നീ ഇഷ്ട്ടപ്പെട്ടിട്ടല്ലേ ഉള്ളൂ പക്ഷെ ആദിത്യൻ എന്റെ കഴുത്തിൽ താലി കെട്ടിയ ആളാണ്, എന്റെ ഭർത്താവ്. "" ""അതിനു നിങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടു കെട്ടിയതൊന്നുമല്ലല്ലോ, കല്യാണം മുടങ്ങിയപ്പോൾ കെട്ടിയതല്ലേ അത് വരെ മറ്റൊരു പുരുഷനെ മാനസിൽ കൊണ്ട് നടന്ന ആളല്ലേ നീ ""എന്നവൾ പുച്ഛത്തോടെ ചോദിച്ചു. ""ഡീ...... എന്തൊക്കെ ആയാലും ഇപ്പോൾ എന്റെ ഭർത്താവ് അദ്ദേഹമാണ്. പരസ്പരം സ്നേഹിച്ചിട്ടെല്ലെങ്കിൽ കൂടിയും ആദിയേട്ടൻ കെട്ടിയ ഈ താലി എന്നും എന്റെ കഴുത്തിൽ ഉണ്ടാവണേ എന്നാണ് ഇപ്പോൾ എന്റെ പ്രാർത്ഥന.

ദൈവം എനിക്ക് വിധിച്ചത് ആദിയേട്ടനെ ആണ്. പിന്നെ ചോദിക്കുമ്പോൾ എടുത്ത് തരാൻ ഭർത്താവ് എന്ന് പറയുന്നത് ഒരു വസ്തുവല്ല മനസ്സിലായോ, പിന്നെ ഞാൻ ഇന്നലെ മുതൽ ആത്മിക ആദിത്യൻ ആണ് അത്മിക ചന്ദ്രശേഖർ അല്ല മനസ്സിലായോ, ഇനി എന്റെ ഭർത്താവിനെ ചോദിച്ചുകൊണ്ട് എന്റെ മുന്നിൽ വന്നാൽ ""എന്ന് ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവൾ നാതാഷക്ക് നേരെ വിരൽ ചൂണ്ടി. എന്നിട്ട് അവളെ പുച്ഛത്തോടെ നോക്കി നടന്നു നീങ്ങി, ഇത് കണ്ടു നതാഷ കോപത്താൽ മുഷ്ടി ചുരുട്ടി ചുമരിനിടിച്ചു. ഇതൊക്കെ കണ്ടു കൊണ്ട് മൂന്നാമതൊരാൾ അവിടെ നിൽക്കുന്നത് അവരാരും അറിഞ്ഞില്ല. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രാത്രി ഒരു പതിനൊന്നു മണിയോടെ ഫങ്ക്ഷൻ അവസാനിച്ചു, അതിഥികളെല്ലാം തിരിച്ചു പോയി. അവസാനം ആമിയുടെ വീട്ടുകാരും ആദിയുടെ വീട്ടുകാരും മാത്രമായി അവിടെ. നാലാം നാൾ വീട്ടിലേക്ക് വരാൻ ആമിയെയും ആദിയെയും ക്ഷണിച്ചു കൊണ്ട് ആമിയുടെ വീട്ടുകാർ തിരിച്ചുപോയി. ആദിയുടെ വീട്ടിലെത്തുമ്പോൾ രാത്രി 12മണി കഴിഞ്ഞിരുന്നു, ക്ഷീണമായത് കൊണ്ട് എല്ലാവരും പെട്ടന്ന് തന്നെ കിടന്നുറങ്ങി. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

മുഖത്തേക് വെളിച്ചമടിച്ചപ്പോഴാണ് ആമി കണ്ണു തുറക്കുന്നത്, അവൾ വേഗം ഫോൺ എടുത്ത് സമയം നോക്കി. അവൾ ചാടി എഴുന്നേറ്റു. ""ദൈവമേ എട്ടു മണി കഴിഞ്ഞോ, ഓഹ് ഇന്നും എഴുന്നേൽക്കാൻ ലേറ്റ് ആയി, അമ്മ എന്ത് വിചാരിക്കും ആവോ "" അവൾ വേഗം ആദി കിടന്ന സ്ഥലത്തേക്ക് നോക്കി അവിടം ശൂന്യമായിരുന്നു. ""ഇങ്ങേരിത് കാലത്തെന്നെ എവിടെ പോയി"" അവൾ വേഗം തന്നെ എഴുന്നേറ്റു ഫ്രഷ് ആകാൻ പോയി.ഫ്രഷ് ആയിക്കഴിഞ്ഞു അവൾ അടുക്കളയിലേക് പോയി. ""അമ്മേ "" ""അഹ് മോള് എഴുന്നേറ്റോ "" ""ഇന്ന് കുറച്ചു ലേറ്റ് ആയമ്മേ സോറി "" അവൾ തലകുനിച്ചുകൊണ്ടു പറഞ്ഞു. ""അതിനെന്താ മോളെ രണ്ട് ദിവസായിട്ടുള്ള ഓട്ടമല്ലേ ക്ഷീണം കാണും"" എന്ന് പറഞ്ഞുകൊണ്ട് ഒരു ഗ്ലാസ്‌ ചായ അവളുടെ കൈയിലേക്ക് കൊടുത്തു. ""അമ്മേ അച്ഛൻ എവിടെ "" ""മാധവട്ടൻ നമ്മുടെ കമ്പനി വരെ പോയിരിക്കുവാ അവിടെ കുറച്ചു ആവിശ്യങ്ങൾ ഉണ്ട് "" ""ഇത്ര രാവിലെയോ "" ""ചിലപ്പോ ഇങ്ങനെയാ മോളെ "" ""ഹ്മ്മ്...

""എന്ന് പറഞ്ഞു കൊണ്ടു അവൾ അവിടെയൊക്കെ കണ്ണോടിച്ചു. ""കണ്ണൻ രാവിലെ തന്നെ ആരെയോ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞു പോയി, ഞാൻ പറഞ്ഞതാ മോളോട് പറഞ്ഞിട്ട് പോകാൻ, അപ്പോൾ പറഞ്ഞു മോള് എഴുന്നേറ്റിട്ടില്ല എന്ന് ഇനി എപ്പോ വരും ന്നു അറിയില്ല "" ""ഓഹോ തോന്നുമ്പോൾ പോകുകയും വരുകയും ചെയ്യുന്ന ആളാണല്ലേ 🤔""-ആമി സ്വ ""മോളെന്താ ആലോചിക്കുന്നെ "" ""ഒന്നുമില്ലമേ"" ""ഹ്മ്മ്.. പിന്നെ മോൾക് എന്ന് മുതലാണ് കോളേജിൽ പോകാൻ തുടങ്ങേണ്ടത് "" ""ഒരു മാസത്തെ ലീവ് ആണ് എടുത്തത്, ഇപ്പോൾ 2ആഴ്ച ആയി ഇനി ഒരു രണ്ടാഴ്ച കൂടെ ഉണ്ടമ്മേ"" ""ആണോ, അപ്പൊ വേഗം തന്നെ വിരിന്നിനൊക്കെ പോയി തുടങ്ങണം കണ്ണനും ലീവ് കുറവാണു, നാളെ നിങ്ങള് വീട്ടിൽ പോയി വന്നു കഴിഞ്ഞാൽ നമ്മുടെ കുടുംബവീടുകളിലെല്ലാം പോകണം കേട്ടോ "" ""ശരിയമ്മേ "" അപ്പോഴേക്കും ലച്ചു രംഗപ്രവേശനം ചെയ്തു. ""ഗുഡ് മോർണിംഗ് ഏട്ടത്തി "" ""ഗുഡ് മോർണിംഗ് ലച്ചു ""

""ഓഹ് തമ്പുരാട്ടി എഴുന്നേറ്റോ "" ശ്രീയാണ് ആ പറഞ്ഞത്. ""യാ യാ.. അമ്മേ ഏട്ടനും അച്ഛനും എവിടെ."" "" അച്ഛൻ എന്തോ ആവിശ്യമുണ്ടെന്നു പറഞ്ഞു ഓഫീസിൽ പോയി കണ്ണൻ ആരെയോ കാണാൻ പോയി.""ശ്രീ പറഞ്ഞു. ""ഏട്ടത്തി നമുക്ക് പിജി ഒരുമിച്ചു ഒരു കോളജിൽ ചെയ്യാം കേട്ടോ ""ലച്ചു ആമിയോടായി പറഞ്ഞു ""ഓഫ്‌കോഴ്സ് ഡിയർ"" ശ്രീ അപ്പോഴേക്കും ആഹാരം കഴിക്കാനായി അവരെ രണ്ടുപേരെയും വിളിച്ചു. ""അച്ഛനും ആദിയേട്ടനും വരണ്ടേ അമ്മേ"" ആമി ചോദിച്ചു. ""അച്ചൻ അവിടെന്നു കഴിക്കും കണ്ണൻ എപ്പോഴാ വരിക എന്നറിയില്ല അവൻ വരുമ്പോൾ കഴിച്ചോളും. ""ശ്രീ അതും പറഞ്ഞു പ്ലേറ്റ് നിരത്തി വച്ചു. ആഹാരമൊക്കെ കഴിച്ചു ഹാളിൽ സോഫയിൽ ഇരിക്കുകയായിരുന്നു ആമി അപ്പോഴാണ് കുറെ ആൽബങ്ങൾ എടുത്ത് ലച്ചു അങ്ങോട്ട്‌ വന്നത്. ആമി അതൊക്കെ നോക്കാനായി ഇരുന്നു ആദിയുടെയും ലച്ചുവിന്റെയും ചെറുപ്പം മുതലേ ഉള്ള ഒരുപാട് ഫോട്ടോസ് ഉണ്ടായിരുന്നു അതിൽ പിന്നെ അവരുടെ തറവാട്ടിലെ ഒത്തിരി പേരുണ്ടായിരുന്നു,

ലച്ചു എല്ലാരേയും ആമിക് പരിചയപ്പെടുത്തി കൊടുത്തു. പിന്നെ ലച്ചു ഒരു ആൽബം എടുത്തു അതിൽ നിറയെ ആദിയായിരുന്നു കോളജിൽ പഠിക്കുമ്പോൾ ഉള്ള ഫോട്ടോസ് ആണ് മിക്കതും, കൂട്ടുകാരുമായി നിൽക്കുന്നതും അല്ലാത്തതും ഒക്കെ ഉണ്ടായിരുന്നു. ഇപ്പോഴുള്ള ആദിയിൽ നിന്നും ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നു അന്നത്തെ ആദിക്ക് കട്ടതാടിയും പാറിപറന്ന മുടികളും ആയിരുന്നു, ഇന്നവൻ ഒരുപാട് മാറി. ആദി ഗിറ്റാർ പിടിച്ചു പാടുന്ന ഒരു ഫോട്ടോ കണ്ടു അവൻ പാടുമോ എന്ന് ആമി ലച്ചുവിനോട് ചോദിച്ചു . പിന്നെ ചേട്ടൻ അസ്സലായി പാടും. തീർത്ഥ പോയതിനു ശേഷം ആണ് ചേട്ടൻ പാടാതെ ആയതു, അന്ന് ആ ഗിറ്റാർ ഒക്കെ അടിച്ചു പൊട്ടിച്ചു എല്ലാത്തിനോടും ദേഷ്യം, അന്ന് ചേട്ടനെ മാറ്റിയെടുക്കാൻ ഞങ്ങൾ ഒക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, സാദാരണ പ്രണയനൈരാശ്യം വന്നാൽ താടിയും മുടിയും വളർത്തുകയാണ് ചെയ്യാറ്, പക്ഷെ ഏട്ടൻ താടി വടിച്ചു മുടിയൊക്കെ വെട്ടി ഒതുക്കി, അവൾക്കിഷ്ട്മുള്ളതെല്ലാം ചേട്ടൻ ഒഴിവാക്കി. പക്ഷെ ഒക്കെ മറന്നു നോർമൽ ആയി വന്ന ചേട്ടൻ പിന്നെ പാടുന്നതൊന്നും ആരും കേട്ടിട്ടില്ല.

പിന്നീട് ചേട്ടൻ ഫുൾ ടൈം സിവിൽ സർവീസിനുള്ള പ്രെപറേഷനിൽ ആയിരുന്നു. പിന്നെ പതിയെ ഒക്കെ മറന്നു തുടങ്ങി -ലച്ചു ""ഹ്മ്മ് ""ആമി ഒന്ന് മൂളിയതെ ഉള്ളൂ. ""പിന്നെ ഏട്ടത്തിക്ക് ഞാൻ ഒരു കൂട്ടം കാണിച്ചു തരാം ""എന്ന് പറഞ്ഞുകൊണ്ടവൾ സ്റ്റോർ റൂമിലേക്കു ഓടി. തിരികെ വന്ന അവളുടെ കൈയിൽ കുറെ drawing ബുക്‌സും കുറെ പെയിന്റിംഗ്സ്മാണ് ഉണ്ടായത്. ""ഇതൊക്കെ ചേട്ടൻ വരച്ചതാണ് "" ""ആഹാ കൊള്ളാലോ നിന്റെ ഏട്ടനൊരു സകലകലാ ഭല്ലവൻ ആണല്ലേ "" ""ആണോന്നോ, ചേട്ടൻ എല്ലാത്തിലും ഫസ്റ്റ് ആയിരുന്നു ആർട്സ് ഇലും സ്പോർട്സിലും ഒക്കെ സജീവമായിരുന്നു, കോളേജ് ഹീറോ ആയിരുന്നു ചേട്ടൻ, എത്ര പെൺപിള്ളേരാ ചേട്ടന്റെ പുറകെ നടന്നത് എന്നറിയാമോ "" ""അഹ്, അതെനിക്ക് ഇന്നലെ മനസിലായി നിന്റെ ചേട്ടൻ ഒരു ശ്രീകൃഷ്ണൻ ആയിരുന്നുവെന്നു "" ""അതെന്താ ഏട്ടത്തി അങ്ങനെ "" ""ഒന്നുമില്ലേ ""എന്ന് പറഞ്ഞു കൊണ്ടവൾ ഓരോരോ ചിത്രങ്ങൾ നോക്കി തുടങ്ങി.

ഓരോന്നും മറച്ചു നോക്കുന്നതിനിടയിൽ ഒരു പെയിന്റിംഗിൽ അവളുടെ കണ്ണുടക്കി അവൾ അതിലേക് നോക്കി ആ ചിത്രത്തിൽ തലോടി. ആപ്പോഴേക്കും ആദിയുടെ ബൈക്കിന്റെ ശബ്ദം കേട്ടു. ""ഏട്ടത്തി ഇങ്ങു തന്നെ എല്ലാം, ഇതൊക്കെ എടുത്തത് കണ്ടാൽ ചേട്ടൻ എന്നേ പൊരിച്ചടുക്കും, നമുക്ക് പിന്നെ നോക്കാം"" എന്ന് പറഞ്ഞു കൊണ്ടവൾ എല്ലാം എടുത്ത് സ്റ്റോർ റൂമിലേക്കു ഓടി. ആദി വന്നയുടനെ ആമി ഇരുന്നിടത്തു നിന്നു എഴുന്നേറ്റു. ""ഇവൾക്ക് ഇത്രയൊക്കെ ബഹുമാനം ഉണ്ടായിരുന്നോ 🤔""-ആദി സ്വ ""ആഹ് മോനെ നീ വന്നോ, വാ വന്നു വല്ലതും കഴിക്ക്. ""-ശ്രീ ""അഹ് അമ്മേ ഞാൻ ഡ്രസ്സ്‌ മാറ്റിയിട്ടു വരാം"" എന്ന് പറഞ്ഞുകൊണ്ടവൻ റൂമിലേക്കു പോയി. റൂമിലെത്തിയ അവന്റെ മനസ്സിൽ എന്തുകൊണ്ടോ മുടി രണ്ടുവശം പിന്നിയിട്ട കരിവളകൾ അണിഞ്ഞ മുത്തുപൊഴിയും പോലെ ചിരിക്കുന്ന, കിലുകിലെ കുലുങ്ങുന്ന കൊലുസണിഞ്ഞ ഒരു കൊച്ചു സുന്ദരിയുടെ ചിത്രം തെളിഞ്ഞു വന്നു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story