❤️നിന്നിലലിയാൻ❤️: ഭാഗം 3

ninnilaliyan daksha

രചന: ദക്ഷ ആമി

ശിവയെ ഡ്രോപ്പ് ചെയ്ത് ഞാൻ വീട്ടിലേക് പോയപ്പോൾ ഉമ്മറത്ത് തന്നെ നമ്മുടെ പോരാളി യുദ്ധത്തിനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു, ലേറ്റ് ആയതിനു എന്നെ പൊരിക്കാൻ. പിന്നെ ഞാൻ കുറച്ചു സോപ്പ് ഒക്കെ ഇട്ടു പതപ്പിച്ചു, അച്ഛ ഉണ്ടായിരുന്നോണ്ട് അച്ഛേടെ സപ്പോർട്ട് കിട്ടിയപ്പോ ഞാൻ പതുക്കെ അവിടെന്നു സ്കൂട്ടായി. മുകളിലെ റൂമിൽ വന്നു ഫ്രഷ് ആയി താഴോട്ട് അച്ഛേടേം അമ്മേടേം അടുത്തേക് പോയി, ഓരോരോ കാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""കണ്ണാ"" ""എന്താ അമ്മേ "" ""അമ്മ ഏട്ടനെ കെട്ടിക്കാനുള്ള പ്ലാനിലാണ് "" ആദിയുടെ അനിയത്തി ലച്ചുവാണ് ആ പറഞ്ഞത്. ""ഇപ്പോ നിനക്ക് ജോലിയൊക്കെ ശരിയായില്ലേ, അതോണ്ട് ഇനി ഞങ്ങൾ നിനക്ക് കല്യാണം ആലോചിക്കാൻ പോവാ, എന്താ നിന്റെ അഭിപ്രായം. "" അവനൊന്നു ഞെട്ടി.""എന്റെ അമ്മേ ഞാൻ ഒന്ന് ജോയിൻ ചെയ്തോട്ടെ, എന്നിട്ട് പോരെ കല്യാണവും കളവാണവുമൊക്കെ."" ""നിന്റെ ജാതകം നോക്കിയപ്പോ 27 വയസിനു മുൻപേ കല്യാണം നടത്തണമെന്നാണ് ജ്യോൽസ്യൻ പറഞ്ഞത്. അത് കഴിഞ്ഞ പിന്നെ 40 വയസ് കഴിയണം."" ശ്രീദേവി സങ്കടത്തോടെ പറഞ്ഞു.

""എന്റെ അമ്മേ ഇപ്പോ പെട്ടന്നൊന്നും ഒരു കല്യാണം കഴിക്കാൻ ഉള്ള അവസ്ഥയിൽ അല്ല ഞാൻ.എന്തായാലും ജോലിക് കേറി കുറച്ചു കഴിയട്ടെ. "" ""എന്തായാലും 27 വയസിനു മുൻപേ നിന്റെ കല്യാണം ഞാൻ നടത്തും.അതോണ്ട് ഞാൻ ആ ബ്രോക്കറോട് പറഞ്ഞിട്ടുണ്ട് നല്ല ആലോചന വരുമ്പോൾ പറയാൻ. "" ""അഹ് എന്തേലും ചെയ്യ്. ""അവൻ ദേഷ്യത്തോടെ പറഞ്ഞു. ""കണ്ണാ.... നീ പഴയതൊന്നും മറന്നില്ലേ ഇനിയും.

""അവന്റെ തലയിൽ തലോടി ശ്രീദേവി ചോദിച്ചു. ""അത്ര പെട്ടന്ന് മറക്കാൻ പറ്റുമോ അമ്മേ എല്ലാം. ""അവൻ അവരുടെ മുഖത്തേക്ക് നോക്കി ""ഏട്ടൻ ഇപ്പോഴും ആ തേപ്പുപ്പെട്ടിയെ ഓർത്തിരിക്കുവാണോ""ലച്ചു ചിരിച്ചു കൊണ്ടു അവനോട് ചോദിച്ചു. ""ഡീ നിന്നെ..... ""അവൻ അവളെ അടിക്കാനായി കൈയോങ്ങി. ""മറക്കണം. മറന്നേ പറ്�....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story