❤️നിന്നിലലിയാൻ❤️: ഭാഗം 30

ninnilaliyan daksha

രചന: ദക്ഷ ആമി

""അമ്മേ...."" ""എന്താ ആമിമോളെ.."" ""അമ്മേ എനിക്ക് എക്സാമിന്റെ ഹാൾ ടിക്കറ്റ് വാങ്ങാൻ കോളേജ് വരെ ഒന്ന് പോകണമായിരുന്നു."" ""അയ്യോ മോളെ അച്ഛൻ ഓഫീസിലേക്ക് എന്തോ അത്യാവശ്യമായി പോയല്ലോ. മോളെങ്ങനെയാ ഇപ്പോ കോളേജിലേക് പോകുക."" ""അത് സാരില്ല അമ്മേ ഞാൻ ഓട്ടോ വിളിച്ചു പോയിക്കൊള്ളാം."" ""ഈ സമയത്ത് എങ്ങനെയാ മോളെ ഓട്ടോയിലൊക്കെ പോകുക.."" ""സാരില്ലമേ പതുക്കെ പോകാൻ പറഞ്ഞാൽ പോരെ.."" ""എന്നാലും മോളെ അത്..."" ""അമ്മ പേടിക്കാതിരിക്ക്.. കുഴപ്പം ഒന്നും ഉണ്ടാവില്ല.."" "'സൂക്ഷിച്ചു പോകണേ മോളെ,ലച്ചൂനെ കൂടെ വിളിച്ചോ.."" ""അതെന്തിനാ അമ്മേ അവൾക്കും ഒരുപാട് പഠിക്കാനുണ്ട്. വെറുതെ ബുദ്ധിമുട്ടിക്കണ്ട."" ""എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല എന്റെ ഏട്ടത്തി.."" അപ്പോഴേക്കും ലച്ചു അവിടെ രംഗപ്രേവശം ചെയ്തു. ""ഉണ്ടല്ലോ... നിനക്ക് എക്സാമിന് മാർക്ക്‌ എങ്ങാനും കുറഞ്ഞാൽ അറിയാല്ലോ നിന്റെ ഏട്ടൻ നിന്നെ പറപ്പിക്കും.. പോയിരുന്നു പഠിക്കേഡി.. എന്റമ്മേ, പഠിക്കാതിരിക്കാൻ ഓരോ അവസരം നോക്കി നടക്കയാ അവള്.."" ആമി ചിരിയോടെ ശ്രീദേവിയെ നോക്കി.

അത് കേട്ടതും ലച്ചു ആമിയെ നോക്കി കോക്രി കാട്ടി...അവൾ നന്നായൊന്ന് ഇളിച്ചു കാണിച്ചു.. ""ഞാൻ പെട്ടന്ന് പോയി പെട്ടന്ന് തന്നെ വന്നേക്കാം അമ്മേ..."" ""പെട്ടന്ന് ഓടി ഒന്നും പോകേണ്ട, പതുക്കെ പോയാൽ മതി, ഇവിടെ സ്ഥിരം വരുന്ന രമേശന്റെ ഓട്ടോ വിളിക്കാം, അവൻ ആകുമ്പോൾ സൂക്ഷിച്ചു കൊണ്ടുപോയി തിരിച്ചു കൊണ്ടുവന്നോളും.മോള് പോയി റെഡി ആയിക്കോ."" ശരിയമ്മേ എന്ന് പറഞ്ഞു ലച്ചുനെ നോക്കി ഇളിച്ചു കാട്ടി അവൾ അവിടെ നീന്നും റൂമിലേക്കു പോയി. കുറച്ചു കഴിഞ്ഞതും ഓട്ടോ വന്നു, ആമി കോളേജിലേക് പുറപ്പെട്ടു. അതിനിടയിൽ ആമി പലതവണ ആദിയേ വിളിക്കാൻ ശ്രെമിച്ചു, പക്ഷെ അവൻ ഫ്ലൈറ്റിൽ ആയതുകൊണ്ട് കാൾ കണക്ട് ആയില്ല. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഉച്ചക്ക് 12 മണിയോടെ ആദിയുടെ ഫ്ലൈറ്റ് എയർപോർട്ടിൽ എത്തി. നവീൻ ആയിരുന്നു അവനെ പിക് ചെയ്യാൻ വന്നത്. നവിയോട് അവൻ കാര്യങ്ങളെല്ലാം ചുരുക്കി ഫോണിലൂടെ പറഞ്ഞിരുന്നു.

ആദി വേഗം തന്നെ നവിയുടെ കാറിലേക് കയറി. ""ഡാ നതാഷയ്ക്കു ഇപ്പോൾ എങ്ങനെ ഉണ്ട്."" നവി ചോദിച്ചു. ""അവളെ അവിടുള്ളൊരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കയാ അരുൺ. കൂടെ അവിടെ ജോലിക് നിൽക്കുന്ന സ്ത്രീയും ഉണ്ട്."" ""ആഹ്.. അഭയിനെ എന്ത് ചെയ്തു നീ."" ""അവനെ തല്ക്കാലം അരുണിന്റെ കസ്റ്റഡിയിൽ വച്ചിരിക്കയാ.."" ""നവനീത് ന്റെ വല്ല വിവരോം കിട്ടിയോടാ. "" ""അവൻ ഇങ്ങോട്ട് വന്നിട്ടുണ്ടെന്നാണ് അറിഞ്ഞത്. ഫോൺ ട്രെയിസ് ചെയ്യാൻ പറ്റുന്നില്ല. ലാസ്റ്റ് ടവർ ലൊക്കേഷൻ മുംബൈ തന്നെ ആണ്‌. എനിക്ക് തോന്നുന്നു അവൻ വേറെ സിം എടുത്തിട്ടുണ്ടാകും എന്ന്."" ""ഹ്മ്മ്..."" പെട്ടന്നാണ് ആദിയുടെ ഫോണിലേക്കു ഒരു കാൾ വന്നത്. unknown നമ്പറിൽ നിനായിരുന്നു. അവൻ സംശയത്തോടെ കാൾ അറ്റൻഡ് ചെയ്തു. ""ഹെലോ "" ""ഹെലോ മിസ്റ്റർ ആദിത്യൻ... ""അപ്പുറത്തു നിന്ന് മറുപടി വന്നു.. ""ഇതാരാണ്. "" ""ഇനിയും എന്നേ മനസിലായില്ലേ.."" അയാൾ ചിരിച്ചു...

""എന്നേ അന്വേഷിച്ചു മുംബൈ വരെ പോയിട്ടും എന്നേ മനസിലായില്ലേ തനിക്ക്.."" അയാൾ വീണ്ടും ചിരിച്ചു.. ""നവനീത്... ""ആദി മൊഴിഞ്ഞു ""അതേടാ.. ഞാൻ തന്നെ... നീ കാരണം എന്റെ പെങ്ങൾ ഇന്ന് ജീവച്ഛവം പോലെ കിടക്കുകയാ... അവളുടെ അവസ്ഥ കണ്ടു ഹൃദയം പൊട്ടിയാണ് ഞങ്ങളുടെ അമ്മ മരിച്ചത്... എല്ലാത്തിനും കാരണം നീ ഒറ്റ ഒരുത്തൻ ആണ്‌... നീ കാരണം ആണ്‌ അവൾ ആത്മഹത്യാ ചെയ്യാൻ ശ്രെമിച്ചത്."" നവനീത് ആക്രോശിച്ചു. ""നവനീത് നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ..ഞാൻ അല്ല നതാഷയുടെ ഈ അവസ്ഥക്ക് കാരണം. അഭ..."" ""വേണ്ടാ നീ ഇനി ഒന്നും പറയണ്ട... "" ആദിയേ മുഴുവനാക്കാൻ സമ്മതിക്കാതെ നവനീത് പറഞ്ഞു തുടങ്ങി. ""ഞാൻ പൊന്നു പോലെ നോക്കിയ എന്റെ പെങ്ങള്, സ്നേഹിക്കാൻ മാത്രം അറിയുന്ന അമ്മ എല്ലാം നഷ്ടമായെനിക്ക്. നീയും അറിയണം സ്നേഹിക്കുന്ന ആൾ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന നീയും അറിയണം ""എന്ന് പറഞ്ഞവൻ ആർത്തട്ടഹസിച്ചു.

. ""നിനക്കറിയോ നീ നിന്റെ ജീവനേക്കാലേറെ സ്നേഹിക്കുന്ന നിന്റെ പെണ്ണ് ഇപ്പോൾ എന്റെ കസ്റ്റഡിയിൽ ആണ്‌ ഇപ്പോൾ...."" ""നോ.... "" അപ്പുറത്തു നിന്ന് ഒരു പൊട്ടിച്ചിരി ഉയർന്നു.. ആദിയുടെ വെപ്രാളം കണ്ടു നവി കാറ് സൈഡിൽ ഒതുക്കി. നിനക്ക് നിന്റെ ഭാര്യയുടെ ശബ്ദം കേൾക്കേണ്ട എന്ന് പറഞ്ഞു അയാൾ ഫോൺ സ്പീക്കാറിൽ ഇട്ടു. ""കണ്ണേട്ടാ... ""അപ്പുറത്തു നിന്ന് ആമിയുടെ ശബ്ദം കേട്ടതും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. ""പാറു... മോളെ.."" ""കണ്ണേട്ടാ എന്നേ ആരൊക്കെയോ ചേർന്നു ഇവിടെ പിടിച്ചോണ്ട് വന്നിരിക്കയാ.. എനിക്ക് പേടിയാവുന്നു,എന്നേ ഇവിടുന്ന് രക്ഷിക്ക് കണ്ണേട്ടാ.."" ""ഇല്ല മോളെ ഒന്നും ഉണ്ടാവില്ല.. മോള് ധൈര്യമായിട്ടിരിക്ക് ഞാൻ ജീവനോടെ ഉള്ളപ്പോൾ എന്റെ പെണ്ണിനെ ആരും ഒന്നും ചെയ്യില്ല.."" അവൻ അവൾക് ധൈര്യം കൊടുത്തു. അപ്പോഴേക്കും അപ്പുറത്തു നിന്ന് ഫോൺ പിടിച്ചു വാങ്ങി അയാൾ കട്ട്‌ ചെയ്തു.... ആമി അലറികരഞ്ഞുകൊണ്ടു നിലത്തേക്കൂർന്നിരുന്നു. ""നിന്നെ രക്ഷിക്കാൻ ആരും ഇങ്ങോട്ട് വരില്ല.. ഈ സ്ഥലം അത്ര പെട്ടന്ന് കണ്ടു പിടിക്കാൻ അവനെ കൊണ്ടാകില്ല.. അവൻ കരയുന്നത് എനിക്ക് കാണണം."" അയാൾ കുടിലതയോടെ പറഞ്ഞു.

ആമി ദേഷ്യത്തോടെ നിലത്തു നിന്ന് ചാടി എഴുന്നേറ്റ് അയാളുടെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു കൊണ്ടു പറഞ്ഞു. ""എന്റെ കണ്ണേട്ടൻ ജീവനോടെ ഉണ്ടെങ്കിൽ ഈ ലോകത്തിന്റെ ഏത് കോണിലായാലും എന്നേ രക്ഷിക്കാൻ വരും.."" എന്നവൾ തീ പാറുന്ന കണ്ണുകളോടെ പറഞ്ഞു. അയാൾ അവളെ തള്ളി ഒന്ന് പുച്ഛത്തോടെ ചിരിച്ചു... അതിനവൻ ജീവനോടെ ഉണ്ടെങ്കിലല്ലേ... പെട്ടന്ന് ആമി അടി കിട്ടിയത് പോലെ നിന്നു... അയാൾ ചിരിച്ചു കൊണ്ടു പുറത്തേക്കിറങ്ങി അവളുടെ റൂം ലോക്ക് ചെയ്തു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഇതേ സമയം കാറിൽ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ആദി. ""ഡാ ആദി എന്താ ഉണ്ടായേ പറയടാ "" എല്ലാം കേട്ട് തരിച്ചിരിക്കുന്ന ആദിയുടെ കൈയിൽ ചെറുതായി തട്ടി നവി ചോദിച്ചു. ആദിയൊന്നു ഞെട്ടി. ""എടാ അവൻ... അവൻ എന്റെ പെണ്ണിനെ കൊണ്ടോയി... എവിടെയാണെന്ന് അറിയില്ല..."" ആദി മുടിയിൽ കൈ കൊരുത്തുകൊണ്ടു പറഞ്ഞു. ഇത്‌ കേട്ടതും നവീൻ ഷോക്ക് ഏറ്റത് പോലെ നിന്നു..

""എടാ എന്തൊക്കെയാ നീയീ പറയുന്നേ. അവളെ എങ്ങനെ കൊണ്ടു പോകാനാ. അവൾ ഇപ്പോൾ വീട്ടിൽ അല്ലേ."" ""ഇല്ലടാ അവൾ അവന്റെ കസ്റ്റഡിയിൽ ആണ്‌. അവളിപ്പോ എന്നോട് സംസാരിച്ചു. എടാ എന്റെ പെണ്ണ് അവൾക് എന്തെങ്കിലും,അവള് ഗർഭിണി ആടാ, അവളും എന്റെ കുഞ്ഞും"" എന്ന് പറഞ്ഞു നവിയെ കെട്ടിപിടിച്ചു കരഞ്ഞു. ""എടാ നീ ഇങ്ങനെ കരയല്ലേ അവൾക്ക് ഒന്നും വരില്ല. നീ ഇപ്പോൾ ഇങ്ങനെ കരഞ്ഞതുകൊണ്ട് കാര്യമില്ല. അവളെ രക്ഷിക്കാനുള്ള വഴി നോക്ക്. നീ വീട്ടിലേക് വിളിച്ചു ചോദിക്ക് അവൾ എങ്ങോട്ടാ പോയതെന്ന്. ""നവി സംയമനം പാലിച്ചു കൊണ്ട് പറഞ്ഞു. ആദി പെട്ടന്ന് തന്നെ ഫോണെടുത്തു വീട്ടിലേക് വിളിച്ചു. ""ഹെലോ അമ്മേ.. ""അവൻ അവന്റെ വിഷമം കടിച്ചമർത്തി പറഞ്ഞു . ""ആഹ് മോനെ...നീ എപ്പോഴാ വരുന്നേ.."" ""ഞാൻ പെട്ടന്ന് വരാം അമ്മേ...പിന്നെ ആമി അവിടെ ഇല്ലേ.. അവളുടെ ഫോണിലേക്ക് വിളിച്ചിട്ട് കിട്ടുന്നില്ല.."" ""ആഹ്.. മോനെ അവൾ കോളേജിലേക് പോയിരിക്കയാ. അവളുടെ ഹാൾട്ടിക്കറ്റ് വാങ്ങാൻ. നിന്നെ കുറെ വിളിച്ചു അവൾ പക്ഷെ കിട്ടിയില്ലെന്ന പറഞ്ഞെ."" ""ആണോ ശരി അമ്മേ. അവൾ എങ്ങനെയാ പോയത്.""

""അത് ഞാൻ രമേശന്റെ ഓട്ടോ വിളിച്ചു കൊടുത്ത്."" ""ആഹ്.. ശരിയമ്മേ.. ഞാൻ പിന്നെ വിളിക്കാം."" ""ശരി മോനെ..."" ""എടാ അവൾ കോളേജിലേക് ആണ്‌ പോയത്..""ആദി നവിയോട് പറഞ്ഞു. ""കോളേജിലേക്ക് ആണോ, ഞാൻ ശിവയെ ഒന്ന് വിളിച്ചു നോക്കട്ടെ ""എന്ന് പറഞ്ഞു നവി കാറിൽ നീന്നും പുറത്തിറങ്ങി. ഈ സമയം കൊണ്ടു ആദി എ എസ് ഐ ആനന്ദിനെ വിളിച്ചു അന്വേഴിക്കാൻ പറഞ്ഞു. സൈബർ സെല്ലിൽ വിളിച്ചു ആമിയുടെയും നേരത്തെ വന്ന കാളിന്റെയും, ഓട്ടോ ഡ്രൈവർ രമേശന്റെയും നമ്പറും കൊടുത്ത് ടവർ ലൊക്കേഷനും മറ്റു ഡീറ്റെയിൽസ് എടുക്കാനും പറഞ്ഞേൽപ്പിച്ചു. അപ്പോഴേക്കും നവി ശിവയെ വിളിച്ചു കാറിനകത്തേക്ക് കയറിയിരുന്നു. ""എടാ... ഇന്ന് ഒരു പതിനൊന്നര ആയപ്പോഴാണ് ആമി കോളേജിൽ നിന്നും വീട്ടിലേക്ക് തിരിച്ചത്. "" ""ഇപ്പോൾ സമയം 12.30 എന്തായാലും അധികദൂരത്തേക്കൊന്നും എത്താനുള്ള സമയം ആയിട്ടില്ല ഈ നഗരത്തിൽ തന്നെ എവിടെയോ ഉണ്ട് അയാൾ ""ആദി നവിയോട് പറഞ്ഞു. ആദിയും നവീനും നേരെ ആദിയുടെ ഓഫീസിലേക്ക് പോയി,അവിടെ എത്തിയതും ആദി അച്ഛനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

അയാൾ വേഗം തന്നെ ആദിയുടെ ഓഫീസിലേക്ക് പോയി. അവനെ സമാധാനിപ്പിക്കാൻ ശ്രെമിച്ചെങ്കിലും പരാജയപ്പെട്ടു. അപ്പോഴാണ് സൈബർ സെല്ലിൽ നിന്നും അവിടെത്തെ ഓഫീസർ അശോക് വിളിക്കുന്നത്. ആദി പെട്ടന്ന് തന്നെ കാൾ അറ്റൻഡ് ചെയ്തു. ആഹ് അശോക് എന്തായി വിവരം.. ആദി ഹൃദയവേദനയോടെ ചോദിച്ചു. ""ആദി... തന്റെ വൈഫിന്റെയും ആ ഓട്ടോ ഡ്രൈവറുടെയും ടവർ ലൊക്കേഷൻ ഒന്ന് തന്നെ ആണ്‌. കോളേജിനടുത്തു നീന്നും മൂന്നു കിലോമീറ്റർ മാറിയാണ് ലൊക്കേഷൻ. പിന്നെ മറ്റേ നമ്പർ ഇപ്പോൾ ഓഫ്‌ ആണ്‌. ആക്റ്റീവ് ആയിരുന്നപ്പോഴുള്ള ലാസ്റ്റ് ടവർ ലൊക്കേഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ആണ്."" അശോക് പറഞ്ഞു. ""താൻ ഫോണിന്റെ ലൊക്കേഷൻ ട്രേസ് ചെയ്തില്ലേ "" ""ചെയ്തു.. അതും റെയിൽവേ സ്റ്റേഷൻ പരിസരത്തു തന്നെ ആണ്‌ കാണിക്കുന്നത്."" ""ഒക്കെ അശോക്.. Anyway താങ്ക്സ്.."" ""ഇട്സ് ഒക്കെ ആദി.. താൻ തന്റെ വൈഫിനെ കണ്ടു പിടിക്കാൻ നോക്ക്. ബാക്കി ഡീറ്റെയിൽസ് ഞാൻ മെയിൽ ചെയ്യാം.."" അവൻ വേഗം തന്നെ ആനന്ദിനെ വിളിച്ചു ആമിയുടെ ഫോണിന്റെ ടവർ ലൊക്കേഷനിലേക് പോയി അന്വേഷിക്കാൻ പറഞ്ഞു. നേരെ നവിയുടെ അടുത്തേക് പോയി അവൻ അച്ഛന്റെ കൂടെ ഇരിക്കയായിരുന്നു. ""നവി അവന്റെ ലൊക്കേഷൻ കിട്ടിയിട്ടുണ്ട് നീ വാ"" എന്ന് പറഞ്ഞു കാറിനടുത്തേക് നീങ്ങി...

പെട്ടന്ന് എന്തോ ഓർത്തപോലെ അവൻ തിരിഞ്ഞു... ""അച്ഛാ..."" അവന്റെ ശബ്ദം മുറിഞ്ഞു പോയി.. ""ഒന്നും ഉണ്ടാവില്ലടാ... ആമി മോളെ പെട്ടന്ന് കണ്ടുപിടിക്കാൻ നിന്നെ കൊണ്ടു പറ്റും. അവൾക് ഒന്നും വരില്ല... അവളില്ലെങ്കിൽ നീയില്ല.. നീയില്ലെങ്കിൽ അവളുമില്ല... മോൻ ചെല്ല്..."" അയാൾ അവന്റെ കരം കവർന്നു. ആദി അദ്ദേഹത്തിന്റെ കൈകൾ കൂട്ടി പിടിച്ചു നെറ്റി മുട്ടിച്ചു... ""പോയിട്ട് വരാം അച്ഛാ.."" ""പോയിട്ട് വരുമ്പോൾ എന്റെ മോളേം കൂടി കൊണ്ടു വാ..."" അവൻ കണ്ണ് തുടച്ചു കൊണ്ടു തിരിഞ്ഞു കാറിനടുത്തേക്ക് വന്നതും വിവരമറിഞ്ഞു ആമിയുടെ അച്ഛൻ ശേഖർ അങ്ങോട്ടേക്ക് ഓടി വന്നു.. ""മോനെ.. എവിടെ...എന്റെ മോളെവിടെ... നീ പൊന്നുപോലെ നോക്കും എന്ന് പറഞ്ഞല്ലേ ഞാൻ എന്റെ മോളെ നിന്നെ ഏൽപ്പിച്ചത്.. എന്നിട്ടിപ്പോ എന്റെ മോള്.. ""എന്ന് പറഞ്ഞു അവന്റെ നെഞ്ചിൽ വീണു ആ പിതൃഹൃദയം തേങ്ങി. ആദി ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു... അപ്പോഴേക്കും മാധവൻ അയാളെ താങ്ങിപ്പിടിച്ചു...

""ഞാൻ ഗായത്രിയോട് എന്ത് പറയും... മൂത്ത മോള് പോയേൽ പിന്നെ അവളായിരുന്നു ഞങ്ങൾക് മുന്നോട്ടു ജീവിക്കാനുള്ള ഏക പ്രതീക്ഷ.. ഇപ്പോൾ എന്റെ കുട്ടി...."" ഇത്‌ കേട്ട് മാധവൻ അയാളെ സമധാനിപ്പിക്കാൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ തേങ്ങൽ ഒന്നടങ്ങിയതും ആദി അയാളുടെ കൈയിൽ പിടിച്ചു.. ""അച്ഛന്റെ മോളെ ഞാൻ തന്നെ അച്ഛന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തും. ആദിത്യൻ ജീവനോടെ ഉള്ള കാലത്തോളം അത്മികയ്ക്ക് ഒരു പോറൽ പോലും ഏൽക്കില്ല.. ഇത്‌ ഞാൻ അച്ഛനു തന്ന വാക്കാണ്.. അവളേം കൊണ്ടേ ഞാൻ മടങ്ങി വരൂ.. ""എന്ന് പറഞ്ഞു നവിയേം കൊണ്ടു അവൻ കാറിലേക് കയറി. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അശോക് കൊടുത്ത ലൊക്കേഷൻ അനുസരിച്ചു ആദിയും നവിയും റെയിൽവേ സ്റ്റേഷനിനടുത്തുള്ള ഒരു പഴയ ഇരുനില വീടിനു സമീപം എത്തി. മുന്നിലെ വാതിലിന്റെ ഹാൻഡിൽ തിരിച്ചതും ഡോർ തുറന്നു വന്നു... ""എടാ ആദി ഇവിടെ ആരും ഇല്ലെന്ന് തോന്നുന്നു

""നവി ആദിയോടായി പറഞ്ഞു. ""ഇവിടെ ആരൊക്കെയോ ഉണ്ടായിരുന്നു നവി... ""ടീപായിൽ വച്ച ഒഴിഞ്ഞ മദ്യ കുപ്പികളും ഗ്ലാസും ചൂണ്ടി ആദി പറഞ്ഞു.. ശരിയാണ്.. നവി ചിന്തിച്ചു.. അവൻ മുന്നോട്ടേക്ക് നടന്നതും അവിടെ നിലത്തൊക്കെ ബ്ലഡ്‌ സ്റ്റെയിൻ കണ്ടു. ""ഡാ.. ഇത്‌ നോക്കിക്കേ.""ബ്ലഡ്‌ സ്റ്റെയിനിലേക് ചൂണ്ടി നവി ആദിയേ വിളിച്ചു. ആദി അതിലേക് സൂക്ഷിച്ചു നോക്കി നിലത്തു പലയിടത്തും കാണുവാൻ ഇടയായി. നമുക്ക് ഇവിടെയൊക്കെ ഒന്ന് പരിശോധിക്കാം എന്തെങ്കിലും തെളിവ് കിട്ടാതിരിക്കില്ല. ആദി നവിയോട് പറഞ്ഞു. നവി താഴത്തെ റൂമികളിലേക് നോക്കാനായി പോയപ്പോൾ ആദി മുകളിലേക്കു പോകാനായി സ്റ്റെപ്പ് കയറി. നേരെ യുള്ള മുറിയിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞു.. അവൻ നേരെ ആ റൂമിനടുത്തേക്ക് ചെന്നു എന്തുകൊണ്ടോ അവന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. കതക് ഒന്ന് തള്ളിയപ്പോഴേക്കും അത് തുറന്നു വന്നു, രക്തത്തിന്റെ രൂക്ഷഗന്ധം അവന്റെ നാസികയിലേക് തുളച്ചു കയറി...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story