❤️നിന്നിലലിയാൻ❤️: ഭാഗം 31

ninnilaliyan daksha

രചന: ദക്ഷ ആമി

എന്തോ ശബ്ദം കേട്ട് ആമി കണ്ണ് തുറന്നതും മുന്നിൽ ആദിയേ കണ്ടു"" കണ്ണേട്ടാ ""എന്ന് വിളിച്ചു ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു. രണ്ടുപേരും കരഞ്ഞുകൊണ്ട് പരസ്പരം ചുംബനങ്ങൾ കൊണ്ടു മൂടി. അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.കരച്ചിൽ ഒന്നു അടങ്ങിയതും ആദി തന്നിൽ നിന്നും ആമിയെ അടർത്തി മാറ്റി. ""ഇനിയെന്താ.. ഞാൻ വന്നില്ലേ പാറുകുട്ടിയെ, കരയാതിരിക്ക് ""ആദി അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു. ""ഞാ.. ഞാൻ പേടിച്ചു പോയി കണ്ണേട്ടാ.."" വിതുമ്പിക്കൊണ്ടവൾ പറഞ്ഞു. ""സാരില്ല... ഞാൻ വന്നില്ലേ... ഇനി പേടിക്കണ്ടാട്ടൊ... ""എന്ന് പറഞ്ഞു അവളെ ചേർത്തു നിർത്തി.അവളെയും കൊണ്ടു പുറകിലേക്ക് തിരിഞ്ഞു. അവിടെ തലക്കടിയേറ്റ് ബോധം മറഞ്ഞിരിക്കുന്ന നവനീതിനെയും ആദിയുടെയും മുഖത്തേക്കും അവൾ മാറിമാറി നോക്കി. ഒന്നുമില്ലെന്ന് അവൻ കണ്ണ് ചിമ്മി കാണിച്ചു, അവളെയും ചേർത്ത് പിടിച്ചു പുറത്തേക്ക് നടന്നു. പോകുന്ന പോക്കിൽ നവനീതിനെ തിരിഞ്ഞു നോക്കി. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കുറച്ചു മണിക്കൂറുകൾക്ക് മുൻപ്..... സത്യപാലന്റെ ബോഡിയുമായി പോലീസുകാർ പോയതിനു ശേഷം... മൊബൈൽ റിങ് ആണ് ആദിയേ സ്വബോധത്തിലേക് കൊണ്ടു വന്നത്. അവിടെത്തെ എസ് ഐ ആയിരുന്നു അത്. അവൻ വേഗം തന്നെ കാൾ എടുത്തു... ""ഹെലോ... "" ""..........."" ""ന്ത്‌... എവിടെ..."" ""........."" ""ഓക്കേ... ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ടേക്ക് പോകട്ടെ... താങ്ക് യൂ ഫോർ ദെ ഇൻഫർമേഷൻ."" ആദിയുടെ സംസാരം കേട്ട് നവീൻ അവനടുത്തേക്ക് വന്നു. ""എടാ ആദി എന്തായെടാ,എന്തെങ്കിലും വിവരം കിട്ടിയോ. "" ""ഹ്മ്മ്... കിട്ടി വാടാ...""എന്ന് പറഞ്ഞു ആദി നവിയേം കൊണ്ട് കാറിനകത്തേക്ക് കയറി. ""എവിടെയാട.. "" ""ഇവിടെ ഫോർട്ട്‌ റോഡിനടുത്തു കുറച്ചു ഉള്ളിലേക്കായി ഒരു പണി നടക്കുന്ന കെട്ടിടം ഉണ്ട്. കുറച്ചു മുൻപ് അവിടേക്ക് ഒരു ഇരുപത് -ഇരുപത്തി രണ്ടു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടു പോകുന്നത് കണ്ടെന്നു ദൃക്സാക്ഷി മൊഴിയുണ്ട്. "" ""ഈ വിവരം എവിടെന്നു കിട്ടി. "" ""ആമിയെ കാണാതായ വിവരം ഇവിടെ എല്ലാ സ്റ്റേഷനിലും ഇൻഫോം ചെയ്തിരുന്നു.

അവിടെത്തെ എസ് ഐ ആണ്‌ വിളിച്ചു പറഞ്ഞത് "" ""അത് ആമി തന്നെ ആയിരിക്കുമോ ആദി.."" നവി സംശയം പ്രകടിപ്പിച്ചു. ""എനിക്ക് അറിയില്ലഡാ.. എങ്ങനെയെങ്കിലും അവളെ എനിക്ക് തിരികെ കിട്ടിയാൽ മതി"" എന്ന് പറഞ്ഞു അവൻ വിതുമ്പി. ""ആയിരിക്കുമെടാ.. നമ്മൾ അവളെ കണ്ടു പിടിച്ചിരിക്കും. ""നവി അവന്റെ തോളിൽ കൈ വച്ചു. ""ഹ്മ്മ്.."" ""എന്നാൽ പിന്നെ അവിടെത്തെ പോലീസുകാരോട് പെട്ടന്ന് അങ്ങോട്ടേക്ക് പോകാൻ പറഞ്ഞൂടെ. ""നവി അവനോട് ചോദിച്ചു. ""ഇപ്പോൾ എല്ലാരും കൂടെ അങ്ങോട്ടേക്ക് പോയാൽ ശരിയാവില്ല. പതുങ്ങി നിന്നെ അവനെ പൂട്ടാൻ സാധിക്കൂ.."" പിന്നീട് അവർ തമ്മിൽ സംസാരം ഒന്നും ഉണ്ടായില്ല. ആദിയും നവീനും അര മണിക്കൂറിനു ശേഷം അവർ പറഞ്ഞ ആ കെട്ടിടത്തിനടുത്തെത്തി. അപ്പോഴേക്കും അവിടെത്തെ സ്റ്റേഷനിലെ എസ് ഐ യും സംഘവും അങ്ങോട്ടേക്ക് എത്തിയിരുന്നു. ആദി അയാൾക് കൈ കൊടുത്തു. ""ആരാ ഇൻഫർമേഷൻ തന്നത് ""ആദി ചോദിച്ചു. ""അറിയില്ല സാർ.. ഒരു anonymous കാൾ ആയിരുന്നു. പേരൊന്നും പറഞ്ഞില്ല.""

""ഇവിടെ ഉണ്ടെന്ന് ഉറപ്പാണോ. "" നവി ചോദിച്ചു. ""അറിയില്ല സാർ ...."" ""ഹ്മ്മ്... നിങ്ങൾ തല്ക്കാലം ഇവിടെ നിൽക്ക്.ഞാൻ പറയാതെ അകത്തേക്കു വരേണ്ട, ഞാൻ പോയിട്ട് വരാം"" എന്ന് പറഞ്ഞു ആദി ഷിർട്ടിന്റെ സ്ലീവ് മടക്കി അകത്തേക്ക് ചെന്നു. നവീനും കൂടെ ചെല്ലാം എന്ന് പറഞ്ഞെങ്കിലും ആദി അത് നിരസിച്ചു. ആദി താഴത്തെ നിലയിൽ ഒക്കെ പരിശോദിച്ചു. ആസ്വഭാവികമായി ഒന്നും തന്നെ കണ്ടില്ല. അവൻ പതിയെ മൂന്നാമത്തെ നിലയിലേക് കയറി, അവിടെ നിന്ന് ഒരു ഷാൾ അവനു കിട്ടി. ആമിയുടെ ഗന്ധം നിറഞ്ഞു നിൽക്കുന്നു. അവന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി. അവൻ ആ നിലയിൽ എല്ലാം ഓടി കയറി നോക്കി. പെട്ടന്ന് എന്തോ ശബ്ദം അവൻ കേട്ടു കൂടെ ഒരു കരച്ചിലും. മുകളിലെത്തെ നിലയിൽ നിന്നാണെന്നു മനസിലായതും അവൻ പെട്ടന്ന് തന്നെ അങ്ങോട്ടേക്ക് കയറി. അവിടെ കണ്ട കാഴ്ച്ച അവന്റെ മനസലിയിച്ചു. തന്റെ പെണ്ണ് കരഞ്ഞു കലങ്ങിയ കണ്ണുകളോട് കൂടെ അവന്റെ മുൻപിൽ യാചിച്ചു നിൽക്കുന്നു.

നവനീതിനോട് അവനു അതിയായ ദേഷ്യവും വെറുപ്പും തോന്നി. അവൻ ചിന്തിക്കുന്നതിനു മുൻപേ നവനീത് ഒരു കമ്പിപ്പാരയുമായി ആമിയുടെ അരികിലേക് പോയിരുന്നു. അവളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന ചിന്തയോടെ അവൻ അടുത്ത് കിടന്ന ഒരു ചുറ്റിക എടുത്ത് അവന്റെ തലയ്ക്കു നേരെ എറിഞ്ഞു. ഒരലർച്ചയോടെ അവൻ നിലത്തേക്ക് വീണു. ആദി പെട്ടന്ന് തന്നെ എസ് ഐ യോടും സംഘത്തിനോടും അങ്ങോട്ടേക്ക് വരാനായി പറഞ്ഞു നവനീതിനെ കൊണ്ടു പോകാനായി. ആദി ആമിയെയും താങ്ങി പിടിച്ചു പുറത്തേക് നടന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ആദി ആമിയെയും കൊണ്ടു ഹോസ്പിറ്റലിലേക് ആണ്‌ പോയത്. അവൾ നന്നേ ക്ഷീണിതയായിരുന്നു. ആദ്യം തന്നെ അവളെ സ്കാനിങ്ങിനായി കൊണ്ടു പോയി. എന്നിട്ട് നേരെ റൂമിലേക്കു കൊണ്ടുവന്നു ഡ്രിപ് ഇട്ടു കിടത്തി.വാടി തളർന്ന പൂവ് പോലെ കിടക്കുന്ന അവളെ കണ്ടു അവന്റെ നെഞ്ച് വിങ്ങി. അപ്പോഴേക്കും ആദിയുടെയും ആമിയുടെയും വീട്ടുകാർ അങ്ങോട്ടേക്ക് വന്നിരുന്നു. അവൾ ചെറിയ മയക്കത്തിലായത് കൊണ്ടു അവർ വന്നത് അവൾ അറിഞ്ഞില്ല.

കുറച്ചു കഴിഞ്ഞതും ആദിക് എ എസ് ഐ ആനന്ദിന്റെ കാൾ വന്നു നവനീതിനു ബോധം വന്നെന്നു പറയാനായി. ആദി വേഗം തന്നെ എല്ലാവരോടും പറഞ്ഞു നവിയെയും കൂട്ടി പുറപ്പെട്ടു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""അവനെവിടെ... "" ആദി ആനന്ദിനോട് ചോദിച്ചു. ""അകത്തു ഉണ്ട് സാർ "" ""ഹ്മ്മ്.. ഡോക്ടർ എന്ത് പറഞ്ഞു "" ""കുഴപ്പമില്ലെന്ന് പറഞ്ഞു അടി കിട്ടിയതിന്റെയാ ബോധക്കേട് വേറെ ഒന്നും ഇല്ല "" ""ഹ്മ്മ്..."" അവൻ നേരെ നവനീതിനെ പൂട്ടിയിട്ടിരിക്കുന്ന മുറിയിലേക് പോയി. ഒരു മേശയ്‌ക്കരികിൽ ഇട്ടിരിക്കുന്ന ചെയറിൽ തല കുനിച്ചു പകയോടെ ഇരിക്കുകയായിരുന്നു അവൻ. ആദി അവന്റെ അടുത്തേക്ക് ചെന്ന് താടിയിൽ പിടിച്ചു ആ മുഖം ഉയർത്തി. ആദിയേ ദഹിപ്പിക്കുന്ന തരത്തിലുള്ള നോട്ടമാണ് അവനിൽ നിന്നും കിട്ടിയത്. ആദി തിരിഞ്ഞു ആനന്ദിനെ നോക്കി. ""എല്ലാരും കൂടി നല്ലോണം പെരുമാറിയ ലക്ഷണം ഉണ്ടല്ലോ ആനന്ദ്.. "" ആദി ഗൗരവത്തോടെ ചോദിച്ചു. ""അത്... സാർ ബോധം വന്നപ്പോൾ അവന്റെ പെരുമാറ്റം കണ്ടു ചെയ്തു പോയതാ. ഇവിടെത്തെ രണ്ട് കോൺസ്റ്റബിളിന്റെ ദേഹത്തും അവൻ കൈ വച്ചു.

അതാ പിന്നെ ഇങ്ങനെയൊക്കെ..... ""ആനന്ദ് മുഴുവിക്കാതെ നിർത്തി. ""ഹ്മ്മ്.. താൻ പോയിക്കോ... എനിക്ക് ഇവനോട് ഒറ്റയ്ക്കൊന്നു സംസാരിക്കണം."" ""ഓക്കേ സാർ..."" എന്ന് പറഞ്ഞു സല്യൂട്ട് ചെയ്തു ആനന്ദ് അവിടെ നിന്നും പോയി. ആദി തിരിഞ്ഞു നിന്നു നവനീതിനു ഓപ്പോസിറ്റ് ആയി ടേബിളിനിപ്പുറം ഇരുന്നു. ""നവനീത്..."" ആദി വിളിച്ചു. ""എനിക്ക് മനസിലാകും തന്റെ ഇപ്പോഴത്തെ അവസ്ഥ. സ്വന്തം പെങ്ങൾ ഇങ്ങനെ ഒരു അവസ്ഥയിൽ ആകുമ്പോൾ ഏതൊരു ആങ്ങളയും ചെയ്തുപോകുന്നതെ താനും ചെയ്തുള്ളൂ. പക്ഷെ താൻ ചെയ്തതൊക്കെ ന്യായീകരിക്കാൻ പറ്റിയ കാര്യങ്ങൾ ആണോ. "" ""അറിയാം അല്ലേ... ഞങ്ങളുടെ സന്തോഷം ആണ്‌ ഒരു ദിവസം കൊണ്ടു നീ തകർത്തെറിഞ്ഞത്. എന്നിട്ട് നീ നിന്നു ന്യായം പറയുന്നോ. ""നവനീത് ദേഷ്യത്തോടെ ചോദിച്ചു. ""നവനീത് താൻ ഒരു കാര്യം മനസിലാക്കണം, നാതാഷ എനിക്ക് ഒരു ഫ്രണ്ടിനെ പോലെയാണ് അതിനുമപ്പുറം എനിക്കൊരു കൂടപ്പിറപ്പിനെ പോലെയാണ്. അവൾക് മോശം വരുന്ന എന്തെങ്കിലും ഞാൻ ചെയ്യുമോ."" നവനീത് ശക്തിയായി മേശമേൽ ഇടിച്ചു.

. ""മതി.. നിർത്ത്... നീ ഇനി എന്തൊക്കെ ന്യായവാദങ്ങൾ ഉയർത്തിയാലും എനിക്ക് നഷ്ടപ്പെട്ടത് ഒക്കെ തിരിച്ചു തരാൻ കഴിയുമോ.. "" ""ഇല്ല, നവനീത് എന്റെ നിരപരാധിത്വം എനിക്ക് തെളിയിച്ചേ മതിയാകൂ. ഒന്നും അറിയാതെ താൻ ഇങ്ങനെ ഓരോന്നും പറയുരുത്. തന്നോട് ഇത്രയും പോളൈറ്റ് ആയി ഞാൻ സംസാരിക്കുവാൻ കാരണം അറിഞ്ഞുകൊണ്ടെല്ലെങ്കിലും ഇതിനൊക്കെ കാരണം ഞാനാണെന്ന് താൻ വിശ്വസിക്കുന്നത് കൊണ്ടാണ്. അല്ലായിരുന്നുവെങ്കിൽ എന്റെ ഭാര്യയെ ഉപദ്രവിച്ച നിന്നോട് ഞാൻ ഇങ്ങനെ ഒന്നുമല്ല സംസാരിക്കുക. അതുകൊണ്ട് എന്റെ ശരി താൻ മനസിലാക്കിയേ പറ്റൂ."" നവനീത് പുച്ഛത്തോടെ മുഖം തിരിച്ചു. ആദി വേഗം തന്നെ തന്റെ മൊബൈൽ എടുത്ത് അഭയ് കുറ്റസമ്മതം നടത്തുന്ന വീഡിയോ പ്ലേ ചെയ്തു. അഭയിന്റെ ശബ്ദം കേട്ടതും നവനീത് സ്ക്രീനിലേക് നോക്കി. പിന്നെ കേട്ട കാര്യങ്ങൾ എല്ലാം അവനു വിശ്വസിക്കാൻ പറ്റിയില്ല. താൻ ഒരു കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ച അവനു ഇങ്ങനെയൊരു മുഖം ഉണ്ടെന്നുള്ളത് അവനെ ദുഃഖത്തിന്റെ കയത്തിലേക് തള്ളിയിട്ടു. കുറ്റബോധത്തോടെ അവൻ ആദിയുടെ മുഖത്തേക് നോക്കി. അവന്റെ മുഖത്തു ഒരു പുഞ്ചിരി ഉണ്ടായിരുന്നു. സത്യങ്ങൾ നവനീതിനെ ബോധിപ്പിച്ചതിന്റെ ആത്മസംതൃപ്തിയുടെ പുഞ്ചിരി. നവനീതിന്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story