❤️നിന്നിലലിയാൻ❤️: ഭാഗം 5

ninnilaliyan daksha

രചന: ദക്ഷ ആമി

""ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ സംസാരിക്കാം. മോളെ നീ അവനെ കൂട്ടി പോ. "" ആമി അവനെയും കൊണ്ട് പുറത്ത് മാവിൻച്ചുവട്ടിൽ ആണ് പോയത്. ""Hii അത്മിക, നല്ല പേരാണല്ലോ തന്റെ, വെറൈറ്റി ആണ്. "" ""താങ്ക്സ് "" നമ്മൾ തമ്മിൽ ഈ ഫോർമാലിറ്റിയുടെ ആവിശ്യം ഉണ്ടോ.മിക്കവാറും ഈ വിവാഹം നടക്കാൻ ചാൻസ് ഉണ്ട്. അപ്പൊ ഞാൻ എന്നെ പരിചയപ്പെടുത്താം. എന്റെ പേര് വിശാൽ ഞാൻ എഞ്ചിനീയറിംഗ് കഴിഞ്ഞു, എം ബി എ എടുത്തു. ഇപ്പോ എന്റെ ഫാമിലി ബിസിനെസ്സ് നോക്കി നടത്തുന്നു.

വീട്ടിൽ അച്ഛൻ പ്രഭാകരൻ , അമ്മ വിദ്യാലക്ഷ്മി, അച്ഛമ്മ വെറും ലക്ഷ്മി പിന്നെ ഒരു ചേച്ചി കല്യാണം കഴിഞ്ഞു ഹസ്ബെന്റിന്റെ കൂടെ കാനഡയിൽ ആണ്, പേര് വാണി, ഒരു മോളുണ്ട് കിങ്ങിണി. ഇനി തന്റെ കാര്യങ്ങൾ പറ. "" ""എന്റെ പേര് അത്മിക ആമീ എന്ന് വിളിക്കും, ഡിഗ്രി തേർഡ് ഇയർ പഠിക്കുന്നു. അച്ഛനെയൊക്കെ പരിചയപ്പെട്ടില്ലേ. അച്ഛൻ ചന്ദ്രശേഖർ അദ്ധ്യാപകനാണ് അമ്മ ഗായത്രി വീട്ടമ്മ ആണ്. പിന്നെ ഒരു ചേച്ചി ഉണ്ടായിരുന്നു, സ്നേഹിച്ച ആളുടെ കൂടെ പോയി അതോണ്ട് ഇപ്പോ ഞങ്ങളുമായി ബന്ധമൊന്നും ഇല്ല. "" പിന്നെയും അവർ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു അവിടെ നിന്നു. ''അതേയ് കല്യാണം കഴിഞ്ഞിട്ട് പറയാൻ ബാക്കി എന്തെങ്കിലും വച്ചേക്കണേ.""എന്ന് പറഞ്ഞു കൊണ്ട് വാണി അവിടേക്കു വന്നു.

""അത്മിക ഞാൻ പറഞ്ഞില്ലേ എന്റെ ചേച്ചി വാണി "" ""അഹ് ""അവളൊന്നു ചിരിച്ചു. ""നിങ്ങളെ രണ്ടുപേരെയും പൂട്ടാനുള്ള പദ്ധതികളൊക്കെ ഏകദേശം ചർച്ച ആയിട്ടുണ്ട്. മിക്കവാറും 2മാസത്തിനുള്ളിൽ നടത്തും. ആമിക് ഞങ്ങളുടെ കുഞ്ഞുട്ടനെ ഇഷ്ടായോ, "" ""ചേച്ചി... ""വിശാൽ ദേഷ്യത്തോടെ വിളിച്ചു. ""ഓഹ് സോറി ഡാ,""എന്ന് പറഞ്ഞു അവൾ നാക്കു കടിച്ചു. "" അവനു ഇഷ്ടല്ല ആൾക്കാരുടെ മുന്നിൽ നിന്നും കുഞ്ഞൂട്ടന്ന് വിളിക്കുന്നത്. ഇനി എന്തായാലും അവൾ അറിയേണ്ടതല്ലേ അല്ലെ ആമി. "" ആമി വെറുതെ ഒന്ന് ചിരിച്....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story