💖നിന്നിലലിയാൻ💖: ഭാഗം 10

ninnilaliyan

രചന: SELUNISU

അവൻ അവളെ കയ്യിൽ നിന്നും സിം വാങ്ങി അവിടെ നിന്ന് പോയതും അവൾ ഇതെന്ത് സാധനം എന്നുള്ള നിലക്ക് അവനെ നോക്കി നിന്നു...... രാത്രി ഫോണിലും കളിച്ചു ആരവ് സോഫയിലിരിക്കുമ്പോഴായിരുന്നു ആരോ ബെൽ അടിച്ചത്... അവൻ ഡോർ തുറക്കാൻ എണീറ്റതും അച്ചു പോയി വാതിൽ തുറന്നു... അച്ചൂ... ശിവാ ഫുഡ്‌ കിട്ടിയോ... പിന്നല്ലാണ്ട്.. നീ എടുത്ത് വെക്ക് വിശക്കുന്നു എന്നും പറഞ്ഞവൻ അവളെ കയ്യിലേക്ക് ഫുഡിന്റെ പാക്കറ്റ് കൊടുത്തതും അവളൊന്ന് ചിരിച്ചു അതും വാങ്ങി ടേബിളിനടുത്തേക്ക് ചെന്നു...... ശിവ ആരവിന്റെ അടുത്തേക്ക് ചെന്നിരുന്നു.... അവനാണെൽ ശിവയെ നോക്കുന്നു പോലും ഇല്ലാ... ഏയ്‌ ആരവ്... താനെന്താടോ എന്നോട് മിണ്ടാതിരിക്കുന്നെ... നേരത്തേ അങ്ങനെ നടന്നോണ്ടാണോ.. സോറി മാൻ എനിക്കറിയില്ലായിരുന്നല്ലോ ഒന്നും...

പെട്ടന്ന് അവളെ അങ്ങനെ കണ്ടപ്പോ ഷോക്ക് ആയിപ്പോയി.....സ്വന്തം എന്ന് കരുതിയ ആൾ വേറൊരാളെ താലിയും ഇട്ട് നിക്കുമ്പോ എങ്ങനെയാ സഹിക്കാ....ഏതായാലും ആറു മാസത്തെ കാര്യമല്ലേ ഒള്ളു.... അത് കഴിഞ്ഞാ ഡിവോഴ്സ് വാങ്ങാം... ഉടൻ തന്നെ ഞങ്ങളെ കല്ല്യാണം അല്ലേ അച്ചു.... എന്നും പറഞ്ഞവൻ അച്ചുവിനെ നോക്കിയതും ആരവും അവളെ മുഖത്തേക്ക് നോക്കി... അവൾ ശിവക്കൊന്ന് ചിരിച്ചു കൊടുത്തു യെസ് എന്ന് പറഞ് കൺചിമ്മി... അത് നിന്റെ വെറും മോഹമാണ് ശിവപ്രസാദ്.... അശ്വതി എന്നും ആരവിന്റെ മാത്രമായിരിക്കും.....നിന്നേ പോലൊരുത്തന് ഞാൻ അവളെ വിട്ട് തരില്ല... എന്നവൻ മനസ്സിൽ മൊഴിഞ്ഞു അവർക്ക് നേരെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു.... ഫുഡ്‌ സെറ്റ് വാ കഴിക്കാം... എനിക്കിപ്പോ വേണ്ടാ നിങ്ങൾ കഴിച്ചോ എന്നും പറഞ്ഞ ആരവ് പോവാൻ നിന്നതും ശിവ അവന്റെ കയ്യിൽ പിടിച്ചു ചെയറിൽ കൊണ്ട് പോയിരുത്തി.....

കഴിച്ചിട്ട് പോവാടോ.....അച്ചു അവന് ഫുഡ്‌ എടുത്ത് കൊടുക്ക് എന്നവൻ പറഞ്ഞതും അവൾ അവന്റെ പ്ലാറ്റിലേക്ക് ഫുഡ്‌ വിളമ്പി... അവൻ അവരോടൊന്നും മിണ്ടാതെ വേഗം ഫുഡ്‌ കഴിച്ചു എഴുന്നേറ്റു അവരെ നോക്ക പോലും ചെയ്യാതെ റൂമിലേക്ക് വിട്ടു... ഫുഡ് കഴിച്ചു ശിവയും അശ്വതിയും സെറ്റിയിലേക്കിരുന്നു.... ഏയ്‌ അച്ചു.... അവനെന്താ ഇങ്ങനെ.... നീ പറഞ്ഞ ആരവ് ഇങ്ങനെ ഒന്നും അല്ലല്ലോ... അതിന് കാരണം നീ തന്നെയാ വന്നു കയറിയപ്പോ തുടങ്ങിയല്ലോ ഷോ.... കലിപ്പൻ.... നിന്റെ എടുത്ത് ചാട്ടം നീ എന്നാ നിർത്താ.... നിന്റെ കാര്യത്തിൽ ഞാൻ കുറച്ചു എടുത്ത് ചാട്ടക്കാരൻ തന്നെയാ... ഇവിടെ വാടി എന്നും പറഞ്ഞു അവൻ അവളെ പിടിച്ചു അവന്റെ മടിയിലേക്കിരുത്തിയതും ആരവ് മുറി തുറന്നതും ഒപ്പം ആയിരുന്നു.... അവരെ ആ കോലത്തിൽ കണ്ടതും ദേഷ്യം കൊണ്ട് അവൻ കൈ ചുരുട്ടി പിടിച്ചു...

അത് കണ്ട് അവൾ വേഗം ശിവയുടെ മടിയിൽ നിന്ന് എണീറ്റ് മാറി... ശിവയെ നോക്കി പല്ലിറുമ്പി.... ആരവ് അവിടെ നിന്ന് പുറത്തേക്കിറങ്ങി..... ശ്യേ... ദേ ശിവ കുറച്ചു കൂടുന്നുണ്ട്.... ഇങ്ങനെ കാണിക്കരുതെന്ന് നിന്നോട് ഞാൻ പല തവണ പറഞ്ഞതാ..... എനിക്കിതൊന്നും ഇഷ്ട്ടമല്ല... ഓഹ്... സോറി... ഒരാവേശത്തിൽ ചെയ്ത് പോയതാ.... നിന്റെ ഒരു... എന്നെ കൊണ്ട് പറയിപ്പിക്കണ്ട... ശോ.. ആരവേട്ടൻ എന്നെ കുറിച്ച് എന്ത് വിചാരിച്ചു കാണും.... അവൻ എന്ത് വിചാരിച്ചാലും എനിക്കൊരു പ്രോബ്ളവും ഇല്ലാ.... നീ എന്റെയാ....പിന്നെ ഒരു കാര്യം കൂടെ പറയാം... നാളെ ഹോസ്പിറ്റലിലേക്ക് പോരുമ്പോ ഈ താലി കഴിച്ചു വെച്ചോണം.... ആ നെറ്റിയിലെ സിന്ദൂരവും അങ്ങ് കളഞ്ഞേക്കണം..... നമുക്ക് മൂന്ന് പേർക്കല്ലാതെ മറ്റാരും ഇതറിയാൻ പാടില്ല... ശിവ അത് പിന്നെ താലി...ആരവേട്ടന് സങ്കടാവും... ഓഹ് അപ്പൊ നിനക്ക് എന്നേക്കാൾ വലുതാണ് അവൻ നടക്കട്ടെ....എന്നും പറഞ്ഞു അവൻ പോവാൻ നിന്നതും അവൾ അവന്റെ കയ്യിൽ പിടിച്ചു... ഞാൻ അഴിച്ചു വെച്ചോളാം.... അഹ് ഗുഡ് ഗേൾ... ശിവ...

ആരവേട്ടൻ എവിടെ പോയതാവും...നീ ഒന്ന് ചെന്ന് നോക്കിയേ..... എനിക്കെങ്ങും വയ്യ.... അവനെ അഹങ്കാരം കുറച്ചു കൂടുതലാ... ശിവാ... ഒന്ന് പോയെടി... എനിക്കെ ഉറക്കം വരുന്നു... നാളെ ഡ്യൂട്ടി ഉള്ളതാ....എന്നും പറഞ്ഞു അവൻ റൂമിൽ നിന്നിറങ്ങി അവന്റെ റൂമിലേക്ക് കയറി ഡോർ അടച്ചതും അവൾക്ക് എന്തോ ആരവിനെ ആലോജിച്ച് ഒരു സമാധാനം തോന്നുന്നില്ലായിരുന്നു... അവൾ അവന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും അവൻ കാൾ അറ്റൻഡ് ചെയ്തില്ല..... ശിവ പറഞ്ഞത് ശരിയാ...കുറച്ച് അഹങ്കാരം കൂടുതലാ.... എന്തേലും ചെയ്യട്ടെ.... ന്നും പറഞ്ഞവൾ റൂമിലേക്ക് പോവാൻ നിന്നതും എന്തോ മനസ്സ് അവിടെ പിടിച്ചു നിർത്തിയ പോലെ... അവൾ ടേബിളിനടുത്തുള്ള ചെയറിലേക്കിരുന്നു..... കുറച്ചു നേരം കഴിഞ്ഞതും അവൻ അകത്തേക്ക് കയറി വന്നു.... അവളെ നോക്കാതെ അവൻ റൂമിലേക്ക് കയറിയതും അവൾക്ക് ശരിക്കും ദേഷ്യം വന്നിരുന്നു....... അവൾ റൂമിലേക്ക് കയറി ചെന്നു.... എന്താ ആരവേട്ടന്റെ പ്രശ്നം.....എല്ലാ കാര്യങ്ങളും ആരവേട്ടന് അറിയുന്നതല്ലേ....

എല്ലാമോ... നീയല്ലെടി പറഞ്ഞെ അവനെ നിന്നെ മോശമായിട്ട് തൊടാൻ സമ്മതിക്കാറില്ലെന്ന്..... അതിന് അവൻ എന്നെ മോശമായി തൊട്ടില്ലല്ലോ..... പിന്നെ നേരത്തേ കണ്ടതിനാണോ ഈ പറച്ചിൽ... പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ ഇങ്ങനെ യൊക്കെ ഉണ്ടാവുന്നത് സ്വഭാവികമല്ലേ... സ്വാഭാവികം പോലും... അവനെ നിനക്കറിയില്ല..... അവൻ എന്ന് പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൾ നിർത്തെന്നുള്ള നിലക്ക് കൈ ഉയർത്തി കാണിച്ചു...... ഇനി ഇതിന്റെ പേരിൽ ഒരു സംസാരം വേണ്ടാ......പിന്നെ ഒന്നൂടെ ഞാൻ പറയാം നാളെ വർക്കിന് പോവുമ്പോ ഈ താലി ഞാൻ ഇടില്ലാ....അതുമല്ല നമ്മുടെ കല്ല്യാണം കഴിഞ്ഞതും ആരും അറിയില്ല .... എന്നവൾ പറഞ്ഞതും അവൻ ഞെട്ടി തരിച്ചു അവളെ നോക്കി.. അച്ചു.......എന്തൊക്കെയാ നീ പറയുന്നേ...ഇതൊന്നും നിന്റെ തീരുമാനം അല്ലല്ലോ അവന്റെയല്ലേ... അതേ.... പറഞ്ഞത് അവൻ തന്നെയാ... പക്ഷേ അതിൽ കാര്യമില്ലേ..... ഈ താലിക്ക് ആറുമാസത്തേ ആയുസല്ലേ ഒള്ളു.... അപ്പൊ പിന്നെ അഴിച്ചു വെച്ചെന്ന് കരുതി ഒന്നും സംഭവിക്കാൻ പോണില്ല...

.എന്നും പറഞ്ഞവൾ റൂമിന് പുറത്തേക്കിറങ്ങാൻ പോയതും അവൾ വീണ്ടും തിരിഞ്ഞു നിന്നു..... അതേയ്... നാളെ ഞങ്ങൾ പോവുമ്പോ കൂടെ വരണം.... ആരവേട്ടൻ അഡ്മിൻസ്ട്രെഷൻ പഠിച്ചതല്ലേ ആ വഴി ഒന്ന് നോക്കാം എന്നും പറഞ്ഞവൾ അവന്റെ മറുപടിക്ക് കാക്കാതെ പുറത്തേക്കിറങ്ങിയതും... അവൻ ഒരു ശിലപ്പോലെ ഇരുന്നു...... ഒരിക്കലും ഇത്തരം വാക്കുകൾ അവളിൽ നിന്ന് കേൾക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചതല്ല...... അവൻ തലയിൽ താങ്ങും കൊടുത്തിരുന്നു..... നാട്ടിലേക്ക് തന്നെ പൊയ്ക്കളഞാലോ എന്ന് തോന്നിയതും അവൻ ഫോൺ എടുത്ത് നിധിന് വിളിച്ചു... ഡാ.... നിധി... എന്താടാ എന്ത് പറ്റി എന്താ നിന്റെ ശബ്ദം വല്ലാതെ.... നിധിനെ എനിക്ക് വയ്യെടാ ഇനി ഇവിടെ നിക്കാൻ..... ചങ്ക് പൊട്ടുന്ന പോലെ തോന്നുവാ.... മനുഷ്യനെ ടെൻഷൻ ആക്കാതെ എന്താ പറ്റിയെന്നു പറയെട പട്ടി...

എന്നും പറഞ്ഞു അവൻ ഒച്ചയിട്ടതും ഇവിടെ വന്നത് മുതൽ ഉള്ള എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞു.... ഞാൻ അങ്ങോട്ട് വരുവാടാ... വയ്യ... നീ എന്താ ഈ പറയുന്നേ ആരവ്.... നിന്റെ വീട്ടിലെ അവസ്ഥ നിനക്കറിയാവുന്നതല്ലേ.... അവരൊക്കെ ഒക്കെ ശരിയാവും എന്ന പ്രതീക്ഷയിലാ.... തന്നെയുമല്ല.. നിന്റെ അച്ചുവിനെ അവനെ പോലൊരുത്തന്റെ മുന്നിൽ ഇട്ടിട്ട് പോരാൻ മാത്രം വിഡ്ഢിയാണോ നീ.... അവൾക്ക് സത്യാവസ്ഥ അറിയാത്തത് കൊണ്ടല്ലേ അങ്ങനെയൊക്കെ പറയുന്നത്.....പിന്നേ താലി അഴിച്ചു വെച്ചെന്ന് കരുതി അവളിലുള്ള നിന്റെ സ്ഥാനം പോകുവോ ..... അതോണ്ട് അതൊന്നും ആലോജിച്ചു നീ ടെൻഷൻ ആവണ്ടാ... എത്രയും പെട്ടന്ന് അവനെ കുടുക്കാനുള്ള വഴി നോക്ക്.... എന്നൊരുപ്പാട് കാര്യങ്ങൾ നിധിൻ പറഞ്ഞതും അവന്റെ മനസ്സിലുള്ള ടെൻഷൻ പതിയെ മാഞ്ഞു കഴിഞ്ഞിരുന്നു.... നിധി... താങ്ക്സ് ടാ.. നിന്നെ പോലെ ഒരാളെ സുഹൃത്തായി കിട്ടിയതാടാ എന്റെ ഏറ്റവും വലിയ ഭാഗ്യം... ഓഹ് സുഖിച്ചു....പൊക്കിയത് മതി...മോൻ പോയി ചാച്ചാൻ നോക്ക്....

അല്ല കെട്ടിയോളെ അടുത്താണോടാ കിടത്തം.. ഏയ്‌ അവൾ വേറെ റൂമിലാ..... അഹ് നന്നായി... ഇല്ലേൽ കെട്ടിയോന്റെ അധികാരം സ്ഥാപിക്കാൻ നീ എന്തേലും ചെയ്താലോ.... വെച്ചിട്ട് പോടാ..... തെണ്ടി എന്നും പറഞ്ഞു ആരവ് കാൾ കട്ട്‌ ചെയ്ത് ഹെഡ്ബോഡിലേക്ക് ചാരി ഇരുന്നു..... കുറച്ചു നേരം വീട്ടിലേക്ക് വിളിച്ചു സംസാരിച്ചു അവൻ നിദ്രയെ പുൽകി..... പിറ്റേന്ന് രാവിലെ തന്നെ അവൻ എണീറ്റ് ഫ്രഷ് ആയി പുറത്തേക്കിറങ്ങിയതും അച്ചു ടേബിളിൽ ഫുഡ്‌ കൊണ്ട് വന്നു വെക്കുവായിരുന്നു....അത് കണ്ട് അവന്റെ കണ്ണൊന്നു തള്ളി.. ഇത് അച്ചു തന്നെയാണോ... ഇവൾക്കപ്പൊ രാവിലെ എണീക്കാനൊക്കെ അറിയാലേ...... ഹേയ്.. ഗുഡ് മോർണിംഗ്.... എന്താ കണ്ണും തള്ളി നിക്കുന്നേ.... രാവിലെ എണീറ്റ് ഫുഡ്‌ ഒക്കെ ഉണ്ടാക്കിയതോണ്ടാണോ..... ഇതാണ് അശ്വതി.... എവിടെ എങനെ മാറണംന്ന് എനിക്ക് അറിയാം... അത് ശരിയാ.... ഓന്ത് മാറുവോ ഇത് പോലെ എന്ന് മനസ്സിൽ പറഞ്ഞവൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി... ജീൻസും ട്ടീ ഷർട്ടുമാണ് വേഷം.... കഴുത്തിലെ താലിക്ക് പകരം ഒരു കുഞ്ഞു ഗോൾഡ് ചെയിൻ ഇട്ടിട്ടുണ്ട് ....

അത് കണ്ടതും എന്തോ നെഞ്ചിൽ കമ്പി കുത്തി തറച്ചൊരു വേദന ...... പെട്ടന്ന് നിധിൻ പറഞ്ഞതൊക്കെ ഓർമയിൽ വന്നതും അവൻ മൈൻഡ് ഫ്രീയാക്കി അവൾക്കൊന്ന് ചിരിച്ചു കൊടുത്ത് ടേബിളിലേക്കിരുന്നു ഫുഡ്‌ കഴിക്കാൻ തുടങ്ങി... എന്ത് സാധനാ ആരവേട്ടാ..... എന്നോട് കഴിച്ചോന്ന് പോലും ചോദിച്ചില്ലല്ലോ.... നീ നിന്റെ ശിവേടെ കൂടെയേ ഇരിക്കൂന്ന് അറിയാം....അത് കൊണ്ടാ ചോദിക്കാത്തെ എന്നും പറഞ്ഞവൻ അവൾക്കൊരു പുഞ്ചിരി നൽകി എഴുന്നേറ്റു കൈ കഴുകി സെറ്റിയിൽ പോയിരുന്ന് ഫോണിൽ കളിക്കുന്ന നേരത്താണ് ശിവ കയറി വന്നത്..... ഗുഡ് മോർണിംഗ് ഡിയർ..... ഗുഡ് മോർണിംഗ് ശിവ.... വേഗം വാ ലേറ്റ് ആയി.... സോറി ഡീ എണീക്കാൻ വൈകി... നിനക്കൊന്ന് വന്നു വിളിച്ചൂടായിരുന്നോ.... ദേ ഒന്ന് തരും ഞാൻ എത്ര പ്രാവിശ്യം ഡോറിൽ വന്നു മുട്ടിയെന്നറിയോ.....

ഈ..... സോറി.... വാ കഴിക്കാം... എന്നും പറഞ്ഞു അവൻ ചെയറിലേക്കിരിക്കു മ്പോഴാണ് ശിവ ആരവിനെ കാണുന്നത്... ഏയ്‌ ആരവ് താനെന്താടോ അവിടെ ഇരിക്കുന്നത്..... കഴിക്കാൻ വാ.... ആരവ് കഴിച്ചു ശിവ....... ഓഹ്.... എങ്കി ഓക്കേ.... ഫുഡ്‌ കഴിച്ചു അവർ റൂം ലോക്ക് ചെയ്ത് ഇറങ്ങി..... ആരവ് ആദ്യം തന്നെ ബാക്ക് ഡോർ തുറന്ന് അകത്തേക്ക് കയറിയതും അച്ചു അവനെ ഒന്ന് നോക്കി... അവളുടെ നോട്ടം കണ്ടിട്ടും അവൻ അത് മൈൻഡ് ചെയ്യാതെ പുറത്തേക്ക് നോക്കിയിരുന്നു.... പോകും വഴി അവർ ഓരോന്ന് പറയുന്നുണ്ടെങ്കിലും ആരവ് അതിലേക്കൊന്നും തലയിടാതെ പുറത്തേ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു..... ഹോസ്പിറ്റലിൽ എത്തി വണ്ടി പാർക്ക്‌ ചെയ്ത് അവർ മൂന്ന് പേരും അകത്തേക്ക് കയറിയതും പെട്ടന്ന് ഒരു പെൺകുട്ടി ആരവിന്റെ നെഞ്ചിലേക്ക് വന്നു വീണു....ബാലൻസ് കിട്ടാതെ അവളെയും കൊണ്ട് അവൻ തറയിലേക്ക് വീണു............ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story