നിന്നിലലിയാൻ: ഭാഗം 10

ninnilaliyan

എഴുത്തുകാരി: നിലാവ്

താഴേക്ക് ചെന്നപ്പോൾ ഇപ്പോഴും എല്ലാവരും സംസാരത്തിലാ.... നിക്ക് ആണെങ്കിൽ മനസിന്‌ സമാധാനം ഇല്ല്യാ.... നീ എവടെ പോയതാ വരുൺ (ചേച്ചി ) ഞാൻ ബാത്‌റൂമിൽ പോയതാ ചേച്ചി.... കുഞ്ഞേട്ടാ ഇങ്ങോട്ട് വാ... അവളോട് സംസാരിച്ചാൽ ഇത്തിരി enkilum സമാധാനം ഉണ്ടാവും... അവളുടെ അടുത്ത് പോയി ഇരുന്നു... കുഞ്ഞേട്ടാ ഞാൻ നോക്കി വല്യേട്ടനെ.... വല്യേട്ടൻ ഒരു പെണ്ണിനെ നോക്കി.... റോസ് ചുരിദാർ ഇട്ട് വന്നില്ലേ ഒരു പെണ്ണ്... ഈശ്വര ഇവൾ ഏത് പെണ്ണിന്റെ കാര്യാ പറയണേ.... ഇനി കളി കാര്യം ആവുമോ.... ഇനി ഏട്ടൻ ശെരിക്കും കോഴി ആണോ... ഏയ്.... അങ്ങനെ ഒന്നും ആയിരിക്കില്ല... നീ അത് ആരോടും പറയാൻ നിക്കണ്ട.... ചേച്ചിക്ക് വിഷമം ആവും..... ഞാൻ ആരോടും പറയില്ല്യ.... ********** മോളെ ഇങ്ങനെ കരയാതെ പാറു.. കണ്ണ് തുടച്ചെ ഇപ്പൊ അവരാരെങ്കിലും വന്നാൽ നിന്നെ ഈ കോലത്തിൽ കണ്ടാൽ അറിയാലോ.... നീ മുഖം ഒക്കെ ഒന്ന് വൃത്തിയാക്കി ഡ്രസ്സ്‌ മാറ്റി വാ.. ഇനി നമ്മളെ കാണാതെ ആരെങ്കിലും തിരഞ്ഞു വന്നാൽ അത് മതിയാവും... ചെല്ല്... ചെചേച്ചി അവിടേക്ക് ചെല്ലട്ടെ....

വിഷമിക്കല്ലേ നമുക്ക് പരിഹാരം ഉണ്ടാക്കാം.. ന്ത് പരിഹാരം ചേച്ചി.... ന്തൊരു ജന്മ ഇന്റെ അല്ലെ ചേച്ചി.... അച്ഛനേം അമ്മേനേം നേരത്തെ ദൈവം കൊണ്ടോയി..... പിന്നെ ആ കുറവ് ചേച്ചിയും സീതമ്മയും അച്ഛനും വരുത്തിയിട്ടില്ല.... ഞാൻ അവരോടൊപ്പം അന്ന് പോയാൽ മതിയാർന്നു അല്ലെ ചേച്ചി... അല്ലേൽ ഇന്നേ ചുമക്കെണ്ട ആവശ്യം വരുമായിരുന്നില്ല ലെ... അങ്ങനെ ഒന്നും പറയാതെടാ.... നീ എന്റെ അനിയത്തികുട്ടി തന്നെയാ.. അത് ആര് ന്ത് പറഞ്ഞാലും അങ്ങനെ തന്നെയാ... കരയാതെ ചെന്ന് ഫ്രഷ് ആയി വാ... ശിൽപെ താഴോട്ട് വന്നേ.. ഇവർ ഇതാ പോവാൻ നിക്കാ... പാറുവിനേം വിളിച്ചോ.. അത് കേട്ടതും പാറു ഇന്റെ മുഖത്തേക്ക് നോക്കി.. നീ വരണ്ട... ഞാൻ ന്തേലും പറഞ്ഞോളാം... ദാ വരാണ് അമ്മേ... ഞാൻ പോയിട്ട് വരുമ്പോഴേക്കും ഫ്രഷ് ആയി ഇരിക്കണം ട്ടോ എന്നും പറഞ്ഞു ചേച്ചി പോയി.. ഞാൻ ഒരു ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിൽ കയറി... ഒരു നിമിഷം കണ്ണാടിക്ക് മുന്നിൽ നിന്നു... കഴുത്തിലെ താലിയും നെറ്റിയിലെ കുങ്കുമവും കണ്ടപ്പോഴേക്കും കണ്ണീർ എന്തിനെന്നല്ലാതെ ഒഴുകി കൊണ്ടിരുന്നു... ഷവറിന്റെ ചോട്ടിൽ കൊറേ നേരം നിന്നു..... കരഞ്ഞിട്ടാണെന്ന് തോന്നുന്നു തലക്ക് നല്ല കനം....

ഡ്രസ്സ്‌ മാറ്റി.... താലി ഊരി ഡ്രോയറിൽ വച്ചു ഐസ്ക്രീം പോയ ഭാഗം തുടച് വൃത്തിയാക്കി കിടന്നു.... കുറച്ചു കഴിഞ്ഞപ്പോഴാണ് നെറ്റിയിൽ ആരോ തലോടുന്ന പോലെ തോന്നിയത്... കണ്ണ് തുറന്നപ്പോൾ ശിൽപ്പേച്ചീടെ അച്ഛൻ ആണ്... ഞാനും അച്ഛാ എന്ന് തന്നെയാ വിളിക്കാറ്.. ന്തെ അച്ഛന്റെ പാറുവിനു പറ്റിയെ... ഒന്നുല്ല്യ അച്ചേ തലവേദനയാ... അപ്പോഴേക്കും ഇന്റെ കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി.... അയ്യേ അച്ഛന്റെ കാ‍ന്താരി തലവേദനിച്ചിട്ടാണോ ഇങ്ങനെ കരയണെ... ഞാൻ കൂടുതൽ കരയല്ലാതെ ഒന്നും മിണ്ടിയില്ല... അച്ഛന്റെ കുട്ടിക്ക് ന്തേലും വിഷമം ഉണ്ടോ.. അച്ഛൻ പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോ ന്ത് പറയണം എന്നറിയാതെ ഞാൻ ഒന്ന് നിന്നു.. പിന്നെ മെല്ലെ എണീറ്റ് അച്ചയെ കെട്ടിപ്പിടിച് പറഞ്ഞു.. ഒന്നുല്ല്യ അച്ചേ.. ഞാൻ അമ്മയെയും അച്ഛനെയും ഓർത്തപ്പോ... ഞങ്ങളൊക്കെ ണ്ടാവുമ്പോ ന്തിനാ മോളെ.... അച്ഛന്റെ കണ്ണ് നിറഞ്ഞിരുന്നു.... അയ്യേ നമ്മടെ വാസുട്ടൻ ഇങ്ങനെ പറഞ്ഞാലോ എന്നും പറഞ്ഞു അച്ഛടെ മീശ പിരിച്ചു വച്ചു... എനിക്കറിയാം നിക്ക് സങ്കടം ആയാൽ അച്ചക്ക് സഹിക്കില്ല്യാന്ന്... ആഹാ അച്ഛനും മോളും ഇവിടെ ഇരുന്ന് കളിക്കാണോ എന്നും പറഞ്ഞായിരുന്നു സീതമ്മടേം ശിൽപ്പേച്ചീടേം എൻട്രി...

കയ്യിൽ കഞ്ഞിയും ഉണ്ട്.. എന്റെ സീതാമ്മേ ന്തിനാ ഇതൊക്കെ താങ്ങി പിടിച്ചു ഇങ്ങോട്ട് വന്നേ... ഒരു വിളി വിളിച്ചാൽ ഞാൻ വിളിപ്പുറത് എത്തില്ലേ.. തലവേദന ആണെന്ന് ഇവൾ വന്നു പറഞ്ഞു.. കഷ്ടപ്പെട്ട് അവൾക്കുള്ള കഞ്ഞിയും എടുത്ത് വന്നപ്പോ അവളുടെ ഒരു ഗമ നോക്കിയേ എന്നും പറഞ്ഞു അമ്മ ചിരിക്കാൻ തുടങ്ങി.... ഓ ആരും സങ്കടപ്പെടണ്ട ഞാൻ കുടിച്ചോളാം എന്ന് പറഞ്ഞു വായ തുറന്നപ്പോഴേക്കും... വേണ്ട അമ്മേ ഞാൻ കുടിച്ചോളാം എന്ന് പറഞ്ഞു ശിൽപെച്ചി കഞ്ഞി തട്ടി പറിച്ചു... പിന്നെ ഞാൻ പറയണ്ടല്ലോ... തല്ലായി ഉന്തായി... അടിയായി പിടിയായി... ആദ്യത്തെ ലവെറിന്റെ പേരായി തേച്ച ചെക്കന്റെ പേരായി.. ലാസ്റ്റ് കെട്ടാൻ പോണ ചെക്കന്റെ പേര് വരെ വിളിച്ചു.... പാവങ്ങൾ മൂക്ക് ഇരുന്ന് ചൊറിയുന്നുണ്ടാവും.... പിന്നേയ് ഈ പറഞ്ഞതൊക്കെ ശിൽപെചിടെ ആണുട്ടോ.. ഞാൻ അന്നും ഇന്നും എന്നും ഡീസന്റ് ആളാണ്.. ഹിഹി... പേരൊക്കെ കേട്ടപ്പോ അച്ഛനും അമ്മേം പതുക്കെ വലിഞ്ഞു.. ഇനി അവരെ പറഞ്ഞാലോ എന്ന് വെച്ചാവും... അവർ പോയപ്പോഴേക്കും ഇന്റെ കണ്ണിൽ വീണ്ടും വെള്ളം നിറയാൻ തുടങ്ങി... ചേച്ചി നിക്ക് പറ്റണില്ല ചേച്ചി.... എത്രെ ദിവസം എന്ന് വച്ചിട്ട ഇങ്ങനെ ഒളിച് നടക്കണേ....

അയാളോട് ഒന്ന് പറയ് ചേച്ചി.... ഞാൻ പറഞ്ഞാലൊന്നും അവൻ കേൾക്കില്ല പാറു.... നീ ഇങ്ങനെ കരയാതെ... നമുക്കൊരു തീരുമാനം ഉണ്ടാക്കാം... നീ താലി എവടെ വച്ചത്... ഡ്രോയറിൽ... തൽക്കാലം നീ അത് ഇടേണ്ട.. കിടന്നോ നിനക്ക് നല്ല ക്ഷീണം ണ്ട്..... അല്ലേലും നിക്ക് അത് വേണ്ട... നിക്ക് ഇഷ്ടല്ല ചേച്ചി അയാളെ.... ദുഷ്ടൻ.. നീ ഇനി കൂടുതൽ സ്‌ട്രെയിൻ ചെയ്ത് തലവേദന കൂട്ടണ്ട.... നാളെ ക്ലാസിനു പോവാൻ ഉള്ളതാ.. കിടന്നോ... ********* വീട്ടിൽ എത്തിയതും ആരും കാണാതെ ഏട്ടനേം കൊണ്ട് ടെറസ്സിലേക്ക് പോയി.. കാര്യങ്ങൾ ഒക്കെ പറഞ്ഞു... എടാ തെണ്ടി... നീ ന്ത് പണിയാടാ കാണിച്ചേ... അപ്പൊ ഏട്ടനും അച്ഛനും കാണിച്ചതോ.. അതുപോലെ ആണോടാ ഇത്.. നിനക്ക് ബോധം ഇല്ല്യേ... എന്റേം അച്ഛന്റേം കാര്യം ഒന്ന് ആലോചിക്ക് ഞങ്ങൾ തമ്മിൽ പരസ്പരം ഇഷ്ടം ഉണ്ടായിരുന്നു..

പക്ഷെ നിങ്ങടെ ഇടയിൽ അങ്ങനെ ആണോ... നീ ന്ത് പണിയാ കാണിച്ചേ... ഏട്ടാ അപ്പോഴത്തെ ഒരു ത്രില്ലിൽ ചെയ്ത് പോയതാ.... അവന്റെ ഒരു ത്രിൽ... നിനക്ക് താലി വാങ്ങാൻ എവിടെന്നു ക്യാഷ് കിട്ടി... അത് ഞാൻ ഇന്റെ റിസർവിൽ നിന്ന്.. (നിങ്ങളൊക്കെ ന്താ വിചാരിച്ചേ നിക്ക് ജോലിയും കൂലിയും ഇല്ലാന്നോ.. എന്നാൽ എല്ലാവരും ചെവി തുറന്ന് കേട്ടോ.. ഞങ്ങടെ ബിസിനസിലെ ഒരു പാർട്ണർ ആണ് ഞാൻ... ഈ ) റിസേർവിൽ നിന്ന്.. അതും പറഞ്ഞു അവിടെ ഇരുന്നോ.. അച്ഛനോടും അമ്മയോടും ന്ത് പറയുമെന്ന നീ ധരിച്ചു വച്ചേക്കണേ... അതിനല്ലേ ഏട്ടൻ.... ആ ഇനി ഒക്കെ ഇന്റെ തലേക്ക് ഇട്ടോ... ഞാൻ എല്ലാം കേട്ടെ.. അപ്പോ ഇതാണ് കുഞ്ഞേട്ടനും വല്യേട്ടനും കൂടി പണി അല്ലെ.... മുത്ത് പറഞ്ഞു വരുന്ന വാക്ക് കേട്ട് ഒരു നേരം സ്തബിച്ചു നിൽക്കാനേ നിക്കും ഏട്ടനും പറ്റിയുള്ളൂ..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story