നിന്നിലലിയാൻ: ഭാഗം 104

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

എടി വരുൺ സാറിന്റെ കെട്ട്യോൾ ജാൻകി വരുണെ..... ഞാൻ ആരാണെന്ന് മനസിലായോ അടക്കാകുരുവി.... രാവിലെ തന്നെ പാറുവിന് ഫോണിലൂടെ തെറി അഭിഷേകം ആണ്... എന്താടി വന്തേട്ടന്റെ മാത്രം ദേവപ്രിയേ.. എനിക്ക് ആരാണെന്ന് മനസിലായെടി പോർക്കേ... പാറുവും അതെ ടോണിൽ പറഞ്ഞു... അപ്പൊ അറിയാം.. പിന്നെ എന്താടി എനിക്കൊന്ന് വിളിച്ചാൽ.. ഓ കെട്ട്യോനുമായി ഇപ്പോൾ നല്ല ഒട്ടലിൽ ആണല്ലോ... കോളേജ് പൂട്ടിയപ്പോൾ നമ്മൾ വെറും കറിവേപ്പില... ദേവു ഇന്ന് നല്ല ഫോമിൽ ആണ്... എടി കൂതറെ നിന്റെ ചെറ്റ സ്വഭാവം എന്റെ അടുത്ത് എടുക്കല്ലേ.. നല്ല തിരക്കായിരുന്നു പൊന്നേ.. ഞാൻ ശില്പ ചേച്ചിയുടെ അടുത്തായിരുന്നു..... പാറു നോർമൽ ആയി പറഞ്ഞു... ആഹ് എങ്ങനെ ഉണ്ടെടി ചേച്ചിക്ക്.... കുഴപ്പം ഒന്നും ഇല്ലല്ലോ.. ഇനി വിളിക്കുമ്പോൾ എന്റെ അന്വേഷണം പറയണേ... ദേവു അപ്പോഴേക്കും വിഷയം മാറി 😁😁... ഇത്‌ പറയാനാണോ ഈ തിരക്കിന്റെ ഇടയിൽ നീ വിളിച്ചത്.. നിന്റെ കയ്യിൽ നമ്പർ ഇല്ലേ പിന്നെന്താ... പാറു കെറുവോടെ ചോദിച്ചു... ഓ പിന്നെ നിനക്ക് അവിടെ മല മറിക്കുന്ന ജോലി അല്ലെ... ദേവു പുച്ഛിച്ചു വിട്ടു... ഒരു വിശേഷം ഉണ്ടെടി... ചിരിയോടെ പാറു പറഞ്ഞു... ആർക്ക് നിനക്കാണോ.. എന്നിട്ട് നീ വിളിച്ചില്ലല്ലോ.. എന്താടി ഛർദി ഉണ്ടോ നിനക്ക്...

എടി എന്തെങ്കിലും തിന്നാൻ തോന്നുന്നുണ്ടോ.. പറയെടി മേമ എന്ന നിലക്ക് ഞാൻ എന്തെങ്കിലും വാങ്ങി വരാം... ദേവു പാറുവിന് ഒരു ഗ്യാപ് കൊടുക്കാതെ പറഞ്ഞു കൊണ്ടിരിക്കുവാണ്... എടി കോപ്പേ മുഴുവൻ കേക്കടി.. എനിക്ക് വിശേഷം ഒന്നും ഇല്ല്യാ... ചുണ്ട് ചുളുക്കി കൊണ്ട് പാറു പറഞ്ഞു... അയ്യേ.. ഇല്ലേ... ഞാൻ കരുതി... വെറുതെ എന്റെ കുറെ ഡയലോഗ് പോയി.. നീ കാര്യം പറ.... ദേവു വലിയ താല്പര്യം ഇല്ലാതെ പറഞ്ഞു... ഇന്ന് ആതു ചേച്ചിയുടെ അച്ഛനും അമ്മയും വരുവാ.. അതും എവിടെ നിന്നാ.....?? പാറു പറഞ്ഞു നിർത്തി... അമേരിക്കയിൽ നിന്ന്... മുത്തേ ചോക്ലേറ്റ് പൊതിഞ്ഞൊരു മിട്ടായി ഇല്ലേ നട്സ് ഒക്കെ ഇട്ടിട്ട് അത് കൊണ്ടു വരുന്നുണ്ടേൽ ഒരു രണ്ടെണ്ണം എനിക്ക് മാറ്റി വെക്കണേ... അമേരിക്കക്കാർ വരുന്നുണ്ടെന്ന് കണ്ടതും ദേവുവിന്റെ തീറ്റ കൊതി തല പൊക്കി... പൊന്നു മോളെ ആദ്യം എനിക്കുള്ളത് കിട്ടുമോ എന്ന് നോക്കട്ടെ... എന്നിട്ട് വേണം വരുണേട്ടനെ സോപ്പിട്ട് മൂപ്പരുടെ അടിച്ചു മാറ്റാൻ.... ബെഡിൽ കിടന്ന് കൊണ്ട് പാറു പറഞ്ഞു... നീ ഒന്ന് ചാക്കിട്ട് പിടിക്കെടി... എന്നിട്ട് സാറിന്റെ എനിക്ക് തന്നാൽ മതി.. പ്ലീസ് പ്ലീസ്‌... ഇനി നീ ഇങ്ങോട്ട് വിളിക്കണ്ട ജാനി.... ഞാൻ ഇന്ന് വിളിച്ച പോലെ ഇടക്കിടക്ക് വിളിക്കാം ട്ടോ... ദേവുവിന്റെ വായിൽ കൂടി സ്നേഹത്തിന്റെ തേൻ ഒഴുകി... അയ്യടാ മോളെ ഇതുവരെ ജാൻകി വരുൺ എന്ന് വിളിച്ചിട്ട് വായിൽ വെള്ളം വന്നപ്പോൾ ജാനി ആയി.. പോടീ... പാറു പുച്ഛത്തോടെ പറഞ്ഞു... എന്നാൽ പെട്ടി പൊട്ടിക്കുമ്പോൾ നീ പറ..

ഞാൻ അതിന്റെ പിറ്റേന്ന് വരാം.. എപ്പടി... ദേവു ഇളിച്ചോണ്ട് പറഞ്ഞു.. മോള് പോയി വന്തേട്ടനോട് കുറുകാൻ നോക്ക്.. സേച്ചിക്ക് ഇവിടെ പണിയുണ്ട്... എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്ത് തിരിഞ്ഞതെ ഓർമ ഉള്ളൂ... കയ്യും കെട്ടി മുന്നിൽ നിൽക്കുന്നു കാലേട്ടാ കാലേട്ടാ.... പാറുവിനെ നോക്കണേ പാറുവിനെ നോക്കണേ... പാറുവിനെ നോക്കണേ... ഞാൻ... ദേവു... വിളിച്ചതാ... പാറു ഫോണും കയ്യിൽ പിടിച്ചു തിരുപ്പിടിച്ചു കൊണ്ട് പറഞ്ഞു... അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ... വരുൺ പാറുവിനെ ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു.. അല്ല ഞാൻ പറഞ്ഞു എന്നേ ഉള്ളൂ.. വല്ലതും കേട്ടായിരുന്നോ... ഒരു സംശയത്തോടെ പാറു വരുണിനെ നോക്കി... ഏയ് നീയും ദേവപ്രിയയും വഴക്കിട്ടതും കേട്ടിട്ടില്ല എന്റെ മിട്ടായി സോപ്പിട്ട് വാങ്ങിക്കണം എന്നു പറഞ്ഞതും കേട്ടിട്ടില്ല..ഞാൻ ഇപ്പോൾ വന്നതേ ഉള്ളൂ... എന്തെ... ചിരി കടിച്ചു പിടിച്ചു കൊണ്ട് വരുൺ ചോദിച്ചു... ഏയ് ഒന്നുല്ല്യ.. എന്നാൽ ഞാൻ അടുക്കളയിലേക്ക് പോവാം ലേ... ഇളിച്ചു കൊണ്ട് പാറു ചോദിച്ചു.. ആ പൊക്കോ അതാണ്‌ നല്ലത്.. അതെ ഇളിയിൽ വരുണും പറഞ്ഞു... പാറു വരുണിനെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പോയി വല്യേട്ടനെ പോയി ഇടിച്ചു നിന്നു.... എന്റെ പാറുവേ നിന്റെ കണ്ണ് പിറകിൽ ആണോ.. നെറ്റി ഉഴിഞ്ഞു കൊണ്ട് വല്യേട്ടൻ പാറുവിനെ നോക്കി... സോറി ഞാൻ കണ്ടില്ല വല്യേട്ടാ.... പാറു മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു... വരുൺ ആട്ടിയതാവും അല്ലെ.. ആ വരവ് കണ്ടപ്പോൾ തോന്നി..

എന്തായാലും ഒരു മുട്ട് കൂടി മുട്ടിക്കോ.. കൊമ്പ് മുളക്കണ്ട.... വല്യേട്ടൻ പാറുവിന്റെ തലയിലെ രണ്ട് സൈഡിലും പിടിച്ചു കൊണ്ട് പറഞ്ഞു... ഒരു മുട്ടിക്കൽ ആയിരുന്നു..... വല്യേട്ടന്റെ തലയിലെ കിളികളും മൃഗങ്ങളും എല്ലാം ഓടി പോയി.... ഇനി മുട്ടാൻ വന്നാൽ ഇത്‌ ഓർത്താൽ മതി... പൊട്ടൻ കടിച്ച പോലെ നിൽക്കുന്ന വല്യേട്ടനെ നോക്കി പറഞ്ഞു കൊണ്ട് പാറു കിച്ചണിലേക്ക് പോയി... വെറുതെ ഇരന്നു വാങ്ങിയതല്ലേ.. എന്നാലും ഞാൻ കൊമ്പ് മുളക്കാതിരിക്കാൻ വേണ്ടി ചെയ്‍തതല്ലേ... വല്യേട്ടൻ പിറുപിറുത്തു തലയും ഉഴിഞ്ഞു റൂമിലേക്ക് പോയി.... ആരാരോ ആരിരാരോ അച്ഛന്റെ മോൻ ആരാരോ അമ്മക്ക് നീ കരികട്ട അല്ലെ അച്ഛന് നീ പൊന്നല്ലേ..... അമ്മക്ക് കരിക്കട്ട ആവും.. അച്ഛന്റെ പൊന്നാട്ടോ നീ.... ഉറങ്ങുന്ന പാപ്പുണ്ണിയെ തലോടി കൊണ്ട് വല്യേട്ടൻ പറഞ്ഞു... അതിന് ഉത്തരമെന്നോണം പാപ്പുണ്ണി വെടിപ്പായി വല്യേട്ടന്റെ മടിയിൽ ഒന്ന് സാധിച്ചു... ഏഹ് 😵😵😵....അച്ഛന്റെ പൊന്ന് എന്നല്ലേ പറഞ്ഞെ.. നീയെന്തിനാ എന്റെ മടിയിൽ തന്നെ ഒഴിക്കുന്നേ.. ഭാവിയിൽ നിനക്ക് പായ പാത്തി എന്ന് പേര് വരും കേട്ടോടാ പാ..... പ്പുണ്ണി... വല്യേട്ടൻ കുറച്ച് നീട്ടി പരത്തി പറഞ്ഞു.. പിന്നെ നീയൊക്കെ 28 കഴിഞ്ഞപ്പോൾ കക്കൂസിൽ പോയി ഒഴിക്കൽ ആയിരുന്നല്ലോ... 3ആം ക്ലാസ്സ്‌ വരെ കിടക്ക മുക്കി നനച്ചവൻ ആണ് കൊച്ചിനെ പഠിപ്പിക്കാൻ വരുന്നേ... അവിടേക്ക് വന്ന അച്ഛൻ പറഞ്ഞു... ഈ 😁😁അതൊക്കെ കഴിഞ്ഞ കാലം... അതൊക്കെ ഇവിടെ പറയുന്നത് എന്തിനാ...

എന്നും പറഞ്ഞു നൈസ് ആയി വല്യേട്ടൻ സ്ഥലം വിട്ടു... ജാതകം ഒന്ന് നോക്കണം.. രണ്ട് ദിവസം ആയിട്ട് ശനി ആണ്.. വിചാരിക്കുന്നത് ഒന്നും നടക്കുന്നില്ല.. അരുണേ നീ ലോക പരാജയം ആയി... എവിടെ ചെന്നാലും ട്രോൾ ട്രോൾ ട്രോൾ... വല്യേട്ടൻ സ്വയം പിറുപിറുത്തു... **💕 കുറച്ച് കഴിഞ്ഞപ്പോൾ ഒരു കാർ മുറ്റത്തു വന്നു നിന്നു.... സൗണ്ട് കേട്ടതും എല്ലാവരും പുറത്തേക്ക് വന്നു... പ്രൗഢിയും ആഡംബരവും നിറഞ്ഞ ആതുവിന്റെ പപ്പയും മമ്മയും കാറിൽ നിന്നിറങ്ങി... വല്യേട്ടന്റെ കണ്ണ് രണ്ടും കാറിനു മുകളിലെ പെട്ടിയിൽ ആണെങ്കിൽ പാറു ആന്റിയെ കണ്ട് കണ്ണും തള്ളി ഇരിക്കുവാണ്.. പുട്ടി വണ്ടി ഇറക്കി കൊണ്ട് വന്ന പോലെ... വെറുതെ അല്ല ചേച്ചി ഇങ്ങനെ ആയത്... ആതുവിനെ നോക്കി പാറു മനസ്സിൽ ഓർത്തു... വന്ന കാലിൽ നിൽക്കാതെ കേറി വാടോ.. എത്ര കാലം കൊണ്ട് കാണുന്നതാ... വീണാമ്മ നിമ്മി കുട്ടിയെ(ആതുവിന്റെ അമ്മ ) ചേർത്ത് പിടിച്ചു... ആ പ്രതാപാ എന്തൊക്കെ ഉണ്ട് വിശേഷം... കേറി വന്ന ആതുവിന്റെ അച്ഛനെ കൈ കൊടുത്ത് കൊണ്ട് അച്ഛൻ ചോദിച്ചു... ഓ എന്ത്.. ഇവിടെ വന്നപ്പോഴാ ഒന്ന് ശെരി ആയത്... ഇവിടത്തെ പച്ചപ്പും ഊഷ്മളതയും... ഓഹ് എത്ര കൊല്ലായി... പ്രതാപൻ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു... എടി ഇങ്ങേരു ഓം ശാന്തി ഓശാന കണ്ടതാ എന്ന് തോന്നുന്നു...

പഞ്ച് ഡയലോഗ് കാച്ചുന്നത് കണ്ടില്ലേ... വല്യേട്ടൻ പാറുവിന്റെ ചെവിയിൽ പറഞ്ഞു.. ആ ഞാൻ ആ പെട്ടി ഒക്കെ ഒന്ന് ഇറക്കട്ടേ.. പ്രതാപൻ കാറിന്റെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു.. അയ്യോ അങ്കിളെ... അങ്കിൾ പൊക്കോ.. ഇത്‌ ഞാനും ഇവനും ഇറക്കിക്കോളാ... ഞങ്ങൾക്ക് ഉള്ളതെ ഉള്ളൂ ഇത്‌.. വല്യേട്ടൻ ഇളിച്ചു കൊണ്ട് കാറിന്റെ അടുത്തേക്ക് ചെന്ന് പെട്ടി ഉഴിഞ്ഞു.... എല്ലാരും ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി.... വരുണും വല്യേട്ടനും പെട്ടി എടുക്കേണ്ട തിരക്കിൽ പെട്ടു.. പാറു ഒന്ന് തിരിഞ്ഞു കളിച്ചു അകത്തേക്ക് പോയി... ഏയ് കാക്കാ ഏയ് കാക്കാ പെട്ടീൽ എന്താണ്.... ചോക്ലേറ്റ് ഉണ്ട് ഡ്രസ്സ്‌ ഉണ്ട് നിനക്ക് വേണോ ടാ... എടുത്തോ മോനെ എടുത്തോ മോനെ പൈസ തരേണ്ട നീ.... മാണ്ട കാക്ക മാണ്ട കാക്ക പള്ളക്ക് കേടാണ്... വല്യേട്ടൻ പെട്ടി ഇറക്കുന്നതിനിടയിൽ നല്ല ഫോമിൽ പാടുവാണ്... എന്റെ ഏട്ടാ ഇങ്ങനെ ആർത്തി പാടില്ല.... വരുൺ വല്യേട്ടനെ കളിയാക്കി... വല്യേട്ടൻ ഒന്ന് ഇളിച്ചു കൊടുത്തു... എല്ലാം താങ്ങി പിടിച്ചു ഗസ്റ്റ് റൂമിൽ ലാന്റി.. **💕 ഇതാണ് മൂത്ത മോൻ അരുൺ... ഇത്‌ അവന്റെ ഭാര്യ ജ്വാല... അമ്മ പരിചയപ്പെടുത്തെണ്ട തിരക്കിൽ ആണ്... എവിടെ നമ്മുടെ പാപ്പുണ്ണി... നിമ്മി കുട്ടി സന്തോഷത്തോടെ ചോദിച്ചു... ഇതാ മമ്മ... അകത്തു നിന്നും പാപ്പുണ്ണിയെ എടുത്ത് കൊണ്ട് ആതു വന്നു...

പിന്നെ തലോടൽ ആയി പാടൽ ആയി... ഉറക്കൽ ആയി.... എവിടെ നമ്മടെ കാമുകൻ... പ്രതാപൻ ചിരിച്ചു കൊണ്ട് ചോദിച്ചു... വരുൺ അപ്പോഴേക്കും മുന്നിൽ ഹാജർ ആയി.. ഒപ്പം പാറുവിനെ ചേർത്ത് നിർത്തി... നൈസ് ആയി ചിലവില്ലാതെ കെട്ടി അല്ലെ... മോള് സുന്ദരി ആണ് ട്ടോ.. എല്ലാവരെയും ആതു പറഞ്ഞു അറിയാം... ചിരിയോടെ നിമ്മി പറഞ്ഞു... എന്നാൽ പിന്നെ ഫുഡ്‌ കഴിക്കാം.... കുറച്ച് നേരത്തെ സംസാരത്തിനു ശേഷം അച്ഛൻ പറഞ്ഞു... പിന്നെ പറയണ്ടല്ലോ.. ഫുഡ്‌ കണ്ടാൽ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണൂല ആ ടൈപ് ആൾക്കാർ ആണ്... പിന്നെ അമേരിക്കക്കാർക്ക് സദ്യയോട് ഇത്തിരി കൂടി കമ്പം കൂടുമല്ലോ.... ഇല എല്ലാം തുടച്ചു വൃത്തിയാക്കി രണ്ടാളും എണീറ്റു... വിശേഷങ്ങളും ഒരു ഉറക്കവും കഴിഞ്ഞപ്പോഴേക്കും സന്ധ്യ ആയിരുന്നു.. പണി എല്ലാം കഴിഞ്ഞു എല്ലാവരും ഒത്തു കൂടി... പെട്ടി പൊട്ടിക്കുവാണെന്ന് മണത്തറിഞ്ഞ വല്യേട്ടൻ ഹാജർ ആയി.. എല്ലാവരുടെയും മുന്നിൽ ആയി വരുണും... എന്നേ നേരത്തെ ട്രോളി നീ ഗപ് അടിക്കാൻ നോക്കുന്നോ... വല്യേട്ടൻ ഉന്തി തള്ളി കേറി വരുണിന്റെ ചെവിയിൽ ചോദിച്ചു... ഇതിനങ്ങനെ പ്രായ വ്യത്യാസം ഒന്നും ഇല്ല്യാ... വേണേൽ കേറി നിന്നോ.. കിട്ടിയത് പെറുക്കി ഓടാം... വരുൺ അഭിപ്രായം കാച്ചി...

നീ എന്നേക്കാൾ തറ ആണല്ലോ... വല്യേട്ടൻ വരുണിനെ ഉഴിഞ്ഞു നോക്കി... ഇക്കാര്യത്തിൽ മാത്രം... വരുൺ ഇളിച്ചു കാണിച്ചു... മിട്ടായി.. ചോക്ലേറ്റ്... നട്സ്... ഡ്രസ്സ്‌.. അങ്ങനെ ഇല്ലാത്ത സാധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല... അല്ല ഇവര് നിർത്തി പൊന്നതാണോ... ഒരു വട്ടം കൂടി പോയി വരാൻ പറ.. വേണേൽ ഞാനും പോവാം.. കുറച്ച് ഇംഗ്ലീഷ് ഒക്കെ പഠിച്ചു വരാലോ... മുട്ടായി തിന്ന് കൊണ്ട് വല്യേട്ടൻ പൊന്നുവിന്റെ ചെവിയിൽ പറഞ്ഞു... ഒന്ന് മിണ്ടാതിരിക് മനുഷ്യാ... പൊന്നു വല്യേട്ടന്റെ തുടയിൽ പിച്ചി... ഓ.... വല്യേട്ടൻ ഉഴിഞ്ഞു കൊണ്ട് പാറുവിനെ നോക്കി... അവിടെ ഒരു വളിച്ച ചിരി . വല്യേട്ടനും ഇളിച്ചു കാണിച്ചു.. വല്യ ചിലവ് ഒന്നും ഇല്ല്യല്ലോ... നാളെ ആണ് തിരുവോണം.. അതിന്റെ പണി ഉള്ളത് കൊണ്ടും നേരത്തെ എണീക്കേണ്ടത് കൊണ്ടും എല്ലാവരും ഗുഡ് നൈറ്റ്‌ പറഞ്ഞു പോയി.................ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story