നിന്നിലലിയാൻ: ഭാഗം 108

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ലാസ്റ്റ് പ്രണവ് ഏട്ടൻ ഇവിടം വരെ എത്തിയല്ലേ... കൊച്ച് കള്ളൻ 🤭🤭 ദേവു ഇളിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു... ഞാൻ പോവാ... വല്യേട്ടൻ പ്രണവിന്റെ ചെവിയിൽ പറഞ്ഞു.. പ്രണവ് കണ്ണ് കാണിച്ചു വല്യേട്ടനെ പിടിച്ചിരുത്തി... ഇതാരാ... നിമ്മി കുട്ടി തുടക്കം ഇട്ടു... അച്ഛൻ നിന്ന് പരുങ്ങി കളിക്കുന്നു.... അമ്മ ഇളിച്ചു നിൽക്കുന്നു... പാറു ആണേൽ ഇവളെ ഞാൻ തല്ലിക്കൊല്ലും എന്ന രീതിയിൽ മുഖം കുട്ടി കലം പോലെ കേറ്റി പിടിച്ചു നിൽക്കുന്നു... പൊന്നു ചേച്ചി നൈസ് ആയിട്ട് മുങ്ങി... ഞാൻ ഇതൊന്ന് കരക്കെത്തിക്കാൻ ശ്രമിക്കുവല്ലായിരുന്നോ.. എല്ലാം വെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി... ലെ ആതു... ആന്റി ഞാൻ.... പറഞ്ഞു തുടങ്ങിയില്ല അപ്പോഴേക്കും വല്യേട്ടൻ 2, 3 ബിസ്ക്കറ്റ് എടുത്തു ദേവുവിന്റെ വായിൽ തിരുകി കൊടുത്തു... കഴിച്ചോ ട്ടോ... പാറു നീ ഇവളെ വിളിച്ചു കൊണ്ട് പൊ... വല്യേട്ടൻ കണ്ണ് കാട്ടി... കേൾക്കേണ്ട താമസം പിടിച്ച പിടിയാലേ ദേവുവിനെയും കൊണ്ട് പാറു മുകളിലേക്ക് പോയി... നീ എന്ത് പണിയാ കാണിച്ചേ എന്റെ ദേവു.. വാതിൽ ചാരി കൊണ്ട് പാറു ചോദിച്ചു... എന്താടി.. എന്നാലും കാര്യങ്ങൾ ഇവിടെ എത്തിയ വിവരം നീ എന്നോട് പറഞ്ഞില്ലല്ലോ... പോക്കി തിന്നു കൊണ്ട് ദേവു പറഞ്ഞു.. എടി പൊട്ടി ആതു ചേച്ചിയുടെ അച്ഛനും അമ്മയ്ക്കും അറിയില്ല ഇക്കാര്യം...

ഇത്‌ സാധാ പെണ്ണുകാണൽ ആണെന്നാ വിചാരിച്ചിരിക്കുന്നെ... പാറു അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് പറഞ്ഞു.. കൊഴപ്പായോ 🙄🙄... ദേവു അന്തം വിട്ട് ചോദിച്ചു... കുഴപ്പം ആയാൽ ആതു ചേച്ചി തന്നെ നിന്നെ തെക്കോട്ടു എടുപ്പിക്കും... പാറു ദേവുവിന്റെ അടുത്തിരുന്നു... അപ്പൊ എന്റെ വന്തേട്ടൻ 😲😲... ദേവു ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.. അപ്പോഴും അവളുടെ ഒരു വന്തേട്ടൻ... എന്റെ ദേവു നീയെന്തൊക്കെയാ വിളിച്ചു പറഞ്ഞെ.. എങ്ങാനും പണി പാളിയാൽ ഉണ്ടല്ലോ... പാറു തലക്കും കൈ കൊടുത്തിരുന്നു... പാളിയാൽ പറയണേ.. മതില് ചാടി ഓടാനാ.. അതുവരെ ഞാൻ കിടക്കട്ടെ... എന്നും പറഞ്ഞു ദേവു ബെഡിൽ നിവർന്നു കിടന്നു... സ്വന്തം കാര്യത്തിലും ഈ ശുഷ്‌കാന്തി ഉണ്ടായാൽ മതി... പാറു പിറുപിറുത്തു... ***💕 അല്ല അതാരാ.... നിമ്മി കുട്ടി അതിമേ തന്നെ ആണ്... അത് പാറുവിന്റെ ഫ്രണ്ട് ആണ്... അച്ഛൻ ചാടി കേറി പറഞ്ഞു... അല്ല അപ്പോൾ മോനെ എങ്ങനെയാ അറിയുന്നേ... പ്രതാപ് അങ്കിളിനു ഡൌട്ട്... അത് പിന്നെ ഇവരുടെ കോളേജിൽ ആണല്ലോ ഇവൻ പഠിച്ചിരുന്നെ... ഇവന്റെ ജൂനിയർ ആണല്ലോ അവര്.. അവരുടെ സീനിയർ ആണല്ലോ ഇവൻ.. ഒരേ കോളേജിൽ ആണല്ലോ.. അപ്പോൾ കണ്ട് കണ്ട് പരിചയം ആയതാവും..

അതുകൊണ്ട് ഇവിടെ വെച്ച് കണ്ടപ്പോൾ അവൾക്കും അവളെ ഇവിടെ വെച്ച് കണ്ടപ്പോൾ ഇവനും ഒരിതായി കാണും.. ആ ഇതിൽ ആയിരിക്കും അവള് ഇവനെ കുറിച്ച് ഇങ്ങനെ പറഞ്ഞത്... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. പ്രതാപ് അങ്കിൾ തല തിരിഞ്ഞു നിമ്മിയെ നോക്കി... നിമ്മി കുട്ടി പ്രതാപ് ഏട്ടനേയും... ഇതെന്താ ഇപ്പോൾ ഏട്ടൻ പറഞ്ഞെ.. വരുൺ നൈസ് ആയിട്ട് വല്യേട്ടനെ തോണ്ടി ചോദിച്ചു.. ആ 🤔🤔..കാര്യം എന്തായാലും അവർക്ക് മനസിലാവാഞ്ഞാൽ മതി അത്രേ ഉള്ളൂ... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... അല്ല എന്നാലും ആ കുട്ടി പറഞ്ഞതിൽ... ആന്റി ഇപ്പോഴും അവിടെ നിന്ന് പൊരുന്നേ ഉള്ളൂ... എന്റെ നിമ്മിയെ.. അതൊക്കെ വിട്ട് ഈ കാര്യത്തിലേക്ക് വാ... ആന്റിയെ കൂടുതൽ ചിന്തിപ്പിക്കാതെ അച്ഛൻ ഇടയിൽ കയറി... അച്ഛൻ അമ്മയെ തേച്ചോ.. എന്റെ നിമ്മിയെ എന്നൊക്കെ വിളിക്കുന്നു... അമേരിക്കക്കാരിയെ കണ്ടപ്പോൾ.. മ്മ് മ്മ്മ് ഡഗ ഡഗ 😌😌😌 വല്യേട്ടൻ ഒന്ന് ആത്മകഥിച്ചു... പ്യാവം പ്രണവ് നല്ലോണം വിയർത്തിട്ടുണ്ട്.. ഫാനിനു സ്പീഡ് പോര 😁😁 മോൻ എന്ത് വരെ പഠിച്ചു... പ്രതാപ് അങ്കിൾ ചോദിച്ചു...

ഞാൻ MBA കഴിഞ്ഞു അങ്കിൾ... പ്രണവ് ഏട്ടൻ നിഷ്കുവോടെ പറഞ്ഞു.. അപ്പൊ ഡിഗ്രി ഏതായിരുന്നു.. നിമ്മിക്കുട്ടി 😝😝 ഡിഗ്രി BBA ആയിരുന്നു... പ്രണവ് സ്നേഹപൂർവ്വം പറഞ്ഞു... അതെന്താ ഡിഗ്രി BBA എടുത്തേ.. ഇത്തവണ വല്യേട്ടൻ... പിജി MBA എടുക്കാൻ വേണ്ടി ഡിഗ്രി BBA എടുത്തു... പ്രണവ് ഇളിച്ചു കൊണ്ട് പറഞ്ഞു... വല്യേട്ടൻ പ്ലിംഗ് പ്ലിംഗ്.... 😝😝😝 നല്ലതാ.. ഞാനും അതായിരുന്നു... വല്യേട്ടനും ഇളിച്ചു കൊണ്ട് പറഞ്ഞു.. കാര്യങ്ങൾ ഒക്കെ സംസാരിച്ചു വിവരം തരാം എന്ന് പറഞ്ഞു പ്രണവും വീട്ടുകാരും ജീവനും കൊണ്ട് ഓടി.. അല്ല ഇനിയും ആന്റി "എന്നാലും ആ കുട്ടി " എന്നും പറഞ്ഞാലേ കല്യാണം പോയിട്ട് അടിയന്തിരം നടത്തേണ്ടി വരും അതും രണ്ടെണ്ണം.. ദേവുവിന്റെയും പിന്നെ ആതുവിന്റെയും... ദേവുവിനെ ആതു കൊല്ലുമ്പോൾ ആതുവിനെ പ്രണയ വിരോധികൾ ആയ അച്ഛനും അമ്മേം കൊല്ലും.. ഒന്നായാലും ഒലക്ക കൊണ്ടുള്ള അടി നിർബന്ധാ 💃💃 ,***💕 എടി ദേവു കോവു.... നിനക്ക് എന്തിന്റെ കേടായിരുന്നു... പ്രണവ് പോയതും മോളിലേക്ക് കയറി വാതിൽ തള്ളി തുറന്ന് ഷാൾ വലിച്ചൂരി നിലത്തേക്ക് ഇട്ട് കൊണ്ട് ആതു ചീറി... ദേവു ആണേൽ ഇതൊന്നും കേൾക്കാതെ നല്ല ഉറക്കം ആണ്..

ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്ന പാറു ഉണ്ടക്കണ്ണും തുറന്നു ആതുവിന്റെ സ്ഥായീ ഭാവം നിരീക്ഷിക്കേണ്ട തിരക്കിൽ ആണ്... കിടക്കുന്ന കിടപ്പ് കണ്ടോ 🙄🙄എനിക്കങ്ങോട്ട് ചൊറിഞ്ഞു വരുന്നുണ്ട്... ആതു മുഖം കൂർപ്പിച്ചു കൊണ്ട് പറഞ്ഞു.. ചൊറിയുന്നുണ്ടേൽ പോയി കുളിക്കണം മിഷ്ടർ... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു.. ആതു അതൊന്നും നോക്കാതെ ഒറ്റ ചവിട്ട് ദേവുവിനെ... 😌😌 സ്ഥലം മാറി കിടന്നിട്ട് ആണെന്ന് തോന്നുന്നു.. തെന്നി താഴെ വീണു.. ഇളിച്ചു കൊണ്ട് ദേവു എണീറ്റിരുന്നു.. കാര്യം ആക്കണ്ട ഉറക്ക പിച്ചിന്റെ ആണ് 🤭🤭... ങേ 🙄....ഞാൻ ചവിട്ടിയത് വേസ്റ്റ് ആയി പോയോ.. ലെ ആതു.. എടി ദേവ നീയെന്താ താഴെ കിടക്കുന്നെ.. അങ്ങോട്ട് ഓടി കിതച്ചു കേറി വന്ന വരുൺ ചോദിച്ചു.. കട്ടിലിൽ നിന്ന് വീണതാ.. സ്ഥലം മാറി കിടന്നത് കൊണ്ട് സാറേ.. തല മാന്തി ബെഡിലേക്ക് ഇരുന്ന് കൊണ്ട് ദേവു പറഞ്ഞു... ആഹ്.. ഇവളുടെ അമ്മ എന്ത് ചോദിച്ചാലും കമാ എന്നൊരക്ഷരം മിണ്ടി പോവരുത്... വരുൺ ദേവുവിന് ക്ലാസ്സ്‌ എടുക്കുന്ന തിരക്കിൽ ആണ്.. കമ രണ്ടക്ഷരം ഇല്ലേ... ഈ സാറിന് ബുദ്ധി ഇല്ല്യാ.. എന്തായാലും ആ രണ്ടക്ഷരം ഒഴിച്ചു ബാക്കി ഒക്കെ പറയാലോ.. ദേവു വരുണിനു തലയാട്ടി കൊടുത്ത് മനസ്സിൽ ആലോചിച്ചു... എന്നാലും നീ കൊളമാക്കിയിരുന്നേൽ..

എന്റെ അന്തപ്പാ... ആതു മെപ്പോട്ട് നോക്കി പറഞ്ഞു.. അതാരാ അന്തപ്പൻ.. അമ്മായി അച്ഛന്റെ പേരാണോ... ദേവുവിന് ചംചയം 🤔🤔 അമ്മായി അപ്പൻ അല്ലടി.. അങ്ങനെ ഒരു ഗോഡ് ഇല്ലേ ഗോഡ് ഗോഡ്... ആതു ചിന്തിയിൽ ആണ്ടു.. നീ ഉദ്ദേശിച്ച അപ്പൻ വായില്ലാ കുന്നില്ലപ്പൻ ആണോ... വരുൺ ആതുവിനെ തോണ്ടി ചോദിച്ചു.. അത്രേം വലിയ അപ്പൻ അല്ല ചെറിയ അപ്പനാ.. ലെ ആതു... എന്നാലും അത് ഏത് അപ്പനാ... 🙄🙄 ആലോചിച്ചു ആലോചിച്ചു ദേവു നിലത്തിരുന്നു... ആതു കട്ടിലിൽ കിടന്നു... വരുൺ ആണേൽ ഡ്രസിങ് റൂമിൽ കയറി ആലോച്ചനോട് ആലോചന.. പാറു പിന്നെ ബാത്‌റൂം ആദ്യമേ ബുക്ക്‌ ചെയ്തു 😤😤... എന്നാലും അപ്പന്റെ കാര്യത്തിൽ ഒരു തീരുമാനം ആയില്ല 😖😖 **💕 തിരക്കൊക്കെ ഒഴിഞ്ഞതും വല്യേട്ടൻ അടുക്കളയിൽ ചെന്ന് ഫ്രിഡ്ജ് തപ്പുന്ന തിരക്കിൽ ആണ്.. നീ എന്താ തപ്പുന്നെ... വല്യേട്ടൻ തിരയുന്നത് കണ്ട് അമ്മ ചോദിച്ചു... നാരങ്ങ... കഴിഞ്ഞോ കാണുന്നില്ലല്ലോ.. വല്യേട്ടൻ തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു.. ആകെ ഉള്ള ഒന്നല്ലേ നീ ഇന്നലെ കലക്കി കുടിച്ചത്.. അമ്മ കെറുവിച്ചു കൊണ്ട് പറഞ്ഞു.. കഴിഞ്ഞാൽ വാങ്ങി വെച്ചൂടെ.... വല്യേട്ടൻ നിലത്ത് രണ്ട് ചവിട്ട് ചവിട്ടി.. ആഹാ അത് കൊള്ളാം.. നിങ്ങളൊക്കെ അല്ലെ രാവിലെ മുതൽ അന്ത്യോളം വരെ പുറത്ത് നിരങ്ങുന്നത്...

വാങ്ങി വെച്ചൂടെ... അടുപ്പിൽ നിന്നും കറി ഇറക്കി വെച്ചു അമ്മ പറഞ്ഞു... ഓ പിന്നെ ഒരു രണ്ട് കിലോ നാരങ്ങ വാങ്ങാനല്ലേ ഓഫീസിൽ കിടന്ന് മറിക്കുന്ന ഞങ്ങൾ... വല്യേട്ടൻ കിടന്ന് തുള്ളി... രണ്ട് മൂന്ന് കിലോ നാരങ്ങ വാങ്ങാൻ ഇവളെന്താ ഇവിടെ സർവത്തു കട നടത്തുന്നുണ്ടോ... അടുക്കളയിലേക്ക് വന്ന അച്ഛൻ ചോദിച്ചു.. ഈ തന്തപ്പിടി ഞാൻ എവിടെ പോയാലും പിന്നാലെ ഉണ്ടല്ലോ.. ട്രോളി ട്രോളി ഞാൻ വഴിയാധാരം ആവും... വല്യേട്ടൻ പിറുപിറുത്തു കൊണ്ട് അടുക്കളയിൽ നിന്നും വലിഞ്ഞു... ***💕 എല്ലാവരും ഹാളിൽ ഒത്തു കൂടി... മോളുടെ വീട് എവിടെയാ... ആന്റി ദേവുവിനെ വിടാൻ ഉദ്ദേശം ഇല്ല്യാ... അത് കേട്ടതും ദേവു വരുണിനെ നോക്കി... വരുൺ ദേവുവിനെ നോക്കി ഇളിച്ചു കൊടുത്തു.. കമ എന്നക്ഷരം അല്ലെ പറയണ്ട എന്ന് പറഞ്ഞുള്ളു ബാക്കി പറയാം... (ആത്മ of ദേവു ) എന്റെ വീട് ജാനിയുന്റെ വീടിന്റെ ....റച്ചു അപ്പുറത്താ... ദേവു ക മിണുങ്ങി കൊണ്ട് പറഞ്ഞു... പാറുവിന്റെ വീട് എവിടെയാ മോളെ... പ്രതാപ് അങ്കിൾ പാറുവിനെ നോക്കി ചോദിച്ചു.. അവളുടെ വീട് എന്റെ വീടിന്റെ.. റച്ചു അപ്പുറത്താ...

അതും പറഞ്ഞു ദേവു വരുണിനെ നോക്കി... കറക്റ്റ് അല്ലെ ഞാൻ ക എന്നക്ഷരം മിണ്ടിയിട്ടില്ല.... എന്നർത്ഥത്തിൽ... വരുൺ ആണേൽ ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ... ബാക്കി ഉള്ളവർ ഇവളിന്തോന്ന് പറയുന്നു 🙄🙄.... നിനക്ക് എങ്ങനെ പ്രണവിനെ അറിയാം... നിമ്മിക്കുട്ടി ദേവുവിനെ തലോടി കൊണ്ട് ചോദിച്ചു.. പ്രണവ് ഏട്ടൻ ഞങ്ങടെ ..ളേജിലെ സീനിയർ ആണല്ലോ... അങ്ങനെ പരിചയം ഉണ്ട്.. അതാണ്‌ അല്ലാതെ എനിക്ക് ആതു ചേച്ചിയെ പെണ്ണ് ..ണാൻ വന്നത് ഒന്നും അറിയില്ല... ഇളിച്ചു കൊണ്ട് ദേവു പിന്നേം വരുണിനെ നോക്കി... വരുൺ മുഖം പൊത്തി ഇരിക്കുവാണ്... എന്റെ മുത്തപ്പാ... അല്ല നീയെന്താ കമ അക്ഷരം മിണുങ്ങി പറയുന്നേ... വല്യേട്ടന്റെ ചംചയം ന്യായം... ആ ഇപ്പോൾ അല്ലെ ആ അപ്പനെ കിട്ടിയത്... ഞാൻ നേരത്തെ ഉദ്ദേശിച്ച അപ്പൻ ഈ അപ്പനെയാ.. താങ്ക്സ് വല്യേട്ടാ... ആതു തുള്ളി കളിച്ചു കൊണ്ട് പറഞ്ഞു... അയ്യേ.. എന്തോന്നിത്... വല്യേട്ടൻ ആതുവിനെ നോക്കി പറഞ്ഞു.. മുത്തപ്പനെ ആയിരുന്നോ അന്തപ്പൻ എന്ന് വിളിച്ചേ.. 😵 വരുൺ തലക്ക് കൈ കൊടുത്തിരുന്നു... ഞാൻ അറിയാത്തത് കൊണ്ടല്ലേ വരുണേട്ടൻ അപ്പോഴേക്കും വായില്ലപ്പൻ ആക്കിയില്ലേ... ആതു കെറുവിച്ചു കൊണ്ട് പറഞ്ഞു... വായില്ലപ്പൻ അല്ല ആതുവേ വായില്ലാ കുന്നിലപ്പൻ...

പൊന്നു ചേച്ചി തെറ്റ്‌ തിരുത്തി... (ദൈവങ്ങളെ പ്രാകല്ലേ.. ഈ പ്യാവം നിലാവ് സ്റ്റോറിക്ക് വേണ്ടി എഴുതുന്നതാ.. പിണങ്ങല്ലേ.. ഇതവണത്തേക്ക് ക്ഷമിക്കണേ.. ഇനി ആവർത്തിക്കില്ല.. ചത്യം 🙏🙏🙏) അതിനെങ്ങനെയാ... ഇതിനാണ് പല്ല് തേക്കുമ്പോൾ നാവ് വടിക്കണം നാവ് വടിക്കണം എന്ന് പറയുന്നത്... ട്ളന്ഗ്ലിഞർ വാങ്ങി കൊടുക്ക്... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. എന്ത് ഞർ... 😝😝 അച്ഛൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു.. മനസിലായില്ലേ.. ട്ളന്ഗ്ലിഞർ...ന്തേ... വല്യേട്ടൻ പിന്നേം വല്യ ഗമയിൽ പറഞ്ഞു.. ഓ വല്യേട്ടാ ട്ളന്ഗ്ലിഞർ അല്ല.... ശോ വാവ വായ പൊത്തി ചിരിച്ചു... ആദ്യം നിന്റെ നാവ് ആദ്യം വടിക്ക് എന്നിട്ട് മതി മറ്റുള്ളവരുടെ.. അമ്മ കെറുവിച്ചു കൊണ്ട് എണീറ്റ് പോയി... എന്തായാലും എല്ലാവർക്കും മനസിലായല്ലോ.. സഭ പിരിച്ചു വിട്ടു.. എണീറ്റ് പോയെ.. ചമ്മി നാറിയ വല്യേട്ടൻ എണീറ്റ് പോയി... *💕 ഞാൻ വന്നത് എന്തിനാണെന്ന് അറിയുമോ.. ഫുഡ്‌ കഴിച്ചു വിശ്രമത്തിൽ ഇരിക്കുവായിരുന്ന ദേവു പാറുവിനോട് ചോദിച്ചു... എന്നേ കാണാൻ അല്ലേ.. പാറു ഇളിച്ചു കൊണ്ട് ചോദിച്ചു.. ഓ പിന്നെ നിന്നെ കാണാൻ... നിന്നെ കാണാൻ നിന്റെ കെട്ട്യോൻ ഇല്ലേ.. ഞാൻ അമേരിക്കൻ മിട്ടായി കഴിക്കാൻ വന്നതാ.. ആ എടുക്ക് എടുക്ക്...

ദേവു കൈ കാട്ടി കൊണ്ട് പറഞ്ഞു... ഓ ആർത്തി പണ്ടാരം.. പാറു കെറുവിച്ചു കൊണ്ട് പറഞ്ഞു.. നീ അങ്ങനെ പറയല്ലേ.. പണ്ട് ഗർഭിണി ആണെന്ന് പറഞ്ഞു എന്നേ പറ്റിച്ചിട്ട് നീ എന്റെ പൈസ ഊറ്റിയതും എന്റെ ചോറ് തിന്നതും ഒന്നും ഞാൻ മറന്നിട്ടില്ല.. അത്രയ്ക്കൊന്നും ഇത്‌ വരില്ല.. എടുത്തിട്ട് വന്നേ... ദേവു ഗൗരവത്തോടെ പറഞ്ഞു... പാറു ദേവുവിനെ സൂക്ഷിച്ചൊന്ന് നോക്കി... ഒന്നെങ്കിലും ഒന്ന് താടി.. ഞാൻ കഷ്ടപ്പെട്ട് വന്നതല്ലേ... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.. ആ ഇവിടെ ഇരിക്ക്.. ഞാൻ കൊണ്ട് വരാം.. സ്റ്റെപ് കേറുന്നതിനിടയിൽ പാറു പറഞ്ഞു.. ഓ അലമാരയിൽ പൂട്ടി വെച്ചേക്കുവാണോ.. ഞാൻ സ്വർണം അല്ലല്ലോ ചോദിച്ചേ.. ഒരു മിട്ടായി അല്ല.. വലുത് നോക്കി എടുത്തോ.. മോളിലേക്ക് നോക്കി ദേവു വിളിച്ചു പറഞ്ഞു... റൂമിലേക്ക് ചെന്നപ്പോൾ വരുൺ ലാപ്പും കുത്തി പിടിച്ചു ഇരിക്കുന്നതാണ് കണ്ടത്... ഓഹ് ഭവതിക്ക് ഇപ്പൊഴെങ്കിലും എഴുന്നള്ളാൻ തോന്നിയല്ലോ... ലാപ്പിൽ നിന്ന് കണ്ണുയർത്തി കൊണ്ട് വരുൺ പറഞ്ഞു.. അതാ ഞാൻ നിങ്ങളെ തിരക്കി വന്നതല്ല.. ദേവുവിന് മിട്ടായി എടുക്കാൻ വന്നതാ.. വർക്ക്‌ ചെയ്തോ ട്ടോ... ഇളിച്ചു കൊണ്ട് പാറു കബോർഡ് തിരയാൻ തുടങ്ങി... വരുണിന്റെ കൈകൾ പാറുവിനെ പിറകിലൂടെ പുണർന്നു... വരുണേട്ടാ ദേവു ഉണ്ട് ട്ടോ അവിടെ.. മാറി നിന്നെ.. മിട്ടായി കയ്യിൽ എടുത്ത് വരുണിനെ തള്ളി മാറ്റി കൊണ്ട് പാറു പറഞ്ഞു.. ഓ നിനക്ക് അല്ലേലും നിന്റെ ഫ്രണ്ട്സിനെ കിട്ടിയാൽ എന്നേ ഒന്നും വേണ്ടല്ലോ..

ഒരാഴ്ച ഞാൻ ലീവ് എടുത്തിട്ട് ഞാൻ ആരായി... 😪😪 വരുൺ ഇത്തിരി സങ്കടം മുഖത്ത് ഫിറ്റ്‌ ചെയ്തു.. അയ്യേ ഒരു പൊടിക്ക് ഓവർ ആണുട്ടോ കാലാ.. ഇളിച്ചു കൊണ്ട് പാറു വരുണിന്റെ കവിളിൽ തട്ടി.. ഓ ഇപ്പോൾ നമ്മൾ വെറും കറിവേപ്പില ആയിക്കോട്ടെ.. വരുൺ സെന്റി അടിച്ചു അവിടെ തന്നെ നിന്നു... പാറു ഏന്തി വലിഞ്ഞു വരുണിന്റെ കവിളിൽ ഉമ്മ വെച്ചു... പിന്നെ പറയണ്ടല്ലോ റോമൻസിന്റെ അസ്കിത ഉള്ള വരുൺ പിടിച്ച പിടിയാലേ പാറുവിന്റെ ചുണ്ടിലേക്ക് അടുത്തു... സാറേ നോ 🙄🙄🙈🙈 പാറുവിനെ കാണാതെ തിരഞ്ഞു വന്ന ദേവു കാണുന്നത് ലത് 😝😝... വരുൺ വേഗം പിടി വിട്ട് കട്ടിലിൽ പോയി ഇരുന്ന് ദേവുവിനെ നോക്കി ഇളിച്ചു... ദൈവമേ.. പ്യാവം പ്രായപൂർത്തി ആയ ഒരുകൊച്ചിനെ പ്രലോഭിപ്പിക്കുന്നോ... ദേവു അവിടെ തന്നെ നിന്ന് കൊണ്ട് പാറുവിനെ നോക്കി.. എന്റെ കണ്ണിൽ കരട് പോയതാടി. അല്ലാതെ.. പാറു കിടന്ന് വിക്കി... ഓ കരട് പോക്ക് ഇനി കൂടും... വായ പൊത്തി ചിരിച്ചു കൊണ്ട് ദേവു പറഞ്ഞു.. ഇന്നാ മുട്ടായി.. വിഷയം മാറ്റിക്കൊണ്ട് പാറു പറഞ്ഞു...

എടി ഞാൻ പോവാ.. എനിക്കിപ്പോ വന്തേട്ടനെ കാണണം.. മിട്ടായി പാറുവിന്റെ കയ്യിൽ നിന്ന് വാങ്ങി നഖം കടിച്ചു നിലത്ത് കളം വരച്ചു കൊണ്ട് ദേവു പറഞ്ഞു... വരുൺ ആണെങ്കിൽ ഇതൊക്കെ ആദ്യമായി കാണുന്ന ഷോക്കിൽ ഇരിക്കുവാ.. പാറുവിന് ഇതൊന്നും കണ്ടിട്ടില്ലല്ലോ 🙄🙄... എന്താടി നിന്ന് താളം ചവിട്ടുന്നെ.. നീ പൊക്കോ അതാണ്‌ നല്ലത്.. ദേവുവിനെ വലിച്ചു താഴേക്ക് പോവുന്നതിനിടയിൽ പാറു പറഞ്ഞു.. ആ ഞാൻ പോവന്നെ ആണ് ഫോണിൽ കൂടി എങ്കിലും ഒരുമ്മ വാങ്ങിയിട്ടേ ഇന്നിനി എനിക്കൊരു വിശ്രമം ഉള്ളൂ.. മൂപ്പർ തെറ്റാടി എന്നോട്... നിങ്ങള് ആണേൽ എന്നേ കൊതിപ്പിച്ചില്ലെടി.. ദേവു ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.. ഇത്‌ കടിക്കുമോ.. പാറു വല്ലാത്തൊരു അവസ്ഥയിൽ ആയി പോയി... ദേവു പിന്നെ അവിടെ നിൽക്കാതെ എല്ലാവരോടും യാത്ര പറഞ്ഞു പ്രത്യേകിച്ച് നിമ്മി കുട്ടിയോടും പ്രതാപിനോടും ഒരുമ്മക്ക് വേണ്ടി സ്ഥലം കാലിയാക്കി.... 🏃‍♀️🏃‍♀️ .............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story