നിന്നിലലിയാൻ: ഭാഗം 109

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

അതില്ലേ.... സോറി.... ദേവു വീട്ടിൽ എത്തിയ ഉടനെ വന്തേട്ടനെ സോപ്പിടാനുള്ള തിരക്കിൽ ആണ്... ഓ കൊണ്ട് പോയി ഉപ്പിലിട് നിന്റെ ഒരു സോറി... വന്തേട്ടൻ കലിപ്പ് മോഡ് ഓൺ 😬😬... അതൊക്കെ ഞാൻ തമാശക്ക് പറഞ്ഞതല്ലേ.. എനിക്കറിയാലോ അങ്ങനെ ഒന്നും ഇല്ലാന്ന്... തെറ്റി കഴിഞ്ഞു മിണ്ടുമ്പോൾ സ്നേഹം കൂടും.. അതിന് വേണ്ടിയാ... ദേവു പതപ്പിക്കൽ തുടങ്ങി... ഓ... ഇപ്പോഴാണോ തമ്പുരാട്ടിക്ക് ബോധം വന്നേ...... നേരം ഇല്ലാത്ത നേരത്ത് വിളിച്ചു വാട്സ്ആപ്പ് ചാറ്റ് ലിസ്റ്റ് സെന്റാൻ പറഞ്ഞിട്ട് അത് സെന്റി തന്നു.... അപ്പൊ തുടങ്ങിയതാണ് നിനക്ക്.... വന്തേട്ടൻ ചൂടായി കൊണ്ട് പറഞ്ഞു... അത് ഞാൻ ഇല്ലേ.. ശ്യാമ എന്ന കോൺടാക്ട് ഇല്ലേ നിങ്ങടെ ചാറ്റിൽ... ലാസ്റ്റ് നിങ്ങള് ഉമ്മ കൊടുത്ത് അല്ലേ ചാറ്റ് നിർത്തിയേക്കുന്നെ.. ഞാൻ കരുതി... ദേവു പറഞ്ഞു നിർത്തി... ശ്യാമ അല്ലേടി കൂതറെ അത് ശ്യം. A ആണ്.. ഇനിഷ്യൽ ആണ് A.... വന്തേട്ടൻ ചിറി ഇളിഞ്ഞു കൊണ്ട് പറഞ്ഞു.. ശ്യം ആയിരുന്നോ.. അങ്ങനെ വരട്ടെ.. ശ്യം കഴിഞ്ഞ് ഒരു കുത്ത് ഇട്ടൂടെ... ഹിഹി... ഒരുമ്മ തന്നോ എന്നാൽ ഞാൻ ഇനി സംശയിക്കില്ല... ദേവു കളി വിട്ട് പതുക്കെ കാര്യത്തിലേക്ക് കിടന്നു.. പോയി പണി നോക്കെടി... നീയെന്താ വിളിച്ചേ അച്ചിങ്ങ മോറാ എന്ന് ലെ... അച്ചിങ്ങാമോറന്റെ ഉമ്മ അച്ചിങ്ങ മോറി വാങ്ങേണ്ട... അതും പറഞ്ഞു വന്തേട്ടൻ കാൾ കട്ട്‌ ചെയ്തു.. പുല്ല്.. പട്ടി.. തെണ്ടി.. നാറി.. ചെറ്റ.. അലവലാതി..... ദേവു ബെഡിലേക്ക് ഫോൺ എറിഞ്ഞു കൊണ്ട് പിറുപിറുത്തു...

ഏത് നേരത്താ എനിക്ക് അച്ചിങ്ങ മോറൻ എന്ന് വിളിക്കാൻ തോന്നിയെ.. വല്ല മൊച്ച മോറൻ എന്നോ കള്ള പന്നി എന്നോ വിളിച്ചാൽ മതിയായിരുന്നു.. ഇനിയിപ്പോ എന്താ ഒരുമ്മ കിട്ടാൻ വഴി.. 😬🤔 ദേവു അടുത്ത ഐഡിയ ആലോചിച്ചു... **💕 ഓഹ് എപ്പോൾ തന്നതാ നിനക്ക്... ഒന്ന് വേഗം ചിരകി താടാ.... അമ്മ വല്യേട്ടനെ കൊണ്ട് തേങ്ങ ചിരകിപ്പിക്കുന്ന തിരക്കിൽ ആണ്... പുല്ല്.... ഓഫീസിൽ പോയി ഇരുന്നിരുന്നേൽ വായ നോട്ടം എങ്കിലും നടന്നേനെ... വല്യേട്ടൻ ആരോടെന്നില്ലാതെ പിറുപിറുത്തു... ഒന്ന് പോയേഡാ... അട്ടത്തും നോക്കി ചിന്തിച്ചിരിക്കുന്ന വല്യേട്ടനെ നോക്കി അമ്മ അലറി... ഓ ഇത്‌ നേരത്തെ പറഞ്ഞാൽ പോരെ.. അല്ല പിന്നെ... വല്യേട്ടൻ ചിരവയിൽ നിന്നും എണീറ്റു... എങ്ങോട്ടാടാ പോവുന്നെ.. ചിരകെടാ.. എടാ ചിരകാൻ.. അത് മുഴുവൻ ചിരകിയിട്ട് പോയാൽ മതി... അമ്മ കലിപ്പിലാണ്... അമ്മയല്ലേ പോവാൻ പറഞ്ഞെ.. ഇതെന്തൊരു കഷ്ടം ആണ്... രണ്ട് തോണിയിൽ കാലിട്ടാൽ ഞാൻ പറയണ്ടല്ലോ... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... എന്തോന്നാടാ.. എന്തൊരു ഒച്ചപ്പാട് ആണ്.. അടുക്കളയിലേക്ക് വന്ന അച്ഛൻ ചോദിച്ചു.. ആ അടുക്കള ആവുമ്പോൾ ചിലപ്പോൾ തട്ടിയും മുട്ടിയും എന്നൊക്കെ ഇരിക്കും... അമ്മ രണ്ട് പാത്രം ഇളക്കി കൊണ്ട് പറഞ്ഞു... അച്ഛാ അച്ഛന് നാളികേരം ചിരകാൻ അറിയുമോ... അച്ഛനെ തോണ്ടി കൊണ്ട് വല്യേട്ടൻ ചോദിച്ചു.. ഓ അറിയാമായിരുന്നു.. പക്ഷെ ഉറങ്ങി എണീറ്റപ്പോൾ മറന്നു പോയി...

അച്ഛൻ നൈസ് ആയിട്ട് വലിഞ്ഞു... ഡാ നീ എങ്ങോട്ട് ആടാ പോവുന്നെ... അവിടെ ഇരുന്ന് ചിരക്... അച്ഛന്റെ പിന്നാലെ പോവാൻ നിന്ന വല്യേട്ടനെ നോക്കിക്കൊണ്ട് അമ്മ പറഞ്ഞു... അച്ഛൻ വന്നപ്പോൾ ഞാനും നാളികേരം ചിരകാൻ മറന്നു അമ്മാ... അടുക്കളയിൽ നിന്നും ഓടുന്നതിനിടയിൽ വല്യേട്ടൻ വിളിച്ചു പറഞ്ഞു... ഓഹ്.. ഇങ്ങനെ ഒരു ചെക്കൻ... ഇത്‌ തന്നെ ചിരകി തന്നത് ഭാഗ്യം... പാത്രം നോക്കിക്കൊണ്ട് അമ്മ പറഞ്ഞു... ***💕 മാനസ പാറുവേ വരൂ... ചുംബനം കവിളിൽ തരൂ.... കുളിച്ചിറങ്ങിയ പാറുവിനെ നോക്കി കിടക്കയിൽ കിടന്നു വല്യേട്ടന് പഠിക്കുവാണ് വരുൺ... എന്താ രാവിലെ തന്നെ ഒരിളക്കം... പാറു ഒന്നും അറിയാത്ത പോലെ ഇളിച്ചു കൊണ്ട് ചോദിച്ചു... ഓ നമ്മളൊന്നും ഇളകിയിട്ട് ഒരു കാര്യവും ഇല്ലെന്നേ.. ആര് നോക്കാനാ... വരുൺ ഏറു കണ്ണിട്ട് പാറുവിനെ നോക്കിക്കൊണ്ട് പറഞ്ഞു... എന്നാ പിന്നെ അവിടെ കിടക്ക്... എന്നും പറഞ്ഞു പാറു താഴോട്ട് പോയി... എടി.. ഒന്ന് താടി... വല്യേട്ടൻ അടുക്കളയിൽ നിന്ന് മുങ്ങി റൂമിൽ ആണ് പൊങ്ങിയത്... ഞാൻ ഒന്നങ്ങോട്ട് തരും.. മാറി നിൽക്ക് അരുണേട്ടാ.. എന്താണ്.. പാറു പാപ്പുണ്ണിയെ പുറപ്പെടുവിക്കുന്ന തിരക്കിൽ ആണ്... (ഇന്നെന്താ എല്ലാവർക്കും തുടക്കത്തിൽ തന്നെ പട്ടിണി ആണല്ലോ ) ഞാൻ എഴുതി കൊടുക്കാം.. പൊന്നു കണ്ണെഴുതുന്ന കണ്ട കൗതുകത്തിൽ വല്യേട്ടൻ പറഞ്ഞു... ഓ വേണ്ട.. ആ കൊച്ചിനെ എഴുതിപ്പിച്ചത് ഞാൻ കണ്ടു..

ഇതിനെ ഉരച്ചു കളയാൻ ഇനി ബാക്കി ഒന്നും ഉണ്ടാവില്ല... പാപ്പുണ്ണിയെ ബെഡിൽ കിടത്തി കൊണ്ട് പൊന്നു പറഞ്ഞു... എന്താടി എന്റെ കൊച്ചും കൂടി അല്ലേ.. നിനക്കൊക്കെ എന്താ... ഇതൊക്കെ ഏത് അണ്ടനും അടങ്ങോടനും ചെമ്മാനും ചെരുപ്പ് കുത്തിക്കും ചെയ്യാം.. വല്യേട്ടൻ അന്തം വിട്ട് ചോദിച്ചു... ഡയലോഗ് ഒക്കെ സൂപ്പർ ആണ്.. പിന്നെ നിങ്ങടെ കൊച്ചാണെന്ന് അറിയണമെങ്കിൽ പൊ അതാണ്‌ നല്ലത്.... പോയി വല്ല ബാലഭൂമിയും എടുത്ത് വായിക്ക്.. ആ പ്രായം ആണല്ലോ... പൊന്നു അതും പറഞ്ഞു എണീറ്റ് പോയി... വല്യേട്ടൻ ആണേൽ കുന്തം പോയ ലുട്ടാപ്പി കണക്ക് വായും പൊളിച്ചിരുന്നു.... ***💕 കുഞ്ഞേട്ടാ.. ഇതൊന്ന് പറഞ്ഞു തരുമോ... ബുക്ക്‌ പിടിച്ചു വരുണിന്റെ മുന്നിൽ നിന്ന് നൃത്തം കളിക്കുവാണ് വാവ... കുഞ്ഞേട്ടന്റെ മുത്തേ പൊന്നേ കരളേ സൊത്തെ... കുഞ്ഞേട്ടൻ ബിസി ആടാ... പാറു താഴത്തു ഉണ്ടാവും മോള് പോയി ചോദിക്ക്.. ലാപ്പിൽ നിന്ന് കണ്ണെടുക്കാതെ തന്നെ വരുൺ പറഞ്ഞു... പാറുവും പൊന്നുവും ആതുവും ഒക്കെ അടുക്കളയിൽ ആണ്.. എല്ലാവരും ബിസി ആണ്... എനിക്ക് പറഞ്ഞു തരാൻ ആർക്കും നേരം ഇല്ല്യാ... അതും പറഞ്ഞു ചവിട്ടി തുള്ളി വാവ ടേബിളിൽ പോയി ഇരുന്നു.... ഈസ്റ്റ്‌ പൂക്കും മുരിക്കിനിന്നൊരു റെഡ് കളറാണെ.... പുതുക്ക പെണ്ണിൻ ചീക്കിനിന്നൊരു തുടുതുടപ്പാണെ.... നിനക്ക് നെഞ്ചിൽ കൊക്കനെറ്റുമായി ഫ്ലൈ വന്നൊരു ഗ്രൂമ്...... ആഹാ.. പുതിയതാ.. ഫേസ് ബുക്കിൽ പോസ്റ്റ്‌ ചെയ്യണം....

വല്യേട്ടൻ പാട്ടും പാടി വന്നപ്പോഴാണ് മുഖോം വീർപ്പിച്ചു ഇരിക്കുന്ന വാവയെ കണ്ടത്... എന്ത് പറ്റി കിലുക്കാം പെട്ടി കാറ്റ് പോയ ബലൂൺ പോലെ ഇരിക്കുന്നെ... വാവയെ തോണ്ടി കൊണ്ട് വല്യേട്ടൻ ചോദിച്ചു.. ഒന്നുല്ല്യ... ഞാൻ പറഞ്ഞത് വല്യേട്ടനു ചെയ്ത് തരാൻ പറ്റില്ല... മുഖം കൂർപ്പിച്ചു കൊണ്ട് വാവ പറഞ്ഞു.. അങ്ങനെ പറയല്ലേ.. ഞാൻ ന്ത് കാര്യമാ ചെയ്ത് തരാത്തെ.. അത് പോലെ ഇതും ചെയ്ത് തന്നിരിക്കും... സത്യം... വല്യേട്ടൻ വാവയുടെ കയ്യിൽ പിടിച്ചു സത്യം ഇട്ടു... (ഇതാണ് പറയുന്നേ വരാനുള്ളത് വഴിയിൽ തങ്ങില്ലാന്ന് 😌😌) എന്നാലേ എനിക്ക് ഹോം വർക്ക്‌ ഉണ്ട് മലയാളത്തിൽ.. അതൊന്ന് പറഞ്ഞു താ... വല്യേട്ടന്റെ അടുത്തേക്ക് ടെക്സ്റ്റ്‌ നീക്കി വെച്ചു കൊണ്ട് വാവ പറഞ്ഞു... ഇതിപ്പോ വഴീക്കൂടെ പോണ പാമ്പിനെ തോണ്ടി തോണ്ടി തോളിൽ കയറ്റിയ പോലെ ആയി😪😪😪..(വെല്ലൂസ്‌ ആത്മ ) എടി സ്കൂൾ പൂട്ടിയിട്ട് ദിവസം അഞ്ചായി.. എന്നിട്ട് എന്ത് ഹോം വർക്ക്‌ ആണ്.. മ്മ് മ്മ്മ് മുന്നേ കൂട്ടി എഴുതി വെച്ച് ടീച്ചർ പറയുമ്പോഴേക്കും ചാടി കേറി പറയാനല്ലേ... വല്യേട്ടൻ വല്യേട്ടന്റെ സ്വഭാവം പുറത്തെടുത്തു... അതൊന്നും അല്ല.... ഇത്‌ സ്കൂൾ അടക്കുമ്പോൾ തന്ന ഹോം വർക്ക്‌ ആണ്.. ഇപ്പോഴാ ഓർമ വന്നേ... തല മാന്തി കൊണ്ട് വാവ പറഞ്ഞു... ഓ എടുക്ക് ഇതൊക്കെ സിംപിൾ അല്ലേ.. തറ പറ ഒക്കെ.. ഞാൻ പറഞ്ഞു തരാം.. ടെക്സ്റ്റ്‌ മറിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... വിട്ട ഭാഗം പൂരിപ്പിക്കാനാ.. ബ്രാക്കറ്റിൽ കൊടുത്തത് ഉചിതമായി പൂരിപ്പിക്കുക...

ഒന്നാമത്തെ : നേരം.................. വെളുത്തു.... രണ്ടാമത്തെ : വാഹനങ്ങളുടെ............. ശബ്ദം.. മൂന്നാമത്തെ : മഴ................... പെയ്തു.. ബ്രാക്കറ്റിൽ കടകട,,,, പരപരാ,,,,, ചറപറാ... ഇതൊക്കെ ആണ് കൂട്ടിച്ചേർക്കേണ്ടത്... ടെക്സ്റ്റ്‌ നോക്കി വാവ വായിച്ചു.. ഓ ഇത്രേ ഉള്ളോ... നീ ഒന്ന് ശ്രമിച്ചു നോക്ക്.. ഇല്ലേൽ ഞാൻ പറഞ്ഞു തരാം... ഫസ്റ്റ് നേരം എങ്ങനെ വെളുത്തു എന്നാ പറയുക... വല്യേട്ടൻ വാവയെ നോക്കി ചോദിച്ചു... മ്മ്മ്മ്... 🤔🤔...നേരം പരപരാ വെളുത്തു എന്നല്ലേ... വാവ ആലോചിച്ചു കൊണ്ട് പറഞ്ഞു.. എടി നുള്ള് കിട്ടും നിനക്ക്... ആരെങ്കിലും അങ്ങനെ പറയുമോ... നേരം ചറപറാ വെളുത്തു അങ്ങനെ ആണ്.. മ്മ് എഴുത്... വല്യേട്ടൻ ഗൗരവത്തോടെ പറഞ്ഞു... ഓ.... അങ്ങനെ ആണോ... ഇളിച്ചു കൊണ്ട് വാവ അതെ പടി എഴുതി... അടുത്തത്... വാഹനങ്ങളുടെ എന്ത് ശബ്ദം എന്നാ?? വല്യേട്ടൻ ചിന്തിച്ചു കൊണ്ട് ഇരുന്നു... വാഹനങ്ങളുടെ കടകട ശബ്ദം അല്ലേ.. വാവ ഉത്സാഹത്തോടെ ചോദിച്ചു.. അങ്ങനെ ആണോ.. വാവേ ഇങ്ങനെ ആണേൽ നീ ഒന്നാം ക്ലാസ്സ്‌ പൊട്ടി പാളീസാവും... വാഹങ്ങളുടെ പരപരാ ശബ്ദം... ഇപ്പോൾ ഉദാഹരണത്തിന് നീ സ്കൂൾ ബസിൽ പോവുമ്പോൾ ബസിനു പരപരാ സൗണ്ട് ഉണ്ടാവൽ ഇല്ലേ.. അതാണ് ഇത്‌... വല്യേട്ടൻ ഞെളിഞ്ഞിരുന്നു പറഞ്ഞു.. ആ.. ആ സൗണ്ട് ആണല്ലേ... ഞാൻ കേട്ടിട്ടുണ്ട്... വാവ ഓർത്തെടുത്തു കൊണ്ട് പറഞ്ഞു.. ആ അതന്നെ.. അപ്പോൾ ഇനി അടുത്തത് എന്ത് വരും?? വല്യേട്ടൻ അതും പറഞ്ഞു വാവയെ നോക്കി.. മഴ കടകട പെയ്...തു.... നീട്ടി പരത്തി വാവ പറഞ്ഞു.... ആ നല്ല കുട്ടി... മഴ ഷീറ്റിൽ ഒക്കെ വീണാൽ കട കട സൗണ്ട് ഉണ്ടാവില്ലേ അത്..

ഇതിനൊക്കെ നീ എന്നേ വിളിച്ചാലോ.. സിമ്പിൾ അല്ലേ.. വല്യേട്ടൻ ഷർട്ട് ഒക്കെ നേരെ ആക്കി ഞെളിഞ്ഞിരുന്നു... (സ്നേഹം പ്രകടനം ഒക്കെ സ്കൂൾ തുറക്കുന്ന അന്ന് വരെ ഉള്ളൂ... മലയാളം ടീച്ചർ ഇതൊന്ന് കാണട്ടെ വാവേ.. ചുണ്ട് വെച്ച വല്യേട്ടന്റെ കവിളിൽ അന്ന് നിന്റെ പല്ലിന്റെ പാട് വീഴും... ലെ ഞാൻ ) വല്യേട്ടന്റെ ഈ ബുദ്ധി.. ഓഹ് എന്ത് കാട്ടാനാ... വാവ വല്യേട്ടന്റെ കവിളിൽ ഉമ്മ വെച്ചു... കാട്ടാന എന്നോ.. നീയാടി കാട്ടാന.. ഇത്രെയൊക്കെ ഞാൻ പറഞ്ഞു തന്നിട്ട് അവള് വിളിക്കുന്നത് കണ്ടില്ലേ കാട്ടാന എന്ന്. പോടീ നാട്ടാനേ... വല്യേട്ടൻ കെറുവിച്ചു കൊണ്ട് പറഞ്ഞു എഴുന്നേറ്റു .... വല്യേട്ടാ നോക്കിക്കേ കള്ള പേജ്.. ഇതിൽ എഴുതാൻ പറ്റില്ലല്ലോ... നോട്ടുബുക്ക് കാണിച്ചു കൊണ്ട് വാവ പറഞ്ഞു.. ഈശ്വരാ കള്ളപ്പേജിൽ എഴുതാൻ പറ്റില്ല.. അപ്പൊ ഇനി നീയെങ്ങനെ കണക്ക് നോട്ടിൽ എഴുതും ഒക്കെ കള്ള പേജ് അല്ലേ.... ഞാൻ പുറത്ത് പോവുമ്പോൾ വേറെ വാങ്ങിത്തരാവേ.. എന്നും പറഞ്ഞു തലക്കും കൈ കൊടുത്ത് വല്യേട്ടൻ പോയി.... വാവ ആണേൽ ആരാ ഇവിടെ പടക്കം പൊട്ടിച്ചേ എന്ന അവസ്ഥയിൽ ഇരിക്കുവാണ്... **💕 ആതു റൂമിൽ തലങ്ങും വിലങ്ങും നടക്കുവാണ്... പാറുവും പൊന്നുവും അവളെ നോക്കി ഒരേ ഇരിപ്പ്... എന്താ കാരണം !!!പ്രണവിന്റെ വീട്ടുകാര് ഇതുവരെ വിളിച്ചിട്ടില്ല.. അങ്ങോട്ട് വിളിച്ചിട്ടാണേൽ സ്വിച്ഡ് ഓഫ്‌.. പേടിക്കുമോ??? സ്വാഭാവികം പേടിക്കും.... എന്നാലും എന്താ ചേച്ചി അവര് വിളിക്കാത്തെ...

നടത്തം നിർത്തി തോണ്ടി കൊണ്ട് ആതു ചോദിച്ചു... ആാാ.... പൊന്നു ചേച്ചി കൈ മലർത്തി കാണിച്ചു... എന്തായിരിക്കും പാറു അവര് വിളിക്കാത്തെ... ഫോൺ ആണേൽ സ്വിച്ഡ് ഓഫ്‌.. നഖം കടിച്ചു ആതു പാറുവിനെ നോക്കി... എന്റെ ബലമായ സംശയം.... 🙄🙄 അതും പറഞ്ഞു പാറു ആതുവിനെയും പൊന്നുവിനെയും മാറി മാറി നോക്കി... എന്താ.... 😪😪 ആതു ചാടി കേറി ചോദിച്ചു... ചേച്ചിയെ ചേട്ടൻ നൈസ് ആയിട്ട് തേച്ചോ എന്നൊരു..... പാറു പറഞ്ഞു നിർത്തി ആതുവിനെ നോക്കി... പ്ഫാ.... 😤😤😤ചെറ്റ പെറുക്കി.... ഒരാട്ടായിരുന്നു.... അമേരിക്കക്കാരി ഇപ്പോൾ ആണ് ശെരിക്കും നാട്ടുകാരി ആയത്.. ഒന്നും അറിയില്ലെങ്കിലും നാട്ടിലെ തെറികൾക്ക് ഒരു പഞ്ഞവും ഇല്ല്യാ.. ഒളിഞ്ഞു നിന്ന് എല്ലാം കേട്ട വല്യേട്ടൻ റൂമിനകത്തേക്ക് കയറി കൊണ്ട് പറഞ്ഞു.. നല്ല അമേരിക്കൻ തെറികൾ പറയും ഞാൻ.. 😪😪എന്നേ തേച്ചു കാണുമോ... 😒😒 ആതു റൂട്ട് മാറി ചോദിച്ചു.. ഇല്ലെടി കോപ്പേ.... വിളിച്ചിരുന്നു.. അവർക്ക് അമേരിക്കക്കാരിയുടെ തെറികൾ കേൾക്കാൻ സമ്മതം ആണെന്ന്.. വല്യേട്ടൻ ഗമയോടെ പറഞ്ഞു... സത്യം.. ഉമ്......😚😚 ചുണ്ടും കൂട്ടി പിടിച്ചു ആതു വല്യേട്ടന്റെ നെഞ്ചത്തോട് ലാന്റാൻ പോയി... നോ... എന്നേ പീഡിപ്പിക്കരുതേ... എന്നും പറഞ്ഞു വല്യേട്ടൻ മുണ്ടും പോക്കി ഓടി..... 🏃‍♂️🏃‍♂️🏃‍♂️... **💕 ഓഹ് അവര് തമ്മിൽ ഏഴര പൊരുത്തം ഉണ്ട്.. ഞാനും നിങ്ങളും ഒക്കെ എത്ര പൊരുത്തം ഉണ്ട് ആവോ... പാറു വരുണിനെ നോക്കി പറഞ്ഞു.. സംശയം എന്താ പത്തിൽ പത്തു പൊരുത്തം ഉണ്ട്.. അതല്ലേ നമ്മൾ ഇങ്ങനെ ജോളി ആയി കഴിയുന്നെ... വരുൺ ഇളിച്ചു കൊണ്ട് പറഞ്ഞു.. ഏത് ജോളി... പാറു സംശയത്തോടെ ചോദിച്ചു..

അയ്യോ സയനേഡ് ജോളി അല്ല.. മറ്റേ ജോളി ഇല്ലേ അടിച്ചു പൊളിക്കുന്ന ജോളി... വരുൺ തല മാന്തി... ഓ ഇതിലും നല്ല ഒരുത്തനെ കെട്ടി ലോകം മുഴുവൻ കറങ്ങേണ്ട ഞാനാ ഇവിടെ ഇങ്ങനെ ഇരിക്കുന്നെ.. കിടക്കയെ ഒന്ന് തൊട്ടുഴിഞ്ഞു കൊണ്ട് പാറു പറഞ്ഞു.. അതെന്താ അവൻ പിടികിട്ടാ പുള്ളി ആണോ ലോകം മൊത്തം കറങ്ങാൻ.. ഓ നിന്റെ കാടൻ സുനി ആയിരിക്കും.. അവനൊക്കെ മരിച്ചില്ലേ... വരുൺ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.. ഓ പിന്നെ പിടികിട്ടാ പുള്ളി.. ന്ത് നല്ല മനുഷ്യൻ ആയിരുന്നു.... പാറു ഫോണിലെ ഫോട്ടോയും നോക്കി പറഞ്ഞു.. മിണ്ടാതെ ഇരുന്നോ അവളുടെ ഒരു സുനി.. എടി എടി കെട്ട്യോൻ ആയ എന്റെ ഒരു ഫോട്ടോ ഉണ്ടോടി നിന്റെ ഫോണിൽ.. eഏഹ്.. കണ്ണിൽ കണ്ട എല്ലാവരും ഉണ്ടാവും ഫോണിൽ.. ഞാൻ ആരാ അപ്പുറത്തെ വീട്ടിലെ ചങ്കരന്റെ മോനോ... വരുൺ ദേഷ്യത്തോടെ ചോദിച്ചു.. അപ്പൊ നിങ്ങള്... പാറു ഒരു ചിരിയോടെ പറഞ്ഞു വരുണിനെ നോക്കി... ഡി ഡി... ഞാൻ വിശ്വന്റെ മോൻ തന്നെയാ... എന്നും പറഞ്ഞു വരുൺ പാറുവിനെയും കൊണ്ട് ബെഡിലേക്ക് കിടന്നു.... എടി... പാറുവേ.. വരൂണെ.. എണീറ്റെ.. ചായ കുടിക്കാം... നിമ്മി ആന്റി വാതിലിൽ കൊട്ടി വിളിച്ചു... ഓ കറക്റ്റ് ടൈമിൽ വിളിച്ചോളും... പാറുവിനെ നോക്കിക്കൊണ്ട് വരുൺ പറഞ്ഞു.. 🤭😁😁😁... പാറു കളിയാക്കി ചിരിച്ചു കൊണ്ട് വരുണിനെ നോക്കി... ഓ ചിരിക്കെടി ചിരിക്ക്.... നിന്നെ ഞാൻ രാത്രി എടുത്തോളാം..

വരുൺ കള്ളച്ചിരിയോടെ പറഞ്ഞു.. അതിന് ഞാൻ ഞൊണ്ടി അല്ല എന്നേ എടുക്കാൻ.. വരുണിനെ തള്ളി മാറ്റി കൊണ്ട് പാറു പുറത്തേക്ക് ഓടി... **💕 ഈ അച്ഛൻ ഇതെന്താ നോക്കുന്നെ.. അച്ഛേ ചായ കുടിക്കുന്നില്ലേ... എല്ലാവരും ഡൈനിങ്ങ് ടേബിളിൽ ഹാജർ വെച്ചിട്ടും അച്ഛൻ അപ്പോഴും കലണ്ടറിൽ നോക്കി നിൽക്കുവാണ്... വല്യേട്ടന്റെ തീറ്റ വരെ കഴിയാറായി... ഇനി ഇപ്പോൾ അച്ഛന് കിട്ടുന്നത് കണക്കാ 😌😌... ഓ ഉച്ചക്ക് നിൽക്കൽ തുടങ്ങിയതാ അവിടെ.. കുറെ നേരായി കൂട്ടിയും കുറച്ചും നിൽക്കുന്നു.. എന്താവോ... ചായ കുടിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു... എടി വീണേ... നാളത്തെ ദിവസത്തിന്റെ പ്രത്യേകത അറിയുമോ... അച്ഛൻ കസേരയിൽ ഇരുന്ന് കൊണ്ട് ചോദിച്ചു.. ആ എനിക്കറിയാം... നാളെ വ്യാഴാഴ്ച അല്ലേ... ഇളിച്ചു കൊണ്ട് വല്യേട്ടൻ ചോദിച്ചു... കിഴങ്ങൻ... എടാ നിന്റെ കൊച്ചിന്റെ പേരെന്താ... അച്ഛൻ വല്യേട്ടനെ നോക്കി ചോദിച്ചു... പാപ്പുണ്ണി.. അല്ല പാർത്ഥിവ്... അല്ലേ 🙄🙄 വല്യേട്ടന് ചംചയം... അല്ലേ എന്നോ... പൊന്നുവേച്ചി വല്യേട്ടനെ പിച്ചി... എന്നാൽ ആണ്.. പിച്ചിന്റെ സ്ട്രോങ്ങ്‌ വെച്ച് നോക്കുമ്പോൾ ആണ്.. വല്യേട്ടൻ തുട ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.. അവൻ ജനിച്ചിട്ട് ഇത്ര ആയി എന്നറിയുമോ.. അച്ഛൻ വീണ്ടും ചോദ്യം കൊണ്ട് കളിക്കുവാണ്.. അത് പിന്നെ... വല്യേട്ടൻ പൊന്നുവിനെ നോക്കി.. പൊന്നു.. നേരെ ചായയിലേക്കും... ഫോണിൽ ഉണ്ട്.. നോക്കിയിട്ട് വരാവേ...

വല്യേട്ടൻ ഇളിച്ചു കൊണ്ട് എണീറ്റു.. അവിടെ ഇരിക്കെടാ.. നാളെ നിന്റെ കൊച്ചിന്റെ ചോറൂണ് ആണ്... അറിയുമോ നിനക്ക്.. അവന് ചളി അടിച്ചു നടക്കാനൊക്കെ നേരം ഉണ്ട്... കൊച്ചിന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല്യാ... അച്ഛൻ രോഷാകുലൻ ആയി... അതായിരുന്നോ... അത് ഞാൻ ഇന്നും കൂടി ഇവളോട് പറഞ്ഞെ ഉള്ളൂ.. അല്ലേ പൊന്നു.. ഞാൻ നിങ്ങൾക്കൊക്കെ ഓർമ ഉണ്ടോ എന്ന് നോക്കാൻ വേണ്ടി അല്ലേ... വല്യേട്ടൻ പൊന്നുവിനെ കണ്ണ് കാണിച്ചു.. ആണോ ചേച്ചി വല്യേട്ടൻ പറഞ്ഞത് സത്യം ആണോ.. ആതു ചോദിച്ചു.. പ്ലീസ് ആണെന്ന് പറയെടി.. എടി ഞാൻ നാണം കെട്ടാൽ നീ നാണം കെട്ട പോലെ അല്ലേ... സമ്മതിക്കേടി.. വല്യേട്ടൻ പൊന്നുവിന്റെ ചെവിയിൽ കുറുകി... ആ.. അത് പിന്നെ.. ആ പറഞ്ഞിരുന്നു.. ഇന്ന് രാവിലെ... പൊന്നു മുഖം ഒക്കെ തുടച്ചു കൊണ്ട് പറഞ്ഞു.. കണ്ടാ കണ്ടാ.. ഇവൾക്ക് പോലും ഓർമ ഉണ്ടായിരുന്നില്ല.. ഞാൻ പറഞ്ഞപ്പൊഴാ അവള് ഓർക്കുന്നെ... വല്യേട്ടൻ നൈസ് ആയിട്ട് ഗോൾ അടിച്ചു... തെണ്ടി... ഒറ്റി കൊടുത്തു... (ആത്മ ഓഫ് പൊന്നു ).. 😁😁😁പൊന്നു ഒന്ന് ഇളിച്ചു കാണിച്ചു... മ്മ്മ്.. ആയിക്കോട്ടെ.. എന്തായാലും ഞാൻ അമ്പലത്തിൽ പോയി പറഞ്ഞിട്ടുണ്ട്... എല്ലാം സെറ്റ് ആണ്... അപ്പൊ നാളെ... പറഞ്ഞു നിർത്തി എല്ലാവരെയും അച്ഛൻ നോക്കി... പാപ്പുണ്ണിയുടെ 👶ചോറൂണ് 🍚... എല്ലാവരും കോറസ് പറഞ്ഞു... 🎊🎉🎊🎉🎊🎉🎊🎉🎊🎉🎊🎉

എനിക്ക് അങ്ങനെ ഉള്ള നെറ്റിപ്പട്ടം വാങ്ങി തരണേ... ടീവിയിലെ പാട്ട് കണ്ട് വാവ പറഞ്ഞു.. നീയെന്താ ആനയോ നെറ്റിപ്പട്ടം കെട്ടി നടക്കാൻ.. രാവിലെ തുടങ്ങിയതാണ് കാട്ടാന എന്നും പറഞ്ഞു.. എടി കുരുട്ടെ വേണ്ട നീ... വല്യേട്ടൻ കണ്ണുരുട്ടി പറഞ്ഞു... ഓ... വല്യേട്ടൻ ഒരുചാതി സാധനാ.. കെറുവിച്ചു കൊണ്ട് പറഞ്ഞു.... അവളുടെ ഒരു നെറ്റിപ്പട്ടം.. നല്ല ചേലും ഉണ്ടാവും.. വാവയെ നോക്കി വല്യേട്ടൻ പറഞ്ഞു.. വല്യേട്ടന്റെ ഫോൺ റിങ്ങ് ചെയ്തതും മൂപ്പര് അത് കട്ട് ചെയ്തു... ഓ വിളിക്കാൻ കണ്ടൊരു നേരം.. വല്യേട്ടൻ ഫോൺ ടേബിളിൽ വെച്ച് പിറുപിറുത്തു.... ആരാ വല്യേട്ടാ.. വാവ പിന്നേം ചൊറിയാനുള്ള ശ്രമത്തിൽ ആണ്... നിന്റെ അമ്മായിഅമ്മ.. കെറുവിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഓഹോ രാഖി ആന്റി ആയിരുന്നോ.. എന്നിട്ട് എന്ത് പറഞ്ഞു... വാവ കള്ളച്ചിരിയോടെ ചോദിച്ചു.. ഡി കുരുട്ടെ ആരാടി രാഖി ആന്റി... വല്യേട്ടൻ ഇതാരാപ്പാ പുതിയ പെണ്ണ് എന്നുള്ള എക്സ്സൈറ്റ്മെന്റിൽ ആണ്.. കേശുവിന്റെ അമ്മ.. വലുതായാൽ എന്റെ അമ്മായിഅമ്മ..

കുസൃതി ചിരിയോടെ വാവ പറഞ്ഞു... കണ്ടോ കണ്ടോ.. അവളുടെ ആഗ്രഹം കണ്ടോ.. എനിക്കുറപ്പാ വരൂണെ.. വല്യേട്ടൻ അതും പറഞ്ഞു വരുണിനെ നോക്കി.. എന്താ വല്യേട്ടാ... വരുൺ അവരുടെ വഴക്ക് കണ്ടുള്ള ചിരിയിൽ ചോദിച്ചു.. ഇവള് ചാടി പോവും.. പത്താം ക്ലാസ്സ്‌ മുഴുമിപ്പിച്ചാൽ ഭാഗ്യം.. സ്കൂൾ തുറന്ന് നിന്റെ പേപ്പർ കയ്യിൽ കിട്ടട്ടെ.. ഞാൻ കാണിച്ചു തരാം... അതും പറഞ്ഞു വല്യേട്ടൻ എഴുന്നേറ്റ് പോയി.. ചുമ്മാ.. വെറും തള്ളലാ.. വല്യേട്ടൻ പോവുന്നത് നോക്കി വാവ പറഞ്ഞു.. അതെ സ്പോട്ടിൽ വല്യേട്ടൻ തിരിച്ചു വന്നു... വാവ ആണേൽ അവള് പറഞ്ഞത് കേട്ടെന്ന് കരുതി അച്ഛനെ നോക്കി... ഞാൻ എന്റെ ഫോൺ എടുക്കാൻ വന്നതാ.. എന്നും പറഞ്ഞു ഫോൺ എടുത്ത് പോയി... വാവ ഇളിഞ്ഞൊരു ചിരി പാസാക്കി... ചമ്മി നാറി... സസ്സീതോ പീത്തോ 🤣🤣... എല്ലാവരും വല്യേട്ടന്റെയും കുഞ്ഞനിയത്തിയുടേം തല്ല് കേട്ട് വായ പൊത്തി ചിരിക്കുവാണ്.............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story