💖നിന്നിലലിയാൻ💖: ഭാഗം 11

ninnilaliyan

രചന: SELUNISU

ബാലൻസ് കിട്ടാതെ അവളെയും കൊണ്ട് അവൻ തറയിലേക്ക് വീണു..... പെട്ടന്ന് തന്നെ അവൾ ആരവിന്റെ മേലിൽ നിന്ന് എണീറ്റ് അവന്റെ കയ്യിൽ നിന്ന് വീണ ഫയൽസ് എടുത്ത് അവനെ ദയനീയമായി നോക്കി....അവന് നേരെ കൈ നീട്ടിയതും അവൾ അവന്റെ കയ്യിൽ പിടിച്ചു എണീറ്റു.... സോറി... ഞാൻ പെട്ടന്ന് കണ്ടില്ല.... ഏയ്‌ അത് കുഴപ്പിമില്ലെടോ .... എന്നും പറഞ്ഞു അവൾ നീട്ടിയ ഫയൽ കയ്യിൽ വാങ്ങി അവൾക്കൊന്ന് പുഞ്ചിരിച്ചു കൊടുത്തതും ഇതൊക്കെ കണ്ട് ദേഷ്യം കയറി നിക്കുന്ന അച്ചു ആരവിനെ തള്ളി മാറ്റി അവൾക്ക് മുമ്പിൽ കയറി നിന്നു... നിനക്കെന്താടി.. കണ്ണ് കണ്ടൂടെ.... ആണുങ്ങളെ എവിടെ കണ്ടാലും ഇടിച്ചു കയറിക്കോളും..... അച്ചൂ.... ആരവേട്ടൻ മിണ്ടാതിരിക്ക് ഇത് ഇവളെ സ്ഥിരം പരിപാടിയാ...ആണുങ്ങളെ പാട്ടിലാക്കാൻ നടക്കുന്നവൾ... എന്നച്ചു പറഞ്ഞതും ആ കുട്ടി കണ്ണ് നിറച്ചു ആരവിനെ ഒന്ന് നോക്കി... അച്ചു മതി... അവൾ എന്നോട് സോറി പറഞ്ഞതാ.... എനിക്കില്ലാത്ത കുഴപ്പം നിനക്കെന്താ... ഓഹ്....

ഇപ്പൊ അങ്ങനായോ..എന്താന്ന് വെച്ചാ ആയിക്കോ... വാ ശിവ നമുക്ക് പോവാം... എന്നും പറഞ്ഞു അവൾ ശിവേടെ കൈ പിടിച്ചു അവിടെ നിന്ന് പോയതും അവൾ ആരവിനോട് വീണ്ടും സോറി പറഞ്ഞു... ഏയ്‌..... അത് പോട്ടെടോ.. അവളുടെ സ്വഭാവം അങ്ങനെയാ താൻ കാര്യമാക്കണ്ട....എന്താ തന്റെ പേര്.... പൂജ.... പൂജ നഴ്സ് ആണോ.... ഏയ്‌ ഞാൻ ഇവിടുത്തെ വഴി കാട്ടിയാ... ഏഹ് എന്താ... മനസ്സിലായില്ല..... ദേ ആ കാണുന്ന പോസ്റ്റ്‌... ഓഹ് അപ്പൊ നമ്മുടെ ഫീൽഡ് തന്നെ... ഞാനും പഠിച്ചത് അഡ്മിൻസ്ട്ട്രെഷൻ തന്നെയാ.... അഹ്‌ണോ അപ്പൊ ജോയിൻ ചെയ്യാൻ വന്നതാണോ.... എന്നവൾ ചോദിച്ചതും അതിന് മറുപടി കൊടുക്കാൻ നിന്നപ്പോഴാണ് അച്ചു അവനെ വിളിച്ചത്.... പൂജയോട് പിന്നെ കാണാംന്നും പറഞ്ഞു അവൻ അച്ചുവിന്റെ അടുത്തേക്ക് ചെന്നു... എന്താ ഉദ്ദേശം...കൊറേ നേരായല്ലോ അവളോട് കിന്നരിക്കാൻ തുടങ്ങീട്ട്... ഇങ്ങോട്ട് വന്നത് ജോബ് ഇന്റർവ്യൂവിനാ... അല്ലാണ്ട് പഞ്ചാര അടിക്കാനല്ല.... അതിന് ആര് പഞ്ചാര അടിച്ചു... ഞാൻ പൂജയെ ഒന്ന് പരിജയപ്പെട്ടതല്ലേ...

. അപ്പോഴേക്കും പേരും നാളൊക്കെ ചോദിച്ചോ...എന്താ കെട്ടാൻ വല്ല ഉദ്ദേശവും ഉണ്ടോ... അത് നോക്കാം...ആറു മാസം കഴിഞ്ഞ് നീ കെട്ടുമ്പോ എനിക്കും വേണ്ടേ ഒരാൾ അവളാണേൽ കാണാനും കൊള്ളാം.... ഓഹോ... അപ്പൊ അതാണുദ്ദേശം..... അവളെ നീ കെട്ടിയാൽ പിന്നെ എന്നെ മറന്നേക്ക്... അതിന് നിന്നെ ഞാൻ ഓർത്തിട്ട് വേണ്ടേ മറക്കാൻ... ഒന്ന് പോടി...നീ നിന്റെ കിവേടെ പുറകെ നടക്ക്... ഇവിടെ കൊണ്ട് വന്നു ഒരു ജോലി ആക്കി തരാന്ന് വെച്ചപ്പൊ അഹങ്കാരം..... ഇനി ഒറ്റക്ക് എന്താന്ന് വെച്ച ചെയ്തോ.... ഞാൻ എംഡിയോടൊന്ന് റെക്കമെന്റേഷൻ ചെയ്യാമെന്ന് കരുതിയിരുന്നു.... ഇനി ഇല്ല.... നിന്റെ ഒരു സഹായവും ഇല്ലാതെ തന്നെ എനിക്ക് ജോബ് കിട്ടും അതിനുള്ള കോളിഫിക്കേഷൻ എനിക്കുണ്ട്....ഇത് വരെ എത്തിച്ചതിന്റെ കണക്ക് പറഞ്ഞല്ലോ....എഴുതി വെച്ചോ... തന്നിരിക്കും ഈ ആരവ്.... എന്നും പറഞ്ഞവൻ തിരിച്ചു പൂജയുടെ അടുത്തേക്ക് തന്നെ ചെന്നു... അവൻ പോയതും അവൾക്കെന്തോ വല്ലാതായി.. പറഞ്ഞത് കൂടിപ്പോയോ...

പൂജയോടുള്ള ദേഷ്യത്തിൽ പറഞ്ഞു പോയതാ..... എന്നൊക്കെ മനസ്സിൽ ചിന്തിച്ചവൾ അവൻ പൂജയുടെ അടുത്തേക്ക് പോവുന്നത് നോക്കി നിക്കുമ്പോഴാണ് ഒരു നഴ്സ് വന്നു അവളെ വിളിച്ചത്.... പൂജ... ആ... എനിക്ക് ഇന്റർവ്യു എവിടെയാന്ന് ഒന്ന് പറഞ്ഞു തരാവോ.... അതിനെന്താ....വാ ഞാൻ കാണിച്ചു താരാം.. ആരവ് എന്നല്ലേ പേര്.... അതേലോ... ഞാൻ ആരവേട്ടാന്ന് വിളിച്ചോട്ടെ.... വിളിച്ചോന്നേ.... എന്നും പറഞ്ഞു അവൻ അവൾക്കൊന്ന് പുഞ്ചിരിച്ച് കൊടുത്തു... തിരിച്ചു അവളും അവനൊരു പുഞ്ചിരി നൽകി... പൂജ... എനിക്ക് ഈ ജോബ് കിട്ടുവോ... എന്താ തനിക്ക് തോന്നുന്നത്... കിട്ടും.... റിസപ്ഷനിൽ ഒരാൾ കൂടെ അത്യാവശ്യമാണെന്ന് ഞാൻ റിക്വസ്റ്റ് ചെയ്തായിരുന്നു... അതിന്റെ ആണിപ്പോ ഇന്റർവ്യൂ... പിന്നെ അതിനുള്ള ക്വാളിഫിക്കേഷൻ ആരവേട്ടനുണ്ടല്ലോ അപ്പൊ പേടിക്കണ്ട.. ഈ ജോബ് ആരവേട്ടനുള്ളത് തന്നെയാ എന്നും പറഞ്ഞവൾ അവനൊന്ന് കണ്ണ് ചിമ്മി കാണിച്ചു... ദാ അതാണ് ഇന്റർവ്യൂ നടക്കുന്ന ഹാൾ.... ആരവേട്ടൻ അങ്ങോട്ട് ചെല്ല്.....

അപ്പൊ ആൾ തെ ബെസ്റ്റ് എന്നും പറഞ്ഞവൾ പോയതും ആരവ് അവിടെ കണ്ട ചെയറിലേക്കിരുന്നു.... ഓരോരുത്തരെ ആയിട്ട് വിളിച്ചു കൊണ്ടിരുന്നു... ഒടുവിൽ അവന്റെ ഊഴം എത്തിയതും കോൺഫിഡൻസോഡ് കൂടെ തന്നെ അവൻ അകത്തേക്ക് പ്രവേശിച്ചു.....അവര് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അവൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു......അവർക്കും അവന്റെ സംസാര രീതി ഇഷ്ടപ്പെട്ടതും അവർ അവനെ സെലക്ട്‌ ചെയ്തു.... നിറഞ്ഞ മനസ്സോടെ അവർക്ക് നന്ദി പറഞ്ഞു അവൻ അവിടെ നിന്നിറങ്ങി..... പൂജാ... ആരവേട്ടാ എന്തായി.. സെലക്ട്‌... നാളെ വന്നു ജോയിൻ ചെയ്യാൻ പറഞ്ഞു എന്നവൻ പറഞ്ഞതും അവൾക്ക് സന്തോഷമായി...... അപ്പൊ നാളെ കാണാടോ....ഞാൻ അച്ചുവിനെ ഒന്ന് കണ്ട് വരാം.... എന്നും പറഞ്ഞവൻ അവൾക്കരികിലേക്ക് നടന്നു..... സ്റ്റാഫ്‌ റൂമിൽ ചെന്ന് അവൻ അവളെ വിളിച്ചതും അവൾ അവന്റെ അടുത്തേക്ക് ചെന്നു..... ആ ഫ്ലാറ്റിന്റെ കീ ഒന്ന് കിട്ടിയാൽ കൊള്ളാമായിരുന്നു... ആരവേട്ടൻ പോവാണോ..... അല്ലാണ്ട് ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ....

ആരവേട്ടാ ജോബ് എന്തായി എന്നവൾ മടിച്ചു മടിച്ചു അവനോട് ചോദിച്ചു... സെലക്ട്‌ ആണ്.... ആരെടേം റെക്കമെന്റെഷനൊന്നും വേണ്ടി വന്നില്ല....എന്നവൻ അവളെ മുഖത്തേക്ക് നോക്കി പറഞ്ഞതും അവൾക്ക് വല്ലാതായി ... ആരവേട്ടാ... സോറി അത് ഞാൻ പൂജയോടുള്ള ദേഷ്യത്തിന്.... താൻ കീ തന്നിരുന്നെങ്കിൽ എനിക്ക് പോവായിരുന്നു.... എന്നും പറഞ്ഞവൻ അവളെ അടുത്ത് നിന്ന് മാറി നിന്നതും അവൾ പോയി കീ കൊണ്ട് വന്നു കൊടുത്തു... അവളോടൊന്നും മിണ്ടാതെ അവൻ അവിടെ നിന്നിറങ്ങി നേരെ ഫ്ലാറ്റിലേക്ക് പോയി.... ഫ്രഷ് ആയി .... ഒരു കപ്പ്‌ കോഫിയും എടുത്ത് അവൻ ബാൽക്കണിയിലേക്കിറങ്ങി..... വീട്ടിൽ വിളിച്ചു ജോബിന്റെ കാര്യമൊക്കെ സംസാരിച്ചു....... കുറച്ചു നേരം ബാൽക്കണിയിൽ തന്നെ ഇരുന്നതും അവന് ബോറടിക്കാൻ തുടങ്ങി..... റൂമിൽ ചെന്ന് കിടന്നതും ഉറങ്ങി പോയിരുന്നു.... വൈകുന്നേരം ജോലി കഴിഞ്ഞ് ശിവയും അച്ചുവും ഫ്ലാറ്റിലേക്ക് പോവാനിറങ്ങി..... അച്ചു.... ആരവിന്റെ ജോബിന്റെ കാര്യം എന്തായി... സെലക്ട്‌ ആയെന്നാ പറഞ്ഞെ...

നീ എംഡിയോട് റെക്കമെന്റ് ചെയ്തിരുന്നോ.... ഇല്ല.... കരുതിയിരുന്നു.... ബട്ട്‌ പൂജയോടുള്ള ആരവേട്ടന്റെ സംസാരം കണ്ടപ്പോ ദേഷ്യം വന്നു.... അപ്പൊ വേണ്ടെന്ന് വെച്ചു.... പൂജയുടെ സ്വഭാവം ആരവേട്ടന് അറിയില്ലല്ലോ.... മ്മ്.....ഏതായാലും നീ അവനോട് ഒന്ന് പറഞ്ഞേക്ക് അവളെ കുറിച്ച്..... മ്മ്... സംസാരത്തിനൊടുവിൽ അവർ ഫ്ലാറ്റിലേക്ക് കയറി.....റൂമിന്റെ മുമ്പിൽ എത്തിയതും അവൾ ബെൽ അടിച്ചു... ആരവ് വന്നു വാതിൽ തുറന്ന് കൊടുത്ത് സെറ്റിയിലേക്ക് പോയിരുന്നു.... ആരവേട്ടാ... എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്... മ്മ്.... എന്താ..,. പൂജ അവളോട് ആരവേട്ടൻ അധികം അടുപ്പം കാണിക്കണ്ട... അതെന്താ... അവൾ അത്രക്ക് നല്ലതല്ല.... എന്നാരു പറഞ്ഞു... ഞാൻ പറയുന്നു.... എനിക്കറിയാം അവളെ...അതോണ്ട് ഇനി അവളോട് മിണ്ടരുത്..... നിന്നോട് ഞാൻ ശിവയോട് മിണ്ടരുതെന്ന് പറഞ്ഞാ നീ കേൾക്കോ.... ആരവേട്ടാ... അത് പോലെയാണോ ഇത്... ആ ആണ്... എനിക്ക് എന്റേതായ ശരികളുണ്ട് അത് ഞാൻ ചെയ്യും....

നീ നിന്റെ കാര്യം നോക്കിയ മതി എന്നും പറഞ്ഞവൻ ഫോണിലേക്ക് നോക്കിയിരുന്നതും അവൾ പല്ലിറുമ്പി തറയിൽ ആഞ്ഞു ചവിട്ടി പോവാൻ നിന്നതും അവൻ സെറ്റിയിലിരുന്നു തന്നെ അവന്റെ കാൽ നീട്ടി പിടിച്ചതും അവൾ അവന്റെ കാലിൽ തട്ടി മുന്നോട്ട് മറിയാൻ ആഞ്ഞു... പെട്ടന്ന് തന്നെ അവൻ അവളെ കയ്യിൽ പിടിച്ചു ബാക്കിലേക്ക് വലിച്ചതും അച്ചു അവന്റെ മടിയിലേക്ക് വന്നു വീണു... അച്ചു ഇതിപ്പോ എന്താ സംഭവിച്ചേന്ന് വെച്ച് കണ്ണും തള്ളി അവനെ നോക്കിയതും അവൻ അവൾക്കൊന്ന് സൈറ്റ് അടിച്ചു കാണിച്ചു... അത് കണ്ട് അവൾ ദേഷ്യത്തോടെ അവന്റെ നെഞ്ചിനിട്ടൊരു കുത്ത് കൊടുത്ത് എഴുന്നേറ്റു നിന്നു... ഇത് ആരവേട്ടൻ മനപ്പൂർവം കാണിച്ചതല്ലേ.... ഓ .. പിന്നെ ചക്ക പോലുള്ള നിന്നെ വീഴ്ത്തി എന്റെ മടിയിലേക്ക് ഇടാൻ എനിക്ക് എന്താ പ്രാന്തോ..... വീഴാൻ പോയപ്പോ പിടിച്ചതും പോരാ....ഒന്ന് പോടീ....... എന്നും പറഞ്ഞു അവൻ അവളെ തള്ളി മാറ്റി അവിടെ നിന്ന് പോയതും അവൾ മുഖം ചുള്ക്കി അവനെ നോക്കി നിന്നു..... പിറ്റേന്നും രാവിലെ അവർ ഹോസ്പിറ്റലിലേക്ക് പോവാൻ ഇറങ്ങി... ഇന്ന് മൂന്ന് പേരും ഒരുമിച്ചായിരുന്നു ഫുഡ്‌ കഴിച്ചത്....

ഹോസ്പിറ്റലിൽ എത്തി അവൻ പൂജക്ക്‌ ഒരു ഹായ് കൊടുത്ത് എംഡിയുടെ അടുത്തേക്ക് ചെന്നതും അയാൾ പൂജയെ വിളിച്ചു അവനെല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ പറഞ്ഞു... അവൾ അതിന് ഓക്കേ പറഞ്ഞു ആരവിനെയും വിളിച്ചു പുറത്തേക്കിറങ്ങി..... അവരുടെ പ്ളേസിൽ എത്തിയതും അത്യാവശ്യം എല്ലാ കാര്യങ്ങളും അവൾ അവനു പറഞ്ഞു കൊടുത്തിരിക്കുമ്പോഴാണ്..... എംഡി എന്തോ ഫയലുമായി ചെല്ലാൻ പറഞ്ഞത്.... എവിടെയാ ഫയൽ താ ഞാൻ കൊണ്ട് കൊടുക്കാം... അത് ഇവിടില്ല ആരവേട്ടാ.... ഫയൽസ് അതികം ഇവിടെ വെക്കാറില്ല.... അതിന് പ്രേത്യേക റൂം ഉണ്ട്... ഞാൻ എടുത്തിട്ട് വരാം.... എന്നും പറഞ്ഞവൾ അവിടെ നിന്നിറങ്ങി.... കുറച്ചു നേരം കഴിഞ്ഞിട്ടും അവളെ കാണാത്തത് കൊണ്ട് അവൻ ചുറ്റും നോക്കുമ്പോഴാണ് വീണ്ടും എംഡി വിളിച്ചത്.... കാര്യം പറഞ്ഞവൻ ഫോൺ വെച്ച് അവിടെ ഉള്ള ആളോട് ഇപ്പൊ വരാമെന്നും പറഞ്ഞു അവളെ തിരക്കിയിറങ്ങി..... ഫയൽസ് വെക്കുന്ന റൂം ഒരു നഴ്സിനോട്‌ ചോദിച്ചു അവൻ അങ്ങോട്ട് ചെന്നതും അവിടെ പൂജയെ പിടിച്ചു വെച്ചിരിക്കുന്നവനെ കണ്ട് ആരവ് ദേഷ്യത്തോടെ അങ്ങോട്ട് പാഞ്ഞു ചെന്നു............ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story