നിന്നിലലിയാൻ: ഭാഗം 11

ninnilaliyan

എഴുത്തുകാരി: നിലാവ്

വാവ എന്താ കേട്ടത്.... വാ വല്യേട്ടൻ ചോദിക്കട്ടെ.... ഏട്ടൻ അവളെ മടിയിൽ ഇരുത്തി ചോദിച്ചു... അതില്ലേ വല്യേട്ടാ... കുഞ്ഞേട്ടൻ രാവിലെ പറഞ്ഞല്ലോ വല്യേട്ടൻ പെണ്ണുങ്ങളെ വളക്കാനാണ് താടി ഉഴിയുന്നെ എന്ന്... വല്യേട്ടൻ ഇന്നേ ഒരു നോട്ടം.... നീ അതാണോ ഇവിടെ കേട്ടത് വാവേ... ആ വല്യേട്ട.... കുഞ്ഞേട്ടൻ വല്യേട്ടനോട് പറയണ്ട എന്ന് പറഞ്ഞിട്ടാ... ന്നിട്ട് കണ്ടില്ലേ കുറ്റം മൊത്തം ഇന്റെ മേലേക്ക് ഇടാൻ കുഞ്ഞേട്ടൻ വല്യേട്ടനെ ടെറസിൽ കയറ്റിയത്.. എടാ സാമദ്രോഹി.. കുടുംബം കലക്കുമോ നീ. . നിനക്കെന്താ വേണ്ടത് ഞാൻ സഹായിക്കണം അല്ലെ... സഹായിക്കാമെടാ എല്ലാത്തിനും സഹായിക്കാം... ന്ത് സഹായിക്കുന്ന കാര്യമാ വല്യേട്ട.. അതോ... മുത്തേ അത് ഏട്ടന്റെ പ്രോജക്ടിന്റെ കാര്യം ആണ് അല്ലെ വല്യേട്ടാ.. ആ വാവേ ജീവിതത്തിലെ ഏറ്റവും വല്യ പ്രൊജക്റ്റ്‌ ആണ് അല്ലെ വരുണെ... ആഹ് അഹ്... എഡാ നീ ശിൽപയ്ക്ക് വിളിച്ച നോക്ക് എന്നും പറഞ്ഞു ഏട്ടൻ അവളേം കൊണ്ട് പോയി.. കുട്ടിപ്പിശാശ് എല്ലാം കേട്ടു എന്നാ വിചാരിച്ചേ... ഓഹ് ഈ പഞ്ചായത്ത്‌ മൊത്തം അറിയും അവൾ അറിഞ്ഞാൽ.... ശിൽപയ്ക്ക് വിളിച്ചപ്പോ അവിടെ കൊഴപ്പം ഒന്നുല്ല്യ... അവൾ കിടക്കാണ് എന്ന് പറഞ്ഞു... പാവം കുറെ കരഞ്ഞതല്ലേ....

നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല മോളെ... നിന്റെ എല്ലാം അറിഞ്ഞിട്ടു തന്നെയാ നിന്നെ സ്വന്തം ആക്കിയേ..... ********* എടി പാറു എഴുന്നേറ്റെ... ന്തൊരു ഉറക്കമാ.... അല്ലേൽ നീ അല്ലെ ഇന്നേ വിളിക്കാറ്... ദൈവേ പെണ്ണിന് പനിക്കുന്നുണ്ടല്ലോ... ഇനി ന്ത് ചെയ്യും.... അമ്മേ... ഒന്നിങ്ങോട്ട് വന്നേ... ന്തെ... ന്തിനാ വിളിച്ചു കൂവണെ പെണ്ണെ.. അമ്മേ പാറുവിനു പനിക്കുന്നു.. അയ്യോ ഇന്റെ കുട്ടിക്ക് ന്ത് പറ്റി.... വാസു ഏട്ടൻ പോയല്ലോ.. പാറു മോളെ എണീറ്റെ... ന്താ മോളെ ന്ത് പറ്റി... നിക്ക് വയ്യ സീതാമ്മേ..... ഞാൻ ഇന്ന് പോണില്ല..... എന്നാ അമ്മ പോണില്ല.... ലീവ് പറയാം.. ഹോസ്പിറ്റലിൽ പോവാം... വേണ്ട സീതാമ്മേ.... ഒന്ന് കിടന്നാ മതി.. അമ്മ പൊയ്ക്കോ.. എന്ന ഞാൻ പോണില്ല്യ... അമ്മ പൊക്കോ എന്നാൽ.. വേണ്ട ശിൽപെച്ചി.. ചേച്ചിക്ക് ഇന്ന് സെമിനാർ ഇല്ലേ.. പൊക്കോ.... ഞാൻ കഞ്ഞി കുടിച് കിടന്നോളാം.. ******* ക്ലാസ്സിൽ എത്തിയപ്പോ ഞാൻ ആദ്യം തിരക്കിയത് ശിൽപയെ ആണ്.. പെണ്ണ് ആണെങ്കിൽ വന്നിട്ടില്ല.... ഇന്ന് ആണെങ്കിൽ സെമിനാർ ഉണ്ട്..... ക്ലാസ്സ്‌ തുടങ്ങി കഴിഞ്ഞപ്പോഴാണ് അവൾ വന്നത്....

ഉച്ചക്ക് ആണ് അവളെ ഒന്ന് ഫ്രീ ആയി കിട്ടിയത്... ശിൽപെ ന്തേലും പ്രോബ്ലം ഉണ്ടോടി.. കൊഴപ്പല്യഡാ... അവൾക്ക് പനി ആണ്... ഇന്ന് പോയിട്ടില്ല.... പോയില്ലേ.. അത്രയ്ക്കും പനി ഉണ്ടോ.. പനി അത്രക്ക് ഇല്ല്യാ.. ബട്ട്‌ അവൾ പോണില്ല്യ എന്ന് പറഞ്ഞു... എടി അവൾ എന്തേലും പറഞ്ഞോ.... ന്ത് പറയാൻ... കൊറേ കരഞ്ഞു.. അതല്ലെടി... അവൾ അവിടെ വീട്ടിൽ നിക്കാനൊന്നും പറഞ്ഞില്ലേ.. കൊറേ ഞാനും അമ്മേം നിർബന്ധിച്ചു.. ബട്ട്‌ അവൾ ഞങ്ങളെ പോവാൻ നിർബന്ധിക്കാർന്നു... അല്ലേൽ ഒറ്റക്ക് നിക്കാൻ പേടിയുള്ള ആളാ... എടി തെണ്ടി.. എന്നും വിളിച്ചു ഞാൻ അവളേം കൊണ്ട് ഓടി.... കിട്ടിയ ഓട്ടോക്ക് കേറി നേരെ ശില്പടെ വീട്ടിലേക്ക് പോയി... നീ എന്തിനാ ഇങ്ങനെ ടെൻഷൻ ആവണേ.. അതിനു പനി ആയിട്ടല്ലേ ക്ലാസിനു പോവാത്തത്... നീ ഒന്ന് മിണ്ടാതിരുന്നേ.... അവളുടെ വീടിന്റെ മുന്നിൽ വണ്ടി നിർത്തിയതും ഞാൻ ഇറങ്ങി ഓടി... പിന്നാലെ ശില്പയും....

വാതിൽ ലോക്ക് ആയിരുന്നില്ല.... ഞാൻ വേഗം ശില്പടെ റൂമിലേക്ക് കയറി... ഉള്ളിൽ ലോക്ക് ആണ്... ഞാൻ ശില്പയോട് ഡോറിൽ മുട്ടാൻ പറഞ്ഞു.. പാറു.. മോളെ.. വാതിൽ തുറന്നെ... ശിൽപെചിയാ.... കുറച്ചു സമയം എടുത്തു അവൾ വാതിൽ തുറക്കാൻ... ഇന്നേ കണ്ടപ്പോ അവൾ ഒന്ന് ഞെട്ടി... കൈ ബാക്കിൽ ആണ് വച്ചിരിക്കുന്നെ... ന്താ നിന്റെ കയ്യിൽ... ഞാൻ അത് ചോദിച്ചപ്പോ അവൾ മുഖം തിരിച്ചു... ശിൽപെ നീ ഒന്ന് പുറത്ത് നിന്നെ എനിക്ക് അവളോട് കുറച്ചു സംസാരിക്കാനുണ്ട്... ഡാ... പേടിക്കണ്ട.. ജസ്റ്റ്‌ സംസാരിക്കാനാ.. എനിക്ക് ആരോടും സംസാരിക്കണ്ട.. അത് നീ തീരുമാനിച്ചാൽ പോരാ.. നിക്ക് നിന്നോട് സംസാരിക്കണം.. എന്നും പറഞ്ഞു ഞാൻ അകത്തു കയറി ഡോർ ലോക്ക് ചെയ്തു.. അവൾ മുഖം തിരിച്ചു നിന്നതേ ഉള്ളൂ... നിന്റെ കയ്യിൽ ന്താ എന്ന ചോദിച്ചത്... ഇന്റെ കയ്യിൽ ന്താണെങ്കിലും നിങ്ങൾക്കെന്താ.. ഞാൻ അവളുടെ അടുത്തേക്ക് പോവുന്നതിനനുസരിച് അവൾ ബാക്കിലോട്ട് പോയി... അടുത്തേക്ക് വരണ്ട... ഉറപ്പായും ഞാൻ മുറിക്കും എന്ന് പറഞ്ഞു അവൾ ബ്ലേഡ് കൈയ്യിനോട് ചേർത്ത് വച്ചു....

ഡീ മര്യാദക്ക് അത് മാറ്റിക്കോ.. ഇന്റെ സ്വഭാവം മാറ്റാൻ നിൽക്കരുത്... അടുത്തേക്ക് വന്നാൽ ഞാൻ ന്തായാലും മുറിക്കും... എന്നാ മുറിക്കെടി എന്നും പറഞ്ഞു ഞാൻ അടുത്തേക്ക് ചെന്നതും അവൾ കണ്ണും അടച്ചു ബ്ലേഡ് ഒന്നും കൂടി താഴ്ത്തി... ആ തക്കത്തിനു ഞാൻ അത് പിടിച്ചു വാങ്ങി അവളെ ചുമരിനോട് ചേർത്ത് നിർത്തി... അപ്പോഴേക്കും അവൾ കരഞ്ഞു തുടങ്ങിയിരുന്നു.... എന്നെ ഒന്ന് കൊന്നു തരുമോ.. ന്തിനാ ഇന്നേ ഇങ്ങനെ ശല്യം ചെയ്യണേ... ഞാൻ ന്ത് തെറ്റാ നിങ്ങളോട് ചെയ്തേ.. മാറി നിൽക്ക്.. ഞാൻ ചത്താൽ നിങ്ങൾക്ക് ന്താ.. പ്ഡേ.... കൊടുത്തു കരണം നോക്കി ഒന്ന്... വേച്ചു പോയ അവളെ ഞാൻ ചേർത്ത് പിടിച്ചു.... കൊല്ലാനാണോടി പുല്ലേ ഞാൻ നിന്നെ കെട്ടിയെ.... പറയെടി.. അവൾ കരയുക മാത്രേ ചെയ്തുള്ളു.. വേഗം ഡ്രസ്സ്‌ മാറിക്കോ... ഇവിടെ നിക്കണ്ട.. ക്ലാസിനു പൊക്കോ അതാ നല്ലത്... ഞാൻ എങ്ങോട്ടും ഇല്ല... അതിനു നിന്നോട് ആരും അഭിപ്രായം ചോദിച്ചില്ല... ഞാൻ താഴെ ഉണ്ടാവും വേഗം വാ... ഇനിയും ചാവാൻ ആണ് ഉദ്ദേശം എങ്കിൽ നേരത്തെ തല്ലു കിട്ടിയ പോലെ ആവില്ല... സ്നേഹിച്ചു കൊണ്ടായിരിക്കും മറുപടി തരുന്നത്.. അതും പറഞ്ഞു ഞാൻ താഴേക്ക് ചെന്നു... ഓഹ് ഇന്റെ കൂടെ ഒരു കുരിശ് വന്നിരുന്നല്ലോ അതിനെ കാണാൻ ഇല്ല..

കിച്ചണിൽ നിന്ന് സൗണ്ട് കേട്ട് ചെന്ന് നോക്കിയപ്പോ മൂപ്പത്തിയെരു ചോറ് തിന്നാ... ഉച്ചക്ക് അല്ലെ ഒരു വക കഴിച്ചത്.. ഇതൊക്കെ എങ്ങോട്ട് പോണു ആവോ.. ഇന്നേ കണ്ടപ്പോൾ അവൾ വാടാ... മീൻകറി ഉണ്ട് വാ... ഞാൻ ചോറ് എടുത്ത് തരാം... ഇതിപ്പോ കിലുക്കത്തിലെ രേവതി പറഞ്ഞ പോലെ കൊരങ്ങാ വാ ഒരു കഷ്ണം ഉണ്ട്.. ഇന്നാ തിന്നോ.... ആ അവസ്ഥ ആയി... എടാ അനക്ക് ചോറ് വേണ്ടേ.. അപ്പൊ ഉച്ചക്ക് കഴിച്ചില്ലേ നമ്മൾ... എടാ മീൻകറി കൂട്ടിട്ട്.... നല്ല ടേസ്റ്റ് ഉണ്ടെടാ.. എടി ഇന്നലെ നിന്റെ എൻഗേജ്മെന്റ് ആയിരുന്നില്ലേ... ആ.. അവൾ ന്ത് പറഞ്ഞു... അവൾ ഇപ്പൊ റെഡി ആയി വരും... അവളെ കോളേജിൽ ആക്കിയിട്ട് വേണം നമുക്ക് ക്ലാസ്സിനു പോവാൻ.. അവൾക്ക് പനി ആടാ.. പനി ആയ ആള് കാണിച്ചു കൂട്ടിയത് ഞാനെ കണ്ടുള്ളു... ന്താ ഉണ്ടായേ... ഞാൻ എല്ലാം അവൾക്ക് പറഞ്ഞു കൊടുത്തു... അവൾ ചോറും വായിൽ വച്ചു കിളി പോയ അവസ്ഥയിൽ ഇരിക്കാണ്.. നീ വേഗം ഉണ്ടിട്ട് എണീറ്റെ.. ക്ലാസിനു പോണ്ടേ... ആ ഞാൻ കൈ കഴുകി വരാം... മ്മ്..

ഞാൻ ഹാളിൽ ചെന്നപ്പോ അവൾ റെഡി ആയി ഇരിക്കുന്നുണ്ട്.. ഞാൻ ചിരിച്ചപ്പോൾ അവൾ തല താഴ്ത്തി ഇരുന്നു.. എടാ എന്നാൽ നമുക്ക് പോവാം... ഇന്റെ കൈ മീൻ മണക്കുന്നുണ്ടോ എന്ന് നോക്കിയേ.. എന്നും പറഞ്ഞു അവൾ അവളുടെ കൈ എടുത്ത് ഇന്റെ മുഖത്തേക്ക് അടുപ്പിച്ചു... നീ ഒന്ന് പോയെ ശിൽപെ... എന്നും പറഞ്ഞു ഞാൻ മുഖം തിരിച്ചു... ഒന്ന് പോടാ... പാറു വാ.. എന്നും പറഞ്ഞു അവളേം കൊണ്ട് പുറത്തേക്ക് നടന്നു.. ഞാൻ ചിരിച് കൊണ്ട് പുറകെയും. അയ്യോ നിന്നെ ഇവൻ തല്ലിയോ പാറു.. ആ ഞാൻ തല്ലി... മിനിഞ്ഞാന്ന് നീ അവളെ കടിച്ചു.. ഇന്ന് ദേ അതെ കവിളിൽ കടിച്ചു.. ഇനി മറ്റന്നാൾ നീ ന്ത് ചെയ്യും.. ഞാൻ ഉമ്മ വെച്ചോളാടി... ശില്പടെ ചെവിയിൽ പതുക്കെ പറഞ്ഞു.... ഛച്ചി ... നിന്നെ അല്ല അവളെ... ഓ അങ്ങനെ.. അങ്ങനെ അവളെ കോളേജിൽ ആക്കി ഞങ്ങൾ കോളേജിൽ പോയി.. ***** വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ഞാൻ അപ്പോൾ.... അങ്ങനെ ഒക്കെ ചെയ്യാനാ അപ്പോൾ തോന്നിയെ.. എങ്ങാനും സംഭവിച്ചിരുന്നേൽ അച്ഛന്റേം സീതമ്മടേം അവസ്ഥ.... നീ എന്താടി കോപ്പേ ഫോൺ വിളിച്ചപ്പോ എടുക്കാഞ്ഞേ... ഞാൻ ഇന്നലെ തൊട്ട് വിളിക്കുന്നതാ.. ഫോൺ എടുക്കാനുള്ള സാഹചര്യം ആയിരുന്നില്ല ദേവു ന്റെ..

ന്താടി.. ന്തു പറ്റി നിന്നെ ആരാ തല്ലിയെ.. ഞാൻ അവളെ കെട്ടിപ്പിടിച് കറഞ്ഞു.... ഒന്ന് റിലാക്സ് ആയപ്പോ ഞാൻ അവളോട് എല്ലാം പറഞ്ഞു.. ഞാൻ ന്താ ജാൻകി നിന്നോട് പറയാൻ.. എങ്ങനെ സമാധാനിപ്പിക്കാ നിന്നെ ഞാൻ.. ഇന്റെ വിധി ഇങ്ങനെ ആണ് ദേവു... അത് വിട്... നിന്നോട് പറഞ്ഞപ്പോ കൊറേ ഞാൻ ഓക്കേ ആയി... നീ പറ ന്തൊക്കെ എടുത്തു ഇന്ന്... ****** മോളിന്ന് ക്ലാസിനു പോയോ... ഞാൻ ഉച്ചക്ക് പോയി സീതാമ്മേ.. ഇവിടെ ഇരുന്ന് മടുത്തപ്പോ.. ആ അതേതായാലും നന്നായി... പനി കുറവുണ്ടോ മോളെ.. ഉണ്ട്.. സീതാമ്മേ.. മുഖം എന്താ നീര് വച്ചിരിക്കുന്നെ.. അത് പിന്നെ... ആ ഉച്ചവരെ കിടക്കുവായിരുന്നു... അതാവും.. ആ മോളു പോയി ഫ്രഷ് ആയി വാ.. സീതമ്മ അപ്പോഴേക്കും ചുക്ക് കാപ്പി ഉണ്ടാക്കി തരാം ട്ടോ... ഓക്കെ സീതാമ്മേ.. ഞാൻ ദേ പോയി ദാ വന്നു.. ചായ കുടിച് ഇരിക്കുമ്പോഴാണ് ശിൽപ്പേച്ചി വന്നത്... ആഹാ.. നീ ഉഷാറായല്ലോ... അല്ലേലും ഞാൻ ബോൾഡ് അല്ലെ ചേച്ചി.... ഉവ്വ... നിനക്ക് വിഷമം ഉണ്ടോ മോളെ ഉണ്ടായിരുന്നു.. ഇപ്പൊ ഇല്ല്യാ... ചേച്ചി പേടിക്കണ്ട.. ഞാൻ അരുതാത്തത് ഒന്നും ചെയ്യില്ല...

ചെയ്‌താൽ പിന്നെ നിന്നെ വരുൺ വച്ചേക്കില്ല.. അവനു നിന്നെ അത്രയ്ക്കും ഇഷ്ടാണ്... ഞാൻ അവനെ ന്യായീകരിക്കല്ല... അവൻ ചെയ്തത് തെറ്റ് തന്നെയാ.. ബട്ട്‌ നീ കൈവിട്ട് പോവരുതെന്ന് കരുതി അപ്പോഴത്തെ സിറ്റുവേഷനിൽ ചെയ്തതാവും... മ്മ്.... ഇനി അതൊന്നും ആലോചിച്ച മനസ് വിഷമിപ്പിക്കണ്ട... ******* ഇന്നത്തെ ആലോചിച്ചു ഭയങ്കര ടെൻഷനിൽ ആയിരുന്നു... വീട്ടിൽ എത്തിയപ്പോ കാ‍ന്താരി ഇരുന്ന് വെട്ടി വിഴുങ്ങുന്നുണ്ട്... അവളുടെ പാത്രത്തിൽ നിന്ന് ഒരു ഉണ്ണിയപ്പം എടുത്തതും കാറി പൊളിക്കുന്നുണ്ട് കഴുത.. ന്താടി ഞാൻ ഒക്കെ ഒന്നും എടുത്തില്ലല്ലോ.. ഒന്നല്ലേ... ഒന്നെടുത്തതിനു കാറി പൊളിച്ചാലെ അടുത്തത് എടുക്കാതിരിക്കൊള്ളു... അനക്ക് ആരാ ബുദ്ധി ഇല്ല്യാന്ന് പറഞ്ഞെ.. ഇയ്യ് ഇന്റെ ബാക്കി തന്നെ.. അല്ലാതെ പിന്നെ പൊന്നുന്റെ (ജ്വാല ചേച്ചി...ഏട്ടത്തിയെ എല്ലാരും പൊന്നു എന്ന വിളിക്കാ..അത് കേട്ട് അവളും )ബാക്കി ആവുമോ.. നിനക്ക് ഇത്തിരി കൂടുന്നുണ്ട്.. ഇയ്യ് ഇന്നലെ ഇന്നേ പറ്റിച്ചില്ലേ... അതുപിന്നെ... ഓ അനക്ക് അത് മനസിലാക്കാനുള്ള ബുദ്ധി ഉണ്ടെന്ന് ഞാൻ വിചാരിച്ചു..

അന്റെ അല്ലെ ബാക്കി.. ഓ തിരിച്ചടി... പതിയെ മുങ്ങിയെക്കാം... ഇപ്പൊ പന്ത് ഓൾടെ കോർട്ടിലാ... ഏട്ടൻ വന്നപ്പോ കാര്യങ്ങളൊക്കെ പറഞ്ഞു.. ഞാൻ ഉദ്ദേശിക്കുന്നത് ന്താന്ന് വച്ചാൽ അമ്മയോടും അച്ഛനോടും കാര്യം അവതരിപ്പിക്കാന്നാ.. അവളെ ഇങ്ങോട്ട് കൊണ്ട് വരാം.. ആരെ കൊണ്ട് വരുന്ന കാര്യമാ പറയുന്നേ.. അത്... ആ അതില്ലേ പട്ടി... വാവ കൊറേ കാലം ആയില്ലേ പൊന്നു പട്ടിയെ വാങ്ങണം എന്ന് പറയുന്നു... പട്ടി തന്നെ ആണോ... അതോ ജാൻകിടെ കാര്യം ആണോ... ജാൻകിയോ.. അതാരാ വരൂ .. ഞെട്ടിയത് പുറത്ത് കാണിക്കാതെ ഏട്ടൻ എന്നോട് ചോദിച്ചു.. എനിക്കറിയില്ല ഏട്ടാ.. ഏട്ടത്തി ആരുടെ കാര്യാ പറയണേ.. നീ ഇന്നലെ കെട്ടിയില്ലേ... നിന്റെ ഭാര്യടെ കാര്യം ആടാ പറയണേ... ഇപ്പോഴും മനസിലായില്ലേ.. എടാ അവൾ എല്ലാം അറിഞ്ഞു കൊണ്ടുള്ള വരവാടാ.... ഏട്ടൻ നിക്ക് കേൾക്കത്തക്ക രീതിക്ക് പറഞ്ഞു... ആ പൊന്നു.. ഞങ്ങൾ അത് പറയാൻ ഇരിക്കാർന്നു... അപ്പോഴേക്കും നീ അറിഞ്ഞു അല്ലെ വരൂ... ഏട്ടൻ വളിഞ്ഞ ചിരിയിൽ പറഞ്ഞു.. ഏറ്റില്ല മോനെ... നീ ന്തിനാ വരൂ താഴേ ഫോൺ വച്ചു പോയെ.. ശില്പ വിളിച്ചിരുന്നു... അമ്മയാണെങ്കിലോ എടുത്തിരുന്നത്.. ഞാൻ വന്നപ്പോ ഫോൺ അവിടെ വച്ചതാ ഏട്ടത്തി.. മ്മ്.. നല്ല കുട്ടിയാ അവൾ.. എല്ലാർക്കും അവളെ ഇഷ്ടായി.. പക്ഷെ നീ ചെയ്തത് തെറ്റായി പോയി.. അറിയാം ഏട്ടത്തി... പറ്റിപ്പോയി.. സാരല്ല്യ... എന്നും പറഞ്ഞു ചേച്ചി എന്നെ തലോടി.. ഇടക്കൊക്കെ നമ്മളേം തലോടാo കേട്ടോ.. ഏട്ടന്റെ ചളി കേട്ട് ഞാനും ചേച്ചിയും ചിരിച്ചു..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story