നിന്നിലലിയാൻ: ഭാഗം 110

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

പാറുവേ.. എണീക്കേടി.. നേരം വെളുത്തു..... ശാന്തമായി ഉറങ്ങുന്ന പാറുവിനെ തട്ടി വിളിച്ചു കൊണ്ട് വരുൺ പറഞ്ഞു.... ഞാൻ ഇപ്പോൾ കിടന്നതല്ലേ ഉള്ളൂ അപ്പോഴേക്കും നേരം വെളുത്തോ.... ഞാൻ ഒന്ന് ഉറങ്ങട്ടെ വരുണേട്ടാ... പുതപ്പ് ഒന്നൂടി വലിച്ചിട്ട് പാറു പറഞ്ഞു... എടി ഇന്ന് പാപ്പുണ്ണിയുടെ ചോറൂണ് അല്ലേ... അമ്പലത്തിൽ പോണ്ടേ... നേരം വൈകിയാൽ ഒന്നും നടക്കില്ല ട്ടോ... വരുൺ വിടാൻ ഉദ്ദേശം ഇല്ലാതെ പാറുവിനെ കുലുക്കി വിളിച്ചു... നി കൊ ഞ വേ കെ...... പാറു പുതപ്പ് മാറ്റി വരുണിനെ നോക്കി പറഞ്ഞു... അതെന്താടി നി കൊ ഞ വേ കെ... ബെഡിൽ ഇരുന്ന് കൊണ്ട് വരുൺ ചോദിച്ചു.. നിങ്ങളെ കൊല്ലും ഞാൻ വേറെ കെട്ടും എന്ന്.. അല്ല പിന്നെ.. കണ്ടോ എന്റെ കണ്ണ് പോലും മിഴിയുന്നില്ല.... ഉറക്കം കൊണ്ട് പാതി മാത്രം തുറന്ന കണ്ണ് കാണിച്ചു പാറു പറഞ്ഞു... പിന്നെ നീ വേറെ കെട്ടും.. ഞൊട്ടും... എണീറ്റ് വന്നോ.... പാറുവിനെ പിടിച്ചു വലിച്ചു എണീപ്പിച്ചു കൊണ്ട് വരുൺ പറഞ്ഞു... കഷ്ടം ഉണ്ട് ട്ടോ.. ഇന്നലെ സംസാരിച്ചു സംസാരിച്ചു ഉറങ്ങിയത് 12 മണിക്കാ... പാറു എണീറ്റ് ബനിയൻ നേരെ ആക്കി കൊണ്ട് പറഞ്ഞു...

നുണച്ചി 11:56 ന് കിടന്നു നമ്മൾ.. എന്നിട്ട് 12 മണിക്ക് ആണെന്ന്... 6 മിനിറ്റ് എക്സ്ട്രാ കിട്ടിയില്ലേ... ബാത്‌റൂമിൽ പോവുന്ന പാറുവിനെ നോക്കി കൊണ്ട് വരുൺ പറഞ്ഞു... പറച്ചിൽ കേട്ടാൽ തോന്നും 6 മണിക്കൂർ ആണെന്ന്... പാറു ചിറി കോട്ടി വായും മുഖവും കഴുകി വന്നു... എന്തൊരു തണുപ്പ് ആണെന്ന് അറിയുമോ വെള്ളത്തിനു.. രാത്രി മൂത്രഴിക്കാൻ നീറ്റ പോലെ ഉണ്ട്... കയ്യ് രണ്ടും കൂട്ടി തിരുമ്മി കൊണ്ട് റൂമിലേക്ക് വന്നു കൊണ്ട് പാറു പറഞ്ഞു... ആണല്ലോ... സമയം 2 ആവുന്നേ ഉള്ളൂ... വരുൺ ചിരിയോടെ പറഞ്ഞു... ങേ 2 മണിയോ.. വെപ്രാളപ്പെട്ട് പാറു ഫോൺ എടുത്ത് നോക്കി... 1:44..... നിങ്ങള് ശെരിക്കും കാലൻ ആണോ.. എവിടെ പോവാ ഇതൊക്കെ കെട്ടി ചുറ്റി... ഡ്രസ്സ്‌ മാറ്റുന്ന വരുണിനെ നോക്കി പാറു ചോദിച്ചു... ഞാൻ പുറത്തേക്ക്.. ന്തേ... പാറുവിനെ ഇടം കണ്ണിട്ട് നോക്കി വരുൺ പറഞ്ഞു... ജിമ്മിൽ പോവാൻ നിങ്ങൾക്കങ് പോയാൽ പോരെ.. പാവം ഈ 18 വയസുകാരിയെ കുത്തി പൊക്കി എണീപ്പിച്ചു നിങ്ങള് പോവുന്നത് കാണാൻ വിളിക്കണോ....

പാറു ഉറക്കം പോയ ദേഷ്യത്തിൽ ഉറഞ്ഞു തുള്ളുകയാണ്... അതിന് ഞാൻ മാത്രം അല്ലല്ലോ നീയും എന്റെ ഒപ്പം വരുന്നുണ്ട്... പാറുവിന്റെ സൈഡിലേക്ക് തിരിഞ്ഞു നിന്ന് മാറിൽ കൈ കെട്ടി കൊണ്ട് വരുൺ പറഞ്ഞു.... ജിമ്മിലേക്കോ 😲😲അതും ഞാനോ... പാറു അവളെ തന്നെ ഒന്ന് ആകമാനം നോക്കി.. പിന്നെ വരുണിനെയും... ആ എന്തെ പറ്റില്ലേ.... വരുൺ ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു.. പെണ്ണുങ്ങളുടെ ജിം തുടങ്ങിയോ അവിടെ അപ്പോൾ.. ങേ !!....ഓ ഞാനും ഉണ്ട് എന്നാൽ.. എനിക്കും ജിമ്മത്തി ആവണം... അതൊക്കെ ഞാൻ പോക്കി പോക്കി റെക്കോർഡ് നേടും... എന്തൊക്കെയോ മനസ്സിൽ ആലോചിച്ചു കൊണ്ട് വരുണിനോടായി പാറു പറഞ്ഞു... ആദ്യം നീ ഇവിടുത്തെ അമ്മിക്കുട്ടി ഒന്ന് പൊക്കി കാണിക്ക് എന്നിട്ട് മതി അതൊക്കെ...അടിയിൽ ബക്കറ്റ് വെക്കേണ്ടി വരും 😄😄😄

അതിന്റെ അടിയിൽ കിടന്ന് ചമ്മന്തി ആവാഞ്ഞാൽ ഭാഗ്യം... പാറുവിനെ നോക്കി പ്രതീക്ഷ പോയ മട്ടിൽ വരുൺ പറഞ്ഞു.. ഓ ഒരു തമാശക്കാരൻ... വരുണിന്റെ ചിറിയിൽ ഒന്ന് തോണ്ടി പാറു വേഗം ഓടി പോയി കബോർഡ് തുറന്ന് ഡ്രെസ്സും എടുത്ത് ഡ്രസിങ് റൂമിലേക്ക് പോയി.... ഒരുങ്ങി കെട്ടി 2 മണി ആയപ്പോഴാണ് പുറപ്പെട്ടു പാറു റൂമിൽ നിന്ന് ഇറങ്ങിയത്... പാറുവിനെ കണ്ട് വരുൺ അടുത്തുള്ള ടേബിളിൽ പിടിച്ചു നിന്നു അടിമുടി ഒന്ന് നോക്കി 🙄🙄... വരുൺ ജിമ്മിന് പോവുമ്പോൾ ഇടാറുള്ള ഒരു ബനിയനും പിന്നെ അവളുടെ ജീൻസ് പാന്റും ആണ് വേഷം.. കാലിൽ ട്രാക്ക് ഷൂ... മുടിയെല്ലാം വാരികെട്ടി നെറുകിൽ ഒരു ഉണ്ട ആക്കി വെച്ചിട്ടുണ്ട്.... സിന്ദൂരം രേഖയിൽ സിന്ദൂരം കൊണ്ട് ഒരു ഗോപുരം വരച്ചു വെച്ചിട്ടുണ്ട്.... നിൽക്കുന്ന നിൽപ്പോ കാലിൽ കളം വരച്ചു 😵😵

വല്ല ചേർച്ചയും ഉണ്ടോ നോക്കണേ... നീയിതെന്താ നെറ്റിയിൽ വരച്ചു വെച്ചേക്കുന്നേ... പാറുവിന്റെ കോലം കണ്ട് വരുൺ ചോദിച്ചു... ഈ ജിമ്മിൽ പോവുന്നവരൊക്കെ തെണ്ടി കൂട്ടങ്ങൾ ആവും.... അവരൊക്കെ ഒന്ന് മനസ്സിലാക്കട്ടെ ഞാൻ കല്യാണം കഴിച്ചത് ആണെന്ന്.. എന്റെ ഒപ്പം തന്നെ ഉണ്ടാവണേ.. പുള്ളിക്കാരി വല്യ എക്സ്പെക്ടഷൻ ഒക്കെ വെച്ച് കാച്ചി കൊണ്ടിരിക്കുവാണ്... ജിമ്മിൽ പോവുന്നവരൊക്കെ തെണ്ടി കൂട്ടങ്ങൾ ആണെന്ന്.. ഇനി എന്നേ എങ്ങാനും... വരുൺ പാറുവിനെ ഒന്ന് പാളി നോക്കി... അവള് ആണേൽ കയ്യിന്റെ മസിൽ ഒക്കെ പെരുപ്പിക്കുന്നതിന്റെ തിരക്കിൽ ആണ്... 😒😒 ഏയ് അപ്പൊ പൊതുവെ പറഞ്ഞതാവാനാ സാധ്യത.. അല്ല നിങ്ങള് ഈ നേരത്ത് അല്ലല്ലോ പോവാറ്... എന്തെ ഇത്ര നേരത്തെ പോവുന്നെ... ഷൂ ഒക്കെ നേരെ ആക്കുന്നതിനിടയിൽ പാറു ചോദിച്ചു... വന്നിട്ട് വേണ്ടേ കുളിച്ച് അമ്പലത്തിൽ പോവാൻ... അപ്പൊ വേഗം പോയി വരാം എന്ന് വിചാരിച്ചു...

ഇളിഞ്ഞ ചിരി ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു... അത് ശെരിയാ... എന്നാ വാ പൂവാം.. വരുണിനേം പിടിച്ചു വലിച്ച് കൊണ്ട് പാറു ഡോർ ലക്ഷ്യം വെച്ച് നടന്നു... ഏയ് ഏയ്... അങ്ങോട്ട് പോവല്ലേ.. താഴെ ഉള്ളവർ എണീക്കും.... നമുക്ക് ബാൽക്കണി വഴി പോവാം... വരുൺ പാറുവിനെ ഇങ്ങോട്ട് പിടിച്ചു വലിച്ചു... അപ്പൊ പിന്നെ അവരോട് പറയണ്ടേ.... പാറുവിനു ചംചയം.. അവര് എണീക്കുന്നതിനു മുന്നേ നമുക്ക് പോയി വരാം.... അവരെ എന്തിനാ ബുദ്ധിമുട്ടിക്കുന്നേ... വരുൺ ഇളിച്ചു കൊണ്ട് പറഞ്ഞു... ആഹാ ഇങ്ങൾക്ക് അപ്പൊ ബുദ്ധി ഒക്കെ ഉണ്ടല്ലേ.. പക്ഷെ ഇടക്ക് മന്ദബുദ്ധി സ്വഭാവം വരും... കോട്ടുവാ ഇട്ട് കൊണ്ട് പാറു പറഞ്ഞു.. മന്ദബുദ്ധി നിന്റെ അമ്മായി അച്ഛൻ... വരുൺ മനസ്സിൽ ഒന്ന് ആഞ്ഞു പുച്ഛിച്ചതും താഴെ ഉറങ്ങുന്ന അച്ഛൻ ഒന്ന് തുമ്പി 🙈🙈🙈..

അങ്ങനെ പാറുവിനെയും കൊണ്ട് ബാൽക്കണി വഴി ഇറങ്ങാൻ സഹായിച്ചു വരുണും ഇറങ്ങി... എടി കുരുട്ടെ... വല്ല കോമ്പ്ലാനും കുടിച്ചോ... വലിപ്പം ഇല്ലെങ്കിലും മുടിഞ്ഞ വെയ്റ്റ് ആണ്.. കൈ കുടഞ്ഞു കൊണ്ട് വരുൺ പറഞ്ഞു.. അത് നിങ്ങളും ആലോചിക്ക്.... ന്റെ മേലിൽ കിടക്കുമ്പോൾ എന്നാ വെയിറ്റ് ആണ്... ചിറി കോട്ടി കൊണ്ട് പാറു മുന്നിൽ നടന്നു.. വേണ്ടായിരുന്നു.. വെറുതെ ചോദിച്ചു വാങ്ങി.. മനസ്സിൽ പിറുപിറുത്തു കൊണ്ട് വരുണും അവളുടെ പിന്നാലെ നടന്നു... എടി എങ്ങോട്ടാ ഗേറ്റും തുറന്നു പോവുന്നെ... ഞാൻ വണ്ടി എടുത്ത് വരാം... ഇതിന്റെ ഉറക്കപ്പിച്ചു മാറിയില്ലേ... എന്നും പറഞ്ഞു വരുൺ പോർച്ചിൽ നിന്നും ബൈക്ക് എടുത്ത് ഉന്തി ഉന്തി ഗേറ്റ് വരെ എത്തിച്ചു... മ്മ് കേറ്... വണ്ടി സ്റ്റാർട്ട്‌ ആക്കി കൊണ്ട് വരുൺ പറഞ്ഞു... ഹ ഹ ഹാ.... പേരും ഹായും പറഞ്ഞു വായും തുറന്നൊരു നിൽപ്... എന്താടി.. എന്ത് ഹാ.. പാറുക്കുട്ട്യേ... വരുൺ വെപ്രാളത്തോടെ പാറുവിനെ വിളിച്ചു... ഹാച്ചി 😤😤😤...

ഓഹ് കുറെ നേരം ആയി ഇത്‌.. ഇപ്പോൾ സമാധാനം ആയി... മൂക്ക് തിരുമ്മി ചാടി കേറി പാറു രണ്ട് സൈഡ് ഇരുന്നു... വരുൺ പിന്നേം സസി ആയ നിർവൃതിയിൽ വണ്ടി മുന്നോട്ട് എടുത്തു.... വണ്ടിയുടെ സ്പീഡിലും കാറ്റിന്റെ കുളിർമ്മയിലും സ്വന്തം കെട്ട്യോന്റെ ലൂസ് ഉള്ള ബനിയൻ ഇട്ടത് കൊണ്ടും പാറുവിന് നന്നായി തണുക്കുന്നുണ്ടായിരുന്നു... ഒപ്പം ചെറുതായിട്ട് ഉറക്കവും.... ആദ്യമൊക്കെ കണ്ണും തുറന്ന് വെച്ചു പാറു നാലുപുറവും വീക്ഷിച്ചു കൊണ്ടിരുന്നു.. പിന്നെ കൈ മുട്ട് വരുണിന്റെ പുറത്ത് വെച്ച് താടിക്കും കൈ കൊടുത്തിരുന്നു.. കുറച്ച് കഴിഞ്ഞപ്പോൾ തല ചാരി ചാരി വരുണിന്റെ പുറത്തെത്തി.. പതുക്കെ പതുക്കെ കണ്ണും അടഞ്ഞു.. പിന്നെ സുഖ നിദ്ര അതും തണുപ്പിൽ 😍😍... കുട്ടിയെ പറഞ്ഞിട്ടും കാര്യം ഇല്ല്യാ നട്ടപ്പാതിര വരെ വർത്തമാനം പറഞ്ഞിരിക്കുക പുലർച്ചെ ഉറക്കം കളഞ്ഞു എഴുന്നേൽപ്പിച്ചു പുറത്തേക്ക് കൊണ്ട് പോവുക.. ഉറക്കം വരാതെ ഇരിക്കുമോ.. 😌😌

സ്വാഭാവികം 😄.... അര മണിക്കൂർ നീണ്ട യാത്രക്ക് ശേഷം വരുൺ വണ്ടി സൈഡ് ആക്കി... പാറുവിനെ തട്ടി വിളിച്ചപ്പോൾ പുള്ളിക്കാരി കുറുകി കൊണ്ട് വരുണിനെ പിറകിലൂടെ ചുറ്റി പിടിച്ചു ഇരുന്നു... ഈ കഴുതക്ക് വീട്ടിൽ ഇരിക്കുമ്പോൾ ഇങ്ങനെ ഒക്കെ ചെയ്തൂടെ അപ്പൊ സോഷ്യൽ ഡിസ്റ്റൻസ് ആണ്.. ഇപ്പോൾ കണ്ടില്ലേ ഉടുമ്പ് പിടിച്ച പോലെ ചുറ്റി പിടിച്ചിരിക്കുന്നെ... ഒരു ചിരിയോടെ പിറുപിറുത്തു കൊണ്ട് വരുൺ അവളുടെ കൈ മാറ്റി പിടിച്ചു പതിയെ വണ്ടിയിൽ നിന്നിറങ്ങി... പാറുവേ.. പാറുക്കുട്ട്യേ... വരുൺ അവളുടെ കവിളിൽ തട്ടി കൊണ്ട് വിളിച്ചു... പാറു നന്നായിട്ടൊരു കോട്ടുവാ പാസ്സാക്കി കണ്ണ് തിരുമ്മി ആ ഉണ്ടക്കണ്ണ് വലിച്ച് തുറന്നു... പല്ല് തേച്ചത് നന്നായി... പാറുവിന്റെ കോട്ടുവാ കണ്ട് വരുൺ മനസ്സിൽ പറഞ്ഞു... എത്തിയോ... ഞെളിഞ്ഞിരുന്നു കൊണ്ട് പാറു ചോദിച്ചു..

മ്മ് എത്തി.. കുറച്ച് നടക്കാൻ ഉണ്ട്.. നേരെ വിരൽ ചൂണ്ടി കൊണ്ട് വരുൺ പറഞ്ഞു.. എന്റമ്മോ.. മലയുടെ മുകളിൽ ആണോ നിങ്ങടെ ജിം.... കണ്ണ് ഒന്നൂടി വികസിപ്പിച്ചു വായും തുറന്നു പാറു ചോദിച്ചു.. വായ അടക്കെടി ഈച്ച കേറും.... വാ... കുസൃതിയോടെ വരുൺ പറഞ്ഞു... ജിമ്മിൽ നിങ്ങൾക്ക് അല്ലേ പോവേണ്ടത്.. പൊക്കോ... ഞാൻ ആ ചായക്കടയിൽ പോയി ചായ കുടിച്ചു അവരോട് വർത്തമാനം പറഞ്ഞ് ഇരുന്നോളാം... മലമുകളിലേക്ക് നോക്കി കൊണ്ട് പാറു പറഞ്ഞു.. അപ്പൊ നിനക്ക് ജിമ്മിൽ പോയി.. മ്മ് മ്മ്... വരുൺ മസിൽ കാട്ടി കൊണ്ട് ചോദിച്ചു.. ഓ ഞാൻ ഒക്കെ ജിമ്മിൽ പോയിട്ട് എന്തിനാ.. നിങ്ങള് പോയി ജിമ്മൻ ആയി വാ... ഒന്നൂടി കോട്ടുവാ ഇട്ട് പാറു വണ്ടിയിൽ നിന്നും ഇറങ്ങി.... നിന്നെ ഇവിടെ വരെ കൊണ്ട് വന്നിട്ടുണ്ടേൽ അവിടെ എത്തിക്കാനും എനിക്കറിയാം... പാറുവിനെ കോരി എടുത്ത് പുറത്ത് ഇട്ട് കൊണ്ട് വരുൺ മുന്നോട്ട് നടന്നു.. അയ്യോ ഓടിവായോ നാട്ടുകാരെ.. എന്റെ കെട്ട്യോന്റെ അടുത്ത് നിന്ന് തട്ടി കൊണ്ട് വന്നിട്ട് എന്നേ കൊല്ലാൻ കൊണ്ടു പോണേ... പാറു വരുണിന്റെ പുറത്ത് അടിച്ചു കൊണ്ട് പറഞ്ഞു...

മിണ്ടാതിരിക്കെടി കോപ്പേ.. ദേ അവിടെ ഉള്ള സാധനം എടുത്ത് നിന്റെ തലക്ക് ഒരു കൊട്ട് തരും ഞാൻ.. ഹാ.. വരുൺ ഇച്ചിരി കലിപ്പോടെ കുന്ന് കയറി... കുന്ന് വരുൺ കേറി... വരുൺ കുന്ന് കേറി.... 😌 പാറു കുന്ന് കേറിയില്ല.... കുന്ന് പാറു കയറിയില്ല... 😝😝 വരുൺ പാറുവിനേം കൊണ്ട് കുന്ന് കയറി... കുന്ന് വരുൺ പാറുവിനേം കൊണ്ട് കയറി...💃 മുകളിലേക്ക് കയറുന്തോറും ഒരു ഉന്മേഷം പാറുവിനെ വന്നു മൂടി... കുന്നിന്റെ സൗന്ദര്യം ആസ്വദിച്ചു പാറു വരുണിന്റെ പുറത്ത് അങ്ങനെ കിടന്നു... ഓഹ്.. ഇനി ഇറങ്ങിക്കെ.. എന്റെ തോള് കടയുന്നു... പാറുവിനെ താഴെ നിർത്തി കൊണ്ട് വരുൺ പറഞ്ഞു... ഓ 😒😒നല്ല രസം ഉണ്ടായിരുന്നു അങ്ങനെ കിടക്കാൻ.. കൈ കടഞ്ഞില്ലല്ലോ ഉപ്പുംചാക്ക് എടുത്തോ എന്നാൽ... രണ്ട് കയ്യും നീട്ടി കൊണ്ട് പാറു ഇളിച്ചു കാണിച്ചു... ഈ പെണ്ണ്.... അവിടെ ഉള്ള കല്ലിൽ കയറ്റി നിർത്തി കൊണ്ട് വരുൺ പാറുവിനെ മുതുകിലേറ്റി... (ദേ പോവുന്നു വിക്രമാദിത്യനും വേതാളവും 😝😝)

ഉപ്പ് വേണോ ഉപ്പ്... പാറു വരുണിന്റെ പുറത്ത് ഇരുന്ന് കൊണ്ട് വിളിച്ചു പറഞ്ഞു... വേണ്ടാ... മറുപടി എന്നോണം വരുൺ പറഞ്ഞു.. ഉപ്പ് വേണോ ഉപ്പ്... പാറു പിന്നേം ചോദിച്ചു . ആ വേണം... വരുൺ കുസൃതിയോടെ പറഞ്ഞു.. എത്ര വേണം... വരുണിനെ ഇറുക്കി പിടിച്ചു കൊണ്ട് പാറു ചോദിച്ചു.. ഒരു ചാക്ക്... തോളിൽ തല വെച്ച് ഇരിക്കുന്ന പാറുവിന്റെ കവിളിൽ മുത്തി കൊണ്ട് വരുൺ പറഞ്ഞു... കുറച്ച് നേരം ഓരോന്ന് പറഞ്ഞു ചിരിച്ചും കളിച്ചും രണ്ടാളും മല മുകളിൽ എത്തി.... വരുൺ അവിടെ ഉള്ള പാറയുടെ മുകളിൽ പാറുവിനെ ലാന്റ് ആക്കി... എവിടെ ജിം.. ആരെയും കാണുന്നില്ലല്ലോ... പാറയുടെ മുകളിൽ ചമ്രം പടിഞ്ഞു ഇരുന്ന് ചുറ്റും വീക്ഷിച്ചു കൊണ്ട് പാറു ചോദിച്ചു... എടി പോർക്കേ ആരെങ്കിലും ഇതിന്റെ മണ്ടേല് ജിം വെക്കുമോ.. നിനക്ക് ഇത്രയ്ക്ക് ബുദ്ധി ഇല്ലേ.. ഇവിടം കാണിക്കാൻ വിളിച്ചതല്ലേ... പാറുവിന്റെ അടുത്ത് കിടന്നു കൊണ്ട് വരുൺ പറഞ്ഞു... അത് പറഞ്ഞാൽ പോരായിരുന്നോ..

എന്റെ കോലം നോക്ക്... പാടത്തു ഇതിലും നല്ല കോലം ആവും വെക്കുക.. ഷൂവും ബനിയനും തലയിലെ ഗോപുരവും തൊട്ട് കൊണ്ട് പാറു ചുണ്ട് ചുളുക്കി... എന്റമ്മേ.. എന്തൊക്കെ ആയിരുന്നു... ജിമ്മത്തി ആവണം പോലും.. 😆😆😆😆 വരുൺ പൊട്ടി പൊട്ടി ചിരിച്ചു... അവന്റെ ശബ്ദം പാറക്കൂട്ടങ്ങളിൽ തട്ടി പ്രതിധ്വനിച്ചു..... പാറു അവനെ തന്നെ നോക്കി പാറയിൽ നിവർന്നു കിടന്നു.... തൊട്ടടുത്തു വരുണും കിടന്നു... ഇപ്പോൾ എന്റെ അമ്മയും അച്ഛനും ഇതൊക്കെ കാണുന്നുണ്ടാവും അല്ലേ വരുണേട്ടാ... വരുണിന്റെ മുഖത്ത് നിന്ന് കണ്ണ് മാറ്റി മുകളിലേക്ക് നോക്കി പാറു ചോദിച്ചു... ഇത്‌ മാത്രം അല്ല വേറെ പലതും കണ്ടിട്ട് കണ്ണ് പൊതിക്കാണും... പാറുവിന്റെ മൈൻഡ് പോവാതിരിക്കാൻ തമാശ രൂപേണ വരുൺ പറഞ്ഞു.. ഓ.... വരുണിന്റെ കവിളിൽ അമർത്തി കടിച്ചു കൊണ്ട് പാറു എണീറ്റിരുന്നു...

ഇങ്ങനെ ഇരിക്കാൻ വന്നതാണോ... ഇവിടെ ഒക്കെ കണ്ടിട്ട് തിരിച്ചു പോവാം... പാറുവിനെ പുറകിലൂടെ പൊതിഞ്ഞു പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു.. ആഹ്... ഉത്സാഹത്തോടെ പാറു വരുണിന്റെ കയ്യിൽ പിടിച്ചു എണീറ്റ് നിന്നു... പാറയിൽ നിന്നും ഇറങ്ങി അവിടെ എല്ലാം വീക്ഷിച്ചു കൊണ്ടിരുന്നു.... കാറ്റിന്റെ ഗതിക്കനുസരിച്ചു അവരുടെ നടത്തത്തിനു വ്യതിയാനങ്ങൾ വന്നു... ക്കൂൂൂൂ..... അകലേക്ക്‌ നോക്കി പാറു ഉറക്കെ കൂക്കി വിളിച്ചു.... തിരിച്ചു അതെ പടിയുള്ള ശബ്ദം അവളിൽ ആവേശം നിറച്ചു... വരുണേട്ടാ........ ഉറക്കെ ദൂരെ നിൽക്കുന്ന പാറക്കൂട്ടങ്ങളെ നോക്കി പാറു വിളിച്ചു... ജാൻകി........ വരുണും അവളെ നോക്കി വിളിച്ചു... I love youuuuu.... ❣️ രണ്ടാളും കൈ കൂട്ടി പിടിച്ചു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു... കിതച്ചു കൊണ്ട് രണ്ട് കാല് മുട്ടിലും കൈകൾ ഊന്നി പാറു വരുണിനെ നോക്കി...

ഒരു നിറഞ്ഞ ചിരിയോടെ അവൻ അവളെ തന്നെ നോക്കി നിൽക്കുവായിരുന്നു.... ആ നോട്ടം അവരുടെ ആലിംഗനത്തിലേക്ക് വഴി മാറി.. പതിയെ പതിയെ ചുണ്ടുകളിലേക്കും....... ❤️ കുറച്ച് സമയം കൂടി നിലത്ത് കിടന്നു അവര് പ്രകൃതിയെ ആസ്വദിച്ചു... സമയം മൂന്ന് കഴിഞ്ഞതും പതിയെ അവര് കുന്ന് ഇറങ്ങി തുടങ്ങി... അവിടെ പോയി ഇനി ഇതുപോലെ കോട്ടുവാ ഇടരുത് കേട്ടോ... വല്യേട്ടന് ഇത്തിരി കിട്ടിയാൽ മതി... കോട്ടുവാ ഇട്ട് വരുണിനെ നോക്കിയ പാറുവിനോട് വരുൺ പറഞ്ഞു.. പാറു തലമാന്തി കൊണ്ട് ഒന്ന് ഇളിച്ചു കൊടുത്തു... (ഇവരുടെ തലയിൽ ഒക്കെ ഇത്ര ജന്തുക്കൾ ഉണ്ടോ 🙄🙄🙄) താഴെയുള്ള കുഞ്ഞ് ചായ കടയിൽ നിന്ന് ചൂട് കട്ടൻചായയും ഓംപ്ലേറ്റും കഴിച്ചു രണ്ടാളും വീട്ടിലേക്ക് മടങ്ങി.... അപ്പോഴേക്കും പാറു ഉറക്കം പിടിച്ചിരുന്നു... വണ്ടിയിൽ ഇരുന്ന് കൊണ്ട് തന്നെ പോർച്ചിൽ ശബ്ദം ഇല്ലാതെ കൊണ്ട് നിർത്തി...

പാറുവിനെ ഉണർത്താതെ തോളിൽ ഇട്ട് ബാൽക്കണിയോട് ചേർന്ന കോണിയിലൂടെ കയറി റൂമിൽ എത്തി... റിസ്ക് റിസ്ക്കെയ് 😁😁😁😁.... പാറുവിനെ ബെഡിൽ കിടത്തി കാലിലെ ഷൂ അഴിച്ചു മാറ്റി.. കുട്ടി ജിം ഒക്കെ ചെയ്ത് ക്ഷീണിച്ചു അതാ 😝😝😝....അവളുടെ നെറ്റിയിൽ മുത്തി കൊണ്ട് പതിയെ പതിയെ ഓരോന്നാലോചിച്ചു വരുണും ഉറക്കത്തിലേക്ക് വീണു... അപ്പോഴും പാറുവിന്റെ ചുണ്ടിൽ ഒരു നേരിയ പുഞ്ചിരി തത്തി കളിച്ചു.... **💕 വരൂണെ... എടാ... പാറു... എണീറ്റെ... രാവിലെ വല്യേട്ടൻ വന്നു മുട്ടിയപ്പോൾ ആണ് വരുൺ കണ്ണ് തുറന്നത്.... നേരെ നോക്കിയപ്പോൾ കണ്ടത് തന്റെ ചൂടേറ്റ് കിടന്നുറങ്ങുന്ന പാറുവിനെ.... അറിയാതെ തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. എടാ കോപ്പേ.. എഴുന്നേൽക്കേടാ... വീണ്ടും വാതിലിൽ മുട്ട് വീണപ്പോൾ വരുൺ വന്നു വാതിൽ തുറന്നു....

എന്താ ഏട്ടാ... കോട്ടുവാ ഇട്ട് കൊണ്ട് വരുൺ ചോദിച്ചു.. എന്താണെന്നോ.. അടിയൻ ഒന്ന് മുഖം കാണാൻ വന്നതാ.. ഈർഷ്യയോടെ വല്യേട്ടൻ പറഞ്ഞു.. കണ്ടില്ലേ.. പൊ അണ്ണാച്ചി പിന്നെ വരണ്ട.. ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു... അണ്ണാച്ചിയോ.. നീ പോടാ ബംഗാളിക്ക് ഉണ്ടായവനെ... വല്യേട്ടൻ അതും പറഞ്ഞു തിരിഞ്ഞപ്പോൾ ദേ മുന്നിലൊരു അച്ഛൻ... അച്ഛനെപ്പോൾ വന്നു... വല്യേട്ടൻ ഇളിഞ്ഞു കൊണ്ട് ചോദിച്ചു.. ഹ്മ്മ്.... നീ കളിക്കല്ലേ മരം കൊത്തി മോറാ.. ഞാൻ എല്ലാം കേട്ടു എന്ന് പറഞ്ഞു അച്ഛൻ വന്ന വഴി പോയി... ഓ നിനക്ക് സമാധാനം ആയല്ലോ കോപ്പേ.. എന്നും പറഞ്ഞു വല്യേട്ടനും പോയി.... വരുൺ വായ പൊത്തി ചിരിച്ചു കൊണ്ട് വാതിൽ ചാരി ബെഡിൽ ഇരുന്ന് പാറുവിനെ നോക്കി... ഓ ഇപ്പോൾ വിളിക്കണ്ട..

ഞാൻ കുളിച്ചു കഴിഞ്ഞു വിളിക്കാം.. അല്ലേൽ ഇവളുടെ പള്ളി നീരാട്ട് കഴിഞ്ഞു വരാൻ നേരം എടുക്കും.. മനസ്സിൽ ആലോചിച്ചു ടവ്വലും എടുത്ത് വരുൺ കുളിക്കാൻ പോയി... കുളിച്ചു വന്നിട്ടും അതെ കിടപ്പ് കിടക്കുന്ന പാറുവിനെ കണ്ടപ്പോൾ വരുണിനു സഹിച്ചില്ല... അങ്ങനെ ഇപ്പോൾ സുഖിച്ചു ഉറങ്ങണ്ട... എന്നും പറഞ്ഞു പാറുവിനെ കുത്തി പോക്കി വിളിച്ചു... പാറു ആണേൽ വരുണിന്റെ തോളിലേക്ക് ചാരി പൂര ഉറക്കം... ഇങ്ങനെ ഒരു ഉറക്ക പ്രാന്തി.... അതും പറഞ്ഞു വരുൺ അവളേം എടുത്ത് അവളുടെ കിട്ടിയ ഡ്രെസ്സും എടുത്ത് ബാത്റൂമിലേക്ക് നടന്നു... ഡ്രസ്സ്‌ അവിടെ വെച്ച് ഷവറിന്റെ കീഴിൽ പാറുവിനെ നിർത്തി ഷവർ തുറന്നിട്ട്‌ വേഗം പുറത്തേക്ക് ഇറങ്ങി ഡോർ ചാരി... അവിടെ നിന്നാൽ അമ്പലത്തിൽ പോക്ക് നടക്കില്ല എന്ന് സാരം 😜😜.... വെള്ളം ശരീരത്തിൽ വീണതും പാറു കണ്ണ് വലിച്ച് തുറന്നു.... ബോധം വന്നതും വേഗം കുളിച്ചു ഡ്രസ്സ്‌ മാറ്റി റൂമിലേക്ക് ചെന്നു...

വരുൺ അപ്പോഴേക്കും ഡ്രസ്സ്‌ മാറ്റി താഴേക്ക് പോയിരുന്നു... പാറു വേഗം പിന്നെ ഒരുങ്ങാൻ നിന്നു **💕 അച്ഛന്റെ പാപ്പുണ്ണിക്ക് അച്ഛൻ ഇന്ന് ചോറ് തരുമല്ലോ.. പാപ്പുണ്ണിക്ക് ഇന്ന് മുതൽ മീനും ഇറച്ചിയും കൂട്ടാലോ... അച്ഛന്റെ ഓഹരി കുറയുമല്ലോ... പാപ്പുണ്ണിയെയും എടുത്ത് നടന്നു ചെവിയിൽ ഓരോന്ന് പറയുവാണ് വല്യേട്ടൻ... ഓ ഇനിയിപ്പോൾ ഇറച്ചിയും മീനും തീറ്റിക്കാഞ്ഞിട്ടാ.. മുടി നേരെ ആക്കുന്ന പൊന്നു വല്യേട്ടനെ നോക്കി പറഞ്ഞു... ഓ നിനക്ക് അസൂയ ആണെഡി.. എന്തായാലും ഇനി മുതൽ ഇവനും ഒരു ഓഹരി വേണം ഫുഡിൽ... എന്നിട്ട് അതൊക്കെ ഞാൻ തിന്നും... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. നിങ്ങള് കൊച്ചിനെ ഇങ്ങ് തന്നെ.. ഞാൻ അതിനെ ഒരുക്കട്ടെ... അതും പറഞ്ഞു പൊന്നുവേച്ചി കുട്ടിയെ വാങ്ങി.. പോസ്റ്റായ വല്യേട്ടൻ വാവയെ തിരക്കി ഇറങ്ങി... വാവേ വാവേ കേശുന്റെ വാവേ... നീ എവിടെ പോയി മുത്തേ... ചേട്ടൻ പുറപ്പിടുവിച്ചു തരാം...

വല്യേട്ടൻ വാവയെ തിരഞ്ഞു പാടി... അത് കേട്ടതും ചാടി മറിഞ്ഞു വന്ന അമ്മ വാവയെയും പെറുക്കി റൂമിൽ കയറി വാതിൽ അടച്ചു... ഇനിയും അന്നാളത്തെ പോലെ തേച്ചൊരുക്കാൻ വയ്യാന്ന് 😆😆😆.... ആതു ആണേൽ ചെവിയിൽ ഹെഡ്സെറ്റും വെച്ച് സൊള്ളാലൊട് സൊള്ളൽ ആണ്... പപ്പേം മമ്മേം അടുത്തൂടെ പോയാൽ ഒരു മൂളി പാട്ടങ്ങോട്ട് പാടും.. കുട്ടി സംഗീതം കേൾക്കുവാ.. നിങ്ങള് തെറ്റിദ്ധരിക്കല്ലേ... 🤭 അങ്ങനെ എല്ലാത്തിനെയും തെളിച്ചു തളിച്ച് അമ്പലത്തിൽ എത്തിപ്പിച്ചു... തൊഴലും പൂജയും കഴിഞ്ഞ് നമ്പൂതിരി വന്നു... ഒരു പായ വിരിച്ചു വല്യേട്ടൻ ചമ്രം പടിഞ്ഞിരുന്നു.. വല്യേട്ടന്റെ മടിയിൽ കുഞ്ഞുമുണ്ടൊക്കെ എടുത്ത് കുട്ടപ്പൻ ആയി പാപ്പുണ്ണിയും.. 😜 ജപിക്കലും മന്ത്രോച്ചാരണങ്ങളും കഴിഞ്ഞു... കുട്ടിക്ക് ചോറ് കൊടുക്കാൻ വേണ്ടി നിവേദ്യവും പായസവും ഇലയിൽ വിളമ്പി... പാപ്പുണ്ണി എല്ലാം വീക്ഷിക്കുന്ന തിരക്കിൽ ആയിരുന്നു.. പക്ഷെ വല്യേട്ടന്റെ കണ്ണ് മാത്രം പായസത്തിൽ ആയിരുന്നു....

നമ്പൂതിരിയുടെ നിർദ്ദേശ പ്രകാരം നിവേദ്യം പാപ്പുണ്ണിയുടെ വായിൽ വെച്ചു കൊടുത്തു... രുചി ഇല്ലാത്തത് കൊണ്ട് മൂപ്പര് ഒന്ന് മുഖം ചുളിച്ചു.. പായസം ചുണ്ടിൽ തട്ടിയതും രുചിയോടെ അവനത് നുണയാൻ തുടങ്ങി... നൈസ് ആയിട്ട് വല്യേട്ടനും നുണഞ്ഞു കൊണ്ടിരുന്നു... അങ്ങനെ എല്ലാവരും ഉണ്ണിക്ക് ചോറ് കൊടുത്തു.. ചടങ്ങ് കഴിഞ്ഞു ദക്ഷിണ കൊടുത്ത് ഒന്നൂടി പ്രാർത്ഥിച്ചു... പാറു ആണേൽ കോട്ടുവാ ഇടുമ്പോഴേക്കും വരുൺ ഒന്ന് നോക്കും.. അത് കണ്ടാൽ അവളത് മിണുങ്ങും... ഇതങ്ങനെ തുടർന്ന് കൊണ്ടിരുന്നു.. വായ തുറക്കുന്നു.... വരുൺ നോക്കുന്നു... മിണുങ്ങുന്നു... വായ തുറക്കുന്നു.... വരുൺ നോക്കുന്നു... മിണുങ്ങുന്നു... അങ്ങനെ ഓരോന്ന് പറഞ്ഞു എല്ലാവരും വീട്ടിലേക്ക് നടക്കുവായിരുന്നു... ദേ കയനി കായ.... അതും പറഞ്ഞു പൊന്നുവും വാവയും പാറുവും അതിന്റെ മേലേക്ക് ചാടി... കൂടെ വല്യേട്ടനും...

(കയനി കായ എന്ന് പറഞ്ഞാൽ ഒരു കറുത്ത കായ ആണ്.. മധുരം ഉള്ള മുള്ളും പഴയതിനേക്കാൾ കുറച്ചും കൂടി വലുപ്പമുള്ള കായ.. ഇനി മുള്ളും പഴം എന്താണെന്ന് ചോദിക്കരുത്.... നിങ്ങടെ ഒക്കെ നാട്ടിൽ ഇതിന് എന്താ പറയാ എന്ന് എനിക്കറിയൂല 😌😌) ആതു ആണേൽ എന്ത് കയനി കായ എന്ന അവസ്ഥയിലും... വേണേൽ പെറുക്കിക്കൊ... ചോദിച്ചാൽ ഞങ്ങൾ തരില്ല ട്ടോ... വരുൺ പെറുക്കത്തിനിടയിൽ പറഞ്ഞു.. ഇതെന്ത് കായ ആണ്... കുമ്പിട്ടു ഇരുന്ന് കൊണ്ട് ഒരു കായ കയ്യിൽ പിടിച്ചു തിരിച്ചും മറിച്ചും നോക്കി കൊണ്ട് ആതു ചോദിച്ചു.. ഇത്‌ വിഷക്കായ... അപ്പം തിന്നാൽ പോരെ കുജ്ജ് എണ്ണണോ... ഇളിച്ചു കൊണ്ട് വല്യേട്ടൻ പെറുക്കി കൊണ്ടിരുന്നു... എന്നാ നിങ്ങള് പെറുക്കി വാ.. ഞങ്ങൾ നടക്കട്ടെ... അച്ഛൻ മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു.. അച്ഛാ എന്നാൽ കൊച്ചിനെ കൂടി കൊണ്ടു പൊ.. എനിക്ക് പെറുക്കാൻ പറ്റുന്നില്ല.. ലെ വല്യേട്ടൻ.. മ്മ്... അച്ഛൻ ഒന്ന് മൂളി കൊണ്ട് കൊച്ചിനേം എടുത്ത് പോയി...

പിന്നാലെ ബാക്കി ഓൾഡ് ജെനെറേഷനും... ചിലത് നല്ല വലുപ്പം ഉണ്ടല്ലോ.. മത്സരിച്ചു പെറുക്കുന്നതിനിടയിൽ ആണ് ആതു കയ്യിൽ പിടിച്ച കയനി കായ നോക്കി പറഞ്ഞത്.. ഏയ്.. എന്റെ ഒക്കെ ഒരേ വലിപ്പം ആണല്ലോ.. കയ്യിലെ കായ നോക്കി കൊണ്ട് വല്യേട്ടൻ.. അതെ എന്റേം... (ബാക്കി കോറസ് ) പിന്നെ എന്റെ മാത്രം ചിലതിനു എങ്ങനെ വലിപ്പം കൂടി... ആതു ഒന്ന് വലതു കയ്യിൽ എടുത്ത് നോക്കിക്കൊണ്ട് ചോദിച്ചു.. ബെസ്റ്റ്.. വേഗം വായിൽ ഇട്ടോ.. ആട്ടുംകാട്ടം പെറുക്കി കയ്യിൽ വെച്ചിട്ടാണ് ലവൾ വലിപ്പ കണക്ക് പറയുന്നേ.. വല്യേട്ടൻ ചിരിച്ചു ചിരിച്ചു നിലത്ത് ഇരുന്നു.. ആട്ടും കാട്ടമോ... എല്ലാരും ആതുവിനെ നോക്കി.. ബ്ലാഹ്.. എന്നും പറഞ്ഞു എല്ലാതും കയിൽ നിന്ന് ആതു വലിച്ചെറിഞ്ഞു.. ഐശ്.. കളഞ്ഞോ.. നല്ലതല്ലേ.. പുല്ല് മാത്രം തിന്ന് കിട്ടുന്ന സാധനമാ തിന്ന് നോക്കാമായിരുന്നു... വല്യേട്ടൻ വയറിൽ പിടിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.. എന്റെ ആതുവേ അത് തിന്നിരുന്നുവെങ്കിലോ... ആതുവിനെ നോക്കി വാവ പറഞ്ഞ്... നാറ്റം ഒന്നും ഇല്ല്യാ... കൈ സ്മെല് ചെയ്ത് ആതു ഇളിച്ചു കൊണ്ട് പറഞ്ഞു...

എന്നാലും ആതുവേ ഇത്രേം ഗ്ലാമർ ദൈവം തന്നപ്പോൾ 5 പൈസയുടെ ബുദ്ധി നിനക്ക് തന്നില്ലല്ലോ... വരുൺ ഇളിച്ചു കൊണ്ട് പറഞ്ഞു.. ആതു ആണേൽ ആകെ ചമ്മി നാറി നാശ കോശം ആയി എന്ന് പറഞ്ഞാൽ മതിയല്ലോ... 😖😖😖... വീട്ടിൽ എത്തുന്നത് വരെ ആതുവിനെ കളിയാക്കാനെ ബാക്കി ഉള്ളവർക്ക് നേരം ഉണ്ടായിരുന്നുള്ളു... ആതു ആണേൽ ഇടക്കിടക്ക് കൈ ഡ്രെസ്സിൽ തുടയ്ക്കും.. ഒരു മനസുഖം... 😆😆 വീട്ടിൽ പൊന്നുവിന്റെ അച്ഛനും അമ്മയും വന്നിരുന്നു... ശിൽപയുടെ വീട്ടിൽ നിന്ന് വാസുവും സീതമ്മയും വന്നിരുന്നു..... അതുകൊണ്ട് എല്ലാം കൊണ്ടും ഉത്സവം ആയിരുന്നു... ആതു എല്ലാവരെയും ഒന്ന് മുഖം കാണിച്ചു റൂമിലേക്ക് ഓടി.. ഡെറ്റോളും സോപ്പും ഹാൻഡ് വാഷും ഷാംപൂവും എല്ലാം എടുത്ത് കൈ ഉരച്ചുരച്ചു കഴുകി.. ഡ്രസ്സ്‌ തന്നെ മാറ്റിയാണ് പിന്നെ പുറത്തേക്ക് വന്നത്... വല്യേട്ടൻ ആണേൽ അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഇടക്കിടക്ക് കൈ സ്മെൽ ചെയ്ത് കാണിക്കും.. അത് കണ്ടാൽ രണ്ട് സ്റ്റെപ്പിട്ട് ആതു റൂമിൽ പോയി കൈ കഴുകി വരും... ഉച്ചക്ക് സദ്യയും എല്ലാവരും കൂടി ആയുള്ള സന്തോഷത്തിലും കളിയും ചിരിയും തമാശയും ഒക്കെ ആയി അന്നത്തെ ദിവസം പോയി... വെക്കേഷൻ കാലത്തെ ഒരു ഏട് കൂടി പോയി.............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story