നിന്നിലലിയാൻ: ഭാഗം 111

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഇന്നലത്തെ ഉറക്കത്തിന്റെ ആലസ്യം കൊണ്ടും ഫങ്ക്ഷൻ നടന്ന ക്ഷീണം കൊണ്ടും എല്ലാവരും എണീക്കാൻ വൈകി... പാപ്പുണ്ണി പിന്നെ 4 മണിക്ക് തന്നെ എണീറ്റ് അച്ഛനെയും അമ്മയെയും എണീപ്പിക്കേണ്ട തിരക്കിൽ ആണ് .. ഓ... ഇവൻ ഭാവിയിൽ എനിക്കൊരു കോമ്പറ്റിഷൻ ആവും 😵😵😵... ശബ്ദം ഉണ്ടാക്കുന്ന പാപ്പുണ്ണിയുടെ ചുണ്ട് രണ്ടും കൂട്ടിപ്പിടിച്ചു കൊണ്ട് വല്യേട്ടൻ പിറുപിറുത്തു... നിങ്ങളെ പോലെ ഇനി വേറെ ഈ ഭൂലോകത്തു ഉണ്ടാവാൻ ചാൻസ് കുറവാ... അച്ഛന്റേം മകന്റേം സംസാരം കേട്ടതേ പൊന്നു ഉറക്ക പിച്ചോടെ എണീറ്റു... എടി നീ പോവുമ്പോൾ ഇതിനേം കൂടി കൊണ്ട് പൊ... കോട്ടുവാ ഇട്ട് കൊണ്ട് വല്യേട്ടൻ പറഞ്ഞു... പാപ്പുണ്ണി അച്ഛന്റെ മേലിൽ കിടന്നു ഉറങ്ങിക്കോ ട്ടോ... പൊന്നു പാപ്പുണ്ണിയെ എടുത്ത് വല്യേട്ടന്റെ നെഞ്ചിൽ വെച്ച് കൊടുത്തു.. ഊആഓ... നെഞ്ചിൽ ആഞ്ഞടിച്ചു കൊണ്ട് പാപ്പുണ്ണി അവന്റെ സന്തോഷം വെളിപ്പെടുത്തി.... **💕 കപട സ്നേഹം ആയിരുന്നേൽ നിങ്ങൾക്കത് നേരത്തെ പറയാമായിരുന്നു.... നിങ്ങളെ വിശ്വസിച്ചല്ലേ ഞാൻ എന്റെ ശരീരം പോലും.. ഛെ.... എനിക്ക് നിങ്ങളോട് പുച്ഛം തോന്നി പോകുന്നു.... ഇനി എന്റെ കൺ മുന്നിൽ വന്നു പോയാൽ... ഒറ്റ ചവിട്ട് ആയിരുന്നു.. അമ്മഷ്കി.... 😵😵😵😵

വരുൺ നില വിളിച്ചു കൊണ്ട് മൂടും തല്ലി താഴേക്ക് എത്തി... ഏഡീ പൂതനെ 😬😬😬😬... തപ്പി തടഞ്ഞു എണീറ്റ് നോക്കിയപ്പോൾ പാറുക്കുട്ടി സുഖ നിദ്രയിൽ ആണ്... അപ്പൊ ഉറക്കത്തിൽ ആയിരുന്നോ... വരുൺ ചിന്തയിൽ ആണ്ടു പാറുവിനെ നോക്കി... പാറു ഒന്ന് കുറുകി കൊണ്ട് തിരിഞ്ഞതും... അമ്മേ... 😖😖😖😖... നടുവും തല്ലി നിലത്ത്... സമാസമം... വരുൺ ഇളിച്ചു കൊണ്ട് പറഞ്ഞു.. കിളിക്കാതെ വന്നൊന്ന് പിടിക്ക് കാലാ... നിലത്ത് കിടന്നു കൊണ്ട് പാറു കാറി... കേൾക്കേണ്ട താമസം വരുൺ ഓടി ചെന്ന് അവളെ പെറുക്കി എടുത്ത് കട്ടിലിലേക്ക് ഇട്ടു... എന്നേ തള്ളിയിട്ടതാ... പാറു നടു തിരുമ്മി കൊണ്ട് പറഞ്ഞു.. ആര് ഞാനോ.. ഞാനൊന്നും അല്ല.. ദേ പാറുവേ... വരുൺ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു... അയ്യോ നിങ്ങള് അല്ല... സ്വപ്നത്തിൽ രാഹുൽ എന്നേ കൊക്കയിലേക്ക് തള്ളിയിട്ടു... കവിളിൽ കൈ വെച്ച് കൊണ്ട് പാറു പറഞ്ഞു.. ആ വീഴ്ച ആയിരുന്നു ലെ ഞാൻ ഇപ്പോൾ ലൈവ് ആയി കണ്ടത്... വരുൺ വായ പൊത്തി ചിരിച്ചു കൊണ്ട് ചോദിച്ചു... കണ്ടെങ്കിൽ കണ്ടിട്ട് പോവണം മിഷ്ടർ.. അല്ലാതെ ഇവിടെ ബിരിയാണി വിളമ്പുന്നില്ല.. വീണതിന്റെ ദേഷ്യത്തിൽ പാറു പറഞ്ഞു.. കഴുത... ചവിട്ടി എന്നേ വീഴ്ത്തിയിട്ടും പോര... വെറുതെ അല്ലേടി നീ കൊക്കയിൽ വീണത്...

വരുൺ പിറുപിറുത്തു കൊണ്ട് ബാത്‌റൂമിൽ കയറി ഡോർ വലിച്ചടച്ചു... എന്നാലും എന്റെ രാഹുലെ.. തേച്ചതും പോരാഞ്ഞിട്ട് നീയെന്നെ കൊക്കയിലേക്ക് കൊണ്ടിട്ടില്ലേ... ചുണ്ട് ചുളുക്കി കൊണ്ട് പാറു ആലോചിച്ചു... ***💕 അപ്പൊ രാജകുമാരിക്ക് പോവാൻ വേണ്ടി വണ്ടി റെഡി ആക്കി കൊടുത്തു... അറിയില്ലേ രാജകുമാരി പോവുന്ന വണ്ടി... അച്ഛൻ വാവക്ക് രാവിലെ തന്നെ വെറും വയറ്റിൽ കഥ പറഞ്ഞ് കൊടുക്കുവാണ്... ആ അറിയാം.. കൊട്ട വണ്ടി അല്ലേ... വാവ അറിവോടെ പറഞ്ഞു... ബെസ്റ്റ്... അച്ഛൻ മനസ്സിൽ പറഞ്ഞു തലയിൽ കൈ വെച്ചു.... കൊട്ട വണ്ടി അല്ലേടി ഓട്ടോറിക്ഷ.. ന്യൂ ജനറേഷൻ രാജകുമാരികൾ ഓട്ടോറിക്ഷയിൽ ആണ് വന്നിറങ്ങുന്നേ... ഇതിനോടൊക്കെ കഥ പറയുന്ന നേരം.... വല്യേട്ടൻ അവരോടൊപ്പം ചേർന്നു.. നീ പോടാ... അച്ഛൻ പറ ഏത് വണ്ടി ആണ്... വാവ അച്ഛനെ നോക്കിക്കൊണ്ട് ചോദിച്ചു... അത് മോളെ.... ആ ഫ്രണ്ട്‌സ് സിനിമ ഇല്ലേ കുമ്മായം വീഴുന്ന സീനിൽ നായിക വരുന്നില്ലേ ഒരു വണ്ടിയിൽ... ടോക് ടോക് ടോക് ടോക്.. അച്ഛൻ അഭിനയിച്ചു കാണിക്കുവാണ്.. ആ ഇപ്പൊ പറയും പ്രിത്വിരാജിന്റെ പടം അല്ലെ എന്ന്.. അങ്ങനെ ഉള്ള ആളാണ്... വല്യേട്ടൻ വാവയെ വാരാനുള്ള തിരക്കിൽ ആണ്... അച്ഛാ വല്യേട്ടനോട് പോവാൻ പറഞ്ഞെ..

നമ്മൾ ഇവിടെ കഥ പറഞ്ഞ് ഇരിക്കുവായിരുന്നില്ലേ.. മൂക്കിൽ പല്ല് വന്നവരൊക്കെ പോക്കേ... വല്യേട്ടനെ നോക്കി കൊണ്ട് വാവ പറഞ്ഞു... അത് കേട്ടതും വല്യേട്ടനെക്കാൾ വലുപ്പത്തിൽ മൂക്കിൽ പല്ല് വന്ന അച്ഛൻ മൂക്കിൽ ഒന്ന് തൊട്ട് നോക്കി.. വെറുതെ ഒരു മനസുഖം... ആദ്യം എന്നാൽ അച്ഛൻ പോവേണ്ടി വരും... അച്ഛന്റെ അവസ്ഥ മനസിലാക്കിയ വല്യേട്ടൻ പറഞ്ഞു.... ഒന്ന് പോടാ... നിന്നെക്കാൾ ബോൾഡ് ഞാൻ ആണ്.. ഹും... അച്ഛൻ ഇത്തിരി കേറുവോടെ പറഞ്ഞു... എന്നാൽ പിന്നെ അത് തെളിയിച്ചിട്ട് തന്നെ കാര്യം... വല്യേട്ടൻ ഷർട്ടിന്റെ കൈ കേറ്റി കൊണ്ട് പറഞ്ഞു... നീയെന്താടാ തന്തയെ തല്ലാൻ ഉള്ള പുറപ്പാട് ആണോ.. അച്ഛൻ ഇത്തിരി സംശയത്തോടെ ചോദിച്ചു... പിന്നെ എങ്ങനെ ആണാവോ ബോൾഡ്നെസ്സ് അളക്കുന്നേ.... കേറ്റിയ കയ്യൊക്കെ ഇറക്കി കൊണ്ട് വല്യേട്ടൻ ചോദിച്ചു... പഞ്ച ഗുസ്തി..... വാവ കയ്യടിച്ചു കൊണ്ട് പറഞ്ഞു.. ഓ ഈ കുരുട്ടിനെ കൊണ്ട്... തന്തയെ തല്ലാൻ ദൈവം ഒരവസരം തന്നതാ നശിപ്പിക്കും... വല്യേട്ടൻ മനസ്സിൽ പറഞ്ഞു കൊണ്ട് ദയനീയമായി വാവയെ നോക്കി... അത് ശെരിയാ... കോളേജിൽ പഠിക്കുമ്പോൾ എനിക്ക് മെഡൽ ഒക്കെ കിട്ടിയതാ... അച്ഛൻ കയ്യൊക്കെ ഒന്ന് തിരുമ്മി കൊണ്ട് പറഞ്ഞു... ഓല മെടൽ ആയിരിക്കും...

വല്യേട്ടൻ പിറുപിറുത്തു കൊണ്ട് പറഞ്ഞു... എന്ത്... അച്ഛൻ സംശയത്തോടെ ചോദിച്ചു... അല്ല ഞാൻ റെഡി ആണെന്ന് പറഞ്ഞതാ... ഇടം കണ്ണിട്ട് നോക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു... അങ്ങനെ അച്ഛന്റേം മകന്റേം പഞ്ച ഗുസ്തി തുടങ്ങുവാണ് സൂർത്തുക്കളെ... (വല്യേട്ടൻ ടീം വലത്തോട്ടും അച്ഛൻ ടീം ഇടത്തോട്ടും രണ്ടിന്റേം ടീം നടുവിലും സ്ഥാനം പിടിച്ചോളൂ.. മനസ്സിൽ മതി ട്ടോ.. ചാടി കേറി വരല്ലേ 😜😜😜) കൈ രണ്ടും പിടിച്ചു മുട്ട് ടേബിളിൽ കുത്തി എല്ലാം സെറ്റ്....വാവ എണ്ണാൻ തുടങ്ങി... (ഇനിയുള്ളത് മനസ്സിൽ ആലോചിക്കുക.. വായിക്കുന്നതിനോടൊപ്പം മനസ്സിൽ ആ സീൻ create ചെയ്യുമ്പോൾ ഒന്നും കൂടി ഫീൽ കിട്ടും.. just ട്രൈ 😜) One.. two... three... start 👍....... അങ്ങനെ കട്ടക്ക് കളി നടന്നു കൊണ്ടിരിക്കുവാണ്.... അച്ഛന്റെ കൈ ഒന്ന് താഴുമ്പോഴേക്കും വല്യേട്ടന്റെ മനസ്സിൽ ലഡ്ഡു പൊട്ടും.. പക്ഷെ അധികം വൈകാതെ വല്യേട്ടന്റെ കൈ താഴും.. അപ്പൊ പൊട്ടിയ ലഡ്ഡു എല്ലാം കൂടിച്ചേരും... അപ്പ്‌... അപ്പ്‌... അപ്പ്‌... അപ്പ്‌.. അച്ഛാ...... കം ഓൺ.. വിട്ട് കൊടുക്കരുത്... മുകളിൽ നിന്ന് ചാടി ഇറങ്ങി വന്ന വരുൺ അച്ഛനെ സപ്പോർട്ട് ചെയ്ത് കൊണ്ട് പറഞ്ഞു... കണ്ടോടാ.. ഫാൻസ്‌.. ഫാൻസ്‌.. അച്ഛൻ ഒരു ചിരിയോടെ വല്യേട്ടനെ നോക്കി... വല്യേട്ടൻ ആണേൽ വിഷണ്ണ വദനായി...

അവിടെ രണ്ടാളാണ് സപ്പോർട്ടിന്.. വാവേം വരുണും.. ഇവിടെ വട്ട പൂജ്യം... ഓ പിന്നെ.. കുറെ ആൾക്കാർ അപ്പ്‌ അപ്പ്‌ പറഞ്ഞിട്ട് എന്ത് കാര്യം.. ശക്തി വേണം... വല്യേട്ടൻ ചങ്കടം പുച്ഛത്തിൽ പറത്തി വിട്ടു... പാറുവേ.. ആതുവേ... വല്യേട്ടന് ആരും ഇല്ലെടി.. ഓടി വാ മക്കളെ... (മനസ്സിൽ ഇതാണെന്ന് മാത്രം... ) വല്യേട്ടാ യൂ കാൻ..... ട്രൈ... വല്യേട്ടനെ കൊണ്ട് പറ്റും.. വല്യേട്ടനെ കൊണ്ടേ പറ്റു.. എവിടെ നിന്നൊക്കെയോ മണത്തറിഞ്ഞു വന്ന ആതുവും പാറുവും വല്യേട്ടനെ പിന്താങ്ങി... വല്യേട്ടൻ ഒന്ന് ഇളിച്ചു കൊണ്ട് അച്ഛനെ നോക്കി.. അവിടെ പുച്ഛം.. കാരണം എന്താ ദേ ഓടി വരുന്നു പൊന്നു... അച്ഛാ വിട്ട് കൊടുക്കല്ലേ അച്ഛാ...എങ്ങാനും ജയിച്ചാൽ ഇന്നെനിക്ക് ചെവിക്ക് സ്വര്യം ഉണ്ടാവില്ല... അച്ഛനെ സപ്പോർട്ട് ചെയ്ത് കൊണ്ട് പൊന്നു പറഞ്ഞു... അവിടെ 3 ഇവിടെ രണ്ട്.. പാപ്പുണ്ണിയെ എടുത്തിട്ട് വായോ... വല്യേട്ടൻ എണ്ണം കൂട്ടാൻ വേണ്ടി പറഞ്ഞു... ശബ്ദം കേട്ട് പ്രതാപേട്ടൻ ചാടി വീണു.. വിശ്വാ വിട്ട് കൊടുക്കല്ലേടാ... നമ്മടെ പവർ കാണിച്ചു കൊടുക്ക്... അപ്പ്‌ അപ്പ്‌ അപ്പ്‌... വിശ്വ വിശ്വ.. വിശ്വ 👍👍👍 നിനക്ക് അവിടെ പറഞ്ഞാൽ മതി.. ഇവനെന്നെ ഇറുക്കി കൊല്ലും... അച്ഛൻ മനസ്സിൽ പറഞ്ഞു.. വല്യേട്ടന്റെ ശ്രദ്ധ ഒന്ന് തെറ്റിയതും അച്ഛൻ ഒന്ന് ചെറുതായി സ്കോർ ചെയ്തു.. അതുണ്ടോ മൂപ്പർക്ക് പിടിക്കുന്നു.... ടേബിളിൽ ഇരുന്ന പിന്ന് എടുത്ത് ആരും അറിയാതെ ഒറ്റ കുത്ത് വല്യേട്ടൻ അച്ഛന്റെ കയ്യിൽ... (മൂപ്പര് പിന്നെ പണ്ടേ കണ്ണിങ് ആണ് 💃💃)

അച്ഛന്റെ കയ്യ് ഒന്ന് പാളിയതും വല്യേട്ടൻ അച്ഛന്റെ കൈ താഴ്ത്തി.... ഞങ്ങൾ ജയിച്ചേ.... രണ്ട് സ്റ്റെപ്പും ഇട്ട് വല്യേട്ടൻ സ്റ്റൂളിൽ തന്നെ ഇരുന്നു.. ഇത്‌ കള്ളക്കളി ആണ്.. ന്റെ ഇവിടെ ആരോ കുത്തി.. അച്ഛൻ കൈ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു... തോറ്റെങ്കിൽ അത് പറഞ്ഞാൽ പോരെ.. ഇങ്ങനെ പുളു അടിക്കാതെ... അല്ല പിന്നെ... വല്യേട്ടൻ വിടാനുള്ള ഉദ്ദേശം ഇല്ല്യാ... വാവ ആണേൽ ചുണ്ടും ചുളുക്കി ഇരിക്കുന്നു.. വരുൺ മുണ്ട് മടക്കി ഉടുത്തു ഓടണോ വേണ്ടേ എന്ന് ആലോചിക്കുവാണ്.. പ്രതാപ് അങ്കിൾ ആണേൽ അച്ഛനെ നോക്കി പല്ല് കടിക്കുന്നു... ആ റൂമിൽ എങ്ങാനും പോയി ഇരുന്നാൽ മതിയായിരുന്നു.. വെറുതെ 😒😒...പൊന്നു ഇന്നെന്റെ ചെവിക്ക് തീരുമാനം ആയി എന്ന അവസ്ഥയിലും... എവിടെ പോയി ബോൾഡ്നെസ്സ്.. ഇപ്പോൾ മനസിലായില്ലേ ആർക്കാ മൂക്കിൽ പല്ല് വന്നതെന്ന്.. ഷർട്ട് പോക്കി ആദ്യത്തെ ഡയലോഗ് അച്ഛനെ നോക്കിയും പിന്നെ ഉള്ളത് വാവയെ നോക്കിയും വല്യേട്ടൻ പറഞ്ഞു... അല്ലേലും എനിക്ക് അറിയാമായിരുന്നു ഇവനെ ജയിക്കു എന്ന്.. ഇപ്പോഴത്തെ പിള്ളേര് ഒക്കെ പൊളി ആണ് അളിയാ.. നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടില്ല... പ്രതാപ് അങ്കിൾ നൈസ് ആയിട്ട് ലെഗ് മാറ്റി 😜😜.... അത് കേട്ട് വല്യേട്ടൻ ആതുവിനെയും പാറുവിനെയും നോക്കി കണ്ണ് കാണിച്ചു... പെട്ടി പെട്ടി ശിങ്കാരി പെട്ടി.... പെട്ടി തുറന്നപ്പോൾ അഞ്ചേണ്ണം പൊട്ടി..... പാറുവും ആതുവും വല്യേട്ടനും കൂടി അഞ്ചിനേം വട്ടം വളഞ്ഞു പാടി...

ബാക്കി എല്ലാം ചെവിയും പൊത്തി എല്ലാം കേട്ടു നിൽക്കുന്നു... നിർത്തിക്കെ... ഒരു കയിൽ ഫോണും മറു കയ്യിൽ ചട്ടുകവും പിടിച്ചു കൊണ്ട് അമ്മ ഹാളിലേക്ക് വന്നു... ചട്ടുകം കണ്ടതും എല്ലാവരേക്കാളും മുന്നേ വല്യേട്ടൻ ഡീസന്റ് 😆😆😆...കുറെ കിട്ടി ശീലം ഉണ്ടേ... നീ വന്നത് നന്നായി... അച്ഛൻ ആത്മകഥിച്ചത് കൂടി പോയി... എന്താ വീണേ... അത് കേട്ട് എല്ലാവരും ഇളിച്ചതും അച്ഛൻ ചോദിച്ചു... നമ്മടെ കമ്പനിയുടെ ആദ്യത്തെ സെക്യൂരിറ്റി ഉണ്ടാർന്നില്ലേ... അമ്മ ഇത്തിരി വിഷമത്തോടെ പറഞ്ഞു.. ആ.. തങ്കപ്പൻ ചേട്ടൻ... വല്യേട്ടന്റെ ആണ് ആ മറുപടി.. ആ.. അവര് ഇന്ന് മരിച്ചു.. അറ്റാക്ക് ആണെന്ന്.. നിങ്ങളെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന്... അമ്മ താടിക്കും കൈ കൊടുത്ത് പറഞ്ഞു.. അയ്യോ കഷ്ടം ആയിപ്പോയി.. എന്നേക്കാൾ ചെറുപ്പം ആയിരുന്നു.. 50 വയസേ ആയുള്ളൂ... അച്ഛൻ സ്റ്റൂളിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.. അച്ഛന് എത്ര വയസായി അച്ഛാ... വരുണിന് ഡൌട്ട്... എനിക്ക് 54 ആയേടെ... അച്ഛൻ വരുണിനെ നോക്കി കൊണ്ട് പറഞ്ഞു.. ഓഹ്.. എന്റെ അച്ഛാ.. നിങ്ങൾക്ക് 4 വർഷം ബോണസ് കിട്ടിയില്ലേ.. തങ്കപ്പൻ ചേട്ടൻ 50ആം വയസിൽ ശൂ... വല്യേട്ടൻ മോളിലേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.. പ്ഫാ... അവന്റെ ഒരു ബോണസ്... 20 കൊല്ലം കഴിഞ്ഞാൽ നിനക്കും ആവുമെടാ എന്നും പറഞ്ഞു അച്ഛൻ എണീറ്റ് പോയി... വല്യേട്ടൻ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു... പൊന്നു വല്യേട്ടനെ നോക്കി ഇളിച്ചു കൊണ്ട് പോയി... അച്ഛന്റെ ആട്ട് കേട്ടതേ പാറുവും ആതുവും സ്ഥലം വിട്ടിരുന്നു...

കിട്ടാനുള്ളത് കിട്ടിയപ്പോൾ ചിലർക്കൊക്കെ സന്തോഷം ആയി കാണും... ആ ചിറി അങ്ങോട്ട് നീട്ടി തുടച്ചോ... എന്നും പറഞ്ഞു വാവയും പോയി... 😌😌 (സസി ആവുമ്പോൾ ഉള്ള വേറെ പ്രയോഗം ആണ് ചിറി അങ്ങോട്ട് നീട്ടി തുടച്ചാളാ എന്നത് ട്ടോ )... വല്യേട്ടൻ ആരും നോക്കുന്നില്ല എന്ന് കണ്ടതും ചിറി നന്നായങ് തുടച്ചു റൂമിലേക്ക് പോയി... **💕 രാവിലെ തന്നെ കാക്ക കുറുകുന്നുണ്ടല്ലോ വീണേ... മുറ്റത്തേക്ക് നോക്കി കൊണ്ട് അച്ഛൻ പറഞ്ഞു... അപ്പുറത്തെ വീട്ടിലെങ്ങാനും പോയി കുറുക് കാക്കേ.. ആരെങ്കിലും വന്നാൽ ഇവിടെ ഒന്നും കൊടുക്കാനില്ല... വല്യേട്ടൻ കാക്കയെ ആട്ടി കൊണ്ട് പറഞ്ഞു... ഓ പിന്നെ അവന്റെ പറച്ചിൽ കേട്ടാൽ തോന്നും ഇവിടെ കൊടും ദാരിദ്ര്യം ആണെന്ന്.. മെനക്കെടാൻ വയ്യെന്ന് പറയെടാ... അമ്മ വല്യേട്ടനിട്ട് വെച്ചു.... ഓ 🙄🙄🙄.....ഇപ്പൊ കുറ്റം മൊത്തം എനിക്കായി.. വാ കാക്കേ ഇവിടെ വന്നു തന്നെ കുറുകിക്കോ... വാ കാക്കേ വരൂ കാക്കേ.. വാഴ കൈമേൽ ഇരുന്ന് കുറുക് കാക്കേ... രണ്ട് സ്റ്റെപ്പും ഇട്ട് വല്യേട്ടൻ അകത്തേക്ക് കയറി പോയി... ഇവനെന്താടി ഇങ്ങനെ ആയി പോയത്... തുള്ളി തുള്ളി പോവുന്ന വല്യേട്ടനെ നോക്കി അച്ഛൻ ചോദിച്ചു.... നിങ്ങളും ഒരു നാല്പതു വയസ് വരെ ഇങ്ങനെ ആയിരുന്നു... അവനും ചിലപ്പോൾ അപ്പോഴായിരിക്കും വിവരം വെക്കുന്നെ...

ആദ്യത്തെ കുട്ടി അച്ഛന്റെ എന്നാണല്ലോ വെപ്പ്... അമ്മ ആക്കി കൊണ്ട് പറഞ്ഞു... എന്നാൽ പിന്നെ അവൻ നേരെ ആവും.. ബുദ്ധി ഉള്ളോനാ... അച്ഛനും കാര്യത്തിനനുസരിച്ചു കാല് മാറ്റി... (ഇടതാണോ വലതാണോ ആവോ.. കാലേയ്.. 😌😌😌)... ഓ അല്ലെങ്കിലും തരത്തിനനുസരിച്ചു മാറാൻ നിങ്ങളെ കഴിഞ്ഞു വേറെ ആളില്ലല്ലോ.. കെറുവിച്ചു കൊണ്ട് അമ്മ പറഞ്ഞു... എടി അവൻ നമ്മടെ മോൻ അല്ലേ.. ഇപ്പൊ അവന്റെ സ്വഭാവത്തിന് പറ്റിയ കൂട്ട് ആ തൊട്ടിയിൽ കിടക്കുന്ന കുഞ്ഞാ 😁😁... അച്ഛൻ ഇളിച്ചു കൊണ്ട് പറഞ്ഞു... ഒന്ന് പൊ മനുഷ്യാ.. എന്നും പറഞ്ഞു അമ്മ ചൽത്താ ഹേ ടു അടുക്കള.... എടി പാറുവേ നിന്റെ ഫോൺ അടിക്കുന്നു... മോളിൽ നിന്ന് വരുൺ വിളിച്ചു പറഞ്ഞു... ദാ വരുന്നു... ചാടി തുള്ളി പാറു റൂമിലേക്ക് ചെന്ന് ഫോൺ എടുത്തു... ദേവു ആണല്ലോ.... എന്നും പറഞ്ഞു പാറു കാൾ അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു വെച്ചു... ങ്ങീ ങ്ങീ ങ്ങീ😭😭😭😭😭😭😭😭... ഫോൺ എടുത്തതെ പാറുവിന്റെ ചെവിയിൽ നല്ലൊരു കാറി പൊളിക്കൽ ആണ് കേട്ടത്... ദേവു... എന്താടി.. എന്തിനാ കരയുന്നെ... പാറു വെപ്രാളത്തോടെ ചോദിച്ചു... വന്തേ.. വന്തേ..... ട്ടൻ..., 😢😢😢 ദേവു വിക്കി വിക്കി പറഞ്ഞു... എന്താടി വന്തേട്ടൻ നിന്നെ തേച്ചോ.... പാറു നഖം കടിച്ചു കൊണ്ട് ചോദിച്ചു.. പ്ഫാ.. നിന്റെ അപ്പൂപ്പൻ ആടി തേച്ചത്.. വന്തേട്ടന്റെ കാര്യം വീട്ടിൽ അറിഞ്ഞെടി 😰😰😰... അതും പറഞ്ഞു പെണ്ണ് പൂര കരച്ചിൽ... എടി എന്നിട്ട്.. എന്തായി.. ആന്റി എന്താ പറഞ്ഞെ.. തല്ലിയോ... പാറു അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് ചോദിച്ചു... ഓലമെടൽ എടുക്കാൻ കുമ്പിട്ടതും ഞാൻ ഓടി മച്ചിന്റെ പുറത്ത് കേറിയടി അതുകൊണ്ട് അടി കിട്ടിയില്ല.. ഫോണിലെ ഫ്ലാഷും അടിച്ചു ഇരിക്കുവാ ഇവിടെ...

ഒന്ന് വേഗം വാടി... ദേവു മൂക്ക് ചീറ്റി കൊണ്ട് പറഞ്ഞു.. ഞാൻ വന്നിട്ട് എന്തിനാ മിസ്സായ അടി എനിക്ക് കിട്ടാനോ...... നീ ആന്റിയോട് കാര്യം പറ... പാറു കണ്ണ് തള്ളി കൊണ്ട് പറഞ്ഞു... ഞാൻ പറഞെടി.. അവിടെ തലയും കുടഞ്ഞു കളിക്കുവാ ഇല്ലാ ഇല്ലാ എന്നും പറഞ്ഞു... അച്ഛൻ പുറത്ത് പോയതാ.. ഇപ്പോൾ വരുമെടി.. അതിന്റെ മുന്നേ നീയും വല്യേട്ടനും സാറും കൂടി വാ... ഞാൻ അപ്പോഴേക്കും എന്തെങ്കിലുമൊക്കെ ആക്കാം.... ഒരു ഐഡിയ ഉണ്ട്.. കണ്ണ് തുടച്ചു കൊണ്ട് ദേവു പറഞ്ഞു.. എന്ത് ഐഡിയ.. നീ കാര്യം പറയ്... പാറു സംശയത്തോടെ ചോദിച്ചു.. അതൊക്കെ ഉണ്ട്.. നീ വെച്ചേ.. വേഗം വരണേ.. ഞാൻ ഇവിടെ ക്രാന്റി ക്രഷ് കളിച്ചു കാത്തിരിക്കും... എന്നും പറഞ്ഞു ദേവു ഫോൺ വെച്ചു.. എടി.... പാറു എന്തെങ്കിലും പറയുന്നതിന് മുന്നേ കു കു കു കു സൗണ്ട് കേട്ടു.. ഫോൺ വെച്ചതിന്റെ👹👹.... പാറു വെപ്രാളപ്പെട്ട് വരുണിനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു... വരുൺ കേട്ട പാതി കേൾക്കാത്ത പാതി വല്യേട്ടന്റെ അടുത്തേക്ക് ഓടി... കാര്യങ്ങൾ അവിടേം ബോധിപ്പിച്ചു... എനിക്ക് അപ്പോഴേ ഡൌട്ട് ഉണ്ടായിരുന്നു അവളൊരു കോഴി ആണെന്ന്... പൂശാൻ താടി ഉഴിഞ്ഞു കൊണ്ട് വല്യേട്ടൻ പറഞ്ഞു... അപ്പൊ നീയോ.. അച്ഛൻ ഇടക്ക് കേറി ചോദിച്ചു.. ഞാൻ പൂവൻ കോഴി... അല്ല ഞാൻ കോഴി ഒന്നും അല്ലല്ലോ... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. വല്യേട്ടാ വേഗം പോവാം.. അവളുടെ അമ്മ ആണേൽ ഇടഞ്ഞാൽ ഇടഞ്ഞതാ... പാറു ടെൻഷനോടെ പറഞ്ഞു...

അവരെന്താ ആന വല്ലതും ആണോ ഇടയാൻ... ഞാൻ അവരെ കണ്ടിട്ടുള്ളതല്ലേ.. അങ്ങനെ ഒന്നും തോന്നിയില്ലല്ലോ... വല്യേട്ടൻ ഓർത്തെടുത്തു കൊണ്ട് പറഞ്ഞു... ഓ.. ഈ ഓർക്കുന്നത് അവിടെ ചെന്ന് ഓർക്കേടാ. ആ കൊച്ചിന്റെ കാര്യത്തിൽ ഒരു തീരുമാനം ആവാൻ നിങ്ങള് വേണമെന്നല്ലേ പറഞ്ഞത്... അമ്മ വല്യേട്ടന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു... എടി കാക്കേ നീ കുറുകിയത് ആരെയും വരുത്താൻ അല്ല.. പൊയ്ക്കോ പൊയ്ക്കോ പറയാൻ ആയിരുന്നല്ലേ.... അതും പറഞ്ഞു വല്യേട്ടൻ റൂമിലേക്ക് ഓടി... ഡ്രസ്സ്‌ മാറ്റാൻ ആയിരിക്കും.... വല്യേട്ടന്റെ ഓട്ടം കണ്ട് ആതു പറഞ്ഞു... തിരിച്ചു വന്നപ്പോഴല്ലേ.. കത്തി.. പെൻസിൽ.... സ്പാന്റർ... സ്ക്രൂ ഡ്രൈവർ എല്ലാം അരയിൽ തിരുകി വരുന്നു... നീയെന്താ ഗുണ്ടായിസം കാണിക്കാൻ പോവുവാണോ... അച്ഛൻ സംശയത്തോടെ ചോദിച്ചു... ഇതൊക്കെ നമ്മുടെ സേഫ്റ്റിക്ക് വേണ്ടിയാ... ചിരിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഏട്ടാ പ്രശ്നം ഒന്നും ഉണ്ടാക്കേണ്ട... വെറുതെ തല്ല് വാങ്ങി കൂട്ടാൻ... പൊന്നു ഇളിച്ചു കൊണ്ട് പറഞ്ഞു.. പോടീ.. പേടിപ്പിക്കാതെ... ഞെളിഞ്ഞു നിന്നിരുന്ന വല്യേട്ടൻ ഒന്ന് താന്നു..

എന്റെ പെൻസിൽ... വല്യേട്ടന്റെ അടുത്തേക്ക് നടന്നു കൊണ്ട് വാവ പറഞ്ഞു... വന്നിട്ട് തരാം കൊച്ചേ.. ഞാൻ തിന്നൊന്നും ഇല്ല്യാ... വല്യേട്ടൻ കെറുവിച്ചു കൊണ്ട് പറഞ്ഞു... തന്നാൽ മതി... വാവ കെറുവിച്ചു കൊണ്ട് പറഞ്ഞു.. അച്ഛനും അമ്മേം എന്നേ അനുഗ്രഹിക്കണം.. ആദ്യത്തെ ആണ്... തല കുമ്പിട്ടു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. ആ തല്ല് കിട്ടൽ ഇനിയൊരു ശീലം ആയിക്കോളും.... വേറെങ്ങോ നോക്കി അച്ഛൻ പറഞ്ഞു... ഫോളോ മീ... ഇനി അവിടെ നിന്നാൽ ചമ്മി നാറും എന്ന് അറിയാവുന്നത് കൊണ്ട് വല്യേട്ടൻ മുന്നിൽ നടന്നു... പിന്നാലെ വരുണും പാറുവും... എന്റെ ദൈവമേ.. ഇതിലെങ്കിലും എന്റെ കൊച്ചിന് നല്ല ബുദ്ധി തോന്നിക്കണെ... വല്യേട്ടന്റെ പോക്ക് കണ്ട് എന്താവുമോ എന്ന അവസ്ഥയിൽ അമ്മ പ്രാർത്ഥിച്ചു...... എന്താവുമോ എന്ന് കണ്ടറിയാം 💃💃💃................ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story