നിന്നിലലിയാൻ: ഭാഗം 115

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ണിം🔔...ണിം🔔....ണിം🔔.....ണിം🔔 🕉️സുഖം സുഖകരം ശാന്തം സുഖാത്മാനം സുഖോത്തമം സുഖമാർഗ പ്രണേതാരം പ്രണതോസ്മി സദാസുഖം 🕉️ വല്യേട്ടൻ രാവിലെ തന്നെ പൂജ മുറിയിൽ പ്രാർത്ഥനയിൽ ആണ്.... ഒരാഴ്ചക്കു ശേഷം ഓഫീസിൽ പോവുവാണല്ലോ 😝😝 (സുഖം എന്നുള്ളിടത്തു ശിവം എന്നാണ്.... ആരും ഒന്നും വിചാരിക്കല്ലേ.. ചിലർക്കെങ്കിലും തോന്നും ശിവനെ വച്ചു കളിക്കാൻ എന്ത് അഹങ്കാരം ആണെന്ന്.. ക്ഷമിക്കണം..🙊🙊🙊 ആവശ്യമായി പോയി.. ശിവനെ മാപ്പാക്കണം🙏🙏🙏🙏🙏🙏 ) നീയെന്താടാ മന്ത്രം തെറ്റിച്ചു ചൊല്ലുന്നേ... എണീറ്റ് വന്ന അച്ഛൻ ചോദിച്ചു... ഭഗവാനെ വെച്ച് പാടിയാൽ ഭഗവാന് അല്ലേ നല്ലത് വരൂ.. ഞാൻ ഏതായാലും ഒരാഴ്ച കഴിഞ്ഞു ഓഫീസിൽ പോവുവല്ലേ... അപ്പോൾ എനിക്ക് തട്ടും മുട്ടും ഒന്നും വരാതിരിക്കാൻ വേണ്ടി ... വല്യേട്ടൻ 🔔കിലുക്കി കൊണ്ട് പറഞ്ഞു... എടാ... പ്രാർത്ഥനയിലെങ്കിലും നീ ഇങ്ങനെ ചെറ്റത്തരം ചെയ്യാതെ.. എന്താടാ നീ ഇങ്ങനെ ആയി പോയത്.... അച്ഛൻ പിറുപിറുത്തു കൊണ്ട് പോയി.. കുഴപ്പം ആയോ ഭഗവാനെ 🙄🙄എന്നേ വിട്ട് കളയല്ലേ ഒരബദ്ധം പറ്റിയതാ... കൂടെ ഉണ്ടാവണേ... വല്യേട്ടൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഭസ്‌മം നെറ്റിയിൽ നീട്ടി വരച്ചു എഴുന്നേറ്റു... എല്ലാവരെയും ബോധിപ്പിക്കണമല്ലോ നല്ല പ്രാർത്ഥനയിൽ ആയിരുന്നെന്ന്...

ഇതാ ഈ ചന്ദനം അങ്ങ് തൊട്ടോളു... വല്യേട്ടൻ വല്യ ഗടയിൽ കുളിച്ച് വന്ന പൊന്നുവിനെ നോക്കി പറഞ്ഞു... ഇന്നെന്ത് പറ്റി.. മൊത്തത്തിലൊരു മാറ്റം... മുണ്ടും ഷർട്ടും പ്രത്യേകിച്ച് നെറ്റിയിൽ ഒരു വലിയ കുറിയും കൂടി കണ്ടപ്പോൾ പൊന്നു ചോദിച്ചു... ആൻ ഐഡിയ കാൻ ചേഞ്ച്‌ മൈ ലൈഫ്... 😪😪... കൈവിട്ട പട്ടത്തെ പോലെ വല്യേട്ടൻ പറഞ്ഞു... അതിന് നിങ്ങടെ ഐഡിയക്ക് എന്ത് പറ്റി.. വല്ല കമ്പനിയും പിന്മാറിയോ.. ഏഹ്.. പൊന്നു വെപ്രാളത്തോടെ ചോദിച്ചു... പ്ഫാ... ഞാൻ എന്റെ സിമ്മിന്റെ കാര്യം പറഞ്ഞതാ.. അല്ലേൽ ഈ നേരത്ത് എഫ്ബിയിലോ ഇൻസ്റ്റയിലോ കയറി നിരങ്ങേണ്ട ഞാനാണ് പൂജ മുറിയിൽ കയറി നിരങ്ങുന്നത്... ചന്ദനം എടുത്ത് പൊന്നുവിന്റെ നെറ്റിയിൽ ചാർത്തി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. പക്ഷെ അച്ഛനോട് അതല്ലല്ലോ പറഞ്ഞെ... പൊന്നു ഇടം കണ്ണിട്ട് ചോദിച്ചു... അത് പിന്നെ അച്ഛനോട് ഇങ്ങനെ ഉള്ള സത്യം പറയാൻ പാടില്ലല്ലോ.. അഹഹഹ.... മോള് അപ്പൊ ഒളിഞ്ഞു നോക്കുവായിരുന്നല്ലേ.. ആദ്യം എല്ലാം തുറന്നു പറഞ്ഞു പിന്നെ പെട്ടെന്ന് ബോധം വന്നപ്പോൾ വല്യേട്ടൻ ചോദിച്ചു.... നിങ്ങടെ ഒപ്പം ജീവിക്കണമെങ്കിൽ കുറച്ച് ഒളിഞ്ഞുനോട്ടം ഒക്കെ പഠിക്കണം.. വല്യേട്ടനെ നോക്കി തലയാട്ടി കൊണ്ട് പൊന്നു പറഞ്ഞു... ഓ.. കൊച്ച് എവിടെ... കുളിപ്പിച്ചോ...

വല്യേട്ടൻ വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു.. റൂമിൽ ഉണ്ട്.. കുളി ഒക്കെ കഴിഞ്ഞു... എന്നും പറഞ്ഞു പൊന്നു അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് പോയി... വല്യേട്ടൻ പാപ്പുണ്ണിയെയും തിരക്കി റൂമിലൊട്ടും.... ചാന്ത് തൊട്ടീലെ പാപ്പുണ്ണി ചന്ദനം തൊട്ടീലെ... കുളിച്ച് കിടക്കുന്ന പാപ്പുണ്ണി കുട്ടി പൊട്ട് തൊട്ടീലെ ആാാ.... 🎶 പാപ്പുണ്ണിയുടെ നെറ്റിയിൽ ചന്ദനം പൊത്തുന്നതിനിടയിൽ വല്യേട്ടൻ പാടി... ങ്ങീ.... ങ്ങീ... അച്ഛാ എന്തും ഞാൻ സഹിക്കും.. പക്ഷെ എന്റെ ബൂട്ടിഫുൾ മുഖം വൃത്തികേടാക്കിയാൽ പെറ്റ തള്ള സഹിക്കൂല.... (പാപ്പുണിയുടെ ആത്മ 😌) എന്ത് പറ്റി.. ഞാൻ പാടിയാൽ ചിരിക്കുന്ന ആള് കരയുന്നോ... എന്നും പറഞ്ഞു വല്യേട്ടൻ എസ്‌കേപ്പ് അടിച്ചു... (പാടിയതിനല്ല.. ആസ്വദിക്കാൻ അവനു നല്ല ക്ഷമ ഉണ്ട്.. അമ്മയുടെ വയറ്റില് കിടക്കുമ്പോൾ കുറെ കേട്ടതാണല്ലോ.. ഈ കരച്ചിൽ ചന്ദനത്തിനെതിരെ ആണ്.. ഇടുമ്പോൾ കുറച്ചു വൃത്തിക്കൊക്കെ ഇട്ടൂടെ.. നീട്ടി ഒരു വര അല്ലേ... അതും റെയിൽവേ പാത പോലെ വളഞ്ഞും പൊളഞ്ഞും 🤐🤐) അവിടെ നിന്ന് മുങ്ങിയ വല്യേട്ടൻ പിന്നെ പൊങ്ങിയത് ആതുവിന്റെ റൂമിൽ ആണ്... ഞാൻ തരൂല.. ഇന്ന് കാണുന്നതല്ലേ... ആതു ഫോണിൽ നല്ല കുറുകൽ ആണ്... തരില്ല.... സംഭാഷണം തുടർന്നു കൊണ്ടിരിക്കുവാണ്... കൊടുക്ക് മോളെ....

വേണ്ടമ്മായി.... കൊടുക്ക് മോളെ.... വേണ്ടമ്മായി.... അങ്ങനെ കൊടുക്ക് എന്നും പറഞ്ഞു വല്യേട്ടൻ ചാടി വീണു... ഞാൻ പിന്നെ വിളിക്കാം.. എന്നും പറഞ്ഞു ആതു ഫോൺ താഴ്ത്തി പിടിച്ചു... ഓഹ് എന്റെ ആതുവേ.. ചോദിച്ചാൽ അപ്പൊ കൊടുക്കണം... പിന്നെ ഒരു ദിവസത്തേക്ക് മാറ്റി വെക്കരുത്... വല്യേട്ടൻ മോട്ടിവേഷൻ ക്ലാസിൽ ആണ്... അയ്യോ വല്യേട്ടൻ തെറ്റിദ്ധരിച്ച പോലെ അല്ല.. പിക് ചോദിച്ചതാ.. ഞാൻ അങ്ങോട്ട് തന്നെ അല്ലേ പോവുന്നെ.. അതാ തരില്ല എന്ന് പറഞ്ഞത്... ആതു ഇളിച്ചു കൊണ്ട് പറഞ്ഞു.. അതിന് അവന്റെ ക്ലാസ്സ്‌ കഴിഞ്ഞില്ലേ... വല്യേട്ടൻ ആ വല്യ തലയിൽ നിന്നും ചികഞ്ഞെടുത്തു ചോദിച്ചു... എന്നും ഈവെനിംഗ് വരും.. നാണത്തോടെ ആതു പറഞ്ഞു... ഓഹ് എന്തൊരു ശുഷ്‌കാന്തി.. ഇന്നാ.. ചന്ദനം നീട്ടിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഇതെന്താ വല്യേട്ടാ... പാളി നോക്കി കൊണ്ട് ആതു ചോദിച്ചു... ചന്ദനം എന്ന് മലയാളത്തിൽ പറയും... അമേരിക്കയിൽ പറഞ്ഞാൽ സാൻഡൽവുഡ് റോർഡ് (ചന്ദനം അരച്ചത് )എന്നും പറയും... വൈകിപ്പിക്കാതെ ആതുവിന്റെ നെറ്റിയിലും ചന്ദനം തേച്ചു വല്യേട്ടൻ റൂം വിട്ട് ഇറങ്ങി... അംഗസംഖ്യ കൂടുതൽ ഉണ്ടേ.. എത്തിപ്പെടാൻ റിസ്ക് ആണ് 😝😝 അങ്ങനെ അവിടെ നിന്ന് വാവയെ തേടി.... കെ.. ഇ.. എസ്.. യു.. കേശു 😎... സുന്ദരി വസിഷ്ട പെണ്ണിന്റെ കേശു....

കേശു നിന്റെ കള്ള ചിരി തൂകൽ.. വാവടെ നെഞ്ചിലാകെ കുളിരായി... വാവ കുളിച്ച് കുട്ടപ്പി ആയി കണ്ണാടിയിൽ നോക്കി പാട്ട് പാടുവാ.. കയ്യിൽ ചീർപ്പും ഉണ്ട്.. മൈക്ക് മൈക്കേയ് 😁😁.... അപ്പൊ ദിവ്യ പ്രേമം ഇതുവരെ വിട്ടിട്ടില്ല ... മ്മ്മ്മ് മ്മ്മ്മ്.. 🧐🧐എടുത്തോളാം... വല്യേട്ടൻ കതകിന്റെ മറവിൽ നിന്ന് പാട്ട് കേട്ട് രസിക്കുവാണ്... ഡി.. അപ്പൊ നിനക്ക് ഇതാണ് പണി... പെട്ടെന്ന് ബോധം വന്നപ്പോൾ വല്യേട്ടൻ റൂമിലേക്ക് കയറി കൊണ്ട് ചോദിച്ചു.. എന്ത്.. ഞാൻ എന്ത് ചെയ്തു... ചീപ്പ് എല്ലാം നിലത്തിട്ട് പിടിക്കപെട്ട കള്ളിയെ പോലെ അടവെടുത്തു വാവ ചോദിച്ചു... നീ എന്നേ വെട്ടിക്കാൻ നോക്കുവാണല്ലേ പാട്ട് പാടി.. തരില്ല മോളെ എന്റെ ഈ വീട്ടിലെ ഒന്നാം സ്ഥാനം നിനക്കെന്നല്ല വൃന്ദാവനത്തിലെ കാർന്നോർക്ക് പോലും തരില്ല... വല്യേട്ടൻ വന്ന കാര്യം മറന്നു കൊണ്ട് പറഞ്ഞു... വല്യേട്ടൻ അത് പറയാൻ വന്നതാണോ.. വാവ ശ്വാസം ഒന്ന് ആഞ്ഞു വിട്ടു ഒന്ന് ഇളിച്ചു കൊടുത്തു.... (പ്രാർത്ഥിച്ചത് കൊണ്ട് മറ്റുള്ളവർക്ക് ഉപകാരം ഉണ്ട് 🤓🤓🤓)... അത് ഞാൻ മറന്നു.. ഇന്നാ ചന്ദനം... എന്നും പറഞ്ഞു അവിടെയും വല്യേട്ടൻ വല്യേട്ടന്റെ ചിത്രകല തെളിയിച്ചു 🤠.... മേലിൽ എന്നേ അനുകരിച്ചു എന്റെ സ്ഥാനം കൈ കടത്തരുത്... ഒരു താക്കീതും കൊടുത്ത് വല്യേട്ടൻ അടുത്ത റൂം തേടി പോയി... ***💕

എന്റെ പാറുവേ ഒന്ന് വേഗം... എനിക്കിന്ന് നേരത്തെ പോണം കോളേജിലേക്ക്... വരുൺ ഉറഞ്ഞു തുള്ളൂവാണ്.... ഇത്ര മുട്ട് ആണേൽ ഇങ്ങൾക്ക് തേച്ചാൽ എന്താ... അയേൺ ബോക്സ്‌ വരുണിന്റെ അടുത്തേക്ക് നീക്കി പിടിച്ചു കൊണ്ട് പാറു ചോദിച്ചു... നിനക്ക് വേറെ എന്താ പണി.. മര്യാദക്ക് അത് ചെയ്യ്‌.. നീട്ടിപ്പിടിക്കെടി... പൊള്ളും കോപ്പേ... പിന്നോട്ട് മാറി നിന്ന് കൊണ്ട് വരുൺ പറഞ്ഞു.. എന്നാൽ പിന്നെ വായ അടച്ചു അവിടെ എവിടേലും പോയി ഇരിക്ക്.. ചെവിക്ക് ഒരു സൗര്യം തരില്ല... പാറു പിറുപിറുത്തു കൊണ്ട് പറഞ്ഞു... ആ ഷർട്ട് എങ്ങാനും കേട് വരട്ടെ അപ്പൊ ഞാൻ കാണിച്ചു തരാം... വരുൺ ബെഡിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.. പിന്നെ ഇതൊക്കെ ഞാൻ എത്ര കണ്ടതാ. പുച്ഛത്തോടെ പാറു പറഞ്ഞു... ആ കാണാം... എന്നും പറഞ്ഞു ഫോണും പിടിച്ചു വരുൺ നീണ്ടു നിവർന്നു കിടന്നു... അതില്ലേ.. നിങ്ങൾക്ക് വേറെ ഷർട്ട് ഇട്ടാൽ പോരെ . ഇതുതന്നെ വേണോ... കുറച്ച് കഴിഞ്ഞപ്പോൾ പാറു ചോദിച്ചു... അതെന്താ ഞാൻ ആ ഷർട്ട് ഇട്ടാൽ.. നീ ഏതായാലും അയേൺ ചെയ്തില്ലേ.. ഇങ്ങ് എടുക്ക്... എന്നും പറഞ്ഞു വരുൺ കട്ടിലിൽ നിന്നും എണീറ്റു.... ക്യാച്ച്... പാറു ഇളിച്ചു കൊണ്ട് ഷർട്ട് അവന് നേരെ എറിഞ്ഞു..... വരുൺ ക്യാച്ച് പിടിച്ചു ഒന്നും നോക്കാതെ ഷർട്ട് അങ്ങോട്ട് എടുത്തിട്ടു....

പിന്നെ കണ്ണാടിയിൽ നോക്കി പുറപ്പിടാൻ തുടങ്ങി.... പാറു ആണേൽ ഫോണിൽ നോക്കുന്നെന്ന വ്യാജേന വരുണിനെ വീക്ഷിക്കുവാണ്... തു കീച് മേരി ഫോട്ടോ... തൂ കീച് മേരി ഫോട്ടോ.. തൂ കീച് മേരി ഫോട്ടോ പിയാ... 💃💃 പാറുവിനെ നോക്കി പാട്ട് പാടുകയാണ് വരുൺ... (ഇന്നെന്താണ് എല്ലാവർക്കും പാട്ട് മേള ആണല്ലോ 🙄🙄🙄) പാട്ടും പാടി പാറുവിന്റെ അടുത്തേക്ക്,,,, മന്ദം മന്ദം വരുൺ നടന്നു പാറുവിന്റെ അടുത്തേക്ക് നടന്നു... പാറു ആണേൽ നിന്ന് പരുങ്ങുന്നു.... വെയിറ്റ് വെയിറ്റ് വെയിറ്റ്... 🤚🤚🤚ഞാൻ പോയിട്ട് നിങ്ങൾ എന്താണെന്ന് വെച്ചാൽ ചെയ്തോ... അങ്ങോട്ടേക്ക് വന്ന വല്യേട്ടൻ പറഞ്ഞു.. വരുൺ പ്ലിങ്ങിക്കൊണ്ട് മാറി നിന്നു.... ഇതെന്താ പൂശാരിയുടെ പോലെ.... വല്യേട്ടന്റെ കോലം കണ്ട് പാറു അന്തം വിട്ടു നോക്കി..... പൂശാരി നിന്റെ..... ഞാൻ ഇന്ന് മുതൽ ശാന്തനും സർവോപരി നല്ലവനും ആയി തീരുകയാണ്.. നെറ്റി കാണിക്കു... പറയാൻ വന്ന വാക്ക് മിണുങ്ങി കൊണ്ട് വല്യേട്ടൻ ചന്ദനം കയ്യിലെടുത്തു പാറുവിന്റെ നെറ്റിയിൽ ആഞ്ഞു വരച്ചു.... എന്താടാ മൂഷികൻ കരണ്ട പോലെ 🙄 വരുണിന്റെ സൈഡിലോട്ട് തിരിഞ്ഞ വല്യേട്ടൻ അവന്റെ ഷർട്ടിൽ പിടിച്ചു ചോദിച്ചു.... പാറു ആണേൽ ഓടാനുള്ള വഴി നോക്കുവാണ്... എവിടെ... വരുൺ ഷർട്ടിൽ നോക്കി കൊണ്ട് ചോദിച്ചു....

ഇതെന്താണ്.. ആ ഇസ്തിരിപെട്ടി വെച്ച് കരിഞ്ഞതാണ്.. ഭവതി ആണെന്ന് തോന്നുന്നു കാരണക്കാരി.... വെള്ള ബനിയൻ ഉള്ളിൽ ഉള്ള കാരണം വെള്ള ഷർട്ട് കരിഞ്ഞത് കാണുന്നില്ല.... വരുണിന്റെ നെറ്റിയിൽ ചന്ദനം തേച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... അങ്ങയുടെ ഇങ്ങോട്ടുള്ള ആഗമനത്തിന്റെ ഉദ്ദേശം ഇതായിരുന്നോ... പാറു പല്ല് കടിച്ചു കൊണ്ട് ചോദിച്ചു.. ഒരിക്കലുമില്ല... പതിയെ സ്നേഹിച്ചും സംരക്ഷിച്ചും കഴിയുക.. ഇനി നിങ്ങളായി നിങ്ങടെ പാടായി... ശാന്തരായി പെരുമാറുക... എന്നും പറഞ്ഞു വല്യേട്ടൻ സ്കൂട്ട് ആയി... ഈ വല്യേട്ടന് വല്ലവരുടെയും ബാധ കയറിയോ.. പാറു ചിന്തയിൽ ആണ്.. അപ്പൊ ഇതാണല്ലേ നീ ഷർട്ട് വേറെ ഇടാൻ പറഞ്ഞെ... വരുൺ ദേഷ്യപ്പെട്ടു കൊണ്ട് ചോദിച്ചു... ഏയ്...ഇത്‌ കീറിയത് ഒന്നും അറിയുന്നില്ല.... പോക്കറ്റിന്റെ ഭാഗം ആയത് കൊണ്ട് ഡിസൈൻ ആണെന്നെ തോന്നു... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു... ഓ തിരി തെളിയിച്ചു.. ഇനി കത്തിക്കോളും.. അങ്ങനെ ഇപ്പോൾ റൊമാൻസിക്കണ്ട... വാതിലിന്റെ മറവിൽ ഒളിഞ്ഞു നോക്കിയ വല്യേട്ടൻ മനസ്സിൽ പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി... **💕 കോളേജ് അങ്കണം... 👭👫👬 ദേവു രാവിലെ തന്നെ കുറ്റിയടിച്ചു നിൽക്കുന്നുണ്ട്... വന്തേട്ടനെ കണ്ടിട്ട് ദിവസം കുറച്ചായെ 😝😝....

വന്തേട്ടതും നേരത്തെ എത്തിയിട്ടുണ്ട്.. ലൈസൻസ് ആയല്ലോ.... ആതുവിന് പിന്നെ ഉച്ചക്ക് ശേഷം എക്സാം ആയത് കൊണ്ട് വരുണും പാറുവും ഒരുമിച്ചാണ് വന്നത്... നീ നേരത്തെ എത്തിയോ... ഒഴിഞ്ഞ സ്ഥലത്ത് ഇരുന്ന് സൊള്ളുന്ന ദേവുവിന്റെയും വന്തേട്ടന്റെയും നടുക്കിരുന്നു കൊണ്ട് ചോദിച്ചു... ഓ ഞങ്ങൾ ഇന്ന് നേരത്തെ പോന്നു... കണ്ടിട്ട് കുറച്ച് ആയല്ലോ.... വന്തേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... അപ്പൊ നീ വീട്ടിൽ എന്താ പറഞ്ഞെ.. ദേവുവിന് നേരെ തിരിഞ്ഞു കൊണ്ട് പാറു ചോദിച്ചു... എക്സാം അടുക്കാറായി... പോർഷൻസ് തീർന്നിട്ടില്ല എന്ന്.. മാർഗം അല്ലല്ലോ ലക്ഷ്യം അല്ലേ പ്രധാനം... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു... ഓ എന്നാപ്പിന്നെ വരുണേട്ടന്റെ തീരെ തീർന്നിട്ടില്ല എന്ന് പറയാമായിരുന്നു.. എപ്പോഴും ക്ലാസിൽ വന്നാൽ സംസാരം ആണെന്നും... പാറു കുറച്ച് കൂട്ടി പറഞ്ഞു.. ആരാടി സംസാരം... ബാക്കിൽ എല്ലാം കേട്ട് നിൽക്കുന്ന വരുൺ ചോദിച്ചു... ഞാ....ഞൻ.... പാറു തിരിഞ്ഞു നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു... മ്മ്മ്.. നിനക്ക് വണ്ടിയിൽ നിന്ന് ബാഗ് ഒക്കെ എടുത്ത് വന്നൂടെ.... ബാഗ് പാറുവിന് നേരെ നീട്ടിക്കൊണ്ട് വരുൺ ചോദിച്ചു... അത്.. ഞാൻ മറന്നു.. ഇവരെ കണ്ടപ്പോൾ... തലമാന്തി കൊണ്ട് പാറു പറഞ്ഞു... മ്മ്മ്.... ശ്രാവന്തേ മതീട്ടോ കുറുകൽ.. ഇങ്ങനെ ആണേൽ കല്യാണം കഴിഞ്ഞാൽ ഒന്നും ഉണ്ടാവില്ല പറയാൻ... ഞാൻ പിന്നെ ഇവളെ വേറെ തരത്തിൽ കെട്ടിയത് കൊണ്ട് കുറെ പറയാനൊക്കെ ഉണ്ടായിരുന്നു.. പ്രത്യേകിച്ച് തെറികൾ.. പാറുവിനെ ആക്കിക്കൊണ്ട് വരുൺ പറഞ്ഞു...

അതേത് തരം തെറികൾ ആണ്... എനിക്കൊന്ന് പഠിപ്പിച്ചു തരണേ... പാറുവിനോടായി ദേവു പറഞ്ഞു... എന്റെ പോന്നു ജാനി... ദയവ് ചെയ്ത് നീ അത് മാത്രം ചെയ്യരുത്.. ഇപ്പോൾ തന്നെ വെറൈറ്റി വാക്കുകൾ അവളുടെ വായിൽ നിന്ന് ഞാൻ കേൾക്കുന്നുണ്ട്... അച്ചിങ്ങ മോറൻ,,, മൊച്ച മോറൻ,,, മാങ്ങ മോറൻ.... മരംകൊത്തി മോറൻ,,, ഓഹ് എല്ലാത്തിലും മോറൻ ചേർത്തേ വിളിക്കു... വന്തേട്ടൻ മുഖത്തൊന്ന് തൊട്ട് കൊണ്ട് പറഞ്ഞു.... സ്നേഹം കൊണ്ടാ ചീങ്കണ്ണി മോറാ... വിരലിൽ ഷാൾ ഇട്ടു കൊരുത്തു കൊണ്ട് ദേവു പറഞ്ഞു.... ദേവുവിന്റെ പറച്ചിൽ കേട്ടതേ വരുൺ സ്റ്റാഫ്‌ റൂമിൽ പോയി.... പിന്നാലെ വന്തേട്ടനും.. വെറുതെ എന്തിനാ ഇനി വേറെ മോറൻമാരെ കേൾക്കുന്നെ.... നീ എന്തിനടി വന്തേട്ടനെ ഇങ്ങനെ കളിയാക്കുന്നെ.. ക്ലാസ്സിലേക്ക് പോവുന്നതിനിടയിൽ പാറു ചോദിച്ചു... മുത്തേ പാലെ തേനേ എന്നൊക്കെ വിളിക്കുന്നതിനേക്കാൾ സുഖം അതാടി.. അല്ല നീ സാറിനെ വിളിക്കുന്നതോ.. ദേവു ഇടം കണ്ണിട്ട് ചോദിച്ചു.... അത് ഇപ്പോൾ അല്ലല്ലോ... കല്യാണം കഴിഞ്ഞ ടൈമിൽ അല്ലേ... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... ഓ.... രണ്ടും കൂടി ക്ലാസ്സിൽ കയറി ഇരുന്നു.... ***💕 ഓഹ് എനിക്ക് മാത്രം നല്ല സുഖം തരണേ എന്ന് പറഞ്ഞു പ്രാർത്ഥിച്ചപ്പോൾ ബ്ലോക്കോഡ് ബ്ലോക്ക്..... ഓഹ്... വല്യേട്ടൻ ഹോൺ അടിച്ചു കൊണ്ട് പിറുപിറുത്തു...

. ഓ നേരത്തും കാലത്തും ഇറങ്ങാൻ പറഞ്ഞാൽ കേൾക്കില്ല.. വഴിയിൽ കിടന്ന് അനുഭവിച്ചോ... അച്ഛൻ വല്യേട്ടനെ നോക്കി പറഞ്ഞു.. അതിന് വഴിയിൽ ഞാൻ മാത്രം അല്ല അച്ഛനും ഉണ്ട്.. ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ആ അപ്പോഴും തന്തയെ കളിയാക്കിയേക്കണം.. ഇങ്ങനെ ഒരു ചെക്കൻ.. വല്യേട്ടനെ നോക്കി കെറുവിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു.. എടൊ.. അവിടെ എന്താ പ്രോബ്ലം... ഓപ്പോസിറ്റ് സൈഡിൽ നിന്നും വന്നു നിൽക്കുന്ന വണ്ടിക്കാരനെ നോക്കി വല്യേട്ടൻ ചോദിച്ചു... ഓഹ് ഒന്നും പറയണ്ട... അതും പറഞ്ഞു ആ ചെക്കന് വല്യേട്ടനെ നോക്കി... നീ ഒന്ന് പറയണ്ട.. അവിടെ ഉള്ളത് എന്താണെന്ന് പറഞ്ഞാൽ മതി.. ആഗ്രഹം കൊണ്ടല്ലേ... വല്യേട്ടന്റെ കൂതറ സ്വഭാവം പുറത്തെടുത്തു കൊണ്ട് വല്യേട്ടൻ ചോദിച്ചു ഒരു പാർട്ടിക്കാരനെ റോഡിൽ ഇട്ടു വെട്ടി.. സംഗതി സീരിയസ് ആണെന്നാ കേട്ടത്.. ഇന്ന് മിക്കവാറും ഹർത്താൽ ആവും... അതും പറഞ്ഞു അയാൾ പോയി... നിന്റെ എന്നും ഇല്ല്യാത്ത പ്രാർത്ഥനയും കുറി തൊടലും ഒക്കെ കണ്ടപ്പോഴേ എനിക്ക് തോന്നി.. ഒരു പൂജാരി വന്നേക്കുന്നു... അച്ഛൻ മുഖം കോട്ടി പറഞ്ഞു.. അല്ലേലും നല്ലതൊന്നും നായ്ക്കൾക്ക് പിടിക്കില്ലല്ലോ... വല്യേട്ടൻ സ്റ്റിയറിങ്ങിൽ കൈ വെച്ചു കൊണ്ട് പിറുപിറുത്തു... ആരാടാ നായ.. ഞാൻ ആണോ.. അച്ഛൻ കാറിൽ തിരിഞ്ഞിരുന്ന് കൊണ്ട് ചോദിച്ചു...

ഞാൻ ഒരു പഴംചൊല്ല് പറഞ്ഞതാണേ... വല്യേട്ടൻ സമാധാന സന്ധിയിൽ ഒപ്പ് വെച്ച് കൈ കൂപ്പി കൊണ്ട് പറഞ്ഞു... (അല്ലേൽ കാറിൽ ഇപ്പൊ ഒരു കൊല നടന്നേനെ 🤣🤣) ***💕 ഫസ്റ്റ് ക്ലാസ്സ്‌ കഴിഞ്ഞതേ അനൗൺസ്മെന്റ് വന്നു.... Dear സ്റ്റുഡന്റസ്... ഇന്ന് രാവിലെ തന്നെ പാർട്ടിയിലെ ഒരാൾ മൃഗീയമായി മരണപ്പെട്ടത് കൊണ്ട് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.. അതുകൊണ്ട് അടുത്ത ബെൽ അടിച്ചാൽ എല്ലാവരും കോളേജ് വിട്ടു വീട്ടിലേക്ക് പോവണം..... ഓവർ ഓവർ 😜😜 അത് കേട്ടതേ ദേവു പാറുവിന്റെ തോളിലേക്ക് ചാഞ്ഞു... എന്താടി.. ദേവുവിന്റെ കിടപ്പ് കണ്ട് പാറു ചോദിച്ചു.. എന്റെ ജാനി ആ പാർട്ടിക്കാരന് ഇന്നലെ മരിക്കാമായിരുന്നില്ലേ.... ആ കൊന്ന ആളെ എങ്ങാനും എന്റെ കയ്യിൽ കിട്ടിയുരുന്നേൽ... ദേവു അതും പറഞ്ഞു പാറുവിനെ നോക്കി... കിട്ടിയിരുന്നേൽ... പാറു പുരികം പൊക്കി ചോദിച്ചു.. കിട്ടിയിരുന്നേൽ ഞാൻ ഒന്ന് ഉപദേശിച്ചേനെ... ഞങ്ങളെ പോലെ ഉള്ള കാമുകിമാർക്ക് കോളേജിൽ വന്നാലാ ഒന്ന് അടുത്തിരുന്നും തൊട്ടും സംസാരിക്കാൻ പറ്റുന്നെ.. അതിനും സമ്മതിക്കില്ല എന്ന് വെച്ചാൽ... ബാഗ് എടുത്ത് തോളത്തിട്ട് കൊണ്ട് ദേവു പറഞ്ഞു...

എടി പോട്ടെ.. നീ ഇന്ന് നേരത്തെ വന്നു രാവിലെ സംസാരിച്ചില്ലേ.. പിന്നെന്താ... പാറു ദേവുവിനെ സമാധാനപ്പെടുത്തി കൊണ്ട് ചോദിച്ചു... 8:30ക്ക് വന്ന ഞാൻ... 9:10 നു വന്ന വന്തേട്ടൻ.. ക്ലാസ്സ്‌ 9:30ക്ക്.. എന്ത് സംസാരിക്കും.. ഇങ്ങനെ ആണേൽ എന്നേ കെട്ടുമ്പോൾ 10:30ക്ക് ഉള്ള മുഹൂർത്തത്തിന് താലി കെട്ടാൻ ചോറ് കഴിക്കാൻ നേരത്തിനു വരും.. കാണിച്ചു കൊടുക്കാം ഞാൻ... പുറത്തേക്ക് നടക്കുന്നതിനിടയിൽ ദേവു പറഞ്ഞു.. ചിരി കടിച്ചു പിടിച്ചു കൊണ്ട് പാറുവും പിന്നാലെ പോയി.. വരുണിനു ഇപ്പോൾ വരാൻ പറ്റില്ല എന്ന് പറഞ്ഞത് കൊണ്ട് പാറു ബസിന് പോയി... ***💕 പാറു വീട്ടിൽ വന്നതേ കുറ്റവാളിയെ പോലെ വല്യേട്ടൻ രണ്ട് കയ്യും കെട്ടി മുന്നിൽ നിൽക്കുന്നുണ്ട്.. സോഫയിൽ കാലിൽ കാല് കയറ്റി വെച്ച് അച്ഛനും ഇരിക്കുന്നുണ്ട്... ഇന്നെന്താ കുറ്റം... അകത്തേക്ക് കയറി വന്ന പാറു ചോദിച്ചു... ഒരാൾ കൂടി വന്നാലേ അറിയൂ കുറ്റം എന്താണെന്ന്.. കുറ്റക്കാരൻ ഇവൻ ആണ്... അച്ഛൻ വല്യേട്ടനെ ചൂണ്ടി പറഞ്ഞു... വരുൺ വന്നില്ലേ.. വല്യേട്ടൻ പാറുവിന്റെ പുറകിലേക്ക് നോക്കി കൊണ്ട് ചോദിച്ചു... വരുണേട്ടൻ ആണോ.. അവര് വരാൻ വൈകും... കോളേജിൽ എന്തോ.. ഹർത്താൽ ആയിട്ട് ഇന്ന് ഇനി എന്താ.. വല്യേട്ടനെ നോക്കി പാറു ചോദിച്ചു...

ഏയ് അവനല്ല.. അവനും കൂടി ഉണ്ടേൽ പിന്നെ അവൻ വരുമ്പോൾ പിന്നേം റീവൈൻഡ് ചെയ്ത് കാണിക്കണ്ടല്ലോ... ഒറ്റ ട്രിപ്പിൽ കഴിയുമല്ലോ.. വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... 🙄🙄അച്ഛാ എന്താ പ്രശ്നം... പാറു അച്ഛനോടായി ചോദിച്ചു... ഞാൻ പറയാം പാറു.. പ്രശ്നം വാവക്കാണ് കുറച്ച് മുന്നേ അവൾ വിളിച്ചിരുന്നു ടീച്ചറുടെ ഫോണിൽ നിന്ന്.. നല്ലോണം കരഞ്ഞിട്ടാ വിളിച്ചേ.... അവൾ വന്നാൽ കാര്യം അറിയാം.. വല്യേട്ടനെ തുറിച്ചു നോക്കിക്കൊണ്ട് പൊന്നു പറഞ്ഞു... എനിക്കപ്പോഴേ അവള് അണിഞ്ഞൊരുങ്ങി കേശൂനേം ആലോചിച്ചു നിന്നപ്പോൾ മണത്തതാ ഇന്ന് കരയാൻ ആണെന്ന്.... വല്യേട്ടന്റെ ആത്മു.. അതിനു വല്യേട്ടനെ എന്തിനാ പറയുന്നേ.. വേറെ വല്ലതും ആണെങ്കിലോ... പാറു വല്യേട്ടന്റെ അടുത്തേക്ക് ചാഞ്ഞു... അങ്ങനെ പറഞ്ഞു കൊടുക്ക്... കൊന്ന ആൾക്ക് ഉണ്ടാവില്ല ഇത്‌ പോലെ.. വല്യേട്ടൻ ഒന്ന് സ്വയം നോക്കിക്കൊണ്ട് പറഞ്ഞു... വല്യേട്ടനെ പറയണമല്ലോ.. കരച്ചിലിനിടയിലും വാവ പറഞ്ഞത് വല്യേട്ടന്റെ പേരാ... അങ്ങോട്ട് വന്ന ആതു പറഞ്ഞു.. നിനക്ക് എക്സാം അല്ലേടി.. പോയിരുന്നു പഠിച്ചേ.. കുത്തിത്തിരുപ്പ് ആതുവേ... വല്യേട്ടൻ പിറുപിറുത്തു... എന്താ ഇവിടെ... അകത്തേക്ക് വന്ന വരുൺ ചോദിച്ചു.. കോളം തികഞ്ഞു.. ഇനി ആരാണെന്ന് വെച്ചാൽ ഇവനും കൂടി പറഞ്ഞു കൊടുക്ക്... എന്നും പറഞ്ഞു വല്യേട്ടൻ നിൽപ് തുടർന്നു... വാവ വരട്ടെ എന്നിട്ട് നേരിൽ കണ്ടോ വരുണെ.. എന്ന് അമ്മ... അമ്മേ നിങ്ങളും.... വല്യേട്ടൻ അമ്മയെ നോക്കി .. അമ്മ കൈ മലർത്തി കാണിച്ചു. 🙊🙊 ***💕

വല്യേട്ടൻ കാരണാ... ങ്ങി ങ്ങി... ഞാൻ ആകെ നാണം കെട്ടു ക്ലാസ്സിൽ... പ്രതേകിച്ചു കേശുവിന്റെ മുന്നിൽ.... ചീച്ചർ ഒരുപാട് വഴക്ക് പറഞ്ഞു... കേറി വന്നപ്പോഴേ കഴുത്തിൽ കിടക്കുന്ന വാട്ടർ ബോട്ടിലും ബാഗും എടുത്ത് സോഫയിലേക്ക് എറിഞ്ഞു കൊണ്ട് വാവ പറഞ്ഞു... ആരാ കേശു.... പാറുവിനെ തോണ്ടി കൊണ്ട് നിമ്മി കുട്ടി ചോദിച്ചു.. അതവളുടെ ബോയ് ഫ്രണ്ട്... പാറു വെളുക്കനെ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഓ.... നിമ്മിക്കുട്ടി വായ പൊത്തി ചിരിച്ചു... ഓ അവൾക്ക് ചീത്ത കേട്ടതിനല്ല കേശുവിന്റെ മുന്നിൽ നാണം കേട്ടതിനാ.. ടീച്ചർ എന്ന് മര്യാദക്ക് വിളിക്കാൻ നോക്കെടി... വല്യേട്ടൻ നിന്നിടത്തു നിന്നും മുന്നിലേക്ക് വന്നു കൊണ്ട് പറഞ്ഞു... അരുണേ... അച്ഛൻ ഒന്ന് നീട്ടി വിളിച്ചതും വല്യേട്ടൻ പഴയ സ്ഥാനത്തു പോയി നിന്നു... പറ അച്ഛനോട് പറഞ്ഞെ.. എന്തെ ഉണ്ടായേ... വാവയുടെ മുടിയെല്ലാം മാടി കൊടുത്ത് മടിയിൽ ഇരുത്തി കൊണ്ട് അച്ഛൻ ചോദിച്ചു... അച്ഛേ.. ചീച്ചർ ഉസ്കൂൾ പൂട്ടുമ്പോൾ ഹോം വർക്ക്‌ തന്നിരുന്നു ട്ടോ... വാവ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു... ആ അത് നീ അന്ന് ചോദിച്ചിട്ട് ഞാൻ പറഞ്ഞ് തന്നില്ലേടി കോവെ... വല്യേട്ടൻ റൈസ് ആയി... ഇയ്യ് പറഞ് തന്നതൊക്കെ പൊട്ട തെറ്റാടാ മരം കൊത്തി മോറാ... വാവ കെറുവിച്ചു കൊണ്ട് വല്യേട്ടനോട് പറഞ്ഞു... കണ്ടോ കണ്ടോ.

ഒരു ഉത്തരം തെറ്റിയതിന് അവളെന്നെ വിളിച്ചത് കണ്ടോ... വല്യേട്ടൻ രണ്ട് സ്റ്റെപ് ഇട്ടു റൂമിലേക്ക് പോവാൻ നോക്കി... വാവയുടെ പറയലും വല്യേട്ടന്റെ പ്രവൃത്തിയും കണ്ട് പ്രതാപ് അങ്കിൾ വരെ വായ പൊത്തി നിന്നു.. ഈ ദുർഘട സമയത്ത് എങ്ങനെയാ പൊട്ടി ചിരിക്കൂന്നേ... അരുണേ അവിടെ നിക്ക്.. മോളെന്തിനാ എട്ടും പൊട്ടും തിരിയാത്ത ആ ഇള്ള കുട്ടിയോട് പോയി ചോദിച്ചേ.... അമ്മ വാവയുടെ മുഖം തനിക്കെതിരെ തിരിച്ചു കൊണ്ട് ചോദിച്ചു... അമ്മേ ഈ സമയത്ത് തന്നെ.. അതും എന്നോട്... വല്യേട്ടൻ മനസ്സിൽ ആലോചിച്ചു അമ്മയെ നോക്കി... ഞാൻ ആ അമ്പഴഞ്ഞ മോറൻ കുഞ്ഞേട്ടനോട് ചോദിച്ചതാ.... അപ്പൊ ലാട്ടോപ്പിൽ നോക്കി ഇരുന്ന് പറഞ്ഞു കുഞ്ഞേട്ടന് നേരം ഇല്ല്യാ എന്നൊക്കെ.. ബാക്കി ഉള്ളവരൊക്കെ അടുക്കളയിൽ തിരക്കിൽ ആയിരുന്നു.... അച്ഛന്റെ മടിയിൽ നിന്നും അമ്മയുടെ മടിയിലേക്ക് മാറി ഇരുന്ന് കൊണ്ട് വാവ പറഞ്ഞു...

ബെസ്റ്റ്.... വരുൺ തലക്ക് കൈ കൊടുത്ത് നിന്നു.. അപ്പൊ എന്റെ കുഴപ്പം അല്ല.. ഇവൻ പറഞ്ഞു കൊടുക്കാഞ്ഞിട്ടാ.... വല്യേട്ടൻ വരുണിനെ പഴി ചാരി... ഞാൻ തിരക്കിൽ ആയത് കാരണം ആവും പറഞ്ഞു കൊടുക്കാഞ്ഞേ.. അല്ലെങ്കിൽ എന്റെ കൊച്ച് ഇങ്ങനെ കരയില്ലായിരുന്നു... വരുണും നൈസ് ആയിട്ട് പണിഞ്ഞു.. ഇന്നാ ചീച്ചർ നിനക്കൊരു കത്തു തന്നിട്ടുണ്ട്... പോക്കറ്റിൽ തപ്പി കൊണ്ട് വാവ വല്യേട്ടനോട് പറഞ്ഞു... ഓഹ് വല്ല ലവ് ലെറ്ററും ആവും.. നിനക്ക് പറയായിരുന്നില്ലേ ഞാൻ കല്യാണം കഴിച്ചതാണേന്ന്... നാണം കുണുങ്ങി പൊന്നുവിനെ നോക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു... പൊന്നു ആണേൽ കരിങ്കല്ല് പല്ലിൽ വെച്ച് കൊടുത്താൽ കടിച്ചു പൊട്ടിക്കും എന്ന അവസ്ഥയിൽ 😬😬.. കത്ത് കിട്ടിയതും വല്യേട്ടൻ ചാടി കേറി വാങ്ങി തുറന്നു.... എല്ലാവരും കണ്ണ് തുറിപ്പിച്ചു കാതും തുറന്ന് ക്ഷമയോടെ കേൾക്കാൻ കാത്തിരുന്നു...........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story