💖നിന്നിലലിയാൻ💖: ഭാഗം 12

ninnilaliyan

രചന: SELUNISU

അവിടെ പൂജയെ പിടിച്ചു വെച്ചിരിക്കുന്നവനെ കണ്ട് ആരവ് ദേഷ്യത്തോടെ അങ്ങോട്ട് ചെന്നു.... വിടെടാ നാറി എന്നും പറഞ്ഞവൻ പൂജയെ പിടിച്ചു വെച്ചിരിക്കുന്ന ശിവയുടെ കൈയ്യിൽ ഒരു തട്ട് കൊടുത്തു....ആരവിനെ അവിടെ കണ്ട ശിവ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവന്റെ ചുണ്ടിൽ ഒരു പരിഹാസചിരി വീണു.... ഓഹ് വന്നല്ലോഡി നിന്റെ കാമുകൻ...ഒറ്റ ദിവസം കൊണ്ട് ഇവനോടങ് ഒട്ടിയല്ലോടി നീ... അതിന് മാത്രം മിടുക്ക് ഇവനുണ്ടോ... ഏയ്‌ മറ്റുള്ളവരെ പറ്റിച്ചു കടന്നു കളയാനും സ്നേഹം നടിച്ചു വശത്താക്കാനും ഉള്ള നിന്റെ കഴിവിനോളം വരില്ല ഇതൊന്നും..... എന്നും പറഞ്ഞവൻ പൂജയെ അവന്റെ അടുത്തേക്ക് നിർത്തി. എന്താ നിന്റെ ഉദ്ദേശം.... എനിക്ക് പല ഉദ്ദേശങ്ങളും ഉണ്ടാവും... അതൊന്നും നിന്നോട് പറയണ്ട ആവിശ്യം എനിക്കില്ല... നീ പോടാ... എന്നും പറഞ്ഞവൻ ആരവിനെ തള്ളി മാറ്റി പോവാൻ നിന്നതും ആരവ് ശിവയുടെ ഷോൾഡറിൽ പിടിച്ചു ബാക്കിലേക്ക് തള്ളി..... ഡാ.... എന്നെ തൊട്ട് കളിക്കാൻ നീ ആയിട്ടില്ല...

അറിയില്ല നിനക്കെന്നെ... ആര് പറഞ്ഞു അറിയില്ലെന്ന്... ശിവപ്രസാദിന്റെ എല്ലാ നെറികെട്ട കളികളും അറിഞ്ഞു കൊണ്ട് തന്നെയാ ആരവ് ഫ്ലൈറ്റ് കയറിയത് എന്നവൻ പറഞ്ഞതും ശിവ അവൻ പറഞ്ഞത് മനസ്സിലാവാതെ നെറ്റി ചുളിച്ചു നോക്കി.... നിങ്ങടെ കുടുംബത്തിലെ കഷ്ട്ടപ്പാട് കണ്ട് നിനക്ക് ജോലി തന്ന ഉദയനെ അറിയോ നിനക്ക്.... എന്റെ അച്ഛൻ ആണത് എന്ന് ആരവ് പറഞ്ഞതും അവൻ ഞെട്ടിത്തരിച്ചു ആരവിനെ നോക്കി...... നിന്നെ വിശ്വസിച്ച് എന്റച്ഛൻ എല്ലാം നിന്നെ ഏൽപ്പിച്ചപ്പോ നീ ചതിച്ചത് ഞങ്ങളെ അച്ഛനെ മാത്രമല്ല.... ഞങ്ങടെ കുടുംബത്തിന്റെ സമാധാനമാ..സന്തോഷമാ....... പക്ഷേ ഒരു കാര്യത്തിൽ എനിക്ക് നിന്നോട് നന്ദിയുണ്ട്... നീ കാരണമാണ് എന്റെ അച്ചുവിനെ എനിക്ക് ഇത്ര പെട്ടന്ന് സ്വന്തമാക്കാൻ കഴിഞ്ഞത്.....പക്ഷേ അത് കരുതി നിന്നെ ഞാൻ വെറുതെ വിടില്ല..... ഞങ്ങടെ കുടുംബം അനുഭവിച്ച സങ്കടങ്ങൾക്ക് കണക്ക് ചോദിച്ചില്ലേൽ ഞാൻ അവരുടെ മകൻ ആണെന്ന് പറഞ്ഞു നടന്നിട്ട് എന്താ കാര്യം എന്നും പറഞ്ഞു ആരവ് അവന്റെ മുഖത്തു ആഞ്ഞടിച്ചതും അവൻ ഒന്ന് വേച്ചു ബാക്കിലേക്ക് പോയി..

കവിളിൽ കൈ വെച്ച് ശിവ ആരവിനെ രൂക്ഷമായി നോക്കി ആരവിന്റെ ഷർട്ടിൽ പിടിത്തമിട്ടു... ഡാ... നായെ നീ എന്നെ തല്ലിയല്ലേ...ശിവയെ നിനക്കറിയില്ല... കൊന്ന് കുഴിച്ചു മൂടും ഞാൻ നിന്നെ.... ഒന്ന് പോടാ... നിന്റെ ഈ കോപ്പിലെ ഭീക്ഷണിക്ക് മുന്നിൽ മുട്ട് കുത്തുന്നവനല്ല ഈ ആരവ്... നിന്നെ ഒന്ന് ഒറ്റക്ക് കാണണം എനിക്ക് ...എന്നും പറഞ്ഞു ആരവ് അവന്റെ കൈ തട്ടി മാറ്റി.... ഒരു കാര്യം ഞാൻ പറഞ്ഞേക്കാം... പണം അത് പോയത് ഞാൻ ക്ഷമിക്കും... പക്ഷേ എന്റെ അച്ചുവിനെ നീ ഇനി മോശമായി തൊടുന്നത് പോയിട്ട് നോക്കുന്നത് കണ്ടാൽ കൊല്ലും ഞാൻ.. എന്നും പറഞ്ഞു ആരവ് അവന് നേരെ വിരൽ ചൂണ്ടിയതും അവനൊന്ന് പുച്ഛിച്ചു ചിരിച്ചു... നിന്റെ അച്ചുവോ...... അതെങ്ങെനെ ശരിയാവും..... അവൾ എന്റെ സ്വീറ്റ് ഡാർലിംഗ് അല്ലേ....പിന്നെ നിനക്ക് അവളെ വേണമെന്ന് നിർബന്ധമാണെങ്കിൽ എന്റെ ആവിശ്യം കഴിഞ്ഞു ഞാൻ തരാം...

എന്നവൻ പറഞ്ഞു തീർന്നതും ശിവയുടെ നെഞ്ചിലേക്ക് ആരവ് ആഞ്ഞു ചവിട്ടി. ചവിട്ട് കൊണ്ട് അവൻ ബാക്കിലേക്ക് മറിഞ്ഞു വീണു...അത് കണ്ട് കൊണ്ടാണ് അച്ചു അങ്ങോട്ടേക്ക് വന്നത്... അവൾ ആരവിനെ തള്ളി മാറ്റി ഓടി ചെന്ന് ശിവയെ പിടിച്ചെണീപ്പിച്ചു.... എന്താ ശിവ ഇത്... അച്ചു അത്... ഇവൻ എന്നോട് പറയാ.. നിന്നെ വിട്ട് എന്നോട് എങ്ങോട്ടേലും പൊക്കോണംന്ന് ഇല്ലേൽ അവൻ എന്നെ കൊല്ലുമെന്ന്.........നിന്റെ കയ്യിൽ ഉള്ള പണം കൊണ്ട് അവന്റെ കുടുംബത്തിന്റെ ബാധ്യത തീർക്കാനാണ് അവൻ നിന്നെ കല്ല്യാണം കഴിച്ചു ഇങ്ങോട്ട് പോന്നതെന്ന്...അതോണ്ട് ആറു മാസം കഴിഞ്ഞാലും അവൻ നിന്നെ എനിക്ക് വിട്ടു തരില്ലെന്ന്.. നിന്നെ വിട്ട് കൊടുക്കില്ലെന്ന് പറഞ്ഞതിനാ അവൻ എന്നെ ചവിട്ടിയെ എന്നും പറഞ്ഞു അവൻ സങ്കടം കാണിച്ചതും അച്ചു രൂക്ഷമായി ആരവിനെ നോക്കി.... ആരവാണേൽ ശിവ പറഞ്ഞത് കേട്ട് അന്ധം വിട്ട് നിക്കുവാണ്... അവൻ ഇങ്ങനൊരു കളി കളിക്കുമെന്ന് കരുതിയില്ല... അച്ചു... ഇവൻ കള്ളം പറയുന്നതാ... ഇവനെ നീ വിശ്വസിക്കരുത്... ചതിയനാ.....

എന്റെ അച്ഛനെ ചതിച്ചത് ഇവനാ...... ഓഹ് കൊള്ളാം.... സത്യം ഞാൻ മനസ്സിലാക്കിയെന്നറിഞ്ഞപ്പോ അവനെ തന്നെ മോശക്കാരനാക്കാൻ നോക്കുന്നു.... നാണമില്ലല്ലോ ആരവേട്ടന്..... ശേ... നിങ്ങളിത്രക്ക് തരം താഴ്ന്നവനാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല....ഇവളെ കൂടെ കൂടി എന്റെ ശിവയെ എന്നിൽ നിന്ന് അകറ്റാനാണ് ഉദ്ദേശം എങ്കിൽ അത് നടക്കില്ല...... എന്നും പറഞ്ഞവൾ പൂജക്ക് നേരെ വിരൽ ചൂണ്ടി ... അച്ചു നീ... വേണ്ടാ എനിക്കൊന്നും കേൾക്കണ്ട..... പൊക്കോണം എന്റെ മുന്നീന്ന്.... എന്ന് പറഞ്ഞവൾ അവനിൽ നിന്ന് മുഖം തിരിച്ചതും അവൻ ശിവയെ കത്തുന്ന കണ്ണുകളോടെ നോക്കി.... അത് കണ്ട് അവൻ ആരവിനെ നോക്കി വിജയ ഭാവത്തിൽ ചിരിച്ചതും ആരവ് അവിടെ കണ്ട ചെയർ തട്ടി മാറ്റി അവിടെ നിന്നിറങ്ങി..... റിസപ്ഷനിൽ എത്തിയതും അവൻ ചെയറിലേക്കിരുന്ന് തലയിൽ കൈ വെച്ചു......

ആരവേട്ടാ.....എന്നും വിളിച്ചു പൂജ അവന്റെ തോളിൽ കൈ വെച്ചതും അവൻ തല ഉയർത്തി അവളെ നോക്കി..... ആരവേട്ടൻ അവിടെ പറഞ്ഞതൊക്കെ സത്യമാണോ... അശ്വതി ആരവേട്ടന്റെ...... അതേടോ അവൾ എന്റെ ഭാര്യയാ... ഞാൻ താലി കെട്ടി എന്റെ സ്വന്തമാക്കിയവൾ.കുഞ്ഞു നാൾ തൊട്ടുള്ള കൂട്ടാ ഞാനും അവളും. സൗഹൃദം എപ്പഴോ പ്രണയമായി മാറി.... പക്ഷേ... ആ പ്രണയം എന്നിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ...എന്ന് തുടങ്ങി ഇതുവരെ ഉള്ള എല്ലാ കാര്യങ്ങളും അവൻ പൂജയോട് പറഞ്ഞു.....എല്ലാം കേട്ട് മിഴിച്ചു നിക്കുവാണവൾ..... അപ്പൊ ആരവേട്ടാ ഇനി ആറ് മാസം കഴിഞ്ഞ് അശ്വതി ഡിവോഴ്സ് ചോദിച്ചാൽ എന്ത് ചെയ്യും... പോയി പണി നോക്കാൻ പറയും അവളോട് എന്നും പറഞ്ഞവൻ പൂജക്ക്‌ കണ്ണ് ചിമ്മി കാണിച്ചതും അവൾ അവനെ തന്നെ നോക്കി നിന്നു.. എന്താടോ നോക്കി പേടിപ്പിക്കാ....അവനെ പോലൊരുത്തന് വിട്ടു കൊടുക്കില്ല പൂജ അവളെ ഞാൻ....ഇനി എത്ര ജന്മം പിറവി എടുത്താലും അശ്വതി ആരവിന്റെ മാത്രമായിരിക്കും.....അവനെ എങനെ ഒതുക്കണമെന്ന് എനിക്കറിയാം.... അത് പോട്ടെ.. താനും അവനും തമ്മിൽ എന്താ പ്രശ്നം... അച്ചുവിന് എന്താ പൂജയോട് ഇത്ര ദേഷ്യം....

എന്നവൻ ചോദിച്ചതും അവൾ വേദനയിൽ കലർന്നൊരു പുഞ്ചിരി അവന് നൽകി ചെയറിലേക്കിരുന്നു..... അതും ശിവ...കാരണം... ഇപ്പൊ ആരവേട്ടൻ കണ്ട സാഹചര്യത്തിൽ ഒരിക്കെ അച്ചുവും ഞങ്ങളെ കണ്ടു.... അന്നും അവൻ വാക്ക് മാറ്റി... ഞാൻ അവനെ പിടിക്കാൻ ചെന്നന്നായി... സത്യാവസ്ഥ അവളെ പറഞ്ഞു മനസ്സിലാക്കാൻ ഒരുപ്പാട് ശ്രമിച്ചതാ പക്ഷേ അവൾ കേട്ടില്ല.... ഇന്നും അവൾക്കെന്നോട് വെറുപ്പാ ആരവേട്ടാ...എന്ന് പറഞ്ഞവൾ നിറമിഴികളോടെ എന്നെ നോക്കിയതും....എനിക്ക് വല്ലാതായി... അവനെ നമുക്ക് പൂട്ടാടോ... എങ്ങനെ..ആരവേട്ടാ .. അവനെ കുറിച്ച് നമ്മൾ എന്ത് പറഞ്ഞാലും അവൾ വിശ്വസിക്കില്ല.... അതിനുള്ള പണിയൊക്കെ ഞാൻ തുടങ്ങി കഴിഞ്ഞു പൂജാ..... എല്ലാം ശരിയാവും... അല്ല താനാ ഫയൽ കൊടുത്തോ... അഹ്... അത് ഞാൻ സ്റ്റാഫിന്റെ കയ്യിൽ കൊടുത്തു വിട്ടു.... ഓ... ഓക്കേ... എന്താ ശിവ ഇത്... എന്തിനാ ചുമ്മാ എല്ലാരോടും വഴക്കിനു പോവുന്നത്... ഓഹ്.. നടന്നത് ഞാൻ നിന്നോട് പറഞ്ഞതല്ലേ...എന്നിട്ട് ഞാൻ വഴക്കിനു പോവുന്ന ആളല്ലേ...

ആരവേട്ടനൊരു പാവമാണ് ശിവ... കാര്യമില്ലാതെ ആരോടും വഴക്കിനു പോവാറില്ല..... എന്നിട്ട് ഇപ്പോ വന്നതോ... അത് നീ എന്തേലും പറഞ്ഞു കാണും... ദേ അച്ചു.... എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്..... അവന് നിന്നെ വേണമെന്ന് പറഞ്ഞാ ഞാൻ അത് സമ്മതിച്ചു കൊടുക്കണോ..... വേണോ.... എന്നും പറഞ്ഞു ശിവ ഒച്ചയിട്ടതും അവൾ കാത് രണ്ടും പൊത്തി പിടിച്ചു... എന്താ ശിവ ഇത്.... എന്തിനാ നിനക്കിത്ര ദേഷ്യം.....ആരവേട്ടൻ അങ്ങനെ പണത്തിനു വേണ്ടി ഒന്നും ചെയ്യുന്നൊരാളല്ല.... ഓഹ്... അപ്പൊ ഞാൻ കള്ളം പറഞ്ഞതാണെന്ന് അല്ലേ... അങ്ങനെ ഞാൻ പറഞ്ഞോ..... നീ എന്താ ശിവ ഇങ്ങനെ.... നീ എന്റെയാ അച്ചു.... എന്റെ മാത്രം... മറ്റൊരാൾക്കും ഞാൻ വിട്ടു കൊടുക്കില്ല എന്നും പറഞ്ഞു അവൻ അവളെ കയ്യിൽ പിടിച്ചതും അവൾ ചിരിച്ചു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...അവളെ ചേർത്ത് പിടിച്ചു അവനൊന്ന് ചിരിച്ചു...... ഇര തന്നിലേക്ക് അടുത്ത് വന്നതിന്റെ സന്തോഷം പോൽ.... പൂജ അപ്പൊ നാളെ കാണാം... അഹ്... ബൈ ആരവേട്ടാ.... പൂജയോട് യാത്ര പറഞ്ഞു അവൻ അച്ചുവിനെ കാത്ത് നിൽക്കാതെ ഫ്ലാറ്റിലേക്ക് വിട്ടു..... എത്തിയപാടെ അവൻ ഫോൺ എടുത്ത് നിധിന് ഡയൽ ചെയ്തു.... ഹലോ നിധി... അഹ്.. പറയെടാ....

ജോബ് കഴിഞ്ഞ് എത്തിയോ നീ... എങനെ ഉണ്ടായിരുന്നു ഫസ്റ്റ് ഡേ... കുഴപ്പമില്ല.... ഓക്കേ ആണ്... എന്താടാ ശബ്ദത്തിനൊരു പതർച്ച... വയ്യേ നിനക്ക്... ഡാ... നിധി.... ഇന്ന് ഒരു സംഭവം ഉണ്ടായി...എന്ന് തുടങ്ങിയവൻ അവിടെ നടന്ന എല്ലാ കാര്യളും അവനോട് പറഞ്ഞു... ആരവ്...ഇനി എന്താ നിന്റെ പ്ലാൻ...അച്ചുവിനെ ഇനി എങ്ങെനെയാ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നേ.... സത്യം അവൻ അറിഞ്ഞ സ്ഥിതിക്ക് ഏത് വിധേനയും അവൻ അച്ചുവിനെ പാട്ടിലാക്കാൻ നോക്കും...... ഞാൻ ജീവനോടെ ഉള്ളിടത്തോളം കാലം അവനവളെ ഒന്നും ചെയ്യില്ല.... അവൻ കളിക്കട്ടെ അധികം വൈകാതെ തന്നെ അവനുള്ള പൂട്ട് വീഴും..... അഴിക്കാൻ പറ്റാത്ത പൂട്ട്... അവന്റെ കാര്യത്തിൽ അല്ലെടാ നിധി എനിക്ക് സങ്കടം... കുഞ്ഞു നാൾ തൊട്ട് അവളെന്റെ കൂടെ നടക്കുന്നതാ....

എന്നിട്ടും പണത്തിനു വേണ്ടിയാ ഞാൻ അവളെ സ്വന്തമാക്കിയേ എന്നവൻ പറഞ്ഞപ്പോ അവളത് വിശ്വസിച്ചില്ലേ.... അത് പോട്ടെടാ...അവൾക്ക് അറിയില്ലല്ലോ അവനെ... നീ ധൈര്യമായിട്ടിരിക്ക് കള്ളങ്ങൾ അധിക നാൾ മൂടി വെക്കാൻ കഴിയില്ല.......ഈ കാരണം കൊണ്ട് അവളോട് നീ ഇനി പിണങ്ങാനൊന്നും നിക്കണ്ടാ... ഏയ്‌ അവളോട് ഞാൻ പിണങ്ങുവോടാ..... കുഞ്ഞു നാൾ തൊട്ട് ഈ നെഞ്ചിൽ കയറി കൂടിയതല്ലേ അവൾ....എന്റെ മരണം വരെ അവിടെ അവളുണ്ടാവും. വിട്ടു കൊടുക്കില്ല ഒരുത്തനും എന്റെ അച്ചുവിനെ എന്ന് അവൻ പറഞ്ഞു തീർന്നതും അശ്വതി വാതിൽ തുറന്ന് അകത്തേക്കു കയറി.... അവൻ പെട്ടന്ന് ഫോൺ ഓഫ് ചെയ്ത് അവളെ നോക്കിയതും അവൾ ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് പാഞ്ഞു വന്നു അവന്റെ ഷർട്ടിൽ പിടിച്ചു............ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story