നിന്നിലലിയാൻ: ഭാഗം 12

ninnilaliyan

എഴുത്തുകാരി: നിലാവ്

വീട്ടിൽ കാര്യം അവതരിപ്പിക്കാൻ തീരുമാനിച്ചു.. ഏട്ടൻ ഉള്ളതാണ് ധൈര്യം.. അങ്ങനെ ഒരു friday എല്ലാരും ഒത്തുകൂടിയ ടൈം ആയിരുന്നു... അച്ഛാ അമ്മേ നിക്ക് സീരിയസ് ആയി ഒരു കാര്യം പറയാനുണ്ട്.. ന്താടാ അന്റെ കല്യാണകാര്യം ആണോ.. അച്ഛന് എങ്ങനെ മനസിലായി.. ഓ അച്ഛന്റെ അല്ലെ വിത്ത് അങ്ങനെ അല്ലെങ്കിലേ അത്ഭുതം ഉള്ളൂ... അമ്മേ ട്രോളാൻ ആണെങ്കി നിർത്തിക്കോ.. ഏൽക്കുന്നില്ല... ഓ മോൻ പെണ്ണ് കെട്ടിയ കാര്യം ഒക്കെ ഞങ്ങൾ അറിഞ്ഞു... ഞാൻ ആകെ ഞെട്ടിയ അവസ്ഥയിൽ ആയിരുന്നു... പതുക്കെ ഞെട്ട് വരൂ ഇനി ഞെട്ടാൻ കിടക്കുന്നെ ഉള്ളൂ... ഞാൻ ഒന്ന് ഇളിച്ചു കൊടുത്ത്.... അപ്പൊ എല്ലാം അറിഞ്ഞു കൊണ്ടുള്ള ചോദ്യമാണ് (ആത്മ ) ശില്പടെ എൻഗേജ്മെന്റിനു ഞങ്ങൾക്ക് സംശയം ഉണ്ടാർന്നു... നിന്റെ അന്നത്തെ വെപ്രാളവും ബാത്‌റൂമിൽ പോക്കും ഒക്കെ കണ്ടപ്പോ മനസിലായി നീ അസ്സലായി ഒരു കുഴിയിൽ വീണു എന്ന്... അങ്ങനെ പിന്നെ കൂടുതൽ അന്വേഷിക്കേണ്ടി വന്നില്ല.... അന്ന് പാറു മരിക്കാൻ ശ്രമിച്ചില്ലേ അതിനു ശേഷം ശില്പ വിളിച്ചു പറഞ്ഞിരുന്നു....

പിന്നെ നിന്റെ ഏട്ടനും പറഞ്ഞു കാര്യങ്ങൾ... ഞാൻ ഏട്ടനെ ഒന്ന് പാളി നോക്കി.. എവടെ കടപ്പുറത്തു കണ്ട പരിചയം ഇല്ല... എടി ശിൽപെ ഒറ്റി കൊടുത്തല്ലോടി... കാണിച്ചു തരാം (ആത്മ ) നീ വല്ലാതെ ആത്മഗതിക്കല്ലെ മോനെ... അവളെ പോയി വിരട്ടാൻ നിക്കണ്ട.. അച്ഛാ...... അപ്പൊ നിനക്ക് തോന്നിയില്ലലോ മോനെ ഇ അച്ഛാ വിളി... നിക്ക് നല്ല സങ്കടം ണ്ട്... ഏതായാലും ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു... നിനക്ക് ന്തായാലും ജോലിയും കൂലിയും ഉണ്ടല്ലോ..... പാറുവിനെ ഇങ്ങോട്ട് കൊണ്ട് വരാൻ... നാളെ ഇന്റെ മോൻ രണ്ടാമത് വിവാഹിതനാവുന്നു... വധു ജാൻകി രവീന്ദ്രൻ.... ന്താ സന്തോഷം ആയോ.. അച്ഛാ ഞാൻ മനഃപൂർവം അല്ല... അറിയാം... അച്ഛനും നിന്റെ ഈ പ്രായത്തിൽ സംഭവിച്ചത് അത് തന്നെയാ.. മ്മ്മ്.. ബട്ട്‌ അച്ഛാ അവൾക്ക് ഇന്നേ..... അറിയാം.. പക്ഷെ അവൾ കല്യാണത്തിന് സമ്മതിച്ചു.. പാവം കുട്ടി ആടാ.. വിഷമിപ്പിക്കരുത്....

ഒരിക്കലും ഇല്ല അച്ഛാ.. പിന്നെ.. എനിക്കും നിന്റെ അമ്മയ്ക്കും കുടുംബക്കാർ ഇല്ലല്ലോ.. അപ്പൊ ശിലോയ്ഡ് വീട്ടുകാരും നമ്മളും മാത്രം ഉള്ള ഒരു ചെറിയ കല്യാണം ആണ്... so നിന്റെ ഫ്രണ്ട്സിനെ വേണമെങ്കിൽ വിളിച്ചോ... താങ്ക്സ് അച്ഛാ... നിക്ക് ഭയങ്കര സന്തോഷം ആയി... ആ പിന്നേ നിന്റെ റിസേർവിൽ നിന്ന് ക്യാഷ് എടുത്ത് ഇനി അടുത്ത താലി വാങ്ങേണ്ട.... അന്നത്തെ താലി ശില്പടെ വീട്ടിൽ നിന്ന് വാങ്ങി കൊണ്ടുവന്നിട്ടുണ്ട്.. ഞാൻ ചിരിച് കൊടുത്ത് മുകളിലേക്ക് പോയി... ഇന്റെ frnds കല്യാണം കഴിഞ്ഞത് അറിഞ്ഞിരുന്നുവെങ്കിലും അവർക്ക് നല്ല പരാതി ആയിരുന്നു.. അവർക്കൊക്കെ വിളിച്ചു പറഞ്ഞു ശില്പടെ വീട്ടിലേക്ക് വരാൻ പറഞ്ഞു.. പിന്നെ ശിൽപയ്ക്ക് വിളിച്ചു.... തെറി പറഞ്ഞില്ല.. ഇതിനു അവളും ഒരു കാരണക്കാരി ആണല്ലോ.. ബട്ട്‌ അവൾ പറഞ്ഞ കാര്യങ്ങൾ... എടാ..... പാറു ഇപ്പോഴും നോർമൽ അല്ലടാ..... എല്ലാരും പറഞ്ഞപ്പോ അവളുടെ ഭാവി ഓർത്തപ്പോ സമ്മതിച്ചതാ... എനിക്കറിയാം ശില്പ.. അച്ഛ പറഞ്ഞപ്പോഴേ ഞാൻ ഇതൊക്കെ ആലോചിച്ചു.. ബട്ട്‌ അവളെ വിട്ട് കളയാൻ വയ്യെടോ..

അവൾക്ക് എത്രെ ടൈം വേണമെങ്കിലും ഞാൻ കൊടുക്കാം.. മ്മ്.. നിനക്കറിയാലോ.. അവളുടെ പ്രായം ജസ്റ്റ്‌ 18 ആയിട്ടൊള്ളൂന്ന്... അറിയാടി... അവളുടെ ഒരു ആഗ്രഹത്തിനും ഞാൻ എതിരല്ല... പഠിച്ചോട്ടെ എത്രെയെന്ന് വച്ചാൽ... കല്യാണചെക്കന് വയസ് 23ആയല്ലോ.. ആ കുരുത്തക്കേട് അവളോട് കാണിക്കണ്ട ട്ടോ.. ശ്രമിക്കാം.. ഡാ ... ഡാ .. മ്മ് ശെരി ഉറങ്ങിക്കോ എന്നാൽ നാളെ കെട്ടാൻ ഉള്ളതല്ലേ... മുഖത്ത് ക്ഷീണം വരണ്ട... ഓക്കേ ഡി... ****** ഇന്നെന്റെ കല്യാണം ആണ്.. ഇഷ്ടമല്ലെങ്കിലും സമ്മതിക്കേണ്ടി വന്നു... ഇനി ഈ വീട്ടിൽ വെറും അഥിതി... പുതിയ വീട് പുതിയ ആൾക്കാർ പിന്നെ ആ കാലനും.... ന്തിനെന്നില്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞു... അധികം ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ആണ് അവളെ ഒരുക്കിയത്... ചുവന്ന ബ്ലൗസും അതിന്റെ കരയുള്ള സെറ്റ് സാരിയും ആയിരുന്നു വേഷം.. സാരിക്കനുസരിച്ച പൊട്ടും ചുവപ്പ് കല്ലുള്ള മൂക്കുത്തിയും അവളെ കൂടുതൽ സുന്ദരിയാക്കി.... ഇടതൂർന്ന് നിതംബം വരെ കിടക്കുന്ന മുടി കെട്ടി വച്ചിരുന്നു....

മുല്ലപ്പൂവും വച്ചു അവൾ ശിൽപയ്ക്ക് നേരെ തിരിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു... അയ്യേ ചേച്ചിടെ മോളു കരയാണോ നല്ലൊരു ദിവസം ആയിട്ട്.... സുന്ദരിക്കുട്ടി ആയല്ലോ... കരഞ്ഞാൽ ആ ഉണ്ടക്കണ്ണിന്റെ ചേല് പോകുംട്ടോ.. എപ്പോഴും സന്തോഷായി ഇരിക്കണം ട്ടോ.. അവൾ വെറുതെ തലയാട്ടി... അപ്പോഴേക്കും സീതമ്മയും അച്ഛനും വന്നു... രണ്ട് പേരുടെയും കണ്ണ് നിറഞ്ഞിരുന്നു.. ഇത്രേ വേഗം മോൾ ഞങ്ങളെ വിട്ട് പോവുമെന്ന് വിചാരിച്ചില്ല... ഈ സീതാമ്മ സെന്റി അടിച്ചു എന്നേം കരയിപ്പിക്കുമല്ലോ... ശിൽപ്പേച്ചി ഈ ഉണ്ടക്കണ്ണ് നിറയരുതെന്നാ പറഞ്ഞെ.... ഞാൻ ഇങ്ങോട്ട് തന്നെ വരില്ലേ പിന്നെന്താ... അവളുടെ സംസാരം കേട്ട് അവർ ചിരിച്ചു.... വാ മോളെ അവർ കുറച്ചു നേരായി വന്നിട്ട്... അത് കേട്ടപ്പോ അവളുടെ ഹൃദയം പതിന്മടങ്ങായി midikkaan തുടങ്ങി... അത് പുറത്ത് കാണിക്കാതെ ചിരി വരുത്തി അവൾ ശില്പടെ മുഖത്തേക്ക് നോക്കി... അത് മനസിലാക്കിയ ശില്പ കണ്ണടച്ചു കാണിച്ചു... *** ഇവൾ ഇതെന്തൊരു ഒരുക്കമാ... എത്രെ നേരമായി വന്നിരിക്കുന്നു... അപ്പോഴാണ് ഇന്റെ കയ്യിൽ മുത്ത് തോണ്ടിയത്... കുഞ്ഞേട്ടാ നോക്ക് പാറു വരുന്നു.. അത് കേട്ടതും ഞാൻ തല ഉയർത്തി നോക്കി... എന്നത്തേക്കാളും അവൾ സുന്ദരി ആയിരുന്നു...

മുഖത്ത് സങ്കടം ആണെങ്കിലും അത് മറച്ചു പിടിക്കാൻ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ട്.... അവൾ താഴേക്ക് എത്തിയപ്പോൾ ഇന്നേ അവളുടെ അടുത്ത് നിർത്തി.... പെണ്ണ് മുഖം ഉയർത്തി നോക്കിയതേ ഇല്ല... **** താഴേക്ക് ഇറങ്ങി വരുമ്പോഴേ കണ്ടു കാലൻ ഇരിക്കുന്നത്.... ദേവു ഇന്റെ കയ്യിൽ പിടിച്ചു താഴേക്ക് കൊണ്ട് പോയി....അയാൾ ഇന്റെ അടുത്ത് വന്നു നിന്നു.... ഞാൻ തലയുയർത്തി നോക്കിയതേ ഇല്ല... താലി കെട്ടാനായി എന്ന് അച്ഛൻ പറഞ്ഞപ്പോ ഞാൻ ദയനീയമായി ശില്പ ചേച്ചിയെയും ദേവുവിനെയും നോക്കി... എവടെ ഒരു മൈൻഡ് ഇല്ല... താലി കഴുത്തിലേക്ക് നീട്ടിയപ്പോഴാണ് ഞാൻ അയാളുടെ മുഖത്തേക്ക് നോക്കിയത്... എല്ലാം നേടിയെടുത്ത വിജയിയുടെ ഭാവം ആയിരുന്നു അയാളുടെ മുഖത്ത്... ഞാൻ കണ്ണടച്ചു നിന്നു... ആദ്യമായി അയാൾ താലി കെട്ടിയ നിമിഷം ഓർമ വന്നു.... കണ്ണീരിനെ പിടിച്ചു നിർത്തി... ഒരു നുള്ള് കുങ്കുമം നെറ്റിയിൽ ചാർത്തിയപ്പോ ഒരു തുള്ളി കണ്ണുനീർ താഴേക്ക് വീണു... അച്ഛൻ അവന്റെ കയ്യിലെക്ക് അവന്റെ കൈ ചേർത്ത് വച്ചു.. *****

അവൾക്ക് ഒരുപാട് സങ്കടം ആയെന്ന് അവളുടെ കണ്ണുനീർ വിളിച്ചു പറയുന്നുണ്ടായിരുന്നു... പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു...ഇറങ്ങാൻ നേരം ആയപ്പോ സ്ഥിര ക്ളീഷേ.... ആ അതന്നെ കരച്ചിലും പിഴിച്ചിലും.... അവൾ ഉറക്കെ വാവിട്ട് കരയുന്നുണ്ട്... അത് കണ്ട് മുത്തും കരയാൻ തുടങ്ങി.... അവളുടെ കരച്ചിൽ അപ്പോഴത്തെ അവസ്ഥക്ക് ഒരു അയവ് നൽകി.... അവളെ കാറിൽ കേറ്റി ഇരുത്തിയത് വാസു അങ്കിൾ ആയിരുന്നു.. വിഷമിപ്പിക്കല്ലേഡാ... അറിയാം അവൾക്ക് അവിടെ ഒരു കുറവും ഉണ്ടാവില്ല എന്ന് എന്നാലും.. ഒരിക്കലും ഇല്ല അങ്കിൾ അവളെ പൊന്നുപോലെ നോക്കിക്കോളാം... അങ്ങനെ വീട്ടിൽ എത്തിയപ്പോ സമയം ഒരുപാട് ആയിരുന്നു... വലത് കാൽ വച്ചു തന്നെ അവൾ അകത്തേക്ക് കയറി... ഞാൻ പിന്നെ ഫ്രഷ് ആവാൻ പോയി... **** അവിടെ എത്തിയപ്പോ ആകെ ഒറ്റപ്പെട്ട അവസ്ഥ ആയിരുന്നു..... അവിടത്തെ അമ്മ കുടിക്കാൻ വെള്ളം തന്നു... കുറച്ചു നേരം അവരോട് ഓരോന്ന് സംസാരിച്ചിരുന്നു.... പിന്നെ പൊന്നു ചേച്ചി എന്നേം വിളിച്ചു സ്റ്റെപ് കേറുമ്പോഴാണ് ഇന്നേ കൊലക്ക് കൊടുത്ത ആൾ ഇറങ്ങി വരുന്നത് കണ്ടത്.... ഞാൻ മുഖം തിരിച്ചു.... ചേച്ചി കൂട്ടി കൊണ്ട് പോയത് ഒരു ബഡാ റൂമിലേക്ക് ആയിരുന്നു.....

ഓഹ് ക്രിക്കറ്റും ഫുട്ബോളും ഒക്കെ കളിക്കാം.. ഇതാണ് വരുണിന്റെ റൂം.. ഇനി നിന്റെയും... ഞാൻ ഒന്ന് ചിരിചെന്ന് വരുത്തി... വാ ഇരിക്ക് ചേച്ചി ഇതൊക്കെ അഴിച്ചു തരാം... ഞാൻ ഇരുന്ന് കൊടുത്തു... ചേച്ചി തലയിൽ നിന്ന് എല്ലാം അഴിച്ചു തന്നു.... ഇനി മോൾ പോയി കുളിച്ചിട്ടു വാ.. മ്മ്.. ന്താ ഒരു മൂളൽ മാത്രം.. ഇങ്ങനെ ഒന്നും അല്ലല്ലോ ശില്പ നിന്നെ കുറിച് പറഞ്ഞത്.. അത് ചേച്ചി ഞാൻ..... ഒന്നും പറയണ്ട.. ചേച്ചിക്ക് മനസിലാവും എല്ലാം... ശിൽപയെ പോലെ എന്നെ കണ്ടാൽ മതി... എന്നും പറഞ്ഞു ചേച്ചി എന്റെ കവിളിൽ തട്ടി പോയി.... സാരി റൂമിൽ നിന്ന് മാറി കുളിച്ചു വരാം എന്ന് വിചാരിച്ചു ഞാൻ വാതിൽ ലോക്ക് ചെയ്യാൻ പോയി.. ഈശ്വര.. ഇത് ആർക്ക് പോവാൻ വച്ച വാതിലാണ്... അതിന്റെ അറ്റം കാണണമെങ്കിൽ 90 ഡിഗ്രി മേലോട്ട് ഞാൻ നോക്കണം... ഇവിടെ ജിറാഫ് വരുന്നുണ്ടോ ഇത്രേ വലുത് വെക്കാൻ... ഞാൻ ഇത് എങ്ങനെയാ ലോക്ക് ചെയ്യുന്നേ... നടുവിൽ ഒരു ലോക്ക് ഇട്ടൂടെ ഇവർക്ക്... ശോ കുറച്ചു നേരം ആ റൂം ഒന്ന് തിരഞ്ഞു നടന്നു... ഓഹ് ഇതൊക്കെ ഞാൻ എങ്ങനെ അടിച്ചു വാരി തുടച്ചു എടുക്കും എന്റെ കണ്ണാ... തപ്പി തപ്പി ബാൽക്കണിയിൽ നിന്ന് ഒരു സ്റ്റൂൾ കിട്ടി... അത് അവിടെ കൊണ്ടുപോയി ഇട്ട് ഡോർ ലോക്ക് ചെയ്ത് സാരി മാറ്റി...

നെഞ്ചിൽ പതിഞ്ഞു കിടക്കുന്ന താലി എടുത്ത് നോക്കി... കണ്ണുകൾ ഈറനണിഞപ്പോൾ എല്ലാം മറന്ന് കുളിക്കാൻ കയറി... കുളിച്ചു ഇറങ്ങിയതെ ഉള്ളൂ... ഡോറിൽ മുട്ട് കേട്ടു... ദാ വരുന്നു എന്നും പറഞ്ഞു ഞാൻ സ്റ്റൂളിൽ കയറി വാതിൽ തുറന്നു... ഓ കാലൻ ആണ്.. ഒരു ഡോർ തുറക്കാൻ ഇത്രേം നേരമോ.. ഹലാക്കിന്റെ ഡോർ ഉണ്ടാക്കിയാൽ അങ്ങനെ തന്നെയാ ...(ഞാനും വിട്ട് കൊടുത്തില്ല ) അപ്പൊ അയാൾ സ്റ്റൂളിലേക്കും ഇന്റെ മുഖത്തേക്കും നോക്കി... നീ സ്റ്റൂളിൽ കയറി ആണോ വാതിൽ തുറന്നെ.. അല്ല സ്റ്റൂൾ ഇന്റെ മേലെ കയറി... ഉവ്വോ എന്നും ചോദിച്ചു അയാൾ ഇന്റെ അടുത്തേക്ക് വരുക ആണ് സൂർത്തുക്കളെ വരുകയാണ്... ഞാൻ ഒന്ന് പുച്ഛിച്ചു നോക്കി വേഗം റൂമിൽ നിന്ന് ഇറങ്ങിപോയി.. ച്ഛെ.. നല്ല റൊമാന്റിക് ആയി വന്നതായിരുന്നു... അതങ്ങ് പോയി... ആ അവസരം വരും ഉണ്ടക്കണ്ണി.. ഞാൻ വേഗം താഴേക്ക് പോയി.. അപ്പൊ അവൾ വിളക്ക് വെക്കുന്ന തിരക്കിൽ ആയിരുന്നു..... എല്ലാവരും ഫ്രീ ആയപ്പോൾ ഉമ്മറത്തു ഇരുന്നു... ഇന്റെ കണ്ണ് വേണേൽ കോഴി കൂട്ടിൽ ആണെന്ന് പറയാം..

മുത്ത് പാറുവിന്റെ മുടിയിൽ ന്തൊക്കെയോ ചെയ്യുന്നുണ്ട്... ഏട്ടനും ചേച്ചിയും കണ്ണും കണ്ണും........ അമ്മേം അച്ഛനും അവരുടെ ലോകത്ത്.. ചുരുക്കം പറഞ്ഞാൽ പോസ്റ്റ്‌ ആണെന്ന്... കുറച്ചു കഴിഞ്ഞപ്പോൾ ശില്പ വിളിച്ചു... അവൾക്ക് ഫോൺ കൊടുത്തു.. നീ എന്താ പാറു ഫോൺ കൊണ്ട് പോവാഞ്ഞെ.. അപ്പോഴത്തെ തിരക്കിൽ ഞാൻ എടുക്കാൻ മറന്നു ചേച്ചി... ഞാൻ നാളെ അത് വരുണിന്റെ കയ്യിൽ കൊടുത്തയക്കാം.. മ്മ്... അങ്ങനെ രാത്രി ഫുഡ്‌ കഴിച്ചു കിടക്കാൻ ഉള്ള തത്രപാടിലായി...റൂമൊക്കെ മുല്ലപ്പൂ കൊണ്ട് അലങ്കരിച്ചു വച്ചിട്ടുണ്ട്... എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ... അത്രേ തോന്നിയൊള്ളു അത് കണ്ടപ്പോൾ...... അവൾ വന്നതും ഞാൻ ഡോർ ലോക്ക് ചെയ്തു...... ചുരിദാർ ആണ് വേഷം... ഞാൻ അടുത്തേക്ക് ചെല്ലുന്നതിനനുസരിച്ചു അവൾ പുറകോട്ട് പോയി.... ചുമരിൽ തട്ടി നിന്നപ്പോൾ അവൾ എന്റെ മുഖത്തേക്ക് നോക്കി.. കണ്ണുകൾ കലങ്ങിയിരുന്നു..... അവളുടെ മുഖത്തേക്ക് കൈ കൊണ്ടുപോയതും.. ഒരിക്കലും എനിക്ക് നിങ്ങളെ സ്നേഹിക്കാൻ ആവില്ല.. തറഞ്ഞു നിന്ന് പോയി ഞാൻ അവിടെ ...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story