നിന്നിലലിയാൻ: ഭാഗം 123

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഉച്ചക്ക് എല്ലാവർക്കും ഫുഡ്‌ കൊടുക്കുകയാണ്.. കൊടുത്തു കൊടുത്തു ദേവുവിന്റെ അവിടെ എത്തി... ഇവൾക്ക് ബിരിയാണി.... ഇങ്ങ് തന്നെ.... പാറു പറഞ്ഞു മുഴുമിപ്പിക്കും മുന്നേ ദേവു ബിരിയാണി പൊതി കൈക്കൽ ആക്കിയിരുന്നു... നിനക്ക് ചോറ് വേണ്ട എന്ന് പറഞ്ഞിട്ട്... പാറു കൂർപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.. ഞാൻ ഗൂഗിളിൽ നോക്കിയപ്പോൾ പറഞ്ഞെടി എല്ലാതും നന്നായി കഴിക്കണം എന്ന്.. വ്യായാമം ചെയ്‌താൽ മതിയെന്നും ഉണ്ട്.. പൊതി തുറന്നു അതിന്റെ മണം മൂക്കിലേക്ക് വലിച്ച് കേറ്റി കൊണ്ട് ദേവു പറഞ്ഞു.. അല്ലാതെ ആക്രാന്തം മൂത്തിട്ടല്ല അല്ലേ പട്ടാളത്തിന്റെ മകൾ ആയ വന്തേട്ടന്റെ കെട്ട്യോൾ ദേവപ്രിയ കാലുമാറി.. പാറു കളിയാക്കി കൊണ്ട് പറഞ്ഞു... ഒഞ്ഞു പോടീ.. നിനക്ക് കിട്ടിയത് വാങ്ങി തിന്ന്... പുച്ഛിച്ചു വിട്ടു കൊണ്ട് ദേവു ബിരിയാണിയിലേക്ക് വായ പൂഴ്ത്തി...

അവൾക്ക് കൊടുക്കണ്ട.... പാറുവിന് നേരെ ബിരിയാണി നീട്ടിയപ്പോൾ വരുൺ വിളിച്ച് പറഞ്ഞു... അതെന്താ... പാറു അന്താളിച്ചു വരുണിനെ നോക്കി നീട്ടിയ കൈ താഴ്ത്തി... പിറന്നാൾക്കാരി ഇന്ന് ബിരിയാണി തിന്നണ്ട.. നിനക്ക് ഞാൻ വെജ് വാങ്ങിയിട്ടുണ്ട്... അവളുടെ അടുത്തേക്ക് നടന്നടുത്തു കൊണ്ട് വരുൺ പറഞ്ഞു... കാലാ... പാറു പല്ല് കടിച്ചു കൊണ്ട് നല്ലോണം ആത്മകഥിച്ചു... ഇപ്പോഴാണ് നീ ശെരിക്കും വടി ആയത്.. ചിക്കൻ പീസ് വായിൽ വെച്ചു കൊണ്ട് ദേവു പാറുവിനെ കളിയാക്കി... പാറു വെജ് എങ്കിൽ വെജ് എന്ന് പറഞ്ഞു കിട്ടിയ പൊതി തുറന്നു... വെജ് ആണെങ്കിൽ എന്താ ഒരു മുട്ട എങ്കിലും ഇതിൽ വെച്ചൂടെ... പാറു ആരോടെന്നില്ലാതെ പതം പറഞ്ഞു.. ഇന്നാ കറി... ഇനി കറി ഇല്ലാത്തതു കൊണ്ട് മുഖം കയറ്റി പിടിക്കേണ്ട.. എന്നും പറഞ്ഞു വരുൺ കുറുമ കറി പാറുവിന് നേരെ നീട്ടി....

പാറു മുഖത്ത് ഗൗരവം ഫിറ്റ്‌ ചെയ്ത് വരുണിന്റെ കയ്യിൽ നിന്നും കറി വാങ്ങി... മനസ്സിൽ ഒന്ന് ഊറി ചിരിച്ചു വരുണും അവളുടെ അടുത്തിരുന്നു.... ഓഹ് അപ്പുറത്തും ഇപ്പുറത്തും ബിരിയാണി നടുക്കിൽ പ്യാവം ഒരു വെജ്... ആ അതിനും വേണം ഒരു ഭാഗ്യം... തിന്നുന്നതിനിടയിലും ദേവു ട്രോളി... നിങ്ങൾ എണീറ്റ് പോയെ എന്നേ ഒട്ടി ഇരിക്കാതെ.. തേർഡ് ഇയറിൽ അശ്വതി ഉണ്ടാവും അവളുടെ അടുത്ത് പോയി ഒട്ടി ഇരിക്ക്... പാറു ദേഷ്യം കൊണ്ട് പറഞ്ഞു.. ഓ ഞാൻ പോയി നോക്കിയതാണെന്നേ.. അവൾ വന്നിട്ടില്ല... എന്നും പറഞ്ഞു വരുൺ പാറുവിനെ നോക്കി ഇളിച്ചു.... പാറു കഴിപ്പു നിർത്തി എണീറ്റ് പോയി.. വരുൺ ചിരിയോടെ ദേവുവിന് കണ്ണ് ചിമ്മി കാണിച്ചു... സാർ കുറച്ചു പണിപ്പെടും.... (ആത്മ of ദേവു ) അതിന് ശേഷം പാറു വരുണിനോട് കമ എന്നൊരക്ഷരം മിണ്ടിയിട്ടില്ല.. ദേവുവിന്റെ കമ അല്ലാട്ടോ..

ഇത്‌ ആള് വേറെ.. പാറുവിന്റെ കമ 😜😜.. വണ്ടിയിൽ നേരെ ശിൽപയുടെ വീട്ടിലേക്ക് പോവുമ്പോഴും പാറു മിണ്ടിയില്ല പോരാത്തതിന് ഒരു മീറ്റർ സോഷ്യൽ ഡിസ്റ്റൻസ് എന്ന വണ്ണം വിട്ടിട്ടാണ് അവൾ ബൈക്കിൽ ഇരുന്നത് 😁😁😁.... വരുൺ ആണെങ്കിൽ അവളുടെ കോപ്രായം കണ്ട് മനസ്സിൽ പൊട്ടിച്ചിരിക്കുന്നു 🙄🙄🙄 **💕 വരുൺ വന്നതേ വല്യേട്ടൻ ഉമ്മറത്തു ഇരിക്കുന്നുണ്ട്... പാറു ആരോടും മിണ്ടാതെ ചാടി തുള്ളി അകത്തേക്ക് പോയി... എന്താടാ അവൾക്കിത്ര ഗൗരവം.. വല്യേട്ടൻ പാറുവിന്റെ പോക്ക് കണ്ട് ചോദിച്ചു... ഓ അതൊരു സൗന്ദര്യ പിണക്കം 😌😌 വരുൺ ഇളിച്ചു കൊണ്ട് പറഞ്ഞു... നിനക്ക് സൗന്ദര്യം ഇല്ലാത്തതിന്റെ പിണക്കം ആണോ അതോ അവൾക്ക് സൗന്ദര്യം കൂടി പോയതിന്റെ പിണക്കം ആണോ... വല്യേട്ടൻ ചിന്തിച്ചു കൊണ്ട് ചോദിച്ചു...

അല്ല നിങ്ങടെ സൗന്ദര്യം കണ്ടിട്ടുള്ള പിണക്കം ആണ്.. എങ്ങോട്ട് പോണു തറയുടെ വേഷവും കെട്ടി... വല്യേട്ടനെ അടിമുടി നോക്കി കൊണ്ട് വരുൺ ചോദിച്ചു... നിങ്ങടെ കോളേജിലേക്ക്.. ആതുവിനെ പിക് ചെയ്യാൻ.. ബൈ ദ ബൈ ഇങ്ങനെ ഉണ്ട് എന്നേ കാണാൻ.. വല്യേട്ടൻ രണ്ട് കയ്യും പാന്റിന്റെ പോക്കറ്റിൽ തിരുകി കൊണ്ട് ചോദിച്ചു... സത്യം പറയാലോ കരിങ്കണ്ണാ നോക്കല്ലേടാ എന്ന ബോർഡ്‌ വെക്കാൻ പോലും കൊള്ളില്ല.. എന്നും പറഞ്ഞു ബൈക്കിന്റെ ചാവി വല്യേട്ടന്റെ കയ്യിൽ കൊടുത്തു വരുൺ അകത്തേക്ക് പോയി... ചാടി തുള്ളി പോവണ്ട നിന്റെ ക്രൈം പാർട്ണർ ശില്പ ഷെട്ടി ഇവിടെ ഇല്ല്യാ... അവളുടെ ഭർത്താവ് ശരൺ ഷെട്ടി കൊണ്ടുപോയി.. അകത്തേക്ക് പോവുന്ന വരുണിനെ നോക്കി വല്യേട്ടൻ വിളിച്ച് കൂവി... അതങ്ങ് ഞാൻ സഹിച്ചു... വരുൺ പറഞ്ഞു... അപ്പൊ അവൻ പറഞ്ഞ പോലെ എന്റെ സൗന്ദര്യം കൂടിയത് കൊണ്ടുള്ള പിണക്കം ആണ് പാറുവിന്.. അങ്ങനെ വേണമെടാ നിനക്ക്..

കാണാൻ ഒരു ലുക്ക്‌ ഇല്ലെങ്കിലും അവന്റെ അഹങ്കാരത്തിനു ഒരു കുറവും ഇല്ല്യാ.. എന്നും പറഞ്ഞു വണ്ടി എടുത്ത് വല്യേട്ടൻ കോളേജിലേക്ക് വിട്ടു.... ***💕 പിണക്കമുണ്ടോ എന്തിനാണീ- കിളികൊഞ്ചലുകൾ ഇണങ്ങി വന്നാൽ ബൈക്കിൽ കാറ്റു കൊള്ളാനിറങ്ങാം.. ഈ മെയിലിൽ കത്തെഴുതാം ഇന്റർ നെറ്റിൽ നോക്കി വരാം... പഠിത്തമൊക്കെയും പടുത്തു വെച്ചിട്ട് കടൽക്കരയിൽ പോയ് തിരകളെണ്ണടീ സുന്ദരീ.. സുന്ദരീ.. സുന്ദരീ.. കോളേജിൽ നിന്ന് ഇറങ്ങി പോവുന്ന സാരി എടുത്ത യുവ കോമളിയെ കണ്ടപ്പോൾ കണ്ണട ഊരി വല്യേട്ടൻ ഒന്ന് പാടി നോക്കി... ആ പെണ്ണ് കാലിലെ ചെരുപ്പ് എടുക്കുന്ന പോലെ കാണിച്ചു പോയി... ഓഹ് എന്തൊരു ജാഡ... എന്നും പറഞ്ഞു അടുത്ത ആളെ നോക്കി കണ്ണും നട്ട് ആ വലിയ കവാടത്തിനു മുന്നിൽ നിന്നു... നീയെന്താടി ഇത്ര നേരം വൈകിയേ.. ആടിപ്പാടി വരുന്ന ആതുവിനെ നോക്കിക്കൊണ്ട് വല്യേട്ടൻ ചോദിച്ചു..

ഓ ഞാൻ പറഞ്ഞതല്ലേ 4:30ക്ക് ആണ് എക്സാം കഴിയുന്നതെന്ന്... വല്യേട്ടൻ എന്തിനാ നേരത്തെ വന്നേ... ആതു വല്യേട്ടനെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു.. ഞാൻ... ആ നീ കാത്തിരുന്നു മുഷിയണ്ട എന്ന് കരുതി.. വല്യേട്ടൻ കണ്ണട മുഖത്ത് തന്നെ വെച്ച് കൊണ്ട് പറഞ്ഞു.. ഉവ്വ് ഉവ്വേ.. ഞാൻ വിശ്വസിച്ചു.... ആതു കളിയാക്കി കൊണ്ട് പറഞ്ഞു... അതേതാ ആ പെണ്ണ്... ബസ്റ്റോപ്പിൽ നിൽക്കുന്ന നേരത്തെ ചെരുപ്പ് കാണിച്ച പെൺകൊടിയേ ചൂണ്ടി വല്യേട്ടൻ ചോദിച്ചു.. അത് ഞങ്ങടെ രജിത മിസ്സ് ആണ് എന്ത്യേ.. ആതു സംശയത്തോടെ ചോദിച്ചു.. മിസ്സ് ആയിരുന്നു ലെ ഞാൻ കരുതി... വെറുതയല്ല ഞാൻ ഒരു പാട്ട് പാടിയപ്പോൾ എന്നേ ചെരുപ്പ് എടുത്ത് കാണിച്ചത്... വണ്ടിയിൽ കയറി ഇരുന്ന് കൊണ്ട് വല്യേട്ടൻ പറഞ്ഞു... അല്ല വല്യേട്ടൻ ഏത് പാട്ടാ പാടിയെ... ആതു വെപ്രാളത്തോടെ ചോദിച്ചു.. രാക്ഷസിയുടെ പാട്ടില്ലേ.. പക്ഷെ ഞാൻ സുന്ദരി എന്നാക്കിയാ പാടിയെ..

പക്ഷെ അത്രക്ക് സുന്ദരി ഒന്നും അല്ല ലെ.. വല്യേട്ടൻ ഒന്നൂടി ടീച്ചറെ നോക്കിക്കൊണ്ട് പറഞ്ഞു.... മിക്കവാറും കല്ലേറ് കിട്ടും.. അതിന് മുന്നേ പോവാം... ബൈക്കിൽ കയറി ഇരുന്ന് കൊണ്ട് ആതു പറഞ്ഞു.. ദേ ഒരു പെണ്ണ് ഓടി കിതച്ചു വണ്ടിയുടെ മുന്നിലേക്ക് വരുന്നു... മിക്കവാറും എന്റെ ആരാധിക ആവും... മുന്നിൽ ഓടി വരുന്ന പെൺകുട്ടിയെ കാണിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഓ അത് ന്റെ ഫ്രണ്ട് ആണ്.... എന്താടി പത്മേ... ആതു ഫ്രണ്ടിന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് ചോദിച്ചു... പത്മ... ഐശ് നല്ല പേര്.. ജ്വാലയുടെ അത്ര പോര.. വല്യേട്ടൻ മനസ്സിൽ ആലോചിച്ചു... ഇതാടി ഞാൻ പറയാറുള്ള വല്യേട്ടൻ.... ആതു വല്യേട്ടനെ പരിചയപ്പെടുത്തി കൊടുത്തു.. ശോ എനിക്ക് വയ്യ... വല്യേട്ടൻ ആണെങ്കിലും ഞാൻ ചെറുപ്പം ആണ്.. കല്യാണം കഴിഞ്ഞിട്ടില്ല... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... അതെയതെ.. ജ്വാല ചേച്ചി ഭാര്യയെ അല്ല.. പാപ്പുണ്ണി മകൻ അല്ലാട്ടോ പത്മേ... ആതു ഇളിച്ചു കൊണ്ട് പറഞ്ഞു.. തേഞ്ഞു...

വല്യേട്ടൻ പിറുപിറുത്തു... പോട്ടെ പത്മേ.. വീട്ടിൽ എല്ലാവരോടും അന്വേഷിച്ചു എന്ന് പറയണേ.. വല്യേട്ടൻ ഒരു ഫോർമാലിറ്റിക്ക് പറഞ്ഞു... ഓ... അവളൊരു ആക്കിയ ചിരിയും ചിരിച്ചു പോയി.. 😜😜 ***💕 വീട്ടിൽ എല്ലാവരും സദ്യക്കുള്ള ഒരുക്കത്തിൽ ആയിരുന്നു.. അമ്മമാരും അച്ഛന്മാരും അടുക്കള കയ്യടക്കി വെച്ചേക്കുവാണ്.. അതുകൊണ്ട് കുട്ടികൾ പ്രതേകിച്ചു വല്യേട്ടൻ തിരക്കിൽ അല്ല 🤣🤭 നിനക്ക് ഇന്ന് പേപ്പർ കിട്ടിയില്ലേ.. വെറുതെ ഇരിക്കുന്ന വാവയെ ചൊറിയാൻ വേണ്ടി വല്യേട്ടൻ ചോദിച്ചു... ഇന്ന് തരില്ല നാളെ തരൂ എന്ന് രാധിക ചീച്ചർ പറഞ്ഞു... ടീവിയിൽ നിന്ന് കണ്ണെടുത്തു കൊണ്ട് വാവ പറഞ്ഞു.. രാധിക മിസോ... മിസ്സിന് സുഖല്ലേ... ഞാൻ വരണോടി പേരെന്റ്സ് മീറ്റിങ്ങിനു... വാവയുടെ അടുത്തേക്ക് നീങ്ങി ഇരുന്ന് കൊണ്ട് വല്യേട്ടൻ ചോദിച്ചു... അല്ലെങ്കിലേ ചീച്ചർ വല്യേട്ടനെ തപ്പി നടക്കുവാ.. ഇനി വന്നാൽ പിന്നെ പോരാൻ വേറെ ആളെ വിളിക്കേണ്ടി വരും... ഇളിച്ചു കൊണ്ട് വാവ പറഞ്ഞു..

എന്ന പിന്നെ ഞാൻ വരണ്ട ലെ... തലമാന്തി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. അതാ നല്ലത് പോവണ്ട.. എന്റെ കൊച്ചിന്റെ അച്ഛൻ വികലാംഗ ആവണ്ടല്ലോ വെറുതെ.. പപ്പുണ്ണിയെ വല്യേട്ടന്റെ മടിയിൽ വെച്ചു കൊണ്ട് പൊന്നു പറഞ്ഞു... അച്ഛന്റെ കുട്ടി എവിടെ.... അമ്മ അങ്ങനെ ഒക്കെ പറയും... നീ വിശ്വസിക്കേണ്ട ട്ടോ.. പാപ്പുണ്ണിയുടെ വയറിൽ ഇക്കിളി ഇട്ടു കൊണ്ട് വല്യേട്ടൻ പറഞ്ഞു... അച്ഛന്റെ മോൻ തന്നെ ആണല്ലോ.. കുലുങ്ങി ചിരിക്കുന്ന പാപ്പുണ്ണിയെ നോക്കിക്കൊണ്ട് പൊന്നു ചിറി കോട്ടി... ഇതെന്റെ മോള് ഇതെന്റെ മോൻ.. വാവയെ ചേർത്ത് പിടിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... അപ്പൊ ഞാനോ.. പൊന്നു നാണത്തോടെ ചോദിച്ചു.. നീ കാക്കതൊടിയിൽ വിജയന്റെ മോള്.. വല്യേട്ടൻ പല്ലിളിച്ചു.... എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ.... പൊന്നു ചേച്ചി ഭദ്രകാളി ആയതും വല്യേട്ടൻ നൈസ് ആയിട്ട് മുങ്ങി..... ***💕 പാറു ആണേൽ വരുണിന് മുഖം കൊടുക്കുന്നെ ഇല്ല്യാ...

വരുൺ അപ്പുറത്തൂടെ വന്നാൽ ഇപ്പുറത് കൂടി പാറു പോവും.. നിന്റെ പ്രശ്നം എന്താ പാറുക്കുട്ട്യേ... പാറുവിനെ കയ്യിൽ കിട്ടിയപ്പോൾ വരുൺ ചോദിച്ചു... എല്ലാരും ബിരിയാണി തിന്നു... ഞാനും ബിരിയാണി തിന്നു... പക്ഷെ എനിക്ക് മാത്രം കിട്ടിയ ബിരിയാണി വെജ് ബിരിയാണി.🎶 പാറു പാട്ട് പാടി.... വെജ് കഴിച്ചപ്പോൾ നിന്റെ ഉള്ള ബോധം പോയോ.. പാറുവിനെ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് വരുൺ ചോദിച്ചു... ബോധം പോയത് നിങ്ങടെ ഭാര്യടെ ഭർത്താവിന്.. മുഖത്ത് നോക്കി ബിരിയാണി ചിക്കനും കൂട്ടി കൊയച്ചു കൊയച്ചു തിന്നിട്ട് ന്യായം വെക്കുന്നോ... മാറങ്ങോട്ട് എന്നും പറഞ്ഞു പാറു പോവാൻ നിന്നു..... എന്റെ പാറുക്കുട്ട്യേ നിന്റെ പിറന്നാൾ ആയത് കൊണ്ടല്ലേ ഇന്ന് ചിക്കൻ കഴിക്കണ്ട എന്ന് വെച്ചത്.... വരുൺ പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... എന്നാൽ പിന്നെ ഒരു മുട്ട പുഴുങ്ങിയത് എങ്കിലും വെക്കാമായിരുന്നില്ലേ.... അത് പോട്ടെ എന്നിട്ട് എന്റെ തൊട്ടപ്പുറത്തു ഇരുന്ന് ചിക്കൻ കടിച്ചു പറിച്ചു തിന്നില്ലേ...

പാറു ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു.... അത് പിന്നെ നിന്നെ ഒന്ന് കളിപ്പിക്കാൻ വേണ്ടി ചെയ്തതല്ലേ... വരുൺ ഒന്നൂടി പാറുവിനെ ചേർത്ത് പിടിച്ചു... എന്നാൽ പിന്നെ കളി കാര്യം ആയി... എന്നും പറഞ്ഞു വരുണിനെ തള്ളി മാറ്റി പാറു എസ്‌കേപ്പ്.... അല്ലേൽ കളി വേറെ കാണേണ്ടി വരും 😝😝 **💕 അങ്ങനെ ഫുഡ്‌ ടൈം.. ചോറ്, സാമ്പാര്‍, അവിയല്‍, തോരന്‍, കാളന്‍, ഓലന്‍, പച്ചടി, കിച്ചടി, പരിപ്പ്, എലിശ്ശേരി, രസം, കായ വറവ്, ശർക്കര ഉപ്പേരി, പപ്പടം, ഉപ്പേരി, കൂട്ട് കറി, മോര്, മാങ്ങാ അച്ചാർ, നാരങ്ങ അച്ചാർ, പുളിശ്ശേരി, പുളിയിഞ്ചി, എല്ലാം ഇലയിൽ നിരന്നതും എല്ലാവരുടെയും വായിൽ വെള്ളം ഊറി.. (ഈ എന്റെയും😒😒 ) പാറുവിന്റെ തലയിൽ പ്രാർത്ഥിച്ചു അറിയും തുളസിയും ഇട്ടു.. അവളുടെ മുന്നിൽ ആയി നിലവിളക്ക് അഞ്ചു തിരിയിൽ ശോഭിച്ചു നിന്നു... വല്യേട്ടൻ വേഗം വാവയുടെ അപ്പുറത്ത് സ്ഥാനം പിടിച്ചു.. എന്തിനാ!!!കുട്ടിക്ക് വേണ്ടാത്തത് ഒക്കെ വല്യേട്ടന് കിട്ടുമല്ലോ..😉😉

എന്നാൽ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചു വാവയുടെ ഇപ്പുറത് അമ്മ ഇരുന്നു... പോയോ... പോയി ഫുഡ്‌ ഒക്കെ നേരെ അമ്മയുടെ ഇലയിലേക്ക് തന്നെ നല്ല വെടിപ്പായിട്ട് പോയി.... എന്തോ ഭാഗ്യത്തിന് വാവയുടെ കണ്ണ് തെറ്റിയപ്പോൾ ശർക്കര ഉപ്പേരി മാത്രം വല്യേട്ടന് കിട്ടി.... ഹിഹി അതെങ്കിലും എടുത്തില്ലേൽ ഞാൻ ഞാനാവില്ല എന്ന് വല്യേട്ടന്റെ ഉള്ളിൽ നിന്ന് ആരോ പറയുന്ന പോലെ 🤭🤭 (വെർളി പിടിച്ചവൻ ചക്ക കൂട്ടാൻ കണ്ട പോലെ തിന്നല്ലേ വല്യേട്ടാ.. ഒരു ടീം ഒരുങ്ങി കെട്ടി വരുന്നുണ്ട് നിങ്ങടെ ഫാൻസ്‌.. കീപ് ഡീസന്റ്.. അവർക്ക് ഉള്ളത് കൂടി വെച്ചേക്കണേ🙄.... ലെ നിലാവ് ) ഒരു ചിക്കൻ പൊരിച്ചത് കൂടി ഉണ്ടായിരുന്നുവെങ്കിൽ... മുരിങ്ങക്കായ കടിച്ചു പറിക്കുന്നതിനിടയിൽ വല്യേട്ടൻ ആത്മകഥിച്ചത് കൂടി പോയി... ഇതൊക്കെ പോരാഞ്ഞിട്ട് ഇനി ചിക്കനോ... ഇവന്റെ വയറ്റില് എന്താ കൊക്കോ പുയു ആണോ... (ആത്മു of വാസച്ഛ ) ചിക്കൻ എന്ന് കേട്ടതും പാറു വരുണിനെ നോക്കി...

വരുൺ കറിയിലെ കഷ്ണങ്ങൾ എണ്ണേണ്ട തിരക്കിൽ ആണ്.... അച്ഛന്റെ ഒരൊറ്റ നോട്ടം... ഉണ്ടായിരുന്നുവെങ്കിൽ എന്നാണ് ഉദ്ദേശിച്ചേ.. if ആണ്.... വല്യേട്ടൻ ഇളിച്ചു കൊണ്ട് അച്ഛനെ നോക്കി... മ്മ്മ്... അച്ഛൻ ഒന്ന് മൂളി.... വറുത്തു വെച്ചിറുക്കാ വരട്ടി വെച്ചിറുക്കാ പരട്ട കോഴി കറുമുറാന്ന് പെരട്ടി വെച്ചിറുക്കാ.... വല്യേട്ടൻ പപ്പടം എടുത്ത് ചിക്കൻ ആയി ധ്യാനിച്ചു കടിച്ചു പറിച്ചു.... ഞാൻ നിന്നെ പിടിച്ചു വറുക്കണ്ടേൽ മര്യാദക്ക് ഉണ്ടിട്ട് പൊക്കോ... അച്ഛൻ ഫീസണി മുഴക്കി... ഫീസണി പണ്ടേ വല്യേട്ടന് ഇഷ്ടം അല്ലാത്തത് കൊണ്ട് വല്യേട്ടന്റെ ഇപ്പുറത്തു ഇരിക്കുന്ന ആതുവിന്റെ ഇലയിൽ നിന്ന് അവിയൽ എടുത്ത് വല്യേട്ടൻ കൂട്ടി കുഴച്ചു തിന്നു... അല്ല പിന്നെ വല്യേട്ടനോടാ കളി.... ആതു സദാസമയം ഫോണിൽ ആയത് കൊണ്ട് ഇന്ന് പ്രേത്യേകിച്ചു കറങ്ങാൻ പോവാൻ പറ്റാത്തത് കൊണ്ടും വല്യേട്ടൻ എടുത്ത് കൊണ്ട് പോയതൊന്നും അവിടെ അറിഞ്ഞിട്ടില്ല..... ഇങ്ങനെ തിന്ന് വാവേ സൂപ്പർ ആണ്..

. ലാസ്റ്റ് ആയി അടപ്രഥമൻ ഇലയിലേക്ക് ഒഴിച്ചു.. അതിലേക്ക് രണ്ട് പപ്പടവും ഇട്ടു കുഴച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. 😝😝😝 ഏഹ് 😒😒ബ്ലാഹ്.. നക്കി തിന്നുന്ന വാവ ഒന്ന് കെറുവിച്ചു... അല്ലേലും നായക്ക് നായയുടെ സ്വഭാവം അല്ലേ കിട്ടുള്ളു... വാവയെ നോക്കി വല്യേട്ടൻ ഒന്ന് ആത്മകഥിച്ചു.... വല്യേട്ടന്റെ കാട്ടിക്കൂട്ടൽ കണ്ട് ഒരു മിനിറ്റ് പാറു ദേവുവിനെ മനസ്സിൽ കണ്ടു.... ഇവിടെത്തേതിന്റെ അതെ പകർപ്പ് ആണല്ലോ കോളേജിൽ ഉള്ളത്.. അതെ തീറ്റ... വല്യേട്ടൻ പപ്പടം കടിച്ചു പറിക്കുന്നത് ദേവു ഇന്നത്തെ കോഴിക്കാല് കടിച്ചു പറിക്കുന്നതുമായി ഉപമിച്ചു കൊണ്ട് പാറു ഓർത്തു... എല്ലാം കഴിഞ്ഞു ഒരു ഏമ്പക്കവും വിട്ടു എല്ലാവരും സൈഡ് ആയി..... വല്യേട്ടൻ ആണേൽ പൊന്നുവിനെ നോക്കി കണ്ണ് കാണിക്കുന്നു.. പൊന്നു ചേച്ചി നാണം കൊണ്ട് പൂത്തുലയുന്നു.... വരുൺ കണ്ണ് കാണിക്കുമ്പോൾ പാറു ഉണ്ട കണ്ണുരുട്ടി കാണിക്കും.. അത് വേ ഇത്‌ റേ 😒😒 ആ ഇനി എല്ലാവരും പോയി കിടന്നോ....

നാളെ നേരത്തെ എണീക്കേണ്ടതാ... വാസച്ഛ സഭ പിരിച്ചു വിട്ടപ്പോൾ വല്യേട്ടൻ നേരത്തെ കണ്ട് വെച്ച റൂം നോക്കി ഓടാൻ നിന്നു... അരുണേ.. നമുക്ക് ആണുങ്ങൾക്ക് ഇവിടെ കിടക്കാട എന്തെങ്കിലും മിണ്ടിയും പറഞ്ഞു.. പെണ്ണുങ്ങൾ ഒക്കെ പോയി അകത്തു റൂമിൽ കിടന്നോട്ടെ... പ്രതാപ് അങ്കിൾ പറഞ്ഞു... വയസ്സന്മാർക്ക് ഇടയിൽ ഞാൻ എന്തിനാ വേണേൽ വരുണിനെ വിളിച്ചോ (ആത്മു 🙄) ഇന്ന് രാത്രി അവളുടെ വഴക്ക് തീർത്തു ഒരു സാമ്രാജ്യം കെട്ടിപ്പടുക്കണം എന്ന് കരുതിയ ലെ വരുണിനോട്.. യോഗല്യ അമ്മിണ്യേ ആ പായ അങ്ങോട്ട് മടക്കിക്കോ 🙊🙊 കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ.. കരിഞ്ഞു പോയ മോഹം മനസ്സിനക്കരെ... ഫീൽ ദി വരികൾ 🤣🤣 ഇന്നൊരു ദിവസം എങ്കിലും ഒരുമിച്ച് കിടക്കാൻ പറ്റിയ ലെ പെണ്ണുങ്ങൾ... എന്നോട് കളിക്കണ്ട ഒണക്ക പുട്ടെ.. മൈസൂരി പഴം കൊണ്ട് കുഴക്കും ഞാന്... അങ്ങനെ പുതപ്പും തലയിണയും എടുത്ത് ആണുങ്ങൾ ഹാളിൽ നിരനിരയായ് വരിവരിയായി.. എനിക്ക് ഒരു പുതപ്പ് ഒന്നാകെ വേണം.. വല്യേട്ടൻ ചുമരിനോട് ചേർന്ന് കിടന്നു പ്രതിഷേധം അറിയിച്ചു... ഇരവും എൻ പകലും😒😒.......ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story