നിന്നിലലിയാൻ: ഭാഗം 126

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഞാൻ എങ്ങും വരില്ല കല്യാണത്തിന്... ഓഹ് ഇന്നലത്തോട് മതിയായി... അത് നമ്മുടെ കുടുംബക്കാർ കൂടി ആണെങ്കിലോ.. ഓർക്കാൻ കൂടി വയ്യ... പൊന്നു കെറുവിച്ചു കൊണ്ട് സ്റ്റൂളിൽ ഇരുന്നു... ഞാൻ അത്രേം പോവില്ല... എല്ലാർക്കും അറിയാം ഇവൻ എന്റെ മോൻ ആണെന്ന്.. ഇവൻ പോയി വരട്ടെ... അച്ഛനും കയ്യൊഴിഞ്ഞു... എന്നാൽ പിന്നെ വരുണും പാറുവും പൊക്കോട്ടെ... വല്യേട്ടൻ റൂട്ട് തിരിച്ചു വിട്ടു... ഓ പിന്നെ എല്ലാം ഉണ്ടാക്കി വെച്ചിട്ട് ഇനി അവര് പോയിട്ട് വേണം... ഇന്ന് തിങ്കളാഴ്ച ആണ് അവർക്ക് ക്ലാസ്സ്‌ ഉണ്ട്... അമ്മ റൂട്ട് വല്യേട്ടന്റെ അടുത്തേക്ക് തന്നെ വിട്ടു.. എനിക്ക് ഓഫീസിൽ പോണം.. അയ്യയ്യോ പിടിപ്പത് പണി ഉണ്ട്... വല്യേട്ടൻ വെപ്രാളത്തോടെ പറഞ്ഞു... അവിടെ ഉള്ള പെൺകുട്ടികളെ വായ് നോക്കാൻ അല്ലേ അല്ലാതെ വേറെ ഒന്നും അല്ലല്ലോ.... പൊന്നു ചുണ്ട് ചുളുക്കി തിരിഞ്ഞിരുന്നു... അല്ലേലും നീ ഓഫീസ് മുടക്കേണ്ട... അച്ഛൻ ഗഹനമായ ചിന്തയിൽ ആണ്..

കണ്ടോ കണ്ടോ അച്ഛന് മാത്രേ എന്നോട് സ്നേഹം ഉള്ളൂ... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... അതല്ല ഉച്ചക്ക് ലഞ്ച് ബ്രേക്കിൽ പോയി മുഖം കാണിച്ചു വന്നേക്ക്... ഞങ്ങളെ ചോതിച്ചാൽ വരാൻ പറ്റിയില്ല എന്ന് മാത്രം പറഞ്ഞാൽ മതി... അച്ഛൻ വല്യേട്ടനുള്ള അവസാനത്തെ ആണിയും തറച്ചു കഴിഞ്ഞു... അച്ഛാ... വല്യേട്ടൻ കിടന്നു തുള്ളി... എന്ത് കൊച്ഛ എന്ന് ഇന്നലെ നീ കാരണം ആണ് ഇത്രെയും നാണം കെട്ടത്.. ഓഹ് എന്റെ തൊലി ഉരിഞ്ഞു പോയി... അച്ഛൻ ആകെ വല്ലാതായി പറഞ്ഞു.. എന്നിട്ട് അച്ഛന്റെ മേലിൽ തൊലി ഉണ്ടല്ലോ... ഉരിഞ്ഞു പോയിട്ടൊന്നും ഇല്ല്യാ.... വാവ അച്ഛന്റെ കയ്യ് തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് പറഞ്ഞു.. വീണേ.... അച്ഛൻ അമ്മയെ വിളിച്ചതും അമ്മ വാവയെയും എടുത്ത് പോയി...

അപ്പൊ ഞാൻ പോണം എന്ന് ലെ... മോളെ പൊന്നൂസേ ചേട്ടന്റെ രാം രാജിന്റെ മുണ്ട് തന്നെ തേച്ച് വെച്ചോ... കേരളത്തിന്റെ അഭിമാന മുണ്ട് അല്ലേ.. ഇന്നലെ പോയ അഭിമാനം ഞാൻ അങ്ങനെ തിരിച്ചു പിടിച്ചോളാം.. വല്യേട്ടൻ വല്യ ഡയലോഗ് ഒക്കെ അടിച്ചു മനസ്സിൽ കരഞ്ഞു കൊണ്ട് റൂമിലേക്ക് പോയി... ***💕 വന്തേട്ടന്റെ എക്സാം കഴിയാൻ ഒരാഴ്ച റിസൾട്ട്‌ വരാൻ ഒരു മാസം... അത് കഴിഞ്ഞാൽ കല്യാണം... ദേവു എല്ലാം കണക്ക് കൂട്ടി ഇരിക്കുവാണ്..... അതിന് മുന്നേ നമ്മുടെ റിസൾട്ട്‌ വന്നല്ലോ... പാറു ദേവുവിന്റെ അടുത്തിരുന്നു കൊണ്ട് പറഞ്ഞു.... വന്നോ ... ദേവു ബെഞ്ചിൽ നിന്നും ചാടി എണീറ്റു... മ്മ്.. പാറു താടിക്കും കൈ കൊടുത്തു മൂളി... എന്നാൽ പിന്നെ മിഴിച്ചു ഇരിക്കാതെ നോക്കെടി കോപ്പേ...

ദേവു ബാഗിൽ നിന്നും ഫോൺ തപ്പി.. നീ നോക്കിക്കോ ഞാൻ എങ്ങും നോക്കുന്നില്ല... പാറു ഡെസ്ക്കിൽ തല വെച്ച് കിടന്നു... എന്നാൽ പിന്നെ ഞാൻ നോക്കണോ.... പട്ടാളം ഇന്ന് ലീവിന് വരുമെടി.. തോക്ക് ഉണ്ട വെടി പൊക... അയ്യോ എനിക്ക് വയ്യ... ദേവു ബെഞ്ചിൽ ഇരുന്ന് ചിണുങ്ങി.... ഓ നിനക്ക് ഒരാളെ ബോധിപ്പിച്ചാൽ പോരെ.. ഞാനോ 😵😵കാലൻ,, അമ്മ,, അച്ഛൻ..... പാറു പറഞ്ഞു ദേവുവിനെ നോക്കി.... മെയിൻ ആയിട്ട് വല്യേട്ടൻ ഉണ്ടല്ലേ... ദേവു ഇളിച്ചു കൊണ്ട് ചോദിച്ചു.. മ്മ് മ്മ്..... മൂപ്പര് ആണേൽ ഇച്ചിരി പൊട്ടത്തരം ഉള്ളൂ എന്നേ ഉള്ളൂ ഭൂലോക പഠിപ്പ് ആണ്... പാറു ദയനീയ ഭാവം കൂട്ട് പിടിച്ചു കൊണ്ട് പറഞ്ഞു.. ഇച്ചിരി പൊട്ടത്തരമോ.. കുറെ പൊട്ടത്തരവും അധോലോക തോൽവിയും ആണ് നിന്റെ വല്യേട്ടൻ എന്റെ പൊന്നുവേ പറയണ്ട....

അതും പറഞ്ഞു ദേവു പാറുവിനെ നോക്കി... പാറു ആണേൽ ദേവുവിനെ കൂർപ്പിച്ചു നോക്കുന്നു.... ചോറി ഞാൻ ഒരു ഫ്ളോവിൽ പറഞ്ഞ് പോയതാ.. നീ വല്യേട്ടൻ ഫാൻ ആണെന്ന് ഒരു നിമിഷം ഞാൻ മറന്നു പോയി... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.... അപ്പോഴേക്കും വരുൺ ക്ലാസ്സിലേക്ക് വന്നിരുന്നു.... എല്ലാവരും അറിഞ്ഞു കാണുമല്ലോ റിസൾട്ട്‌ വന്നത്.. നോക്കിയോ ആരെങ്കിലും... വരുണിന്റെ ശബ്ദം നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഉയർന്നു... യെസ് സർ . നോ സാർ . കിട്ടുന്നില്ല സാർ.... പലരും പല അഭിപ്രായവും പറഞ്ഞു... എന്നാൽ ഞാൻ നോക്കി എല്ലാവരുടെയും റിസൾട്ട്‌.... കിട്ടാത്തവർക്ക് ഒക്കെ ഞാൻ പറഞ്ഞു തരാം... വരുൺ ഗൗരവത്തോടെ പറഞ്ഞു... എടി കൂട്ടതോൽവി ആണെന്ന് തോന്നുന്നു...

വരുണിന്റെ പറച്ചിലിന്റെ വ്യത്യാസം മനസിലാക്കിയ പാറു പറഞ്ഞു.. ആര് തോറ്റാലും ഞാൻ ജയിച്ചാൽ മതിയായിരുന്നു.. ദേവു മെപ്പോട്ട് നോക്കി പറഞ്ഞു.. ഈഹ്... പാറു ദേവുവിനെ ചെറഞ്ഞൊന്ന് നോക്കി... അല്ല നീയും... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു... മ്മ്... പാറു ഒന്ന് അമർത്തി മൂളി വരുണിനെ നോക്കി... നമ്മുടെ ഒരു ഗവണ്മെന്റ് കോളേജ് ആണ്.. അറിയാലോ എല്ലാവരും പ്ലസ് ടുവിൽ നല്ല മാർക്ക് വാങ്ങിയത് കൊണ്ടാണ് ഈ കോളേജിൽ അഡ്മിഷൻ കിട്ടിയത്... അതിന് മാറ്റി കൂട്ടി എന്നോണം ഇപ്പ്രാവശ്യം കോമേഴ്‌സ് ഡിപ്പാർട്മെന്റിന് 100% വിജയം ആണ്... ആദ്യം ഒരു ഉഷാറില്ലാതെയും പിന്നെ സന്തോഷത്തോടെയും വരുൺ പറഞ്ഞു.. അയ്യോന്റെ മുത്തപ്പാ ഞാൻ ജയിച്ചേ.... ദേവു ഇരുന്നിടത് ഇരുന്ന് രണ്ട് സ്റ്റെപ് ഇട്ടു....

മൂന്ന് നാല് പേരെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്.. കൊട്ടയിൽ കോരിയ മാർക്ക് ആണ് വാങ്ങിയേക്കുന്നെ.... വരുൺ അട്ടത് നോക്കിക്കൊണ്ട് പറഞ്ഞു.. ഇനി അതാരാടി അട്ടത്തു ഇരുന്ന് പരീക്ഷ എഴുതി കൊട്ടയിൽ മാർക്ക് വാങ്ങിയെ.. . വരുണിനെ പോലെ ദേവുവും ലുക്ക്‌ ടു അട്ടത്തു.... എനിക്കെങ്ങനെ അറിയാൻ ആണ്.. വരുണേട്ടന്റെ പറച്ചിൽ കേട്ട് ജസ്റ്റ്‌ പാസ്സ് ആണെന്ന് തോന്നുന്നു... പാറു ദേവുവിനെ നോക്കി.... അശ്വിൻ..... ദേവപ്രിയ..... എടി എന്നേ വിളിച്ചെടി.. അപ്പൊ ഞാൻ ജസ്റ്റ്‌ പാസ്സ് ആണോ.... അമ്മേ അയ്യോ... പട്ടാളം.... തോക്ക്... ദേവു കിടന്ന് കാറാൻ തുടങ്ങി... വർഷ.....ദേവിക....... ജിതിൻ... ജാൻകി.... വരുൺ ബാക്കി കൂടി പറഞ്ഞു നിർത്തി...... എടി നീയും ഉണ്ടല്ലേ.. സമാധാനം.. വാ ഒന്നിച്ചു പോവാം... 50% എങ്കിലും ഉണ്ടായാൽ മതിയായിരുന്നു... ദേവു പല്ലിളിച്ചു..... അങ്ങനെ വിളിച്ച എല്ലാവരും നിരന്നു നിന്നു...

ഞാൻ ഇപ്പോൾ വരാം.. എന്ന് പറഞ്ഞു വരുൺ പുറത്തേക്ക് പോവാൻ നിന്നതും... തല്ലല്ലേ സാറേ... കയ്യോണ്ട് തല്ലിയാലും വടി എടുക്കല്ലേ.. എനിക്ക് നാണം ഇല്ലെങ്കിലും സാറിന് നാണം ഇല്ലേ ഇത്രേം പോത്തോളം പൊന്ന ഞങ്ങളെ തല്ലാൻ.. ഒന്ന് ഉപദേശിച്ചാൽ മതി.. ഇവര് നന്നായില്ലെങ്കിലും ഞാൻ നന്നാവും... തല്ലല്ലേ... ദേവു മുട്ട് കുത്തി ഇരുന്ന് നെഞ്ചത്തടിച്ചു കരയാൻ തുടങ്ങി.. പാറുവും ബാക്കി അടങ്ങുന്ന ആളുകളും ദയനീയ അവസ്ഥയിൽ നിൽക്കുന്നു... ബെഞ്ചിൽ ഇരിക്കുന്നവർ ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിൽ.... 90%ത്തിനു മുകളിൽ മാർക്ക് വാങ്ങിയ നിങ്ങളെ ഞാൻ എന്തിനാ അടിക്കുന്നെ... വരുൺ കൈ കെട്ടി കൊണ്ട് ചോദിച്ചു... ങേ 🙄...ഛെ അതായിരുന്നോ.. പറയണ്ടേ.. പുല്ല് കുറെ കണ്ണീർ പോയി... രണ്ട് കണ്ണും വലിച്ച് തുടച്ചു ഒറ്റ സെക്കന്റ്‌ കൊണ്ട് ദേവു പാറുവിന്റെ അപ്പുറത്ത് എത്തി..

പാറുവും ബാക്കി പിള്ളേരും വണ്ടർ അടിച്ചു നിൽക്കുവാണ്... വരുൺ വായ പൊത്തി ചിരിക്കുന്നു .... അധികം ചിരിക്കണ്ട എന്ന് പറഞ്ഞേക്ക്.... ഞാണിന്മേൽ നിന്ന് ഞാൻ കളിച്ചതാ... ഇരിക്ക പൊറുതി ഇല്ലാഞ്ഞിട്ട്... ദേവു പാറുവിന്റെ ചെവിയിൽ പറഞ്ഞു.. നിനക്കെന്താ മൂല കുരുവിന്റെ അസുഖം ഉണ്ടോ ഇരിക്ക പൊറുതി കിട്ടാതിരിക്കാൻ... പാറു ഇളിച്ചു കൊണ്ട് ചോദിച്ചു... ദേവു നിന്ന് പല്ല് കടിച്ചു.... ചിരി നിർത്തി പോയ വരുൺ എല്ലാവർക്കും ഓരോ ഓതറിന്റെ ബുക്സ് ആയിട്ടാണ് വന്നത്... ആട് ജീവിതം... പറ്റിയ ബുക്ക്‌.. ആടുകളുടെ പോലെ അയവിറക്കുന്ന നിനക്ക് നല്ലതാ... ദേവുവിന് കിട്ടിയ ബുക്ക്‌ കണ്ട് പാറു ചിരിച്ചു... ആടി.. എനിക്ക് അറിഞ്ഞു കൊണ്ട് തന്നതാ..നീ നിനക്ക് കിട്ടിയ ആൾകെമിസ്റ് വായിക്ക്... ദേവു ചിറി കോട്ടി പോയി... എന്നാലും ഒരു ചോക്ലേറ്റ് അറ്റ്ലീസ്റ്റ് ഒരു മന്തി എങ്കിലും തരാമായിരുന്നു.... 😒..

ദേവൂസ് ആത്മ... (എനിക്ക് ആകെ ഈ രണ്ട് ബുക്കിന്റെ പേരെ അറിയൂ.... 😌😌😌) ***💕 നാട്ടിലുള്ള വീടുകളെ വീട്ടിലുള്ള കോഴികളെ... കോഴിയുടെ മുട്ടകളെ.. മുട്ടയിലെ കുഞ്ഞുങ്ങളെ... ശ്രീമതി ദേവപ്രിയ ഫസ്റ്റ് റൗണ്ടിൽ 94%മാർക്കോട് കൂടി പാസായ വിവരം അറിയിച്ചു കൊള്ളുന്നു.. ബുഹഹഹ... ഓരോന്ന് പറഞ്ഞു വരാന്തയിലൂടെ നടക്കുമ്പോഴാണ് എക്സാം ഹാളിൽ ഇരുന്ന് വന്തേട്ടൻ എക്സാം എഴുതുന്നത് കണ്ടത്... വന്തേട്ടാ.. ചോദ്യം പറയ്.. ഞാൻ ഗൂഗിൾ നോക്കി പറഞ്ഞു തരാം.... എക്സാം ഹാളിന്റെ പുറത്ത് നിന്ന് ജനലിലൂടെ വന്തേട്ടനെ സഹായിക്കുന്ന തിരക്കിൽ ആണ് ദേവു... എന്റെ ദൈവമേ ഞാൻ എന്ത് തെറ്റ്‌ ചെയ്തിട്ടാ എനിക്ക് നീ ജനൽ സൈഡിൽ തന്നെ സീറ്റ് തന്നത്.... വന്തേട്ടൻ ഒന്ന് ആത്മിച്ചു... വന്തേട്ടാ ആലോചിച്ചു നിൽക്കാതെ ചോദ്യം പറയ്..

വൺ വേർഡ് മതി ട്ടോ.. ടൈപ്പാൻ പണി ആണ്.. ദേവു ഫോൺ സെറ്റ് ചെയ്ത് കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... എന്നാൽ കേട്ടോ.. ഹു ഈസ്‌ ദി പ്രൊഡ്യൂസർ ഓഫ് ദേവപ്രിയ?? വന്തേട്ടൻ കലിപ്പിച്ചു ചോദിച്ചു... അതാണോ.. ഇപ്പൊ തപ്പി തരാം... ഹു.... ഈ..സ്... ദി... പ്രൊ... ങേ ദേവു ഓരോ വാക്ക് വായിച്ചു ടൈപ് ചെയ്തു.. അത് പട്ടാളം അല്ലേ... ദേവു വന്തേട്ടനെ നോക്കി... ആണോ.... വന്തേട്ടൻ ചിരി കടിച്ചു പിടിച്ചു ചോദിച്ചു... ഇതാണോ നിങ്ങൾക്ക് വന്ന ചോദ്യം.... ഈശ്വര... അൽ... ബുധം..... ഫാനേട്ടാ വറുവിന് 92%മാർക്ക് ഉണ്ട് ട്ടോ... ദേവു താടിക്കും കൈ കൊടുത്തു നിന്നു... ആാാ ആാാ.... ചെവിയിൽ പിടുത്തം വീണതും ദേവു തിരിഞ്ഞു നോക്കി... നിനക്ക് ഇവിടെ എന്താ പണി... ചെവിയിൽ നിന്ന് പിടി വിടാതെ വിക്രമൻ സാർ ചോദിച്ചു... ഞാൻ വന്തേട്ട....

അല്ല പ്രൊഡ്യൂ.. പട്ടാളം... ദേവു പരസ്പരം ബന്ധം ഇല്ലാതെ പറഞ്ഞു... ഓ.. ബബബബ.. നിന്റെ പക്രുവിനും സുക്രുവിനും ഇക്രുവിനും സുഖല്ലേ.. വിക്രമൻ സാർ കളിയാക്കി കൊണ്ട് ചോദിച്ചു.. അതാരാ സുക്രുവും ഇക്രുവും.. ഇവരെന്റെ ലിസ്റ്റിൽ ഇല്ലല്ലോ... (ആത്മ ) ആ അവരൊക്കെ സുഖായി ഇരിക്കുന്നു... ദേവു ഇളിച്ചു കൊണ്ട് പറഞ്ഞു.. എന്നാൽ ഓടെഡി... വിക്രമൻ സാർ പറയുന്നതിന് മുന്നേ ദേവു ക്ലാസ്സ്‌ നോക്കി ഓടി.. ***💕 ഓഹ് ഒന്നും പറയണ്ട.. അവിടെ പോയി നാണം കെടും എന്ന് വിചാരിച്ചു പോയ ഞാൻ അല്ലേ.. എന്റെ അമ്മോ ഇടം വലം തിരിയാൻ സമ്മതിച്ചില്ലെന്നേ... വല്യേട്ടൻ കല്യാണത്തിന് പോയ വിശേഷം പറയുവാണ്... അതെന്താ അത്രയ്ക്കും തിരക്ക് ആയിരുന്നോ അവിടെ... വാവ ചായ കുടിക്കുന്നതിനിടയിൽ ചോദിച്ചു..

വല്യേട്ടൻ പല്ല് ഒന്ന് കടിച്ചു പൊട്ടിച്ചു... തിരക്ക് കൊണ്ടല്ല.. ആൾക്കാർ സെൽഫി എടുക്കാൻ ക്യു അല്ലേ... വല്യേട്ടൻ ഗമയിൽ പറഞ്ഞു.. ക്യു ആവാൻ എന്താ വല്ല സിനിമ നടന്മാരോ നടിമാരോ വന്നിരുന്നോ വല്യേട്ടാ.. ആതു മിച്ചർ വായിൽ ഇട്ടു കൊണ്ട് ചോദിച്ചു.. എന്റെ ദൈവമേ അവളുടെ തൊണ്ടയിൽ മിച്ചർ കുടുങ്ങണെ... വല്യേട്ടൻ ഒന്ന് ആത്‌മിച്ചു.. അതെല്ലെടി ആതു ഇന്നലെ ഞാൻ പഠിപ്പിച്ച പാട്ട് കേട്ട് എല്ലാവരും എന്നേ കാണാൻ നിൽക്കുവായിരുന്നെന്ന്.. എന്നിട്ട് ആൾക്കാർ ചോദിക്കുവാ എന്തെ വേഗം പോയെ എന്ന്... ഞാൻ പറഞ്ഞു പെട്ടെന്ന് രാത്രി ഒരു മീറ്റിംഗ് ഉണ്ടായി അതാണെന്ന്.. ശോ.. വല്യേട്ടൻ ഞെളിഞ്ഞിരുന്നു കൊണ്ട് പറഞ്ഞു.. ആ അതെയതെ ഇന്നലെ ട്രംപ് വിളിച്ചിരുന്നല്ലോ നമ്മുടെ കമ്പനിയിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ വേണ്ടി...കറക്റ്റ് ആണ് ഏട്ടൻ പറഞ്ഞത്.. വരുൺ ചിരി പുറത്ത് വിടാതെ പറഞ്ഞു...

ഇവനൊന്ന് മെയിൻ ആവാനും സമ്മതിക്കൂല.. വല്യേട്ടൻ തലക്ക് കയ്യും കൊടുത്തിരുന്നു... എന്റെ അരുണേ നീ പോയ കാര്യം ഉള്ളത് പോലെ പറയ്.. അച്ഛൻ വല്യേട്ടന്റെ ഇരിപ്പ് കണ്ട് പറഞ്ഞു.. പറയണോ.. എന്താ ഉണ്ടായതെന്ന് പറയണോ...ങ്ങീ... ഈ കുരുട്ട് കാരണം ഒന്ന് സ്റ്റേജിൽ കയറാൻ പോലും പോട്ടെ ഒന്ന് ഉണ്ണാൻ പോലും അതും പോട്ടെ ഒന്ന് മുള്ളാൻ പോലും സമ്മതിച്ചില്ല എന്നേ നാട്ടുകാർ... എവിടെ നോക്കിയാലും പാരഡി.. ങ്ങീ... നിനക്ക് ഞാൻ വേറെ എത്ര നല്ല പാട്ട് പഠിപ്പിച്ചു തന്നിട്ടുണ്ട്.. എന്നിട്ട് ഇത്‌ മാത്രമേ പാടാൻ കിട്ടിയുള്ളൂ കോവെ... ഞാൻ നാണം കെട്ട് ചോറ് പോലും നേരാ വണ്ണം കഴിച്ചില്ല... സ്റ്റേജിൽ പോയപ്പോൾ അവിടെ ഇന്നലത്തെ പ്രോഗ്രാം ടീവിയിൽ ഇട്ടേക്കുന്നു.. പെണ്ണുങ്ങൾ ഒക്കെ നോക്കി ചിരിക്കുന്നു... ഇനി ഒരു പാട്ട് പോലും ഞാൻ പാടൂല.. ങ്ങീ.... ഞാൻ ആർക്കും ഇനി പാടി കൊടുക്കില്ല. ങ്ങീ...

വല്യേട്ടൻ അപ്പുക്കുട്ടൻ സ്റ്റൈലിൽ കരഞ്ഞു നിലത്ത് രണ്ട് ചവിട്ടും ചവിട്ടി റൂമിലേക്ക് തുള്ളി തുള്ളി ചാടി ചാടി പോയി... ബാക്കി ഉള്ള അംഗങ്ങൾ ഒക്കെ മുഖത്തോട് മുഖം നോക്കി ഇരിക്കുന്നു... ഇന്നാ അവിടെ നിന്ന് കിട്ടിയ മുട്ടായി ആണ്.. ഇറത് തരുമ്പോഴും അവരെന്താ പറഞ്ഞെ അറിയുമോ ഇന്നലത്തെ ജാനൂന്റെ പോലെ വേറെ വല്ലതും ഉണ്ടോ എന്ന്... തിരിച്ചു വന്ന വല്യേട്ടൻ ടേബിളിൽ മിട്ടായി വെച്ച് പിന്നേം അകത്തേക്ക് പോയി... അതിന്റെ ദേഷ്യത്തിന് കൊട്ടയിൽ നിന്ന് മുട്ടായി വാരി പോന്നു ഞാൻ... ഹാ.. പോവുന്നതിനിടയിൽ വല്യേട്ടൻ വിളിച്ച് പറഞ്ഞു..... അപ്പോഴേക്കും അവിടെ പൊട്ടി ചിരി ഉയർന്നിരുന്നു... എല്ലാവരുടെ ചിരി കേട്ട് പാപ്പുണ്ണിയും കൈ കൊട്ടി ചിരിക്കാൻ തുടങ്ങി..........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story