നിന്നിലലിയാൻ: ഭാഗം 128

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഒരു സാധനം വെച്ചാൽ വെച്ചിടത്തു കാണില്ല.. പാറൂ.... ഇവളെ കൊണ്ട് വല്ലാത്ത കഷ്ടം ആണ്.. ഡീ... വരുൺ രാവിലെ തന്നെ കലിപ്പിൽ ആണ്... എന്തെ.. റൂമിലേക്ക് ആടി പാടി വന്ന പാറു വരുണിനെ കണ്ട് ഒന്ന് ഞെട്ടി... ഒലക്ക.... എന്റെ പാന്റ് എവിടെടി കോപ്പേ... ദേഷ്യത്തോടെ പാറുവിന്റെ അടുത്തേക്ക് വന്നു കൊണ്ട് വരുൺ ചോദിച്ചു... പാന്റ് കിട്ടാത്തത് കൊണ്ടാണോ എന്റെ പാവാട ഇട്ടേക്കുന്നെ... ന്നാലും പാന്റിന് പകരം എന്റെ പാവാട ഇട്ടിട്ട് എന്താ കാര്യം... വരുണിനെ അടിമുടി നോക്കിക്കൊണ്ട് പാറു ചോദിച്ചു... അതിന് നിന്റെ പാവാട ആരുടുത്തു.... എനിക്കെന്താ വട്ടാണോ നിന്റെ പാവാടയും ഇട്ടു നടക്കാൻ.. വീണ്ടും പോയി കബോർഡ് മുഴുവൻ വലിച്ചിട്ട് കൊണ്ട് വരുൺ തുള്ളി... വട്ടല്ല മുഴുത്ത വട്ടാണ്.. അല്ലെങ്കിൽ പിന്നെ ഇങ്ങനെ നടക്കുമോ... ഇത്തവണ പാറുവിന് ചിരി പൊട്ടി... ജിമ്മൻ ബോഡിയും പുള്ളി പുള്ളി പാവാടയും 😝😝...

അപ്പോഴാണ് വരുൺ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ ഒന്ന് നോക്കിയത്.. ചമ്മിയോ... ഓഹ് ചമ്മി നാറി നാശകോശമായി... ഓ പിന്നെ ഒരു പാവാട ഇട്ടതിനു ആണ് ഇങ്ങനെ പറയുന്നേ.. നീ എന്റെ t ഷർട്ട്‌ ഇട്ടിട്ടില്ലേ.. പിന്നെന്താ.. ഇളിക്കല്ലെടി... ചമ്മിയതും പോര സേട്ടൻ പിന്നേം കലിപ്പ് പോരാത്തതിന് പാറുവിന്റെ ഡ്രസ്സ്‌ കൂടി വലിച്ചു വാരി ഇടുന്നു... അത് പോലെ ആണോ നിങ്ങൾ ആണുങ്ങൾ പാവാട ഇട്ടാൽ.. എന്താ ഈ കാണിക്കണേ.. എന്റെ ഡ്രസ്സ്‌ എന്തിനാ വലിച്ച് വാരി ഇടുന്നെ... മാറങ്ങോട്ട്... വരുണിനെ തള്ളി മാറ്റി കൊണ്ട് പാറു പറഞ്ഞു.. നിനക്കെന്താടി.. മാറി നിൽക്ക് മനുഷ്യനെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി.. വരുൺ പാറുവിനെ പിടിച്ചു മാറ്റി വീണ്ടും വലിച്ച് വാരി ഇടൽ... നിങ്ങടെ ഫാഷൻ ഷോ കാണാനാണോ എന്നേ വിളിച്ചേ.. നിങ്ങടെ തുണി എങ്ങനെ എന്റെൽ വരുന്നേ... കാലാ മാറങ്ങോട്ട്... പാറു ദേഷ്യം പിടിച്ചു വരുണിനെ തള്ളി... ഇതിപ്പോ ആകെ ജഗ പൊക ആണല്ലോ 🙄🙄..

വരുണേട്ടന്റെ റൂമിലെ കബോർഡ് തുറന്നപ്പോൾ..... ഉന്തും തള്ളും എന്റമ്മോ ചവിട്ടും കുത്തും.... ആരാടി നിന്റെ കാലൻ.. മര്യാദക്ക് ഇനി മുതൽ വരുണേട്ടാ എന്ന് വിളിച്ചോണം.. അവളുടെ ഒരു കാലൻ.. മിക്കവാറും ഞാൻ പലരുടെയും കാലൻ ആവും... സട കുടഞ്ഞെഴുന്നേറ്റു വന്ന സിംഹത്തെ പോലെ വരുൺ ചീറി.... ഓ പിന്നെ നിങ്ങടെ മുഖം നോക്കി കാലാ എന്നല്ലാതെ തങ്കക്കുടമേ എന്ന് വിളിക്കാൻ പറ്റുമോ.. ശ്ശെ... വരുൺ പറഞ്ഞത് സങ്കടം ആയെങ്കിലും അത് പുറത്ത് കാട്ടാതെ പാറു പറഞ്ഞു.. വരുൺ പല്ലൊന്നു ഞെരിച്ചു വീണ്ടും വലിച്ച് വാരിയിടൽ തുടർന്നു... അതേയ് വലിച്ച് വാരിയിടുന്നതൊക്കെ കൊള്ളാം.. അതുപോലെ അങ്ങോട്ട് കേറ്റിയേക്കണം ഡ്രസ്സ്‌ എല്ലാം... മാറിൽ കൈ പിണച്ചു കൊണ്ട് പാറു പറഞ്ഞു.. എനിക്ക് സൗകര്യം ഇല്ല്യാ.. വേണേൽ എടുത്ത് വെക്ക്... പണ്ടാരം എന്റെ ഒരു പാന്റും കാണുന്നില്ല... വരുൺ മുറുമുറുത്തു... എന്റെ കണ്ണാ ഇയാളുടെ തലയിലെ ഏത് ഫിലമെന്റ് ആണ് രാവിലെ തന്നെ അടിച്ചു പോയത്..... (ആത്മ )

ഏതാ പാന്റ് എന്ന് പറയ് ഞാൻ എടുത്ത് തരാം... പാറു പിന്നേം പട്ടിയെ പോലെ വരുണിനോട് ചോദിച്ചു... എന്റെ എല്ലാ പാന്റും നിനക്ക് അറിയോടി.. നീ നിന്റെ കാര്യം നോക്കിയാൽ മതി എന്റെ അടുത്തേക്ക് ഉണ്ടാക്കാൻ വരണ്ട.. ഇത്തവണ വരുൺ കൈ ചൂണ്ടിയാണ് സംസാരിച്ചത്... (വിരലിൽ കടിക്ക് പാറു.. പഠിക്കട്ടെ നിന്റെ കാലൻ... 😬😬) എന്നാലേ എന്റെ പാവാട അങ്ങ് ഊരി കളയ്.. എന്റെ ഡ്രസ്സ്‌ ഇട്ടിട്ട് അങ്ങനെ മെയിൻ ആവണ്ട.. ദേഷ്യം കൊണ്ട് പാറു പാവാടയിൽ പിടിച്ചു വലിച്ചു.. തൊട്ടതും ദേ പോരുന്നു പിന്നാലെ പാവാട... പാവാട വേണോ മേലാട വേണോ.. പഞ്ചാര കാലൻ കുട്ടന്.... പാറുവിന്റെ കാലേട്ടാ വാവടെ കുഞ്ഞേട്ടാ തെണ്ടി ആണ് നീ ഞമ്മക്ക്.. വെറും തെണ്ടിയാണ് നീ ഞമ്മക്ക്.... വരുണിനെ പാവാട ഇട്ടു കണ്ട ഞെട്ടലിനെക്കാൾ കൂടുതൽ പാറു ഇപ്പൊ ഞെട്ടി... കണ്ണ് പൊത്തണ്ട മക്കളെ ഇത്‌ ലത് അല്ല 😜😜😜... പാവാടയുടെ അടിയിൽ പാന്റ് ഇട്ടു നിൽക്കുന്ന കാലേട്ടൻ... ഇലാസ്റ്റിക് ലൂസ് ആയ പാവാട കയ്യിൽ പിടിച്ചു നിൽക്കുന്ന പാറു.. നല്ല കോമ്പിനേഷൻ 😇😇...

(അതല്ല എന്റെ ചംചയം.. ഇത്രെയും പോത്തോളം പോന്ന കാലേട്ടൻ.. അയ്യോ സോറി വരുണേട്ടൻ പാറുവിന്റെ കുട്ടി പാവാട ഇട്ടപ്പോൾ അതിന്റെ അടിയിൽ ഇട്ടിരിക്കുന്ന പാന്റ് എന്ത് കൊണ്ട് പാറു കണ്ടില്ല !!...കുട്ടി പാവാട ഇട്ടു നിൽക്കുന്ന ജിമ്മൻ ബോഡിയിൽ തറഞ്ഞു പോയെന്ന് തോന്നുന്നു 😵😵) പാന്റ് അല്ലേ നിങ്ങൾ ഇട്ടിരിക്കുന്നെ... പിന്നെ ഏത് പാന്റ് ആണ് തിരയുന്നെ.. എന്റെ പാവാട☹️☹️☹️... പാറു വരുണിനെയും പാവാടയെയും മറി മാറി നോക്കി... ഞാൻ ഈ പാന്റ് അല്ല ഇടാൻ വെച്ചേ... ഇനി ഇത്‌ മതി.. പ്ലിങ്ങിയ മുഖം കാണിക്കാതെ വരുൺ തിരിഞ്ഞു നിന്ന് വാച്ച് കെട്ടി... എന്താ പ്രശ്നം വരുണേട്ടാ എന്നോട് പറ.. ഞാൻ എന്ത് ചെയ്തിട്ടാ എന്നോട് ദേഷ്യപ്പെടുന്നെ.. വരുണിന്റെ മുന്നിലേക്ക് കയറി നിന്ന് കൊണ്ട് പാറു ചോദിച്ചു.. പാറു ഞാൻ പറഞ്ഞോ എനിക്ക് പ്രശ്നം ഉണ്ടെന്ന്.. കൊഞ്ചാതെ മാറി നിന്നെ അങ്ങോട്ട്.. എനിക്ക് പോവാൻ സമയം ആയി.. വരുൺ വീണ്ടും കലിപ്പ് മോഡ് ഓൺ... ഇയാളെ ഞാൻ ഇന്ന്...

പാറു ഇട്ടിരുന്ന ഡ്രെസ്സിന്റെ ടോപ് എടുത്ത് മുണ്ട് ഉടുക്കുന്ന പോലെ ഉടുത്തു വരുണിന്റെ തൊട്ടടുത്തു പോയ്‌ നിന്നു... ഞാൻ വരണ്ടേ.. ജസ്റ്റ്‌ മിനിറ്റ്... ഇളിച്ചു കൊണ്ട് പാറു ചോദിച്ചു.. (വല്യ ബിൽഡ് അപ്പ്‌ ഇട്ടു വന്ന ആൾക്ക് ചോദിക്കാൻ പറ്റിയ ചോദ്യം 😬😬) തന്നെതാനേ വന്നാൽ മതി.. എനിക്ക് ആരെയും കാത്ത് നിൽക്കാൻ വയ്യ.. വരുൺ റൂമിൽ നിന്ന് പോവാൻ നേരം പറഞ്ഞു.. കാത്ത് നിൽക്കണ്ട... വെയിറ്റ് ചെയ്താൽ മതി.. വരുണിന്റെ കയ്യിൽ പിടിച്ചു അതെ ഇളി തുടർന്ന് കൊണ്ട് പാറു പറഞ്ഞു.. കൊഞ്ചാതെ കയ്യിൽ നിന്ന് വിട് ജാൻകി.. വരുൺ കൈ ഒറ്റ കുതറൽ.. അമ്മേ.. എന്റെ തല.. എന്നും വിളിച്ചു പാറുവിന്റെ തല നേരെ കട്ടിലിന്റെ കാലിൽ ഇടിച്ചു നിന്നു.. വെരി നൈസ് 🤭🤭🤭... അവളുടെ ഒരു അഭിനയം.. വരുൺ തിരിഞ്ഞു നോക്കാതെ താഴേക്ക് പോയി... ***💕 ഒന്നെന്നു പറയുമ്പോൾ ഒന്നിന് പൊക്കോണം... രണ്ടെന്ന് പറയുമ്പോൾ രണ്ടിനിരിക്കണം.... മൂന്നെന്ന് പറയുമ്പോൾ മൂക്ക് തുടചോണം.... നാലെന്ന് പറയുമ്പോൾ നാക്ക് വടിക്കണം....

അഞ്ചേന്ന് പറയുമ്പോൾ അച്ഛനിട്ട് കൊടുത്തോണം.... ഇതാണ് ആ പാട്ട്.. അതിന് നീ എന്തൊക്കെ ആണ് പാടി കൂട്ടിയത്... ടീച്ചർ പാടാൻ പറയുമ്പോൾ ഇങ്ങനെ പാടി കൊടുത്താൽ മതി ട്ടോ.... വല്യേട്ടൻ വാവയെ കാര്യമായി പാട്ട് പഠിപ്പിക്കുവാണ്‌... ഇനി ഇതെവിടെ ചെന്ന് അവസാനിപ്പിക്കുമൊ എന്തോ...വല്യേട്ടന് കിട്ടിയതൊന്നും പോരാ എന്ന്... അല്ല അഞ്ചാമത് അച്ഛനിട്ട് തന്നെ കൊടുത്തു.. പത്താമത് ആർക്കാണോ എന്തോ പ്രയൊരിറ്റി 😎😎.... അപ്പൊ പത്തു വരെ ഇല്ലേ... അഞ്ച് വരെ അല്ലേ ആയുള്ളൂ.. വാവ തല മാന്തി കൊണ്ട് ചോദിച്ചു... അത് കൊള്ളാം.. നീയിത് ആദ്യം പഠിക്ക്.. അപ്പോഴേക്കും ഞാൻ ആലോചിക്കട്ടെ ബാക്കിക്ക് മാച്ച് എന്താണെന്ന്.. വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... അല്ല മോനെ ഇന്ന് ഓഫീസിലേക്ക് ഒന്നും വരാൻ ഉദ്ദേശം ഇല്ലേ.. പുറപ്പെട്ടു വന്ന അച്ഛൻ ചോദിച്ചു.. അച്ഛൻ പൊക്കോ അച്ഛാ.. ഞാൻ കുറച്ച് കഴിഞ്ഞു വരാം.. ഒരു മൂഡ് ഇല്ല്യാ..

നിവർന്നിരുന്നു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. ആണോ... എപ്പോഴാ ആവോ ഇനി മൂഡ് വരുന്നേ മകന്... അച്ഛൻ കളിയാക്കി കൊണ്ട് ചോദിച്ചു.. ഉച്ചക്ക് ആവാം... വൈകുന്നേരം ആവാം...നാളെ ആവാം.. ചിലപ്പോൾ രണ്ട് ദിവസം കഴിഞ്ഞും ആവാം.. 😁😁.. ഇളിച്ചു കൊണ്ട് വല്യേട്ടൻ അച്ഛനെ നോക്കി... പ്ഫ എരണം കെട്ടവനെ.. പോയി തുണി മാറ്റിയിട്ട് വാടാ... ഞാൻ ഫയൽ എല്ലാം എടുത്ത് വരുമ്പോഴേക്കും ഒരുങ്ങി ഇരുന്നില്ലേൽ ഹാ... അച്ഛൻ ഒരു താക്കീത് പോലെ പറഞ്ഞു പോയി.. വല്യേട്ടന്റെ ചെവിയിൽ ആണേൽ ക്കൂൂൂ എന്ന് മാത്രമേ കേൾക്കാൻ ഉള്ളൂ... ഹാ ഇപ്പോഴാണ് ഓക്കേ ആയത്... ചെവിയിൽ ചെറു വിരൽ ഇട്ടോന്ന് കുത്തിക്കൊണ്ട് വല്യേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു.. കാലൻ,,, പുല്ല്,,, പട്ടി,,,, തെണ്ടി,, ചെറ്റ,,, നാറി,,, അലവലാതി... കാലൻ എന്ന് വിളിക്കാൻ പാടില്ലത്രെ.. കാലൻ കാലൻ കാലൻ.... പാറു പിറുപിറുത്തു കൊണ്ട് സ്റ്റെയർ ഇറങ്ങി വന്നു...

എന്താ മോളുസേ രാവിലെ തന്നെ കലിപ്പിൽ ആണല്ലോ.. മുഖം കേറ്റിപിടിച്ചു വരുന്ന പാറുവിനെ നോക്കി വല്യേട്ടൻ ചോദിച്ചു... ഏയ് ഒന്നുല്ല്യ എന്റെ വല്യേട്ടാ... പാറു വല്യേട്ടന്റെ അടുത്തിരുന്നു കൊണ്ട് പറഞ്ഞു.. നെറ്റിയിൽ ഒരു ഒട്ടിപ്പ് ഉണ്ടല്ലോ..... പാറുവിന്റെ മുഖത്തെ പൊട്ടലും ചതവും നിരീക്ഷിച്ചു കൊണ്ട് വല്യേട്ടൻ ചോദിച്ചു.. അത്.. ആ അതില്ലേ റൂമിൽ വെള്ളം ഉണ്ടായിരുന്നു ഞാൻ കണ്ടില്ല.. വഴുതി നേരെ കട്ടിലിൽ തട്ടി... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു.. നിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ ടെറസിൽ നിന്ന് താഴോട്ട് വീഴുന്നത് ആണ് ബെസ്റ്റ്.. വല്യേട്ടൻ പിറുപിറുത്തു... എന്താ വല്യേട്ടാ.. പാറു നീരസത്തോടെ ചോദിച്ചു.. അല്ല നീയിന്നു കോളേജിൽ പോണില്ലേ.. വരുൺ ചാടി തുള്ളി പോവുന്നത് കണ്ടല്ലോ... വല്യേട്ടൻ വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു.. അവർക്ക് നേരത്തെ പോണം എന്ന് പറഞ്ഞു പോയി.. അപ്പൊ എന്റെ പുറപ്പാട് കഴിഞ്ഞില്ലായിരുന്നു അതുകൊണ്ട് ബസ്സേ ശരണം.... താടിക്കും കൈ കൊടുത്ത് പാറു പറഞ്ഞു... അതിനെങ്ങനെയാ നിങ്ങടെ മുടി കെട്ടലും ഒരുക്കവും കണ്മഷി ഇടലും..

ഓഹ്.. നിന്റെ സ്ഥാനത് ആതു ആണേൽ ഉച്ചക്ക് നോക്കിയാൽ മതി അവളെ... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. എന്തെ വല്യേട്ടാ വിളിച്ചോ... ഫോണും കയ്യിൽ പിടിച്ചു കൊണ്ട് ആതു വന്നു.. എന്റെ പൊന്നേ ആതു പോയിട്ട് ആ പോലും ഞാൻ പറഞ്ഞില്ല.. മോള് പോയിരുന്നു പഠി.. വല്യേട്ടൻ കൈ കൂപ്പി.. ഓ... എന്നും പറഞ്ഞു ഹെഡ്സെറ്റും ചെവിയിൽ തിരുകി ആള് എസ്‌കേപ്പ് 🤭🤭... എന്നാൽ പിന്നെ ഞാൻ അങ്ങോട്ട് പോട്ടെ ട്ടോ... പാറു എണീറ്റു... ഞങ്ങൾ ആ വഴിക്ക് അല്ലേ വരുന്നേ അച്ഛനും കൂടി വന്നാൽ നമുക്കൊരുമിച്ചു പോവാം.. ഒരു രണ്ട് മിനിറ്റ് വെയിറ്റ് ചെയ്യ്‌.. അച്ഛാ... വല്യേട്ടൻ അച്ഛന്റെ റൂമിലേക്ക് നോക്കി വിളിച്ചു.. ദാ വരുന്നെടാ... ഒരു കെട്ട് ഫയലും കൊണ്ട് വരുന്ന അച്ഛനെ കണ്ടതും.. പാറു ഒന്ന് സഹായിചോണേ.. വയസായ ആൾ ആണ്.. പൊന്തി എന്ന് വരില്ല.. വല്യേട്ടൻ പോയി കാർ സ്റ്റാർട്ട്‌ ചെയ്യട്ടെ... എന്നും പറഞ്ഞു ചാവിയും എടുത്ത് വല്യേട്ടനും എസ്‌കേപ്പ്... അല്ലേലും അവനു മേലനങ്ങി പണി എടുക്കാൻ ഇഷ്ടം അല്ലല്ലോ...

അതുകൊണ്ടല്ലേ പോലീസിൽ കിട്ടിയിട്ടും കമ്പനിയിലെ മാനേജർ കസേരയിൽ അനങ്ങാതെ ഇരിക്കുന്നെ.. ഇതെല്ലാം കണ്ടുകൊണ്ട് വന്ന അമ്മ പറഞ്ഞു.. വല്യേട്ടന് പോലീസിൽ കിട്ടിയത് ആണോ അച്ഛേ.. അച്ഛന്റെ കയ്യിൽ നിന്നും കുറച്ചു ഫയൽ വാങ്ങി കയ്യിൽ പിടിച്ചു കൊണ്ട് പാറു ചോദിച്ചു.. കിട്ടിയതാണോ എന്നോ .. കള്ളനെ പിടിക്കാൻ പേടി ആണ് എന്നും പറഞ്ഞു റൂമിൽ കിടന്നു കരച്ചിൽ ആയിരുന്നു... എന്ത് തലയുള്ള ചെക്കൻ ആണെന്ന് അറിയുമോ... വല്യേട്ടൻ പോയ വഴിയേ നോക്കിക്കൊണ്ട് അച്ഛൻ പറഞ്ഞു... പോവാഞ്ഞത് നന്നായി.. അല്ലേൽ കള്ളന്റെ ഷെയർ കൂടി വല്യേട്ടൻ കൈക്കലാക്കിയേനെ... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. ഡീ ഡീ കാന്താരി... എന്നും പറഞ്ഞു അച്ഛൻ ചിരിച്ചു... ***💕 എന്താടി ഇന്ന് നിന്റെ തലയിൽ ഒരു മാർക്ക് കൂടി ഉണ്ടല്ലോ... സങ്കടത്തോടെ ഇരിക്കുന്ന പാറുവിനെ നോക്കി ദേവു ചോദിച്ചു... ഓ എന്നേ കാലൻ തള്ളിയിട്ടെടി.. ഇന്ന് ഒടുക്കത്തെ കലിപ്പ്.. കാര്യം എന്താണെന്ന് പോലും എനിക്കറിയില്ല...

പാറു നടന്ന കാര്യങ്ങൾ ഒക്കെ ദേവുവിനോട് പറഞ്ഞു... നീ പറഞ്ഞത് വെച്ച് നോക്കുമ്പോൾ 🤔🤔... ദേവു ഒന്ന് നിർത്തി പാറുവിനെ നോക്കി... എന്താടി.. പാറു വെപ്രാളത്തോടെ ചോദിച്ചു.. ബുക്ക്‌ എടുത്ത് വെച്ച് പഠിച്ചോ ജാനി.. ഇന്ന് നമ്മുടെ കൊലവെറി ആയിരിക്കും... എന്നും പറഞ്ഞു ദേവു ബാഗിൽ നിന്നും ബുക്ക് എടുത്ത് വെച്ച് പഠിക്കാൻ തുടങ്ങി.. ദേവുവിന്റെ പഠിപ്പ് കണ്ട പാറുവും അവളോടൊപ്പം കൂടി.. വെറുതെ എന്തിനാ തല്ല് ഇരന്നു വാങ്ങുന്നെ.. രാവിലെ തന്നെ ഒന്ന് കിട്ടിയതല്ലേ.. ഗുഡ് മോർണിംഗ് സാർ... പിള്ളേരുടെ വെൽക്കം സോങ് കേട്ടപ്പോൾ ആണ് കാലൻ ക്ലാസ്സിൽ എത്തിയ വിവരം പാറുവും ദേവുവും അറിഞ്ഞത്... വെരി ഗുഡ് മോർണിംഗ്.. ഓൾ ഓഫ് യൂ പ്ലീസ് ക്ലോസ് യുവർ ടെക്സ്റ്റ്‌ ആൻഡ് നോട്ട്ബുക്സ്.. ദേവു ബുക്കിലേക്കും പാറുവിന്റെ മുഖത്തേക്കും ദയനീയമായൊന്നു നോക്കി... എന്താടി.. നീ പറഞ്ഞ പോലെ തന്നെ ആയല്ലോ.. പാറു നഖം കടിച്ചു കൊണ്ട് പറഞ്ഞു.. അതല്ലെടി... നമ്മൾ ബുക്ക് മാറിയാടി പഠിച്ചേ..

ദേവു ബുക്ക് മടക്കി വെച്ച് തലക്കും കൈ കൊടുത്തിരുന്നു.. ഞാൻ എന്ത് തെറ്റ്‌ ചെയ്തിട്ടടി കോപ്പേ.. പാറു അതും പറഞ്ഞു വരുണിനെ ഒന്ന് പാളി നോക്കി... ഞാൻ എന്ത് തെറ്റ്‌ ചെയ്തിട്ടടി നിന്റെ കാലന് ഇന്ന്... അതും പറഞ്ഞു ദേവുവും വരുണിനെ പാളി നോക്കി... അതെ സമയം വരുണും അവരുടെ സംസാരം കേട്ട് അവരെ രണ്ട് പേരെയും നോക്കി.. ഐവ.. ഇന്നത്തെ ഫസ്റ്റ് മരണ വെടി നമുക്കാ ദേവു.. ആ നോട്ടം കണ്ടാൽ അറിയാം.. പാറു ചുണ്ടനക്കി കൊണ്ട് പറഞ്ഞു.. അതൊക്കെ ഞാൻ എപ്പോഴേ ഊഹിച്ചു.. അറ്റ്ലീസ്റ്റ് നിനക്കൊരു ഉമ്മ എങ്കിലും കൊടുക്കാമായിരുന്നു... എന്നാൽ ഇങ്ങനെ കാണേണ്ടി വരില്ലായിരുന്നു... വരുണിന്റെ മുഖത്ത് തന്നെ ബ്ലിങ്കസ്യാ നോക്കിയിരുന്നു ദേവു പറഞ്ഞു.. കൊടുക്കാൻ ചെന്നിരുന്നെൽ എന്നേ കുരിശിൽ കയറ്റിയേനെ.. പാറുക്കുട്ട്യേ എന്ന് വിളിക്കണ കാലൻ ഇന്നേന്നെ ജാൻകി എന്നാടി വിളിച്ചേ.. വെടിയുണ്ട പാഞ്ഞു വരേണ്ട ടൈം ആയിട്ടും പാറു ദേവുവിന്റെ ചെവി തിന്നോണ്ട് ഇരിക്കുവാണ്‌...

എന്നാൽ പിന്നെ ഞാൻ ഒരുമ്മ കൊടുത്താലോ.. ചിലപ്പോൾ ഏറ്റാലോ... ദേവു പാറുവിനെ നോക്കി കൊണ്ട് ചോദിച്ചു.. ദേവു.... പാറു ദേവുവിന്റെ കയ്യിൽ ഒന്ന് മുറുക്കി പിടിച്ചു... അങ്ങനെ അല്ലേടി ഒരു സേട്ടന്റെ സ്ഥാനത്ത് എന്നേ ഉദ്ദേശിച്ചുള്ളൂ.. അല്ലേലും എനിക്ക് രണ്ടാം കെട്ടുക്കാരനെ വേണ്ടെടി.. ദേവു ഇളിച്ചു കൊണ്ട് പറഞ്ഞു.. ദേവപ്രിയ സംസാരം കഴിഞ്ഞുവെങ്കിൽ സ്റ്റാൻഡ് അപ്പ്‌... വരുൺ ഇത്തിരി ഉച്ചത്തിൽ പറഞ്ഞു.. എടി നിന്നോട് എണീക്കാൻ ആണ് പറഞ്ഞെ.. കൂടുതൽ കേൾക്കെണ്ടെങ്കിൽ എണീക്കേടി.. പാറു ദേവുവിനെ പൊന്തിക്കാൻ ഉള്ള ശ്രമത്തിൽ ആണ്.. എടി സംസാരം കഴിഞ്ഞെങ്കിൽ ആണ് എണീക്കാൻ പറഞ്ഞെ.. നോട് ദി പോയിന്റെയ്... ദേവു ഒന്ന് അനങ്ങി ഇരുന്നു... ഐ സെ യൂ ദേവപ്രിയ സ്റ്റാൻഡ് അപ്പ്‌.. വരുൺ ഇപ്പോൾ ചൂടുള്ള അടുപ്പിന്റെ മേലെ ആണെന്ന് തോന്നുന്നു നിൽക്കുന്നെ.. ജാനി നിനക്ക് കുറച്ചു നൂറ് ചെറുനാരങ്ങയുടെ ശക്തി എങ്കിലും കലക്കി കൊടുക്കാമായിരുന്നു....

പാറുവിനെ നോക്കി പറഞ്ഞു ദേവു ചാടി എണീറ്റു... ജാൻകി സ്റ്റാൻഡ് അപ്പ്‌... വരുൺ പാറുവിനെ നോക്കി വിളിച്ചു... പാറു പിന്നെ അടുത്ത വിളിക്ക് കാത്തു നിൽക്കാതെ അപ്പോൾ തന്നെ എണീറ്റു... അപ്പോഴാണ് നെറ്റിയിലെ ഒട്ടിപ്പ് വരുൺ ശ്രദ്ധിക്കുന്നത്.. ഒരു നിമിഷം എന്തോ ആലോചിച്ചു വരുൺ അങ്ങനെ നിന്നു.. എടി നമ്മളെ രണ്ടാളെയും ഒപ്പം വിളിച്ചിട്ട് എന്ത് ചെയ്യാനാടി... ദേവു പാറുവിനെ തോണ്ടി.. നാരങ്ങ പാല് ചൂട്ടക്ക് രണ്ട് കളിക്കാൻ ആണ്.. എന്തെ... പാറു പല്ല് കടിച്ചു പറഞ്ഞു.. എടി ആണോ.. നാരങ്ങ പാല് ചൂട്ടക്ക് രണ്ട് ഇലകൾ.... ഇലകൾ.... എടി വരി കിട്ടുന്നില്ലേടി... ബാക്കി എന്താ... ദേവു നഖം തിന്ന് തിന്ന് തൊലി ഇപ്പോൾ കാണും... (അല്ലേലും അത്രയ്ക്കും അറിയാവുന്ന പാട്ടുകൾ ചില സിറ്റുവേഷനിൽ ചോദിച്ചാൽ ബബബബ 🤭🤭🤭ദേവുവിന്റെ അവസ്ഥ എന്റെ ഫ്രണ്ടിന് ഉണ്ടായിട്ടുണ്ട്.. നാരങ്ങ പാലിന് പകരം കാക്കേ കാക്കേ ആണെന്ന് മാത്രം ) അന്റെ തല.. കാലൻ എന്താടി ഇങ്ങനെ നിൽക്കുന്നെ..

മസിലും പിടിച്ചു ചിന്തയിൽ നിൽക്കുന്ന വരുണിനെ നോക്കിക്കൊണ്ട് പാറു പറഞ്ഞു.. എടി ഇനി രണ്ടിന് പോവാൻ എന്തേലും.. ആ നിൽപ്പ് കണ്ടിട്ട് ദത് പോലെ ഇല്ലേ... സാർ... ദേവു പരിസരം മറന്നു നീട്ടി വിളിച്ചു.. ആ.. ഓ.. സോറി... ദേവപ്രിയ വാട്ട്‌ ഈസ്‌ മാനേജ്മെന്റ് ബൈ ഒബ്ജെക്ക്റ്റിവ്.അതായത് വാട്ട്‌ ഈസ്‌ MBO... വരുൺ കൈ മാറിൽ പിണച്ചു കൊണ്ട് ചോദിച്ചു.. ബെസ്റ്റ്.. അങ്ങേർക്ക് മുട്ടുന്നോന്നും ഇല്ലെടി.. നിർത്തം കണ്ടപ്പോൾ ഞാൻ കരുതി... പോവണ്ട എന്ന് കരുതി വിളിച്ചതാ.. ശോ വിളിക്കണ്ടായിരുന്നു ലെ.. വന്തേട്ടൻ കഴിഞ്ഞ ആഴ്ചയിൽ ഈ ഒരു നിർത്തം ആണ് നിന്നതേയ്.... ജാനി എന്താടി.. ദേവു ചെരിഞ്ഞു നിന്ന് പാറുവിനെ നോക്കി.. പാറു ആണേൽ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ നിൽക്കുവാണ്.. മുഖത്ത് എന്തൊക്കെയോ എക്സ്പ്രെഷൻ ഇട്ടു നിൽക്കുന്നു.... എടി കെട്ട്യോന്റെ കഴിഞ്ഞപ്പോൾ നിനക്കായൊ... എടി നല്ലോം ഉണ്ടോ... പാറുവിന്റെ എക്സ്പ്രെഷൻ കണ്ട് ദേവു ചോദിച്ചു....

ങ്ങുഹും... പാറു തലയാട്ടി മൂളി... സാറേ... അതാരാ.. വേറൊരു സൗണ്ട്... സാറെ എന്ന് വിളിക്കാൻ അനക്കിയ ദേവു സാർ വിളി കേട്ട് നാലുപുറം നോക്കി.. സാറേ... വീണ്ടും വിളി വന്നു... യെസ്... വരുൺ ഡോറിന്റെ സൈഡിലേക്ക് നോക്കി പറഞ്ഞു.. ജാൻകി ദേവപ്രിയ ഇവരെ വിക്രമൻ സാർ ഓഫീസിലേക്ക് വിളിക്കുന്നുണ്ട്... വന്ന കുട്ടി പറഞ്ഞതും,,, എനിക്ക് ഇനി ചത്താലും വേണ്ടില്ല ജാനി.. ദേവു ചുണ്ട് കടിച്ചു പിടിച്ചു പാറുവിന്റെ തോളിലേക്ക് ചാഞ്ഞു.... അയ്യമ്മ അയ്യമ്മ... വിക്രമൻ സാറിന് നമ്മളോട് ഇത്രേം സ്നേഹം ഉണ്ടായിരുന്നോ.. എനിക്ക് വയ്യ.. ഹു ഹു... വരാന്തയിലൂടെ നടക്കുമ്പോൾ ദേവു സന്തോഷം കൊണ്ട് തുള്ളിച്ചാടി... എന്നാലും പാറുവിന്റെ മനസ് നിറയെ വരുണിന്റെ ദേഷ്യത്തിന് കാരണം എന്താവും എന്നായിരുന്നു... **💕 ഇതിനായിരുന്നോ ആ കള്ള ചെങ്ങായി വിളിച്ചത്.. ഇന്ന് ആകെ ശോകം ആണല്ലോ... സാറിന്റെ അടുത്ത് നിന്ന് തിരിച്ചു വരുമ്പോൾ ദേവു പറഞ്ഞു.. എക്സാം സഹിക്കാം... പക്ഷെ ഈ പീരിയഡ്.. കാലൻ... പാറു അന്താളിപ്പോടെ നിന്നു...

നീയൊന്ന് നിന്നെ ആരാ വരുന്നെന്നു നോക്കിയേ.. പാറുവിന്റെ കയ്യിൽ പിടിച്ചു മുന്നോട്ട് ചൂണ്ടി കൊണ്ട് ദേവു പറഞ്ഞു.. മുന്നിൽ നടന്നു വരുന്ന അശ്വതിയെ കണ്ടതും പാറുവിന്റെ മുഖത്ത് പുച്ഛം വിരിഞ്ഞു.. എന്താ ജാൻകി മുഖത്തൊരു സങ്കടം... ഓ ഇന്ന് നിന്റെ കാലേട്ടൻ ഭയങ്കര കലിപ്പ് ആണല്ലോ അല്ലേ.. അധികം വൈകാതെ നിന്നെ വേണ്ട എന്നും പറയും... അശ്വതി പുച്ഛത്തോടെ പറഞ്ഞു... ഒഞ്ഞു പോടീ.... അപ്പുറത്തെ മാവ് മരം കണ്ടാൽ ഇരിക്കുന്ന ചക്ക മരത്തിൽ നിന്ന് ചാടുന്ന സ്വഭാവം അല്ല ഇവൾക്ക്... അവളുടെ ഒരു പുച്ഛം... 😏😏😏😏... ദേവും കുറച്ച് പുച്ഛം വാരി വിതറി.. നീയെന്തിനാ ദേവു ഇവളോട് ഒക്കെ സംസാരിക്കുന്നെ... വാ പോവാം... പാറു ദേവുവിന്റെ കയ്യിൽ പിടിച്ചു.. ഹാ അങ്ങനങ്ങു പോയാലോ ജാൻകി വരുണേ...നീയെന്താ വിചാരിച്ചേ അന്ന് അങ്ങനെ സംഭവിച്ചു എന്ന് കരുതി ഞാൻ അങ്ങ് ഇല്ലാണ്ടായി എന്നോ.. അല്ലേടി.. ഞാൻ പതുങ്ങി ഇരുന്നതാ തിരിച്ചടിക്കാൻ വേണ്ടി.. പാറുവിന്റെ കയ്യിൽ തട്ടി കൊണ്ട് അശ്വതി പറഞ്ഞു...

ആണോ.. സിംഹത്തെ പോലെ എലി കുഞ്ഞു പതുങ്ങി ഇരിക്കല്ലേ.. നാറും മോളുസേ.. ഇത്തവണ പാറു വായ തുറന്നു.. നീ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒന്നും ഇല്ല്യാ.. സാറിനെ നിന്നെക്കൊണ്ട് ഞാൻ തെറ്റിപ്പിക്കും.. എനിക്ക് കിട്ടാത്തതൊന്നും നിനക്ക് കിട്ടണ്ട... അശ്വതി പല്ല് കടിച്ചു... രണ ദേവ ബില്ലക്ക് പഠിക്കുവാണോ കുട്ടി..ഏഹ് ഞാൻ കുറച്ച് കാലകേയക്ക് പഠിച്ചിരുന്നു നിംഡ ഗോജ്രസ്സ് തെൽമി ആർധ ബോസ്.. ക്ക്രാക്വികനഭ്ഹുംലെ... ഒഞ്ഞു പോടീ പത്രാസ്ക്കാരി.. നീയിനി എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല്യാ സാറിന്റെ കുട്ടി ഇവളുടെ വയറ്റില് ഉണ്ടെടി...പൊ പോടീ കൂതറെ... ദേവു ഹരം കൊണ്ട് എന്തൊക്കെയോ വിളിച്ച് പറഞ്ഞു... പാറു ഇതൊക്കെ യെപ്പോ എന്ന അവസ്ഥയിൽ നിൽക്കുവാണ്.. അശ്വതി അച്ചു താടി ചുള്ളി പോയി.... അവൾക്ക് അതെ ചേരൂ.. തല തിരിഞ്ഞ ഐറ്റം ആണ്... നീ എന്തൊക്കെ ആടി പറഞ്ഞത്.. ഞാൻ എപ്പോൾ ആടി ഗർഭിണി ആയെ.. പാറു ദേവുവിന്റെ അടുത്തേക്ക് പാഞ്ഞടുത്തു കൊണ്ട് പറഞ്ഞു.. ഇനിയും ആവാലോ.. ശോ 🙈🙈...ഓഹ് ഇപ്പോൾ ആണ് നാവിന്റെ ചൊറിച്ചിൽ ഒന്ന് നിന്നത്.. ഒന്ന് പൊട്ടിക്കാമായിരുന്നു...

ഇപ്പോൾ മനസ്സിലായോ സാറിന്റെ ദേഷ്യത്തിന്റെ കാരണം.. ആ ബില്ലച്ചി എന്തെങ്കിലും പറഞ്ഞു കാണും... ഏഹ്.. ദേവു കലിപ്പ് കൊണ്ട് പറഞ്ഞു... ഓ അതെന്തെങ്കിലും ആവട്ടെ ക്ലാസ്സിലേക്ക് പോവാം... പാറു ദേവുവിനേം കൊണ്ട് നടന്നു.. ആ പണ്ടാരം എക്സമിനു എഴുതാൻ കിട്ടാതെ പെര പുറത്തും നോക്കി ഇരിക്കണേ.. തുഫ്ഫ് തുഫ്ഫ് തുഫ്ഫ്... ദേവു അന്തസായി പ്രാകി കൊണ്ട് ക്ലാസ്സിലേക്ക് നടന്നു.. പിന്നാലെ പാറുവും.... എടി പാറു എനിക്ക് ഇപ്പോൾ ആടി ഒരു ഡയലോഗ് കിട്ടിയത്.. ഞാൻ പോയി അശ്വതിയോട് പറഞ്ഞിട്ട് വരട്ടെ... എക്സാം എഴുതുന്നതിനിടക്ക് ആണ് ദേവുവിന്റെ ചോദ്യം... നീ ഒന്ന് മിണ്ടാതെ ഇരുന്നേ.. രാവിലെ മുതലേ ശനി ആണ്.. ഇനി വിക്രമൻ സാറിന്റെ വായിൽ ഇരിക്കുന്നത് കൂടി കേൾക്കാൻ ഉള്ളൂ... പാറു ശബ്ദം താഴ്ത്തി പറഞ്ഞു... എന്നാൽ നീയിതൊന്ന് കേൾക്ക്.. എനിക്ക് സമാധാനം ഇല്ലാഞ്ഞിട്ടാടി.. ദേവു ചിണുങ്ങി... ആ പറഞ്ഞു തൊലക്ക്... എഴുതുന്നതിനിടക്ക് പാറു പറഞ്ഞു... പൊ അണ്ണാച്ചി പിന്നെ വരണ്ട.. ങ്ങനെ ണ്ട്..

ഏഹ്... ദേവു ഒറ്റ പുരികം പൊക്കി ചോദിച്ചു... നിന്നെപ്പോലെ ഉണ്ട്.... എനിക്ക് ഇപ്പോൾ പറയാൻ തോന്നുന്നത് എന്താ അറിയുമോ... പാറു പല്ല് കടിച്ചു കൊണ്ട് ചോദിച്ചു.. എന്താ.. ദേവു നാണം കൊണ്ട് ചോദിച്ചു.. ദേ ആ കാണുന്ന വഴി ഇല്ലേ.. അത് വഴി പൊക്കോ.. ചിരിച്ചു കൊണ്ട് ക്ലാസ്സിന്റെ ഡോർ കാണിച്ച് പാറു പറഞ്ഞു.. അടി പാവി... സൗണ്ട് ഇത്തിരി കൂടി പോയോ എന്നൊരു ഡൌട്ട്.. എന്താ അവിടെ... വിക്രമൻ സാർ വിളിച്ച് ചോദിച്ചു... എന്ത്.. ഇവിടെ പ്രശ്നം ഒന്നുല്ല്യ സാർ.. ദേവു ഒന്നും അറിയാത്ത ഭാവത്തിൽ എന്തൊക്കെയൊ ഇരുന്ന് എഴുതി... **💕 വൈകുന്നേരം വരുൺ പോയതിനേക്കാൾ കലിപ്പിൽ ആണ് വീട്ടിലേക്ക് തിരിച്ചു വന്നത്... ഇവനെന്താ പേ ഇളകിയോ.. രാവിലെ പോയതിനേക്കാൾ കലിപ്പ് ആണല്ലോ.. വരുണിന്റെ പോക്ക് കണ്ട് ആരോടെന്നില്ലാതെ വല്യേട്ടൻ പറഞ്ഞു... ഓയ് mr പോലീസ് വല്യേട്ടാ... അകത്തേക്ക് കയറി വന്ന പാറു വല്യേട്ടനെ നീട്ടി വിളിച്ചു... പൊലീസോ.. നിന്നോട് ഇക്കാര്യം ആര് പറഞ്ഞു...

വല്യേട്ടൻ വളിച്ച ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.. അതൊക്കെ അറിഞ്ഞു.. എന്നാലും കള്ളനെ പേടിച്ചു പോലീസ് ജോലി കളഞ്ഞത് മോശം ആയി പോയി.. പാറു ബാഗ് ഊരി ഇളിച്ചു കൊണ്ട് പറഞ്ഞു... അതൊക്കെ ഓരോ മുട്ട് ന്യായം പറയുന്നതല്ലേ.. ഈ പോലീസ് പണി ഒക്കെ റിസ്ക് ആണെന്നെ.. എപ്പോ വിളിച്ചാലും പോണം.. കൊല വെടി കത്തി മോഷണം ഓഹ് തിരക്കൊഴിയാത്ത ജീവിതം.. അതിനിടയിൽ നിങ്ങൾക്ക് വേണ്ടി സമയം കണ്ടെത്താൻ എവിടെ... 24 മണിക്കൂർ 48 മണിക്കൂർ ആക്കിയാൽ പോലും കിട്ടില്ല... ഒന്നുറങ്ങാൻ പോയിട്ട് മുള്ളാൻ പോലും ഏഹേ.. വല്യേട്ടൻ അടുക്കളയിലേക്ക് ഏന്തി വലിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു... പ്രേത്യേകിച്ചു പൊന്നു ചേച്ചിക്ക് വേണ്ടി അല്ലേ.. വല്യേട്ടന്റെ നോട്ടം കണ്ട് പാറു ചോദിച്ചു.. ആ അതെ.. ഏഹ്.. പോടീ... അല്ല നിന്റെ കെട്ട്യോന് എന്താ ഇത്ര ഭീകരത ഇന്ന്... വല്യേട്ടൻ മുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.. നമ്മുടെ അശ്വതി ഇല്ലേ കാലന്റെ ഡൈ ഹേർട്ട് ഫാൻ.. അവളൊന്ന് ചൊറിഞ്ഞതാണെന്നാണ് രാവിലെ കിട്ടിയ വാർത്ത...

വല്യേട്ടന്റെ ചായ കുടിച്ച് കൊണ്ട് പാറു പറഞ്ഞു.. അവള് വീണ്ടും പണി തുടങ്ങിയോ.. അത് കൊള്ളാലോ.. എടി കൂതറെ എന്റെ ചായ... വല്യേട്ടൻ ഇരുന്നു കൊണ്ട് രണ്ട് സ്റ്റെപ്പ് ഇട്ടു... ഓ ഒരു ചായ അല്ലേ സ്വിഫ്റ്റ് കാറൊന്നും അല്ലല്ലോ ഞാൻ എടുത്തേ.. ചിറി നീട്ടി തുടച്ചു കൊണ്ട് പാറു പറഞ്ഞു.. അതെടുത്താൽ പോലും എനിക്ക് കുഴപ്പം ഇല്ല്യാ.. വല്ല മതിലോ വേലിയോ വരെ നീ പോകുവോള്ളു... പിന്നെ ഞങ്ങൾ തന്നെ വേണ്ടേ തോണ്ടി കൊണ്ട് വരാൻ... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... ജാൻകി.... അപ്പോഴേക്കും മുകളിൽ നിന്നും കാലന്റെ ഗർജ്ജനം വന്നു..... ആ വൃന്ദാവനത്തിലെ കൊച്ചു രാജാവ് വരുൺ വിശ്വനാഥൻ വിളംബരം തുടങ്ങി... കൊച്ചു രാക്നി പോയി മുഖം കാണിച്ചോളു.. ഇടഞ്ഞാൽ കൊല കൊമ്പനാ... വല്യേട്ടൻ ബാക്കി ചായ കൂടി വലിച്ച് കുടിച്ച് കൊണ്ട് പറഞ്ഞു.........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story