💖നിന്നിലലിയാൻ💖: ഭാഗം 13

ninnilaliyan

രചന: SELUNISU

 അവൾ ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് പാഞ്ഞു വന്നു അവന്റെ ഷർട്ടിൽ പിടിച്ചു.... അപ്പൊ ശിവ പറഞ്ഞതൊക്കെ സത്യമായിരുന്നുലെ.... അവിടെ നിന്നും ഞാൻ ദേഷ്യപ്പെട്ടെങ്കിലും എന്റെ മനസ്സിൽ ആരവേട്ടനോട് അങ്ങനെയൊക്കെ പറഞ്ഞതിന് ഒരു കുറ്റബോധം ഉണ്ടായിരുന്നു.ഇപ്പൊ വെറുപ്പ് തോന്നുവാ.... വിടെടി.... വെറുപ്പ് തോന്നാൻ മാത്രം എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തേ അതൂടെ പറ ....എന്നും പറഞ്ഞവൻ അവളെ കയ്യിനൊരു തട്ട് കൊടുത്തു.... ഞാൻ അറിയാതെ എന്നെ സ്നേഹിച്ചത് തെറ്റല്ലേ......അത് ശിവ പറഞ്ഞത് പോലെ പണത്തിനു വേണ്ടി തന്നെയാവും....എന്നും പറഞവൾ മുഖം കോട്ടിയതും അവൻ അവളെ തല്ലാനായി കയ്യോങ്ങി...പിന്നെ കൈ ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു..... എന്ത്യേ നിർത്തിയെ തല്ലി കൂടായിരുന്നോ... അച്ചു വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം പറഞ്ഞ വാക്കുകൾ പിന്നെ തിരിച്ചെടുക്കാൻ കഴിയില്ല....

ഞാൻ സൂക്ഷിച്ചു തന്നെയാ സംസാരിക്കുന്നേ... ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്...ഇത്രയും കാലം ഒപ്പം ഉണ്ടായിട്ട് എന്നെ ഇഷ്ട്ടമായിരുന്നെങ്കിൽ എന്ത് കൊണ്ട് ആരവേട്ടൻ അത് പറഞ്ഞില്ല....അപ്പൊ പണത്തിനു വേണ്ടി തന്നെയാ.... പക്ഷേ നടക്കില്ല.... ഇനി അഞ്ചു മാസം കൂടെ ഒള്ളു നമ്മൾ തമ്മിലുള്ള കരാർ...... പിന്നെ ഞാനും ശിവയും തമ്മിലുള്ള കല്ല്യാണമാവും.... നടക്കില്ല അച്ചു.... അവനെ പോലൊരു ചെറ്റയുടെ കൂടെ ജീവിക്കാൻ നിന്നെ ഞാൻ സമ്മതിക്കില്ല..... അതിന് ആരവേട്ടന്റെ സമ്മതം ആർക്ക് വേണം... എന്റെ ജീവിതം എന്റെ ഇഷ്ട്ടമാ.... അതിന് ഞാൻ നിനക്ക് ഡിവോഴ്സ് തന്നാൽ അല്ലേ ..... അത് കിട്ടുമെന്ന് നീ കരുതണ്ട.... ഇല്ലെങ്കി വേണ്ടാ....എന്തൊക്കെ ആയാലും ശിവയുടെ കൂടെ തന്നെ ജീവിക്കും ഞാൻ.... എങ്കി എന്തിനാ താമസിപ്പിക്കുന്നേ... ചെല്ലെടി... അത് ഞാൻ തീരുമാനിച്ചോളാം... എന്നെ ഭരിക്കാൻ ആരും വരണ്ടാ.....

എന്നും പറഞ്ഞവൾ ടേബിളിൽ ഉണ്ടായിരുന്ന ഫ്‌ളവർ തട്ടി തെറിപ്പിച്ചു റൂമിലേക്ക് കയറി വാതിൽ വലിച്ചടച്ചു.... അവനത് കാര്യമാക്കാതെ റൂമിലേക്ക് കയറി ഫ്രഷ് ആയി കിച്ചണിൽ പോയി കോഫി ഇട്ട് കുടിച്ചു കുറച്ചു നേരം കിടന്നതും മയങ്ങി പോയിരുന്നു... ആരുടൊക്കെയോ സംസാരം കേട്ട് കൊണ്ടാണ് അവൻ ഉണർന്നത്..... എണീറ്റ് മുഖം കഴുകി അവൻ ഹാളിലേക്ക് ചെന്നതും അവിടെ ഇരിക്കുന്ന രണ്ട് അപരിചിത മുഖങ്ങളെ കണ്ട് അവൻ നെറ്റി ചുളിച്ചു നോക്കി.... എന്താ ആരവ് ഇങ്ങനെ മിഴിച്ചു നോക്കുന്നത്... ഞങ്ങളെ മനസ്സിലായി കാണില്ലാലെ... എന്നും പറഞ്ഞു ഒരു നാൽപ്പത് വയസ്സ് തോന്നിക്കുന്ന ഒരാൾ അവന്റെ അടുത്തേക്ക് വന്നു..... അവൻ അതിനൊന്നു ചിരിച്ചു കാട്ടി അച്ചുവിനെ നോക്കിയെങ്കിലും അവൾ അവനിൽ നിന്ന് മുഖം തിരിച്ചു.... എന്റെ പേര് പ്രസാദ്.. അത് എന്റെ വൈഫ്‌ ആണ് പ്രമീള....

ഞാൻ ഇവളെ അമ്മയുടെ ബ്രദർ ആണ്.... എന്നും പറഞ്ഞു അയാൾ അച്ചുവിനെ ചൂണ്ടി കാട്ടി.... ഹാ.. ഇപ്പൊ മനസ്സിലായി അങ്കിൾ.... അച്ചുവിന്റെ കയ്യിൽ ഫോട്ടോ കണ്ടിട്ടുണ്ട്... പെട്ടന്ന് കണ്ടപ്പോ എനിക്ക് പിടി കിട്ടിയില്ല സോറി... ഏയ്‌ അതിനെന്തിനാടോ സോറി...ഇവളെ പോലും ഇവിടെ വന്നതിന് ശേഷമാ കാണാൻ തുടങ്ങിയെ..... വർഷങ്ങളായി നാട്ടിലേക്ക് ഒക്കെ പോയിട്ട്... നിങ്ങടെ കല്ല്യാണം പെട്ടന്ന് ആയത് കൊണ്ട് വരാനും പറ്റിയില്ല... ആഹ്.... അങ്കിളിന്റെ മക്കൾ ഇവിടെ തന്നെയല്ലേ... അതേടോ...അവരൊക്കെ ഇവിടെ സെറ്റൽഡ് ആണ്.... അടുത്ത മാസം ഞങൾ നാട്ടിലേക്ക് പോവും... ചെറിയൊരു ഷോപ്പിംഗിന് ഇറങ്ങിയതാ.... അപ്പോ നിങ്ങടെ അടുത്തൂടെ ഒന്ന് കയറിയിട്ട് പോവാംന്ന് വെച്ചു.... അഹ്... അങ്കിൾ ഇരിക്ക് അല്ല ആന്റി എന്താ ഒന്നും മിണ്ടാത്തെ... ഒന്നൂല്ല മോനെ... നിങ്ങൾ സംസാരിക്കുവല്ലേ...

മോനിപ്പോ ജോലിയൊക്കെ ശരിയായില്ലേ...എങ്ങനുണ്ട്. കൊഴപ്പമില്ല ആന്റി.... പിന്നെ അത്രക്ക് ബുദ്ധിമുട്ടുള്ള സെക്ഷൻ അല്ലലോ... നിങ്ങളിവിടെ അടുത്താണോ... അതെ മോനെ... ഇവിടുന്ന് കുറച്ചു ദൂരം.... അച്ചുവിന് അറിയാം സ്ഥലം...ഒരു ദിവസം അങ്ങോട്ട് ഇറങ്... ശരി അങ്കിൾ വരാം.... അങ്കിൾ ഇരിക്ക്.... ഫുഡ്‌ കഴിച്ചിട്ട് ഇറങ്ങാം... അല്ലേ അച്ചു... എന്നും പറഞ്ഞവൻ അവളെ നോക്കിയതും അവൾ അവനെ നോക്കി പല്ലിറുമ്പി.... അവരെ നോക്കി അതെ കഴിച്ചിട്ട് പോയ മതി അങ്കിൾ ന്നും പറഞ്ഞു ചിരിച്ചു കാട്ടി. കിച്ചണിലേക്ക് നടന്നു.... എന്റെ കൃഷ്ണ..... ഇനിപ്പോ അവർക്കുള്ള ഫുഡും ഉണ്ടാക്കണം.... ഒക്കെത്തിനും ആ കൊരങ്ങനെ പറഞ്ഞാ മതി... ഇതെനിക്ക് മനപ്പൂർവം തന്ന പണിയാ... ദുഷ്ട്ടൻ.. ശരിയാക്കി തരാം... ആരവേട്ടാ ഒന്നിങ്ങു വന്നേ.... എന്നും പറഞ്ഞവൾ ആരവിനെ വിളിച്ചതും അവൻ അങ്ങോട്ട് വന്നു.. മ്മ്... എന്തേ... താനെന്തിനാ അവരെ ഇവിടെ പിടിച്ചു നിർത്തിയെ അവര് പോവാന്ന് പറഞ്ഞതല്ലേ.... എന്തുവാടി... ഒന്നുല്ലെങ്കിലും നിന്റെ അമ്മാവനും അമ്മായിയും അല്ലേ...

അവർക്ക് ഒരു നേരത്തെ ഫുഡ്‌ കൊടുക്കുന്നത് സന്തോഷമുള്ള കാര്യമല്ലേ... എങ്കി ഇയാൾ ഉണ്ടാക്ക്. അങ്കിളിന് ഹോട്ടൽ ഫുഡ്‌ ഇഷ്ട്ടമല്ല.. അതെന്താ നിനക്ക് ഉണ്ടാക്കിയ... പറ്റില്ല....ഞാൻ അല്ലെങ്കിലേ ടയേർഡാണ്.... ഓഹ്.,.. എങ്കി ഞാൻ അവരോട് പോവാൻ പറയാം.... എന്നും പറഞ്ഞവൻ തിരിഞ്ഞതും അവൾ അവന്റെ കയ്യിൽ കയറി പിടിച്ചു.... അങ്ങനെ അവരോട് പറഞ്ഞാ അവരെന്താ വിചാരിക്ക... എന്നെ അവരെ മുമ്പിൽ നാണം കെടുത്താൻ അല്ലേ ഇതൊക്കെ...ഞാൻ ഉണ്ടാക്കിക്കോളാം... എന്നെ ഒന്ന് ഹെല്പ്പിയ്താ മതി.... ഓഹ്... പിന്നെ വേണേൽ നിന്റെ കിവയെ പോയി വിളിയെടി എന്നും പറഞ്ഞവൻ അവളെ കൈ തട്ടി മാറ്റി അവിടെ നിന്ന് പോയതും അവൾ തറയിൽ ഒന്ന് ആഞ്ഞു ചവിട്ടി ദേഷ്യം തീർത്ത് കുക്കിങ്ങിലേർപ്പെട്ടു...... ഒരു വിധം ഒക്കെ തയ്യാറാക്കി അവൾ ടേബിളിൽ കൊണ്ട് വെച്ച് അവനെ കനപ്പിച്ചൊന്ന് നോക്കി അവരെ ഫുഡ്‌ കഴിക്കാൻ വിളിച്ചു.... അങ്ങനെ അവരൊരുമിച്ചിരുന്ന് ഭക്ഷണം ഒക്കെ കഴിച്ച് സെറ്റിയിൽ പോയിരുന്നു ..

നിങ്ങൾക്ക് ഇന്നിവിടെ നിന്നൂടെ.. അങ്കിൾ ഇത്രക്ക് ഫ്രണ്ട്‌ലി ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.... എന്ന് ആരവ് പറഞ്ഞതും അങ്കിൾ പൊട്ടി ചിരിച്ചു.. നിന്നെയും എനിക്ക് വല്ലാതെ അങ്ങ് ബോധിച്ചു... ഞങ്ങടെ അച്ചുവിന് പറ്റിയ ചെക്കൻ തന്നെ എന്നും പറഞ്ഞു അയാൾ ആരവിന്റെ കവിളിൽ ഒന്ന് തട്ടി... ആഹാ.. അപ്പൊ പരസ്പരം ഇഷ്ട്ടമായ സ്ഥിതിക്ക് ഇന്നിവിടെ കൂടാലെ എന്നവൻ പറഞ്ഞതും അച്ചു നെഞ്ചത്ത് കൈ വെച്ചിരുന്നു.... എന്താ പ്രമീളേ.... നിന്റെ അഭിപ്രായം.. മക്കൾ പറയുന്നതല്ലേ ഇന്നിവിടെ നിക്കാം ന്ന് ആന്റി കൂടെ പറഞ്ഞതും അവൻ ചിരിച്ചോണ്ട് അച്ചുവിനെ നോക്കി.... ഭദ്ര കാളി തോറ്റു പോവും അമ്മാതിരി നോട്ടമാണ്... അവൻ വേഗം അവളിൽ നിന്ന് മുഖം തിരിച്ചു അങ്കിളുമായി ബാൽക്കണിയിലേക്ക് പോയി.... ഒരുപ്പാട് നേരം അവർ അവിടെ നിന്ന് സംസാരിച്ചു....

ആരവിന്റെ ഫോണിലേക്ക് നിധിൻ വിളിച്ചതും കാൾ എടുക്കാൻ പറഞ്ഞു അങ്കിൾ അവിടെ നിന്ന് പോയി....അവൻ ഫോണുമായി റൂമിലേക്ക് ചെന്നു.... ഡാ.... നേരത്തെ എന്താ നീ കട്ട്‌ ചെയ്തേ.... ഒന്നും പറയണ്ട നിധി ഞാൻ നിന്നോട് സംസാരിച്ചതൊക്കെ അച്ചു കേട്ടു.. അഹ്‌ണോ... അപ്പൊ കാര്യങ്ങളൊക്കെ എളുപ്പമായല്ലോ.... പോടാ തെണ്ടി.. അവളെ വായേൽ ഉള്ളത് മുഴുവൻ ഞാൻ കേട്ട്... അത് സ്വാഭാവികം....അത് വിട്... എന്നിട്ട് എന്താ ഇപ്പൊ അവിടുത്തെ അവസ്ഥ.... അവളെ അമ്മാവനും അമ്മായിയും വന്നിട്ടുണ്ട്... അവരോട് ഞാൻ ഇന്നിവിടെ നിക്കാൻ പറഞ്ഞതിന്റെ ദേഷ്യം ഉണ്ടവൾക്ക്....അവരെ ഇവിടെ നിറുത്തിയതിന് എനിക്ക് വേറെ ചില ഉദ്ദേശം ഉണ്ടെന്ന് അവൾക്കറിയില്ലല്ലോ... അമ്പട കള്ളാ അപ്പൊ അതാണ് പരിപാടി..... ഹ്മ്മ്... നടക്കട്ടെ..അപ്പൊ ഇന്ന് നിങ്ങടെ ശാന്തി മുഹൂർത്തം ആണല്ലേ...എന്നാ വെച്ചോ ഞാൻ കട്ടുറുമ്പ് ആവുന്നില്ലേ.. ഡാ... പട്ടി ഓവറാക്കല്ലേ ..നിനക്കീ വിചാരം മാത്രമേ ഒള്ളോ..... ഓഹ്... വിചാരം ഇല്ലാത്തൊരാള്....അവൾ സമ്മതിക്കാത്തത് കൊണ്ടല്ലേടാ...കൂടുതൽ പറയിപ്പിക്കല്ലേ...

ഓഹ്.. നീ പറയണ്ടാ... ഏതായാലും ഇത് അതല്ല.... അങ്കിളിന് ഇവിടെ നല്ല പിടിപ്പാടുണ്ട്... അത് വെച്ച് ഞാനൊരു കളി കളിക്കും... അതെന്ത് കളി... കുട്ടീം കോലും... എന്തേ നീ കൂടുന്നോ... ഏയ്‌ ഞാനില്ല.... നിന്റെ അച്ചൂനെ വിളിച്ചോ... അവൾ ഇന്ന് നിന്റെ കൂടെ ആവോലോ..... എന്റെ കൂടെയോ അതെങ്ങെനെ.. ന്റെ ദേവി.. ഇങ്ങനൊരു പൊട്ടൻ... ഡാ തെണ്ടി അവിടെ ആകെ രണ്ട് റൂം അല്ലേ ഒള്ളു.... അവളെ റൂമിലാവും ഇന്ന് അങ്കിളും ആന്റിയും... പിന്നെ ഹാളിൽ കിടക്കാന്ന് അവൾ വിചാരിച്ചാൽ തന്നെ പറ്റില്ലല്ലോ... അവർക്കിടയിൽ നിങ്ങൾ കപ്പിൾസല്ലേ... അപ്പൊ ഇന്ന് അവൾ നിന്റെ റൂമിലാവും... ഓഹ്.. നിനക്ക് ഇത്ര ബുദ്ധിയൊക്കെ ഉണ്ടായിരുന്നോടാ... ഞാൻ അറിഞ്ഞില്ല.... നീ പൊളിയാടാ ..ഉമ്മ എന്നും പറഞ്ഞു ഫോൺ ചുണ്ടോട് ചേർത്തതും അച്ചു ഡോർ തുറന്ന് അകത്തേക്ക് വന്നു..ഫോൺ ചുണ്ടോട് ചേർന്നിരിക്കുന്നത് കൊണ്ട് തന്നെ അവൾ മുഖം ചുളിച്ചു എന്നെ നോക്കുന്നുണ്ട്............... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story