നിന്നിലലിയാൻ: ഭാഗം 13

ninnilaliyan

എഴുത്തുകാരി: നിലാവ്

മുഖത്ത് വന്ന ഞെട്ടൽ മനസിലാവാതിരിക്കാൻ ഞാൻ ഒന്ന് പുഞ്ചിരിച്ചു.... ഞാൻ നിന്നേം കൊണ്ടേ പോവു മോളെ എന്നും പറഞ്ഞു അവളെ ചേർത്ത് പിടിച്ചു കവിളിൽ കടിച്ചു.. സ്സ്സ്... എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും... കേട്ടോ ജാൻകി രവീ.... സോറി ജാൻകി വരുൺ... പട്ടി... നീ ന്താടി വിളിച്ചത്... കേട്ടില്ലേ.. എന്നാ ചെവി തുറന്ന് കേട്ടോ പോടാ പട്ടീ... നിനക്കെന്താ... ഞാൻ നിന്നെക്കാൾ എത്രെ വയസ് മൂത്തതാടി കോപ്പേ.. ആവോ നിക്ക് അത് നോക്കലല്ലേ പണി... എന്നാ ഏട്ടന്റെ മോളും ചെവി തുറന്ന് കേട്ടോ ഞാൻ നിന്നെക്കാൾ 5 വയസിനു elder ആണ്.... നിനക്ക് 18 എനിക്ക് 23..... കണക്കായി പോയി.. കണക്കായാലും ഫിസിക്സ്‌ ആയാലും ഇനി എടാ പോടാന്ന് വിളിച്ചാൽ ഒരു ഒന്നൊന്നര കൊല്ലം കഴിഞ്ഞേ നിനക്ക് കോളേജിൽ പോവാൻ പറ്റുള്ളൂ.. ............ അന്തിച്ചു നോക്കണ്ട... ഞാൻ പറഞ്ഞത് നേരാ... 10 മാസം നീ പ്രസവിക്കാൻ.. പിന്നെ കുഞ്ഞു കുറച്ചു വലുതാവണ്ടേ.. അത് വരെ rest... ഈൗ.... വേണോ മോളെ.. വേണ്ട.. ഞാൻ ഇനി വിളിക്കില്ല.. നല്ല കുട്ടി.. ന്നാ ഏട്ടന്റെ മോൾ പോയി ഉറങ്ങിക്കോ... .......

നാല്‌പുറം നോക്കണ്ട... സീരിയലിലും കഥകളിലും കാണുന്ന പോലെ സോഫയും പായയും ഒന്നും ഇവിടെ ഇല്ല... ഇല്ലാ എന്നല്ല ഞാൻ അതൊക്കെ ഇന്നലെ തന്നെ മാറ്റി.... ബെഡിൽ പോയി കിടന്നോ ട്ടോ.. ദുഷ്ടൻ.. ന്താ പറഞ്ഞെ.. ഉറങ്ങാ എന്ന് പറഞ്ഞതാ.. ഓ.. ******* രാവിലെ എണീറ്റപ്പോ അവളുടെ കൈ കൊണ്ട് എന്നെ ചുറ്റിപ്പിടിച്ചു കിടക്കുകയാ... കണ്ടാൽ പറയുമോ ഇന്നലെ ഭൂകമ്പം ഉണ്ടാക്കിയ ആളാണെന്നു... ഞാൻ അവളുടെ നെഞ്ചിലാ തല വച്ചു കിടക്കണേ.. ഓ നിക്ക് വയ്യ.. കുറച്ചു നേരം കൂടി കിടക്കാം.... ശെരിക്കുംപോലെ ഇങ്ങനെ ഒന്നും കിടക്കാൻ പറ്റില്ലലോ... അനങ്ങുന്നുണ്ട്.. കണ്ണടച്ച് കിടന്നു... ആാാ... ഇപ്പൊ അവൾ എന്റെ തല മാറ്റി വച്ചു നെറ്റിയിൽ ഉമ്മ തരും എന്ന് വിചാരിച്ച ഞാൻ ആരായി... അവൾ എന്റെ തല ഒറ്റ തട്ടായിരുന്നു സൂർത്തുക്കളെ.... ന്താടി.. മനുഷ്യന്റെ തല പൊളിക്കുമോ.. മറ്റുള്ളവരുടെ മേലിൽ കിടക്കുമ്പോ ആലോചിക്കണം ഇങ്ങനെ ഒക്കെ ണ്ടാവുമെന്ന്.. അപ്പൊ നിന്റെ കൈ കൊണ്ട് എന്നെ ചുറ്റിപ്പിടിച്ചതോ.. അത് ഉറക്കത്തിൽ ആവും..

എന്നാ ഇതും ഉറക്കത്തിൽ തന്നെയാ.. അല്ലെങ്കിലും നിനക്കെന്തിനാ ഇത്രേ ജാഡ... നീ എന്റെ ഭാര്യ അല്ലെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും പിന്നേ...... ദേ വെറുതെ രാവിലെ തന്നെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട.. എന്നും പറഞ്ഞു ചവിട്ടി തുള്ളി ബാത്‌റൂമിൽ പോയി... ഞാൻ അവിടെ തന്നെ കുറച്ചു നേരം കിടന്നു... അവൾ കുളിച്ചിറങ്ങിയിട്ടും താഴേക്ക് പോവുന്നത് കാണാനില്ല.. തല പൊക്കി നോക്കിയപ്പോ ന്താ വാതിലിന്റെ അവിടെ നിന്ന് പരുങ്ങി കളിക്കാ... ഞാൻ എണീറ്റ് മിണ്ടാതെ ബാത്റൂമിൽ കയറാൻ നിന്നപ്പോഴേക്കും വിളി വന്നു... അതേയ്... U call me? അല്ലാതെ വേറെ ആരെങ്കിലും ഉണ്ടോ ഇവിടെ.. ഈ പെണ്ണ് ന്ത് കലിപ്പാ... ന്താ വിളിച്ചേ.. ഈ വാതിൽ ഒന്ന് തുറന്ന്.... ഇന്നലെ കൊത്തിപ്പിടിച്ചു സ്റ്റൂൾ ഒക്കെ ഇട്ട് കേറിയതല്ലേ... തന്നത്താൻ തുറന്നോ.. സ്റ്റൂൾ ഇന്നലെ പൊന്നുച്ചേച്ചി കൊണ്ടുപോയി.. അല്ലേൽ ഞാൻ നിങ്ങളെ വിളിക്കില്ലലോ... ഒരു സഹായം ചോദിക്കാനെങ്കിലും മയത്തിൽ ഒക്കെ ചോദിച്ചൂടെ പാറുക്കുട്ട്യേ... കാര്യം ഇന്റെ ആയിപ്പോയി ഇല്ലേൽ തന്നെ ഞാൻ...

പാറുക്കുട്ടി ആത്രേ.. ഞാൻ ന്താ 90 കഴിഞ്ഞ കിളവിയോ... പാറു എന്ന് വിളിച്ചാൽ ന്താ (ആത്മ ) നീ എന്താ ആലോചിക്കുന്നേ.. ഒന്നുല്ല ഞാൻ വാതിൽ തുറന്നു കൊടുത്തപ്പോൾ അവൾ പോയി.. ഈ കുരുപ്പിനു ഒരു താങ്ക്സ് പറഞ്ഞാൽ ന്താ... 💕💕💕💕💕💕💕💕💕💕💕💕💕💕 താഴേക്ക് ചെന്നപ്പോൾ അടുക്കളയിൽ അമ്മയും ചേച്ചിയും ഉണ്ട്.. ഞാൻ അങ്ങോട്ട് ചെന്നു.. മോൾ എന്തിനാ നേരത്തെ നീറ്റത്.. കുറച്ചു കൂടി ഉറങ്ങാമായിരുന്നില്ലേ.. ഞാൻ ഈ നേരത്ത് എണീക്കും ആന്റി.. ആന്റി അല്ല മോൾടെ അമ്മ തന്നെയാ.. ഇനി അമ്മ എന്ന് വിളിച്ചാൽ മതി.. ഞാൻ ഒന്ന് ചിരിച് കൊടുത്തു.. ഇതാ പാറു ചായ കുടിക്ക്... എന്നും പറഞ്ഞു പൊന്നുച്ചേച്ചി എനിക്ക് ചായ തന്നു..ഞാൻ അത് കുടിച് കൊണ്ട് ഇരിക്കുമ്പോഴാണ്.... മോളെ നീയും വരുണും കൂടി ഒന്ന് അമ്പലത്തിൽ പോയി വാ... ഇവിടെ അടുത്താണ്... അമ്മേ കോളജിൽ പോവാൻ... അതൊക്കെ പോവാം.... ക്ലാസ്സ് മുടക്കേണ്ട... ഞാൻ വരുണിനോട് പറഞ്ഞോളാം.. ഇപ്പൊ പോയി റെഡി ആവാൻ നോക്ക്... ശെരി അമ്മേ... ആ ഷെൽഫിൽ സെറ്റ് സാരി ഉണ്ട്..

അത് ഉടുത്തോളു ട്ടോ.. അമ്മേ നിക്ക്... നീ വാ ഞാൻ ഉടുപ്പിച്ചു തരാം.... മേലെ ചെന്നപ്പോൾ മാക്കാൻ കുളിക്കുകയായിരുന്നു...ചേച്ചി ഞൊറി എടുക്കുമ്പോഴാണ് മാക്കാൻ കുളി കഴിഞ്ഞു ഇറങ്ങിയത്... പെട്ടെന്ന് അവനെ കണ്ട വെപ്രാളത്തിൽ ചേച്ചിടെ കയ്യിൽ നിന്നും സാരി വാങ്ങി മേലേക്ക് ഇട്ടു.. 💕💕💕💕💕💕💕💕💕💕💕💕💕💕💕 കുളി കഴിഞ്ഞു ഇറങ്ങിയപ്പോളാണ് ചേച്ചി പാറുവിനു സാരി ഉടുപ്പിച്ചു കൊടുക്കുന്നത് കണ്ടത്.... ഞാൻ ഒന്ന് സ്റ്റക്കായി അത് കണ്ടപ്പോ... നിങ്ങൾ നോക്കണ്ട നിക്കും ഇല്ലേ വികാരവിചാരങ്ങൾ അതും സ്വന്തം ഭാര്യ ഇങ്ങനെ നിക്കുമ്പോൾ..... ഒന്ന് നോക്കിയതേ ഉള്ളൂ അപ്പോഴേക്കും അവൾ സാരി ഒക്കെ വാരിക്കൂട്ടി മേലിൽ ഇട്ടു.... ഞാൻ കണ്ടാൽ ന്താ ഈ ദുഷ്ടക്ക്... ഞാൻ കാണേണ്ടത് തന്നെ അല്ലെ.. നീ ന്താ കാണിച്ചേ പാറു.. ഞൊറി ഒക്കെ പോയില്ലേ... അത് ഞാൻ ചേച്ചി.... അവളുടെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു ചേച്ചി ഞാൻ നിക്കുന്നിടത്തേക്ക് നോക്കി.. പിന്നെ ഒന്ന് ചിരിച്ചു... ഞാനും ഒന്ന് ചിരിച്ചിട്ട് കട്ടിലിൽ പോയി ഇരുന്നു...

എങ്ങോട്ടാ സാരി ഒക്കെ ഉടുപ്പിച്ച ഇവളെ പറഞ്ഞയക്കുന്നെ.. ഇവളെ മാത്രം അല്ല ഇവളെ ഇങ്ങോട്ട് കൊണ്ട് വന്ന ആളെയും കെട്ട്കെട്ടിക്കാണ്.. എങ്ങോട്ട്.. അമ്പലത്തിലേക്ക്.. ഓ ഞാൻ വിചാരിച്ചു.. നീ ന്ത് വിചാരിച്ചു.. ഓ അതിന്മേൽ പിടിച്ചു തൂങ്ങേണ്ട ഞാൻ ഒന്നും വിചാരിച്ചില്ല.. നോക്ക് എങ്ങനെ ഉണ്ട് ഇവളെ കാണാൻ ഞൻ സാരി ഉടുപ്പിച്ചപ്പോൾ.. ആ ഉണ്ടകണ്ണും വിതർത്തി ഇട്ടു കിടക്കുന്ന പനംക്കൊലയും കണ്ടാൽ സാക്ഷാൽ കല്ലിയംകാട്ടുനീലി..ഈ നിനക്ക് അസൂയ ആടാ... ചേച്ചി അതും പറഞ്ഞു അവൾക്ക് ഒരു സ്വർണ മാല കഴുത്തിൽ ഇട്ടുകൊടുത്തു... ഇനി അതിൽ നിന്ന് രണ്ട് വളയും കൂടി ഇട്ടേക്കാം പാറു.. ഞാൻ താഴേക്ക് ചെല്ലട്ടെ ട്ടോ.. മ്മ്.. അവൾ ഷെൽഫിൽ നിന്ന് രണ്ട് വാലാ എടുത്ത് കയ്യിൽ ഇട്ടു.. മുടി എല്ലാം ഫ്രന്റിലേക്ക് കോതി ഇട്ടു.. കണ്ട്രോൾ മുത്തപ്പാ കണ്ട്രോൾ തരണേ.. ചീപ്പ് താഴെ വീണു അത് എടുക്കാൻ കുമ്പിട്ടപ്പോൾ അനാവൃതമായ അവളുടെ നഗ്നമായ വയറുകണ്ട് ഞാൻ അവളുടെ അടുത്തേക്ക് നടന്നു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story