നിന്നിലലിയാൻ: ഭാഗം 134

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

 അരുണേട്ടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ അത് സാധിച്ചു തരുമോ.. രാവിലെ തന്നെ പൊന്നു സോപ്പിങ്ങിൽ ആണ്.. സമ്മതിച്ചു തരുമോ എന്നോ.. ഇങ്ങനെ ഉള്ള ആഗ്രഹങ്ങൾ ഒന്നും പിന്നീടത്തെക്ക് മാറ്റി വെക്കരുത്... പൊന്നുവിന്റെ അടുത്തേക്ക് നീങ്ങിയിരുന്നു കൊണ്ട് വല്യേട്ടൻ പറഞ്ഞു... അതില്ലേ.. അരുണേട്ടാ.. വല്യേട്ടന്റെ രണ്ട് കയ്യും ഉള്ളം കയ്യിൽ ഒതുക്കി കൊണ്ട് ആർദ്രമായി പൊന്നു വിളിച്ചു.. എന്തോ.. ഇങ്ങനെ ലാഗ് അടിക്കാതെ പറ പൊന്നുവേ സേട്ടനോട്.. വല്യേട്ടന് കൊടുമുടിയിൽ കേറി നിൽക്കുന്ന പ്രതീതി.. ഞാൻ പഠിക്കാൻ പോട്ടെ.. കയ്യിൽ തഴുകി കൊണ്ട് പൊന്നു ചോദിച്ചു.. ങേ 🙄!!!! ചീട്ട് കൊട്ടാരം തകർന്ന പോലെ.... ബലൂണിലെ കാറ്റ് പോയ പോലെ..... ഉറക്കത്തിൽ നിന്ന് എണീപ്പിച്ചു ചോറില്ല എന്ന് പറഞ്ഞ പോലെ വല്യേട്ടൻ തകർന്ന മനസുമായി പൊന്നുവിനെ ഒന്ന് നോക്കി.. പൊക്കോട്ടെ... ആകാംഷയോടെ പൊന്നു ചോദിച്ചു.. മ്മ്.. പൊക്കോ.. ഞാൻ ഒന്ന് അന്വേഷിക്കട്ടെ നല്ല കോഴ്സും കാര്യങ്ങളും ഒക്കെ 😒😒.. ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും അത് പുറത്ത് കാട്ടാതെ വല്യേട്ടൻ പറഞ്ഞു.. റൊമാൻസിനുള്ള ടെൻഡൻസി ആണേ ഇങ്ങനെ തകർന്ന് തരിപ്പണം ആയത്.. വല്ലപ്പോഴും കിട്ടുന്ന ചാൻസ് ആണേ 😆😆... താങ്കു.. ഉമ്മാ... സന്തോഷം കൊണ്ട് പൊന്നു വല്യേട്ടന്റെ കവിളിൽ ചുംബിച്ചു...

ഉമ്മ കിട്ടിയതും നേരത്തേതിനേക്കാൾ കൊടുമുടിയിൽ വല്യേട്ടൻ എത്തി ചേർന്നു.. തുടക്കം മതിയല്ലോ 😝😝ചാൻസ് കിട്ടിയ വേളയിൽ വല്യേട്ടൻ പൊന്നുവിനെ പൂണ്ടടക്കം കെട്ടിപിടിച്ചു.... മാ ..... കൊഞ്ചി ഉള്ള വിളി കേട്ടതും വല്യേട്ടൻ പിടി വിട്ടു മാറി... അച്ഛാ എന്ന് വിളിക്കെടാ.. അവൻ അമ്മ എന്ന് വിളിക്കുന്നു... കുഞ്ഞിനെ എടുത്ത് മടിയിൽ വെച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... കണ്ടോ പാപ്പുണ്ണി നിന്റെ അച്ഛന് കുശുമ്പ് ആണ് അമ്മേ എന്ന് വിളിച്ചതിൽ.. ഒന്നൂടി വിളിച്ചേ.. അമ്മാ... പൊന്നു കുഞ്ഞിനെ തലോടി കൊണ്ട് പറഞ്ഞു... മാ...ഓഈ വായിൽ വിരൽ നുണഞ്ഞു കൊണ്ട് അവൻ തേനൊലിപ്പിച്ചു കൊണ്ട് പറഞ്ഞു... അച്ഛാ എന്ന് വിളിക്കെടാ പാപ്പുണ്ണി.. അച്ഛാ... അച്ഛാ.. വല്യേട്ടൻ പാപ്പുണ്ണിയെ എടുത്തുയർത്തി കൊണ്ട് പറഞ്ഞു... അതിന് പകരം ആയി കുഞ്ഞ് പാപ്പു വല്യേട്ടന്റെ മൂക്കും ചുണ്ടും കൂട്ടി പിടിച്ചു വലിച്ചു... കുഞ്ഞു കയ്യിന്റെ വേദന പറയണ്ടല്ലോ.. നഖം ഒന്ന് കൊണ്ടാൽ മതി 😝😝.. ഊച്ചൗ..... നഖം ഒന്ന് വെട്ടി കൊടുത്തൂടെ നിനക്ക്.. നീ അച്ഛാ എന്ന് വിളിക്കണ്ട അമ്മയെയും കെട്ടിപ്പിടിച്ചു ഇരുന്നോ അല്ല പിന്നെ... എന്നും പറഞ്ഞു പാപ്പുണ്ണിയെ ബെഡിൽ കിടത്തി പുച്ഛിച്ചു കൊണ്ട് വല്യേട്ടൻ പോയി.. നിന്നെക്കാൾ ഇള്ള കുഞ്ഞാണ് ആ പോയത്.. പാപ്പുണ്ണിയെ നോക്കി പൊന്നു പറഞ്ഞു... ബെഡിൽ കാലിട്ടടിച്ചു അവൻ അവന്റെ സന്തോഷം അറിയിച്ചു... ::::::::::::::::💕 നിങ്ങൾക്കെന്താ വേണ്ടേ.. ഇന്നലെ തുടങ്ങിയതാ ഇങ്ങനെ പിന്നാലെ നടക്കാൻ...

പാറു എവിടെ പോയാലും പിന്നാലെ വാല് പോലെ വരുന്ന വരുണിനെ നോക്കിക്കൊണ്ട് പാറു ചോദിച്ചു... (ഈശ്വരാ ഇനി ബാത്‌റൂമിലും പോയി കാണുമോ 🙄🙄) നിന്നെ വേണം.. എന്തെ... കൊടിമരം പോലെ പാറുവിന്റെ മുന്നിൽ കയറി നിന്ന് കൊണ്ട് വരുൺ പറഞ്ഞു.... ഞാൻ എന്താ പിന്നെ കാശിക്ക് പോവുവാണോ.. ഏഹ്... പാറു കെറുവിച്ചു ചോദിച്ചു... ഇതിലും ഭേദം നീ അത് ചെയ്യുന്നതാ.. രണ്ടും ഒരേ പോലെ ആണല്ലോ... ചുണ്ട് ചുളുക്കി കൊണ്ട് വരുൺ പറഞ്ഞു.. നിങ്ങടെ കയ്യിലിരുപ്പ് കൊണ്ടല്ലേ.. വലിച്ചു കുടിച്ച് അടിച്ചു നടക്ക്.. പിന്നാലെ വരും അശ്വതി.. ചുണ്ട് കോട്ടി കൊണ്ട് പാറു പറഞ്ഞു.. നീ പിന്നേം അതിൽ പിടിച്ചു കെറുവാണേൽ ഞാൻ ഇനി ശെരിക്കും വലിക്കും നോക്കിക്കോ.. ദേഷ്യത്തോടെ വരുൺ പറഞ്ഞു.. വലിച്ചോ എനിക്കെന്താ... സങ്കടം കൊണ്ട് തിരിഞ്ഞു നിന്ന് കൊണ്ട് പാറു പറഞ്ഞു... ഞാൻ വലിക്കാണേ... കുറച്ച് നേരത്തിനു ശേഷം വരുണിന്റെ ശബ്ദം റൂമിൽ അലയടിച്ചു.. പാറു മിണ്ടാതെ അങ്ങനെ തന്നെ നിന്നു... ആഹാ എന്താ സുഖം... പാറുവിനെ ചൊടിപ്പിക്കാൻ വേണ്ടി വരുൺ ഓരോന്ന് പറഞ്ഞു.... സിഗരറ്റിന്റെ മണം മൂക്കിലേക്ക് തുളഞ്ഞു കയറിയതും പാറു ഞെട്ടി തിരിഞ്ഞു നോക്കി... വരുണിന്റെ നെഞ്ചിൽ ഇടിച്ചു നിന്നതും പാറു തല ഉയർത്തി അവനെ നോക്കി... കയ്യിൽ സിഗരറ്റ് വെച്ചു ഊതി ഊതി പുക വിടുന്ന വരുണിനെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. എന്നാലും പെട്ടെന്ന് മുഖത്ത് ഗൗരവം വരുത്തി അവനെ ഒന്ന് ചൂഴ്ന്നു നോക്കി...

എന്താടി കോപ്പേ ശെരിക്കും വലിക്കണോ ഇനി.. പുരികം പൊക്കി വരുൺ ചോദിച്ചു.. വലിച്ചാൽ കൊല്ലും ഞാൻ.. ഹാ... വരുണിന്റെ കയ്യിൽ നിന്നും സിഗരറ്റ് പിടിച്ചു വാങ്ങി നിലത്തിട്ട് ചവിട്ടി അരച്ചു കൊണ്ട് പാറു പറഞ്ഞു.. കാലിൽ കൊള്ളുമെടി.. മാറ്.. പാറുവിനെ മാറ്റിക്കൊണ്ട് വരുൺ പറഞ്ഞു.. ഇല്ലില്ല.. ഇതൊക്കെ എനിക്കും പാപ്പിക്കും സിമ്പിൾ ആയ കാര്യം ആണ്.. അച്ഛൻ മറഞ്ഞു നിന്ന് ആരും കാണാതെ വലിക്കുമ്പോൾ ഞങ്ങൾ കയ്യോടെ പോക്കും... ചിരിച്ചു കൊണ്ട് പണ്ടത്തെ കാര്യങ്ങൾ ഓർത്തെടുത്തു പറഞ്ഞു കൊണ്ട് പാറു പറഞ്ഞു... ആണോ... പാറുവിന്റെ വയറിലൂടെ വട്ടം പിടിച്ചു കൊണ്ട് വരുൺ ചോദിച്ചു.. വിട്ടേ.. കല്യാണത്തിന് ഡ്രസ്സ്‌ എടുക്കാൻ പോണ്ടേ ഇന്ന്.. മാറ്.. വരുണിനെ മാറ്റി മുന്നോട്ട് നടന്നു കൊണ്ട് പാറു പറഞ്ഞു.. ഞാൻ ഇന്നലെ മുതൽ പട്ടിണി ആടി... വരുൺ കൊഞ്ചി കൊണ്ട് പറഞ്ഞു... രാവിലത്തെ ഇഡ്ഡ്ലി ഇരിപ്പുണ്ട് പോയിരുന്നു കഴിക്ക്... വരുണിനെ കളിയാക്കി കൊണ്ട് പാറു പറഞ്ഞു.. പോടീ നിന്നെ എന്റെ കയ്യിൽ കിട്ടും അപ്പൊ ശെരിയാക്കി തരാം.. കള്ളച്ചിരിയോടെ വരുൺ വിളിച്ചു പറഞ്ഞു.. അത് നമുക്ക് അപ്പോൾ നോക്കാം.. റൂം വിട്ടു പോവുമ്പോൾ പാറു വിളിച്ചു പറഞ്ഞു :::::::::::::💕 വിളിച്ചു അച്ഛാ... ഞാൻ പറഞ്ഞിട്ട് എന്താ വിശ്വസിക്കത്തെ... വല്യേട്ടൻ അച്ഛനോട് പാപ്പുണ്ണി വിളിച്ച കാര്യം പറയുവാ..

പക്ഷെ ഒരു ചേഞ്ച്‌ ഉണ്ട് പാപ്പുണ്ണി വിളിച്ചത് അമ്മാ എന്നാണേൽ വല്യേട്ടൻ പറയുന്നത് അച്ഛാ എന്നാണ് 😝😝... നീയല്ലേ പറയുന്നേ അതുകൊണ്ടാ വിശ്വാസം ഇല്ലാതെ... ചായ കുടിച്ച് കൊണ്ട് അച്ഛൻ പറഞ്ഞു... ദേ അച്ഛാ വേണ്ട.. അല്ലേലും ഞാൻ പറയുന്നതൊക്കെ ആര് വിശ്വസിക്കാനാ.. "അത്താ" എന്ന് നീട്ടി വിളിച്ചു അത്താ.. അല്ല അച്ഛാ... വല്യേട്ടൻ അടവ് മുപ്പത്തി ആറും ഇറക്കി നോക്കി... സത്യം ആണോടാ.. എന്നാൽ പിന്നെ അച്ഛച്ഛ എന്ന് കൂടി വിളിപ്പിക്കേടാ.. അച്ഛന്റെ ആഗ്രഹം കൊണ്ടാ... അച്ഛൻ ചായ കുടി നിർത്തി വല്യേട്ടന്റെ കയ്യിൽ കേറി പിടിച്ചു.. ഞാൻ ശ്രമിച്ചു നോക്കാം.... ഞാൻ പറഞ്ഞാൽ കേൾക്കുമായിരിക്കും... ചിലപ്പോ വല്ല തെറിയും വിളിക്കും.. മിക്കവാറും പന്ത് എന്നാവും.. ക്ഷമിക്കണേ... അച്ഛന്റെ വയറ് ഉഴിഞ്ഞു കൊണ്ട് വല്യേട്ടൻ പറഞ്ഞു... അച്ഛൻ ഒന്ന് ഇളിച്ചു കാണിച്ചതെ ഉള്ളൂ.. ആവശ്യം അച്ഛന്റേത് ആണല്ലോ 😁😁... പോയ അപ്പോൾ തന്നെ കുഞ്ഞിനേയും കൊണ്ട് വല്യേട്ടൻ ഓടി വന്നു.... ആദ്യം അച്ഛാ എന്ന് വിളിപ്പിക്ക്.. അത് കഴിഞ്ഞിട്ട് മതി അച്ഛാച്ച എന്ന്... ഇളിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു... ഓഹോ പണി പാളി.... അച്ഛാ എന്ന് വിളിക്കാത്ത കുട്ടിയെ എങ്ങനെ വിളിപ്പിക്കും... അച്ഛാച്ച എന്ന് വിളിച്ചില്ലേൽ അത് വിളിക്കാൻ ബുദ്ധിമുട്ട് ആണെന്ന് എങ്കിലും പറയാലോ എന്ന് വിചാരിച്ച വല്യേട്ടൻ ആരാ... ആരാ.. അതന്നെ സസീതോ പീത്തോ... 🤭

🤭🤭... അത് പിന്നെ ഒരുവട്ടം അച്ഛാ എന്ന് വിളിച്ചില്ലേ ഇനി വിളിക്കുമോ എന്തോ.. വല്യേട്ടൻ നമ്പർ ഇറക്കി... അതെന്താടാ അങ്ങനെ... ഒരുവട്ടം വിളിച്ചിട്ടുണ്ടേൽ പിന്നേം പിന്നേം വിളിക്കും... അച്ചാച്ചൻ റിസ്ക് അല്ലേ അതോണ്ടല്ലേ ഞാൻ അച്ഛനിൽ തുടങ്ങിയെ.... അച്ഛൻ ഇളിച്ചു കാണിച്ചു.. നിന്നെ വിറ്റ കാശ് എന്റെ പോക്കെറ്റിൽ ഉണ്ടെടാ... (അച്ഛന്റെ ആത്മ ) വിളിക്കുമോ ആവോ ലെ... പാപ്പുണ്ണി അച്ഛാ എന്ന് വിളിച്ചേ.. നീട്ടി വിളിച്ചേ.... വല്യേട്ടൻ പാപ്പുണ്ണിയുടെ ശ്രദ്ധ തിരിച്ചു കൊണ്ട് പറഞ്ഞു... ഏഹ്ഹ്ഹഊഊ... മാ... പുറകിലേക്ക് തല ഇട്ടു നോക്കി കൈ മാടുന്ന പോലെ പാപ്പുണ്ണി ശബ്ദം ഉണ്ടാക്കി.. അമ്മ അല്ല അച്ഛാ എന്ന്.. ഇങ്ങോട്ട് നോക്ക്.. വല്യേട്ടൻ പാപ്പുണ്ണിയെ തോണ്ടി കൊണ്ട് പറഞ്ഞു.. മ്മ്മ് ഈഈഈ..... ചുണ്ട് ചുളുക്കി കരയാൻ ഉള്ള വ്യഗ്രതയിൽ പാപ്പുണ്ണി ശബ്ദം ഉണ്ടാക്കി.. എന്നാൽ അച്ഛാ എന്ന് വിളിക്കേണ്ട.. അച്ചാച്ചാ എന്ന് വിളി... വല്യേട്ടൻ റൂട്ട് മാറ്റി പറഞ്ഞു... ശ്ശ്......... ചൂട് വെള്ളം വല്യേട്ടന്റെ ഷർട്ടിലൂടെയും മുണ്ടിലൂടെയും ഒഴുകി നിലത്തേക്ക് ഒറ്റി വീണു... ഹഹ... ക്ളീ..... ശബ്ദം ഉണ്ടാക്കി കൊണ്ട് പാപ്പുണ്ണി ചിരിച്ചു.. അപ്പൊ ഇതിനായിരുന്നു അല്ലേ നീ കിടന്ന് തിരിഞ്ഞു കളിച്ചിരുന്നെ... കുഞ്ഞിനെ വിട്ടു പിടിച്ചു ഒറ്റി വീഴുന്ന മൂത്രം നോക്കിക്കൊണ്ട് വല്യേട്ടൻ ചോദിച്ചു... കള്ളച്ചിരിയോടെ തല താഴ്ത്തി പാപ്പുണ്ണി വല്യേട്ടനെ പാളി നോക്കി..

ഹഹഹ.. കണ്ടോടാ അരുണേ നിന്റെ അതെ കാട്ടൽ തന്നെയാ ഇവനും... നീയും ഇങ്ങനെ ആയിരുന്നു.. എന്തെങ്കിലും ഒപ്പിച്ചു കഴിഞ്ഞു തല താഴ്ത്തി പാളി നോക്കും... ഹഹഹ... അച്ഛൻ പൊട്ടിച്ചിരിച്ചു... ദേ അച്ഛാ ഹാ... നിനക്കൊരു സ്‌നഗ്ഗി ഇട്ടൂടെടാ.. നാണം ഇല്ലേ എന്റെ മെലിലൂടെ മൂത്രം ഒഴിക്കാൻ.... ബ്ലാഹ്.. പാപ്പുണ്ണിയെ മണത്തു നോക്കുന്ന പോലെ കാണിച്ച് കൊണ്ട് വല്യേട്ടൻ മുഖം തിരിച്ചു... കുഞ്ഞിനത് ദേഷ്യം ആയി എന്ന് തോന്നുന്നു.. കാല് കൊണ്ട് വല്യേട്ടന്റെ മുഖത്തേക്കൊരു തട്ട്... എടി പൊന്നുവേ കൊണ്ട് പോ ഇതിനെ അച്ഛനും വേണ്ട അച്ചാച്ചനും വേണ്ട.... ജീവൻ മതി.... നാവ് കൊണ്ട് വേദനയുള്ള ഭാഗം തൊട്ട് നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു.. കൊച്ചിനെ കൊണ്ട് പോയി കഴുകി ഡ്രസ്സ്‌ മാറ്റി കൊടുക്കെടാ.. നീയെന്തിനാ അവളെ വിളിക്കുന്നെ... അച്ഛൻ വല്യേട്ടനിട്ട് എറിഞ്ഞു... വല്യേട്ടൻ മനസ്സിൽ പ്രാകി കൊണ്ട് മുന്നോട്ട് നടന്നു... തൊടപ്പ് എടുത്ത് ഇവിടേം കൂടി തുടക്കണം കേട്ടോ... അച്ഛൻ വിളിച്ചു പറഞ്ഞു.. പോ കള്ള കെളവാ.. വല്യേട്ടൻ പിറുപിറുത്തു കൊണ്ട് പോയി... ::::::::::💕

ഫുഡടി കഴിഞ്ഞതും എല്ലാവരും കൂടി ആതുവിന്റെ കല്യാണത്തിനുള്ള സ്വർണം എടുക്കാനും ഡ്രസ്സ്‌ എടുക്കാനും വേണ്ടി പോയി .... അതുവരെ മോഡൽ ഓർണമെന്റസ് മതി... ഫോണിൽ ഉണ്ട് ഞാൻ തിരഞ്ഞെടുത്തു വെച്ചിട്ടുണ്ടെന്നൊക്കെ പറഞ്ഞ ആതു നമ്മുടെ ട്രഡീഷണൽ ആഭരണങ്ങൾ കണ്ടതും മൂക്കും കുത്തി വീണു... മമ്മാ ഇതൊക്കെ എന്തൊരു ഭംഗി ആണ്.. എനിക്ക് ആ മാല ഇഷ്ടം ആയി... മുല്ല മൊട്ട് മാല കണ്ടതും മൂക്കും കുത്തി ആതു വീണു.. അയ്യോ അത് വേണ്ട.. നീ നിന്റെ ഫോണിൽ എടുത്ത് വെച്ച മാല വല്ലതും ഉണ്ടോ എന്ന് നോക്ക്.. എന്നിട്ട് അത് വാങ്ങ്.. ട്രഡീഷണൽ ഒക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആയെന്നല്ലേ നീ പറഞ്ഞത്.. കിട്ടിയ ചാൻസിൽ വല്യേട്ടൻ കേറി കളിയാക്കി... അത് പിന്നെ ഞാൻ വിചാരിച്ചോ ഇത്രേം ഭംഗി ഉണ്ടാവും എന്ന്.. പണ്ടത്തെ എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി മോഡൽ ഇല്ലാത്തതാണെന്ന്.. ഇതെങ്ങനെ ഉണ്ട്... പാലക്ക മാല കയ്യിൽ പിടിച്ചു കൊണ്ട് ആതു ചോദിച്ചു.. ഓഹ് സൂപ്പർ പാറുവിന് നന്നായി ചേരും പൊന്നു ചേച്ചിക്കും.. നിനക്ക് മോഡൽ മാല മതിയല്ലോ.. അവൾക്ക് ട്രഡീഷണൽ ഇഷ്ടം അല്ലാട്ടോ.. വേറെ ഡിസൈൻ എടുത്തോളൂ.. വരുണും മാക്സിമം ആതുവിനെ തളർത്തി.. പോടോ കുരങ്ങന്മാരെ... ചേട്ടാ അതൊക്കെ എടുത്ത് ഇങ്ങോട്ട് വെച്ചേ.. ഓരോന്ന് ചൂണ്ടി കാണിച്ച് കൊണ്ട് ആതു പറഞ്ഞു... അങ്ങനെ സ്വർണം എടുക്കൽ ഗംഭീരം ആയി നടന്നു കൊണ്ടിരിക്കുന്നു... എനിക്ക് ആ മാല വേണം... വലിയ കാശിമാല ചൂണ്ടി കൊണ്ട് വാവ പറഞ്ഞു..

അയ്യോ അതൊക്കെ വലുതല്ലേ.. നിനക്ക് ഈ മാല പോരെ... ചെറിയ നൂല് മാല കാണിച്ച് കൊണ്ട് വരുൺ ചോദിച്ചു.. പോടാ.. അത് നിന്റെ പാറുവിന് കൊടുത്തോ.. പൊന്നുന് ഉണ്ടല്ലോ ആ മാല.. വീണ്ടും അത് തന്നെ ചൂണ്ടി കൊണ്ട് വാവ പറഞ്ഞു.. പാറുവിന് മാല ഉണ്ടല്ലോ.... പൊന്നു വല്യ പെണ്ണല്ലേ.. വാവയുടെ കല്യാണത്തിന് കുഞ്ഞേട്ടൻ വാങ്ങി തരാലോ ആ മാല... വാവയെ സമാധാനിപ്പിച്ചു കൊണ്ട് വരുൺ പറഞ്ഞു.. അപ്പൊ എന്റേം കേശുവിന്റേം കല്യാണത്തിന് വാങ്ങി തരുവോ... കുറെ വേണം ആതുവിനേക്കാൾ കൂടുതൽ വേണം.. ഓരോ മാലയും ഇട്ടു നോക്കുന്ന ആതുവിനെ ചൂണ്ടി കൊണ്ട് വാവ പറഞ്ഞു.. ഓ വാങ്ങി തരാം.. വിരൽ ചൂണ്ടല്ലേ.. വാവയുടെ കൈ താഴ്ത്തി പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു.. എന്റേം കേശുവിന്റേം കല്യാണം എന്നാ ഉണ്ടാവാ.. അടുത്ത മാസം ഉണ്ടാവുമോ.. വരുണിന്റെ മുഖത്തേക്ക് നോക്കി അവന്റെ താടിയിൽ തൊട്ട് കൊണ്ട് വാവ ചോദിച്ചു... ഏയ്.. വാവ വല്യ കുട്ടി ആവണ്ടേ.. ഇനിയും ഉണ്ട് കുറെ വർഷങ്ങൾ.. വരുൺ ഇളിച്ചു കൊണ്ട് പറഞ്ഞു.. ആണല്ലേ.. വരുണിന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് വാവ കണക്ക് കൂട്ടി.. അത് കൊടുക്കല്ലേട കുരങ്ങാ.. എന്റെ കല്യാണത്തിന് വാങ്ങാൻ ഉള്ളതാ... വാവ പറഞ്ഞ കാശിമാലയും കൊണ്ട് പോവുന്ന സെയിൽസ് മാനെ നോക്കി കൊണ്ട് വാവ ചീറി....

സെയിൽസ് മാൻ ആണേൽ ഞാനോ കുരങ്ങനോ.. ഇതിപ്പോ എടുക്കണോ അതോ അവിടെ തന്നെ വെക്കണോ എന്ന അവസ്ഥയിൽ മാലയും പിടിച്ചു നിൽക്കുന്നു.. Sorry brother, you continue.... അയാളെ നോക്കി പറഞ്ഞു കൊണ്ട് വരുൺ വാവയെയും കൊണ്ട് പുറത്തേക്ക് പോയി.. ഇങ്ങനെ ആണോ ഒരാളോട് പെരുമാറുന്നെ.. ഷെയിം ഷെയിം പപ്പി ഷെയിം വാവേ.. അവരൊക്കെ വിചാരിച്ചു കാണും വാവ ചീത്ത കുട്ടി ആണെന്ന്... അയ്യേ... വാവയെയും കൊണ്ട് ബേക്കറി കടയിൽ കയറി ഐസ് വാങ്ങി കൊടുക്കുന്നതിനിടയിൽ വരുൺ പറഞ്ഞു.. മാല എടുത്തില്ലേ അയാള്.. വിതുമ്പിയ ചുണ്ടോടെ വരുണിന്റെ കഴുത്തിലൂടെ കയ്യിട്ട് തല വെച്ചു കിടന്നു കൊണ്ട് വാവ പറഞ്ഞു... അയ്യേ അതിലും ഭംഗി ഉള്ള കല്ല് വെച്ച മാല ഞാൻ വാങ്ങി തരുമല്ലോ എന്റെ മുത്തിന്.. അത് ചീത്തയാ.. ഏഹ് എനിക്കിഷ്ടായില്ല.. ബേ... വരുൺ നാവ് പുറത്തേക്കിട്ട് കൊണ്ട് പറഞ്ഞു.. രസല്യേ.. നല്ല രസം ഉണ്ടല്ലോ അത് കാണാന്... പുരികം ചുളിച്ചു കൊണ്ട് വാവ പറഞ്ഞു.. ഒരു ഭംഗിയും ഇല്ല്യാ.. ഇത്‌ കഴിച്ചേ... വാവയെ ടേബിളിൽ ഇരുത്തം ഐസ് ക്രീം കയ്യിൽ കൊടുത്ത് കൊണ്ട് വരുൺ പറഞ്ഞു... ഞങ്ങൾക്കും വേണം... മുന്നിലേക്ക് വന്നു ചെയറിൽ ഇരുന്ന് ഇളിച്ചു കൊണ്ട് പൊന്നു പറഞ്ഞു... തൊട്ടടുത്തു പാറുവും വന്നിരുന്നു..... ഓഒ ഞാൻ ഇപ്പോൾ കരുതിയെ ഉള്ളൂ എന്താ വരാത്തെ എന്ന്.. അതും പറഞ്ഞു ഐസ്ക്രീം വാങ്ങി വരുൺ തിരിച്ചു വന്നു... ::::::::::::💕

എവിടെ അരുൺ എവിടെ... സ്വർണം എടുപ്പോക്കെ കഴിഞ്ഞു പുറത്തേക്ക് വന്നപ്പോൾ വല്യേട്ടനെ കാണാതെ നിമ്മി ആന്റി ചോദിച്ചു.. അവനല്ലേ ഇത്ര നേരം നമ്മുടെ ഒപ്പം ഉണ്ടായിരുന്നെ... ഇപ്പോൾ എവിടെ പോയി... വീണാമ്മ നിന്നിടത്തു നിന്നൊന്നു കറങ്ങി നോക്കി.. ഞാൻ അകത്തു പോയി നോക്കട്ടെ.. ചിലപ്പോൾ അവിടെ ഉണ്ടാവും... അതും പറഞ്ഞു വരുൺ ജ്വാല്ലെറി ഷോറൂമിലേക്ക് പോയി... പിന്നാലെ അച്ഛനും... നിങ്ങള് വേണ്ട.. ആ പെൺകുട്ടി അവിടെ വെറുതെ നിൽക്കുവല്ലേ.. കുറെ നേരം ആയില്ലേ നിങ്ങള് തന്നെ എടുക്കുന്നു വെക്കുന്നു എടുക്കുന്നു വെക്കുന്നു.. ഇനി ആ കൊച്ചിനോട് ഇതൊന്ന് ഇട്ടു തരാൻ പറയ്.. ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... അവിടെ ഉള്ളവർ ആണേൽ വല്യേട്ടന്റെ കോഴിത്തരം കണ്ട് ഊറി ഊറി ചിരിക്കുന്നു.... എന്തിനാ ഇത്ര മടി ഇടൂന്നെ... മടിച്ചു നിൽക്കുന്ന പെൺകുട്ടിയെ നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു.. ഞാൻ ഇട്ടു തന്നാൽ മതിയോ മ്യോനെ.. അങ്ങോട്ട് വന്ന അച്ഛൻ ചോദിച്ചു... അ... അ... അച്ഛനോ.... വല്യേട്ടൻ ഇരുന്നിടത് നിന്നൊന്ന് എണീറ്റു.. അച്ഛൻ മാത്രം അല്ല ഞാനും ഉണ്ട്... ഇളിച്ചു കൊണ്ട് വരുണും മുന്നിലേക്ക് വന്നു.. ആ നീയും ഉണ്ടോ.. ഈ കുട്ടിക്ക് ഒരേ നിർബന്ധം എനിക്ക് മോതിരം ഇട്ടു തരണം എന്നൊക്കെ.. ഞാൻ വേണ്ട വേണ്ട എന്നൊക്കെ പറഞ്ഞതാ... ഓരോരുത്തരുടെ ആഗ്രഹമേ.. ശോ.. വല്യേട്ടൻ തലയിൽ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.. ങേ 😲യെപ്പോ.. ആ കൊച്ചാണെൽ വായും പൊളിച്ചു നിൽക്കുവാ...

വായ പൊളിച്ചു നിൽക്കല്ലേ ഈച്ച കേറും.. ഹിഹിഹി... 😁😁😁... ഇളിച്ചു കൊണ്ട് വല്യേട്ടൻ ആ കൊച്ചിന്റെ ചുണ്ട് പിടിച്ചു പൂട്ടാൻ പോയി... അതൊക്കെ ആ കൊച്ചു പൂട്ടിക്കോളും.... വല്യേട്ടൻ ഇങ്ങോട്ട് വന്നേ... വല്യേട്ടന്റെ കൈ പിടിച്ചു താഴ്ത്തി കൊണ്ട് വരുൺ പറഞ്ഞു.. ഒന്നും വിചാരിക്കല്ലേ.. ലേശം വട്ട് ഉണ്ടേ അതാ... ഡോക്ടറെ കാണിച്ചു ഷോക്കടിപ്പിക്കണം ആഴ്ചയിൽ.. ഇപ്രാവശ്യം കൊണ്ട് പോയിട്ടില്ല.. വാശിയാ.. അതിന്റെ ഒരു കുഴപ്പം ഉണ്ടേ.. സോറി ട്ടോ മോളെ.. അവന് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു... അച്ഛൻ സ്ഥായീ ഭാവം മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു... സാരമില്ല അങ്കിൾ.. വയ്യാത്തത് കൊണ്ടല്ലേ... ആ പെൺകുട്ടി സങ്കടത്തോടെ വല്യേട്ടനെ നോക്കി... വല്യേട്ടൻ ആണേൽ മിഴിച്ചു നിൽക്കുവാ... ആർക്കാ വട്ട്.. വട്ട് നിങ്ങൾക്ക്... എന്റെ സ്വഭാവം എടുപ്പിക്കരുത്... എനിക്ക് വട്ടൊന്നും ഇല്യാട്ടോ.. ബൈ ദി ബൈ എന്താ പേര്.. 😁😁 വല്യേട്ടനെ തരം താഴ്ത്തിയപ്പോൾ വല്യേട്ടൻ കിടന്ന് തുള്ളി.. കണ്ടോ മോളെ ഞാൻ അവന്റെ അച്ഛൻ ആണ്.. എന്നിട്ട് പോലും അവൻ എന്നോട് പെരുമാറുന്നത് കണ്ടോ... കണ്ടാൽ പറയുമോ വട്ടൻ ആണെന്ന്.. എല്ലാം എന്റെ വിധി.. അച്ഛൻ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.. എന്താ ഏട്ടാ ഇത്‌.. അച്ഛനോട് ഇങ്ങനെ ആണോ പറയുന്നേ.. ഞാൻ പുളി മുട്ടായി വാങ്ങി തരാം ഏട്ടന് നല്ല ഇഷ്ടം അല്ലേ അത്.. വരുണും അതിൽ കേറി പിടിച്ചു... അഞ്ചെണ്ണം വേണേ.. മുട്ടായി കേട്ടതും എല്ലാം മറന്നു തീറ്റ സ്വഭാവം വല്യേട്ടൻ പുറത്തെടുത്തു... ആ പത്തെണ്ണം വാങ്ങി തരാം...

ഇളിച്ചു കൊണ്ട് വല്യേട്ടനെയും കൊണ്ട് വരുൺ പോയി.. പിന്നാലെ ചിരി കടിച്ചു പിടിച്ചു കൊണ്ട് അച്ഛനും... പാവം ലെ.. പിഞ്ചു കുഞ്ഞുങ്ങളുടെ മനസ് ആണ് അയാൾക്ക്‌.. കണ്ടാൽ പറയുമോ വട്ടൻ ആണെന്ന്... ഹോ ഉപദ്രവം ഒന്നുല്ല്യ ഭാഗ്യത്തിന്.. നെഞ്ചിൽ കൈ വെച്ചു കൊണ്ട് ആ കൊച്ചു ആരോടെന്നില്ലാതെ പറഞ്ഞു... ::::::::::::💕 ഒരു പെണ്ണിനെ കണ്ടാൽ വെറുതെ വിടരുത് ട്ടോ.. ഒരു കുട്ടിയുടെ തന്ത ആയില്ലേ എന്നിട്ടും.. ഛെ... അച്ഛൻ മുറുമുറുത്തു... ഓ പിന്നെ ഒരു കിട്ടിയുടെ തന്ത ആയെന്ന് കരുതി ഈ യുവ കോമളന് പെണ്ണുങ്ങളോട് സംസാരിക്കാൻ പാടില്ലേ.. എന്തൊരുകഷ്ടം ആണിത്... ജലസ്‌ അല്ലേ നിങ്ങൾക്കൊക്കെ. ഏഹ്.. പോക്കറ്റിൽ കയ്യിട്ട് ഒന്ന് പൊങ്ങി കൊണ്ട് വല്യേട്ടൻ പറഞ്ഞു.... ജലസ് ആയത് കൊണ്ടല്ല ഏട്ടന് വട്ടാണല്ലേ അത് കൊണ്ട് അങ്ങനെ നിന്നതാ.... വരുൺ ഇളിച്ചു കൊണ്ട് പറഞ്ഞു.. വട്ട് വട്ട് വട്ട് നിന്റെ തന്തക്ക്... അതും പറഞ്ഞു വല്യേട്ടൻ സ്ലോമൊയിൽ പുറത്തേക്ക് നടന്നു... എടാ വരുണേ ഇനി ഇവന് ശെരിക്കും വട്ടുണ്ടോ ഡാ.... ഒരു ഇത്‌.... തല ചൊറിഞ്ഞു കൊണ്ട് അച്ഛൻ വരുണിന്റെ ചെവിയിൽ ചോദിച്ചു.. സംശയം ഇല്ലാതില്ലാതില്ല അച്ഛേ.. താടി ഉഴിഞ്ഞു കൊണ്ട് വല്യേട്ടന്റെ ചാടി തുള്ളി ഓരോന്ന് തട്ടി തെറിപ്പിച്ചു കൊണ്ടുള്ള പോക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് വരുൺ പറഞ്ഞു... സൂക്ഷിച്ചു നോക്കിക്കേ🧐🧐🧐... വല്യേട്ടന്റെ ആ പോക്കിൽ മണിച്ചിത്രത്താഴിലെ കാട്ടുപറമ്പൻ ചേട്ടന്റെ (കുതിരവട്ടം പപ്പു ചേട്ടന്റെ ) ഒരു ഇതില്ലേ തില്ലേ.. ഇല്ലേ.. ല്ലേ.. ലെ........ 😆....ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story