നിന്നിലലിയാൻ: ഭാഗം 137

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

നാണമാവുന്നു പെണ്ണിന് മേനി തൂവുന്നു... വല്യേട്ടൻ കുളിച്ചു തലയും തോർത്തി വന്നപ്പോൾ പൊന്നു പാപ്പുണ്ണിക്ക് പാല് കൊടുക്കുവായിരുന്നു.... അത് കണ്ടതും എന്തോ ഒരു പ്രത്യേക വാത്സല്യം വല്യേട്ടന് പൊന്നുവിനോട് തോന്നി.. ഒരുവേള കണ്ണടച്ച് പാല് ആസ്വദിച്ചു കുടിക്കുന്ന പാപ്പുണ്ണിയെ നോക്കി വല്യേട്ടൻ നിന്നു.... മ്മ്മ്.. എന്തെ... മതി മറന്നു നോക്കി നിൽക്കുന്ന വല്യേട്ടനെ കണ്ടപ്പോൾ തെറ്റിദ്ധരിച്ചു തിരിഞ്ഞിരുന്നു പൊന്നു ചോദിച്ചു.. എന്ത് ഞാൻ എന്റെ കൊച്ചിനെ നോക്കിയതാ.. അല്ലാതെ... 😏 അതും പറഞ്ഞു നിർത്തി വല്യേട്ടൻ പൊന്നുവിന്റെ അടുത്തിരുന്നു.. ഡ്രസ്സ്‌ നേരെ ആക്കി പൊന്നു പാപ്പുണ്ണിയെ ബെഡിൽ കിടത്തി.. എന്തെ ഇന്ന് ഓഫീസിൽ ഒന്നും പോണില്ലേ... ഒരു ചിരിയോടെ പൊന്നു ചോദിച്ചു.. ഓഒ ഞാൻ പോയാൽ എന്ത് പോയില്ലെങ്കിൽ എന്ത്.. ചേലോർക്ക് ഇനി നമ്മളെ ഒന്നും മൈൻഡ് ഉണ്ടാവില്ല.. കൊച്ചും പഠിപ്പും മാത്രം ആയിരിക്കും... ഏറു കണ്ണിട്ട് നോക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. അങ്ങനെ ആണേൽ ഞാൻ പഠിക്കുന്നില്ല ഇനി.. കുറച്ചു നേരത്തെ മൗനത്തിനു ശേഷം പൊന്നു പറഞ്ഞു.. പഠിച്ചില്ലേൽ നിന്റെ മുട്ട് കാല് ഞാൻ തല്ലി ഒടിക്കും... പിന്നെ അരുണേട്ടാ എന്നും വിളിച്ചു എഴുന്നേറ്റ് നടക്കേണ്ടി വരും.. നടത്തം അഭിനയിച്ചു കാണിച്ച് കൊണ്ട് വല്യേട്ടൻ പറഞ്ഞു.. അതിന് ആരു പഠിക്കാതെ ഇരിക്കുന്നു.. ഞാൻ നിങ്ങടെ ഊളത്തരം പുറത്ത് ചാടാൻ വേണ്ടി പറഞ്ഞതല്ലേ.. പൊന്നു കുലുങ്ങി ചിരിച്ചു വല്യേട്ടനെ നോക്കി.. ഊളത്തരം നിന്റെ അച്ഛൻ കാക്കത്തൊടിയിൽ വിജയന്..

ഒഞ്ഞു പോടീ... വല്യേട്ടൻ കെറുവിച്ചു കൊണ്ട് പറഞ്ഞു.. എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ.. ഹാ.. എന്റെ അച്ഛൻ ആയത് കൊണ്ട് നിങ്ങളെ എനിക്ക് കെട്ടിച്ചു തന്നു.. അല്ലേൽ മാനസ മൈന പാടി നടക്കേണ്ടി വരുമായിരുന്നു.. തിരിഞ്ഞിരുന്നു കൊണ്ട് പൊന്നു പറഞ്ഞു.. ഇല്ലെടി.. ഞാൻ മാറ്റിപ്പിടിക്കും... എന്നിട്ട് കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി അയ്യോ കാക്കച്ചി കൊത്തി പോയി.. എന്ന് പാടും.. റൂമിൽ ഓടിയും ചാടിയും സ്റ്റെപ്പ് ഇട്ടു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഇയാൾക്കിതെന്ത് മൈക്കിൾ ജാക്സന്റെ പ്രേതം കേറിയോ.. എന്ത് പറഞ്ഞാലും ഡാൻസ്.. പൊന്നു ചേച്ചി വല്യേട്ടനെ ഒന്നുഴിഞ്ഞു നോക്കി... പെണ്ണെ നിന്നെ ഞാൻ കെട്ടുന്ന നേരത്ത് നൂറിന്റെ നോട്ട് കൊണ്ടാറാട്ട്.. പൊന്നു നിന്നെ ഞാൻ കെട്ടിയപ്പോഴോ കണ്ണീരിലാണെന്റെ നീരാട്ട്.. ഈ അവസ്ഥ ആണ് എനിക്കിപ്പോൾ.. ഒറ്റ കാര്യത്തിൽ ആണെന്ന് മാത്രം.. വല്യേട്ടൻ പുച്ഛിച്ചു വിട്ടു.. അതിന് ആ പാട്ട് ഇങ്ങനെ അല്ലല്ലോ പാരഡി സൈക്കോ... പൊന്നുവും പുച്ഛിച്ചു വിട്ടു.. എന്റെ ജീവിതം വെച്ചു നോക്കുമ്പോൾ ഇങ്ങനെ ആണ് വരികൾ വരാ.. unromantic മൂരാച്ചി സൈക്കോ.. വല്യേട്ടനും വിട്ടു കൊടുത്തില്ല... നേരത്തെ പറഞ്ഞ ഒറ്റ കാര്യം എന്താ.. ശുഷ്‌കാന്തിയോടെ പൊന്നു ചോദിച്ചു.. റൊമാൻസ്... പേര് പറഞ്ഞപ്പോഴേക്കും ഇളിച്ചു കൊണ്ട് വല്യേട്ടൻ പൊന്നുവിന്റെ തൊട്ടടുത്തെത്തി... ഞാൻ unromantic മൂരാച്ചി ആയത് കൊണ്ടാണല്ലോ ഇത്‌ ഇങ്ങനെ ഇവിടെ കിടക്കുന്നത് അല്ലേ..

പൊന്നു പാപ്പുണ്ണിയെ ചൂണ്ടി കൊണ്ട് പറഞ്ഞു... അല്ലാതെ ഉള്ള റൊമാൻസും വേണം.. വല്യേട്ടൻ മുണ്ടിൽ കൈ കൊണ്ട് കറക്കി കൊണ്ട് പറഞ്ഞു.. അയ്യേ ചാന്ത് പൊട്ട്... ചുണ്ട് ചുളുക്കി കൊണ്ട് പൊന്നു പറഞ്ഞു.. ചാന്ത്‌പൊട്ട് നിന്റെ അമ്മ രേണുക.. എന്നും പറഞ്ഞു വല്യേട്ടൻ മുഖം പൊന്നുവിലേക്ക് അടുപ്പിച്ചു.... പൊന്നു ബെഡിൽ ഇരുന്ന് കൊണ്ട് തന്നെ തല ബാക്കിലോട്ട് വെട്ടിച്ചു.. വല്യേട്ടൻ പതിയെ ഇടുപ്പിലൂടെ പൊന്നുവിനെ ചേർത്ത് പിടിച്ചു കവിളിൽ ചുണ്ടുകൾ ചേർത്തു.. പതിയെ അവ ചുണ്ടിലേക്കും വഴി മാറി.. ചുണ്ടുകൾ തമ്മിലുള്ള തഴുകൽ അതിന്റെ മൂർദ്ധാവിൽ എത്തിയതും.. അത്താ.... ഒരു കിളികൊഞ്ചല് രണ്ടാളുടെയും ചെവിയിൽ പതിഞ്ഞു... വല്യേട്ടൻ ഞെട്ടി കൊണ്ട് പൊന്നുവിൽ നിന്ന് വേർപ്പെട്ടു പാപ്പുണ്ണിയെ നോക്കി... അത്താ.. വായിൽ വിരൽ ഇട്ടു നുണഞ്ഞു കൊണ്ട് വീണ്ടും ഒരു നറു ചിരിയോടെ അവൻ വിളിച്ചു.. വല്യേട്ടൻ ആണേൽ ഷോക്കടിച്ച വവ്വാൽ കണക്ക് കണ്ണും തുറിച്ചു നിൽക്കുന്നു.. പൊന്നു ഒരു ചിരിയോടെ അങ്ങനെ ഇരുന്നു... ഇത്‌ ഇന്നലെ വിളിച്ചിരുന്നേൽ ഇന്നെന്റെ റൊമാൻസ് പോവില്ലായിരുന്നു... അല്ലെങ്കിലും നിനക്ക് കറക്റ്റ് ടൈമിംഗ് ആണല്ലോ... ഇളിച്ചു കൊണ്ട് വല്യേട്ടൻ പാപ്പുണ്ണിയുടെ ഉണ്ട കവിളിൽ ചുണ്ട് ചേർത്തു.. പരാതി തീർന്നല്ലോ... പൊന്നു വല്യേട്ടന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് കൊണ്ട് ചോദിച്ചു.. മ്മ്മ്.. ഒന്നൂടി വിളിച്ചേ അച്ഛാ എന്ന്.. വല്യേട്ടൻ പാപ്പുണ്ണിയെ നോക്കിക്കൊണ്ട് ചോദിച്ചു..

മ്മാ... ഇത്തവണ പൊന്നുവിനെ നോക്കി അവൻ മോണ കാട്ടി ചിരിച്ചു... ദേ ഇതാണ് എനിക്ക് പറ്റാതെ.. അമ്മ അല്ല അച്ഛാ എന്ന് വിളിക്ക്.. വിളിച്ചേ.. അച്ഛാ.. വല്യേട്ടൻ ഒന്നൂടി ശ്രമിച്ചു.. മ്മാ.. ഒരു കള്ളച്ചിരിയോടെ അവൻ വീണ്ടും വിളിച്ചു.. ഇത്‌ ഇവന്റെ അടവ് ആണ് കേട്ടോ.. ആ ചിരി കണ്ടില്ലേ അവൻ എന്നേ കളിയാക്കുവാ.. പാപ്പുണ്ണിയെ നെഞ്ചിലേക്ക് ചേർത്തു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. നിങ്ങടെ അല്ലേ മോൻ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ.. പൊന്നു വായ പൊത്തി ചിരിച്ചു.. പിന്നെ എന്റെ മോൻ എന്നേ പോലെ അല്ലാതെ നിന്റെ അച്ഛൻ വിജയനെ പോലെ ആവുമോ.. അല്ല പിന്നെ.. എന്നും പറഞ്ഞു വല്യേട്ടൻ കൊച്ചിനേം എടുത്ത് പോയി.. വേണ്ടായിരുന്നു.. അല്ലെങ്കിലും ഇയാളെന്തിനാ എന്റെ അച്ഛനെ വിളിക്കുന്നെ.. നിങ്ങടെ അച്ഛൻ അച്ഛൻ അച്ഛൻ അച്ഛൻ അച്ഛൻ... ഓഹ് ഇപ്പോൾ ഒരു സമാധാനം ഉണ്ട്.... പൊന്നു കലി എല്ലാം പിറുപിറുത്തു കൊണ്ട് പറഞ്ഞു തീർത്തു.. (സമാധാനം പോവാൻ പോയ ആൾ തിരിച്ചു അതും കേട്ടുകൊണ്ട് വരണ്ട 😉😉) ***❣️ പാറുവേ... കുളിക്കുവായിരുന്ന പാറുവിനെ ഡോറിൽ തട്ടി കൊണ്ട് വരുൺ വിളിച്ചു... എന്തെ.. പൈപ്പ് പൂട്ടി കൊണ്ട് പാറു ചോദിച്ചു.. എടി എന്റെ വാച്ച് അവിടെ ഇരിപ്പുണ്ട്.. ഇന്നലെ വെച്ചതാ... അതൊന്ന് എടുത്ത് തന്നെ... വരുൺ ഡോറിൽ താളം ഇട്ടു കൊണ്ട് പറഞ്ഞു.. ഞാൻ ഇപ്പോൾ ഇറങ്ങും വരുണേട്ടാ അത് കഴിഞ്ഞു പോരെ.. ഒരു രണ്ട് മിനിറ്റ്.. പാറു വിളിച്ചു പറഞ്ഞു..

എടി പറ്റില്ല.. നീ അതൊന്ന് എടുത്ത് തന്നിട്ട് ചെയ്തോ ബാക്കി.. എനിക്ക് അത്യാവശ്യം ആയി പുറത്ത് പോവാൻ ഉണ്ട്.. എന്നിട്ട് വേണം കോളേജിൽ പോവാൻ.. വരുൺ ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു.. വാച്ച് ഇടാതെ പോയാൽ എന്താ മാനം ഇടിഞ്ഞു വീഴുമോ... എന്തൊരു സ്വാഭാവം ആണ്.. കുളിക്കാതെ ആണ് പൗഡറും പൊട്ടും വാച്ചും ഒക്കെ ഇട്ടു പുറത്തേക്ക് പോവുന്നത്.. വൃത്തിയില്ലാത്തത്.. ബ്ലാഹ്.. പിറുപിറുത്തു കൊണ്ട് വാച് എടുത്ത് പാറു വാതിൽ പതിയെ തുറന്നു.. (പറയുന്ന ആൾ ഡാൻസ് ക്ലാസ്സിന് എങ്ങനെ ആണോ എന്തോ പോക്ക് 😜😜) കിട്ടിയോ... ഡോർ തുറക്കുന്ന സൗണ്ട് കേട്ടതും തല ഉയർത്തി കൊണ്ട് വരുൺ ചോദിച്ചു.. ആ ഇന്നാ... തലയും കയ്യും മാത്രം പുറത്തേക്കിട്ട് വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ പാറു പറഞ്ഞു.. ഓഒ ജാഡ.. എന്നും പറഞ്ഞു ചിരിയോടെ വാതിൽ തള്ളി തുറന്നു വരുൺ ഉള്ളിലേക്ക് കയറി.. എന്താണ്... പെട്ടെന്നുള്ള ഉന്തലിൽ ചുമരിനോട് ചാരി നിന്ന പാറു മേലിൽ കെട്ടിയ മുട്ട് വരെ ഇറക്കം ഉള്ള ടവ്വലിൽ മുറുകെ പിടിച്ചു കൊണ്ട് പാറു ചോദിച്ചു.. വാച്ച്.. ഇളിച്ചു കൊണ്ട് വരുൺ ഡോർ കുറ്റിയിട്ടു.. വാച്ച് ഞാൻ തന്നില്ലേ.. പിന്നെന്താ.. നേരം വൈകി എങ്കിൽ കുളിച്ചോ.. മാറ് ഞാൻ പോട്ടെ.. ഡ്രെസ്സും കയ്യിൽ എടുത്ത് ഡോറിന്റെ അടുത്തേക്ക് നടന്നതും വരുൺ തടസമായി നിന്നു... പോണ്ട.. വരുൺ രണ്ട് കയ്യും കെട്ടി കൊണ്ട് പറഞ്ഞു.. പോണ്ട എന്നോ.. എന്ന് വെച്ചാൽ ഞാൻ ഇങ്ങേരുടെ കുളി സീൻ കാണണം എന്നോ..

നോ നെവർ.. എന്റെ പട്ടി കാണും... പാറു മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടി ... പട്ടി കാണണോ അതോ നീ കാണണോ എന്ന് നീയും പട്ടിയും കൂടി തീരുമാനിക്ക്.. വരുൺ ചിരിയോടെ പറഞ്ഞു.. എന്റമ്മേ ഞാൻ മനസ്സിൽ കണ്ടത് ഇയാളെങ്ങനെ വായിൽ കണ്ടു.. ആ ചിരി അത്ര പന്തി അല്ലല്ലോ.. പാറു പിന്നേം ആത്മിച്ചു കൊണ്ട് ഒന്ന് ഇളിച്ചു കൊടുത്തു... വരുൺ പാറുവിനെ ഒന്നുഴിഞ്ഞു നോക്കി.. അവന്റെ കണ്ണെത്തുന്നതിനുസരിച്ചു പാറു ടർക്കി കൊണ്ട് താഴേക്ക് ഊർന്നു മറച്ചു നോക്കാൻ ശ്രമിച്ചു... വരുണേട്ടാ നിങ്ങൾക്ക് എങ്ങോട്ടാ പോവാൻ ഇല്ലേ.. പൊക്കോ നേരം വൈകും.. ഇങ്ങനെ നോക്കല്ലേ.. ഞെളിപിരി കൊണ്ട് പാറു പറഞ്ഞു... നിന്റെ ഈ നാണം കാണുമ്പോഴാ എനിക്ക്.. വരുൺ കള്ളച്ചിരിയോടെ പാറുവിന്റെ അടുത്തേക്ക് ചെന്നു... പുറകിലേക്ക് പോവാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് പാറു തലയും താഴ്ത്തി നിന്നു.. ചുമര് തുരക്കേണ്ടി വരും ഇനി.. വരുൺ ഇട്ടിരുന്ന ബനിയൻ ഊരി മാറ്റി... പാറു തല പൊക്കിയില്ല.. ഷവർ തുറന്നു.. വെള്ളം സിരകളിലേക്ക് വീണതും ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് പാറു അപ്പുറത്തെ സൈഡിലൂടെ പോവാൻ നിന്നു.. വരുൺ രണ്ട് കൈ കൊണ്ടും അവളെ ലോക്ക് ചെയ്തു.. എന്നിട്ട് പോലും പാറു തല ഉയർത്തിയില്ല.... വരുൺ പതിയെ ടവ്വലിൽ മുറുക്കി പിടിച്ചു നിൽക്കുന്ന അവളുടെ കയ്യിൽ പിടുത്തം ഇട്ടു.. എന്താ ഈ കാണിക്കണേ.... വെപ്രാളത്തോടെ പാറു വരുണിനെ നോക്കി..

അപ്പൊ നിനക്ക് എന്റെ മുഖത്തേക്ക് നോക്കാൻ അറിയാം ലെ.. കാണിക്കാൻ പോവുന്നെ ഉള്ളൂ... പാറുവിന്റെ കാതിൽ ചെറുതായി മുത്തി കൊണ്ട് വരുൺ അവളുടെ തോളിലേക്ക് താടി വെച്ചു... അവളുടെ കയ്യിൽ നിന്നും ടർക്കി വാങ്ങി അവളോട് ചേർന്നു നിന്നു... പാറു വേഗം ടർക്കി അവനെ കൂടി ഉൾപ്പെടുത്തി ചുറ്റി കണ്ണും അടച്ചു നിന്നു.. രണ്ട് ശരീരങ്ങളും ഒട്ടി നിന്നു കൂടാതെ വെള്ളത്തിന്റെ തണുപ്പും... രണ്ട് പേരിലും വികാരം ഉടലെടുത്തു.. വരുൺ അവളെ ഇറുക്കി കെട്ടി പിടിച്ചു... പാറുവിന്റെ ശരീരം ഒന്നൂടി അവനോട് ചേർന്നു... കയ്യിൽ നിന്ന് ടവ്വൽ പോവാതിരിക്കാൻ പാറു കഴിവതും ശ്രമിച്ചു.... പാറുക്കുട്ട്യേ.... വരുൺ അവളെ തന്നിൽ നിന്നും വേർപ്പെടുത്തി കൊണ്ട് വിളിച്ചു... മ്മ്മ്.. പാറുവിൽ നിന്ന് ഒരു മൂളൽ മാത്രമേ കേട്ടുള്ളൂ... Now... i want you... അവളുടെ ചൊടികളെ സ്വന്തമാക്കി കൊണ്ട് അവൻ പറഞ്ഞു... കണ്ണ് തുറിച്ചു കൊണ്ട് പാറു വരുണിന്റെ കണ്ണിലേക്കു നോക്കി.. കണ്ണും അടച്ചു തന്റെ ചുണ്ടും തഴുകി നിൽക്കുന്ന വരുണിനെ കണ്ടപ്പോൾ അവൾക്ക് വെപ്രാളവും പരവേശവും ഉണ്ടായി.... കുഞ്ഞേട്ടാ.. പാറു... റൂമിൽ നിന്ന് വാവയുടെ വിളി കേട്ടപ്പോൾ ഞെട്ടി കൊണ്ട് വരുൺ അവളിൽ നിന്നും പിടി വിട്ടു... മറുപടി പറയാൻ പാറു വായ തുറന്നതും വരുൺ പാറുവിന്റെ വായ പൊത്തി പിടിച്ചു.... ആ ഞാൻ കുളിക്കുവാ വാവേ... വരുൺ മറുപടി പറഞ്ഞു.. പാറുവോ... ഡോറിൽ ചേർന്നു നിന്ന് കൊണ്ട് വരുൺ ചോദിച്ചു.. പാറു.. പാറു ഡ്രസിങ് റൂമിൽ ഇല്ലേ.. ഇല്ലേൽ താഴെ ഉണ്ടാവുമല്ലോ... പാറുവിന്റെ കവിളിൽ ചുണ്ട് ചേർത്ത് കൊണ്ട് വരുൺ പറഞ്ഞു.. ആ കുളിച്ചിട്ട് വേഗം വായോ.. ചായ കുടിക്കാൻ വിളിക്കുന്നുണ്ട്....

അതും പറഞ്ഞു കിലുക്കം പാദസരം കിലുക്കി കിലുക്കി ആൾ പോയി... വരുൺ പാറുവിന്റെ ചുണ്ടിൽ നിന്നും കൈ എടുത്തതും അവള് വിട്ടു നിന്ന് വേഗം ടവ്വൽ ഉടുത്തു പുറത്തേക്കിറങ്ങി.. എല്ലാം പോയേനെ.. തലക്ക് കൈ കൊടുത്ത് ഈറനോടെ ഡ്രസിങ് റൂമിൽ കയറി പാറു ഡോർ അടച്ചു.. കുറച്ച് നേരം വാതിലിൽ ചാരി നിന്നു... പതിയെ ചുണ്ടിൽ തൊട്ട് കൊണ്ട് നാണത്താൽ ഒരു ചിരി ചിരിച്ചു... ::::::::::💕 പാറു ക്ലാസിൽ എത്തിയപ്പോൾ കൂട്ടിയും കുറച്ചും ഇരിക്കുന്ന ദേവുവിനെ ആണ് കണ്ടത്.. എന്താണ് കല്യാണപ്പെണ്ണേ ഒരാലോചന.. ദേവുവിന്റെ അടുത്തിരുന്നു കൊണ്ട് പാറു ചോദിച്ചു.. ഓഒ ഇനി കല്യാണത്തിന് എത്ര ദിവസം ഉണ്ടേന്ന് നോക്കുവായിരുന്നു.. ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.. നിനക്ക് ഈ വിചാരമേ ഉള്ളൂ.. വീട്ടിൽ പോയി നോക്കിക്കൂടെ ഇതൊക്കെ.. അടുത്താഴ്ച എക്സാം തുടങ്ങുവാ അതിന് പഠിച്ചോ എന്നല്ല.. പാറു തലക്കും കൈ കൊടുത്തിരുന്നു... ആടി കല്യാണം ആയാൽ എല്ലാവർക്കും ഇതേ വിചാരമേ ഉണ്ടാവു.. വീട്ടിൽ ചെന്നാൽ ഇതിനൊക്കെ എവിടെ ടൈം.. ഫുൾ ടൈം ഫോൺ അല്ലേ.. എക്സാം എഴുതാൻ അല്ലേ നീ.. ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.. നടക്കും... എനിക്ക്.. ഹാച്ചി🤧🤧.... എനിക്ക് തന്നെ ഒന്നും അറിയില്ല.. പാറു മൂക്ക് തിരുമ്മി കൊണ്ട് പറഞ്ഞു.. എന്താടി ജലദോഷം ആണോ.. വയ്യ എന്ന് പറഞ്ഞു പഠിക്കാതെ ഇരിക്കല്ലെടി.. ഞാൻ മൂഞ്ചും... പാറുവിനെ അടിമുടി നോക്കിക്കൊണ്ട് ദേവു പറഞ്ഞു.. അഡ്മിറ്റ് ആയാൽ പോലും എന്നേം കൊണ്ട് വന്നു എക്സാം എഴുതിപ്പിക്കുന്ന കാലൻ ആണ്....

ഓഹ് മൂക്ക് ചൊറിഞ്ഞിട്ട് വയ്യ.. വീണ്ടും തിരുമ്മി കൊണ്ട് പറഞ്ഞു.. ഇന്ന് വെള്ളത്തിൽ ആയിരുന്നല്ലേ റൊമാൻസ്.. പാറുവിനെ നോക്കി കൊണ്ട് ദേവു ഇളിച്ചു.. നിനക്കെങ്ങനെ.. ഹാച്ചി... പാറു അന്തം വിട്ടു ദേവുവിനെ നോക്കി.. ഇതിനൊക്കെ ആണ് ബുദ്ധി വേണം ബുദ്ധി വേണം എന്ന് പറയുന്നേ.. ഏഈ... തുമ്മൽ കണ്ടാൽ അറിയില്ലേ കുറെ നേരം വെള്ളത്തിൽ നിന്നതിന്റെ ആണെന്ന്... വെള്ളത്തിൽ നിന്നത് ശെരിയാ ബട്ട്‌ റോമൻസിച്ചില്ല.. just kiss... ഒരു മൂന്നാല് തുമ്മൽ കൂടി ഫ്രീ ആയി കൊടുത്തിട്ട് പാറു പറഞ്ഞു.. ഹാ എനിക്കും വരും.. വൈകി വരുന്ന വസന്തം പോലെ റൊമാൻസ്.. ബട്ട്‌ ഞാൻ ചോദിച്ചു വാങ്ങേണ്ടി വരുമോ എന്നാണ് എന്റെ ഒരിത്.. അട്ടത്തും നോക്കി ഇരുന്ന് ദേവു അയവിറക്കി... അതിനു ഉത്തരം എന്നോണം പാറു ഒന്നൂടി തുമ്മി കൊടുത്തു... അപ്പോഴേക്കും വരുൺ ക്ലാസിലേക്ക് വന്നിരുന്നു... ക്ലാസ്സ്‌ എടുക്കുന്ന സമയങ്ങളിൽ പാറു ഓരോ മിനിട്ടിന് നാലെണ്ണം വീതം തുമ്മി കൊടുക്കും... അത് കേൾക്കുമ്പോൾ വരുൺ ഇടം കണ്ണിട്ട് നോക്കി ഒരു കള്ള ചിരി ചിരിക്കും.. പക്ഷെ ഇതൊക്കെ കാണുന്നത് ദേവു ആണെന്ന് മാത്രം.. എടി നീ ഒറ്റക്കാണോ റൊമാൻസിച്ചേ അല്ല നിന്റെ കെട്ട്യോന് തുമ്മൽ ഒന്നും കാണാനില്ല.. എഴുതുന്നതിനിടയിൽ ദേവു ഡൌട്ട് ചോദിച്ചു..

ഡൌട്ട് ക്ലിയർ ചെയ്ത് ചെയ്ത് പോവുന്നതാണ് ദേവുവിന്റെ പോളിസി.. അതിന് പിന്നാലെ വരുന്ന ഭവിഷ്യത്തുകളും ഏറ്റു വാങ്ങണം എന്നും ഉണ്ട്ട്ടോ 😁😁😁.. പ്ഫാ ചൂലേ... സ്വകാര്യം ഇത്തിരി കൂടിപ്പോയി... എന്താ അവിടെ... വരുണിന്റെ സാർ സ്വഭാവം പുറത്ത് ചാടി.. തുമ്മിയതാ.. സോറി.. പാറു മൂക്ക് ചൊറിഞ്ഞു കൊണ്ട് പറഞ്ഞൊപ്പിച്ചു... മ്മ്.. വരുൺ മൂളി കൊണ്ട് ബാക്കി വായിക്കാൻ തുടങ്ങി.. നീ എപ്പോഴാ ചൂലേ എന്ന് വിളിച്ചു തുമ്മാൻ പഠിച്ചേ.. ഏഹ്.. ജാനി എനിക്കും കൂടി പഠിപ്പിച്ചു താ അതാവുമ്പോൾ വന്തേട്ടന്റെ അടുത്ത് പ്രയോഗിക്കലോ.. കൊച്ചത് സീരിയസ് ആക്കി എന്ന് പറഞ്ഞാൽ മതിയല്ലോ... എന്റെ പൊന്നു ദേവു ഒന്ന് മിണ്ടാതെ ഇരുന്ന് എഴുത്.. വീട്ടിലും ഒരെണ്ണം ഇവിടെ വന്നാൽ നീയും... പാറു കൈ കൂപ്പി കൊണ്ട് പറഞ്ഞു.. ഓഒ ഡിമാൻഡ് ആണേൽ അത് പറഞ്ഞാൽ പോരെ.. എനിക്ക് ഒരു തെണ്ടിയുടേയും സഹായം വേണ്ട ഞാൻ ഒറ്റക്ക് ചൂലേ എന്ന് പറഞ്ഞു തുമ്മാൻ പഠിച്ചോളാം.. ദേവു കെറുവിച്ചു കൊണ്ട് പറഞ്ഞു.. പാറു ഒന്ന് തുമ്മി കൊണ്ട് ദേവുവിനെ ചെറഞ്ഞൊന്നു നോക്കി.. ഓഒ ഞാൻ ഒന്നും പറഞ്ഞില്ലേ രാമ നാരായണ.. എന്നും പറഞ്ഞു ദേവു കൈ കൂപ്പി കാണിച്ചു.. ഇങ്ങനെ ഒരു പൊട്ടി.. എന്നും പറഞ്ഞു പാറു ബാക്കി എഴുതാൻ തുടങ്ങി... :::::::💕

വരുണും പാറുവും വീട്ടിൽ എത്തിയപ്പോൾ ആകെ ഒരു ബഹളമയം... ഞാൻ പോവില്ല എന്ന് പറഞ്ഞാൽ പോവില്ല.... ഒന്ന് പറയ് അമ്മാ.. അമ്മയുടെ സാരിയിൽ പിടിച്ചു തൂങ്ങി കൊണ്ട് വല്യേട്ടൻ കെഞ്ചുന്നു.. എന്താ ഇവിടെ... ഹാളിലേക്ക് കയറി കൊണ്ട് വരുൺ ചോദിച്ചു.. എടാ വരുണെ നീയൊന്ന് പറയെടാ.. നാളെ പോലീസ് റിക്രൂട്ട്മെന്റിലേക്ക് സെലെക്ഷൻ ആണ്.. ഇവന് ഈസി ആയി കയറാൻ പറ്റും ACP ആയിട്ടാണ് വരുണെ.. ഇങ്ങനെ ബിസിനസ്‌ ചെയ്ത് നിക്കണ്ടല്ലോ. നല്ല ജോലി അല്ലേ.. അച്ഛൻ വരുണിനെ നോക്കി പറഞ്ഞു.. (അതെങ്ങനെ ഇങ്ങനെ പെട്ടെന്ന് വല്യേട്ടന് സെലെക്ഷൻ കിട്ടുന്നെ എന്നൊക്കെ നിങ്ങൾക്ക് തൊന്നും.. ആദ്യമേ ഏട്ടൻ കിട്ടിയത് ആണല്ലോ... ലിസ്റ്റിന്റെ കാലാവധി തീർന്നിട്ടില്ല.. നാളെ ഫിസിക്കൽ ടെസ്റ്റ്‌ ആണ്.. മെയിൽ വന്നിട്ടുണ്ട്.. പിന്നെ ഒക്കെ ഊഹം എന്നേ തല്ലരുത് 😝😝) എന്നാൽ എന്റെ പകരം അച്ഛൻ പൊക്കോ.. ഞാൻ പോവൂല... വല്യേട്ടൻ അമ്മയുടെ പിറകിൽ നിന്ന് മാറാൻ ഉദ്ദേശം ഇല്ല്യാ... ഒന്ന് പോടാ അമ്മടെ കുട്ടൻ അല്ലേ.. അമ്മ പഴംപൊരി ഉണ്ടാക്കി തരാടാ... നല്ല ജോലി അല്ലെ... അതെ വല്യേട്ടാ പൊക്കോ.. ഇന്നലെ അടി ഉണ്ടാക്കിയപ്പോൾ എന്ത് പവർ ആയിരുന്നു... ഇപ്പോൾ ശെരിക്കും ACP അരുൺ വിശ്വനാഥൻ ആയാലോ.. ഓഹ് കിടു.. എല്ലാരും കൂടി തലങ്ങും വിലങ്ങും മോട്ടിവേറ്റ് ചെയ്തതും,,,, കൂടെ ആരും വല്യേട്ടനെ സപ്പോർട്ട് ചെയ്യാതെ നിന്നതും... കള്ളൻ,,, ഞാൻ വേഗം ചാവാൻ ആണല്ലേ ഇഷ്ടം,,, ഞാൻ പോവൂല,,

ന്റെ ഭാവി കുട്ടികൾ വഴിയാധാരം ആവും.. ആരാച്ചാ പൊക്കോ.. എന്നും പറഞ്ഞു രണ്ട് ചാട്ടോo ചാടി വല്യേട്ടൻ റൂമിലേക്ക് പോയി... വല്യേട്ടന്റെ കാട്ടൽ കണ്ട് എല്ലാവരും ചിരിക്കുവാണ്... വാവ ആണേൽ ഹൈവ വല്യേട്ടൻ നന്നായി കളിച്ചു ലെ എന്നും പറഞ്ഞു കൈ കൊട്ടുന്നു 🙄🙄.. പിന്നെ നിന്റെ വല്യേട്ടനെ പാട്ടില്ലാതെ ഡാൻസ് കളിക്കാൻ അറിയൂ 😝😝😝... സമദാനിക്കാൻ വേണ്ടി എല്ലാവരും കൂടി പമ്മി പമ്മി വല്യേട്ടന്റെ റൂമിന്റെ ഡോറിൽ എത്തിയതും മൂപ്പര് അതാ റൂമിൽ കിടന്നു ഓട്ടവും ചാട്ടവും പോരാത്തതിന് വരുണിന്റെ ഓരോ കുന്തങ്ങളൊക്കെ എടുത്ത് പൊക്കുന്നു.. മറ്റേ കയ്യോണ്ട് കണ്ണും തുടക്കുന്നുണ്ട്.. അച്ഛനെ ആർക്കും വേണ്ടടാ എന്നും പറഞ്ഞു ചുണ്ടും ചുളുക്കി പാപ്പുണ്ണിക്ക് ഇടക്കിടക്ക് ഉമ്മയും കൊടുക്കുന്നുണ്ട്... ആ നാളെ ഇനി അവൻ തന്നെ പൊക്കോളും.. പോരെ പോരെ പോരെ ഇനി നമ്മൾ നോക്കുന്നത് കണ്ടാൽ ആ ദേഷ്യത്തിന് ഇനി നാളെ പോവില്ല ചെക്കൻ.. ഇളിച്ചു കൊണ്ട് അച്ഛൻ എല്ലാവരെയും കൊണ്ട് നടന്നു.. അമ്മാ.. പഴംപൊരി ഉണ്ടാക്കണേ... റൂമിൽ നിന്നും വല്യേട്ടൻ വിളിച്ചു പറഞ്ഞു.. ആ അരുണേ... അമ്മ ചിരി കടിച്ചു പിടിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു.. ബാക്കി ഉള്ളവർ മുഖത്തോട് മുഖം നോക്കി ഒറ്റ നിൽപ്പ്... പ്യാവം വല്യേട്ടൻ 💕💕💕... ...ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story