💖നിന്നിലലിയാൻ💖: ഭാഗം 14

ninnilaliyan

രചന: SELUNISU

  ഫോൺ ചുണ്ടോട് ചേർന്നിരിക്കുന്നത് കൊണ്ട് തന്നെ അവൾ മുഖം ചുളിച്ചു എന്നെ നോക്കുന്നുണ്ട്.... അത് മൈൻഡ് ചെയ്യാതെ ഞാൻ ഫോൺ കാതോരം വെച്ചു... എന്നാ ഓക്കേ ഞാൻ പിന്നെ വിളിക്കാം... എന്തെ അവൾ വന്നോടാ... മ്മ്.. അപ്പൊ ആൾ തെ ബെസ്റ്റ് മോനെ... ഗുഡ് നൈറ്റ്‌...എന്ന് നിധിൻ പറഞ്ഞതും... അവനും ചിരിയോടെ വിഷ് ചെയ്ത് ഫോൺ ബെഡിലേക്ക് വെച്ച് അച്ചുവിനെ നോക്കിയപ്പോ അവൾ കൈ രണ്ടും എളിയിൽ കുത്തി എന്നെ തറപ്പിച്ചു നോക്കുന്നുണ്ട്... എന്താടി.. ഉണ്ടക്കണ്ണും വെച്ച് നോക്കി പേടിപ്പിക്കുന്നേ..... ആർക്കാണാവോ ഉമ്മേം കൊടുത്തിരിക്കുന്നത്... അതെന്തിനാ നീ അറിയുന്നേ... ഞാൻ എനിക്ക് ഇഷ്ട്ടമുള്ളോർക്ക് കൊടുക്കും....അല്ല നീ എന്താ എന്റെ റൂമിൽ... എന്താ കാര്യം. ദേ എന്നെ കൊണ്ട് പറയിപ്പിക്കരുത് എന്നും പറഞ്ഞവൾ പാഞ്ഞു വന്നു അവന്റെ നെഞ്ചിൽ പിടിച്ചു തള്ളിയതും അവൻ ബെഡിലേക്ക് മറിഞ്ഞു.... ഡീ.... നിനക്ക് കുറച്ചു കൂടുന്നുണ്ട്... എനിക്കല്ല നിങ്ങക്കാ കൂടുന്നത്...

ആരോട് ചോദിച്ചിട്ടാ അവരോട് ഇവിടെ നിക്കാൻ പറഞ്ഞത്....നിങ്ങടെ ഉദ്ദേശം എനിക്ക് മനസ്സിലാവുന്നുണ്ട്.... അവരെ ഇവിടെ നിർത്തിയാ ഞാൻ നിങ്ങടെ അടുത്താവോലോ... ഐഡിയ കൊള്ളാം പക്ഷേ എന്നെ ഒന്ന് തൊടാൻ പോലും നിങ്ങക്ക് പറ്റില്ല.... ശരിയാ അവരെ ഇവിടെ നിർത്തിയതിന് എനിക്കൊരുദ്ദേശം ഉണ്ട്...പക്ഷേ അത് നീ കരുതും പോലൊന്നല്ല.... എന്താണെന്ന് വൈകാതെ നീ അറിയും.....പിന്നെ നീ പറഞ്ഞല്ലോ നിന്നെ ഞാൻ തൊടില്ലാന്ന്. അത് നിന്റെ വെറും തോന്നൽ മാത്രമാ... നീ എന്റെ ഭാര്യയാ.. നിന്നിലിപ്പോ എല്ലാ അവകാശവും എനിക്കാ... അത് മറക്കണ്ട... ഓ... അവകാശവും പറഞ്ഞോണ്ടിങ് വാ....പിന്നെ ആരവേട്ടൻ നിവർന്നു നിക്കില്ല... അതെന്താടി അത്രക്ക് കണ്ട്രോൾ ഇല്ലാത്തവളാണോ നീ എന്നാ ഒന്ന് കാണണമല്ലോ . എന്നും പറഞ്ഞവൻ അവളെ കളിയാക്കി കൊണ്ട് അവളെ അടുത്തേക്ക് നടന്നടുത്തു....

ഇന്ന് നിന്നെ ഞാൻ എന്ത് ചെയ്താലും നിനക്ക് പ്രതികരിക്കാൻ പറ്റില്ല.... കാരണം നിനക്കറിയാലോ നിന്റെ അമ്മാവനും അമ്മായിയുമാണ് അപ്പുറത്തുള്ളത് .... അതോണ്ട് ഇതിനേക്കാൾ നല്ലൊരവസരം എനിക്ക് കിട്ടില്ല..... ദേ... ആരവേട്ടാ ചുമ്മാ കളിക്കല്ലേ... എനിക്ക് ദേഷ്യം വരുന്നുണ്ട്.... ഓ ... പിന്നെ നിന്റെ ദേഷ്യമൊക്കെ ഞാൻ കുറേ കണ്ടതാ... എന്നും പറഞ്ഞവൻ വീണ്ടും അവളിലേക്ക് നടന്നടുത്തു.... അവൾ ടേബിളിൽ തട്ടി നിന്നതും അവനൊന്ന് ചിരിച്ചു അവളെ അരയിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്തു.... അവൾ കണ്ണ് രണ്ടും ഇറുക്കി അടച്ചു... അച്ചു..... മ്മ്..... അറിയാതെ തന്നെ അവളിൽ നിന്നൊരു മൂളൽ പുറത്തേക്ക് വന്നു..... കണ്ണ് തുറക്കെടി എന്നവൻ പറഞ്ഞതും അവൾ മെല്ലെ കണ്ണുകൾ തുറന്നവനെ നോക്കി.... അച്ചു... നിനക്ക് ഒരിക്കൽ പോലും എന്നോട് പ്രണയം തോന്നിയിട്ടില്ലേ..... എന്നവൻ ചോദിച്ചതും അവൾ അവന്റെ കണ്ണിലേക്ക് നോക്കി...

ആ മിഴികൾ നിറഞ്ഞിരിക്കുന്നത് കണ്ടതും അവളുടെ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു...... ആരവേട്ടാ ഞാൻ..... എനിക്ക് ശിവയെ അല്ലാതെ എന്നവൾ പറഞ്ഞു തുടങ്ങിയതും അവൻ കൈ ഉയർത്തി .. വേണ്ടാ ഒന്നും പറയണമെന്നില്ല..എനിക്ക് മനസ്സിലായി .എന്നും പറഞ്ഞവൻ അവളിൽ നിന്ന് വിട്ട് ബെഡിലേക്ക് കിടന്നു... കുറച്ചു നേരം അതേ നിൽപ്പ് തുടർന്ന് അവളും ബെഡിലേക്ക് കിടന്നു..... പിറ്റേന്ന് നേരം വെളുത്തതും അവൾ കിച്ചണിൽ കയറി ഫുഡ്‌ ഒക്കെ ഉണ്ടാക്കി.... അപ്പഴും അവളുടെ മനസ്സിൽ ഒരു വിങ്ങൽ നിറഞ്ഞു നിന്നു.... ഫുഡ്‌ കഴിച്ചു അങ്കിളും ആന്റിയും പോയതും അവൾ ഹോസ്പിറ്റലിലേക്ക് പോവാൻ വേണ്ടി റെഡിയാവുമ്പോഴാണ് ഡോറിൽ ആരവ് വന്നു തട്ടിയത്.... അവൾ പുറകിലേക്ക് തിരിഞ്ഞ് നോക്കി.. ഞാൻ പോവാ.... ഞങ്ങടെ കൂടെ പോരാം ആരവേട്ടാ... വേണ്ട അത് ചിലപ്പോ നിങ്ങൾക്കൊരു ഡിസ്റ്റർബ് ആവും....

എന്നും പറഞ്ഞവൻ അവളെ മറുപടിക്ക് കാത്ത് നിൽക്കാതെ അവിടെ നിന്നും പോയതും അവൾ ബെഡിലേക്കിരുന്നു... എത്രയും പെട്ടന്ന് തന്നെ ഡിവോഴ്സ് നോക്കണം... ആറു മാസം കാത്തിരുന്നാൽ ചിലപ്പോ എല്ലാം കൈ വിട്ട് പോവും.... എന്നൊക്കെ അവൾ മനസ്സിൽ ചിലത് തീരുമാനിച്ച് റെഡിയായി ശിവയുടെ കൂടെ ഹോസ്പിറ്റലിൽ എത്തി..... കാർ പാർക്ക് ചെയ്ത് ഹോസ്പിറ്റലിലേക്ക് കയറിയപ്പോൾ തന്നെ അവൾ കാണുന്നത് ചിരിച്ചുകൊണ്ട് ഓരോന്ന് പറഞ്ഞിരിക്കുന്ന പൂജയെയും ആരവിനെയുമാണ്..... അവൾ അവരെ ഒന്ന് കനപ്പിച്ചു നോക്കി നഴ്സിംഗ് റൂമിലേക്ക് ചെന്നു..... ആരവേട്ടാ.... ഇന്നെന്താ കെട്ടിയോളെ മുഖം ഒരു തെളിച്ചമില്ലാത്തേ.... അത് അവളിന്നലെ എന്റെ കൂടെ ആയിരുന്നു കിടന്നേ അതിന്റെയാ.... ഓഹോ... അപ്പൊ അതാണ്. മോന്റെ മുഖത്തിന്ന് ഒരു ചിരി.....

മോള് ഭാരിച്ച കാര്യങ്ങൾ അന്വേഷിക്കാതെ ജോലി നോക്ക് എന്നും പറഞ്ഞവൻ അവളെ തലക്ക് ഒരു കിഴുക്ക് കൊടുത്ത് അവന്റെ ജോലിയിലേക്ക് തിരിഞ്ഞു.... അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി കൊണ്ടിരുന്നു.... അച്ചുവും ആരവും പേരിന് മാത്രം സംസാരിക്കുന്നത് പതിവായി...... ആരവിനോട് അവൾക്ക് സിമ്പതി തോന്നി തുടങ്ങിയെന്നു മനസ്സിലായ ശിവ അവളെ അവനിൽ നിന്ന് അകറ്റാൻ നിരന്തരം ഓരോന്ന് ചെയ്ത് കൊണ്ടിരുന്നു.....പൂജയും ആരവും തമ്മിലുള്ള സൗഹൃദത്തെ അവൻ അച്ചുവിന് മുമ്പിൽ മറ്റൊരു ബന്ധം പറഞ്ഞു വിശ്വസിപ്പിച്ചു ..അതും കൂടെ ആയതും അച്ചുവിന് ആരവിനോടുള്ള ദേഷ്യവും കൂടി വന്നു... അങ്ങനെ ഇരിക്കെ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ കുറച്ചു താമസിച്ചൊരു ദിവസം അവൻ ഫ്ലാറ്റിൽ എത്തി... ഒരുപാട് ബെൽ അടിച്ചെങ്കിലും അച്ചു വാതിൽ തുറക്കാത്തത് കണ്ട് അവന്റെ മനസ്സിൽ ഭയം വന്നു നിറയാൻ തുടങ്ങി..... അവൻ കയ്യിൽ ഉണ്ടായിരുന്ന കീ എടുത്ത് ഡോർ ഓപ്പൺ ചെയ്തു... അവളെ അവിടെയൊക്കെ തിരഞ്ഞുവെങ്കിലും കണ്ടില്ല....

അവന്റെ കയ്യും കാലൊക്കെ വിറക്കുന്നത് പോലെ തോന്നിയവന്.... ഫോണിലേക്ക് അടിച്ചിട്ട് റിങ് ഉണ്ട് താനും..... പെട്ടന്നാണ് അവനു ശിവയുടെ കാര്യം ഓർമ വന്നത്... അവൻ ഓടി പോയി അവന്റെ ഡോറിന്റെ ബെല്ലിൽ നിൽക്കാതെ കൈ വെച്ചു... ഏയ്‌ ആരവ്... എന്താടോ ചെയ്യുന്നേ.. എന്താന്ന് നിനക്കറിയില്ല അല്ലേ.... എവിടെയാടാ അച്ചു.... അച്ചുവൊ..അവൾ റൂമിൽ കാണും... ഒരുപ്പാട് വേലയിറക്കല്ലേ മോനെ... അവൾ ഇവിടെ ഉണ്ടെന്ന് എനിക്കറിയാം എന്നും പറഞ്ഞവൻ റൂമിലേക്ക് കയറാൻ നിന്നതും ശിവ കൈ വെച്ച് അവനെ തടഞ്ഞു...... ഇതെന്റെ റൂം ആണ്....അല്ലാതെ നിനക്ക് തോന്നുമ്പോ കയറി വരാനുള്ള സത്രം ഒന്നും അല്ല.... നിന്ന് പ്രസങ്ങിക്കാതെ മാറി നിക്കടാ എന്നും പറഞ്ഞവൻ അവനെ തള്ളി മാറ്റി അകത്തേക്ക് കടന്നതും അച്ചുവിനെ അവിടെ നോക്കാൻ തുടങ്ങി......

അച്ചു..... എന്നവൻ ഉറക്കെ വിളിച്ചതും റൂമിൽ നിന്ന് ഇറങ്ങി വരുന്നവളെ കാണെ അവൻ ഞെട്ടി പോയി... അമ്പലത്തിൽ പോയന്ന് എടുത്ത സെറ്റ് സാരിയും മുല്ലപ്പൂവും ഒക്കെ ചൂടി അതി ഭംഗിയിൽ നിക്കുന്നവളെ കാണേ അവൻ ഇമ ചിമ്മാൻ മറന്നത് പോൽ അവളെ നോക്കി നിന്നു.... എന്താ ആരവേട്ടാ വിളിച്ചു കൂവുന്നത്.....എന്ന അവളുടെ ചോദ്യത്തിൽ നിന്നാണ് അവൻ അവളിൽ നിന്ന് കണ്ണ് മാറ്റിയത്.... അച്ചു... നീ എങ്ങോട്ടാ ഈ വേഷത്തിൽ.... അതൊക്കെ എന്തിനാ ആരവേട്ടൻ അറിയുന്നേ എന്നവൾ ചോദിച്ചതും അവൻ അവളെ മുഖം ചുളിച്ചു നോക്കി.. പെട്ടന്നാണ് അവളുടെ കഴുത്തിലെ താലിയും സിന്ദൂരവും അവൻ ശ്രദ്ധിച്ചത്...... പെട്ടന്ന് സന്തോഷം തോന്നിയെങ്കിലും അത് താൻ കെട്ടിയ താലി അല്ലെന്ന് അവൻ തിരിച്ചറിഞ്ഞു..... ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി... അവലൾക്കരികിലേക്ക് നടന്നടുത്തു..... അച്ചു.. ഈ.... ഇ താലി..... അത് ശിവ കെട്ടിയതാ എന്നവൾ പറഞ്ഞു തീർന്നില്ല അവളെ കവിളിലേക്ക് അവൻ ആഞ്ഞടിച്ചതും ശിവ അവന് നേരെ പാഞ്ഞടുത്തു....

എന്റെ ദേഹത്തു കൈ വെക്കാൻ ചങ്കൂറ്റം ഉള്ളവനാണെൽ തൊട്ട് നോക്കെടാ..... നീ പിന്നെ ജീവനോടെ കാണില്ല...നിന്റെ സകല കള്ളത്തരവും ഇപ്പൊ ഇവിടെ വെച്ച് ഞാൻ തെളിയിക്കും . ആരവാ പറയുന്നേ എന്നും പറഞ്ഞവൻ അവിടെ ടേബിളിൽ ഉണ്ടായിരുന്ന സകലതും തട്ടി തെറിപ്പിച്ചു...... ആരവിന്റെ മുഖത്തേ ദേഷ്യം കാൺകെ ശിവ ഒന്ന് ഞെട്ടി..... ഞാനിപ്പോ സംസാരിക്കുന്നത് ഇവളോടാ.... അതിന് മറുപടി അവൾ തന്നെ പറയണം......എന്നവൻ ശിവക്ക് നേരെ കൈ ചൂണ്ടി പറഞ്ഞു അവളെ കയ്യിൽ പിടിച്ചവൻ അവരെ ഫ്ലാറ്റിലേക്ക് കൊണ്ട് പോയി അവളെ സെറ്റിയിലേക്ക് തള്ളി..... നീ ഇത്രക്ക് തരം താഴ്ന്നവളാണെന്ന് ഞാൻ അറിഞ്ഞില്ല.... നിന്നെയാണല്ലോ ഇത്രയും കാലം ഈ നെഞ്ചിലിട്ടോണ്ട് നടന്നേ... ദേവിയുടെ നടയിൽ വെച്ച് ഞാൻ കെട്ടിയ താലിക്ക് പുല്ല് വില കൽപ്പിക്കാതെ.അവനെ പോലൊരു ചെറ്റയുടെ കൈ കൊണ്ട് കെട്ടിയത് നെഞ്ചത്തോട്ടു വെച്ചിരിക്കുന്നു അവൾ....

അതിന് ആരവേട്ടനെന്താ... ഞാൻ എനിക്ക് ഇഷ്ട്ടപെട്ട ആളുടെ താലിയാ കഴുത്തിൽ ഇട്ടിരിക്കുന്നത്.. പിന്നെ ഇയാൾ അങ്ങനെ നല്ല പിള്ള ചമയൊന്നും വേണ്ട.... ഹോസ്പിറ്റലാണെന്നൊന്നും നോക്കാതെ ആ പൂജയോട് കിന്നരിച്ചു നടക്കുവല്ലേ പണി....നിങ്ങക്ക് എന്തും കാണിക്കാലേ... അതേടി... ഞാൻ കാണിക്കും പൂജയെ എനിക്കിഷ്ട്ടമാ.. അവൾ നിന്നെ പോലെ കണ്ടവൻമാരെ കൂടെ അഴിഞ്ഞാടി നടക്കുന്നവളല്ല അന്തസുള്ളവളാ......നീ പഠിക്കാൻ പോവുന്നേ ഒള്ളു...ഇനി അശ്വതിയുടെ ഒരു കാര്യത്തിലും ആരവ് ഇടപ്പെടില്ല എന്നും പറഞ്ഞവൻ അവളിൽ തിരിഞ്ഞ് റൂമിലേക്ക് കയറി തലക്ക് താങ് കൊടുത്തു ബെഡിലേക്കിരുന്നു.....

കുറച്ചു നേരം അതേ ഇരിപ്പ് തുടർന്നതും അവന്റെ ഫോൺ റിങ് ചെയ്തു..... ഡിസ്‌പ്പ്ളേൽ അച്ചുവിന്റെ അച്ഛന്റെ നമ്പർ കണ്ടതും അവൻ കാൾ കട്ട്‌ ചെയ്തു.... ആരോട് സംസാരിച്ചാലും ഇപ്പൊ ദേഷ്യപ്പെടുമെന്ന് അവനറിയാമായിരുന്നു.... അത്രത്തോളം മനസ്സ് വേദനിച്ചിരിക്കുവാണ്.... അവൻ കണ്ണൊന്നു അടച്ചു ശ്വാസം വലിച്ചു വിട്ട് ബെഡിൽ നിന്നെഴുന്നേറ്റ് ഫോൺ ടേബിളിലേക്ക് വെച്ചതും അവിടെ ഇരിക്കുന്ന പേപ്പർ കണ്ട് നെറ്റി ചുള്ക്കി അവൻ അത് കയ്യിലെടുത്തു..തുറന്നു നോക്കിയതും അവന്റെ മിഴികളിൽ നിന്ന് രണ്ട് തുള്ളി കണ്ണ് നീർ ആ പേപ്പറിലേക്ക് ഇറ്റ് വീണു.....കൈകൾ വിറക്കാൻ തുടങ്ങി.... ശരീരം തളർന്നവനെ പോൽ അവൻ നിലത്തേക്ക് ഊർന്നിരുന്നു............... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story