നിന്നിലലിയാൻ: ഭാഗം 14

ninnilaliyan

എഴുത്തുകാരി: നിലാവ്

ഞാൻ അവളുടെ അടുത്തെത്തിയതും അവൾ ഒന്ന് തിരിഞ്ഞു നോക്കി.. മ്മ്... ന്താ.. ന്ത്... ഒന്നുല്ല്യ ഞാൻ എന്റെ ഭാര്യയെ കൺകുളിർക്കെ കാണാൻ..... അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നിന്നു.. അതെ സ്പോട്ടിൽ ഞാൻ അവളെ തിരിച്ചു നിർത്തി... നിങ്ങൾക്കെന്താ വേണ്ടത്.. നിന്നെ.. ന്താ തരുമോ.. ദേ... മാറി നിൽക്കങ്ങോട്ട്.. ഇല്ലെങ്കിൽ? ഇല്ലെങ്കിൽ അവിടെ നിന്നോ.. പോവാൻ നിന്ന അവളെ ഞാൻ ഒന്നുകൂടി ചേർത്ത് പിടിച്ചു.. ഉണ്ടക്കണ്ണും വച്ചു നോക്കുന്നുണ്ട്.. ന്താടി ഉണ്ടക്കണ്ണി നോക്കുന്നെ.. മര്യദക്ക് ആണേൽ ഞാനും മര്യാദക്ക്... വെറുതെ ഇന്നേ കൊണ്ട് ഓരോന്നു ചെയ്യിപ്പിക്കരുത്.. അങ്ങനെ ആണോ.. എന്നും ചോദിച്ചു ഞാൻ അവളുടെ അരയിലൂടെ കയ്യിട്ട് ചേർത്ത് നിർത്തി.... ഇപ്പൊ അവളുടെ ഹൃദയമിടിപ്പ് ഉച്ചത്തിൽ മിടിക്കുന്നത് നിക്ക് കേൾക്കാം.. ന്താ പാറുക്കുട്ട്യേ നെഞ്ച് പട പടാന്ന് മിടിക്കണേ... പിന്നെ എല്ലാരുടേം നെഞ്ച് പിടി പിടിന്ന് മിടിക്കുമോ.. എത്രെ ദയനീയ അവസ്ഥയിൽ ആണെങ്കിലും വിട്ടു തരില്ല കുരിപ്പ്.. ഇതിനെ ഒക്കെ എങ്ങനെ മേക്കാനാ.... ഞാൻ പിറുപിറുത്തു.. ഇങ്ങനെ നോക്കല്ലേ പൊന്നെ...

ഞാൻ എങ്ങനെയാ പിടിച്ചു നിൽക്കുന്നതെന്ന് എനിക്ക് തന്നെ അറിയില്ല.. ച്ഛെ.... ഒന്ന് മാറി നിന്നെ.. അവൾ എന്നെ തള്ളി മാറ്റിക്കൊണ്ടിരുന്നു... ഞാൻ അവളോട് ഒന്നുകൂടി ചേർന്ന് നിന്ന് ഷെൽഫിൽ ഇരുന്ന കുങ്കുമം എടുത്ത് അവളുടെ നെറുകയിൽ തൊട്ട് കൊടുത്തു... അവൾ എന്നെ ഒന്ന് നോക്കി.. മോളെ....... കഴിഞ്ഞില്ലേ പുറപ്പാട്..അമ്പലത്തിൽ പോയിട്ട് വേണ്ടേ കോളേജിൽ പോവാൻ വേഗം വാ.... ദാ വരുന്നു എന്ന് പറഞ്ഞു അവൾ എന്നെ തള്ളിമാറ്റി താഴേക്ക് ഓടി.. പാവം... ഒരു കള്ളചിരിയോട് കൂടി ഞാനും ചെന്നു... അങ്ങനെ ഞങ്ങൾ രണ്ടാളും കൂടി അമ്പലത്തിൽ പോയി.. വഴിയറിയാത്തത് കൊണ്ട് അവൾ ഇന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു.. മനസ്സുരുകി പ്രാർത്ഥിച്ചു.. ഒരിക്കലും ഇവളെ എന്നിൽ നിന്നും വേർപ്പെടുത്തല്ലേ എന്ന്.. തിരുമേനി പ്രസാദം തന്നപ്പോൾ ഞാൻ നോക്കി നിന്നു ആൾ ഇപ്പൊ നിക്ക് ചന്ദനം തൊട്ട് തരും എന്ന്.. എവടെ സ്വയം തൊട്ട് അവൾ പുറത്തേക്ക് നടന്നു..... ഇന്റെ ഈശ്വര ഇവൾ ഒരു അൺറോമാന്റിക് മൂരാച്ചി ആണോ.... എന്നാൽ ഞാൻ പെട്ടു...

ഏയ് ചെറിയ കുട്ടി അല്ലെ അതാവും.. ഞാൻ എന്നോട് തന്നെ ഓരോന്നു പറഞ്ഞു സ്വയം ആശ്വസിച്ചു.. വീട്ടിൽ എത്തിയപ്പോ അവൾ വേഗം റൂമിലേക്ക് പോയി.. കൂടെ ഞാനും.. നിങ്ങളാരും ഇന്നേ നോക്കി പേടിപ്പിക്കേണ്ട... ഞാൻ ഒരു ഉമ്മ കിട്ടുമോന്ന് പോയി നോക്കട്ടെ... അല്ലെങ്കിൽ ഒരു ദർശനം എങ്കിലും.. അവൾ റൂം അടക്കാൻ നോക്കിയപ്പോഴേക്കും ഞാൻ റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തു.. ന്താ.. ന്താടി.. നിക്ക് ഇന്റെ റൂമിൽ കേറാനും പാടില്ല്യേ.. നിക്ക് ഡ്രസ്സ്‌ മാറണം.. മാറിക്കൊ ഞാൻ പറഞ്ഞോ മാറേണ്ട എന്ന്.. ഒന്ന് പുറത്ത് പോ.. ഞാൻ പോവില്ല വേണമെങ്കിൽ മാറിക്കോ.. ന്തൊരു കഷ്ട ഇത്.. പുറത്തേക്ക് പോവാൻ നിന്ന അവൾ അവിടെ തന്നെ നിന്നു... വാതിൽ ലോക്ക് ആണ് മക്കളെ... ഹിഹി.. അവൾ ഒന്ന് തിരിഞ്ഞു നോക്കി.. ഞാൻ മേലേക്ക് നോക്കി റൂഫിന്റെ ഭംഗി നോക്കി.. ന്താലെ.. അവൾ ചവിട്ടിത്തുള്ളി ഇന്റെ അടുത്തേക്ക് വന്നു.. ഞാൻ അവളുടെ മുന്നിൽ കയറി നിന്നു... ഉണ്ടാക്കണ്ണി നോക്കിയാൽ പോയി കാര്യം.. ഓ.. ഞാൻ നിന്നെ തിന്നാനൊന്നും പോണില്ല...

ഒരു മുത്തം കൊടുക്കണ്ട എന്നൊന്നും നിന്റെ ഉപ്പാപ്പ പറഞ്ഞിട്ടില്ലല്ലോ.. ന്താ.... I want a kiss from u... ഒലക്ക കിട്ടും... മാറി നിന്നോ.. മനുഷ്യന്റെ ക്ഷമ നശിപ്പിക്കരുത്.. എന്നും പറഞ്ഞു അവൾ എന്നെ തള്ളി... ബെഡിലേക്ക് വീണ ഞാൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു... നേരെ എന്റെ മേലേക്ക്.. അമ്മേ... നിറയെ എല്ലാണല്ലോ കുരിപ്പേ.. ഇന്റെ നെഞ്ചിൻകൂട് തകർന്നു.. ഞഞ്ഞായിപ്പോയി.. ഞാൻ പറഞ്ഞോ ഇന്നേ വലിക്കാൻ.. അവൾ എണീക്കാൻ നോക്കി.. ഞാൻ ഇന്ന് ഒരുമ്മ കിട്ടിയിട്ടേ അല്ലേൽ കൊടുത്തിട്ടേ പോവൂ എന്ന വാശിയിലും.. നമ്മളോടാ കളി... അവളെ ഞാൻ തിരിച്ചു കിടത്തി.. ഇപ്പൊ ഞാൻ അവളുടെ മേലെ...ഞങ്ങൾ കുറച്ചു നേരം കണ്ണും കണ്ണും........ എന്നൊന്നും നിങ്ങളാരും വിചാരിക്കണ്ട... ഞാൻ നോക്കിയപ്പോഴേക്കും അവൾ മുഖം തിരിച്ചു.. പാവം ഞാൻ... ങി ങി.... കൂടുതൽ നോക്കിയാൽ ഞാൻ ഞാനല്ലാതെ ആവും എന്ന ധാരണ ഉള്ളത് കൊണ്ട് ഒരു ഉമ്മ കൊടുക്കാം എന്ന് വിചാരിച്ചു മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചതും ദുഷ്ടത്തി ഇന്റെ മുഖം പിടിച്ചു തിരിച്ചു....

അത്രക്കായോ.. ഞാൻ ആരാണെന്ന് നിനക്ക് ശെരിക്കും അറിയില്ല... അവളുടെ കൈ രണ്ടും ഇരു ഭാഗത്തേക്ക് പിടിച്ചു വച്ചു ഞാൻ കവിളിൽ ആഞ്ഞു കടിച്ചു.... ന്തോ അവൾ ഒന്നും മിണ്ടിയില്ല...കണ്ണ് അടച്ചു കിടക്കുകയാണവൾ.. ഒരു പുഞ്ചിരി ഇന്റെ ചുണ്ടിൽ വിരിഞ്ഞു... കടിച്ച ഭാഗത്തു ഒരു ഉമ്മ കൊടുത്തപ്പോൾ അവൾ ഒന്ന് ഞെരങ്ങി.... വികാരങ്ങൾ പിടിച്ചു നിർത്താനാവാതെ ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു..... കണ്ണ് അവളുടെ കഴുത്തിലെ മറുകിലേക്ക് പോയതും..ശോ ഞാൻ ഇത് മുന്നേ കണ്ടില്ലല്ലോ എന്ന ചിന്തയിൽ ആയിരുന്നു... അവിടെ അമർത്തി ഉമ്മ വച്ചപ്പോൾ അവളൊന്നും പൊള്ളിപിടഞ്ഞു.... ഇന്റെ വിരലുകളിൽ അവളുടെ നഖം അമരുന്നത് ഞാൻ അറിഞ്ഞു... ഞാൻ കുറച്ചു നേരം അവളുടെ മുഖത്തേക്ക് നോക്കി.. കൺകോണിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ട്... അത് കണ്ടപ്പോൾ നെഞ്ചൊന്ന് പിടഞ്ഞു.. ഒന്നും വേണ്ടായിരുന്നില്ല എന്ന് തോന്നി... അവളുടെ ചെവിയോട് ചുണ്ടടുപ്പിച്ചു കൊണ്ട് വിളിച്ചു പാറൂ..

. അവൾ എന്നെ തള്ളി മാറ്റി എണീറ്റ്‌ ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിൽ കയറി.. ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തിൽ ഞാൻ ഡ്രസ്സ്‌ മാറി താഴേക്ക് ചെന്നു.. എടാ മോൾ എവടെ.. കോളേജിൽ പോവണ്ടേ നിങ്ങൾക്ക്.... അവൾ ഡ്രസ്സ്‌ മാറാണ് അമ്മേ.. വരും.. പറഞ്ഞു തീർന്നില്ല അപ്പോഴേക്കും അവൾ ഇറങ്ങി വന്നു.. ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു ചായ കുടിച്ചു.. പോവാൻ നേരം ആയപ്പോൾ ഞാൻ അവളേം കൊണ്ട് റൂമിൽ കയറി.. അവൾ ഇനി എന്താ എന്നുള്ള അർത്ഥത്തിൽ ഇന്റെ മുഖത്തേക്ക് നോക്കി.. കല്യാണം കഴിഞ്ഞത് ആരും അറിഞ്ഞിട്ടില്ലല്ലോ... അതോണ്ട് നീ സിന്ദൂരം തൊടണ്ട.. പിന്നെ ഇത്രേം വലിയ മാല കോളേജിലേക്ക് ഇടേണ്ട... തൽക്കാലം നീ ഇത് ഇട്ടാൽ മതി എന്ന് പറഞ്ഞു ഞാൻ ഇന്റെ കഴുത്തിൽ കിടക്കുന്ന മാല ഊരി... അവളുടെ കഴുത്തിലെ മാല ഊരി അതിലെ താലി ഇന്റെ മാലയിൽ ഇട്ട് കഴുത്തിൽ ഇട്ടു കൊടുത്തു...

ഡ്രെസ്സിന്റെ ഉള്ളിൽ ഇട്ടാൽ മതി.... അധികം ആരും കാണില്ലല്ലോ.... പിന്നെ സോറി.. അവൾ തലയുയർത്തി നോക്കി... നേരത്തെ സംഭവിച്ചതിന്... പിന്നേയ് ഇനി ഇങ്ങനെ ഇളവ് കിട്ടില്ല ട്ടോ... ഏത് സമയത്തും ഇങ്ങനെ ഒക്കെ പ്രേതീക്ഷിക്കാം... കരഞ്ഞിട്ടൊന്നും കാര്യം ഉണ്ടാവില്ല... എന്ന് പറഞ്ഞു ഞാൻ അവളേം കൊണ്ട് താഴേക്ക് പോയി... പിന്നെ അവളുടെ കോളേജിൽ അവളെ drop ചെയ്തു.. നീ എങ്ങനെ വൈകുന്നേരം വരണേ.. ഞാൻ പിക്ക് ചെയ്യണോ.. വേണ്ട... ഞാൻ ബസിനു വന്നോളാം.. ഒറ്റക്കോ.. അല്ല ദേവു ഉണ്ട്.. ബസിനു പോവാൻ ക്യാഷ് ഉണ്ടോ.. ഉണ്ട് ഏട്ടൻ തന്നു.. ആഹാ അതൊക്കെ ഉണ്ടായോ.. എന്ന പൊക്കോ... ഞാൻ ഇന്റെ കോളേജിലേക്ക് പോയി...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story