നിന്നിലലിയാൻ: ഭാഗം 140

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

വല്യേട്ടൻ വാതിലും ലക്ഷ്യമാക്കി നടന്ന് പോവുന്നതും നോക്കി അക്ഷമരായി ഇരിക്കുവാണ് ബാക്കി അംഗങ്ങൾ.. ഒരാള് മാത്രം നെഞ്ചിൽ കൈ വെച്ചു നിൽക്കുന്നു.. പറയണ്ടല്ലോ 😝😝 വാതിൽ തുറന്നതേ ഓർമ ഉള്ളൂ മിസൈൽ വിട്ട പോലെ ദേ കിടക്കുന്നു വല്യേട്ടൻ നിലത്ത്... ജാനി.. എന്നും പറഞ്ഞു വല്യേട്ടനെ ഉടലോടെ കുടഞ്ഞെറിഞ്ഞു വരുകയാണ് ആര്.. ആര്... നമ്മുടെ വന്തേട്ടന്റെ ദേവു 😁😁😁... പിന്നാലെ പട്ടാളവും ഭാര്യയും ചെറിയ മകൻ അപ്പുക്കുട്ടനും വന്നു... അപ്പോഴാണ് ബാക്കി ഉള്ളവർ ശ്വാസം ഒന്ന് നേരത്തെ വിട്ടത്... ആതു ആണെൽ ഞാൻ പറഞ്ഞില്ലേ വേറെ പ്രശ്നം ഒന്നും ഇല്ല്യാന്ന്.. നിങ്ങളൊക്കെ എന്നേ വല്ലാതെ തെറ്റിദ്ധരിച്ചു എന്ന അവസ്ഥയിൽ... പെണ്ണ് പിന്നേം ജാനി എന്നും വിളിച്ചു കൂടി നിക്കുന്ന അംഗങ്ങളിൽ നിന്ന് പാറുവിനെ കണ്ട് പിടിച്ചു അടപടലം കെട്ടിപ്പിടിച്ചു... ഈ വരവിന്റെ പിന്നിലും ഈ സന്തോഷ പ്രകടനത്തിന്റെ മുന്നിലും എന്തോ ഉണ്ടല്ലോ... വല്യേട്ടൻ ആണേൽ ജോലി കിട്ടിയ ഹാങ്ങോവർ മാറാതെ നിൽക്കുവായിരുന്നല്ലോ.. അതിന്റെ കൂടെ മൂടും കുത്തി ഒരു വീഴലും... ആകെ മൊത്തം 3g 😵😵😵.... മൂടും കുത്തി വീണത് കൊണ്ടും മൈൻഡ് ശെരിയല്ലാത്തത് കൊണ്ടും പ്രേത്യേകിച്ചു വല്യേട്ടന് കോമ്പറ്റിഷൻ ആയ ദേവു വന്നത് കൊണ്ടും മുക്കിൽ ഉള്ള കസേര നോക്കി വല്യേട്ടൻ അവിടെ മൂട് ഉറപ്പിച്ചു 😁😁..

നീയെന്താടി ഒരു മുഞ്ഞറിയിപ്പും ഇല്ലാതെ വന്നേ.. കോളേജിലേക്ക് ഇട്ടു വന്ന ഡ്രസ്സ്‌ പോലും മാറ്റിയില്ല.. ബ്ലാഹ്.. കെട്ടിപ്പിടിച്ചു നിൽക്കുന്ന ദേവുവിനെ മേലിൽ നിന്നും പറിച്ചു മാറ്റി കൊണ്ട് പാറു ചോദിച്ചു.. ഒരു ഗുഡ് ന്യൂസ്‌ ഉണ്ട്... ദേവു ഉള്ള പല്ലെല്ലാം കാണിച്ചു ഇളിച്ചു... ഗുഡ് ന്യൂസ്‌ 🤔🤔ഇനി ഇവളെങ്ങാനും കെട്ടുന്നതിന് മുന്നേ പണി പറ്റിച്ചോ... (വെല്ലുസ് ആത്മ ) അതെന്താ നിന്റെ പട്ടാളം രാജി വെച്ചോ.. വല്യേട്ടൻ മുക്കിൽ തന്നെ സ്ഥാനം പിടിച്ചു കൊണ്ട് ചോദിച്ചു... വല്യേട്ടനിപ്പോൾ പട്ടാളം എന്നൊക്കെ പറയുന്നത് ഗ്രാസ് ആണ് ഗ്രാസ് 😉😉അന്നാളത്തെ പോലെ ഒന്നും അല്ല മൂപ്പര് ഇപ്പോൾ ബോൾഡ് ആണേ 😁😁... പട്ടാളം രാജി വെച്ചാൽ ഞാൻ ഇങ്ങനെ നിൽക്കുമോ.. നാട് വിടില്ലേ... ലീവ് കിട്ടി വരുന്ന ദിവസങ്ങൾ തന്നെ ഇങ്ങേരെ സഹിക്കേണ്ട പാട്.. അപ്പൊ രാജി വെച്ചാൽ.. ന്റെ സിവനെ.. പട്ടാളത്തിന്റെ ഭാര്യ അതായത് ദേവുവിന്റെ മമ്മിപ്പടി ആണ് ഉത്തരം പറഞ്ഞത്.. മുപ്പത്തി ന്യൂ ജനറേഷനിൽ പെട്ടതാണെന്ന് തോന്നുന്നു.. ആ സ്ലാങ് കണ്ടില്ലേ.. നമുക്ക് പറ്റിയതാ (വെല്ലു വീണ്ടും ആത്മിച്ചു ) അല്ല വന്ന കാലിൽ നിൽക്കാതെ ഇരിക്ക്... എന്താ പെട്ടെന്നൊരു വരവ്.. വീണാമ്മ ചെയർ നീക്കി ഇട്ടു കൊണ്ട് പറഞ്ഞു.. വന്ന കാലിൽ നിൽക്കാതെ ഇപ്പോൾ നിൽക്കാൻ ഇനി വേറെ കാല് ഉണ്ടോ..

ഈ അമ്മ ഇതെന്തൊക്കെ ആണ് പറയുന്നേ.. വല്യേട്ടൻ സ്വന്തം കാലിന്റെ എണ്ണം എടുക്കുവാണ് 🙈... വന്നിട്ട് ഇങ്ങനെ ഇരുത്തിയാൽ മതിയോ എന്റെ ജാനി ജ്യൂസ്‌ കൊണ്ടുവാടി.. കസേര വലിച്ചിട്ട് ഞെളിഞ്ഞിരുന്നു കൊണ്ട് ദേവു പറഞ്ഞു.. ഇവള് ശെരിക്കും എനിക്കൊരു കോമ്പറ്റിഷൻ ആവും.. (ആത്മ ) അല്ല നീ തിന്നാനായിട്ട് വന്നതാണോ ഇങ്ങോട്ട്.. വന്നതേ ഫുഡ്‌ ഫുഡ്‌ എന്ന് പറയുന്നേ.. തീറ്റ കാര്യത്തിൽ തലയിട്ടാൽ വല്യേട്ടന് സഹിക്കുമോ.. നഗീന്ന് പറഞ്ഞാൽ നഗീ 🤪 അതിഥി ദേവോ ഭവ എന്നല്ലേ വെറും വയറ്റിൽ വിടാതെ എന്തെങ്കിലുമൊക്കെ കാര്യമായിട്ട് തന്നൂടെ.. ഹിഹി... ദേവു പിന്തിരിയാൻ ഉള്ള ഉദ്ദേശം ഇല്ല്യാ.. (ദേവു എന്താ ഒരു വീട്ടിൽ പോയാൽ ഇങ്ങനെ എന്ന കമന്റ്‌ strictly prohibited 🤪) കേറ്റി കൊടുക്ക്.. ചിരിയോടെ നിൽക്കുന്ന ബാക്കി ഉള്ളവരോട് വല്യേട്ടൻ പറഞ്ഞു... പൊന്നുവും പാറുവും ആതുവും കൂടി ഇളിച്ചു കാട്ടി അടുക്കളയിലേക്ക് ചൽതി... വല്യേട്ടൻ ഗമയും കാട്ടി ഇരികുവാണ്.. ഇടിച്ചു വീഴ്ത്തിയതല്ലേ.. ഇത്തിരി ഗമ നല്ലതാ.. അപ്പുക്കുട്ടൻ ആണേൽ വാവയെ നോക്കി വീഴ്ത്താൻ ഉള്ള ശ്രമത്തിൽ ആണ്.. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.. 😝 പോടാ പട്ടി.. അമ്പഴങ്ങ മോറാ.. വാവ ചുണ്ടനക്കി അപ്പുക്കുട്ടനെ നോക്കി ഒരു കീച്ചങ്ങ് കീച്ചി.. ഓഹ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഇപ്പോൾ ഫസ്റ്റ് ബൈറ്റ് ആയേനെ 🙈🙈

വല്ലാതെ നോക്കണ്ടടാ ഉണ്ണി ലവള് കമ്മിറ്റഡ് ആണ്.. പത്താം ക്ലാസ്സുകാരൻ അപ്പു ഒന്നാം ക്ലാസ്സുകാരി വാവയെ ലൈൻ വലിക്കുന്നത് കണ്ട് ദേവു ലവന്റെ ചെവിയിൽ പറഞ്ഞു.. ഇതാണ് പറയുന്നേ പ്രണയത്തിനു നഹീ ഐസും നോസും എന്ന്.. 😵😵 (age difference 😆) ഞാൻ വെറുതെ നോക്കിയതാ.. ഇളിച്ചു തലമാന്തി കൊണ്ട് അപ്പുക്കുട്ടൻ പറഞ്ഞു... നീ എന്റെ ബാക്കി അല്ലേ മ്യോനെ അപ്പു ദൊപ്പു.. ഈ ഇളിച്ചു കാട്ടി ദേവു അപ്പുവിന്റെ തലയിൽ ഒന്ന് മേടി.. ചായേം കുടിച്ച് പലഹാരോം മൂക്ക് മുട്ടെ തിന്ന് പട്ടാളം കാര്യത്തിലേക്ക് കടന്നു.. ദേവുവിന്റെ വിവാഹം എത്രെയും പെട്ടെന്ന് ഉണ്ടാവുമെന്നും ആദ്യത്തെ ക്ഷണം ഇവിടേക്ക് ആണെന്നും അതാണ് ഇപ്പോൾ തന്നെ ഇങ്ങോട്ട് വന്നതെന്നും ദേവുവിന്റെ സന്തോഷത്തിന് കാരണം ഇതാണെന്നും എൻഗേജ്മെന്റ് നടത്തുന്നില്ല എന്നും ക്രിസ്തുമസ് വെക്കേഷനിൽ നല്ലൊരു ഡേറ്റ് കിട്ടിയിട്ടുണ്ടെന്നും പട്ടാളം വിളംബരം ചെയ്തു.. എവിടെ കുരവ എവിടെ... ✨️✨️✨️ കല്യാണമാ കല്യാണം... ദേവു പെണ്ണിന് കല്യാണം... വാള് മിനുക്ക് മിനുക്ക് കല്യാണം.. 🎶 പാറു ആണേൽ ഇതെപ്പോ എന്ന അവസ്ഥയിൽ നിൽക്കുവാണ്... ദേവു നാണമാവുന്നു മേനി തൂവുന്നു എന്ന എക്സ്പ്രേക്ഷനും ഇട്ടു താഴേക്ക് കണ്ണും നട്ട് ഇരിക്കുന്നു.. എന്നേക്കാൾ മുന്നേ നീ ഗപ്പ് അടിച്ചല്ലേ..

ആതുവിന് നിരാശ... വരുൺ എല്ലാം കൊണ്ടും തിരുപ്പതി ആയി ഇരിക്കുന്നു.. വന്തേട്ടന്റെ ശനി തുടങ്ങി 😝😝... അപ്പൊ നിന്നെ അവൻ ഇപ്പോൾ തന്നെ സഹിക്കാൻ തയ്യാറായി എന്ന്..ആ ചെക്കന്റെ ഒരു കഷ്ടകാലം.. വല്യേട്ടൻ ആത്മിച്ചത് ആണേലും ഇച്ചിരി ശബ്ദം കൂടി പോയി, 🙄 പൊന്നുവേച്ചി ഇങ്ങളെ സഹിക്കുന്നില്ലേ അത്രയ്ക്കൊന്നും ഇല്ല്യാ എന്റെ കാര്യം എന്ന് പറയാൻ ദേവുവിന്റെ നാവ് തരിച്ചതാ... ശുഭ കാര്യം പറയുമ്പോൾ എന്തിനാ മുടിയാട്ടം എന്ന് വിചാരിച് ദേവു സംയമനം പാലിച്ചു ഹേ.. എന്തായി മോന്റെ ടെസ്റ്റ്‌... എന്തൊക്കെയോ ആലോചിച്ചിരിക്കുന്ന വല്യേട്ടനെ നോക്കിക്കൊണ്ട് പട്ടാളം ചോദിച്ചു.. ഓഹ് എന്താവാൻ നിങ്ങളെ പോലെ ഞാനും തോക്കിലേക്ക് ജീവിതം ഉഴിഞ്ഞു വെച്ചു ഈ ചെറിയ പ്രായത്തിൽ.. വല്യേട്ടൻ താടിക്കും കൈ കൊടുത്തിരുന്നു.. അതേതായാലും നന്നായി കുട്ടി... നല്ലൊരു ജോലി അല്ലേ si അല്ലല്ലോ ACP പോസ്റ്റ്‌ അല്ലേ.. അതാവുമ്പോൾ നമുക്ക് നേരിട്ട് അന്വേഷിക്കാൻ കിട്ടുന്ന ജോലിക്ക് ഇറങ്ങിയാൽ പോരെ.. നല്ല ഓഫർ അല്ലേ... പട്ടാളം ഉപദേശം ഇറക്കി.. അയ് കിട്ടി അല്ലേ... ദേവു ഇരുന്നിടത് നിന്ന് ചാടി എണീറ്റ് രണ്ട് സ്റ്റെപ് 😝😝... അപ്പൊ എന്റെ വന്തേട്ടനെ മാനേജർ ആക്കുമോ.. കുട്ടിയുടെ പൂതി പുറത്തേക്ക് വന്നു 😆

എടി ശൂർപ്പണഖക്ക് പിറക്കാതെ നിന്റെ അമ്മക്ക് പിറന്നവളെ.. അപ്പൊ നിന്റെ ഉദ്ദേശം അതായിരുന്നു അല്ലേടി.. ഞാൻ വേറെ ജോലിക്ക് പോയിട്ട് വേണം നിനക്ക് നിന്റെ കൊന്തേട്ടനെ എന്റെ സ്ഥാനത് ഇരുത്താൻ അല്ലേ... വല്യേട്ടൻ മൂടിന് വയ്യാത്തത് ഒന്നും നോക്കാതെ ചാടി എണീറ്റു 🤐 അയ്യോ സുരാജ് വെഞ്ഞാറമൂടിനു ഉണ്ടാവാതെ വീണാമ്മക്ക് ഉണ്ടായ വല്യേട്ടാ.. നിങ്ങളില്ലേങ്കിൽ വേറൊരാൾ അവിടെ വേണ്ടേ അപ്പൊ എന്തുകൊണ്ടും യോജിച്ച യുവ പുരുഷൻ ന്റെ വന്തേട്ടൻ അല്ലേ.. പണി എടുത്തില്ലെങ്കിലും കൂലി കൊടുത്താൽ മതി.. ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.. ആടി വളവത്തി.. എന്തായാലും എന്റെ ചെയർ ഞാൻ നിന്റെ വന്തന് തരില്ല... വല്യേട്ടൻ കയ്യും കെട്ടി ഇരുന്നു... എന്താ അരുണേ ഇത്‌ ഇങ്ങനെ ആണോ പെരുമാറുന്നെ.. അവന്റെ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ നീ തന്നെ അല്ലേ പറഞ്ഞത് നല്ല ടാലെന്റ്റ് ആണെന്ന് പിന്നെ ഇപ്പോൾ എന്താ.. വീണാമ്മ ഇടപ്പെട്ടു.. അതിന് ഞാൻ എന്റെ ചെയർ കൊടുക്കില്ല എന്നല്ലേ പറഞ്ഞെ.. വേറെ ചെയർ വാങ്ങി എന്റെ സ്ഥലത്ത് വെച്ചു ഇരിക്കാതെ രണ്ട് ഇഞ്ച് മാറ്റി ഇട്ടു ഇരുന്നോട്ടെ.. അയ്യാ.. വല്യേട്ടൻ വല്യ ഗമയിൽ പറഞ്ഞു.. എല്ലാവരും പ്ലിങ് ആയി എന്റെ ദേവുവും പ്ലിങ് ആയി... എന്റെ ദേവുവിന് കിട്ടിയ പ്ലിങ് വല്യേട്ടൻ പ്ലിങ് 😝😝...

വെറുതെ അല്ല.... മണ്ട പോയ വാഴയാ.. അച്ഛൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. അത് മണ്ട പോയ തെങ്ങ്.. ഇത്‌ മണ്ട പോയ ചെമ്പ്.. ചെറിയതാ.. വരുണിനെയും വാവയെയും ചൂണ്ടി കൊണ്ട് വല്യേട്ടൻ ബാക്കി മുഴുമിപ്പിച്ചു... **💕 ഞാൻ പറയാതിരുന്നതല്ല... എടി ഞാൻ തന്നെ വീട്ടിൽ എത്തിയപ്പോഴാ അറിയുന്നേ.. അച്ഛൻ അപ്പോൾ പണിക്കരെ കണ്ട് വന്നതേ ഉണ്ടായിരുന്നുള്ളു.. ചായേം കുടിച്ചു നേരെ ഇങ്ങോട്ട് തന്നെ വരണം എന്ന് പറഞ്ഞു ഇറങ്ങിയതാ കോപ്പേ... പിണക്കം നടിച്ചിരിക്കുന്ന പാറുവിനെ തോണ്ടി കൊണ്ട് ദേവു പറഞ്ഞു.. ഓഒ... എന്നിട്ട് നിനക്ക് ഇപ്പോൾ എന്താ ഫീലിംഗ്.. പാറു കുസൃതിയോടെ ചോദിച്ചു.. എന്റെ ജാനി ഒന്നാം ദൗത്യം ആയ കെട്ട് കഴിഞ്ഞാൽ ഞാൻ എന്റെ രണ്ടാം ദൗത്യം തുടങ്ങും... കിനാവ് കണ്ട് കൊണ്ട് ദേവു പറഞ്ഞു.. അതേത് ദൗത്യം.. മനസിലാവാതെ പാറു ചോദിച്ചു.. എന്റെ ആറ് മക്കളെടി.. നീ മറന്നോ ഇക്രുനേം പക്രുനേം ഒക്കെ... ദേവു ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു... (ആറ് കുട്ടികളെ മറന്നില്ല.. പക്ഷെ പേര് മറന്നു.. ലെ ഞ്യാൻ 😒) ഏഹ്.. അതോ.. ഇപ്പോൾ തന്നെയോ.. ചിറി ഇളിച്ചു കൊണ്ട് പാറു ചോദിച്ചു.. പിന്നെ ആറെണ്ണം വേണ്ടെടി.. ആദ്യത്തെ ഒരു മാസം കൊണ്ട് തുടങ്ങിയാലെ എനിക്കൊരു മുപ്പതു വയസ് ആവുമ്പോഴേക്കും ആറെണ്ണത്തെ പ്രൊഡ്യൂസ് ചെയ്യാൻ പറ്റു..

ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.. വന്തേട്ടന്റെ ഒരു അവസ്ഥ.. ഇതൊക്കെ കഴിഞ്ഞു മൂപ്പർ എപ്പോൾ ജോലിക്ക് പോവും.. പാറു സ്വയം ആലോചനയിൽ ആണ്.. അല്ല കറക്റ്റ് അല്ലേ.. ഒന്നാം പ്രസവം നൂൽ കെട്ട് മാമു കൊടുക്കൽ പിറന്നാൾ അപ്പോഴേക്കും രണ്ടാം പ്രസവം etc.. etc... 😆😆..ഇതിനിടക്ക് വന്തേട്ടൻ ജോലിക്ക് പോവുമോ അതോ കൊച്ചിനേം നോക്കി ഇരിക്കുമോ.. ചോദ്യ ചിഹ്നം??? 🙃 അമ്പടി വളവി... അപ്പൊ നിന്റെ ഉദ്ദേശം അതായിരുന്നു അല്ലേടി.. ആറ് മക്കള്.. ശെരിയാക്കി തരാം നിനക്ക്.. അയ്യാ ഇങ്ങനെ പോയാൽ ന്റെ പെൺകുട്ടി എന്ന സ്വപ്നത്തിനു മുന്നേ ഇവള് മൂന്ന് ഗപ്പ് അടിക്കുമല്ലോ.. കല്യാണം കഴിഞ്ഞ പിറ്റേന്ന് മുതൽ നിനക്ക് വന്തേട്ടനെ പോയിട്ട് വന്തേട്ടന്റെ സൗണ്ട് കേൾക്കാൻ പോലും ഞാൻ ഗ്യാപ്പ് തരില്ലെടി.. പണിയെടുപ്പിച്ചു പണിയെടുപ്പിച്ചു ഞാൻ നിന്റെ കൊന്തേട്ടനെ ഇന്ദ്രൻസിനെ പോലെ ആക്കുമെടി..... ഇതൊക്കെ കേട്ട് നിന്ന വല്യേട്ടന് ഗൂഢ തന്ത്രങ്ങൾ മെനഞ്ഞു.. അതിന് വന്തേട്ടനെ അരി ആട്ടാൻ ആണോ വിടുന്നെ.. പണിയെടുപ്പിച്ചു മെലിയിപ്പിക്കാൻ.. ആളിപ്പോഴും നത്തോലി കണക്കാണ്.. പക്ഷെ നത്തോലി ഒരു ചെറിയ മീമി അല്ല... 💃💃 ഇതൊന്നും അറിയാതെ ആറ് മക്കളെയും ഒരു കെട്ട്യോനെയും സ്വപ്നം കണ്ട് ഇരിക്കുന്ന ദേവു.. ഇപ്പുറത്തു എന്താവുമോ എന്ന അവസ്ഥയിൽ ഇരിക്കുന്ന പാറു... ***💕

നിങ്ങൾ ഇപ്പോഴും അതോർത്തു ഇരിക്കുവാണോ.. ന്തേ അരുണേട്ടാ... iam Arun Viswanadhan, Assistant commissioner of Police...എന്റെ പൊന്നേ പറയാൻ തന്നെ എന്തൊരു ഗും ആണ്.. കോരി തരിക്കുന്നു.. ആലോചിച്ചിരിക്കുന്ന വല്യേട്ടന്റെ അടുത്തിരുന്നു കൊണ്ട് പൊന്നു മോട്ടിവേറ്റ് ചെയ്തു.. നമുക്കല്ലേ അറിയൂ ഇതതിന്റെ ആലോചന അല്ല ദേവുവിനുള്ള പണി ആണെന്ന് 😝😝. വല്യേട്ടൻ ആണേൽ കുറച്ച് സങ്കടം ഫിറ്റ്‌ ചെയ്ത് റൊമാൻസിലേക്ക് വഴി തിരിച്ചു വിടാം എന്ന ഒരു ഇതിൽ ആണ്.. പറയാൻ മാത്രം അല്ല കേൾക്കാനും ഗും ഉണ്ട്.. ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. എന്ത് കേൾക്കാൻ 🙄.. പൊന്നു പറഞ്ഞത് മറന്നു പോയി എന്ന് തോന്നുന്നു.. Acp അരുൺ വിശ്വനാഥൻ എന്ന്.. ഇല്ലേ? ഒരു ചിരിയോടെ പൊന്നുവിനെ ചേർത്ത് പിടിച്ചു കൊണ്ട് വല്യേട്ടൻ ചോദിച്ചു.. പിന്നെ ഇല്ലാതെ.. വല്യേട്ടന്റെ നെറ്റിയിൽ മുത്തി കൊണ്ട് പൊന്നു പറഞ്ഞു.. തുടക്കം കിട്ടിയാൽ പിന്നെ ഒടുക്കം വരെ വല്യേട്ടൻ കട്ടക്ക് പിടിച്ചോളും 🤭🤭... നെറ്റിയിലെ ഉമ്മ പതിയെ ചുണ്ടുകൾ തമ്മിലുള്ള കൂടിച്ചേരലിന് വഴി തെളിച്ചു.. വല്യേട്ടനെ മുറുകെ കെട്ടിപ്പിടിച്ചു പൊന്നു അതിലേക്ക് അലിഞ്ഞു ചേർന്നു... അപ്പോഴേക്കും വല്യേട്ടന്റെ കൈ പൊന്നുവിന്റെ ശരീരത്തിലുടനീളം ഓടി കൊണ്ടിരുന്നു... ചുംബനത്തിന്റെ ദൈർഘ്യം കൂടിയപ്പോൾ പൊന്നുവിൽ നിന്നൊരു കുറുകൽ ഉണ്ടായി..

വല്യേട്ടനെതൊരു പ്രചോദനം ആയിരുന്നു... പൊന്നുവിലേക്ക് അലിഞ്ഞു ചേരാനുള്ളൊരു പ്രചോദനം... പതിയെ കൈകൾ പൊന്നുവിന്റെ ടോപ്പിൽ മുറുകിയതും അത് ആഗ്രഹിച്ച പോലെ പൊന്നുവും അതിലേക്ക് ചേർന്നു.. പതിയെ പതിയെ വീണ്ടുമൊരു കൂടിച്ചേരലിലേക്ക് അത് വഴി തെളിയിച്ചു........❣️ Successed 🤝 **💕 അവൻ പോവാമെന്ന് തീരുമാനിച്ചല്ലോ... അത് തന്നെ ഭാഗ്യം.. അച്ഛൻ അമ്മയെ നോക്കി പറഞ്ഞു.. അത് അങ്ങനെ തന്നെ അല്ലേ.. അവനെത്ര ഒക്കെ വാശി പിടിച്ചാലും പിന്നെ എല്ലാം ചെയ്യും.. പാവം എന്റെ കുട്ടി.. അമ്മ അച്ഛന്റെ അടുത്തിരുന്നു.. വീണേ.. അച്ഛൻ ഒന്ന് ഇളിച്ചു കൊണ്ട് അമ്മയെ ചേർത്ത് പിടിച്ചു.. എന്താ.. കിന്നാരം ഒന്നും വേണ്ട.. ദേ കൊച്ചു ഇപ്പോൾ വരും.. അച്ഛന്റെ കൈ മാറ്റി കൊണ്ട് അമ്മ പറഞ്ഞു.. അവള് വരുമ്പോൾ അല്ലേ ഇങ്ങ് വന്നേ.. എന്നും പറഞ്ഞു അമ്മയെ പിടിച്ചു പിതാവ് ഒറ്റ വലി.. അമ്മാ കിങ്ങിണി എവിടെ.. എന്നും പറഞ്ഞു വാവയുടെ എൻട്രി... വലിച്ചതിനേക്കാൾ സ്പീഡിൽ അച്ഛൻ അമ്മയെ തള്ളി മാറ്റി.. കുരുട്ട് ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല്യാ... ഒടുക്കത്തെ ബുദ്ധി ആണ് പെണ്ണിന്.. നിന്റെ പാവ അവിടെ എവിടേലും ഉണ്ടാവും.. പോയി കളിക്ക് വാവേ.. നിഷ്കു അച്ഛൻ.. അത് മൈൻഡ് ചെയ്യാതെ വാവ അച്ഛന്റെ അടുത്തേക്ക് നടന്നു ചെന്നു..

നീക്കേടോ ന്റെ കിങ്ങിണിടെ തലയിൽ നിന്ന്.. അച്ഛന്റെ തുടയിൽ ആഞ്ഞു കടിച്ചു കൊണ്ട് വാവ പറഞ്ഞു.. അറിയാതെ കിങ്ങിണി കുരങ്ങി പാവയുടെ തലയിൽ ഒന്ന് ഇരുന്ന് പോയ അച്ഛൻ തുടയും ഉഴിഞ്ഞു വാവയെ ഒന്ന് നോക്കി.. ചാരല്യ ട്ടോ അച്ഛനെ നമുക്ക് ജെസിബിയെ കൊണ്ട് കുത്തിക്കണം.. അമ്മ വാ.. എന്നും പറഞ്ഞു അമ്മയേം പിടിച്ചു വാവ പോയി.. എന്ന് വരും നീ എന്നും വരും നീ എന്റെ കിടക്ക പന്തലിൽ ഓഊ.. വെറുതെ തൊടാൻ വെറുതെ ഉമ്മിക്കാൻ വെറുതെ വെറുതെ കാണാൻ നിന്നെ വെറുതെ വെറുതെ നോക്കാൻ.. അച്ഛാ പാടി ആസ്വദിക്കൂ.. അച്ഛന് പറ്റിയതാ..,🤣 Flopped 👎 **💕 എനിക്കെന്ത് സന്തോഷം ആയെന്നോ.. ഏട്ടന്റെ മട്ടും ഭാവവും കണ്ടപ്പോൾ ഞാൻ കരുതി എല്ലാം വെള്ളത്തിൽ ആയെന്ന്.. വരുൺ ബെഡിൽ കിടന്ന് കൊണ്ട് പറഞ്ഞു.. അപ്പൊ എല്ലായിടത്തും ചർച്ച വല്യേട്ടൻ ആണ്.. അതിന് നിങ്ങൾ അല്ലല്ലോ വല്യേട്ടൻ.. ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. അതല്ലേ എനിക്ക് പേടി.. എന്നേ പോലെ അല്ലല്ലോ വല്യേട്ടൻ 😁... നേരെ വന്ന ബോൾ വരുൺ തിരിച്ചു വിട്ടു.. ഓഒ എന്തായാലും വല്യേട്ടൻ പോലീസ് വേഷത്തിൽ വന്നാൽ.. മാസ്സ്... കോമഡി ആയിരിക്കും.. ഇടയിൽ കേറി വരുൺ പറഞ്ഞു.. ഒന്ന് പോയെ നിങ്ങൾക്ക് അസൂയ ആണ്.. ഹും.. ബെഡിൽ കിടന്നു പുതപ്പ് പുതച്ചു കൊണ്ട് പാറു പറഞ്ഞു..

പാറുവേ.. ദേവുവിന്റെ കല്യാണം ആയി ആതുവിന്റെയും ആയി.. ദേവു ഫസ്റ്റ് പ്രൈസ് അടിക്കും മിക്കവാറും... പുതപ്പിനുള്ളിലൂടെ കയറി പാറുവിന്റെ നെഞ്ചിൽ കിടന്നു കൊണ്ട് വരുൺ പറഞ്ഞു.. അത് പിന്നെ പറയാൻ ഉണ്ടോ വല്യേട്ടന് പിറക്കാതെ പോയ അനിയത്തി ആണ് ലവള്.. പാറു വരുണിന്റെ തലയിൽ തലോടി കൊണ്ട് ചിരിച്ചു.. ഏട്ടന്റെ സ്വന്തം അനിയനായ ഞാൻ കുറച്ച് ഡിസ്‌കൗണ്ട് തന്നത് കൊണ്ടാണ് നീ ഇങ്ങനെ കിടക്കുന്നതെന്ന് ഓർമ വേണം കുട്ടി പിശാശ്ശെ.. പാറുവിന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് വരുൺ പറഞ്ഞു.. അങ്ങനെ ആണോ.... നല്ലതാ.. നമ്മൾ കെട്ടിയിട്ട് അല്ലേ പ്രേമിക്കാൻ തുടങ്ങിയെ.. നമ്മൾ അല്ല ഞാൻ.. അപ്പൊ പ്രേമിച്ചു പ്രേമിച്ചു അതിന്റെ മൂർദ്ധാവിൽ എത്തുമ്പോൾ അതിന്റെ ഫലം എന്നോണം വാവ ഉണ്ടാവും... ഉണ്ട കണ്ണ് തുറന്നു കൊണ്ട് പാറു പറഞ്ഞു.. ഓഹ് എന്തൊക്കെ ഡയലോഗ് ആണ് രക്ഷപ്പെടാൻ.. നീയാണെന്റെ ഏറ്റവും വലിയ ഗിഫ്റ്റ്.. മക്കള് ഉണ്ടാവുമ്പോൾ ഞാൻ പറയും.. പാറുവിന്റെ കവിളിൽ കൈ ചേർത്ത് കൊണ്ട് വരുൺ പറഞ്ഞു.. അപ്പൊ മക്കള് ചോദിക്കില്ലേ അമ്മക്ക് ഗിഫ്റ്റ് ഒന്നും ഇല്ലേ എന്ന്... ആകാംഷയോടെ പാറു ചോദിച്ചു.. (ആദ്യം മക്കളെ ഉണ്ടാക്ക്.. ഈ സ്റ്റോറി കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോൾ കെട്ടി.. part 122 ആയി.. തൊട്ടിൽ എപ്പോ കെട്ടുമോ എന്തോ.. 😒😒...

ലെ നിലാവ് ) അപ്പൊ മക്കളോട് പറയണം അമ്മായുടെ ഏറ്റവും വലിയ ഗിഫ്റ്റ് ആണ് നിങ്ങൾ എന്ന്.. പാറുവിന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് വരുൺ പറഞ്ഞു.. ഡയലോഗ് കൊള്ളാം.. അവര് ചോദിക്കും ആക്കിയതാണല്ലേ അമ്മേ എന്ന്.. പൊട്ടിച്ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.. അതിനു മറുപടി ആയി വരുണിന്റെ പല്ല് പാറുവിന്റെ കഴുത്തിൽ പതിഞ്ഞു.. സ്സ് കടിക്കല്ലേ... വരുണിന്റെ തലമുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് പാറു പറഞ്ഞു.. ഇപ്പോൾ വരും hickey... ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു.. Hickey? പാറു സംശയത്തോടെ ചോദിച്ചു.. ആ കേട്ടിട്ടില്ലേ.. love bites... എന്നും പറഞ്ഞു പാറുവിന്റെ മുകളിലേക്ക് വരുൺ ചാഞ്ഞു... കണ്ണുകൾ തമ്മിൽ കോർത്തപ്പോൾ രണ്ട് പേരിലും എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചു.. പാറു വേഗം തല വെട്ടി തിരിച്ചു... ചുണ്ട് ലക്ഷ്യമാക്കി വന്ന വരുണിന്റെ ചുണ്ട് പാറുവിന്റെ കഴുത്തിൽ പതിഞ്ഞു.. അവിടെ നിന്ന് ലക്ഷ്യ സ്ഥാനം ഇല്ലാതെ താഴേക്ക് അരിച്ചിറങ്ങി.. കുറുകി കൊണ്ട് പാറു ഒന്നുയർന്നു പൊങ്ങി... എത്ര തവണ ശരീരത്തിൽ ചുംബനം ഏറ്റു വാങ്ങിയിട്ടുണ്ടെങ്കിലും ഓരോ തവണ വീണ്ടും വീണ്ടും ചുംബിക്കുമ്പോഴും രണ്ട് പേർക്കും ആദ്യമായി ചുംബിക്കുന്നതിന്റെയും ചുംബനം ഏൽക്കുന്നതിന്റെയും നിർവൃതി ആയിരുന്നു.. പതിയെ പതിയെ പാറുവിലേക്ക് വരുൺ ആഴ്ന്നിറങ്ങി കൊണ്ടിരുന്നു.. സ്നേഹത്തോടെ പാറു അവനെ അവളിലേക്ക് അടുപ്പിച്ചു കൊണ്ടിരുന്നു.. ഒരിക്കലും വേർപ്പിടാൻ ആവാതെ രണ്ട് പേരും ഉറക്കത്തിലേക്ക് വീണു.. Success 😁😁 ***💕 അച്ഛൻ മാത്രം ഫ്ലോപ്പ്ഡ്.. ഇനിയും അടവുകൾ മാറേണ്ടിയിരിക്കുന്നു.......ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story