നിന്നിലലിയാൻ: ഭാഗം 149

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഫോൺ റിങ്ങ് ചെയ്തതും വന്തേട്ടൻ മുഖം ഉയർത്തി ദേവുവിനെ നോക്കി.. പെർഫെക്ട് kiss ഫോർ പെർഫെക്ട് tym.. അത് പോയതിലുള്ള സങ്കടം 😌😌... ഒരു വളിച്ച ചിരി വന്തേട്ടന് ചിരിച്ചു കൊടുത്ത് ദേവു ഫോൺ ഡിസ്പ്ലേയിലേക്ക് നോക്കി... 😒 ഏതവനാടാ /ഏതവനാടി ഈ നേരത്ത്.. ക്ര്ര്ര്.. 😬😬 മനസ്സിൽ നാല് ചീത്ത വിളിച്ചാണ് ദേവു നോക്കിയത്.. Unknown Number.. എന്ന് കണ്ടതും ദേവുവിന് ദേഷ്യവും സങ്കടവും ഒക്കെ നുരഞ്ഞു പൊന്തി.. 😪😡 അവളുടെ രണ്ടാമത്തെ കിസ്സ് ആണ് നടക്കാൻ പോവുന്നതെങ്കിലും ഇപ്പോൾ കിട്ടാവുന്ന ഉമ്മ അവളുടെ ജീവിതത്തിലേക്കുള്ള അടുത്ത കാൽവെപ്പിന്റെ മുന്നോടി ആയിരുന്നല്ലോ... അത് തടഞ്ഞാൽ സഹിക്കുമോ... ഇല്ല്യാ.... അതന്നെ ഇവിടേം ഉണ്ടായത്... 😁😁 (ഓർക്കുന്നില്ലേ നിങ്ങൾ അന്നത്തെ ഫ്രഞ്ചോ അമേരിക്കനോ ഇറ്റലിയോ അന്ന് വെച്ചത്. കോളേജിൽ 😌....) ആരാടോ ഈ നട്ട പാതിരാക്ക്.. തനിക്കൊന്നും ഉറക്കം ഒന്നുല്ല്യ.

മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാതെ... 🤨 ദേവു ഫോൺ അറ്റന്റ് ചെയ്തതും ഹലോ പോലും പറയാതെ കയർത്തു കേറി സംസാരിച്ചു.. ദേവാ.... ☺️☺️ അപ്പുറത്ത് നിന്നും ഒരാണിന്റെ ആർദ്രമായ വിളി കേട്ടതും ഒരു നിമിഷം ദേവുവിന്റെ കണ്ണിൽ സംശയവും ആകാംഷയും നിറഞ്ഞു.. ദേവു ഒരു സെക്കന്റ്‌ അങ്ങനെ നിന്ന ശേഷം വന്തേട്ടനെ ഒന്ന് നോക്കി... അവിടെ ആണേൽ കുന്തം തൊണ്ടയിൽ കുടുങ്ങിയ അവസ്ഥയിൽ നിൽക്കുവാണ് വന്തേട്ടൻ.. ദേവുവിന്റെ ഡയലോഗ് കേട്ടിട്ടേയ്... 😁😁 ദേവു വേഗം ഫോൺ സ്പീക്കറിൽ ഇട്ടു.. ആരാടോ തന്റെ ദേവ.. ഏഹ്.. iam ദേവപ്രിയ.. ദേവപ്രിയ ശ്രാവന്ത്.. വീണ്ടെടുത്ത ദേഷ്യത്തോടെ ദേവു പിന്നേം കത്തി കയറി... അറിഞ്ഞു.. തന്റെ വെഡിങ് ഇന്നായിരുന്നെന്ന്.. താൻ ഇങ്ങനെ എന്നേ തേച്ചൊടിച്ചു പോവും എന്ന് കരുതിയില്ല... കാത്തിരിക്കണം എന്ന് നീ എന്നോട് പറഞ്ഞപ്പോൾ ഇങ്ങനെ ഒരു കാര്യത്തിന് ആവുമെന്ന് വിചാരിച്ചില്ല...

അയാളുടെ സൗണ്ടിൽ നിരാശ ആയിരുന്നു... ദേവു വായേം തുറന്ന് വന്തേട്ടനെ നോക്കി അങ്ങനെ ഒന്നും ഇല്ലാ എന്ന വിധത്തിൽ തലയാട്ടി... വന്തേട്ടൻ മിണ്ടാതെ നിൽക്കുവാണ്... ശബ്ദം പുറത്തേക്ക് വരുന്നില്ലാത്ര... 🤭🤭 (വല്ല ആവശ്യവും ഉണ്ടായിരുന്നോ ലൗഡ് സ്പീക്കറിൽ ഇടാൻ 🤣🤣) ഏറ്റെന്നാ തോന്നുന്നേ.. ഒച്ച ഒന്നും കേൾക്കാനില്ല... അപ്പുറത്ത് നിന്ന് വല്യേട്ടൻ ബാക്കിയുള്ളവരോട് പതിയെ പറഞ്ഞു.. ഏയ് ഇപ്പോൾ വരും അടുത്ത ഡയലോഗ്.. എന്ത് പറയണമെന്ന് ആലൊചിക്കുവായിരിക്കും... പാറു ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... ദേവാ... ദേവുവിന്റെ സൗണ്ട് ഒന്നും കേൾക്കുന്നില്ല എന്ന് കണ്ടതും വല്യേട്ടൻ വിളിച്ചു.. എന്താടോ... നട്ടപാതിരാക്ക് പെൺപിള്ളേരെ വിളിച്ചു നടക്കുന്ന തന്റെ സൂക്കേട് ഉണ്ടല്ലോ ഞാൻ ഇപ്പോൾ നിർത്തി തരാം.... അവന്റെയൊരു ദേവു... പല്ല് കടിച്ചു കൊണ്ട് റൂമിൽ തപ്പാൻ തുടങ്ങി.. നീയെന്താ തപ്പുന്നെ.. വന്തേട്ടൻ ദേവുവിന്റെ പിന്നാലെ നടന്നു കൊണ്ട് ചോദിച്ചു.... നിങ്ങടെ ഫോൺ എവിടെ മനുഷ്യാ.. ദേവു പതിയെ ചോദിച്ചു.. ദേ...

ടേബിളിൽ നിന്ന് ഫോൺ എടുത്ത് ദേവുവിന് കൊടുത്ത് കൊണ്ട് വന്തേട്ടൻ പറഞ്ഞു... ഫോൺ കയ്യിൽ കിട്ടിയതും ദേവു ദേവുവിന്റെ ഫോൺ ടേബിളിൽ വെച്ചു.. വന്തേട്ടന്റെ ഫോണിലെ ലോക്ക് തുറന്നു ട്രൂ കാളർ എടുത്ത് നമ്പർ ടൈപ് ചെയ്തു.... (കുട്ടിക്ക് പണ്ടേ വന്തേട്ടന്റെ ഫോണിന്റെ ലോക്കും ഓരോ ആപ്പും എവിടെ ആണെന്നും കിറുകൃത്യമായി അറിയാം... 😁😁) മോളെ... ദേവു നീയെന്താ മിണ്ടാത്തെ.. ഇത്ര പെട്ടെന്ന് നീ എന്നേ മറന്നൊടാ... ഇന്നാണ് ഞാൻ നാട്ടിൽ എത്തിയത് അപ്പൊ അറിഞ്ഞത് നിന്റെ കല്യാണം കഴിഞ്ഞെന്നും.. നിനക്ക് വേണ്ടിയല്ലേ ഞാൻ പതിനെട്ടാം വയസിൽ ഗൾഫിലേക്ക് പ്ലെയിൻ കയറിയത്... ഇത്തവണ വരുൺ ആണ് സംസാരിച്ചത്... പിന്നെ ഗൾഫിലേക്ക് ട്രെയിനിൽ പോവാൻ പറ്റുമോ.. അല്ല തന്റെ സൗണ്ടിൽ എന്താ ഒരു വ്യത്യാസം... ദേവു മുന്താണി എടുത്ത് അരയിൽ കുത്തി.. മോളെ ദേവു.. ട്രൂ കാളിൽ കാണിക്കുന്നില്ല... നിരാശയോടെ വന്തേട്ടൻ പറഞ്ഞു.. ദേവു പ്ലിങ് വന്തേട്ടൻ പ്ലിങ്.. ബാക്കി അഞ്ചു പേര് ജയിച്ചിട്ടോ 😜😜..

അച്ഛന്റെ ഫോണും കൈക്കലാക്കി ട്രൂ കാളർ അൺഇൻസ്റ്റാൽ ആക്കിയ വല്യേട്ടനോട് ആണ് കളി... 🙈🙈 നിന്റെ തമാശ ഇപ്പോഴും മാറിയില്ല അല്ലേ.. പണ്ടും നീ ഇങ്ങനെ ആയിരുന്നു ദേവാ.. നിന്റെ ബുദ്ധിയില്ലായ്മയെ ആണ് ഞാൻ കൂടുതൽ ഇഷ്ടപ്പെട്ടത്... സങ്കടം കൊണ്ടാ മോളെ എന്റെ സൗണ്ടിന് വ്യത്യാസം.. ഇത്തവണ വല്യേട്ടൻ ഏറ്റെടുത്തു... പൊന്നുവും ആതുവും പാറുവും വരുണും പരസ്പരം വായ പൊത്തി ചിരിക്കുവാണ്... 🤭🤭 ആരാടോ തന്റെ മോള്.. ഞാൻ പട്ടാളത്തിന്റെ മോളാണ്.. വെറുതെ കളിക്കല്ലേ.. ഇപ്പോൾ എനിക്ക് ഏതാണ്ട് ഒക്കെ മനസിലായി.. ദേവു ദേഷ്യം കൊണ്ട് വിറച്ചു..... എന്ത് മനസിലായെന്ന്.. ഇടർച്ചയോടെ വല്യേട്ടൻ ചോദിച്ചു.. കൊളായോ.. വരുൺ പൊന്നുവിനെ നോക്കി.. ആയോ... പൊന്നു ആതുവിനെ നോക്കി... ആയോടി... ആതു പാറുവിനെ നോക്കി.. ഏയ് ഇത്‌ അടുത്ത അടവിനാ... പാറു ഇളിച്ചു കാണിച്ചു... ബുദ്ധി ഇല്ലാത്തത് നിനക്കാണെന്ന്..

എടൊ തനിക്ക് അറിയാമോ ഞാൻ ഫസ്റ്റ് ആയിട്ടും ലാസ്റ്റ് ആയിട്ടും സ്നേഹിച്ചത് എന്റെ വന്തേട്ടനെ ആണ്.. അങ്ങേരെ തന്നെ കെട്ടുകയും ചെയ്തു.. കൂടുതൽ വിളച്ചിൽ എടുത്താൽ എന്റെ കെട്ട്യോനെ കൊണ്ട് ഞാൻ തോക്കെടുപ്പിക്കും.. മൂപ്പര് പോലീസിൽ ആണ്.. ദേവു ഒന്ന് എറിഞ്ഞു നോക്കി.. പാവത്തിന് അറിയില്ലല്ലോ ഇവരാണെന്ന്... മന്തേട്ടനോ.. അതെന്താ നിന്റെ കെട്ട്യോന് മന്ത് ഉണ്ടോ മോളെ മന്തേട്ടൻ എന്നൊക്കെ വിളിക്കുന്നെ... ഇപ്പോൾ എന്നേ വേണ്ടാതായി അല്ലേ നിനക്ക്.. എന്നേ കെട്ടുവൊള്ളൂ എന്നൊക്കെ പറഞ്ഞിട്ട്... കഷ്ടം ഉണ്ട് ട്ടോ ദേവാ.. തമാശക്ക് ആണേലും ഇങ്ങനെ ഒന്നും പറയല്ലേ.. ചേട്ടന് വിഷമം ആവും മോളു.. വല്യേട്ടൻ പൊലിപ്പിക്കൽ തുടങ്ങി.. അതിന് പണ്ടേ മുടുക്കൻ ആണല്ലോ മുടുമുടുക്കൻ... വന്തേട്ടൻ ആണേൽ തല പെരുത്ത് ഇരിക്കുന്നു.. ദേവുവിനെ വിശ്വാസം ആണ് എന്നാലും ഒരിത് 🤭🤭🤭.. സ്വാഭാവികം... 😆

ദേ എന്റെ കെട്ട്യോനെ പറഞ്ഞാലുണ്ടല്ലോ ചൂല് എടുക്കും ഞാൻ... കുറെ നേരം ആയല്ലോ മോളെ ദേവാ എന്നൊക്കെ വിളിക്കുന്നു.. തന്റെ പേരെന്താ അഞ്ജാതാ 😡😡... വന്തേട്ടന്റെ തോളിലേക്ക് ചാരി കൊണ്ട് ദേവു ചോദിച്ചു... ആ ദേവു ആട്ടം തുടങ്ങി.... (പാറുവിന്റെ ആത്മ ) എന്റെ പേരും നീ മറന്നോ നീ.. ഈ സൗണ്ട് കേട്ടിട്ട് നിനക്കെന്നെ മനസിലായില്ലേ... വരുൺ ചോദിച്ചു.. ഇടക്കിടക്ക് ആളെ മാറ്റി സംസാരിക്കുന്നത് കൊണ്ട് അറിയുന്നില്ല.. മ്മ് രണ്ടാളും പേര് പറ.. ദേവു ഏതാണ്ട് കണ്ട് പിടിച്ചു.. ഞാൻ സംസാരിക്കാം ദേവു... ഇങ്ങനെ കാട് കയറേണ്ട... വന്തേട്ടൻ ദേവുവിനെ നോക്കി പറഞ്ഞു.. വേണ്ട വന്തേട്ടാ ഞാൻ സംസാരിച്ചോളാം.. ഏട്ടൻ ഇതിൽ ഇടപെടേണ്ട..എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്... ദേവു ദേഷ്യത്തോടെ പറഞ്ഞു.. അത് വന്തേട്ടന് പറ്റിയില്ല.. മൂപ്പര് മുഖം വീർപ്പിച്ചിരുന്നു... 😒😒 മോളെ ചേട്ടൻ ഒരു പാട്ട് പാടട്ടെ... 🎶ഏകാന്ത ദേവു മോളെ...

ഞാനുണ്ട് കൂട്ടിന്... തേക്കലിനോ വാർപ്പിനോ.. അതോ നിന്നെ പോലെ ഊറ്റാനൊ... 🎶 വല്യേട്ടൻ കിട്ടിയ അവസരത്തിൽ പുതിയതായി കണ്ടെത്തിയ പാട്ട് പാടി.... ഇത്‌ നമ്മുടെ പ്ലാനിൽ ഇല്ലല്ലോ.. ഇങ്ങേരിത് ചളമാക്കും... പൊന്നു തലയിൽ കൈ വെച്ചു... ഇത്‌ പാടിയാൽ അവൾക്ക് മനസിലാവും നമ്മളാണെന്ന്... പാറു നഖം കടിക്കാൻ തുടങ്ങി.. ഞാൻ നിങ്ങളെ എപ്പോഴാണെടോ തേച്ചതും വർത്തതും.. ഇനി കൂടുതൽ വിളച്ചിലെടുത്താൽ തന്റെ ചോര ഞാൻ ഊറ്റി കുടിക്കും.. ഗർർർർ 😡😡... ദേവു വിടാനുള്ള ഉദ്ദേശം ഇല്ലാ.... ദേവു ഞാൻ നിനക്ക് ഡോറയുടെയും ടോം and ജെറിയുടെയും name സ്ലിപ് വാങ്ങി തന്നത് മറന്നോ... പോക്കിമാന്റെ വെള്ളം കുപ്പി.. 50 പൈസേടെ എത്ര പുളി മുട്ടായി ഞാൻ നിനക്ക് വാങ്ങി തന്നിട്ടുണ്ടേടി.. ആ നീ എന്നേ അറിയില്ല എന്ന് പറയരുത്... വല്യേട്ടൻ അവിടെ ഇരുന്നും കിടന്നും അഭിനയിച്ചു തീർക്കുവാണ്... പ്ഫാ പന്ന പട്ടി.. ചൊറി പട്ടി... ചന്ത പട്ടി...ചീഞ്ഞ പട്ടി.... ചൊക്രി പട്ടി ... തെണ്ടി പട്ടി... കൂട്ട പട്ടി... എടൊ.. എടൊ.. എടൊ.. എടൊ താൻ ആരാണെന്നാ തന്റെ വിചാരം യേശുദാസോ അതോ എംജിയൊ...

ആണാണെങ്കിൽ പേര് പറയെടോ... ഇല്ലേൽ നിന്നെ കൊണ്ട് ഞാൻ മുക്ര ഇടീപ്പിക്കും.. ഛീ കുറെ നേരം ആയല്ലോ താൻ പോക്കിമാനേയും ഡോറയെയും പറയുന്നു.. ധൈര്യം ഉണ്ടേൽ എന്റെ റൂമിന്റെ ബാൽക്കണിയിൽ വാടോ.. എന്റെ ഫസ്റ്റ് നൈറ്റ്‌ കുളം ആക്കിയിട്ടാണ് അവന്റെ ഒരു 50 പൈസയുടെ പുളി മുട്ടായി.. നാണം ഉണ്ടോടാ തനിക്ക് എച്ചി കണക്ക് പറയാൻ... വേണ്ട വേണ്ട എന്ന് വിചാരിക്കുമ്പോൾ തലേല് കയറി പേൻ നോക്കുന്നോ.... തന്റെ കൂട്ടാളിയോട് കൂടി പറഞ്ഞേക്ക് ഇത്‌ ദേവ പ്രിയ ആണ് എന്ന്.. കണ്ട പെണ്ണുങ്ങളോട് പറയുന്ന പോലെ എന്നോട് പറഞ്ഞാൽ ഉണ്ടല്ലോ.. എന്റെ തനി കൊണം താൻ കാണും... വെച്ചിട്ട് പോടാ അമ്പഴങ്ങ മോറാ... ദേവു ഫോൺ ബെഡിൽ ഇട്ടു സെറ്റ് മുണ്ട് എല്ലാം എടുത്തു മുണ്ട് ഉടുക്കുന്ന പോലെ കുത്തിയാണ് ഇത്‌ വരെ പറഞ്ഞു നിർത്തിയത്... ദേവു നന്നായിട്ട് അണക്കുന്നുണ്ടായിരുന്നു.. ഒറ്റ ശ്വാസത്തിൽ ആണേ ഇത്രെയും പറഞ്ഞൊപ്പിച്ചത്... (നിങ്ങളും പറഞ്ഞു നോക്കു ഒറ്റ ശ്വാസത്തിൽ പറ്റും നിങ്ങളെ കൊണ്ട് പറ്റും.. നിസാരം... 😌)

വന്തേട്ടൻ ഇരുന്നിടത് നിന്ന് എണീറ്റ് ദേവുവിനെ ഒന്ന് അടിമുടി നോക്കി.. ഡയലോഗ് കേട്ടിട്ടല്ല... അതൊക്കെ പണ്ടേ കേട്ട് ചെവി തഴമ്പിച്ചതാ.. ഇപ്പോൾ ദേവുവിനെ സീൻ പിടിക്കാനുള്ള തിരക്കിൽ ആണ് വന്തേട്ടൻ.. കോലം അതാണേ... ന്നാലും സീൻ പിടിക്കാൻ പറ്റിയ ടൈം.... ശോ 🙈🙈.... എടാ ഇവള് നമ്മൾ വിചാരിച്ചത് പോലെ തറ അല്ലടാ തത്തറ തത്തത്തറ ആടാ😵😵😵... ബാക്കി നീ പറഞ്ഞോ... 😪😪.... ചെവിയിൽ വിരൽ ഇട്ടു കറക്കി കൊണ്ട് വല്യേട്ടൻ ഫോൺ വരുണിന് കൊടുത്തു... വരുൺ ഫോൺ വാങ്ങി പാറുവിനെ നോക്കി.. വായിക്ക്... പാറു അവന് നേരെ പേപ്പർ കഷ്ണം നീട്ടി പറഞ്ഞു... ദേവാ... നീ ചൂടാവുമ്പോൾ ചുവക്കുന്ന നിന്റെ ഉണ്ട കണ്ണുകളും വികസിച്ചു വരുന്ന മൂക്കും പുറത്തേക്ക് തള്ളി വരുന്ന കണ്ണും എന്തിനേറെ നിന്റെ വിറയ്ക്കുന്ന അധരങ്ങളും.. ഓഹ്.... പേപ്പറിൽ നോക്കി പറഞ്ഞു നിർത്തി ബാക്കി പറയാൻ വയ്യാതെ വരുൺ പാറുവിനെ നോക്കി.

. പറയ് പറയ്.. കുഴപ്പം ഇല്ല്യാ.... പാറു മോട്ടിവേറ്റ് ചെയ്ത് കൊണ്ടിരുന്നു... ദേവു ആണേൽ പകച്ചു നിൽക്കുന്നു.. തനിക്ക് ദേഷ്യം വരുമ്പോൾ സംഭവിക്കുന്ന അതെ മാറ്റങ്ങൾ പറയാൻ ഇതാരാപ്പാ... ഇതാണ് പുള്ളിക്കാരിയുടെ അവസ്ഥ... വന്തേട്ടൻ ആണേൽ എന്തോ ഉണ്ട് ... അല്ലാതെ അയാള് ഇവളെ കുറിച്ച് കൃത്യമായി ഇങ്ങനെ പറയില്ലല്ലോ.... എന്ന വേറൊരു ഭയാനക വേർഷനിൽ നിക്കുവാണ്.... ബാക്കി പറയ് വരുണേട്ടാ... പാറു മുഖം കൂർപ്പിച്ചു കൊണ്ട് പറഞ്ഞു.. അപ്പോൾ ഉണ്ടല്ലോ എന്റെ കണ്ട്രോൾ പോവും ദേവാ.. ഉമ്മ.. ഉമ്മ.. ഉമ്മാ.... love you dear... എന്നും പറഞ്ഞു വരുൺ ഫോൺ വേഗം കട്ട്‌ ചെയ്തു... ഉമ്മ ഉണ്ടായിരുന്നേൽ ആ ഡയലോഗ് കൂടി ഞാൻ പറഞ്ഞേനെ.. നിഷ്കു വല്യേട്ടൻ... ഇപ്പോൾ എന്തായാലും ശ്രാവന്ത് ഇളകിക്കാണും.. പൊന്നു രണ്ട് സ്റ്റെപ് ഇട്ടു കൊണ്ട് പറഞ്ഞു.. ഞാൻ ഒരുമ്മ അല്ലേ എഴുതിയുള്ളു.. എങ്ങനെ എക്സ്ട്രാ രണ്ട് ഉമ്മ കേറി... പാറു ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു..

നിനക്കറിയാലോ ഞാൻ ഒരുമ്മയിൽ ഒന്നും നിർത്തില്ലെന്ന്.. പാറുവിന്റെ ചെവിയിലായി വരുൺ പറഞ്ഞു.. ഛീ.. മാറങ്ങോട്ട്.. ഇനി അവിടെ എന്തൊക്കെ ഉണ്ടാവുമോ എന്തോ... പാറുവിന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു.. ദേവു ആണ് ആള്.. ഇനി ശ്രാവന്ത് എങ്ങനെ പെരുമാറി എന്നറിയാൻ നാളെ വരെ കാത്ത് നിക്കണം... ആതു താടിക്കും കൈ കൊടുത്തിരുന്നു.. മോളെ ആതു അടുത്താഴ്ച നിന്റെ മാര്യേജ് ആണെന്ന് മറക്കല്ലേ മോളെ.. പോയി ഉറങ്ങേടി.. പൊന്നു ഒച്ചയെടുത്തു... ആതു ഒന്ന് ഇളിച്ചു കൊണ്ട് പോവാൻ നിന്നു.. ഒന്നവിടെ നിന്നെ... വല്യേട്ടൻ ഗൗരവത്തോടെ ആതുവിനോട് പറഞ്ഞു.. എന്തെ.. സംശയത്തോടെ ആതു വല്യേട്ടനെ നോക്കി.. എടി പോവുമ്പോൾ അച്ഛന്റെ ഫോൺ ഒന്ന് കൊണ്ട് വെക്കണേ.. ഇന്നാ.. ഹിഹി.. ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. മ്മ്.. ആതുവോന്ന് അമർത്തി മൂളി കൊണ്ട് പോയി.. പിന്നാലെ വല്യേട്ടനും പൊന്നുവും പോയി..

അതിന് പിന്നാലെ ബാക്കിയുള്ള റൊമാന്റിക് കപ്പിൾസും റൂമിലേക്ക് വിട്ടു... ഇതേ സമയം ദേവു കവിളിലും കൈ വെച്ചു വായും തുറന്ന് നിൽപ്പുവാണ്... ചെവിയിലും കവിളിലും ആയിട്ടാണല്ലോ മൂന്ന് ഉമ്മകൾ വീണത്.. അതിന്റെ ഒരു ഷോക്ക് അത്ര ഉള്ളൂ... 😆 ആരാണ് ദൈവമേ ഈ പാര... ബോഡി വായും തുറന്ന് ഇരിക്കുവാണെങ്കിലും ദേവുവിന്റെ മൈൻഡ് ആലോചനയിൽ ആണ്.... ലൈറ്റ് ഓഫ്‌ ആക്കി വന്നു കിടക്കുന്നുണ്ടോ. വന്തേട്ടൻ ദേഷ്യത്തോടെ ചോദിച്ചു.. ആ.. വ.... രുവാ.. ഇത്തവണ ദേവു ആണ് വിക്കിയത്.. ദേവു കിടന്നതും വന്തേട്ടൻ ലൈറ്റ് ഓഫ്‌ ചെയ്ത് ദേവുവിന്റെ അടുത്ത് കിടന്നു.. വന്തേട്ടാ എനിക്കൊന്നും.... മിണ്ടാതെ ഉറങ്ങാൻ നോക്ക്.. നാളെ കോളേജിലേക്ക് പൊക്കോളോണ്ടു.. എനിക്ക് ഓഫീസിലേക്കും പോണം... ഗൗരവം വിടാതെ വന്തേട്ടൻ ഇടയിൽ കയറി പറഞ്ഞു.. ഒന്നും രണ്ടും അല്ല മൂന്ന് ഉമ്മയാണ് കൊടുത്തത്.. വിഷമം ഉണ്ടാവാതെ ഇരിക്കുമോ.. ഇവിടെ കെട്ട്യോൻ ആയ വന്തേട്ടൻ ഒരുമ്മയെ കൊടുത്തിട്ടുള്ളു..

ഫോണിൽ കൂടി ആണെങ്കിലും ഉമ്മ ഉമ്മ അല്ലേ.. ലെ... ലെ.. ലെ... 😌😌 ശ്ശെടാ ഇതിപ്പോ ഞാൻ എന്ത് ചെയ്തിട്ടാ... എടൊ അഞ്ജാതാ എന്റെ ഫസ്റ്റ് നൈറ്റ്‌ മുടക്കിയ നിന്നെ ഞാൻ വെറുതെ വിടും എന്ന് കരുതണ്ട.. ദേവൂസ് ആത്മ.. പോയി പണി നോക്ക് എന്നാൽ.. വന്തേട്ടന്റെ ചെവിയിൽ ആയി പറഞ്ഞു ദേവു ചുമരിനോട് ചാരി തിരിഞ്ഞു കിടന്നു.. പിന്നെ ദേവുവിനോടാ കളി... 😎😎 **💕 സമയം എത്ര ആയി.. പാറു കോട്ടുവാ ഇട്ടു ബെഡ് വിരിക്കാൻ തുടങ്ങി.. 1:06.. മൊബൈലിൽ നോക്കിക്കൊണ്ട് വരുൺ പറഞ്ഞു.. ഒരു മണി കഴിഞ്ഞോ.. അപ്പോൾ നാളെ ഇനി കോളേജിൽ പോവണ്ട ലെ.. വരുണിനെ പാളി നോക്കിക്കൊണ്ട് പാറു ചോദിച്ചു.. എന്തോ.. എങ്ങനെ.. മര്യാദക്ക് നാളെ ഞാനും നീയും കൂടി കോളേജിൽ പോവും നീ പഠിക്കും കോളേജ് വിട്ടു തിരിച്ചു വരുകയും ചെയ്യും.. ബെഡിലേക്ക് കിടന്നു കൊണ്ട് വരുൺ പറഞ്ഞു.. എപ്പോ എണീറ്റ് പോവാനാ.. നാളേം കൂടി മതി..

തല മാന്തി കൊണ്ട് വരുണിന്റെ കയ്യിന്റെ മേൽ പാറു തല വെച്ചു കിടന്നു.. ആതുവിന്റെ കല്യാണം കഴിഞ്ഞാൽ വീണ്ടും ക്ലാസ്സ്‌ മുടക്കേണ്ടി വരും.. പിന്നെ കണ്ടോണെഷൻ അടക്കേണ്ടി വരും.. വെറുതെ എന്തിനാ റിസ്ക് എടുക്കുന്നെ.. മ്മ്.. പാറുവിനെ പൊതിഞ്ഞു പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു.. അപ്പൊ പോവാം ലെ.. തല ഉയർത്തി വരുണിനെ നോക്കിക്കൊണ്ട് പാറു ചോദിച്ചു.. പോവാം എന്നല്ല പോവും എന്ന്.. ഇളിച്ചു കൊണ്ട് പാറുവിന്റെ നെഞ്ചിലേക്ക് വരുൺ തല വെച്ചു കിടന്നു.. കണ്ണടച്ചതേ രണ്ടാളെയും ഉറക്കം വന്നു പൊതിഞ്ഞിരുന്നു.. 💕 രാവിലെ പാറുവിന്റെ ഫോൺ അടിക്കുന്നത് കേട്ടാണ് വരുൺ കണ്ണ് തുറന്നത്.. പാറു ഇതൊന്നും അറിയാതെ ചുരുണ്ടു കൂടി കിടന്ന് സുഖ നിദ്രയിൽ ആണ്... പാറു ഫോൺ അടിക്കുന്നു.. ആരാന്ന് നോക്ക്... കണ്ണ് തിരുമ്മി കൊണ്ട് വരുൺ പറഞ്ഞു.. എവിടെ ആൾക്കൊരു കുലുക്കവും ഇല്ല്യാ.. വരുൺ കുസൃതി ചിരിയോടെ പാറുവിന്റെ ഫോൺ എടുത്ത് അവളുടെ ചെവിയിലേക്ക് വെച്ചു... അനങ്ങാതെ നിക്ക് വരുണേട്ടാ... ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ..

കണ്ണ് തുറക്കാതെ വരുണിന്റെ സൈഡിലേക്ക് തിരിഞ്ഞു കിടന്ന് കൊണ്ട് പാറു പറഞ്ഞു.. എടി നിന്റെ companion വിളിക്കുന്നെടി.. എന്താണെന്ന് ചോദിച്ചു നോക്ക്.. ഇന്നലത്തെ ഹാങ്ങോവർ മാറിയോ എന്തോ.. ഒരു ചിരിയോടെ വരുൺ ബെഡിൽ എണീറ്റിരുന്നു.. ഹെലോ... പാറു ഫോൺ ഓൺ ആക്കി ചെവിയിൽ വെച്ചു കൊണ്ട് ചോദിച്ചു.. നീ എവിടെ പോയി ചത്തു കിടക്കുവാടി.. ഫോൺ എടുത്തതെ ദേവുവിന്റെ കലി തുള്ളിയുള്ള സംസാരം ആണ് കേട്ടത്... രാവിലെ ഇത്‌ ചോദിക്കാൻ ആണോ വിളിച്ചത്.. ഞാൻ ബെഡിൽ കമിഴ്ന്നു കിടക്കുവാ.. മതിയോ.. അങ്ങനെ കിടന്നു കൊണ്ട് തന്നെ പാറു പറഞ്ഞു.. 7:30ആയെടി പോർക്കേ.. വേഗം കുളിച്ച് ബാഗും തട്ടി കുടഞ്ഞെടുത്തു ചായ കുടിച്ചു കോളേജിലേക്ക് വാ.. ഞാൻ വരുന്നുണ്ട്.. ആദ്യം ദേഷ്യത്തോടെ ആണെങ്കിലും അവസാനം എത്തിയപ്പോഴേക്കും അവളുടെ സൗണ്ടിൽ വാരിയേഷൻ വന്നത് പാറു ശ്രദ്ധിച്ചു... എന്താടി..

ഇന്നലെ അല്ലേ നിന്റെ കല്യാണം കഴിഞ്ഞത്.. ഒരു മാസം മുൻപേ അല്ലല്ലോ.. പിന്നെന്തിനാ ഇന്ന് തന്നെ വരുന്നേ.. പാറു ബെഡിൽ നിന്ന് ചാടി എണീറ്റ് കൊണ്ട് ചോദിച്ചു.. ഇന്നലെ ഒരു സംഭവം ഉണ്ടയെടി.. ഞാൻ വന്നിട്ട് പറയാം ഫോണിലൂടെ ശെരിയാവില്ല... ദേവു ഇളിച്ചു കൊണ്ട് പറഞ്ഞു.. ആ ok ശെരി ഡീ.. എന്നും പറഞ്ഞു പാറു മറുപടി പോലും കേൾക്കാതെ കാൾ കട്ട് ചെയ്ത് ഫ്രഷ് ആവാൻ പോയി... 7:30 ആയില്ലേ.. അതിന്റെ ഒരു പാച്ചിൽ.... എല്ലാവരോടും പണി ഏറ്റെന്ന് പറഞ്ഞാണ് പാറു കോളേജിലേക്ക് വിട്ടത്... അതിന്റെ ഫലമെന്നോണം വല്യേട്ടൻ ആണ് പാറുവിന് ചോറും കറിയും ഒക്കെ നിറച്ചു കൊടുത്തത്.. കാര്യം അറിയാനുള്ള ഉത്സാഹം 😝😝😝... അപ്പൊ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ.. എന്നാലും ആരായിരിക്കും ദേവു... പാറു ചിരി ഉള്ളിൽ പിടിച്ചു കൊണ്ട് ചിന്തയോട് ചിന്ത.. എനിക്കറിയാൻ പാടില്ല.. എന്തായാലും ന്റെ കയ്യിൽ കിട്ടിയാൽ ഇഞ്ചിഞ്ചായി കൊല്ലും ഞാൻ ആ പന്നികളെ.. അത്രക്ക് ദെണ്ണം ഉണ്ടെടി.. ആറ്റുന്നോറ്റ് കിട്ടിയ ഫസ്റ്റ് നൈറ്റ്‌ ആടി..

ആ തന്ത മിണ്ടുന്നു കൂടി ഇല്ലാ.. ഓഹ്.. ദേവു താടിക്കും കൈ കൊടുത്തിടുന്നു.. ആഹാ കന്നാസ് കല്യാണം കഴിഞ്ഞ പിറ്റേന്ന് തന്നെ ഇങ്ങോട്ട് വന്നോ.. ഒറ്റ രാത്രി കൊണ്ട് അവർക്ക് മടുത്തോ മോളെ.. അങ്ങോട്ട് വന്ന വിക്രമൻ സാർ ചോദിച്ചു.. അതിന് സാറിന്റെ ഭാര്യ വീട്ടുകാരെ പോലെ അല്ല എന്റെ ഭർത്താവിന്റെ വീട്ടുകാർ.. എന്ന് പറയണം എന്ന് ദേവുവിന് ഉണ്ടെങ്കിലും ലവള് സംയമനം പാലിച്ചു.. കുട്ടി വേറെ മൂഡിലാ... എന്റെ പൊന്നു സാറേ എനിക്ക് സാറിനെ രണ്ട് ദിവസം കാണാതിരുന്നപ്പോൾ തന്നെ ഒരു വീർപ്പു മുട്ടൽ.. അതാ ഞാൻ ഇന്ന് തന്നെ പോന്നത്.. അതിന് ഏട്ടൻ പിണങ്ങി ഇരിക്കുവാ.. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. ഒരു പണി കൊടുക്കണ്ടേ.. ലെ 🙈🙈.. വിക്രമൻ സാർ ആകെപ്പാടെ ഒരുമാതിരി നിൽപ്പ് നിൽക്കുന്നുണ്ട്... (ആ നിൽപ്പ് പറയാൻ എനിക്കറിയാം രണ്ട് കാലിൽ ആണ് നിൽക്കുന്നെ.. പക്ഷെ മുഖഭാവം അത് നിങ്ങൾ ഫീൽ ചെയ്യണം.......🤭🤭)..

. സാറിന്നലെ എന്റെ കല്യാണത്തിന് വന്നപ്പോൾ ഓഹ് പൂച്ചക്ക് ആറ്റുനോറ്റ് മീൻ തല കിട്ടിയ അവസ്ഥ പോലെ ആയിരുന്നു എനിക്ക്... സാറിനെ ഇങ്ങനെ നോക്കി ഇരിക്കാൻ.. എന്നും പറഞ്ഞു ദേവു താടിക്കും നോക്കി സാറിനെ മൗത് ലുക്കിങ് തുടങ്ങി... പാറു ആണേൽ ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിൽ.. ഒന്ന് പൊ കൊച്ചേ ആളെ കളിപ്പിക്കുന്നെ.. ഞാൻ പോവാ.. അവളുടെ ഒരു.. എന്നും പറഞ്ഞു വിക്രമൻ സാർ നടന്നു തുടങ്ങി.. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാൻ ഇരുന്നു.... താവക വീഥിയിൽ എൻ മിഴി പക്ഷികൾ തൂവൽ വിരിച്ചുനിന്നു... 🎶 വിക്രമൻ സാർ പോവുന്ന വഴി നോക്കി ദേവു ഉറക്കെ പാടി.. സാർ ആണേൽ നടത്തം നിർത്തി തിരിഞ്ഞു നോക്കാതെ സ്റ്റാഫ്‌ റൂം ലക്ഷ്യം വെച്ചു ഒരോട്ടം ആയിരുന്നു.. സാർ ആയത് കൊണ്ട് ഇല്ലേൽ നിന്റെ എല്ലൂരിയേനെ.. പാറു ഒരു ചിരിയോടെ പറഞ്ഞു.. അല്ലാതെ പിന്നെ..

അല്ലെങ്കിലേ മനുഷ്യന്റെ കയ്യിൽ നിന്ന് എല്ലാം പോയി നിൽക്കുവാ.. അപ്പോഴാ അങ്ങേരുടെ ഒരു.. ഇപ്പോൾ കണ്ടില്ലേ... സ്റ്റാഫ്‌ റൂമിൽ കയറി വെള്ളം കുടിക്കുന്നുണ്ടാവും.. ഗർർർർ... ദേവു ഒരു ചിരിയോടെ പറഞ്ഞു... **💕 വന്തേട്ടൻ വരുമോ നിന്നെ കൊണ്ട് വരാൻ... ക്ലാസ്സ്‌ വിട്ടു പുറത്തേക്ക് ഇറങ്ങിയപ്പോൾ പാറു ചോദിച്ചു.. 101% വരില്ല.. ഞാൻ ഒറ്റക്കാ രാവിലെ വന്നേ.. എന്നിട്ട് എന്നേ കൊണ്ട് പോവാൻ വരുവല്ലേ.. വന്നാലും എന്റെ പട്ടി പോവും.. ദേഷ്യത്തോടെ ദേവു പറഞ്ഞു.. ആ നീയെന്ന പട്ടിയുടെ യജമാനൻ അതാ ഫോണും കുത്തി നിൽക്കുന്നു.. വേണേൽ കൂടെ പൊക്കോ.. വന്തേട്ടനെ ചൂണ്ടി കൊണ്ട് പാറു പറഞ്ഞു.. ആദ്യം വന്തേട്ടനെ കണ്ട് ദേവുവിന് സന്തോഷം വന്നെങ്കിലും ഇന്നലെ നടന്ന കാര്യം ഓർത്തപ്പോൾ ദേവു മുഖം തിരിച്ചു ബസ് സ്റ്റോപ്പ്‌ നോക്കി പോയി.. പാറു ആണേൽ വായേം പൊളിച്ചു നിൽക്കുന്നു.. എങ്ങനെ നിക്കാതെ ഇരിക്കും.. ഇത്രേം കാലം വന്തേട്ടാ വന്തേട്ടാ എന്ന് വിളിച്ചോണ്ട് നടന്ന പെണ്ണാ ഇപ്പോൾ മുഖം തിരിച്ചു പാട്ടയും കാണിച്ചു പോണേ...

ഇനി അവളുടെ പട്ടിയെ തിരയേണ്ടി വരുവല്ലോ... പാറു നാലുപുറം നോക്കി കൊണ്ട് പറഞ്ഞു.. ഏതെങ്കിലും ഒരു പട്ടിയെ കണ്ടാൽ വന്തേട്ടന്റെ കാറിൽ കേറ്റാലോ.. നായ ആയാൽ കുഴപ്പം ഉണ്ടോ ആവോ.. പട്ടി തന്നെ വേണോ.. ശ്ശെടാ ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ.. 🙄 ദേവു നീ വരുന്നുണ്ടോ.. ദേവുവിന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് വന്തേട്ടൻ ചോദിച്ചു.. ഇപ്പോൾ കണ്ടോ ദേവു എന്ന്.. ഇന്നലെ വരെ താൻ താൻ... ഓന്തിനെ കണ്ടാൽ പൂവിട്ടു പൂജിക്കണം.. (ദേവൂസ് ആത്മ ) ഹും.... ദേവു മുഖവും തിരിച്ചിരുന്നു... വന്തേട്ടൻ പിന്നെ ഒന്നും പറയാതെ പാറുവിനോട് പോവാണെന്ന് പറഞ്ഞു കാറിൽ കയറി ശൂ എന്നും പറഞ്ഞു പോയി.. ദേഷ്യം ദേവുവിനോടുള്ള വെറും ദേഷ്യം... സ്വാഭാവികം.... 🤭 വരുൺ വണ്ടിയും കൊണ്ട് വന്നപ്പോൾ ടാറ്റയും കൊടുത്ത് പാറുവും പോയി... ഇതും സ്വാഭാവികം.. 😜 പ്യാവം അഞ്ജാതന്റെ ദേവമോള് ബസും കാത്ത് ബസ് സ്റ്റോപ്പിൽ നിൽക്കുന്നു... ഇതു അതിനേക്കാൾ സ്വാഭാവികം... 😝..........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story