💖നിന്നിലലിയാൻ💖: ഭാഗം 15

ninnilaliyan

രചന: SELUNISU

   ശരീരം തളർന്നവനെ പോൽ അവൻ നിലത്തേക്ക് ഊർന്നിരുന്നു..... കയ്യിലെ ഡിവോഴ്സ് പേപ്പറിലേക്ക് അവൻ വീണ്ടും വീണ്ടും നോക്കി കൊണ്ടിരുന്നു...... അച്ചുവിന്റെ സൈനിലേക്ക് ഒന്ന് നോക്കി....മനസ്സിൽ ചിലത് കണക്ക് കൂട്ടി അവൻ എഴുന്നേറ്റു ടേബിളിൽ ഉണ്ടായിരുന്ന പേന എടുത്ത് അവന്റെ പേരെഴുതി സൈൻ ചെയ്തു.... പേപ്പർ മടക്കി കാബോർഡിലേക്ക് വെച്ചു.... പോക്കറ്റിൽ ഇരുന്ന ഫോൺ എടുത്ത് കാൾ ബട്ടണിൽ ക്ലിക്ക് ചെയ്തു.... അങ്കിൾ എനിക്ക് കാണണം.... ചില കാര്യങ്ങൾ തീരുമാനിക്കാനുണ്ട്. ഇനിയും വൈകിയാൽ എല്ലാം കൈ വിട്ട് പോവും... എന്ത് പറ്റി മോനെ... എല്ലാം നേരിൽ പറയാം.... ശരി... എങ്കി ഞാൻ നാളെ ഹോസ്പിറ്റലിലേക്ക് വരാം... ഓക്കേ.... ഫോൺ കട്ട്‌ ചെയ്തവൻ പെട്ടന്ന് ഫ്രഷ് ആയി ബെഡിലേക്ക് കിടന്നു... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം ഏഴയലത്തു വന്നില്ല.... അച്ചുവിനെ തല്ലാണ്ടായിരുന്നു എന്ന് തോന്നിപോയി അവന്. അവൾക്കറിയില്ലല്ലോ മുഖം മൂടി ഇട്ട ചെന്നായ ആണവനെന്ന്.... അവൻ ബെഡിൽ നിന്ന് എഴുന്നേറ്റു അച്ചുവിന്റെ റൂമിലേക്ക് ചെന്നു...

അവൻ അടിച്ച പാടിൽ ഒന്ന് തൊട്ടതും അവളൊന്ന് ഞെരങ്ങി... പെട്ടന്ന് അവൻ കൈ പിൻവലിച്ചു കുറച്ചു നേരം അവൾ ഉറങ്ങുന്നതും നോക്കിയിരുന്ന് അവൻ ഹാളിലെ സെറ്റിയിൽ വന്നിരുന്നു..... എപ്പഴോ ഉറങ്ങി പോയിരുന്നു.... ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ആരവ് ഉറക്കമുണർന്നത്.... അവൻ ഫോൺ എടുത്തു ചെവിയിലേക്ക് വെച്ചു.... മോനെ... എഴുന്നേറ്റില്ലേ നീ...ഞാൻ ഹോസ്പിറ്റലിൽ ഉണ്ട്... ഓഹ്.. സോറി അങ്കിൾ... ഞാൻ ദേ ഇപ്പൊ എത്താം... അഹ് പതിയെ വന്നാ മതി.... മോളുണ്ട് കൂടെ അവളെ ഡോക്ടറെ ഒന്ന് കാണിക്കണം...... അഹ്... ശരിയങ്കിൾ... അവൻ വേഗം എഴുന്നേറ്റ് ആദ്യം നോക്കിയത് അച്ചുവിന്റെ റൂമിലേക്കാണ്.. അവൾ അവിടെ ഇല്ലെന്ന് കണ്ടതും അവൻ കിച്ചണിലേക്ക് ഒന്ന് പാളി നോക്കി...... അവിടെ എന്തൊക്കെയോ പിറുപിറുത്ത് ജോലി ചെയ്യുന്നവളെ അവൻ ചെറുപുഞ്ചിരിയാൽ നോക്കി....

എഴുന്നേറ്റ് ഫ്രഷ് ആയി കിച്ചണിലേക്ക് വിട്ടു....അച്ചുവിനെ മൈൻഡ് ചെയ്യാതെ അവൻ തനിയെ കോഫി ഉണ്ടാക്കി. അവൾ അവനെ നോക്കുന്നത് അറിഞ്ഞെങ്കിലും അറിയാത്ത ഭാവം നടിച്ചു പെട്ടന്ന് തന്നെ അവിടെ നിന്നിറങ്ങി... ഹോസ്പിറ്റലിൽ എത്തിയതും പൂജയോട് സംസാരിച്ചു നിക്കുന്ന അങ്കിളിനെയാണ് കണ്ടത്.... അങ്കിൾ.. ആ നീ വന്നോ.... പറയെടാ എന്താ പ്രശ്നം.... നമുക്കങ്ങോട്ട് മാറി നിക്കാം അങ്കിൾ.. പൂജ ഞാനിപ്പോ വരാം.. ആ ഓക്കേ ആരവേട്ടാ..... അവർ ഹോസ്പിറ്റലിലെ കാന്റീനിലേക്കായിരുന്നു പോയത്.... അവിടെ ചെന്നിരുന്നു ഇന്നലെ സംഭവിച്ച കാര്യങ്ങളെല്ലാം അവൻ അങ്കിളിനോട്‌ പറഞ്ഞു.... എല്ലാം കേട്ട് ഞെട്ടിയിരിക്കുവാണ് അയാൾ... ആരവ്... നമ്മടെ അച്ചു...അവൾക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയോ... അറിയില്ല അങ്കിൾ.... ഞാനും ഞെട്ടി പോയിരുന്നു... ഒരു തരം മരവിച്ച അവസ്ഥ... ഒരിക്കലും അവളിൽ നിന്ന് അങ്ങനൊരു കാര്യം ഞാൻ വെറുതെ പോലും നിനച്ചില്ല.... മ്മ്... ഇനിപ്പോ എന്താ നിന്റെ പ്ലാൻ.... പൂട്ടണം എത്രയും വേഗം.. വൈകും തോറും അതച്ചുവിന് ആപത്താണ്...

അങ്കിൾ എന്റെ കൂടെ എംഡിയുടെ അടുത്തേക്ക് ഒന്ന് വരണം.. കാര്യങ്ങൾ ഒന്ന് ഫാസ്റ്റ് ആക്കാൻ പറയണം.... ആ... വാ ഞാൻ വരാം..... കുറച്ചു നേരത്തിനു ശേഷം അവർ എംടിയുടെ കാബിനിൽ നിന്നിറങ്ങി..... അപ്പൊ നിനക്ക് സന്തോഷമായില്ലേ... ഏറെക്കുറെ... എല്ലാം ഒന്ന് ശരിയായിട്ടു വേണം നാട്ടിൽ പോയി വരാൻ.... അപ്പൊ അച്ചു... അവളിവിടെ നിക്കട്ടെ..... എന്നോട് കാണിച്ചതിന് ഉള്ള ചെറിയൊരു ശിക്ഷ... നിന്റെ സ്നേഹം എന്താടാ അവൾക്ക് മനസ്സിലാവാത്തേ... അതങ്ങനെയാണ് അങ്കിൾ. ആത്മാർത സ്നേഹത്തിന് പലയിടത്തും വിലയുണ്ടാവാറില്ല... അത് പോട്ടെ... അല്ലങ്കിൾ എംഡി പറഞ്ഞില്ലേ നമ്മൾ പറഞ്ഞതല്ലാതെയും അവനെതിരായുള്ള തെളിവുകൾ അവരെ കയ്യിൽ ഉണ്ടെന്ന് അതെങ്ങെനെ ആവും... അറിയില്ല. ചിലപ്പോ അവര് തന്നെ കണ്ട് പിടിച്ചു കാണണം... എന്തായാലും അവരെ കയ്യിൽ അവനെ കിട്ടുന്നതിന് മുൻപ് എനിക്ക് അവനെ ഒന്ന് കാണണം...

നീ എന്താന്ന് വെച്ച ചെയ്തോ. നിന്റെ കൂടെ ഞാൻ ഉണ്ടാവും. എന്നും പറഞ്ഞയാൾ അവന്റെ തലയിൽ ഒന്ന് തലോടിയതും അവൻ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... ഹോസ്പിറ്റലിലെ വർക്ക്‌ കഴിഞ്ഞ് അവൻ ഫ്ലാറ്റിൽ എത്തിയതും അച്ചുവും ശിവയും കൂടെ സെറ്റിയിൽ ഇരിക്കുന്നതാണ് കണ്ടത്.... അവരെ കണ്ടതും അവനൊന്ന് പുച്ഛിച്ചു മുഖം തിരിച്ചു... റൂമിലേക്ക് വിട്ടു..... തോർത്തെടുത്ത് ബാത്‌റൂമിലേക്ക് കയറാൻ നേരമാണ് ഡോറിൽ ആരോ തട്ടിയത്. തിരിഞ്ഞു നോക്കിയതും ശിവയെ കണ്ട് അവനൊന്ന് ചുള്ക്കി.... ശിവ ആരവിന്റെ അടുത്തേക്ക് വന്നതും അവൻ കൈ കെട്ടി അവനെ നോക്കി..... അച്ചു തന്ന ഡിവോഴ്സ് നോട്ടീസ് നീ കണ്ട് കാണുമല്ലോ.... അതിൽ സൈൻ ചെയ്ത് ഇന്ന് തന്നെ എന്നെ ഏൽപ്പിച്ചോണം... ഇല്ലെങ്കിൽ..നീ എന്ത് ചെയ്യും... ഇത് ഞാനും അവളും തമ്മിലുള്ള കാര്യമാ... അതിൽ ഇടപെടാൻ നീ ആരെടാ എന്നാരവ് ചോദിച്ചതും ശിവ അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി... പ്രതീക്ഷിക്കാതെ ആയത് കൊണ്ട് തന്നെ അവൻ പോയി ടേബിളിന്റെ അടുത്ത് ചെന്ന് വീണതും നെറ്റി ടേബിളിന്റെ വക്കിൽ ചെന്നിടിച്ചു.

എഴുന്നേറ്റ് അവൻ നെറ്റി തൊട്ട് നോക്കിയതും ബ്ലഡ്‌ കണ്ട് ശിവയെ ദേഷ്യത്തോടെ നോക്കി... പാഞ്ഞു ചെന്ന് അവന്റെ കവിളിൽ ആഞ്ഞടിച്ചു... അടിയുടെ ശക്തി കാരണം ശിവ പുറകിലേക്ക് ഒന്ന് വേച്ചു പോയി.... ആരവിനെ അടിക്കാനായി കൈ നോക്കിയതും ആരവ് അവന്റെ കയ്യിൽ പിടിച്ചു മറു കൈ കൊണ്ട് അവന്റെ കവിളിൽ കുത്തി പിടിച്ചു ചുമരിലേക്ക് ചേർത്തു... എന്നോട് കളിക്കാൻ നീ ആയിട്ടില്ലെടാ ചെറ്റേ....എന്റെ അച്ഛനെ ചതിച്ച നിന്നെ ഇല്ലാണ്ടാക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല... നിന്നെ പോലൊരു നാറിയെ ഇല്ലാതാക്കി കളയേണ്ടതല്ല എന്റെ ജീവിതം എന്ന് അറിയാവുന്നത് കൊണ്ടാ...അധികം വൈകില്ല... നിനക്കുള്ള പണി ഓൺ ത വേ ആണ്.... എന്നും പറഞ്ഞവൻ ശിവയുടെ കഴുത്തിൽ ഉള്ള പിടി മുറുക്കാൻ തുടങ്ങിയതും അവൻ ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങി.... പെട്ടന്ന് അച്ചു വന്നു ആരവിന്റെ കൈ പിടിച്ചു മാറ്റി... ശിവയുടെ കഴുത്തിൽ ഉഴിഞ്ഞു കൊടുക്കാൻ തുടങ്ങിയതും ആരവ് പല്ലിറുമ്പി അവളെ നോക്കി.... ആരവേട്ടനെന്താ ഭ്രാന്താണോ....എന്തൊക്കെയാ ഈ കാണിക്കുന്നേ... അതേടി ഭ്രാന്താ... നീയൊറ്റ ഒരുത്തിയാ അതിന് കാരണം.... ഞാനോ... കാണുന്ന പെണ്ണുങ്ങളെയെല്ലാം ആരവേട്ടന് ഇഷ്ട്ടമാണെന്ന് വെച്ച് ഞാൻ എന്താ ചെയ്യാ....

ഡീ... വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം... ഇല്ലേൽ കൈ നിന്റെ മുഖത്തു പതിയും..... ഓ... പിന്നെ എന്റെ കൈ തളർന്നിട്ട് ഒന്നും ഇല്ലാ.... ആരവേട്ടന് തോന്നുമ്പോ കൈ വെക്കാൻ ഞാൻ ചെണ്ടയൊന്നും അല്ല. എന്നും പറഞവൾ അവന്റെ മുഖത്തേക്ക് നോക്കിയപ്പോഴാണ് നെറ്റിയിലെ ബ്ലഡ്‌ കണ്ടത്... അവളൊന്ന് ഞെട്ടി അവിടെ തൊടാൻ നിന്നതും അവളുടെ കൈ തട്ടി മാറ്റി അവൻ ബാത്‌റൂമിലേക്ക് കയറി.... കുളിച്ചു ഇറങ്ങി അവൻ മുറിവ് ഡ്രസ്സ്‌ ചെയ്ത്..... ബെഡിലേക്ക് കിടന്നു.... പിറ്റേന്ന് രാവിലെ ടേബിളിൽ ഇരുന്ന ആരവിന്റെ ഫോൺ റിങ് ചെയ്തു.... ഉറക്കച്ചടവോടെ അവൻ ഫോൺ എടുത്ത് ചെവിയിലേക്ക് വെച്ചതും മറുപ്പുറത്ത് നിന്ന് പറഞ്ഞ കാര്യം കേട്ടവൻ ചാടി എഴുന്നേറ്റു..... ഞാൻ ഇപ്പൊ വരാം സാർ... എന്നും പറഞ്ഞവൻ കാൾ കട്ട്‌ ചെയ്ത് ബെഡിലേക്കിട്ട് പെട്ടന്ന് തന്നെ ഫ്രഷ് ആയി ഇറങ്ങി.... അച്ചുവിനെ നോക്കിയെങ്കിലും കാണാത്തത് കൊണ്ട് തന്നെ അവൾ ഹോസ്പിറ്റലിൽ പോയി കാണും എന്നവൻ ഉറപ്പിച്ചു..... ഹോസ്പിറ്റലിൽ എത്തി അകത്തേക്ക് കയറിയതും പോലീസ് കാർ പിടിച്ചു കൊണ്ട് വരുന്ന ശിവയെ നോക്കി അവനൊന്ന് കോട്ടി ചിരിച്ചു....

ശിവ ആരവിനെ കണ്ടതും പകയോടെ അവന്റെ കണ്ണുകൾ കത്തി ജ്വലിച്ചു.... അത് കണ്ട് വിജയചിരിയാൽ ആരവ് അവരെ അടുത്തേക്ക് നടന്നടുത്തു.... അവൻ പോലീസ്ക്കാരോട് വൺ മിനിറ്റ് എന്ന് പറഞ്ഞതും അവർ അവനോട് ഓക്കേ പറഞ്ഞു.... എങ്ങനുണ്ട് ശിവ പ്രസാദ്... നിന്റെ കളികൾ ഇനി ദുബായ് ജയിലിൽ ഉണ്ടാവുമോ.... ജയിച്ചെന്ന് കരുതണ്ടെടാ..നീയും നിന്റെ മറ്റവളും . നിങ്ങളെ ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കില്ല ഞാൻ. തിരിച്ചു വരും... കരുതിയിരുന്നോ... ഐവ എന്ത് നല്ല നടക്കാത്ത സ്വപ്നം..... ഇത് ദുബായി ആണ് മോനേ... നീ എന്റെ അച്ഛനെയും അച്ചുവിനെയും പറ്റിച്ച പോലെ ഈ ഹോസ്പിറ്റലുക്കാരെയും പറ്റിക്കാമെന്ന് കരുതിയല്ലേ....ഇനി നീ പുറം ലോകം കാണില്ല.. നിന്നെ രക്ഷിക്കാൻ ഒരു പട്ടിയും വരില്ല.. അത്രത്തോളം ദ്രോഹിച്ചിട്ടുണ്ട് നീ എല്ലാവരെയും. ഇനിയുള്ള കാലം നരകിച്ചു ജീവിക്കും നീ....

എന്നവൻ പറഞ്ഞതും ശിവ ഡാ.... ന്നും വിളിച്ചു അവന് നേരെ പാഞ്ഞടുക്കാൻ നിന്നതും പോലീസുകാർ അവനെ പിടിച്ചു അവിടെ നിന്നും കൊണ്ട് പോയി.... താൻ വിജാരിച്ച പോലെ അവനെ കുടുക്കാൻ കഴിഞ്ഞതിൽ ആശ്വാസം തോന്നിയവന്. അവൻ ഒന്ന് ചിരിച്ചു മുന്നിലേക്ക് നോക്കിയതും അവിടെ അങ്കിളും എംഡിയുമടക്കം ഒരുപ്പാട് പേര് ഉണ്ടായിരുന്നു.... അച്ചുവിനെ മാത്രം അവനതിൽ കാണാൻ കഴിഞ്ഞില്ല. ആ സത്യം അറിഞ്ഞു എവിടെയെങ്കിലും ഇരുന്ന് മോങ്ങുന്നുണ്ടാവും.... എന്നവൻ മനസ്സിൽ പറഞ്ഞു അങ്കിളിന്റെ അടുത്തേക്ക് നടന്നു.... താങ്ക്സ് മിസ്റ്റർ ആരവ്... ഏയ്‌... ഞാൻ അങ്ങോട്ട് അല്ലേ സാർ നന്ദി പറയേണ്ടത്. സാർ ഞങ്ങളെ കൂടെ നിന്നില്ലായിരുന്നു വെങ്കിൽ ഒരിക്കലും അവനെ കുടുക്കാൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു... ഞങളേക്കാൾ കൂടുതൽ അവനെതിരെയുള്ള തെളിവുകൾ ശേഖരിച്ചതും സാർ തന്നെയല്ലേ....അല്ലേ അങ്കിൾ.. ഏയ്‌.... നോ... ആരവ്.... അങ്ങനെയാണേൽ നന്ദി പറയേണ്ടത് എന്നോടല്ല.... എന്നെക്കാളും നിങ്ങളെക്കാളും അവനെ കുടുക്കാൻ കഴിഞ്ഞത് ദേ ആ ആള് കാരണമാ എന്നും പറഞ്ഞു എംഡി... റിസപ്ഷന്റെ അങ്ങോട്ട് ചൂണ്ടി കാണിച്ചതും അവിടെ പൂജയോടൊപ്പം കൈകെട്ടി നിക്കുന്ന ആളെ കണ്ട് ഞാനും അങ്കിളും ഞെട്ടി പരസ്പരം നോക്കി........... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story