നിന്നിലലിയാൻ: ഭാഗം 15

ninnilaliyan

എഴുത്തുകാരി: നിലാവ്

കാലമാടൻ, തെണ്ടി, കഴുത.. ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്... ഇന്നേ ശെരിക്കും അറിയില്ല.. പാറു കഴുത്തു തുടച്ചു കൊണ്ട് പറഞ്ഞു.. നീ ആരുടെ കാര്യാ പറയണേ ജാൻകി.. ഇന്റെ ദേവു ഇന്നലെ മുതൽ ഒരുത്തന്റെ കൂടെ അല്ലെ താമസം... അതിനെ പറ്റി പറഞ്ഞതാ.... നീ അതിനു ന്തിനാ കഴുത്തു തുടക്കുന്നെ.. കൊറേ നേരം ആയല്ലോ... എടി നീ ഇവിടെ ഇരുന്നേ.. നിക്ക് ഒരു കാര്യം പറയാനുണ്ട്... അവിടെ കണ്ട മരത്തിന്റെ ചോട്ടിൽ അവർ ഇരുന്നു.. ന്താടി... മുഖം വല്ലാതെ ഇരിക്കുന്നുണ്ടല്ലോ.. എടി... ഞാൻ മിക്കവാറും പ്രെഗ്നന്റ് ആവുമെടി.. What?, 😲 അതേടി... അയാൾ ഇന്നേ ഉമ്മ വച്ചെടി... ദേ ഇവിടേം പിന്നെ ഇവിടേം.. കവിളിലും കഴുത്തിലും തൊട്ട് കൊണ്ട് അവൾ പറഞ്ഞു... അയ്യോ ഇനി ഇപ്പൊ ന്താ ചെയ്യാ... എനിക്കറിയില്ല... ഒന്ന് ഉറപ്പാണ്.. ഞാൻ പ്രെഗ്നന്റ് ആവും.. ഇന്നലെ എന്നോട് പറഞ്ഞു.. ഇനി ഒന്നൊന്നര കൊല്ലം നിനക്ക് rest ആണെന്ന്... അവൻ മുന്നേ പറഞ്ഞതെല്ലാം ദേവുവിനോട് പാറു പറഞ്ഞു.. നമുക്ക് നോക്കാടി...ഒരു മാസം കഴിഞ്ഞാൽ നിനക്ക് ഛർദിയോ മറ്റോ വരുമൊന്നു... ദേവു ഇന്റെ വയറു വലുതാവില്ലേ.. കോളേജിൽ ഞാൻ എന്ത് പറയും.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.. നിനക്കൊന്ന് തടുക്കാമായിരുന്നു ജാൻകി...

എടി തെണ്ടി ഇന്റെ രണ്ട് കയ്യും പിടിച്ചു വച്ചിട്ടാടി ഇങ്ങനെ ഒക്കെ ചെയ്തത് ഞാൻ പിന്നെ ന്ത് ചെയ്യും.... ശിൽപ്പേച്ചിയോട് പറഞ്ഞാലോ.. നീ ന്താ പറയണേ... ആരോടും പറയാൻ നിക്കണ്ട.... ഈ മാസം കഴിഞ്ഞു നമുക്ക് കിറ്റ് വാങ്ങി ടെസ്റ്റ്‌ ചെയ്ത് നോക്കാം.. എന്നിട്ട് മതി പറയൽ... periods തെറ്റുന്നുണ്ടോന്ന് നമുക്ക് നോക്കാം ന്നിട്ട് മതി.. നീ ടെൻഷൻ ആവല്ലേ... ഞാൻ ഇല്ലേ.. എടി എന്നാലും.. ന്ത് എന്നാലും... ന്തായാലും നിന്റെ കെട്ട്യോൻ അല്ലെ വേറെ ആരും അല്ലല്ലോ... പിന്നേയ് നീ ഇനി അധികം ബുള്ളറ്റ് വാലടെ അടുതെക്ക് പോണ്ട.. അതിനു ഞാൻ എപ്പോ പോയി.. അയാൾ ഇടിച്ചു കേറി വരികയല്ലേ.. ഇനി അത് നീ ആയിട്ട് തടയണം.. ന്നുവച്ചാൽ.. എടി.. പ്രെഗ്നന്റ് ആയാൽ ഭർത്താവുമായി മിംഗ്ലിങ് പാടില്ല പോത്തേ.. ഓ എന്നാൽ ഞാൻ കുറച്ചു ദിവസത്തേക്ക് സീതാമ്മടെ അടുത്ത് പോയാലോ.. അത് നല്ല ഐഡിയ ആണ്. ബട്ട്‌ മാക്കാൻ സമ്മതിക്കുമോ ആവോ... സമ്മതിപ്പിക്കണം.. അവിടെയാ നിന്റെ കഴിവ്.. മ്മ്മ്.. പ്രതികാരം ചെയ്യണം ഇതിനു ...

പാവം ഞാൻ.. 18 വയസ്സല്ലേ ആയുള്ളൂ.. അപ്പോഴേക്കും ഇന്നേ ഗർഭിണി ആക്കിയില്ലേ... ഞാൻ വച്ചിട്ടുണ്ട് കാലാ ഇങ്ങൾക്ക്.... (ആത്മ ) (ബുദ്ധി ഇല്ലാത്തതിന്റെ കുഴപ്പമാ.. സാരല്ല്യ ഇങ്ങൾ ഒക്കെ ഒന്ന് പറഞ്ഞു മനസിലാക്കിപ്പിക്ക്... ചക്കിക്കൊത്ത ചങ്കരനെയാ കൂട്ടുകാരി ആയി കിട്ടിയത്... ഇനി വരുണിന്റെ അവസ്ഥ ന്താവുമോ ന്തോ.. ) 💞💞💞💞💞💞 ഇതൊന്നും അറിയാതെ പാവം നമ്മുടെ നായകൻ... വരുണെ ഇത് പാറുവിന്റെ ഫോൺ ആണ്.. ആഹ് ഓക്കേ ഡി.. എങ്ങനെ ഉണ്ടെടാ.. അവിടെ അവളെ കൊണ്ട് വല്ല കൊഴപ്പോം ഉണ്ടോ.... അവളെ കൊണ്ട് നിക്ക് മാത്രേ കുഴപ്പം ഒള്ളു.. ബാക്കി എല്ലാരും സന്തുഷ്ടരാണ്.. ന്താടാ... എടി ആ കോപ്പ് ഒരു ഉമ്മ വെക്കാൻ പോലും സമ്മതിക്കുന്നില്ലടി... ഒന്ന് വച്ചപ്പോ കരഞ്ഞു കൊണ്ട് പോയി.. ഇതൊക്കെ കണ്ടാൽ ഉമ്മ ഫ്ലൈറ്റ് പിടിച്ചു പോവും.. ഹിഹിഹിഹി.. നിക്ക് വയ്യ.. നിനക്ക് അത് തന്നെ വേണം.. ശവത്തിൽ കുത്തല്ലേഡീ.. അല്ലേലും നമ്മടെ പെങ്ങളുട്ടി പൊളി ആണ്.. ഇവനെ മെരുക്കാൻ അവൾക്കേ പറ്റുള്ളൂ.. ഓ തമ്പ്രാ.. ക്ലാസ്സിൽ വാടാ ഇന്നേ ഇട്ട് വാരാതെ.. ക്ലാസ്സ് കഴിഞ്ഞതും ഞാൻ വേഗം വീട്ടിൽ പോവാൻ നിന്നു.. ഇന്ന് എന്താടാ നേരത്തെ പോവുന്നെ... അതെന്ത് ചോദ്യം ആണ് സച്ചി..

അവനിപ്പോ ഒരു ഭർത്താവല്ലേ... പ്രണവ് പറഞ്ഞു... ഇത് കേട്ട് ശില്പ ഊറിചിരിച്ചു.. വല്ലാതെ ഊതല്ലേ.... ഞാൻ പോവാ. എന്നും പറഞ്ഞു വീട്ടിലേക്ക് വിട്ടു.. ആഹാ എല്ലാവരും ഉമ്മറത്തു തന്നെ കുറ്റിയടിച്ചു ഇരിപ്പുണ്ടല്ലോ.. നീ ഇറങ്ങാൻ വരട്ടെ വരുണെ... പാറുവിനെ വീട്ടിൽ കൊണ്ടുപോയി ആക്കിയിട്ട് പോരെ.. ശില്പടെ വീട്ടിലോ.. അതെന്തേ പെട്ടെന്ന്.. കുഞ്ഞേട്ടാ.. സീതാന്റി വിളിച്ചിരുന്നു... ഓ.. അപ്പൊ ഒളിച്ചോട്ടം ആണ്... കാണിച്ചു തരാം... എന്നെ ഒഴിവാക്കാനുള്ള പരിപാടിയാ.. നിങ്ങൾ ഒന്ന് നോക്കിക്കേ അവളുടെ മുഖത്ത് ന്ത് സന്തോഷാന്ന് അറിയുമോ.. ചെറുതായിട്ട് ഒരു പുച്ഛമില്ലേ.. നിങ്ങൾക്ക് തോന്നിയ പോലെ നിക്കും തോന്നി.. എത്രെ ദിവസത്തേക്കാ യാത്ര... ഞായറാഴ്ച പോയി കൊണ്ടുവരാം.. (അമ്മ ) സിവനെയ്.. ഇന്ന് തിങ്കൾ... ഞായറാഴ്ച ആവാൻ 6 ദിവസം...(മേരാ ആത്മ ) ആഹ്.. കേറൂ.. കൊണ്ടുപോയി വിടാം.. ന്താ ഓൾടെ ഓട്ടം.. കാലമാടത്തി.. ഇത്തിരി സ്നേഹം.. ങേഹേ.. അടുത്തൂടെ പോയിട്ടില്ല ആ സാധനം.. അവിടെ എത്തിയപ്പോൾ ആന്റിയും ശില്പയും പുറത്തുണ്ട്.. ഓ മോളെ സൽക്കരിക്കാനുളള തൊര...ഞാൻ ഇനി ഇവളെ കാണാതെ 6 ദിവസം... ഞാൻ മുണ്ടൂല നിങ്ങളോട്.. ഒന്ന് പറഞ്ഞു കൂടായിരുന്നോ പോവല്ലേ പോവല്ലേന്ന്...

വണ്ടി നിർത്തിയതിനു മുന്നേ ഒരുത്തി ഇറങ്ങി ഓടി... സീതാമ്മേ.. മോളെ... പിന്നെ അവിടെ കെട്ടിപ്പിടിക്കലും ഉമ്മയും.. ഓഹ്.. ഞാനും നേരത്തെ ഒരു ഉമ്മ അല്ലെ ചോദിച്ചോള്ളു.. അപ്പൊ ഓൾടോരു ഡിമാൻഡ്.. വാ വരുണെ.. ആടി... പിന്നെ അവിടെ അവർ ചായ ഉണ്ടാക്കാൻ പോയപ്പോ ഞാൻ അവളുടെ റൂമിലേക്ക് ചെന്നു... ഡ്രസ്സ്‌ മാറാൻ ഉള്ള തത്രെപ്പാടിലാ.. ഞാൻ എവടെ പരിപാടി അവതരിപ്പിചാലും ഇതാണല്ലോ ദൈവേ അവസ്ഥ.. ഞാൻ ഒന്ന് മുരടനക്കി.. അവൾ തിരിഞ്ഞു നോക്കി.. ഈശ്വര ഇനി കാലനെ എങ്ങനെ ഞാൻ ഇവിടെന്ന് പറഞ്ഞു വിടും... (പാറുവിന്റെ ആത്മ ) അങ്ങനെ ആണല്ലോ അവളും ദേവുവും അറിഞ്ഞു വച്ചിരിക്കുന്നത്..

അവൾ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും ഇന്നാ നിന്റെ ഫോൺ.. നീ ഇങ്ങോട്ട വരുന്നതെന്ന് അറിഞ്ഞുവെങ്കിൽ ഞാൻ ശില്പടെ കയ്യിൽ നിന്നും വാങ്ങിക്കില്ലായിരുന്നു.. ഞാൻ മുണ്ടൂല.. ന്നാലും ഇന്നേ പ്രെഗ്നന്റ് ആക്കിയില്ലേ.. ഇതായിരുന്നു പാറുവിന്റെ മനസ്സിൽ.. നീ എന്താ ഒന്നും മിണ്ടാതെ.. ഫോൺ വേണ്ടേ.. ആ വേണം എന്നും പറഞ്ഞു അവൾ ഫോൺ വാങ്ങി ടേബിളിൽ വച്ചു.. കുറച്ചു കഴിഞ്ഞാൽ ഞാൻ പോവും.. മ്മ്... നീ എന്താ മിണ്ടാത്തെ.. നിനക്ക് ന്തേലും പ്രോബ്ലം ഉണ്ടോ.. പാറു.. വേണ്ട അയാളെ അടുത്തേക്ക് അടുപ്പിക്കണ്ട.. അത് നിനക്ക് നല്ലതല്ല.. പാറു സ്വയം ചിന്തിച്ചു.. (ആത്മ ) ന്ത് പ്രോബ്ലം.. നിക്ക് ഒന്നുല്ല്യ... നിങ്ങൾക്ക് പോണ്ടേ... വാ ചായ കുടിക്കാം.. മ്മ്.... അവര് രണ്ടാളും താഴേക്ക് പോയി.. ഹാവു രക്ഷപെട്ടു (പാറു ആത്മിച്ചു കൊണ്ടിരുന്നു ) ചായയും കുടിച് കുറച്ചു നേരം സംസാരിച്ചു അവൻ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story