നിന്നിലലിയാൻ: ഭാഗം 155

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

വൃന്ദാവനം വീട് രാത്രി 11 മണി.... ആതുവിനെ സെറ്റ് മുണ്ടും ഉടുപ്പിച്ചു തലയിൽ മുല്ലപ്പൂവും ചൂടി ഒരു കയ്യിൽ പാൽ ഗ്ലാസും മറ്റേ കയ്യിൽ പഴ വർഗ്ഗങ്ങൾ അടങ്ങിയ ബൗളും കൊടുത്ത് പൊന്നുവും പാറുവും ദേവുവും കൂടി ആതുവിനെ റൂമിലേക്ക് ആക്കി... നീയെന്താ ഇനി ഇവിടെ ആലോചിച്ചു നിൽക്കുന്നെ... ചിന്തിച്ചോണ്ട് നിൽക്കുന്ന ദേവുവിനെ തോണ്ടി പാറു ചോദിച്ചു.. ശ്ശെടാ.. ഈ പാലിന്റെ ഏർപ്പാട് ഒക്കെ ഉണ്ടായിരുന്നു ലെ.. ബട്ട്‌ എന്റെ ഫസ്റ്റ് നൈറ്റിനു എനിക്ക് കിട്ടിയില്ലെടി... 😒 ദേവു മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു... ഒരു ഗ്ലാസ്‌ പോയിട്ട് ഒരു പാക്കറ്റ് പാല് നിനക്ക് തികയില്ല എന്ന് വന്തേട്ടന്റെ അമ്മക്കറിയാം.. അതുകൊണ്ടാണ് ആ ആചാരങ്ങൾ ഒന്നും വെക്കാഞ്ഞേ.. പാറു ഇളിച്ചു കൊണ്ട് പറഞ്ഞു.. പെണ്ണുങ്ങളെ പോയി ഉറങ്ങാൻ നോക്ക്.. സമയം 11 കഴിഞ്ഞു... ഞാൻ പോവാ ഗുഡ് നൈറ്റ്‌... കോട്ടുവായും ഇട്ടു പറഞ്ഞു കൊണ്ട് പൊന്നുവേച്ചി പോയി... പാറുവും ദേവുവും കുറച്ചു നേരം പരസ്പരം മുഖത്തോട് മുഖം നോക്കി... പോണോ... ദേവു നഖം കടിച്ചു കൊണ്ട് ചോദിച്ചു.. എനിക്ക് തീരെ താല്പര്യം ഇല്ല്യാ.. തല മാന്തി കൊണ്ട് പാറു പറഞ്ഞു.. പിന്നെ എവിടെ ഉറങ്ങാനാ നിലത്തോ... ദേവു നാലുപുറം നോക്കിക്കൊണ്ട് ചോദിച്ചു.. നമുക്ക് താഴെ പോയി കിടന്നാലോ...

മുകളിൽ നിന്ന് താഴെ സോഫയിലേക്ക് ചൂണ്ടി കൊണ്ട് പാറു ചോദിച്ചു... പൊ പുല്ലേ.. അവരൊക്കെ നമ്മളോട് അല്ലേ തെറ്റിയത് വേണേൽ അവര് പോയി കൊതുക് കടി കൊള്ളട്ടെ.. ഞാൻ ഏതായാലും റൂമിൽ പോയി മൂടി പുതച്ചു ഉറങ്ങാൻ പോവാ.. ഗുഡ് നൈറ്റ്‌ baby... എന്നും പറഞ്ഞു ദേവു റൂമിലേക്ക് കയറി.. ഇനി ഇപ്പോൾ ഞാൻ ഒറ്റക്ക് എന്ത് ചെയ്യാനാ.. പോയി പണി നോക്കട്ടെ... എന്തായാലും എനിക്കും കൂടി അവകാശപ്പെട്ട റൂം അല്ലേ... ഞാനും കിടക്കും.. ഗുഡ് നൈറ്റ്‌.. ആരോടും പറയാൻ ഇല്ലാത്തത് കൊണ്ട് സ്വയം ഗുഡ് നൈറ്റ്‌ പറഞ്ഞു പാറുവും ഓപ്പോസിറ്റ് റൂമിലേക്ക് പോയി... ചുരുക്കം പറഞ്ഞാൽ മൂന്ന് കമിതാക്കൾ മേലെയും രണ്ട് കമിതാക്കൾ താഴെയും ഉണ്ട്... ഒച്ചയും ബഹളവും ഒക്കെ ഉണ്ടാവും.. ആരും എണീറ്റ് വന്നു നോക്കരുത്.... 🤭 💕 ഫസ്റ്റ് കാർന്നോരിൽ നിന്ന് തന്നെ ആയിക്കോട്ടെ ലെ... ROOM NO :- 1 വിശ്വ അച്ഛൻ × വീണാമ്മ വാവയെ ബെഡിന്റെ അരുവിൽ കിടത്തി അച്ഛൻ അമ്മയുടെ അരികിലേക്ക് കിടന്നു.. അങ്ങനെ മക്കളുടെ ഒക്കെ കല്യാണം കഴിഞ്ഞു.. ഇനി ഈ പൊടിയുടെ കല്യാണം ഒക്കെ എന്നാ ആവോ.... വാവയെ നോക്കി കൊണ്ട് അച്ഛൻ പറഞ്ഞു.. നിങ്ങടെ മകൾ ഇപ്പോൾ തന്നെ ആളെ കണ്ട് പിടിച്ചിട്ടുണ്ട്...

ഒന്നാം ക്ലാസ്സിൽ ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം പെണ്ണിന്റെ ഒരിത്... ഓഹ്... എന്നും പറഞ്ഞു അമ്മ വാവയെ തലോടി... വീണേ.... അച്ഛന്റെ വിളിയിൽ തന്നെ സ്നേഹം തുളുമ്പി.. എന്തെ വിശ്വേട്ടാ... മ്മ്... അച്ഛന്റെ സൈഡിലേക്ക് തിരിഞ്ഞു കിടന്നു കൊണ്ട് അമ്മ ചോദിച്ചു... ഇവളെ കൂടെ കെട്ടിച്ചു വിട്ടാൽ നമുക്ക് ആരാ ഉള്ളത് ലെ... അച്ഛൻ വളഞ്ഞ വഴി മൂക്ക് പിടിക്കാൻ ഉള്ള ഉദ്ദേശം ആണ്... അതിന് ഇനി എത്ര വർഷം ഉണ്ട്... മാത്രല്ല നമ്മുടെ രണ്ട് ആണ്മക്കളില്ലേ.. വാവയെ അങ്ങനെ അങ്ങ് നമ്മൾ പറഞ്ഞയക്കുമോ അവള് വരുമല്ലോ.... അമ്മക്കങ്ങോട്ട് കത്തുന്നില്ല... അവരൊക്കെ വേറെ വീട് കേറ്റി പോവില്ല എന്നാര് കണ്ടു... എനിക്ക് വിശ്വാസം ഇല്ല്യാ.. കാര്യം കാണാൻ മക്കളെ കുറ്റം പറയണം എന്നാണ് സാരം... നിങ്ങളിതെന്താ മനുഷ്യാ ഈ പറയുന്നേ.. എന്റെ മക്കളൊന്നും അങ്ങനെ ചെയ്യില്ല... വീണാമ്മ കെറുവിച്ചു തിരിഞ്ഞു കിടന്നു.. കാര്യം സാധിക്കാൻ വന്ന അച്ഛൻ ആരായി... 😵.. എന്നാലും അച്ഛൻ പിന്മാറാൻ തയ്യാറല്ല.. വീണേ.. നമുക്കൊരു കൊച്ചിനെ കൂടി ഉണ്ടാക്കാമെടി.. ഇതൊക്കെ ഒരു രസല്ലേ... അച്ഛൻ അമ്മയെ തോണ്ടി വിളിച്ചു... നിങ്ങൾക്കെന്താ മനുഷ്യാ തലക്ക് വെളിവില്ലെ ഏഹ്.. പതമ്പത്തഞ്ച് വയസ് ആയീലെ... അമ്മ അച്ഛനെ ചെറഞ്ഞൊന്ന് നോക്കി..

അതൊന്നും മൈൻഡ് ചെയ്യാതെ അച്ഛൻ അമ്മയെ ഞണ്ട് ഇറുക്കാൻ പോണ പോലെ പിടിക്കാൻ പോയതും,,,, കുഴീക്ക് കാല് നീട്ടാനായി എന്നിട്ടാ പിന്നേം കുഞ്ഞുവാവ... ഉറങ്ങി എന്ന് കരുതിയ വാവ കൊട്ടി പിടഞ്ഞു എഴുന്നേറ്റ് രണ്ട് പേരുടെയും നടുക്ക് കിടന്നു.... നീ ഉറങ്ങിയില്ലായിരുന്നോ... അച്ഛൻ തല മാന്തി കൊണ്ട് ചോദിച്ചു... ഇല്ല്യാ.. നിങ്ങൾ എവിടെ വരെ പോവും എന്ന് നോക്കി കിടക്കുവായിരുന്നു... എന്നും പറഞ്ഞു കമിഴ്ന്നു കിടന്നു മൂപ്പത്തി.. പെണ്ണിന്റെ കുസൃതി കണ്ടില്ലേ.. അമ്മ അവളെ ചേർത്ത് പിടിച്ചു കൊണ്ട് കിടന്നു.. ഏത് അടിയന്തരാവസ്ഥ കാലത്താണോ എന്തോ... അച്ഛൻ മുഴുവൻ പറയാതെ തിരിഞ്ഞു കിടന്നു.. അമ്മ അടക്കി പിടിച്ചു ചിരിച്ചു കൊണ്ട് ഉറക്കത്തിലേക്ക് വീണു.. 💕 ROOM NO :- 2 വല്യേട്ടൻ × പൊന്നു... നീയിത്ര നേരം എവിടെ ആയിരുന്നു.. കയ്യിൽ ഒരു റോസ് പൂവും പിടിച്ചു ബെഡിൽ കാലിന്മേൽ കാലും കയറ്റി ഇരുന്നാണ് വല്യേട്ടന്റെ ചോദ്യം... ഞാൻ ആതുവിനെ ഒരുക്കാൻ വേണ്ടി പോയി.. എന്തെ... ബെഡിലേക്ക് ഇരുന്ന് കൊണ്ട് പൊന്നു ചോദിച്ചു.. ഏയ്.. 😁😁 നല്ല ഒരു ചിരി പാസ്സാക്കി വല്യേട്ടൻ പൂവ് ഒന്ന് സ്മെൽ ചെയ്തു.. ഇതെവിടുന്നാ.. പൂവ് ചൂണ്ടി കൊണ്ട് പൊന്നു ചോദിച്ചു.. ആതുവിന്റെ ബൊക്കയിൽ നിന്ന് അടിച്ചു മാറ്റിയതാ..

ഹിഹി... പൂവ് തൊട്ടു തലോടി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. നാണം ഉണ്ടോ കൊച്ച് പിള്ളേരെ പോലെ ഇങ്ങനെ ബൊക്കയിലെ പൂ അടിച്ചു മാറ്റാൻ.. വാവക്ക് ഉണ്ടാവും ഇതിലും ബുദ്ധി... എന്ന് പൊന്നു പറയും എന്ന് നിങ്ങൾ വിചാരിക്കണ്ട... 😆 എനിക്ക് തരുമോ... പൊന്നു ഒരു വളിച്ച ചിരി പാസ്സാക്കി കൊണ്ട് ചോദിച്ചു... വല്യേട്ടൻ പൂവ് പൊന്നുവിന് നേരെ നീട്ടി.. എന്ത് ഭംഗി നിന്നെ കാണാൻ എന്റെ ഭാര്യ പൊന്നുവേ... പാടത്തു വെച്ച കോലത്തിൽ ചെളി പുരണ്ട പോലെ..... വല്യേട്ടൻ പൊന്നുവിനെ നോക്കി പാടി.. പ്ഫ.... പൊന്നു വല്യേട്ടനെ ആട്ട് തൊട്ടിലിൽ കിടത്തി തുറക്കാനുള്ള പ്ലാനിങ്ങിൽ ആണ്.. എന്താടി.. ഞാൻ ഒരുപമ പറഞ്ഞതല്ലേ.. വല്യേട്ടൻ ഇരുന്നിടത്തു നിന്ന് എണീറ്റു.. ഭർത്താവ് ആണത്ര ഭർത്താവ്.. ഇന്ന് ഞാൻ നല്ല പട്ടുസാരിയും ഉടുത്തു പണ്ടങ്ങളും ഇട്ട് നല്ല ബ്യൂട്ടിഫുൾ ആയി നിന്നപ്പോൾ എന്തെ മനുഷ്യാ നിങ്ങൾ ഉപമിക്കാഞ്ഞേ.. പൂവ് പിച്ചി പറിച്ചു കൊണ്ട് പൊന്നു ചോദിച്ചു.. കാലത്തി കഷ്ടപ്പെട്ട് പൊക്കിയ പൂവ് പിച്ചി പറിക്കുന്നത് കണ്ടില്ലേ.. ഇവളെന്താ അതിനെ പീഡിപ്പിക്കാൻ നോക്കുവാണോ.. മനസ്സിൽ പറഞ്ഞു കൊണ്ട് വല്യേട്ടൻ പൊന്നുവിനെ അടിമുടി ഒന്ന് നോക്കി.. എടി അതുപിന്നെ ഇതൊക്കെ നമ്മുടെ റൂമിൽ വെച്ചല്ലേ പറയേണ്ടത്...

ആൾക്കാരുടെ മുന്നിൽ വെച്ചു പറഞ്ഞാൽ അവര് വിചാരിക്കില്ലേ ഞാൻ പെൺ കോന്തൻ ആണെന്ന്.. അത് സാരമില്ല എന്ന് വിചാരിക്കാം.. നിനക്ക് വേണ്ടി ഞാൻ പെൺ കോന്തനും പേനിന്റെ കോന്തനും വരെ ആവും.. പക്ഷെ നീ ഒന്ന് നോക്കിക്കേ അവരൊക്കെ പറയും ആൾക്കാരുടെ മുന്നിൽ വെച്ചു പറയാൻ വേണ്ടിയാ നമ്മൾ അങ്ങനെ ഒക്കെ ചെയ്തതെന്ന്.. അത് നിനക്ക് നാണക്കേട് അല്ലേ.. വല്യേട്ടൻ കൺവിൻസ്‌ ചെയ്യിക്കാനുള്ള തത്രപ്പാടിൽ ആണ്... അയ്യോ അത് ശെരിയാണല്ലോ... ഞാൻ അത് ശ്രദ്ധിച്ചില്ല... പൂവിന്റെ ബാക്കി വന്ന തണ്ട് ബെഡിലേക്കിട്ട് പൊന്നു കൈ കുടഞ്ഞു.. (മുള്ള് കുത്തി കൈ കുടഞ്ഞതല്ല.. വെപ്രാളം കൊണ്ട് കൊടയില്ലേ അതാണ് ഈ കൊടയൽ) എന്നാ എന്നോട് പറ,, എന്നേ കാണാൻ എങ്ങനെ ഉണ്ടായിരുന്നു എന്ന്... പൊന്നു നഖം കടിച്ചു കൊണ്ട് പറഞ്ഞു.. തൃശൂർ പൂരത്തിന് നിർത്തിയ ആനയെ പോലെ ഉണ്ടായിരുന്നു.. ഒരു നെറ്റിപ്പട്ടത്തിന്റെ കുറവേ ഉണ്ടായിരുന്നുള്ളു.. വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. പൊന്നുവിന്റെ തുറിച്ചുള്ള നോട്ടം കണ്ടപ്പോൾ ആണ് പറഞ്ഞത് എന്താണെന്ന് വല്യേട്ടന് ബോധം വന്നത്... പുല്ല് ഇന്നത്തെ നൈറ്റും കുളം ആയി.. ഇതാണ് പറയുന്നേ നാവ് ചതിക്കില്ല എന്ന്.. ഇനി ഇതിനോടൊക്കെ എന്ത് പറയും ദൈവമേ..

തലയിണയും ഷീറ്റും എടുത്ത് ഓടിയാലോ.. ഏഹ് ഐഡിയ !!!!... ഓരോന്ന് ആലോചിക്കുന്നതിനിടയിൽ വല്യേട്ടന്റെ തലയിലെ ഉള്ള കുരുട്ട് ബുദ്ധി വർക്ക്‌ ഔട്ട്‌ ആയി... നീ നോക്കി പേടിപ്പിക്കേണ്ട.. ഞാൻ ഉള്ള കാര്യമാ പറഞ്ഞെ... വല്യേട്ടൻ ഇടം കണ്ണിട്ട് നോക്കി.. എന്ത് തൃശ്ശൂർ പൂരത്തിലെ ആനയോ... കണ്ണുരുട്ടി കൊണ്ട് പൊന്നു ചോദിച്ചു.. അതെ പെണ്ണെ.. ഇപ്പൊ നോക്ക്.. വല്യേട്ടൻ പൊന്നുവിന്റെ അടുത്തേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു... ആന ഇല്ലാതെ എന്ത് തൃശ്ശൂർ പൂരം.. അതെ പോലെ ആണ് നീയില്ലാതെ ആതുവിന്റെ കല്യാണം.. എങ്ങനെ.. ആ അതന്നെ.. നിനക്കൊരു മാട്ടിയുടെ കുറവേ ഉണ്ടായിരുന്നുള്ളു എന്നാ ഉദേശിച്ചേ... നെറ്റിപ്പട്ടം ഇല്ലാത്ത ആനക്ക് വല്ല ഗുമ്മും ഉണ്ടോ അതെ പോലെ.. മനസിലായോ.. വല്യേട്ടൻ ഒപ്പിച്ചു കൊണ്ട് ചോദിച്ചു.. ശോ ഈ ഏട്ടൻ.. ഞാൻ തെറ്റിദ്ധരിച്ചതാ.. നിങ്ങൾക്ക് എന്നോട് ഇത്രേം സ്നേഹം ഉണ്ടായിരുന്നോ.. ശോ.. എന്നും പറഞ്ഞു വല്യേട്ടന്റെ നെഞ്ചിൽ പൊന്നു ഒന്നമർത്തി.. എന്റെ പുണ്യാളാ ഏറ്റു 😁😁.. വല്യേട്ടൻ തല വെട്ടിച്ചു ആശ്വാസം കൊണ്ടു.. അപ്പോൾ പിന്നെ നമുക്ക് അടുത്ത കലാപരിപാടികളിലേക്ക് കടക്കാം അല്ലേ.. വല്യേട്ടൻ ഇളിച്ചു കൊണ്ട് ചോദിച്ചു.. ആ ഉറങ്ങാം.. എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്..

ഹോ... കോട്ടുവാ ഇട്ട് കൊണ്ട് പൊന്നു ബെഡിലേക്ക് കേറി കിടന്നു.. ഞാൻ അതല്ല ഉദ്ദേശിച്ചത്.. വേറെ.. വല്യേട്ടൻ കൈ കൊണ്ട് കാണിച്ചു... വേറെ എന്താ, 🤔🤔ആ വെള്ളം അത് മേശപ്പുറത്തു വെച്ചിട്ടുണ്ട്... മേശയിലേക്ക് ചൂണ്ടി കൊണ്ട് പൊന്നു പറഞ്ഞു.. അതല്ല വേറെ വേറെ... വല്യേട്ടൻ പിന്നേം ക്ലൂ കൊടുത്തു... ഞാൻ മൂത്രഴിച്ചു.. നിങ്ങൾക്ക് ഉണ്ടേൽ പോയി ഒഴിച്ച് വാ ഇങ്ങനെ മസിൽ പിടിക്കാതെ... പൊന്നു അടിമുടി വല്യേട്ടനെ നോക്കി.. നിന്റെ തന്ത.. ഇത്‌ വേറെയാടി പോർക്കേ.. ഞാൻ പറഞ്ഞു തരാം... എന്നും പറഞ്ഞു വല്യേട്ടൻ പൊന്നുവിലേക്ക് അമർന്നു..... 💕 ROOM NO :- 3 വന്തേട്ടൻ × ദേവു ഞാനുമൊരു വർണ പട്ടമായിരുന്നു ഞാനുമൊരു വർണ പട്ടമായിരുന്നു... ദേവു പാട്ടും പാടി റൂമിലേക്ക് ചെന്നപ്പോൾ റൂമിൽ ആരും ഇല്ല്യാ... ഇതെന്താ ബെഡിൽ പൂക്കള മത്സരം നടക്കുന്നുണ്ടോ.. ബെഡിൽ വിതറി കിടക്കുന്ന പൂക്കളെടുത്തു മണപ്പിച്ചു കൊണ്ട് ദേവു പതം പറഞ്ഞു... ഇനിയിപ്പോ മറ്റേത് ആയിരിക്കുമോ.. ദേവു നഖോം കടിച്ചു ആലോചിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു കുളിച്ചു തലയും തോർത്തി ദേവുവിന്റെ വന്തേട്ടൻ... നീ കാട് കേറി ചിന്തിക്കുവൊന്നും വേണ്ട... ആതുവിന്റെ റൂം ഡെക്കറേറ്റ് ചെയ്ത് ബാക്കി വന്ന പൂവ് വല്യേട്ടൻ ഇവിടെ കൊണ്ടിട്ടതാ..

പുച്ഛിച്ചു കൊണ്ട് വന്തേട്ടൻ പറഞ്ഞു... ആര് കൊണ്ടിട്ടാൽ എന്താ നമുക്ക് ആഘോഷിച്ചാൽ പോരെ.. വന്തേട്ടനോട് ചാരി നിന്ന് കൊണ്ട് ദേവു പറഞ്ഞു.. ഒന്ന് പോടീ.. പോയി ഉറങ്ങാൻ നോക്ക്... വന്തേട്ടന് പിന്നേം പുച്ഛം.. ഒന്നവിടെ നിന്നെ... കുറെ നേരം ആയല്ലോ പുച്ഛം ഇടാൻ തുടങ്ങിയിട്ട് ഒരു ഭാഗം കോടി പോയാൽ ഞാൻ വേറെ കെട്ടും ഹാ.. വന്തേട്ടനെ പിടിച്ചു വലിച്ചു മുന്നിലേക്കിട്ട് ദേവു അലറി... വല്യേട്ടൻ പറഞ്ഞു കൊടുത്ത ചെറിയ അറിവ് ദേവു വന്തേട്ടന് പകർന്നു കൊടുത്തു... അത്രേ ഉള്ളൂ... 🙊🙊 നീ അതെ ചെയ്യൂ എന്നെനിക്കറിയാം.. വന്തേട്ടൻ തിരിഞ്ഞു നടന്നു.. എന്റെ ഭാഗത്താണ് തെറ്റ്‌ സമ്മതിച്ചു.. ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു... അതിന് നിങ്ങൾ എന്റെ ഹെഡ് സെറ്റ് വലിച്ചെറിയുകയും ചെയ്തു കൂടാതെ ഫോൺ വാങ്ങി വെക്കുകയും ചെയ്തു.. ഈ നേരം ആയിട്ട് നിങ്ങൾ എനിക്ക് ഫോൺ തിരിച്ചു തന്നിട്ടില്ല... അപ്പൊ ഞാൻ എത്ര വഴക്കിടണം... ദേവു കെറുവിച്ചു കൊണ്ട് തിരിഞ്ഞു നിന്നു.. ഫോൺ എന്റെ ഷർട്ടിന്റെ പോക്കെറ്റിൽ ഉണ്ട് വേണേൽ പോയി എടുത്ത് നിന്റെ കുടുംബ വിളക്കും നിലവിളക്കും ഒക്കെ കാണ്.. ഞാൻ പോയി ഉറങ്ങട്ടെ... വന്തേട്ടൻ ദേവുവിനെ മൈൻഡ് ചെയ്യാതെ ബെഡിൽ പോയി കിടന്നു... അത്രക്കായോ കാണിച്ചു തരാം..

എന്നും പറഞ്ഞു ദേവു വന്തേട്ടന്റെ ഫോൺ തപ്പാൻ തുടങ്ങി... ഷർട്ട് ഒക്കെ വലിച്ചിട്ട് ഫോണും തപ്പി എടുത്ത് ബെഡിൽ കേറി ചമ്രം പടിഞ്ഞിരുന്നു.... യൂട്യൂബിൽ കയറി ഒരു പാട്ടും എടുത്ത് ഫുൾ വോളിയത്തിൽ ഇട്ടു... അങ്ങനെ ഇപ്പോൾ സുഖിച്ചു ഉറങ്ങണ്ട.... Oh, Hawa Hawa Eh Hawa Mujhko udaale... Aaja Aaja Tu mere.. Dil ko Churale.. ഇരുന്ന് കൊണ്ട് തന്നെ ദേവു സ്റ്റെപ് ഇടാനും തുടങ്ങി... വന്തേട്ടൻ കണ്ണും ഇറുക്കി അടച്ചു തലയിണ തലവഴി ഇട്ട് മുറുക്കി ദേഷ്യം കടിച്ചു പിടിച്ചു കിടന്നു... ദേവു കൂടെ പാടാനും ഓളി ഇടാനും കൂടി തുടങ്ങിയതും വന്തേട്ടൻ അവളെ പിടിച്ചു വലിച്ചു നെഞ്ചത്തോട്ട് ഇട്ടു... ദേവു ഞെട്ടി കൊണ്ട് വന്തേട്ടന്റെ കണ്ണുകളിലേക്ക് നോക്കി.. നിനക്ക് എന്താ വേണ്ടത്... വന്തേട്ടൻ ശാന്തതയോടെ ചോദിച്ചു... മ്മ്മ്... വന്തേട്ടനെ തൊട്ട് കാണിച്ചു കൊണ്ട് ദേവു മൂളി.. എന്നെയോ... വന്തേട്ടൻ സംശയത്തോടെ ചോദിച്ചു... മ്മ്.. ബേബി ഡോളിന്റെ പോലെ തലയാട്ടി കൊണ്ട് ദേവു പറഞ്ഞു... മിണ്ടുമോ.. വന്തേട്ടൻ മിണ്ടുന്നില്ല എന്ന് കണ്ടതും തോണ്ടി കൊണ്ട് ദേവു ചോദിച്ചു.. ഞാൻ ഇത്ര നേരം മിണ്ടി കൊണ്ടിരിക്കുവായിരുന്നില്ലേ... വന്തേട്ടന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞോ എന്നൊരു ഡൌട്ട്... അതല്ല പിണക്കം മാറ്റുമോ... ദേവു പാളി നോക്കി കൊണ്ട് ചോദിച്ചു..

ആരാ അതിന് നിന്നോട് പറഞ്ഞെ എനിക്ക് പിണക്കം ആണെന്ന്.. നെറ്റി ചുളിച്ചു കൊണ്ട് വന്തേട്ടൻ ചോദിച്ചു.. ദേഷ്യപ്പെട്ടില്ലേ എന്നോട്.. എനിക്കറിയാം എന്നോട് ദേഷ്യം ആണെന്ന്... പിണക്കം മാറ്റുമോ? ചുണ്ട് ചുളുക്കി വന്തേട്ടന്റെ ഷർട്ടിൽ നഖം കൊണ്ട് ഉരച്ചു കൊണ്ട് ദേവു പറഞ്ഞു.. ആദ്യം ഈ ലോഡ് ഒന്ന് ബെഡിലേക്ക് ഇറക്കട്ടെ എന്നിട്ട് നോക്കാം.. ദേവുവിനെ ബെഡിലേക്ക് കിടത്തുന്നതിനിടയിൽ വന്തേട്ടൻ പറഞ്ഞു... കളിയാക്കുവാണല്ലേ... പല്ല് കടിച്ചു കൊണ്ട് ദേവു ചോദിച്ചു.. അതേലോ.. അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് വന്തേട്ടൻ പറഞ്ഞു... ദേവു പൊട്ടിച്ചിരിച്ചു കൊണ്ട് അവനെ ചേർത്ത് പിടിച്ചു..... 💕 ROOM NO :- 4 പ്രണവ് × ആതു ആതു മന്ദം മന്ദം റൂമിലേക്ക് കാലെടുത്തു വെച്ചു ചുറ്റും നോക്കി.. ജനൽ കമ്പിയിലും പിടിച്ചു മാനത്തേക്ക് നോക്കി പ്രണവ് അയവിറക്കുവാണ്... ആതു കയ്യിലെ ബൗൾ ടേബിളിൽ വെച്ചു... പാല് കയ്യിൽ പിടിച്ചു കൊണ്ട് മുരടനക്കി.. No response... പ്രണവ്... അത്രെയും ആർദ്രതയോടെയും പ്രണയത്തോടെയും ആതു വിളിച്ചു.. ആഹാ താൻ വന്നോ.. ആതുവിന്റെ അടുത്തേക്ക് നടന്നു കൊണ്ട് പ്രണവ് ചോദിച്ചു... മ്മ്... തലയാട്ടി കൊണ്ട് ആതു ഒന്ന് മൂളി.. പ്രണവ് വേഗം ഡോർ ചെന്ന് ലോക്ക് ചെയ്തു ആതുവിന്റെ തോളിൽ പിടിച്ചു..

പാല്.. നാണത്തോടെ ചിരിച്ചു കൊണ്ട് അവള് പാൽ ഗ്ലാസ്സ് പ്രണവിന് നേരെ നീട്ടി... ഓഹ് കീഴ് വഴക്കങ്ങൾ തെറ്റിക്കണ്ട... കുടിച്ചേക്കാം... പ്രണവ് പാല് വാങ്ങി പകുതി കുടിച്ച് ആതുവിന് നേരെ നീട്ടി... ബാക്കി മുഴുവനും ആതു കുടിച്ച് ഗ്ലാസ്‌ ടേബിളിലേക്ക് വെച്ചു... നിനക്ക് ഇത്രേം നാണം ഉണ്ടോ.. മുന്നേ ഒരു ദിവസം പോലും ഞാൻ നിന്നെ ഇങ്ങനെ ഉള്ള ഭാവത്തിൽ കണ്ടിട്ടില്ല.. വായ പൊത്തി ചിരിച്ചു കൊണ്ട് പ്രണവ് പറഞ്ഞു.. കളിയാക്കണ്ട ഇതൊക്കെ ഉണ്ടാവും... കുറുമ്പൊടെ ആതു പറഞ്ഞു.. എന്നാൽ പിന്നെ mrs പ്രണവ് വെറും കാലിൽ നിൽക്കാതെ ഇവിടെ വന്നിരിക്ക്... കൈ നീട്ടി കൊണ്ട് പ്രണവ് പറഞ്ഞു.. അവന്റെ കയ്യിലേക്ക് തന്റെ കൈ വെച്ചു കൊണ്ട് രണ്ടാളും ഒരുമിച്ച് ബെഡിലേക്കിരുന്നു.. ഠോ 💥 ബെഡിൽ ഇരുന്നതും എന്തോ ഒന്ന് പൊട്ടി... രണ്ടാളും ഞെട്ടി ചാടി എണീറ്റു... അപ്പൊ പണി ഉണ്ടായിരുന്നു ലെ... ശ്വാസം എടുത്ത് കൊണ്ട് പ്രണവ് പറഞ്ഞു.. എന്താ പൊട്ടിയത്.. കിടക്കയിൽ കൈ വെച്ചു തപ്പി കൊണ്ട് ആതു ചോദിച്ചു... ബലൂൺ വെച്ചു കിടക്ക സെറ്റ് ആണ്... എടുത്ത് മാറ്റാൻ പറ്റില്ല മോളെ മുട്ടൻ പണിയാ... പ്രണവ് നെറ്റി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.. ഷീറ്റ് മാറ്റി എല്ലാം എടുത്ത് കളഞ്ഞൂടെ... ആതു ആകാംഷയോടെ ചോദിച്ചു.. നിന്റെ ഏട്ടന്മാർ ബുദ്ധി ഇല്ലാത്തവരാണെന്ന് വിചാരിച്ചോ രണ്ട് മണിക്കൂർ ഈ റൂമിൽ ആയിരുന്നപ്പോഴേ ഞാൻ പണി മണത്തതാ.. ഷീറ്റ് എല്ലാം എടുക്കാതിരിക്കാൻ പിന്ന് വെച്ചു കുത്തി വെച്ചേക്കുവാ.. പണി ആവും...

പല്ല് കാണിച്ചു കൊണ്ട് പ്രണവ് പറഞ്ഞു.. ഇനിയെന്ത് ചെയ്യും... ആതു സംശയത്തോടെ ചോദിച്ചു.. ഇരുന്നോ.. റെഡി വൺ ടു ത്രീ.. ആതുവിനേം കൊണ്ട് കട്ടിലിലേക്ക് വീണ്ടും പ്രണവ് ഇരുന്നു.. ഠോ 💥ഠോ💥 ഠോ💥 ഠോ 💥ഠോ 💥ഠോ💥 ഠോ 💥ഠോ💥... ഇരുന്നിടത് ഉള്ളതെല്ലാം പടക്കം പൊട്ടുന്നത് പോലെ പൊട്ടി... രണ്ടാളും ഉറക്കെ ഉറക്കെ ചിരിച്ചു... പ്രണവിന്റെ കൈ ആതുവിന്റെ മുഖത്തേക്ക് നീണ്ടതും.. ആതു നാണത്തോടെ തല താഴ്ത്തി.. തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച നൊയമ്പിന്ന് മുടക്കും ഞാൻ.... 🎶 റൂമിൽ പാട്ട് അലയടിച്ചു... രണ്ടാളും ഞെട്ടി പണ്ടാരം അടങ്ങി ഇരിക്കുവാണ്.. ആതു വേഗം റൂമിന്റെ ലോക്ക് തുറക്കാൻ വേണ്ടി ഹാന്റിലിൽ പിടിച്ചതും,,, Hum Tum Ek Kamre Mein Band Ho, Aur Chaabi Kho Jaaye... (2)... അടുത്ത പാട്ട് റൂമിൽ ഉയർന്നു... ആതു പിന്മാറി കൊണ്ട് ബെഡിൽ വന്നിരുന്നു.. ഠോ 💥 വീണ്ടും പൊട്ടി ബലൂൺ 🙈🙈... പ്രണവ് തലക്കും കൈ കൊടുത്തിരുന്നു.. ഇനി എന്ത് ചെയ്യും.. ഉറങ്ങാൻ കൂടി പറ്റില്ല ഇനി... നഖം കടിച്ചു കൊണ്ട് ആതു പറഞ്ഞു... നമ്മൾ തോറ്റിട്ടില്ല എന്ന് തെളിയിക്കണ്ടേ.. കണ്ണിറുക്കി പ്രണവ് ചോദിച്ചു... എങ്ങനെ... ആതു പ്രണവിനെ നോക്കി... അടുത്തേക്ക് വാ... ആതുവിന്റെ കൈ പിടിച്ചു പ്രണവ് വലിച്ചു... ഠോ💥 ഠോ 💥 നല്ല ടൈമിംഗ് ആണ് വീണ്ടും പൊട്ടി പടക്കം.. അപ്പോഴേക്കും അടുത്ത പാട്ടും തുടങ്ങി.. Ezhimala Poonchola Maamalakku Manimaala Ponmaala Ponmaala Puthan Njaattuvela Konchedi Konchedi Konchedi Konchedi Konchedi Konchedi Konchedi Muthe....💃💃 പ്രണവ് വെച്ച കൈ പിൻവലിച്ചു..

നാണത്തോടെ തുടുത്ത ആതുവിന്റെ മുഖം വിളറി വെളുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ.. ഉറങ്ങാനും സമ്മതിക്കില്ലേ ഇനി നിന്റെ വീട്ടുകാര്... ചിരിച്ചു ചിരിച്ചാണ് പ്രണവ് ചോദിച്ചത്.. ചിരിക്കുന്നോ.. ആതു ഗൗരവത്തോടെ ചോദിച്ചു.. ഒന്നും നടക്കാതെ ഇങ്ങനെ ഉള്ള പാട്ടിട്ടാൽ ചിരിക്കാതെ ഇരിക്കുമോ.. ആതു എല്ലാം കുളം ആയി മോളെ.. പ്രണവ് വീണ്ടും ചിരി തുടർന്നു... എന്ത് ചെയ്യും ഇനി.. ആതു തലക്കും കൈ കൊടുത്തിരുന്നു... ഇങ്ങനെ ഇരുന്ന് നേരം വെളുപ്പിക്കേണ്ടി വരും മോളെ... ഒന്ന് അനങ്ങു പോലും ചെയ്യാതെ അവൻ പറഞ്ഞു.. അനങ്ങിയാൽ ഇപ്പൊ പൊട്ടും.. 🤣🤣.. Kattipudi kattipudi daa Kannaala kandapadi kattippudi daa.... Kattil vaari poda poren daa Valiyae kattivittu kattippudi daa.... Kattil varai muthamthaanaa daa Valiyae micham endri kattimudi daa... അടുത്ത പാട്ട് കേട്ടതും ആതു പ്രണവിനെ ഒന്ന് നോക്കി... എന്റെ മോളെ മനുഷ്യൻ കണ്ട്രോൾ പോവാതെ പിടിച്ചു നിൽക്കുവാ.. ഇങ്ങനെ ഉള്ള പാട്ടൊക്കെ ഇട്ടാൽ... ഈ പാട്ട് കുന്തം എവിടെയാ സെറ്റ് ചെയ്തിരിക്കുന്നെ എന്നും അറിയുന്നില്ലല്ലോ... പ്രണവ് നിലത്ത് പോയിരുന്നു... തൊട്ടടുത്തു ആതുവും... പണി ഇങ്ങനെ വരും എന്ന് വിചാരിച്ചില്ല.. തലമാന്തി കൊണ്ട് ആതു പറഞ്ഞു.. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാ.. ആതുവിനെ ചേർത്ത് പിടിച്ചു പ്രണവ് അവളുടെ മടിയിലേക്ക് ചാഞ്ഞു... ഒരു ചിരിയോടെ ആതു അവന്റെ മുടിയിഴകളിലൂടെ തലോടി... ഉള്ളിൽ വേറെ ആളുകളെ പ്രാകുവാണെന്ന് മാത്രം.... 😁😁 Paalirukkum Pazhamirukum Palliyaraiyilae andha Paapavukum rajavukum Santhi mugurtham......💃💃 അടുത്ത പാട്ട് റൂമിൽ അലയടിച്ചപ്പോഴേക്കും രണ്ടാളും ഉറക്കത്തിലേക്ക് വീണിരുന്നു ROOM NO :- 5 കാലേട്ടൻ 💕പാറുക്കുട്ടി.... അത് നാളെ... 😁😁 ......ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story