നിന്നിലലിയാൻ: ഭാഗം 156

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ROOM NO :- 5 കാലേട്ടൻ × പാറുക്കുട്ടി പാറു റൂമിലേക്ക് ചെന്നപ്പോൾ വരുൺ ബെഡിൽ ഇരുന്ന് ഫോണിൽ എന്തോ ചെയ്യുവാണ്... ഏത് നേരവും ഫോണിൽ... ഇങ്ങേരെ എന്താ ഫോണിൽ ആണോ പെറ്റിട്ടത് എല്ലാ നേരവും ഇതിൽ തോണ്ടി കൊണ്ടിരിക്കാൻ... പാറു പിറുപിറുത്തു കൊണ്ട് കബോഡിനടുത്തേക്ക് ചെന്നു.. ഉദ്ദേശം വരുണിന്റെ തപസിളക്കൽ.... 🤩 പിണക്കമാണോ എന്നോടിണക്കമാണോ... കണ്ണാടിയിൽ നോക്കി മുടിയൊക്കെ വാരി കെട്ടി വെച്ചു കൊണ്ട് വരുണിനെ നോക്കി കൊണ്ട് പാറു മൂളി... എവിടെ ഒരു നോട്ടം പോയിട്ട് ഇടം കണ്ണിട്ട് പോലും നോക്കുന്നില്ല... അടുത്ത് വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ... കുറച്ച് ലോഷൻ എടുത്ത് കയ്യിൽ തേച്ച് പിടിപ്പിച്ചു കൊണ്ട് പാറു പിന്നേം പാളി നോക്കി... വരുൺ എണീറ്റതും പാറു ശ്രദ്ധ ലോഷൻ തേക്കുന്നതിലേക്ക് മാറ്റി..... ദൈവമേ പണി പാളിയോ... മനസ്സിൽ പറഞ്ഞു കൊണ്ട് നോക്കുമ്പോൾ ദേ പോവുന്നു കാലൻ ഡോറിന്റെ അടുത്തേക്ക്,,, ഛേ വെറുതെ ഓരോന്ന് ചിന്തിച്ചു.. പോവാണോ ഇനി.. പാറു തിരിഞ്ഞു നോക്കിയതും വരുൺ ഡോർ അടച്ചു ബെഡിൽ കേറി കിടന്നു.. കള്ള ബടുവ.. ഞാൻ പിന്നെ എന്തിനാ ഇതൊക്കെ തേച്ചത്... പാറു ചവിട്ടി തുള്ളി ബാത്‌റൂമിൽ കയറി തേച്ചതെല്ലാം ഉരച്ചു കളഞ്ഞു...

ഇയാളോടൊക്കെ മിണ്ടാൻ പോവുന്ന നേരം വേറെ വല്ലവരെയും പോയി കെട്ടുന്നതാ നല്ലത്... പാറു കെറുവിച്ചു കൊണ്ട് പറഞ്ഞു.. എന്നാ പോയി കെട്ടടി.. നിനക്ക് ഇഷ്ടം ഉള്ളവരെ പോയി കെട്ടടി... പുറകിൽ നിന്ന് ആരുടെയോ സൗണ്ട് കേട്ടതും പാറു പൈപ്പ് പൂട്ടി... ഈ കൂറ സൗണ്ട് ഞാൻ എവിടെയോ.. ഇയ്യോ കാലൻ.. ഡോർ അടക്കാൻ മറന്നല്ലോ ദൈവമേ... എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു നെഞ്ചും വിരിച്ചു പാറുക്കുട്ടിയുടെ കാലേട്ടൻ... പാറു വെളുക്കനെ ഒന്ന് ചിരിച്ചു.... എന്തെ കെട്ടുന്നില്ലേ ഏഹ്.. പുരികം ഉയർത്തി കൊണ്ട് വരുൺ ചോദിച്ചു.. ഈ നട്ടപ്പാതിര കൂടി നിങ്ങളെ സഹിക്കാൻ ജ്യോൽസ്യൻ പറഞ്ഞു... ഇപ്പോൾ മുഹൂർത്തം ഇല്ലത്രെ... കെറുവിച്ചു പറഞ്ഞു കൊണ്ട് വരുണിനെ മറി കടന്ന് പാറു പോവാൻ നിന്നതും വരുൺ അവളെ ചുമരിനോട് ചേർത്ത് നിർത്തി... എന്താ കാണിക്കണേ കയ്യീന്ന് വിട്ടേ.. മുറുക്കി പിടിച്ച വരുണിന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു... നിനക്ക് വേറെ കെട്ടണോടി കെട്ടണോ എന്ന്... വരുൺ കയ്യിൽ ഒന്നൂടി മുറുകെ പിടിച്ചു കൊണ്ട് ചോദിച്ചു.. കെട്ടണോ.. വേണേൽ കെട്ടാം... കുസൃതി ചിരിയോടെ പാറു പറഞ്ഞു... ദേഷ്യം കൊണ്ട് വരുണിന്റെ കണ്ണൊക്കെ ചുമന്നിരുന്നു.. പാറുവിന്റെ മുടിക്കിടയിലൂടെ കൈ കടത്തി അവളുടെ തല പിടിച്ചു പൊക്കി കൊണ്ട് വരുൺ രൂക്ഷത്തോടെ നോക്കി... ഞാൻ അറിയാതെ ഒന്ന് തള്ളിയിട്ടതിനാണോ എന്നോടിത്ര ദേഷ്യം...

ഇച്ചിരി ഗൗരവത്തിൽ തന്നെ ആണ് പാറു ചോദിച്ചത്... ഞാൻ നിന്നെ തൊടുന്നത് നിനക്ക് ഇഷ്ടമല്ലേ പാറു... പാറുവിന്റെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് ദയനീയമായി വരുൺ ചോദിച്ചു.. മ്മ്ഹ്ഹ്.. എന്താ ഒരു ബാഡ് സ്മെല്... മണം പിടിച്ചു കൊണ്ട് പാറു മറു ചോദ്യം ചോദിച്ചു.. എന്ത് സ്മെൽ.. ഒന്നൂല്ല്യ... വരുൺ പിടി വിട്ടു കൊണ്ട് പറഞ്ഞു.. അല്ല.. നിങ്ങള് കുടിച്ചു ലെ... ദയനീയമായിരുന്നു ആ ചോദ്യം.. ഞാനോ.. ഞാൻ കുടിച്ചിട്ടൊന്നും ഇല്ല്യാ.. നീ വെറുതെ... പിന്തിരിഞ്ഞു കൊണ്ട് വരുൺ പറഞ്ഞു.. എന്നാൽ എന്നോട് പറ എന്റെ തലയിൽ കൈ വെച്ചു പറ കുടിച്ചിട്ടില്ല എന്ന്.. വരുണിന്റെ ഫ്രോന്റിലേക്ക് നിന്ന് ദേഷ്യത്തോടെ പാറു പറഞ്ഞു... വേണേൽ വിശ്വസിച്ചാൽ മതി എനിക്ക് ആരെയും ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല്യാ.. വരുൺ തല വെട്ടിച്ചു കൊണ്ട് പറഞ്ഞു.. ഓ അത് ശെരിയാ... അതുകൊണ്ടാണല്ലോ ഇത്രെയും കാലം ഞാൻ ഭാര്യ ആണെന്ന് പറയാതെ കോളേജിൽ വിലസിയിരുന്നത്... ശെരിക്കും നിങ്ങൾക്ക് എന്നോട് ഇഷ്ടം ഉണ്ടോ.. അതോ വെറും മറ്റേതിന് വേണ്ടിയാണോ കെട്ടിയത്... കണ്ണിൽ കണ്ണുനീർ നിറഞ്ഞപ്പോഴും പതറാതെ പാറു ചോദിച്ചു.. ജാൻകി... വരുൺ കൈ ഉയർത്തിയതും ഒരു ഞെട്ടലോടെ പാറു കണ്ണുകൾ ഇറുകെ അടച്ചു.. അതിന്റെ ഫലമെന്നോണം അടക്കി പിടിച്ച കണ്ണുനീർ ഒഴുകി ഇറങ്ങി... നീ അങ്ങനെ ആണോ എന്നേ വിചാരിച്ചിരിക്കുന്നേ.. നിന്റെ സമ്മതം ഇല്ലാതെ നിന്റെ ശരീരത്തിൽ ഞാൻ തൊട്ടിട്ടുണ്ടോ പാറു..

അടിക്കാൻ ഓങ്ങിയ കൈ കൊണ്ട് തന്നെ അവളുടെ തലയുടെ പിറകിലൂടെ പിടിച്ചു അവന്റെ നെഞ്ചോട് ചേർത്ത് കൊണ്ട് വരുൺ ചോദിച്ചു.. ഇല്ല്യാ എന്നർത്ഥത്തിൽ ഏങ്ങലുകൾക്കിടയിലും പാറു തലയാട്ടി... നിന്നെ ഓരോ തവണ തൊടുമ്പോഴും എന്റെ മനസ്സിൽ കുറ്റബോധം ആണ് പാറു.... കാരണം നിന്റെ ഇഷ്ടപ്രകാരം അല്ലല്ലോ ഞാൻ നിന്നെ കെട്ടിയത് .. നിനക്കെന്നെ വെറുപ്പ് ആയിരുന്നല്ലോ... വരുൺ അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ട് പറഞ്ഞു.. അതൊക്കെ മുന്നേ അല്ലേ.. ഒരു വർഷം ആയില്ലേ ഞാൻ നിങ്ങടെ ഒപ്പം ജീവിക്കാൻ തുടങ്ങിട്ട്.. ഇപ്പോഴും എന്നേ മനസിലാക്കാൻ കഴിഞ്ഞില്ലേ.. കണ്ണ് തുടച്ചു ചുണ്ട് ചുളുക്കി കൊണ്ട് പാറു ചോദിച്ചു... എന്നേക്കാൾ നിന്നെ മനസിലാക്കിയ വേറൊരാളില്ല പാറുക്കുട്ട്യേ.. ഒരു ചിരിയോടെ വരുൺ പറഞ്ഞു അവളെ വിട്ടു നടന്നു.. ദേഷ്യത്തോടെ പാറു ടേബിളിൽ ഉണ്ടായിരുന്ന ഫ്‌ളവർ വേസ് എടുത്ത് വരുണിന്റെ നടും പുറം നോക്കി എറിഞ്ഞു... അമ്മേ..... എന്താടി.. പുറത്ത് പിടിച്ചു തിരിഞ്ഞു നോക്കി മുഖം ചുളിച്ചു കൊണ്ട് വരുൺ ചോദിച്ചു.. എന്തിനാ കുടിച്ചേ.. കെറുവിച്ചു കൊണ്ട് പാറു ചോദിച്ചു.. കുടിക്കാൻ തോന്നി കുടിച്ചു... നിസാരത്തോടെ വരുൺ പറഞ്ഞു.. (എന്നാലും ഏത് ഗ്യാപ്പിൽ കേറി ആണ് വരുൺ കുടിച്ചത്... 🙄🙄) എന്നാൽ പിന്നെ കെട്ടിറങ്ങിയിട്ട് ബെഡിൽ കിടന്നാൽ മതി... എനിക്ക് കുടിക്കുന്നവരെ ഇഷ്ടല്ല... ചിറി കോട്ടി പറഞ്ഞു കൊണ്ട് പാറു ബെഡിലേക്ക് നടന്നു...

പാറുക്കുട്ട്യേ... വരുൺ പിന്നിൽ നിന്ന് ആർദ്രമായി വിളിച്ചു.. കുടിച്ചാൽ ഇങ്ങനെ ഒക്കെ തോന്നും.. നാണം ഇല്ലല്ലോ കിളവാ കുടിച്ചു നടക്കാൻ.. വേണേൽ ഷവറിന്റെ ചോട്ടിൽ പോയി നിന്നോ കെട്ടിറങ്ങട്ടെ... ചവിട്ടി തുള്ളി പാറു ബെഡിൽ പോയി കിടന്നു.. കുറച്ചു കഴിഞ്ഞു അനക്കം ഒന്നും കാണാത്തത് കൊണ്ട് പാറു പിറുപിറുത്തു കൊണ്ട് കിടന്നു.. എന്തിനോ വേണ്ടി കണ്ണിൽ നിന്ന് ധാര ധാര ആയി കണ്ണുനീർ വന്നു കൊണ്ടിരുന്നു... വയറിൽ കൈ വന്നു വീണതും പാറുവിന് ദേഷ്യം ഇരട്ടിയായി... വിടെന്നെ... വരുണിന്റെ കൈ എടുത്ത് മാറ്റി എറിഞ്ഞു കൊണ്ട് പാറു അലറി.... എന്നാലും സൗണ്ടിന് വ്യത്യാസം വന്നിരുന്നു.. കരയുവാണോ... പെട്ടെന്ന് പാറുവിനെ തിരിച്ചു കിടത്തി നെറ്റി ചുളിച്ചു കൊണ്ട് വരുൺ ചോദിച്ചു.. നിങ്ങള് കുടിച്ചതിന് ഞാൻ എന്തിനാ കരയുന്നെ.. കരച്ചിൽ പിടിച്ചു വെച്ചു ഇടറാതെ പാറു ചോദിച്ചു.. അതിന് ഞാൻ പറഞ്ഞില്ലല്ലോ നീ കരഞ്ഞത് ഞാൻ കുടിച്ചതിനാണെന്ന്.. വരുൺ ഒരു ചിരിയോടെ ചോദിച്ചു.. അത് പിന്നെ.... കരണം ഇപ്പോൾ അതല്ലേ ഉണ്ടായുള്ളൂ ഇവിടെ അതാ ഞാൻ പറഞ്ഞെ.. നിങ്ങള് കുടിക്കുകയോ കുടിക്കാതിരിക്കുവോ എന്താണെന്ന് വെച്ചാൽ ചെയ്യ്‌ എന്നേ വിട്ടേക്ക്.. കയ്യീന്ന് പോയതും എന്തൊക്കെയോ പറഞ്ഞു പാറു വീണ്ടും തിരിഞ്ഞു കിടന്നു... വരുൺ പതിയെ അവളോട് ചേർന്ന് കിടന്ന് പാറുവിന്റെ പുറത്ത് ചുണ്ട് ചേർത്തു... എന്താണ് നിങ്ങൾക്ക് വേണ്ടത്.. കുറച്ചു സൗര്യം തരുമോ..

തിരിഞ്ഞു കിടന്ന് ദേഷ്യത്തോടെ പാറു ചോദിച്ചു.. സോറി.. ചുണ്ട് ചുളുക്കി ചെവിയുടെ തുമ്പിൽ വിരൽ വെച്ചു കൊണ്ട് വരുൺ പറഞ്ഞു... നിങ്ങൾക്ക് അല്ലേലും എന്ത് പറഞ്ഞാലും സോറി ആണല്ലോ ഞാൻ പൊട്ടി ആയത് കൊണ്ടല്ലേ എന്നേ വില വെക്കാതെ ഇങ്ങനെ ഒക്കെ ചെയ്യുന്നേ.. എന്ത് ചെയ്താലും എന്റെ വീട്ടിൽ നിന്ന് ആരും ചോദിക്കാനും പറയാനും ഇല്ലല്ലോ... വേണ്ടേൽ പറഞ്ഞോ ഞാൻ എവിടേലും പൊക്കോളാം... പൊട്ടിക്കരഞ്ഞു കൊണ്ട് പാറു പറഞ്ഞൊപ്പിച്ചു.. അയ്യേ എന്റെ ഉണ്ടക്കണ്ണി കരയുവാ.. മോശം.. വരുൺ അവളുടെ വയറിലൂടെ കയ്യിട്ട് കൊണ്ട് ചോദിച്ചു.. കുടിച്ചത് കൊണ്ടാ നിങ്ങൾക്കിത്ര സ്നേഹം നാളെ എണീറ്റാൽ ഒന്നും ഓർമ ഉണ്ടാവില്ല.. ഫിറ്റ്‌ ആണ് നിങ്ങൾ... ഒഴുകി വന്ന കണ്ണുനീർ തുടച്ചു കൊണ്ട് പാറു പറഞ്ഞു.. ഞാൻ ഫിറ്റ്‌ അല്ലേടി.. കുറച്ചേ കുടിച്ചുള്ളു കൂടുതൽ കുടിക്കാൻ നിന്നപ്പോൾ എന്റെ പാറുക്കുട്ടിയുടെ ഈ ഉണ്ടക്കണ്ണും മൂക്കും ചുണ്ടും ഒക്കെ ഓർമ വന്നു.. അപ്പൊ ഞാൻ നിർത്തി.. കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് വരുൺ പറഞ്ഞു.. എന്നോട് അന്ന് പറഞ്ഞതല്ലേ ഇനി കുടിക്കില്ല എന്ന്.. എന്നേ ഇഷ്ടം അല്ലാലെ... പരിഭവത്തോടെ പാറു ചോദിച്ചു.. അത് പിന്നെ.. നിന്നെ ഇഷ്ടം അല്ലാത്തത് കൊണ്ടൊന്നും അല്ല ഞാൻ കുടിച്ചേ.. നിന്നെ ഒന്ന് തൊട്ടപ്പോഴേക്കും നീ എന്നേ തള്ളി താഴെ ഇട്ടില്ലേ.. അതും എത്ര പേര് കണ്ടു.. അപ്പൊ ചിന്ത കാട് കേറി.. നിനക്കെന്നെ ഇഷ്ടം അല്ല എന്നൊക്കെ.....

പറഞ്ഞു മുഴുവൻ ആക്കുന്നതിന് മുന്നേ വരുണിന്റെ ചുണ്ടിലേക്ക് പാറുവിന്റെ ചുണ്ട് അമർന്നിരുന്നു... ഒരു ചിരിയോടെ വിടാൻ തുനിഞ്ഞതും ആവേശത്തോടെ വരുൺ അവളുടെ ചുണ്ടുകളെ കടിച്ചെടുത്തു നുണഞ്ഞു... ഒരുമ്മ കൊടുത്ത് വിടാം എന്ന് വിചാരിച്ച പാറു നൈസ് ആയിട്ട് കുടുങ്ങി... 😝... മദ്യത്തിന്റെ ചമർപ്പ് വായിൽ അറിഞ്ഞതും പാറു വിടാൻ ശ്രമിച്ചെങ്കിലും കുറച്ച് നാളിന് ശേഷം പാറുവിന്റെ ചുണ്ടുകളെ തഴുകുന്ന നിർവൃതിയിൽ ആയിരുന്നു വരുൺ.... ശ്രമിച്ചിട്ടു കാര്യം ഇല്ല്യാ എന്നറിഞ്ഞതും പാറുവും അതിലേക്ക് അലിഞ്ഞു ചേർന്നു.. കുറെ നേരത്തെ പരിശ്രമത്തിന് ശേഷം വരുൺ പതിയെ പാറുവിന്റെ ചുണ്ടുകളെ സ്വതന്ത്രമാക്കി... അപ്പോഴും കണ്ണുകൾ അടച്ചു കിടക്കുവായിരുന്നു പാറു.. ചുവന്നു തുടുത്ത പാറുവിന്റെ ചുണ്ടുകളെ അവൻ കുസൃതിയോടെ നോക്കി... അവളുടെ കുഞ്ഞ് മുഖത്തേക്ക് കുറച്ച് നേരം നോക്കി കിടന്ന് പതിയെ അവളുടെ രണ്ട് കണ്ണിലും മാറി മാറി ചുംബിച്ചു... ചുണ്ട് പതിയെ തുടച്ചു കൊണ്ട് പാറുവിന്റെ മുഖത്തേക്ക് നോക്കിയതും പാറു കണ്ണ് തുറന്നില്ല... ഈശ്വരാ ഉറങ്ങിയോ.. പാറു.. ഡീ.. ഉറങ്ങിയോ.. പാറുവിനെ തട്ടി വിളിച്ചു കൊണ്ട് വരുൺ ചോദിച്ചു.. ഒറ്റ കണ്ണ് തുറന്ന് പാറു അവനെ കുസൃതിയോടെ നോക്കി... അഭിനയിച്ചതാണല്ലേ... ടോപ്പിനുള്ളിലൂടെ കൈ കടത്തി വയറിൽ പിച്ചി കൊണ്ട് വരുൺ ചോദിച്ചു.. ആഹ് നൊന്തു.. വരുണിന്റെ കൈ മാറ്റി വയറിൽ ഉഴിഞ്ഞു കൊണ്ട് പാറു പറഞ്ഞു...

Can I ? മുഖത്തേക്ക് വീണ മുടിയിഴകളെ ചെവിക്കിടയിലേക്ക് ആക്കി കൊണ്ട് വരുൺ ചോദിച്ചു.. ങ്ങുഹും.... നിങ്ങള് ഫിറ്റാ.. എനിക്ക് പേടിയാ.. ഇത്തിരി പേടിയോടെ പാറു പറഞ്ഞു... ഇല്ല മോളെ.. നോക്ക് എന്റെ മുഖത്തേക്ക് നോക്ക് നീ.. എനിക്ക് ബോധം ഉണ്ട്... നീ എന്റെ ഭാര്യ ആണെന്നും എന്റെ ബേബി ഗേൾ ആണെന്നും പാവം ആണെന്നും എനിക്ക് ബോധം ഉണ്ട്.. ഉമ്മ വെച്ചപ്പോൾ എന്തെങ്കിലും ഉണ്ടായോ.. ഇല്ലല്ലോ... വരുൺ സംശയത്തോടെ ചോദിച്ചു.. അതില്ല.. എന്നാലും... വരുണിന്റെ ഷർട്ടിൽ പിടിച്ചു കളിച്ചു കൊണ്ട് പാറു പറഞ്ഞു.. ഷർട്ട് ഊരണോ.. ഊരാലോ... വരുൺ ഇളിച്ചു കൊണ്ട് ഷർട്ട് അഴിച്ചു മാറ്റി.. ഞാൻ അങ്ങനെ പറഞ്ഞോ ദേ... പാറു ചുമരിനോട് ഒട്ടി കിടന്നു... വരുൺ അവളെ വലിച്ചു നെഞ്ചിലേക്കിട്ട് അവളുടെ മൂർദ്ധാവിൽ ചുംബിച്ചു... അത് മതിയായിരുന്നു പാറുവിന് സമ്മതം മൂളാൻ.. ഒരു ഭർത്താവിന്റെ സ്നേഹവും കരുതലും പ്രണയവും അതിലേറെ വാത്സല്യവും ആ ഒരൊറ്റ ഉമ്മയിൽ നിറഞ്ഞു നിന്നിരുന്നു... പാറു ചിരിയോടെ അവനെ നോക്കി... വരുൺ ok ആണോ എന്ന തരത്തിൽ നെറ്റി ചുളിച്ചു നോക്കിയപ്പോൾ പാറു ചിരിയോടെ കണ്ണടച്ച് കാണിച്ചു... അവളെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ അവളുടെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ രണ്ടാളുടെയും മനസും ശരീരവും ഒന്നാവാൻ വെമ്പൽ കൊള്ളുകയായിരുന്നു... ചുണ്ടിൽ നിന്നും കഴുത്തിലേക്കും മാറിലേക്കും വയറിലേക്കുമെല്ലാം വരുണിന്റെ അധരങ്ങൾ ഓടി നടന്നു....

പ്രണയം കൊണ്ട് പൂത്തുലഞ്ഞ സമയങ്ങൾ ആയിരുന്നു അത്... ഓരോ തവണ അവളെ ചുംബിച്ചുണർത്തുമ്പോഴും അവന്റെ കൈകൾ പാറുവിന്റെ ഡ്രെസ്സിൽ പിടി മുറുക്കിയിരുന്നു.... വരുണിനെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ പാറു അവളുടെ സ്നേഹം അവനിലേക്ക് തിരിച്ചും ചുംബനങ്ങൾ കൊണ്ട് പകർന്നു കൊടുത്തു..... പ്രണയം വാക്കുകൾക്കതീതമാവുമ്പോൾ അത് റൊമാൻസിലേക്ക് വഴി തെളിക്കുന്നു.. അതുപോലെ വികാരത്തെ പിടിച്ചു നിൽക്കാൻ കഴിയാതെ വരുൺ അവളിലേക്ക് ആഴ്ന്നിറങ്ങി... അവനെ ചേർത്ത് പിടിച്ചു തന്നിലേക്ക് അടുപ്പിക്കുമ്പോൾ അവളുടെ ചുണ്ട് വിതുമ്പി പോയിരുന്നു.... വരുണിന്റെ കൈ അവളെ തലോടി കൊണ്ടിരുന്നു.... കുറച്ച് സമയത്തെ പ്രണയ വേഴ്ചക്ക് ശേഷം പാറുവിൽ നിന്നവൻ പതുക്കെ മാറി കിടന്നു... നെറ്റിയിൽ ഉമ്മ വെച്ചു ആളെ നോക്കിയപ്പോൾ പാറു ഉറക്കത്തിലേക്ക് വീണിരുന്നു.... ഒരു ചിരിയോടെ അവൻ അവളെ തന്നെ ഇത്തിരി നേരം നോക്കി കിടന്നു... പെട്ടെന്നെന്തോ ഓർത്ത പോലെ പാറുവിന്റെ തല എടുത്ത് വരുൺ അവന്റെ കയ്യിലേക്ക് വെച്ചു... പാറുവിനെ തന്റെ നേർക്ക് ചെരിച്ചു കിടത്തി.... ഒരു ചെറു ചിരിയോടെ നല്ല ഉറക്കത്തിൽ ആണ് ആള്.. പടർന്നു പോയ സിന്ദൂരം അവൻ തുടച്ചു കൊടുത്തു.. പുതപ്പ് വലിച്ചെടുത്തു ഒന്നൂടെ രണ്ടാളും പുതച്ചു... അഴിഞ്ഞു കിടക്കുന്ന പാറുവിന്റെ മുടികളെ മാടി ഒതുക്കി വെച്ചു കൊടുത്തു...

ഉണങ്ങി പിടിച്ച കണ്ണീർ പാടിലൂടെ അവന്റെ കൈകൾ ചലിച്ചു.... കവിളിൽ അമർത്തി ചുംബിച്ചു അവന്റെ നെഞ്ചോട് ചേർത്ത് അവളെ കിടത്തി... വരുണേട്ടാ.. lub u.. ഉമ്മ.... ഉറക്കത്തിൽ പാറു എന്തൊക്കെയോ പറഞ്ഞു... ഈ പെണ്ണ്.. പാറുവിന്റെ നിശ്വാസം അവന്റെ നെഞ്ചിൽ തട്ടിയതും,, ചുണ്ട് പതിഞ്ഞതും അവൻ ആവേശത്തോടെ അവളെ കെട്ടിപ്പിടിച്ചു ചിരിയോടെ കണ്ണടച്ച് കിടന്നു... (ദേ ഇത്ര ഉള്ളൂ ഇവരുടെ പിണക്കം.. തല്ല് വായിച്ചു എന്നേ പൊങ്കാല ഇടാൻ വന്നവർ അതങ്ങ് മാറ്റി വെച്ചേക്ക്... ഹിഹി.. 😝😝) 💕 രാവിലെ വരുൺ ആണ് ആദ്യം കണ്ണ് തുറന്നത്.. തന്നോട് ചേർന്ന് നിഷ്കളങ്കമായി ഉറങ്ങുന്ന പാറുവിന്റെ മുഖം കണ്ടതും വരുണിന്റെ ചുണ്ടിൽ നിറഞ്ഞ ചിരി വിരിഞ്ഞു... എന്തൊരു കിടപ്പാ.. ഇന്നലെ എന്തൊക്കെ ആയിരുന്നു ഉണ്ടക്കണ്ണി... അവളെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ ആരോടെന്നില്ലാതെ വരുൺ പറഞ്ഞു... ഉറക്കത്തിൽ ആണെങ്കിലും പാറു ഒന്ന് ചിരിച്ചു.. ഓ എന്താ ഇളി ഇന്നലെ കിടന്ന് മോങ്ങിയ ആളാണ് കെട്ടിപ്പിടിച്ചു ഉറങ്ങുന്നത്.. പാറുവിന്റെ ചെവിയിലായി വരുൺ പറഞ്ഞു.. പാറു ഒന്ന് കുറുകി കൊണ്ട് നേരെ കിടന്നു... അപ്പോഴാണ് പാറുവിന്റെ മേലിൽ നിന്നും പുതപ്പ് തെന്നി മാറി കിടക്കുന്നത് വരുൺ കാണുന്നത്.. ഇവള് രാവിലെ തന്നെ മനുഷ്യന്റെ കണ്ട്രോൾ കളയും... പുതപ്പ് പിടിച്ചു വലിച്ചു നേരെ ഇടാൻ ശ്രമിച്ചു കൊണ്ട് വരുൺ പിറുപിറുത്തു... പിന്നെ കുസൃതി തോന്നി പകുതി അനാവൃതമായ അവളുടെ മാറിലേക്ക് അവൻ ചുണ്ട് ചേർത്തു..

പോടാ പട്ടി... പാറുവിന്റെ സൗണ്ട് കേട്ടതും വരുൺ ഞെട്ടി അവളെ ഒന്ന് നോക്കി... ഉറക്കത്തിൽ ആണെന്ന് കണ്ടതും വരുണിന് ആശ്വാസം ആയി.. ഇല്ലേൽ.... 😆😆 തലക്കൊന്ന് സ്വയം കൊട്ടി പാറുവിന്റെ നെറ്റിയിൽ മുത്തി പുതപ്പ് നേരെ ഇട്ട് കൊടുത്ത് വരുൺ ഫ്രഷ് ആവാൻ വേണ്ടി പോയി... കുളിച്ചു വന്നിട്ടും പാറുവിന്റെ അതെ കിടപ്പ് കണ്ടു വരുണിന് അസൂയ തോന്നാതില്ല... ഡീ.. പാറു.. നോക്ക്... എണീറ്റെ.. വരുൺ പാറുവിനെ കുലുക്കി വിളിച്ചു... ഒരഞ്ചു മിനിറ്റ് വരുണേട്ടാ... കൈ പൊക്കി കൊണ്ട് പാറു പറഞ്ഞു.. ഒരഞ്ചു മിനിറ്റും ഇല്ല്യാ എണീറ്റ് പോയി കുളിച്ചേ.. ഏഴ് മണിയായി... പുതപ്പോട് കൂടി പാറുവിനെ പിടിച്ചെഴുന്നേൽപ്പിച്ചിരുത്തി കൊണ്ട് വരുൺ പറഞ്ഞു... ഏഴ് അല്ലേ ആയുള്ളൂ.. 8 ആവട്ടെ എന്നിട്ട് എണീക്കാം.... എനിക്ക് വയ്യ... എന്നും പറഞ്ഞു പാറു വരുണിന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു... കേൾക്കേണ്ടതൊക്കെ നീ കേട്ടോ എനിക്ക് വയ്യ.. ഞാൻ താഴെ പോവാ.. അമ്മ ചോദിച്ചാൽ ഞാൻ പറയും പോത്ത് പോലെ അവിടെ കിടന്നുറങ്ങുന്നുണ്ടെന്ന്... തോളിൽ വെച്ച പാറുവിന്റെ തല പതിയെ തോള് കൊണ്ട് തട്ടി കൊണ്ട് വരുൺ പറഞ്ഞു.. എന്തൊരു ദുഷ്ടൻ ആണ്.. കുറച്ച് നേരം ഇവിടെ ഇരുന്നൂടെ.. എന്നാൽ ഞാനും പറയും നിങ്ങളെന്നെ ഇന്നലെ ഉറങ്ങാൻ സമ്മതിച്ചില്ല എന്ന്...

കണ്ണ് പോലും തുറക്കാതെ ആണ് പാറുവിന്റെ വേദം... കണ്ണ് കീറാത്ത കുഞ്ഞു ആദ്യം പോയി ഡ്രസ്സ്‌ എടുത്തിട്.. അതിന്റെ കൂടെ ഫ്രഷ് ആവുകയും ചെയ്തോ അപ്പോൾ ക്ഷീണം പൊക്കോളും.. പിറകിലൂടെ പാറുവിന്റെ തോളിൽ കയ്യിട്ട് കൊണ്ട് വരുൺ പറഞ്ഞു... പാറു ഒന്ന് ഞെട്ടി കൊണ്ട് വരുണിനെയും തന്നെയും മാറി മാറി നോക്കി.. ഫാഗ്യം പുതപ്പ് ഉണ്ട്... പാറു ഒരു വളിച്ച ചിരി ചിരിച്ചു... ഒരു ഷർട്ട് ഇടീപ്പിക്കാമായിരുന്നു... പാറു തല മാന്തി കൊണ്ട് പറഞ്ഞു.. അതിന് നീ ഉടുമ്പ് പിടിച്ച പോലെ എന്നേ ഇറുക്കി പിടിച്ചു ഉറങ്ങീലെ അപ്പോൾ ഞാൻ എങ്ങനെ ഇട്ട് തരാനാ.. വരുൺ കൈ മലർത്തി.. പാറു ഇടം കണ്ണിട്ട് വരുണിനെ ഒന്ന് പാളി നോക്കി പിന്നെ ക്ലോക്കിലേക്കും.. എടൊ കാലാ നിങ്ങളെന്താ അമ്മമാർക്ക് പഠിക്കുവാണോ.. സമയം ആറല്ലേ ആയുള്ളൂ എന്നിട്ട് 7 മണി ആയെന്ന്.. കഷ്ടം ഉണ്ട്.. ഇരുന്നിടത് കിടന്നു തുള്ളി കൊണ്ട് പാറു പറഞ്ഞു... അങ്ങനെ പറഞ്ഞാലേ നീ എണീക്കു.. വല്ലാതെ തുള്ളേണ്ട പുതപ്പ് താഴെ പോയാൽ സംഗതി കോൺട്രാ ആവും അതുകൊണ്ട് സേട്ടന്റെ പാറുക്കുട്ടി പോയി കുളിച്ചേ.. പാറുവിന്റെ കവിളിൽ പിച്ചി കൊണ്ട് വരുൺ പറഞ്ഞു.. എനിക്കും വരും അവസരം അന്ന് എന്റെ കയ്യിൽ കിട്ടും.. അപ്പോഴും ഇത്‌ തന്നെ പറയണം... പുതപ്പ് എടുത്ത് മാറിൽ കെട്ടി കൊണ്ട് താഴെ തൂങ്ങി കിടക്കുന്ന ബാക്കി ഷീറ്റ് എടുത്ത് മുണ്ട് പോലെ ഉടുത്തു ഡ്രെസ്സും വാരി വലിച്ചെടുത്തു വരുണിനെ നോക്കി കൊഞ്ഞനം കാട്ടി പാറു ബാത്‌റൂമിലേക്ക് ഓടി...

വരുൺ പാറുവിന്റെ പോക്കും കണ്ടു ചിരിച്ചു ബെഡ് ഷീറ്റ് വിരിച്ചു താഴേക്ക് പോയി... 💕 പാറു കുളിച്ചിറങ്ങിയപ്പോൾ വരുൺ റൂമിൽ ഉണ്ടായിരുന്നില്ല... ഡോർ തുറന്ന് റൂമിന് പുറത്തേക്ക് കാല് കുത്തിയതും വേറെ രണ്ട് റൂം തുറന്നു രണ്ടെണ്ണം പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.. മൂന്നാളും മാറി മാറി നോക്കി.. ദേവുവിന്റെ മുഖം നാണം കൊണ്ട് ചുവന്ന് തുടുത്തിട്ടാണേൽ ആതുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിട്ടായിരുന്നു.. എന്താടി അവിടെ... ദേവു കണ്ണ് കാണിച്ചു ചോദിച്ചു.. ആ എനിക്കറിയില്ല.. ഇനി രണ്ടാളും പിണങ്ങിയോ.. പാറു ചുണ്ട് കൊണ്ട് തിരിച്ചു കോക്രി കാണിച്ചു.. ആവോ വാ ചോദിച്ചു നോക്കാം.. എന്നും പറഞ്ഞു രണ്ടും ആതുവിന്റെ അടുത്തേക്ക് ചെന്നു.. (പാറുവിന്റെ ഓപ്പോസിറ്റ് റൂം ആണ് ദേവുവിന്റെ റൂം രണ്ടിന്റേം നടുക്കിൽ ആയാണ് ആതുവിന്റെ ഫസ്റ്റ് നൈറ്റ്‌ കുളം ആയ മണിയറ 😝😝)... എന്ത് പറ്റി ചേച്ചി ഉറക്കം ശെരി ആയില്ലേ മുഖം ഒക്കെ വല്ലാതെ... പാറു തുടക്കം ഇട്ടു.. നിനക്കൊന്നും അറിയില്ലേ കോപ്പൊളെ.. ഫസ്റ്റ് നൈറ്റ്‌ കുളം ആക്കിയതും പോര മനുഷ്യൻ ഒരുപോള കണ്ണടച്ചിട്ടില്ല.. ഊരക്ക് കൈ കൊടുത്തു കൊണ്ട് ആതു പറഞ്ഞു.. അങ്ങനെ വരട്ടെ.. ഒരു പോള അടച്ചത് കൊണ്ടാ ഉറങ്ങാൻ പറ്റാഞ്ഞെ.. ശ്ശെടാ ഞങ്ങൾ ഒക്കെ ഉറങ്ങുന്നത് പോലെ രണ്ട് പോള അടച്ചു ഉറങ്ങണ്ടേ.. അമേരിക്കയിൽ ഒക്കെ ഇങ്ങനെ ആണോ.. ദേവു താടിക്കും കൈ കൊടുത്തു ചോദിച്ചു.. നീ ഒന്ന് മിണ്ടാതെ ഇരിക്ക് ദേവു..

ഫസ്റ്റ് നൈറ്റ്‌ കുളം ആയോ.. അതെന്തേ പിണങ്ങിയോ.. പാറു സംശയത്തോടെ ചോദിച്ചു... അതല്ല നിങ്ങളൊക്കെ കൂടി ബലൂണും പാട്ടും ഒക്കെ സെറ്റ് ചെയ്ത് എന്നേ പൊട്ടി ആക്കുന്നോ.. ആതു ചിണുങ്ങി കൊണ്ട് പറഞ്ഞു... ശ്ശെടാ ഇത്‌ ഞങ്ങൾ അറിഞ്ഞില്ലല്ലോ.. സത്യത്തിൽ എന്താ ഉണ്ടായത് ഒരു വിശദീകരണം തരാമോ... ദേവു കൈ കെട്ടി കൊണ്ട് ചോദിച്ചു.. എന്തിനാ കേസ് സിബിഐക്ക് വിടാൻ ആണോ ഒക്കെ വരുത്തി വെച്ചിട്ട് ഓഹ്.. എന്റെ ഊര... ആതു നടുവിലും പിടിച്ചു നിന്നു.. ചേച്ചി ഞങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല... ഇവിടെ അല്ലേ ഫസ്റ്റ് നൈറ്റ്‌ അതുകൊണ്ട് അവരെ വെറുപ്പിക്കണ്ട എന്നൊക്കെയാ വല്യേട്ടൻ ഞങ്ങളോട് പറഞ്ഞത്.. ഞങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല... കാര്യം കേട്ട് കഴിഞ്ഞതും പാറു പറഞ്ഞു.. അതെ ചേച്ചിയെ ഇവിടെ വരെ സെറ്റ് സാരി ഉടുപ്പിച്ചു പാലും തന്ന് എത്തിച്ചത് വരെയേ ഞങ്ങൾക്ക് പങ്കുള്ളു ബാക്കി ഒക്കെ മൂന്നും കൂടി ചെയ്തതാ.. ഒരു വാക്ക് ഒരൊറ്റ വാക്ക് പറഞ്ഞിരുന്നേൽ ഞാൻ ചൊറിയണം എടുത്ത് വിതറിയേനെ ബെഡിൽ ശോ.. ദേവു ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.. എടി ഇതൊന്നും പോരാഞ്ഞിട്ട് ഇനി ഞങ്ങൾ ചൊറിഞ്ഞു നടക്കുന്നത് കൂടി കാണണം അല്ലേ... ആതു തുള്ളി കൊണ്ട് ചോദിച്ചു.. റൈസ് ആവല്ലേ ചേച്ചി.. ഏതായാലും കുളം ആയി ഞങ്ങൾക്കൊട്ടു ഇതിന് പങ്കും ഇല്ല്യാ.. അവസരം കിട്ടിയാൽ നമുക്ക് തിരിച്ചു പണി കൊടുക്കാം എന്നെ... പാറു ആതുവിനെ ആശ്വസിപ്പിച്ചു.. ഒന്ന് ശാന്തം ആയതും മൂന്നും കൂടി താഴേക്ക് പോയി.........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story