നിന്നിലലിയാൻ: ഭാഗം 157

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഡൈനിങ്ങ് ഹാൾ..... എല്ലാവരും ഫുഡ്‌ കഴിക്കാനുള്ള തിരക്കിൽ ആണ്... അപ്പോഴാണ്,,, എങ്ങനെ ഉണ്ടായിരുന്നു ഇന്നലെ.. വല്യേട്ടൻ ആക്കി കൊണ്ട് പ്രണവിനെ നോക്കി ചോദിച്ചു... ഓഹ് ബെഡ് മുഴുവൻ ബലൂൺ ആയത് കൊണ്ട് നിലത്ത് കിടക്കേണ്ടി വന്നു.. അതുകൊണ്ട് ഊരയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി.. പ്രണവ് തിരിച്ചടിച്ചു... അത് നമുക്കുള്ള പണി അല്ലേ ഏട്ടാ.. നൂൽപുട്ട് വായിലേക്ക് വെക്കുന്നതിനിടയിൽ വരുൺ വല്യേട്ടന്റെ ചെവിയിൽ ചോദിച്ചു... അതെന്തേ മോനെ ബെഡിൽ ഇവര് പൂക്കളിന് പകരം ബലൂൺ ആണോ ഇട്ടത്... അച്ഛൻ സംശയത്തോടെ ചോദിച്ചു.. അതല്ല അങ്കിളെ ഞങ്ങൾക്ക് ഒരു പണി തന്നതാ.. ബെഡ്ഷീറ്റിന്റെ അടിയിൽ നിറയെ ബലൂൺ വെച്ചു നിറച്ചു വെച്ചു ബെഡ്ഷീറ്റ് മാറ്റാതിരിക്കാൻ എല്ലാം പിന്ന് ഉപയോഗിച്ച് സെറ്റ്.. ആതുവാണ് മറുപടി പറഞ്ഞത്.. ഫസ്റ്റ് നൈറ്റ്‌ പോട്ടെ ഉറക്കം തന്നെ കളഞ്ഞില്ലേ പോരാത്തതിന് ഊര വേദനയും.. ആതുവിന്റെ എടുത്തടിച്ചുള്ള പറച്ചിൽ കേട്ടതും മൂന്നെണ്ണത്തിന് ഒരുമിച്ച് തരിപ്പിൽ കേറി..

അതും പോരാഞ്ഞു മിനിറ്റിന്റെ വ്യത്യാസത്തിൽ പാട്ട് സെറ്റ് ചെയ്ത് വെച്ചിരിക്കുന്നു.. ഉറങ്ങാൻ പറ്റുമോ.. നിലത്ത് ഇരുന്നാ ഞങ്ങൾ ഉറങ്ങിയേ.. ഇളിച്ചു കൊണ്ട് പ്രണവ് പറഞ്ഞു.. ഇങ്ങനെ ഒറ്റി കൊടുക്കരുതായിരുന്നു.. മൂന്നിന്റെം ആത്മ... ആണോടാ അരുണേ.. നിങ്ങൾക്കെന്താ ബോധം ഇല്ലേ മൂത്തത് ആയ നീ അല്ലേ അതൊക്കെ പറഞ്ഞു കൊടുക്കേണ്ടത്... അമ്മ ചൂടായി കൊണ്ട് പറഞ്ഞു... ഒരു തമാശക്ക്.. ഇതൊക്കെ ഒരു രസല്ലേ... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു .... പ്രണവും ആതുവും പണി കൊടുത്തതിന്റെ നിർവൃതിയുടെ കൊടുമുടിയിൽ ഇരിക്കുവാണ്.. ഉറക്കം കളഞ്ഞാണോ നിന്റെ രസം കാണൽ.. കെറുവിച്ചു കൊണ്ട് അച്ഛൻ ചോദിച്ചു.. പോട്ടെ അങ്കിൾ ഇതൊക്കെ ഒരു രസം അല്ലേ.. നല്ല രസം ഉള്ള പാട്ടുകൾ ആയിരുന്നു വല്യേട്ടാ..

ഇളിച്ചു കൊണ്ട് പ്രണവ് പറഞ്ഞു.. ആക്കിയതാണല്ലേടാ തെണ്ടി... വല്യേട്ടൻ പല്ല് കടിച്ചു... ആതു മൂന്നിനേം മാറി മാറി നോക്കി ഇളിച്ചു കാണിച്ചു... ബാക്കി ഉള്ള പെൺപടകൾക്കും നിർവൃതി... തങ്ങളോട് പറയാതെ ആണല്ലോ ഇതൊക്കെ ചെയ്തത് അനുഭവിക്കട്ടെ... ശ്രാവന്ത് ഒഴികെ ബാക്കി രണ്ടും എണീറ്റെ പോയി അവരുടെ റൂം ഒക്കെ പോയി വൃത്തി ആക്ക്.. അച്ഛൻ അവസാന ശാസന മുഴക്കി.. വിട് ഏട്ടാ അവരൊക്കെ പിള്ളേരല്ലേ.. പ്രതാപ് അങ്കിളും നിമ്മി ആന്റിയും ഇടപ്പെട്ടു.. അങ്ങനെ വിട്ടാൽ എങ്ങനെയാ രണ്ടും ഇപ്പോൾ തന്നെ വിട്ടോ.. അമ്മയും കൈ ഒഴിഞ്ഞു.. കഴിച്ചിട്ട് പോയാൽ പോരെ.. വല്യേട്ടൻ കൈ നക്കി തുടച്ചു കൊണ്ട് ചോദിച്ചു.. പോര എല്ലാം കഴിഞ്ഞിട്ട് വന്നു കുടിച്ചാൽ മതി പൊക്കോ.. മ്മ്.. അച്ഛൻ ഒരു പൊടിക്ക് അയയുന്നില്ല...

എനിക്കൊരു കാര്യം പറയാൻ ഉണ്ട്.. ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.. എന്താ മോളെ... മുതിർന്നവർ എല്ലാം ഒന്നിച്ചു ചോദിച്ചു.. വന്തേട്ടനും i mean ശ്രാവന്തേട്ടനും ഉണ്ടായിരുന്നു അവരുടെ ഒപ്പം അതുകൊണ്ട് ഏട്ടനേം അവരുടെ ഒപ്പം മേലേക്ക് വിടണം അച്ഛാ.. വിശ്വ അച്ഛനെ നോക്കി ദേവു പറഞ്ഞു.. ദേവു... തെങ്കാശി പട്ടണത്തിൽ ദിലീപ് പശുവിന്റെ സൗണ്ടിൽ വിളിക്കുന്ന പോലെ വന്തേട്ടൻ വിളിച്ചു.. ദേവു പുച്ഛിച്ചു തള്ളി... അത് വേണോ മോളെ.. അമ്മ ചോദിച്ചു.. വേണം അമ്മേ ഒപ്പം അവരും ഉണ്ടായിരുന്നല്ലോ.. മൂന്നാളും ഒരുമിച്ച് ചെയ്യട്ടെ.. ദേവു മനസ്സിൽ ഊറി ചിരിച്ചു കൊണ്ട് പറഞ്ഞു.. മൂന്നാളും കയ്യും തുടച്ചു എണീറ്റു... പോവുമ്പോൾ ആ ചൂലും കോരിയും കൂടി കൊണ്ട് പൊക്കോ.... അതുവരെ മിണ്ടാതെ ഇരുന്ന് ഗാലറിയിൽ ഇരുന്ന് കളി കാണുവായിരുന്ന വാവ പറഞ്ഞു.... എടി കുരുട്ടെ... വല്യേട്ടൻ ദേഷ്യം കൊണ്ട് വിളിച്ചു പറഞ്ഞു....

ആർക്കെങ്കിലും എവിടെ ഒക്കെയാ പിന്ന് കുത്തി വെച്ചത് എന്ന് ഓർമ ഉണ്ടോ.. സ്വന്തം റൂമിൽ എത്തേണ്ട ആക്രാന്തം കൊണ്ട് ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല.... ചൂലും എടുത്ത് മേലിലേക്ക് സ്റ്റെപ് കേറുമ്പോൾ വരുൺ പറഞ്ഞു.. ഞാനും.... ഇളിച്ചു കൊണ്ട് വന്തേട്ടൻ പറഞ്ഞു.. ഞാൻ പിന്നെ പറയണ്ടല്ലോ.. അത് തന്നെയാ എന്റേം അവസ്ഥ... ഉച്ചക്ക് ചോറെങ്കിലും കിട്ടിയാൽ മതിയായിരുന്നു..... തല ചൊറിഞ്ഞു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. വല്യേട്ടൻ പോവുന്നു വന്തേട്ടൻ പോവുന്നു കാലേട്ടൻ പോവുന്നു.. മണിയറ വൃത്തി ആക്കാൻ പോവുന്നു.... 😆 💕 ഇതെവിടുന്നു തുടങ്ങും ബായ്... ഒരെത്തും പിടിയും കിട്ടുന്നില്ല... വല്യേട്ടൻ തോളത്തു ചൂലും വെച്ചു റൂം ഒന്ന് ആകമാനം വീക്ഷിച്ചു കൊണ്ട് പറഞ്ഞു.. ഞങ്ങൾക്കും... ബാക്കി രണ്ടെണ്ണം തലയിൽ കൈ വെച്ചു നിലത്ത് ഇരുന്നു... നമ്മൾ ഒരുക്കിയ പോലെ തന്നെ ഉണ്ടല്ലോ റൂം..

പൂവൊക്കെ കരിഞ്ഞു എന്നല്ലാതെ ഒരു മാറ്റവും ഇല്ല്യാ... ബെഡ്ഷീറ്റ് തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് വല്യേട്ടൻ പിറുപിറുത്തു.. അതൊക്കെ പിടിച്ചു നോക്കുന്ന നേരം കൊണ്ട് കുത്തിയ പിന്നോക്കെ ഊരിയെടുക്ക്.. നാളെ നേരം വെളുത്താൽ തുടങ്ങും പിന്നില്ല പാട്ട്... കേൾക്കാൻ വയ്യ അതൊന്നും.. ഇരുപ്പ് തുടരാതെ വരുൺ എണീറ്റ് മൂരി നിവർന്നു.. ആഹാ തുടങ്ങീലെ പണി... ഇല്ലേൽ നൂൽപ്പുട്ടും കറിയും ഇനി ചോറിന്റെ ഒപ്പം കഴിക്കേണ്ടി വരും... റൂമിലേക്ക് എത്തി നോക്കി കൊണ്ട് വാവ പറഞ്ഞു.. ഇനി നീ മിണ്ടിയാൽ നിന്നെ ഞാൻ ചോറിൽ കൂട്ടി തിന്നും... പല്ല് കടിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. എന്നാൽ പിന്നെ ഞങ്ങളേം കൂടി കൂട്ടി തിന്നേണ്ടി വരും... നിര നിരയായി പൊന്നുവും അതിന്റെ പിന്നാലെ പാറുവും പാറുവിന്റെ പിറകിൽ ദേവുവും അതിന്റെ പിന്നിൽ ആതുവും ആയി റൂമിലേക്ക് വന്നു.... ഓ അപ്പോൾ ഒരുമിച്ചുള്ള അറ്റാക്ക് ആണല്ലേ.. വരുൺ പുച്ഛിച്ചു കൊണ്ട് ചോദിച്ചു... അതേലോ.. ഞങ്ങളെ കൂട്ടാതെ മൂന്നാളും കൂടി ഒറ്റക്ക് ചെയ്തതല്ലേ..

അപ്പോൾ ഒറ്റക്ക് അനുഭവിക്കുന്നത് കാണേണ്ടത് ഞങ്ങളുടെ ദൗത്യം അല്ലേ... ഇളിച്ചു കൊണ്ട് പാറു ചോദിച്ചു.. വെറുതെയല്ല ഈ പെണ്ണിന് ബുദ്ധി ഇല്ലാ എന്ന് പറയുന്നേ... വല്യേട്ടന് ഗമ കേറി... പാറു സംശയത്തോടെ വല്യേട്ടനെ ചെറഞ്ഞു നോക്കി.. നീ നോക്കണ്ട.. ഞങ്ങൾ മൂന്നാള് എങ്ങനെ ആടി ഒറ്റക്ക് ആവുന്നേ.. ഞങ്ങൾ മുരട്ടകൾ അല്ലേ.. അയ്യേ ചമ്മി പോയെ.. വല്യേട്ടൻ വായ പൊത്തി ചിരിച്ചു.. കൊറേ അങ്ങോട്ട് ഒണ്ടാക്കല്ലേ.. വേണേൽ വേഗം വൃത്തി ആക്കിക്കോ.. സമയം പത്തായി.. വേഗം കഴിഞ്ഞാൽ വേഗം വല്ലതും ഞ്ഞണ്ണാം.. ദേവു വന്തേട്ടനെ നോക്കി പുച്ഛത്തോടെ പറഞ്ഞു.. പിന്നെ ഞങ്ങൾ നിന്നെ പോലെ കുമ്പകർണന്റെ കൂട്ടല്ല...ഒരു നേരം പട്ടിണി കിടന്നു എന്ന് വെച്ച് ചാവാനൊന്നും പോണില്ല... പോടീ പിത്തക്കാളി.. വന്തേട്ടൻ ദേവുവിനെ നോക്കി ചീറി.. എടാ ദുഷ്ടാ ഉള്ള കഞ്ഞിയിൽ പാറ്റ ഇടുന്നോ.. വല്യേട്ടൻ വന്തേട്ടനെ നോക്കി പല്ല് കടിച്ചു..

ശ്രാവന്തിന് കുഴപ്പം ഉണ്ടാവില്ല.. പക്ഷെ ഇവിടെ ചിലർക്ക് ഒരു നേരം കഴിക്കാതെ ഇരുന്നാൽ പേമാരി വന്ന പോലെയാ.. വല്യേട്ടനെ നോക്കി കയ്യിൽ താളം പിടിച്ചു കൊണ്ട് പൊന്നു പറഞ്ഞു.. അത് എന്നേ ഉദ്ദേശിച്ചാണ് എന്നേ തന്നെ ഉദ്ദേശിച്ചാണ് എന്നേ മാത്രം ഉദ്ദേശിച്ചാണ്.. വല്യേട്ടൻ ചൂലും എടുത്തെറിഞ്ഞു കൊണ്ട് പൊന്നുവിന്റെ അടുത്തേക്ക് ഓടി.. അത് പിന്നെ പറയാൻ ഉണ്ടോ തീറ്റ കാര്യത്തിൽ നിങ്ങളെ വെട്ടിക്കാൻ വേറെ ആരാ ഉള്ളത്.. പൊന്നു പുച്ഛിച്ചു കൊണ്ട് പറഞ്ഞു.. അത് കേട്ടതും പാറു ദേവുവിനെ ചൂണ്ടി... വല്യേട്ടന്റെ തോതാണല്ലോ ദേവു... 😜 ആരെങ്കിലും കാണുന്നതിന് മുന്നേ ദേവു ചൂണ്ടിയ വിരൽ പിടിച്ചു താത്തി.. അല്ല പിന്നെ ദേവുവിനോടാ കളി... ഒന്ന് പോയി തരുമോ.. ഏതായാലും ഒന്നിനും കൂടുന്നില്ല.. ഞങ്ങൾ ഇതൊന്ന് വൃത്തി ആക്കിക്കോട്ടെ..

കൈ കൂപ്പി കൊണ്ട് വന്തേട്ടൻ പറഞ്ഞു.. ഇതേ സമയം ബെഡ്ഷീറ്റ് ഒക്കെ വലിച്ചൂരി ബാക്കി പൊട്ടാത്ത ബലൂൺ ഒക്കെ കൈക്കൽ ആക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു വാവ.. ബലൂൺ പൊട്ടിയ സൗണ്ട് കേട്ടാണ് എല്ലാവരും തിരിഞ്ഞു നോക്കിയത്.. പിന്നൂരാതെ തന്നെ വാവ നല്ല വെടിപ്പായിട്ട് ബെഡ്ഷീറ്റ് ഊരി തറയിൽ ഇട്ടിട്ടുണ്ട്.. വെൽഡൺ മൈ ഗേൾ... കണ്ടോടി അവളെത്ര കുറ്റം പറഞ്ഞിട്ടും ഞങ്ങളെ സഹായിച്ചത് കണ്ടോ.. വല്യേട്ടൻ ഓടി പോയി വാവയെ ഒക്കത്തിരുത്തി... നിങ്ങളെന്താ പറയുന്നേ.. പൊന്നു കെറുവിച്ചു കൊണ്ട് ചോദിച്ചു.. മലയാളം.. അല്ല പിന്നെ... വല്യേട്ടൻ പുച്ഛിച്ചു വിട്ടു... പൊന്നു ചാടി തുള്ളി സ്ഥലം വിട്ടു.. അല്ലേൽ ഇവിടെ ഇപ്പൊ ഒരു കൊല നടക്കും മനുഷ്യ കൊല... 😁😁 ബാക്കിയെല്ലാം പിന്നാലെ പോവാൻ നിന്നതും... ഒന്നവിടെ നിന്നെ.. ഭീമൻ രഘു സ്റ്റൈലിൽ വല്യേട്ടൻ ബാക്കി മൂന്നെണ്ണത്തിന്റെ അടുത്തേക്ക് ചെന്നു..

എന്തെ.. ഇത്തിരി പേടിയോടെ ആതു ചോദിച്ചു.. വരാൻ വൈകിയാൽ ഞങ്ങൾക്ക് കുറച്ച് ചോറും കറിയും മാറ്റി വെക്കണേ.. പട്ടിണി കിടക്കാൻ പാടില്ലല്ലോ അതാ.. ഭീമൻ രഘു വല്യേട്ടൻ പെട്ടെന്ന് ചാർളി ചാപ്ലിൻ ആയി എന്ന് പറഞ്ഞാൽ മതിയല്ലോ... 😁😁 അയ്യേ... പുച്ഛിച്ചു വിട്ടു കൊണ്ട് മൂന്നും ഓടി.. വാവക്ക് ബലൂൺ കിട്ടിയപ്പോ തട്ടി മുട്ടി അവള് അവിടെ തന്നെ നിന്നു... മൂന്നാളും വേഗം ഹൈ സ്പീഡിൽ ഫാൻ അങ്ങോട്ട് ഇട്ടു.. അടിച്ചു കൂട്ടുമ്പോഴേക്കും ഫാൻ വന്നു എല്ലാം പരത്തി നാല് മൂലെക്കും ആക്കും.. പിന്നേം അടിച്ചു വാരും പിന്നേം പറക്കും പിന്നേം കൂട്ടും... ഇത്‌ കണ്ടു സഹിക്ക വയ്യാതെ വാവ പോയി ഫാൻ ഓഫ് ആക്കി.. പൊട്ടന്മാർ.. ഇങ്ങനെ ഉണ്ടോ ഏട്ടന്മാർ... മോറൻ.. വാവ പിറുപിറുത്തു കൊണ്ട് ബെഡിൽ കാലും നീട്ടി ഇരുന്നു.. ഓഹ്.. നമ്മളേകാളും ഫുദ്ധി ആടോ അവൾക്ക്.. അബദ്ധം മനസിലാക്കിയ വരുൺ പറഞ്ഞു.. അതെനിക്ക് പണ്ടേ മനസിലായതാ..

കേശുവിനെ കുപ്പിയിൽ ആക്കിയപ്പോൾ.. വല്യേട്ടൻ വാവയെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു.... 💕 മൂന്നാളും കൂടി എല്ലാം സെറ്റ് ചെയ്ത് കുളിച്ചു വൃത്തി ആയി താഴെ എത്തിയപ്പോൾ സമയം 12 മണി.... പിന്നെ ഒരൊറ്റ മറിച്ചിൽ ആയിരുന്നു ബെഡിലേക്ക്... ആദ്യമായി ചൂല് കൈ കൊണ്ട് തൊട്ടതിന്റെ ക്ഷീണം.... എന്നാലും ഉണ്ണാൻ നേരം വിളിക്കാൻ വല്യേട്ടൻ വാവയെ ഏൽപ്പിച്ചു... ഇത്രേം പണിയെടുത്ത് ചോറും കൂടി തിന്നാതിരിക്കാൻ വയ്യ എന്ന്.... വിശപ്പിന്റെ അസ്കിത ഉണ്ടേ കുട്ടിക്ക്... 🤭 ചോറും ഉണ്ട് പിന്നേം റെസ്റ്റ് എടുക്കുമ്പോൾ ആണ് പെൺ പടകൾ എല്ലാം കൂടി റൂമിൽ ഒത്തു കൂടിയത്... ഉദ്ദേശം ചെക്കന്മാരെ ചാക്കിൽ ആക്കി സിനിമക്ക് പോവൽ... 🤪🤪 ദേവു ചെല്ല് വന്തേട്ടൻ പിന്നെ നീ പറയുന്നത് എല്ലാം കേൾക്കും... പാറു സോപ്പിട്ട് നോക്കി.. എന്റെ ജാനി അമ്പിളി അമ്മാവനെ പിടിച്ചു തരാൻ പറഞ്ഞാൽ ഞാൻ തരും.. ബട്ട്‌ ഇക്കാര്യം വന്തേട്ടനോട് പറയാൻ എനിക്ക് ധൈര്യം ഇല്ല മോളൂസേ..

ദേവു കൈ കൂപ്പി.. എന്നാൽ നീ പോയി അമ്പിളി അമ്മാവനെ പോയി പിടിക്ക് എന്നിട്ട് മതി ബാക്കി.. പാറു പല്ല് കടിച്ചു.. ഞാൻ ഒരുപമ പറഞ്ഞതല്ലേ.. കൊച്ചുകള്ളി അപ്പോഴേക്കും സീരിയസ് ആക്കി.. ശോ... അങ്ങനെ ആണേൽ നീ പോയി നിന്റെ കെട്ട്യോനോട് പറയെടി... ദേവു റൂട്ട് പാറുവിലേക്ക് വിട്ടു.. ഞാനോ.. ഏയ് ഞാൻ പോയാൽ ശെരി ആവില്ല.. വേറെ വലതുമേ നടക്കു.. എനിക്ക് വയ്യ.. തലക്കും കൈ കൊടുത്ത് പാറു പറഞ്ഞു.. എന്നാൽ പിന്നെ പൊന്നു ചേച്ചി ചെല്ല്.. ഒരുമ്മ കൊടുത്താൽ വല്യേട്ടൻ ഫ്ലാറ്റ്.. ദേവു പൊന്നുവിനെ മോട്ടിവേറ്റ് ചെയ്തു.. പറഞ്ഞാൽ സമ്മതിക്കും പക്ഷെ ഒരുമ്മയിൽ നിക്കില്ല മോളെ അതുകൊണ്ട് റിസ്ക് എടുക്കാൻ എനിക്ക് വയ്യ... ഇളിച്ചു കൊണ്ട് പൊന്നുവും കൈ ഒഴിഞ്ഞു.. മൂന്നും കൂടി ആതുവിനെ നോക്കി.. മൂന്നാളും എന്നേ നോക്കണ്ട.. അല്ലെങ്കിലേ രാവിലെ തന്നെ അവർക്ക് പണി കൊടുത്തതിനു എങ്ങനെ പകരം വീട്ടാം എന്ന് വിചാരിച്ചു നടക്കുവായിരിക്കും.. അതിന്റെ ഇടയിൽ ഇതും കൂടി യ്യോ എനിക്ക് വയ്യ..

ആതു കയ്യും കാലും തലയും ഒടലും ഒക്കെ ഒഴിഞ്ഞു.. ഇനി ഒരു വഴി ഉണ്ട് എന്നാൽ... പാറു താടിക്കും കൈ കൊടുത്ത് എല്ലാവരെയും മാറി മാറി നോക്കി.. എന്ത്.. !!! ആകാംഷയോടെ കോറസ് ഉയർന്നു... മിണ്ടാതെ ഒരു ഭാഗത്തു ഇരുന്ന് വീട്ടിലെ ടീവി ഇരുന്ന് കാണുക അതെ വഴി ഉള്ളൂ... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. അതിപ്പോ നീ പറഞ്ഞിട്ട് വേണോ.. തിയറ്ററിൽ ac യുടെ തണുപ്പിൽ ഐസ്ക്രീമും നക്കി പോപ്പ് കോണും തിന്ന് വലിയ സ്‌ക്രീനിൽ സിനിമയും കണ്ടിരിക്കാൻ.. ഓഹ് രോമം പൊന്തി.. താവടി കുരിപ്പോളെ... കയ്യിൽ രോമാഞ്ചം താത്തി കൊണ്ട് ദേവു പറഞ്ഞു.. അല്ലേലും നീയൊരു നക്കി ആണ്.. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.. ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. പോടീ കോപ്പേ.. ഇനി വേറെ വഴി ഒന്നും ഇല്ലല്ലേ.. അപ്പൊ വൈകുന്നേരം വീട്ടിൽ പോവാം.. താടിക്കും കൈ കൊടുത്ത് ദേവു പറഞ്ഞു.. ഞാനും.. ആതുവും അതെ പോലെ ഇരുന്നു..

അതാ നല്ലത്... വേഗം വിട്ടോ.. പൊന്നുവും പാറുവും പറഞ്ഞു... 💕 വൈകുന്നേരം ചായ കുടിച്ചു പോവേണ്ടവർ എല്ലാം റെഡി ആവാൻ തുടങ്ങി... ആതുവും ദേവുവും അതിഥികൾ ആണല്ലോ... എല്ലാവർക്കും നല്ല വിഷമം ആയിരുന്നു പോവുമ്പോൾ കുറച്ചു ദിവസം ആണെങ്കിലും എല്ലാവരും ഒരുമിച്ചു ഒത്തു കൂടിയ നിമിഷങ്ങൾ ആയിരുന്നു മുന്നേ ഉണ്ടായിരുന്നത്.. വഴക്ക് കൂടിയും കളിയാക്കിയും പാര വെച്ചും എല്ലാവരും അത് ആസ്വദിച്ചിരുന്നു.. ഇന്നതിന് വിരാമം ഇട്ട് രണ്ട് ഗാങ് പോവുവാണ്... നാളെ കോളേജ് ഉണ്ടല്ലോ നമുക്ക് അവിടെ വെച്ചു കാണാം... ഇങ്ങനെ സെഡ് ആക്കല്ലേ മോളുസേ.. ദേവു മുഖത്ത് സന്തോഷം ഫിറ്റ്‌ ചെയ്ത് കൊണ്ട് പറഞ്ഞു.. അതോർക്കുമ്പോഴാ പൊന്നു ചേച്ചിയെ കാണുമ്പോൾ അസൂയ തോന്നുന്നേ.. ഇവിടെ ഇരുന്ന് സൗര്യം കിട്ടുമല്ലോ.. പാറു ആക്കി കൊണ്ട് പറഞ്ഞു.. ഞാൻ ഇടക്കൊക്കെ വരാം...

ആതു ബാഗും കൈ പിടിച്ചു കൊണ്ട് പറഞ്ഞു.. ആർക്കറിയാം... പ്രണവെ എന്നും പറഞ്ഞു ജീവൻ കളയുന്ന നീ ആണിനി ഇങ്ങോട്ട് വരുന്നേ ഒന്ന് പോയെ നീ.. പൊന്നു കളിയാക്കി കൊണ്ട് പറഞ്ഞു... ആതു അതിനൊന്നു ഇളിച്ചു കാണിച്ചു... അല്ല ബാഗിൽ എന്താ ഇത്രക്ക് കുത്തി നിറച്ചു കൊണ്ട് പോവാൻ... പാറു ബാഗ് വാങ്ങി കൊണ്ട് ചോദിച്ചു.. അത് പിന്നെ.. പ്രണവ് പറഞ്ഞു കോസ്‌മെറ്റിക്സ് ഒന്നും വാങ്ങി തരില്ല എന്ന്.. നിങ്ങളൊന്നും യൂസ് ചെയ്യില്ലല്ലോ.. അപ്പൊ ഞാൻ ഇത്‌... തല ചൊറിഞ്ഞു കൊണ്ട് ആതു എല്ലാവരെയും നോക്കി.. നമിച്ചു മോളെ നിന്നെ.. നേരം വൈകാതെ പോവാൻ നോക്ക് പൊന്നു ആതു.. കൈ കൂപ്പി കൊണ്ട് പൊന്നു പറഞ്ഞു.. അങ്ങനെ രണ്ട് പേരും ടാറ്റ ബൈ ബൈ പറഞ്ഞു രണ്ട് വഴിക്ക് പോയി... അതുവരെ വിട പറയുകയാണോ പാടിയ വല്യേട്ടൻ റൂമിൽ കേറി വാതിലും അടച്ചു പൂട്ടി ഡിസ്കോ ഡാൻസ് കളിച്ചു.... Iam a disco dancer... Tettetterere.... 💃💃 Ayyappantammakk cancer.... Tettetterere....🎶🎶 .......ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story