💖നിന്നിലലിയാൻ💖: ഭാഗം 16

ninnilaliyan

രചന: SELUNISU

പൂജയോടൊപ്പം കൈകെട്ടി നിൽക്കുന്ന ആളെ കണ്ട് ഞാനും അങ്കിളും ഞെട്ടി പരസ്പരം നോക്കി.... അച്ചു... എന്നും വിളിച്ചോണ്ട് അങ്കിൾ അവൾക്കരികിലേക്ക് പോയപ്പോഴും എനിക്ക് ഒന്നങ്ങാൻ കൂടി കഴിഞ്ഞില്ല..... ഞാൻ അവളെ തന്നെ നോക്കി നിന്നു.... എംഡി എന്റെ തോളിൽ ഒന്ന് തട്ടിയതും ഞാനൊന്ന് ഞെട്ടി അദ്ദേഹത്തേ നോക്കി..... ആരവ്.... താൻ ലീവ് ചോദിച്ചില്ലായിരുന്നോ.... നിങ്ങൾ വന്നിട്ട് ആറു മാസം ആയതല്ലേ ഒള്ളു....വൺ ഇയർ കഴിയാതെ ലീവ് കൊടുക്കാറില്ല ആർക്കും..... എങ്കിലും ഇത്രയൊക്കെ നമ്മളെ ഹോസ്പിറ്റലിനു വേണ്ടി ചെയ്തത് കൊണ്ട് ഒരു ടു വീക്ക് ഞാൻ അനുവദിച്ചിരിക്കിന്നു...ടിക്കറ്റ് ഒക്കെ ഞാൻ പൂജയെ ഏൽപ്പിച്ചിട്ടുണ്ട്.....നാളെ തന്നെ നാട്ടിലേക്ക് പറക്കാം എന്നും പറഞ്ഞയാൾ അവന്റെ തോളിൽ ഒന്ന് തട്ടിയതും അവൻ ചിരിച്ചു കൊണ്ട് താങ്ക്സ് പറഞ്ഞു....

അപ്പൊ ഓക്കേ ഡോ...എനിക്കൊരു മീറ്റിംഗ് ഉണ്ടെന്നും പറഞ്ഞു അയാൾ പോയതും ആരവ് ഒന്ന് ചിരിച്ച് അങ്കിളിന്റെ അരികിലേക്ക് നടന്നു.... ആരവ്.... എംഡി എന്ത് പറഞ്ഞു. ലീവ് കിട്ടുമോ... ആ അങ്കിൾ അത് ഓക്കേ ആണ്... ടു വീക്ക്‌... ആ എന്നാലും നിനക്ക് എല്ലാവരെയും ഒന്ന് കണ്ട് വരാലോ..ഡേറ്റ് എന്നാണെന്ന് പറഞ്ഞോ.. അഹ്.. നാളെയാ... പൂജ ടിക്കറ്റ് നിന്റെ കയ്യിലാണെന്ന് പറഞ്ഞു... ആ ആരവേട്ടാ ബട്ട്‌ ടൈം ഞാൻ നോക്കിയില്ലാട്ടോ...എന്നും പറഞ്ഞവൾ ടേബിളിന്റെ വലിപ്പിൽ നിന്നും ഒരു കവർ എടുത്ത് അവന് കൊടുത്തു.... അങ്കിൾ നാളെ ഉച്ചക്കാ... ആഹാ.. അപ്പൊ ഇനി ടൈം ഇല്ലല്ലോ... വീട്ടിലേക്ക് എന്തെലൊക്കെ വാങ്ങണ്ടേ... പിന്നെ വാങ്ങണം... വരാൻ നോക്കുന്നുണ്ടെന്ന് പറഞ്ഞപ്പോ തന്നെ ആരു നീണ്ടൊരു ലിസ്റ്റ് തന്നിട്ടുണ്ട് എന്നവൻ പറഞ്ഞതും എല്ലാവരും ചിരിച്ചു....

പിന്നെ പോവുന്നതിനു മുൻപ് ചിലരുടെയൊക്കെ കടങ്ങൾ വീട്ടാനും ഉണ്ട്...എന്നും പറഞ്ഞവൻ അച്ചുവിനെ നോക്കിയതും അവൾ തല താഴ്ത്തി പിടിച്ചു നിക്കുവാണ്... ഏഹ് അതാരതാ ആരവേട്ടാ..... അതൊക്കെ ഉണ്ട് പൂജാ.... ഏതായാലും ഇനി ഓരോ കോഫി കുടിച്ചിട്ട് ജോബ് സ്റ്റാർട്ട്‌ ചെയ്യാം വാന്നും പറഞ്ഞു അവൻ മുന്നോട്ട് പോയതും. ഒപ്പം പോരാൻ മടിച്ചു നിക്കുന്ന അച്ചുവിനെ പൂജ കൈ പിടിച്ചു കൂടെ കൂട്ടി.... ക്യാന്റീനിൽ എത്തി ചായക്ക് ഓഡർ കൊടുത്തു അവര് നാല് പേരും ടേബിളിന് ചുറ്റുമുള്ള ചെയറിലേക്കിരുന്നു.... ആരവ് അച്ചുവിനെ ഒന്ന് നോക്കി ഏതോ ലോകത്തെന്ന പോലെ ഇരിക്കുന്നുണ്ട്... അവളോട് എല്ലാം ചോദിച്ചറിയണമെന്നുണ്ട്. ബട്ട്‌ മനസ്സ് സമ്മതിക്കുന്നില്ല... എന്നൊക്കെ മനസ്സിൽ ആലോചിച്ചു നിക്കുമ്പോഴാണ്. അങ്കിൾ ഞാൻ കരുതിയ ചോദ്യം അവളോട് ചോദിച്ചത്...

അച്ചു മോളെ.... നീ എങ്ങനെയാ ശിവയെ കുടുക്കിയേ... നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ അല്ലായിരുന്നോ എന്നങ്കിൾ ചോദിച്ചതും അവളൊന്ന് ഞെട്ടി ആരവിനെ നോക്കി.... നീ അവനെ നോക്കണ്ട.... എല്ലാം എനിക്കറിയാം.... നീ കാര്യം പറ... എനിക്ക് ശിവയെ ഇഷ്ട്ടമായിരുന്നു അങ്കിൾ.... പക്ഷേ എന്റെയും ആരവേട്ടന്റെയും കല്ല്യാണം കഴിഞ്ഞ് പിറ്റേ ദിവസമാണ് അവന്റെ തനി നിറം ഞാൻ മനസ്സിലാക്കുന്നത്..... അന്ന് ആരവേട്ടൻ പുറത്ത് പോയ സമയത്ത് ഞാനും ആരുവും സംസാരിച്ചിരിക്കുമ്പോഴാണ് ആരുവിന്റെ ഫ്രണ്ട് വിളിക്കുന്നു എന്നും പറഞ്ഞു അച്ഛൻ ഫോൺ അവളെ കയ്യിൽ കൊടുത്തത്.. അവൾ സംസാരിച്ച ശേഷം കാൾ കട്ട്‌ ചെയ്തതും ഫോണിലെ ഗാലറി ഓപ്പൺ ആയി കിടക്കുവായിരുന്നു.... അതിൽ ആദ്യമുള്ളത് ശിവയുടെ ഫോട്ടോയും കണ്ടയുടനെ ഞാനൊന്ന് ഞെട്ടി..

ഞാൻ ആ ഫോട്ടോയിലേക്ക് നോക്കി നിക്കുന്നത് കൊണ്ടാവാം ആരു എനിക്ക് ശിവ ആരാണെന്ന് പറഞ്ഞു തന്നത്.. കേട്ട ഉടനെ ഞാൻ ഒന്ന് ഷോക്ക് ആയി.... കാരണം ഞാൻ അറിഞ്ഞു വെച്ച ശിവയും അവൾ പറഞ്ഞ ശിവയും തമ്മിൽ ഒരുപ്പാട് വ്യത്യാസമുണ്ടായിരുന്നു.ആരവേട്ടന് ശിവയെ അറിയില്ലെന്ന് ഞാൻ ചോദിച്ചപ്പോ അറിയാമെന്ന് അവൾ പറഞ്ഞതും ശരിക്കും ദേഷ്യം വന്നു...ഇത്രയൊക്കെ അറിഞ്ഞിട്ടും എന്നോട് എന്ത് കൊണ്ടാ ഇതൊക്കെ ഒളിച്ചു വെച്ചേന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടിത്തം കിട്ടിയില്ല.... പക്ഷേ ശിവയെ കാണുമ്പോഴുള്ള ദേഷ്യത്തിന്റെ കാരണം ഇതാണെന്ന് അവൾക്ക് മനസ്സിലായി..... എന്നോട് ഒന്നും പറയാഞ്ഞത് കൊണ്ടാ ആരാവേട്ടൻ ഇവിടെ വന്നിട്ട് ശിവയെ കുറിച്ച് ഓരോന്ന് പറഞ്ഞിട്ടും ഞാൻ മൈൻഡ് ചെയ്യാതിരുന്നേ....

പിന്നീട് അവനെതിരെയുള്ള തെളിവുകൾ ശേഖരിക്കുക എന്നതായിരുന്നു ലക്ഷ്യം..അതിനേറ്റവും നല്ല മാർഗം അവന്റെ കയ്യിലെ ഫോൺ ആയിരുന്നു....അതിനാ അവനോട് കൂടുതൽ അടുത്തത്...... അപ്പൊ ആ താലി..... എന്ന് അങ്കിൾ ചോദിച്ചതും അവളെന്റെ മുഖത്തേക്ക് ഒന്ന് നോക്കി.... ഞാൻ കണ്ണ് കൂർപ്പിച്ചവളെ നോക്കിയതും അവൾ അങ്കിളിന് നേരെ തിരിഞ്ഞു...... അത് അവൻ കെട്ടിയത് തന്നെയാ.... എന്നിൽ അവനെന്തോ സംശയം പറഞ്ഞപ്പോ ഞാനാ പറഞ്ഞെ കെട്ടിക്കോളാൻ എന്ന് അവൾ പറഞ്ഞതും ഞാൻ കൈ ചുരുട്ടി ദേഷ്യം നിയന്ത്രിച്ച് അവിടെ നിന്ന് എഴുന്നേറ്റ് പോയി....... അങ്കിൾ ആരവേട്ടൻ.... ഫ്ലാറ്റിൽ എത്തിയിട്ട് അവനോടൊന്ന് സംസാരിച്ചു നോക്ക്...ഈ ഒരു കാര്യത്തിൽ നിനക്കേ എന്തേലും ചെയ്യാൻ കഴിയൂ എന്നും പറഞ്ഞു അങ്കിളും എണീറ്റ് പോയതും അച്ചു അവസാന ആശ്രയമെന്നോണം പൂജയെ നോക്കി.... എന്നെ നോക്കണ്ട മോളെ.... ദേഷ്യം വന്നാൽ ആരവേട്ടനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.....നിന്റെ വാശി കൊണ്ടല്ലേ....

എല്ലാം അറിഞ്ഞിട്ടും നീ എന്നോട് പോലും മിണ്ടിയില്ലല്ലോ... ഡീ... അതൊക്കെ ഈ പ്ലാനിന്റെ ഭാഗമല്ലേ... ഞാൻ നിന്നോട് എത്ര തവണ സോറി പറഞ്ഞു...പ്ലീസ് ഡീ.. എനിക്ക് വേണ്ടി ഒന്ന് സംസാരിക്കെടി... സോറി മോളെ....നിന്റെ കാര്യം പറഞ്ഞിപ്പോ അങ്ങോട്ട് ചെന്ന. റിസപ്ഷനിൽ ഇരിക്കേണ്ട ഞാൻ icu വിൽ പോയി കിടക്കേണ്ടി വരും... അതോണ്ട് മോൾ ഒറ്റക്ക് എന്താന്ന് വെച്ചാ ചെയ്തോട്ടോ എന്നും പറഞ്ഞു അച്ചുവിന്റെ കവിളിൽ ഒന്ന് പിച്ചി പൂജ പോയതും അച്ചു ഇനി എന്തെന്നുള്ള രീതിയിൽ തലക്ക് താങ്ങും കൊടുത്തിരുന്നു.. ആരവ് ഷോപ്പിംഗിന് പോണമെന്ന് പറഞ്ഞു നേരത്തെ തന്നെ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയിരുന്നു.... വൈകീട്ട് വർക്ക്‌ കഴിഞ്ഞ് അച്ചു ഫ്ലാറ്റിൽ എത്തിയതും കയറാൻ അവൾക്കൊരു പേടി തോന്നി.... കുറച്ചു നേരം ലോക്കിൽ പിടിച്ചു നിന്നു... പിന്നെ രണ്ടും കല്പ്പിച്ചു ഡോർ തുറന്നു അകത്തേക്ക് കയറി.....

ഹാളിൽ തന്നെ ഇരിക്കുന്ന ആരവിനെ കണ്ടതും അവളൊന്ന് ചിരിച്ചു കൊടുത്തു.... പക്ഷേ അത് കണ്ട ഭാവം നടിക്കാതെ അവൻ റൂമിലേക്ക് കയറി ഡോർ അടച്ചതും അവൾ അവിടെ നിന്ന് ചുണ്ട് ചുള്ക്കി.... ഫ്രഷ് ആയി കിച്ചണിൽ പോയി ചായ ഇട്ട് അതും കൊണ്ടവൾ ആരവിന്റെ അടുത്തേക്ക് പോയി...ഡോറിൽ മുട്ടിയതും അവൻ വാതിൽ തുറന്നു.... മ്മ്... എന്താ... ചായ.... എനിക്ക് ചായ വേണമെങ്കിൽ ഉണ്ടാക്കാൻ എനിക്കറിയാം ഇത് വരെ അങ്ങനെ ആയിരുന്നല്ലോ... ആരവേട്ടാ... അത് ഞാൻ.. വേണ്ടാ വിശദീകരിച്ചു ബുദ്ധിമുട്ടണ്ട... കേൾക്കാൻ എനിക്ക് താല്പര്യം ഇല്ല താനും... എനിക്ക് കിടക്കണം നാളേ പോവാൻ ഉള്ളതാ....

ഞാനും വന്നോട്ടെ... എങ്ങോട്ട്.... വീട്ടിലേക്ക് നിന്റെ വീട്ടിൽ പോവാൻ എന്നോട് എന്തിനാ ചോദിക്കുന്നത്... എന്റെ വീട്ടിലോ.... ഞാൻ ആരവേട്ടന്റെ വീട്ടിലേക്കാ ചോദിച്ചേ.... എന്റെ വീട്ടിലേക്ക് ഇനി നീ വരേണ്ട ആവിശ്യം ഇല്ലാ... ആരവേട്ടാ....എന്തൊക്കെയാ പറയുന്നേ.... പറയുന്നത് മാത്രം അല്ല.... ഇനി മുതൽ പ്രവർത്തിക്കാൻ പോവുകയാ.....എന്നും പറഞ്ഞു അവൻ മുറിയിലേക്ക് കയറി ടേബിളിൽ ഇരുന്ന കവർ കയ്യിൽ എടുത്തു....അച്ചുവിന്റെ അടുത്തേക്ക് ചെന്നു.... ഇത് പിടിക്ക് എന്നും പറഞ്ഞവൻ ആ കവർ അവൾക്ക് നേരെ നീട്ടിയതും അവൾ ഇതെന്താ എന്നുള്ള ഭാവത്തിൽ അവനെ നോക്കി.... മിഴിച്ചു നിക്കാതെ തുറന്ന് നോക്ക്... നിനക്ക് ഉപകാരപ്പെടുന്നത് തന്നെയാ എന്നും പറഞ്ഞു ചായ കപ്പ് വാങ്ങി ആ കവർ അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു............ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story