നിന്നിലലിയാൻ: ഭാഗം 160

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഇന്ന് രണ്ട് പേര് അമേരിക്കയിലേക്ക് വണ്ടി കേറുവാണ്... വേറെ ആരും അല്ല നമ്മുടെ പ്രതാപ് അങ്കിളും നിമ്മി ആന്റിയും.. ഇവിടെക്ക് വന്നതിന്റെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞല്ലോ പ്രതേകിച്ചു ആതുവിന്റെ കല്യാണം.. ഇനി അടുത്ത വരവ് അമേരിക്കയിലെ എല്ലാം അവസാനിപ്പിച്ചു നാട്ടിൽ സെറ്റിൽ ആവാൻ വേണ്ടി ആണ്... രാവിലെ 6 മണിക്കാണ് ഫ്ലൈറ്റ്... എയർപോർട്ടിലേക്ക് ഇത്തിരി ദൂരം ഉള്ളത് കൊണ്ട് 3 മണിക്ക് തന്നെ ഇറങ്ങാൻ ആണ് പ്ലാൻ.. അതിന്റെ ഒരുക്കത്തിൽ ആണ് വൃന്ദാവനം കൂടെ ആതുവും ഉണ്ട്... എല്ലാം ഇന്നലെ പാക്ക് ചെയ്തതാ നീയെന്താ ഇനി തപ്പി തിരയുന്നെ.. ആതു പെട്ടി തൊട്ട് തലോടുന്നത് കണ്ടു വല്യേട്ടൻ ചോദിച്ചു.. ച്ചും... വല്ലതും എടുക്കാൻ മറന്നോ എന്ന് നോക്കുവായിരുന്നു.. ഇളിച്ചു കൊണ്ട് ആതു പറഞ്ഞു.. എടുക്കാൻ മറന്നാൽ അടുത്ത ഫ്ലൈറ്റിൽ ഇങ്ങോട്ട് തിരിച്ചു വന്നോളും.. വല്യേട്ടൻ പുച്ഛിച്ചു കൊണ്ട് പറഞ്ഞു... അത് ബുദ്ധിമുട്ട് ആവില്ലേ... ഇളി തുടർന്നു കൊണ്ട് ആതു ചോദിച്ചു.. നിനക്കെന്താ അവരെ പറഞ്ഞയക്കാൻ ഇത്ര മുട്ട്.. ഏഹ്... പൊന്നു അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.. എന്ത് മുട്ട്.. അവരെന്തായാലും പോവാണ് ഒന്നും മറക്കണ്ടല്ലോ എന്ന് കരുതി തപ്പിയതാ ഹോ.. തിരിഞ്ഞു നിന്ന് മൂട് കാണിച്ചു കൊണ്ട് മുപ്പത്തി കെറുവിച്ചു നിന്നു... എന്നാൽ പിന്നെ പോവല്ലേ.. സമയം 3 ആവാറായി.. ഒരുങ്ങി ഇറങ്ങി വന്ന വരുൺ ചോദിച്ചു.. ആഹ് എന്നാൽ പിന്നെ പോയിട്ട് വേഗം വാ... അമ്മ നിമ്മി ആന്റിയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു...

അപ്പോഴേക്കും അവിടെ കണ്ണീർ പുഴ ഒഴുകിയിരുന്നു.... എല്ലാവരോടും യാത്ര പറഞ്ഞു അവരിറങ്ങി.. വരൂണെ വേഗം കൊണ്ടാക്കി പോരെ നിനക്ക് കോളേജിൽ പോവാനുള്ളതല്ലേ.. വല്യേട്ടൻ നൈസ് ആയിട്ട് കൈ ഒഴിയാ നോക്കുവാണ്.. അതിന് ഞാൻ മാത്രം അല്ലല്ലോ എനിക്ക് കൂട്ടിന് ഏട്ടനും വരുന്നുണ്ട് പോര് പോര്.... വരുൺ വല്യേട്ടനെ മാടി വിളിച്ചു.. ഞാനോ എനിക്ക് ഓഫീസിൽ പോവാനുള്ളതാ.. മാത്രല്ല എങ്ങാനും ഓഫിസിൽ പോയി ഉറങ്ങിയാൽ പോയി ജോലി.. വല്യേട്ടൻ ബാക്കിലേക്ക് നീങ്ങി നിന്ന് കൊണ്ട് പറഞ്ഞു.. അടവൊക്കെ മാറ്റി വെച്ച് പോരെ മോനെ അരുണേ വെറുതെ ചുറ്റി കളിക്കണ്ട.. കെറുവിച്ചു കൊണ്ട് വരുൺ പറഞ്ഞു... അപ്പൊ എന്നാൽ ഞാൻ... എല്ലാവരെയും നോക്കി ഉടുത്ത മുണ്ടും മടക്കി കുത്തി വല്യേട്ടൻ മുന്നിലേക്ക് കയറി ഇരുന്നു.. ഈ ഡ്രസ്സ്‌ ആണോ നീ ഇടുന്നെ.. അച്ഛൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.. പിന്നെ കാറിൽ ഇരുന്നാൽ കഴുത്തു വരെയേ കാണു പിന്നെ എന്തിനാ ഇവനെ പോലെ ഒരുങ്ങി കെട്ടി പോവുന്നെ.. പ്രാന്തൻ.. വല്യേട്ടൻ കളിയാക്കി കൊണ്ട് പറഞ്ഞു... ഓ സമ്മതിച്ചു പ്രാന്ത് ഇല്ലാത്ത ആള് വരുമ്പോൾ ഓടിച്ചോ.... കണ്ണടച്ച് സീറ്റിലേക്ക് ചാരി കിടക്കുന്ന വല്യേട്ടനെ നോക്കി വരുൺ പറഞ്ഞു.. കുർർര്ര്ര്ര്ർ.... വല്യേട്ടൻ കൂർക്കം വലിച്ചു അഭിനയിച്ചു കിടന്നു... 💕

യാത്രയിൽ മുഴുനീളം ഒരാളോഴിച്ചു ബാക്കി മൂന്ന് പേരും നല്ല സംസാരത്തിൽ ആയിരുന്നു.. മുൻസീറ്റിൽ ഇരുന്ന് തന്നെ വല്യേട്ടൻ വായേം തുറന്ന് കൂർക്കം വലിച്ചു ഉറങ്ങുന്നുണ്ട്... വല്യ acp അല്ലെ പുള്ളി... 🙊 പുലർച്ചെ ആയത് കൊണ്ടും റോഡിൽ തിരക്കില്ലാത്തത് കൊണ്ടും 4 മണി ആയപ്പോഴേക്കും അവര് എയർപോർട്ടിൽ എത്തിയിരുന്നു... പെട്ടി എല്ലാം ഇറക്കി വെച്ച് കഴിഞ്ഞതിനു ശേഷം ആണ് വരുൺ വല്യേട്ടനെ വിളിച്ചുണർത്തിയത്... വീടെത്തിയൊ.. ചിറിയും തുടച്ചു കണ്ണും തിരുമ്മി വല്യേട്ടൻ നാലുപുറം നോക്കി... വീടല്ല എയർപോർട്ട് എത്തി.. വാ ഇറങ്ങു്... വരുൺ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.. ഐശ് ഞാൻ എങ്ങനെ ഈ കള്ളി മുണ്ടും എടുത്ത് ഇറങ്ങുന്നേ.. ആയ് ആൾക്കാർ ഒക്കെ കാണില്ലേ.. ശോ.. വല്യേട്ടൻ കാറിൽ ഇരുന്ന് തുള്ളി കൊണ്ട് പറഞ്ഞു.. ഇത്‌ തന്നെ അല്ലെ അച്ഛൻ ഇറങ്ങുന്ന ടൈമിൽ പറഞ്ഞെ അപ്പോൾ എന്തായിരുന്നു കഴുത്തു വരെ കാണു എന്നെപ്പോലെ ഒരുങ്ങി കെട്ടി പോവാൻ പ്രാന്താണ്.. അനുഭവിച്ചോ.. ദേ അവർക്ക് പോവാറായി ട്ടോ ഇറങ്ങി വന്നേ.. വരുൺ കണ്ണുരുട്ടി പറഞ്ഞു.. വല്യേട്ടൻ മനസില്ലാമനസോടെ ഇറങ്ങി വന്നു രണ്ട് പേരോടും സംസാരിച്ചു.. അവര് പോയി എന്ന് കണ്ടതും വല്യേട്ടൻ ഓടി കാറിൽ തന്നെ കയറി.. മോൻ അവിടെ ഇരിക്കാതെ ഇങ്ങോട്ട് കേറി ഇരുന്നേ.. ഡ്രൈവർ സീറ്റിലേക്ക് ചൂണ്ടി കാണിച്ചു വരുൺ പറഞ്ഞു.. എന്താടാ ഞാൻ ഒരു acp അല്ലെ നീ ഓടിക്കെടാ.. വല്യേട്ടൻ കൈ കൂപ്പി കൊണ്ട് പറഞ്ഞു... ഞാൻ ഒരു സാർ അല്ലെ..

വരുമ്പോൾ ഞാൻ ഓടിച്ചില്ലേ.. അല്ലേൽ ഇന്ന് വണ്ടി ഇവിടെ നിന്ന് പോവില്ല.. കയ്യും കെട്ടി കാറിന്റെ പുറത്ത് വരുൺ നിന്നു... വാശിയുടെ കാര്യത്തിൽ നീ നിന്റെ തന്തയെ വെട്ടിക്കും.. വേണേൽ കേറിക്കോ ഞാൻ പോവാ.. വല്യേട്ടൻ ഡ്രൈവിംഗ് സീറ്റിലേക്ക് ചാടി മറിഞ്ഞു ഇരുന്ന് കൊണ്ട് പറഞ്ഞു... വരുൺ ഒരു ഇളിയോടെ കോ ഡ്രോവിങ് സീറ്റിലേക്ക് കയറി ഇരുന്നു... ഹാവു ഇനി ഒന്നുറങ്ങണം.... കോട്ടുവാ ഇട്ട് കൊണ്ട് വരുൺ സീറ്റ് ചാരി ഇട്ട് അതിലേക്ക് ചാഞ്ഞു.. ഇപ്പോൾ ശെരിയാക്കി തരാം (വെല്ലുസ് ആത്മ) വരുൺ ഉറക്കത്തിലേക്ക് വീണു എന്ന് കണ്ടതും വല്യേട്ടൻ വല്യേട്ടന്റെ കലാപരിപാടി തുടങ്ങി... അതന്നെ ഉച്ചത്തിൽ പാട്ട് പാടാൻ... 🎶ഒന്നാം ക്ലാസ്സിലെ കുട്ടി രണ്ടാം ബെഞ്ചിന്മേൽ പാത്തി വന്നുവല്ലോ രാധിക ടീച്ചർ ബക്കറ്റും വെള്ളവുമായ്.... കഴുകിയതും ടീച്ചർ തുടച്ചതും ടീച്ചർ ക്ലാസ്സിലെ കുട്ടിയെ അടിച്ചോടിച്ചതും രാധിക ടീച്ചർ.... 🎶 (ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി... ) പാടി കഴിഞ്ഞതും വല്യേട്ടൻ വരുണിനെ പാളി നോക്കി... അവിടെ വരുൺ കണ്ണുരുട്ടൽ മഹാമഹത്തിൽ ആണ്.. നീ നോക്കി പേടിപ്പിക്കൊന്നും വേണ്ട... നീ എന്റെ അപ്പുറത്ത് ഇരുന്ന് ഉറങ്ങുവല്ലേ.. ഞാൻ എങ്ങാനും ഉറങ്ങി പോയാലോ... അതുകൊണ്ട്.... അതും പറഞ്ഞു വല്യേട്ടൻ നിർത്തി... അതുകൊണ്ട്...? വരുൺ സംശയത്തോടെ ചോദിച്ചു.. അതുകൊണ്ട് എന്താ ഞാൻ പാട്ട് പാടും.. ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. എന്നാൽ പിന്നെ ഫോണിൽ പാട്ട് കേട്ടൂടെ...

ഞാൻ ഓടിക്കുമ്പോൾ ഇത്‌ പോലെ ഉള്ള കൂറ പാട്ടൊന്നും പാടിയിട്ടില്ലല്ലോ.. വരുൺ പല്ല് കടിച്ചു... അത് നിന്റെ തെറ്റ്‌.. പാട്ട് ഫോണിൽ കേട്ടാൽ ഞാൻ മയങ്ങി പോവും.. സ്വയം പാടുവാണേൽ വായക്കും എക്സെർസൈസ് ആവും ഉറങ്ങുകയും ഇല്ല്യാ.... രാധിക ടീച്ചർ..... 🎶 വല്യേട്ടൻ വരുണിനെ ചൂട് പിടിക്കാൻ എന്ന വണ്ണം പറഞ്ഞു... ഒന്ന് പൊ കാട്ടാളാ... വരുൺ കൈ കൊണ്ട് ചെവി പൊത്തി പിടിച്ചു കണ്ണടച്ചു കിടന്നു.. കാറ്റാടി തണലും തണലത്തൊരു സ്കൂളും മതിലില്ല സ്കൂളിൽ കള്ളൻ കയറി... കമ്പ്യൂട്ടർ പൊക്കി ഹെഡ് മാസ്റ്റർ ഞെട്ടി.. മതിലില്ലാ സ്കൂളിൽ മതിലും വെച്ചു... 🎶 വല്യേട്ടൻ ഓളിയിട്ട് പാടാൻ തുടങ്ങി... അനിയൻ ഉറങ്ങുന്നത് ഏട്ടന് തീരെ പിടിക്കുന്നില്ല.... ഞാൻ ഉറങ്ങുന്നില്ല പോരെ.. ഈ കാളരാഗം ഒന്ന് നിർത്താൻ പറ്റുമോ.. സീറ്റ് നേരെ ആക്കി കൈ കൂപ്പി കൊണ്ട് വരുൺ ചോദിച്ചു.. അയ്യോ ഒരു പാട്ട് കൂടി ഉണ്ട് അതും കൂടി പാടിക്കോട്ടെ അനിയാ ഈ സേട്ടൻ.. വല്യേട്ടൻ വെറുതെ വിടാൻ ഉദ്ദേശം ഇല്ല്യാ.. അങ്ങനെ ആണേൽ ഞാൻ ഈ വണ്ടിയിൽ നിന്ന് ചാടി ചാവും... വരുൺ പിറുപിറുത്തു കൊണ്ട് പറഞ്ഞു... പാറു വിധവ ആകും.. വേണ്ട മോനെ വേണ്ട മോനെ വേണ്ട മോനെ... ഒരു ചിരിയോടെ വല്യേട്ടൻ പറഞ്ഞു.. തിരിച്ചൊരു ചിരിയോടെ കണ്ണിറുക്കി കാണിച്ചു കൊണ്ട് വരുൺ വല്യേട്ടനെ നോക്കി.. പിന്നെ രണ്ടാളും കൂടി ഡെവലപ്പ് ചെയ്ത പാട്ടും ഡാൻസും ആയി കാറങ്ങനേ നീങ്ങി... 💞 രണ്ടാളും കൂര പറ്റിയപ്പോഴേക്കും സമയം 5 മണി കഴിഞ്ഞിരുന്നു....

വല്യേട്ടൻ വേഗം സ്പെയർ കീ ഉപയോഗിച്ച് വാതിൽ തുറന്നു റൂം ലക്ഷ്യം വെച്ചു പോയി.. വരുൺ ഒരു മൂളിപ്പാട്ടും പാടി സ്റ്റെയർ കയറി... റൂമിൽ കയറിയപ്പോൾ കണ്ടത് ഹെഡ് ബോഡിൽ ചാരിയിരുന്ന് ഉറങ്ങുന്ന പാറുവിനെ... കയ്യിൽ ഫോണും ഉണ്ട്... വരുൺ വേഗം ഡ്രസ്സ്‌ മാറ്റി പാറുവിനെ നേരെ അവനോട് ചേർത്ത് കിടത്തി.. ഫോൺ ലോക്ക് തുറന്നു നോക്കിയപ്പോൾ ദേവുവിനോട് ചാറ്റ് ചെയ്ത് ഇരുന്ന് ഉറങ്ങിയതാ... വന്ന വോയിസ്‌ പ്ലേ ചെയ്തപ്പോൾ,, "നിന്റെ കാലന് പ്രാന്ത് ആണെടി ഈ നട്ട രാവിലെ ഒക്കെ പോവാൻ " എന്നാണ്.. പോയി കിടന്നുറങ്ങടി പിത്തക്കാളി ആ ചെക്കന് ഒരു സമാധാനം കൊടുക്കരുത് നീ... തിരിച്ചു റിപ്ലൈ വോയ്‌സിൽ തന്നെ വരുൺ അയച്ചു.. പിന്നാലെ ഒരു വളിച്ച ചിരിയും ഗുഡ് നൈറ്റ്‌ വരുണേട്ടാ എന്നും പറഞ്ഞു പുള്ളിക്കാരി നെറ്റും ഓഫ്‌ ചെയ്തു പോയി... 😵😵 വരുൺ ഒരു ചിരിയോടെ ഫോൺ ടേബിളിലേക്ക് വെച്ച് കുറച്ച് നേരം പാറുവിനെ തന്നെ നോക്കി കിടന്നു.. അവളെ ഉണർത്താതെ ചുണ്ടിൽ ഉമ്മ വെച്ച് നെഞ്ചിലേക്ക് ചേർത്ത് കിടത്തി... ഇടക്കെപ്പോഴോ പാറുവിന്റെ കൈകളും അവനെ പൊതിഞ്ഞു പിടിച്ചിരുന്നു... രാവിലെ തന്നെ പൊന്നു ചേച്ചിയുടെ അലർച്ച കേട്ടാണ് വരുൺ ഞെട്ടി എണീറ്റത്.... ഓടിവായോ ഇങ്ങേർക്ക് വട്ടായെ... താഴെ നിന്നും പൊന്നുവിന്റെ സൗണ്ട് കേൾക്കാം.. പാറു.. ഡീ എണീറ്റെ.. നോക്ക്.. പാറുവിനെ കുലുക്കി വരുൺ വിളിച്ചു... അയ്യോ എന്തെ.. ആരാ.. പാറു ഞെട്ടി എണീറ്റ് കൊണ്ട് ചോദിച്ചു.. നിന്റെ അച്ഛൻ...

താഴെ ചേച്ചി അതാ കരയുന്നു.. ഇന്നെന്താ വല്യേട്ടൻ ഒപ്പിച്ചെ എന്ന് ലൈവ് ആയി കാണണേൽ വേഗം പോരെ.. പുതപ്പ് മാറ്റി എണീറ്റ് കൊണ്ട് വരുൺ പറഞ്ഞു.. ആണോ.. ഞാനും വരുന്നു.. പിന്നാലെ എഴുന്നേറ്റ് കൊണ്ട് രണ്ടും താഴേക്ക് മണ്ടി... താഴെ വല്യേട്ടന്റെ റൂമിൽ ചെന്നപ്പോൾ എല്ലാരും ഹാജർ വെച്ചിട്ടുണ്ട്... അമ്മയും അച്ഛനും താടിക്കും കൈ കൊടുത്തു ഒന്നും മനസിലാവാതെ നിൽക്കുന്നു.. എന്താ അച്ഛാ... അച്ഛനെ തോണ്ടി കൊണ്ട് വരുൺ ചോദിച്ചു.. അച്ഛൻ അതെ നിൽപ്പ് തുടർന്ന് മുന്നിലേക്ക് നോക്കാൻ കണ്ണ് കാണിച്ചു... ഒരേ സമയം വരുണും പാറുവും മുന്നോട്ട് നോക്കിയപ്പോൾ ദേ വല്യേട്ടൻ കട്ടിലിൽ എഴുന്നേറ്റ് നിൽക്കുന്നു... അത് സ്വാഭാവികം.. പക്ഷെ ഇവിടെ വല്യേട്ടൻ കണ്ണും അടച്ചാണ് നിൽക്കുന്നെ... വരുൺ ഒരേ സമയം അച്ഛനെയും അമ്മയെയും വല്യേട്ടനെയും മാറി മാറി നോക്കി.. എന്താ സംഭവം.. വരുൺ കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു.. എനിക്കറിയാൻ പാടില്ല.. ഞാൻ എണീറ്റപ്പോൾ ദേ ഈ ഒരു നിൽപ്പാണ് കണ്ടത്.. ചീറി പൊളിച്ചു കരയുന്ന പാപ്പുണ്ണിയെ തോളിൽ കിടത്തി ആശ്വസിപ്പിച്ചു കൊണ്ട് പൊന്നു പറഞ്ഞു.. കുട്ടി ആകെ വണ്ടർ അടിച്ചു പോയെന്നെ പിതാവിന്റെ നിൽപ്പ് കണ്ടിട്ട്... കുര്ര്ര്ര്ര്... വല്യേട്ടൻ നിൽക്കുന്നുണ്ടത്തു നിന്നും സൗണ്ട് കേട്ടതും വരുണിന് കാര്യം കത്തി... 😵😵

അയ്യേ ഈ മനുഷ്യൻ നിന്നുറങ്ങുവാ.. തലക്കും കൈ കൊടുത്ത് ചിരിയോടെ വരുൺ പറഞ്ഞു... ഉറങ്ങെ നിന്നിട്ടോ.. എങ്ങനെ.. വാവക്ക് അങ്ങോട്ട് കത്തുന്നില്ല.. ദോ ഇങ്ങനെ... നിനക്കെന്താ കണ്ണില്ലേ... പൊട്ടി ചിരിച്ചു കൊണ്ട് അമ്മ വല്യേട്ടനെ ചൂണ്ടി കാണിച്ചു.. എടുക്കെടാ ഫോട്ടോ അറഞ്ചം പുറഞ്ചം.. അവന്റെ തിളപ്പ് ഇന്നത്തോടെ മാറ്റി കൊടുക്കണം... അച്ഛൻ ഫോൺ തപ്പി എടുത്ത് കൊണ്ട് പറഞ്ഞു.. കേൾക്കേണ്ട താമസം ആ വീരകൃത്യം പാറു തന്നെ നല്ല വെടിപ്പായി നിർവഹിച്ചു... സംഭവം എല്ലാം ചെയ്ത് കഴിഞ്ഞതും വരുൺ എല്ലാവരെയും നോക്കി വല്യേട്ടനെ തട്ടി വിളിച്ചു... ഏട്ടാ.. വല്യേട്ടാ... വരുൺ കാലിൽ പിടിച്ചു തോണ്ടിയതും,, വല്യേട്ടൻ കണ്ണ് തുറന്ന് എല്ലാവരെയും നോക്കി ചിരിച്ചു കൊടുത്തു.. ഹാവു ബോധം വന്നു.. അമ്മ നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.. മൂപ്പര് ആ നേരം കൊണ്ട് ബെഡിൽ കിടന്നു പുതപ്പും വലിച്ചെടുത്തു പുതച്ചു ഉറങ്ങി.. അപ്പൊ ലവന് ലവലേശം ബോധം വന്നിട്ടില്ല എന്ന് അർത്ഥം.. അച്ഛൻ എല്ലാവരെയും നോക്കി പറഞ്ഞു.. വാവ ഒഴികെ ബാക്കി ഒക്കെ അതെ എന്നർത്ഥത്തിൽ തലയാട്ടി... എന്നാൽ പിന്നെ എല്ലാവരും പോയി അവനവന്റെ പണി നോക്ക്.. അവന് ബോധം വരുമ്പോൾ എണീറ്റ് വന്നോളും.. എന്ന് പറഞ്ഞു അച്ഛൻ പോയി... ബാക്കിയുള്ളവരും പതുക്കെ പിരിഞ്ഞു.. മറ്റുള്ളവരെ പേടിപ്പിച്ചു കൊല്ലാൻ വേണ്ടി.. ഓഹ്.. വല്യേട്ടന്റെ നടും പുറം നോക്കി ഒന്ന് കൊടുത്ത് പൊന്നുവും പോയി.... 💕

സത്യം ആണ് ഞാൻ പറയുന്നത്.. വേണേൽ നീ ഈ വോയ്‌സ് കേട്ട് നോക്ക്.. നിന്റെ വരുണേട്ടൻ അയച്ചത് തന്നെയാ.. ഫോണും പൊക്കി കാണിച്ചു കൊണ്ട് ദേവു പറഞ്ഞു.. എന്നാൽ പിന്നെ വന്ന ടൈമിൽ എന്റെ കയ്യിൽ ഫോൺ കണ്ടപ്പോൾ അയച്ചതാവും.. ഈ ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. ആ എന്നാൽ എനിക്ക് നീ ഒരു സമൂസ കൂടി വാങ്ങി താ.. കയ്യിലുള്ള വട വായിലേക്ക് ആക്കി കൊണ്ട് ദേവു പറഞ്ഞു.. നിനക്കിത്തിരി തീറ്റ കൂടുന്നില്ലേ എന്നൊരു ഡൌട്ട്.. പാറു ദേവുവിനെ സൂക്ഷ്മ നിരീക്ഷണം നടത്തി.. കുഞ്ഞിന് വിശന്നിട്ടാടി.. ഗുണ്ട് മണി.. വയറിൽ തൊട്ട് കൊണ്ട് ദേവു പറഞ്ഞു.. അല്ലാതെ ഗുണ്ടുമണിയുടെ അമ്മ ബോണ്ട മണിക്ക് വിശന്നിട്ടല്ല ലെ.. പല്ല് കടിച്ചു കൊണ്ട് പാറു ചോദിച്ചു.. ഏയ്.. നീയിങ്ങനെ കണക്ക് പറയരുത് ജാനി പണ്ട് നിനക്ക് ഇങ്ങനെ ഉണ്ടെന്ന് കരുതി ഞാൻ... ഓ മതി മതി നിർത്തു.. നിനക്കെന്താ വേണ്ടത് ഒരു സമൂസ അല്ലെ അതങ്ങ് ഞാൻ വാങ്ങി തരാം ഈ പറച്ചിൽ ഒന്ന് നിർത്തു.. കൈ കൂപ്പി കൊണ്ട് പാറു പറഞ്ഞു.. ഹിഹിഹി.. അല്ലേടി നിന്റെ കണവൻ എന്താ ഇന്ന് ലീവ്... ജ്യൂസ്‌ കുടിച്ച് കൊണ്ട് ദേവു ചോദിച്ചു.. ഓഫീസിൽ പോവാൻ വേണ്ടി ലീവ് എടുത്തേക്കുവാ അച്ഛന് ഒറ്റക്ക് എത്തുന്നില്ല എന്ന്.. വൈകുന്നേരം കൊണ്ട് പോവാൻ വരാം എന്ന് പറഞ്ഞിട്ടുണ്ട്...

ആലോചിച്ചു കൊണ്ട് ദേവു പറഞ്ഞു.. ഓ.... സമൂസ.. തോണ്ടി കൊണ്ട് ദേവു പറഞ്ഞു.. തീറ്റി പണ്ടാരം.. എന്റെ കൊച്ചിന് ആയോണ്ടാ അല്ലേൽ ഞാൻ... കെറുവിച്ചു കൊണ്ട് പാറു സ്നാക്ക്സ് വാങ്ങാൻ പോയി.... രണ്ടെണ്ണം വാങ്ങി തിന്നാൻ തുടങ്ങിയതും പാറു എണീറ്റ് വാഷ് റൂം നോക്കി ഓടി.. പിന്നാലെ സമൂസ കടിച്ചു കൊണ്ട് ദേവുവും.. എന്താടി കോപ്പേ.. പാറുവിന്റെ പുറം ഒരു കൈ കൊണ്ട് ഉഴിഞ്ഞു മറ്റേ കൈ കൊണ്ട് സമൂസ തിന്ന് കൊണ്ട് ദേവു ചോദിച്ചു.. ഓഹ് ഇത്‌ തിന്നത് പറ്റിയിട്ടില്ല ഡി... തല ചുറ്റുന്ന പോലെ.. ദേവുവിനെ പിടിച്ചു താങ്ങി കൊണ്ട് പാറു പറഞ്ഞു.. ജാനി പണി പാളിയോ... സംശയത്തോടെ ദേവു ചോദിച്ചു.. എന്ത്... എനിക്ക് വയ്യെടി ഒരു ചെയർ ഇവിടെ കൊടുന്നു ഇടുമോ... കണ്ണടച്ചു തലക്ക് കൈ കൊടുത്ത് കൊണ്ട് പാറു പറഞ്ഞു. ഇവിടെ ചെയറിട്ട് ഇരിക്കാനോ.. പോടീ നിനക്ക് ഞാൻ പായ വിരിച്ചു തരാം ... പാറുവിനെ താങ്ങി കൊണ്ട് ദേവു പറഞ്ഞു.. നീ ഇവിടെ ഇരുന്ന് തിന്നുന്നതിന്റെ അത്രക്ക് ഒന്നുല്ല്യ.. എനിക്ക് നല്ലോണം തല ചുറ്റുന്നു ദേവു.... നിലത്തേക്ക് ഊർന്ന് കൊണ്ട് പാറു പറഞ്ഞു.. എടി കാലേട്ടനെ വിളിക്കണോ.. എനിക്ക് പേടി ആവുന്നേടി.. ഇത്‌ അത് തന്നെയാണ്... സമൂസ വായിൽ വെച്ച് കടിച്ചു പിടിച്ചു കൊണ്ട് പാറുവിനെ താങ്ങി ദേവു ചെയറിൽ കൊണ്ട് പോയി ഇരുത്തി... നീ ഇവിടെ ഇരിക്ക്.. ഞാൻ ഫാൻ ഇടട്ടെ.. ദേവു വേഗം ഓടിപ്പോയി ഫാൻ ഇട്ട് പാറുവിനോട് ചേർന്നിരുന്നു.. എനിക്ക് വയ്യ ദേവു കണ്ണിലൊക്കെ ഇരുട്ട് കയറുന്ന പോലെ..

ദേവുവിന്റെ കൈ തണ്ടയിൽ മുറുകെ പിടിച്ചു കൊണ്ട് പാറു പറഞ്ഞു.. നെറ്റിയിലൂടെയും കഴുത്തിലൂടെയും വിയർപ്പൊഴുകി.... ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്യാത്തത് കൊണ്ട് എങ്ങനെ ഒക്കെയോ റോട്ടിലേക്ക് എത്തി ഓട്ടോയും പിടിച്ചു ദേവുവിനെ കാണിച്ച ഹോസ്‌പിലിലേക്ക് തന്നെ രണ്ടാളും കൂടി പോയി... അവിടെ എത്തിയപ്പോഴേക്കും പാറു ഉഷാർ ആയിരുന്നു... മനുഷ്യന്റെ 50 രൂപ കളഞ്ഞിട്ട് നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ.. വെയിലത്തു മുഖോം മറച്ചു നിൽക്കുന്ന പാറുവിനെ നോക്കി ദേവു പറഞ്ഞു.. എന്നാൽ നമുക്ക് പോവാടി എന്റെ മാറി.. ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. ഏതായാലും വന്നതല്ലേ ഡോക്ടറേ കണ്ടിട്ട് പോവാം.. വന്തേട്ടന്റെ പോക്കറ്റിൽ നിന്ന് 500 രൂപ എടുത്തത് ഭാഗ്യം ഇല്ലേൽ മൂഞ്ചിയേനെ.. അകത്തേക്ക് നടക്കുന്നതിനിടയിൽ ദേവു പറഞ്ഞു.. പാറു അതിനൊന്നു ഇളിച്ചു കൊടുത്തു.... ഡോക്ടറെ കാണാൻ കേറിയതും എന്ത് പറയും എന്ന ടെൻഷനിൽ ആയിരുന്നു പാറു... എന്താ പ്രോബ്ലം.. ഡോക്ടർ ചോദിച്ചതും,, ഇന്ന് രാവിലെ ഇവള് വോമിറ്റ് ചെയ്ത് ഡോക്ടർ നല്ല തല ചുറ്റലും ഉണ്ടായി.. അപ്പോൾ തന്നെ 50 രൂപയും കൊടുത്ത് ഓട്ടോ വിളിച്ചു വന്നതാ.. ദേവു വള്ളി പുള്ളി തെറ്റാതെ ഡോക്ടറോട് പറഞ്ഞു.. സമൂസ തിന്നത് കൂടി പറയാമായിരുന്നു.. (പാറുവിന്റെ ആത്മ ) നിങ്ങൾ അല്ലെ ഇന്നലെ വന്നത്... ഡോക്ടർ സംശയത്തോടെ ചോദിച്ചു.. ഡോക്ടർക്ക് മനസ്സിലായോ ഞാൻ കരുതി വയസ്സായതല്ലേ ഓർമ ഉണ്ടാവില്ല എന്ന്.. പാറു ഇളിച്ചു കൊണ്ട് പറഞ്ഞു.. (ചക്കിക്കൊത്ത ചങ്കരി 😵😵)

ഡോക്ടർ ഒരു വളിച്ച ചിരി ചിരിച്ചു കൊടുത്തു... യൂറിൻ ടെസ്റ്റ്‌ ചെയ്ത് നോക്കിയപ്പോൾ കാര്യം എന്താ.... എന്താ 🙊🙊 അതന്നെ പാറു പ്രെഗ്നന്റ് ആണേ.. 🤩🤩🤩 ദേവ പ്രിയയെ പോലെ തന്നെ one month കവർ ചെയ്തിട്ടുണ്ട്... പ്ലാൻഡ് ആയിരുന്നോ.. കുസൃതിയോടെ ഡോക്ടർ ചോദിച്ചു.. പാറു ശ്വാസം എടുക്കാൻ പോലും മറന്നു ഇരിക്കുവാണ്.. എടി കോപ്പേ നീയെന്താടി ഒരു എക്സ്പ്രേഷനും ഇല്ലാതെ ഇരിക്കുന്നെ... എടി ജാനി... ദേവു പാറുവിനെ കുലുക്കി വിളിച്ചു.... ദേവു.. എനിക്ക്.. മുഴുവൻ പറയാതെ പാറു ദേവുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു... എടി കരയാതെ സന്തോഷിക്കേടി ഇനി നമുക്കൊരുമിച്ചു തിന്നാടി... മുടിപ്പിക്കണം അവരെ... പാറുവിന്റെ ചെവിയിൽ ദേവു പറഞ്ഞു.. ഒരു ചിരിയോടെ പാറു അവളെ നോക്കി കണ്ണിറുക്കി... ഇനി ഇതെങ്ങനെ പറയാൻ ആണ് പ്ലാൻ.. എല്ലാം കഴിഞ്ഞു കോളേജിലേക്ക് പോവുമ്പോൾ ദേവു ചോദിച്ചു... എനിക്ക് പേടി ഉണ്ടെടി.. വരുണേട്ടൻ ഇപ്പോൾ തന്നെ വേണ്ട എന്ന് പറഞ്ഞതാ എന്നിട്ടിപ്പോൾ.. ദയനീയമായി പാറു വയറിൽ പിടിച്ചു കൊണ്ട് ദേവുവിനെ നോക്കി.. നിനക്ക് ഒന്ന് കിട്ടാത്തതിന്റെ കുറവാ അവർക്കാവും ഇത്‌ കേൾക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷം ആവുന്നേ.. നെഗറ്റീവ് അടിക്കാതേടി... ദേവു ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.. സാധാ പോലെ സെക്കന്റ്‌ ഹവറിൽ രണ്ടാളും ക്ലാസ്സിൽ കയറി.... ആ നേരം കൊണ്ട് തന്നെ രണ്ടാളും കൂടി നല്ലൊരു പ്ലാനിങ്ങും ഉണ്ടാക്കി കാലേട്ടനോട് കാര്യം അവതരിപ്പിക്കാൻ...... 🤩.......ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story