നിന്നിലലിയാൻ: ഭാഗം 168

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

A b c d e f g.. പാറു കോളേജിൽ പോവാൻ ഒരുങ്ങാവാണ് വിത്ത്‌ എബിസിഡി.. നീ എന്തിനാ ഇപ്പോൾ ഇത്‌ പാടണെ... ഏഹ്.. ഷർട്ടിന്റെ സ്ലീവ്‌ലെസ് ശെരിയാക്കി കൊണ്ട് വരുൺ പാറുവിന്റെ അടുത്തേക്ക് വന്നു... പ്രെഗ്നന്റ് ആയി ഇരിക്കുമ്പോൾ നല്ല കാര്യങ്ങൾ ഒക്കെ ചെയ്താൽ കുഞ്ഞിന് നല്ലതാണെന്നു വീണാമ്മ പറഞ്ഞല്ലോ... എബിസിഡി ഇപ്പോൾ തന്നെ പഠിച്ചോട്ടെ.. പുറത്തേക്ക് വരുമ്പോൾ ആദ്യം അവരെ കൊണ്ട് ഞാൻ ഇത്‌ ചൊല്ലിപ്പിക്കും.. യൊ യൊ.. വയറിൽ തലോടി കൊണ്ട് പാറു പറഞ്ഞു.. എന്റെ കുഞ്ഞു ഇപ്പോൾ വാട്സാപ്പിലെ സ്റ്റിക്കർ ഇല്ലേ ജിമ്പ്രൂട്ടൻ അവന്റെ കൂട്ട് നിന്നെ തുറിച്ചും നോക്കി ഇരിക്കുന്നുണ്ടാവും... നല്ല ബുക്കു വായിച്ചും പാട്ട് കേട്ട് ഇരിക്കാനും ഒക്കെ ആണ് അമ്മ ഉദ്ദേശിച്ചത്.. അല്ലാതെ ഇതുപോലെ അല്ല.. വരുൺ പാറുവിനെ നോക്കി ആക്കി ചിരിച്ചു.. എന്നാൽ പിന്നെ മാറ്റിപ്പിടിക്കാം.. ജോണി ജോണി യെസ് പപ്പാ ഈറ്റിങ് ഷുഗർ നോ പപ്പാ ഇത്‌ മതിയോ... ഇളിച്ചു കൊണ്ട് വരുണിന്റെ കവിളിൽ പിച്ചി കൊണ്ട് പാറു താഴേക്ക് ഓടി.. ഡീ പതുക്കെ.. ഗൗരവത്തോടെ വരുൺ വിളിച്ചു പറഞ്ഞു... 💕

ഇങ്ങനെ ചാടി ചാടി വരാതെ പെണ്ണെ... ഒതുങ്ങി നടക്ക്.... തുള്ളി വരുന്ന പാറുവിനെ നോക്കി വല്യേട്ടൻ പറഞ്ഞു.. ഈൗ 😁. പാറു നന്നായി ഇളിച്ചു കൊടുത്ത് വല്യേട്ടന്റെ അടുത്ത് പോയിരുന്നു... ഇളിക്കാതെ അടങ്ങി ഒതുങ്ങി നടന്നോ.. അല്ലേൽ കോളേജിൽ പോണ്ട... വല്യേട്ടൻ റോൾ ആയി... ഓ പിന്നെ.... പാറു പ്ലേറ്റിലേക്ക് ദോശ ഇട്ട് കൊണ്ട് പറഞ്ഞു.. പിന്നല്ല കത്തി.. എന്റെ മോളുസ് എന്താ പറയുന്നേ... വല്യച്ഛനെ കാണാൻ കൊതി ആവുന്നുണ്ടോ... വല്യേട്ടൻ പാറുവിന്റെ വയറിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു.. കുഞ്ഞിപ്പോൾ പൊ മരംകൊത്തി മോറാ ജോലിക്ക് എന്ന് പറയുന്നുണ്ടാവും.. അച്ഛൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. ഞാൻ വിചാരിച്ചു വിശ്വാ വിശ്വാ എന്നാണെന്ന്...😼 വല്യേട്ടൻ പുച്ഛിച്ചു വിട്ടു... പാറു ചിരിയോടെ ദോശ മിണുങ്ങി വിട്ടു..... എന്തെങ്കിലും വയ്യായ ഉണ്ടേൽ നിന്റെ ഉണക്ക കെട്ട്യോനെ ഒന്നും വിളിക്കണ്ട... അവൻ ഫോൺ എടുത്ത് വരുമ്പോഴേക്കും നീ പ്രസവിക്കും.. അത്കൊണ്ട് നീയെന്നെ വിളിച്ചാൽ മതി.. ഞാൻ പറന്നെത്തും.. വരുണിനെ കളിയാക്കാൻ വേണ്ടി വല്യേട്ടൻ പറഞ്ഞു..

ഓ നമുക്ക് കാണാം... വരുൺ വല്യേട്ടന് നേരെ കോക്രി കാണിച്ചു കൊണ്ട് പറഞ്ഞു... പാറുവിന്റെ അവസ്ഥ ഇതായത് കൊണ്ടും ഒപ്പം ആതു ഉള്ളത് കൊണ്ടും അവരിപ്പോൾ കോളേജിലേക്ക് കാറിലാണ് പോവാറ്... കോളേജിൽ അവരെത്തിയതും വന്തേട്ടന്റെ ഒപ്പം ദേവു വന്നിറങ്ങിയതും ഒരുമിച്ചായിരുന്നു.. പാറുവിന് പിന്നെ ദേവുവിനെ കിട്ടിയപ്പോൾ ബാക്കി രണ്ടാളെയും ഇളിച്ചു കാണിച്ചു ദേവുവിന്റെ അടുത്തേക്ക് നടന്നു.. എന്നും ഫ്ലയിങ് കിസ്സും ടാറ്റയും കൊടുക്കുന്ന ദേവു ആവട്ടെ ഡോർ പോലും അടക്കാതെ പാറുവിന്റെ കയ്യും പിടിച്ചു നടന്നു... ഹലോ പ്രെഗ്നന്റ് ലേഡീസ്.. ക്ലാസ്സിലേക്ക് കയറാൻ കാല് വെച്ചതും പിറകിൽ നിന്നുള്ള വിളി കേട്ട് പാറുവും ദേവുവും നിന്നു... അതാരുടെ ആടി ഒരു ഊള സൗണ്ട്.. ദേവു സൗണ്ട് പിടിച്ചു കൊണ്ട് പാറുവിനോട് ചോദിച്ചു... നോക്കിയാൽ അല്ലെ അറിയു... എന്നും പറഞ്ഞു രണ്ടാളും തിരിഞ്ഞു നോക്കി.. എവിടെ ഒരാളെ പോലും കാണുന്നില്ലല്ലോ.. മുന്നിലേക്ക് കണ്ണും നട്ട് നോക്കി നിന്നു കൊണ്ട് ദേവു പറഞ്ഞു... ഇനി തോന്നിയതാണോ.. പാറുവിന് ഡൌട്ട്.... രണ്ടാൾക്കും ഒരുമിച്ച് തോന്നുമോ...

ദേവു പാറുവിനെ ചികഞ്ഞൊന്ന് നോക്കി.. ഏയ്.. അവിടെ അല്ല ഇവിടെ ഇവിടെ.... സൈഡിൽ നിന്ന് സൗണ്ട് കേട്ടതും,,, രണ്ടാളുടെയും നോട്ടം അങ്ങോട്ട് പോയി.. ദേ നിക്കുന്നു വിക്രു രണ്ട് കയ്യിൽ പൊതിയും ഒരു തോളിൽ ബാഗും ഇട്ട്... പൊതി കണ്ടതെ ദേവുവും പാറുവും വിക്രുവിന്റെ രണ്ടു സൈഡിലും പോയി സ്ഥാനം പിടിച്ചു... എന്താ സാറെ വിളിച്ചോ.. ചോദ്യം വിക്രുവിനോട് ആണെങ്കിലും രണ്ടാളുടെയും കണ്ണ് പൊതിയിലേക്കാണ്... നിങ്ങളെ ആര് വിളിച്ചു.. ഞാൻ ദേ അവരെയാ വിളിച്ചേ... വിക്രു നൈസ് ആയിട്ട് രണ്ട് ലെഗും മാറ്റി...🙄 ആ ന്നാൽ ശെരി.. വാടി.. വെറുതെ കൊതിച്ചു.. എന്നാൽ പോട്ടെ സാറേ... പാറു വിക്രുവിനെ നോക്കി പറഞ്ഞു കൊണ്ട് ദേവുവിനെയും കൊണ്ട് മുന്നോട്ട് നടന്നു... നിങ്ങൾക്ക് വേണ്ടേൽ വേണ്ട.. ഞാൻ ഇതാർക്കെങ്കിലും കൊടുത്തോളം... പൊതിയിലേക്കും രണ്ട് പേരിലേക്കും നോട്ടം എറിഞ്ഞു കൊണ്ട് വിക്രു പറഞ്ഞു... അത് കേട്ടതും വിക്രുവിന്റെ അടുത്ത് തന്നെ വീണ്ടും അവര് സ്ഥാനം പിടിച്ചു... എന്താ ഇത്‌.. പൊതിയിലേക്ക് ചൂണ്ടി കൊണ്ട് ദേവു ചോദിച്ചു.. നല്ല മസാല ദോശ...

എന്റെ ക്ലാസ്സിൽ രണ്ട് ഗർഭിണി കുട്ടികൾ ഉണ്ട്.. ഭാര്യ സ്പെഷ്യൽ ആയി ഉണ്ടാക്കിയതാ.. കൊടുക്കാൻ വെച്ചപ്പോൾ ചിലർക്ക് ഒടുക്കത്തെ ജാഡ... വിക്രു ആരോടെന്നില്ലാതെ പറഞ്ഞു.. മസാല ദോശ എന്ന് കേട്ടതും ചെറിയൊരു വള്ളം തുഴയാൻ ഉള്ള വെള്ളം അവരുടെ വായിൽ നിറഞ്ഞു.. ദേവു നിനക്കുണ്ടോ ജാഡ... നമുക്കെന്തിനാ ജാഡ ലെ.. സാർ എന്ത് തന്നാലും നമ്മൾ സന്തോഷത്തോടെ വാങ്ങും ലെ.. പാറു കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചതും,,, ആ അതന്നെ.. സാറിന് തോന്നിയതാവും ലെ.. ഇങ്ങ് തന്നേക്ക്.. വേറെ ആർക്കും കൊടുക്കണ്ട.. ആന്റി ഉണ്ടാക്കിയതല്ലേ... ദേവു സാറിന്റെ വലത് കയ്യിൽ പിടുത്തം ഇട്ടപ്പോൾ പാറു ഇടത് കയ്യിലും പിടി ഇട്ടു... എന്തിനാ ഇത്ര ബലം പിടുത്തം ഇങ്ങ് തന്നേക്ക്.. ഓഹ്... കൊച്ച് കള്ളൻ.. സാർ വിട്ട് കൊടുക്കുന്നില്ല എന്ന് കണ്ടതും പാറു ഇക്കിളി ആക്കി കൊണ്ട് പറഞ്ഞു... സാർ ചിരിച്ചു കൊണ്ട് പിടി അയച്ചു... ആർത്തി പിടിച്ചു തിന്നണ്ട... സാധാരണ മസാല ദോശയേക്കാൾ കൂടുതൽ ഉണ്ട് അതിൽ.. നല്ല ചൂടും ഉണ്ട്.. ചിരിയോടെ വിക്രു പറഞ്ഞു കൊണ്ട് സ്റ്റാഫ്‌ റൂമിലേക്ക് നടന്നു.. Thanku തുപ്പലൊട്ടി.... സാറിനെ പിറകിൽ നിന്നും കോറസ് പോലെ രണ്ടാളും വിളിച്ചു പറഞ്ഞു... കിട്ടും അടി... നാവ് കടിച്ചു കാണിച്ചു കൊണ്ട് വിക്രു നടന്ന് പോയി ...

ദേവുവും പാറുവും ഒരു മിനിറ്റ് മുഖത്തോട് മുഖം നോക്കി നിന്നു... ഒരു ചിരിയോടെ ജനൽ വഴി ബാഗ് ഡെസ്കിലേക്ക് എറിഞ്ഞു പൊതിയും മാറോട് ചേർത്ത് ക്യാന്റീനിലേക്ക് ഓടി... രണ്ട് ലൈമിന് ഓർഡർ കൊടുത്ത് രണ്ടാളും ഒരു മൂലക്ക് പോയി ഇരുന്നു... ഗർഭിണി,, ഹോം മെയ്ഡ് മസാല ദോശ,, ലൈം ജ്യൂസ്‌,, കോളേജ് കാന്റീൻ... ആഹാ... അതും പറഞ്ഞു ദേവു ആവേശത്തോടെ പൊതി തുറന്നു.... ആഹ്... പാറു മൂക്കിലേക്ക് മണം വലിച്ചു കേറ്റി... ചിയേർസ്... രണ്ടാളും പഞ്ച് ചെയ്ത് കൊണ്ട് മസാല കൂട്ടി ഒരു പൊട്ട് ദോശ കഴച്ചു.. കുഴഞ്ഞു കിടക്കുന്ന ദോശയും നല്ല പച്ച മുളക് കീറിയിട്ട് പരിപ്പും ചേർത്ത് കടുകും പൊട്ടിച്ചു വളവളാന്ന് കിടക്കുന്ന മസാലയും... ന്റെ പൊന്നേ... (എനിച്ചൊരു കഷ്ണം തരുമോ... 😪😌) രണ്ട് മൂന്ന് ഉരുള കഴിച്ചു കഴിഞ്ഞതും തൊട്ടടുത്തു ആളനക്കം കേട്ട് ദേവു തല പൊക്കി നോക്കി... ആളെ കണ്ടതും ദേവു ആസ്വദിച്ചു കഴിപ്പൊക്കെ നിർത്തി ഒന്ന് ഇളിച്ചു കാണിച്ചു... ദേവു നീ മതിയാക്കിയോ... വിരലിൽ പറ്റിയ മസാല നക്കി തുടച്ചു തല പൊന്തിച്ചു പാറു ദേവുവിനെ നോക്കി... ദേവുവിന്റെ നോട്ടം തന്റെ സൈഡിലേക്കാണ് എന്ന് മനസ്സിലായതും വിരലും വായിലിട്ട് പാറുവും ഒന്ന് ചെരിഞ്ഞു നോക്കി... ദേ നിൽക്കുന്നു വരുൺ വിശ്വനാഥൻ കയ്യും കെട്ടി...

Welcome 2 canteen , nyz 2 meet u.... എണീറ്റ് നിന്ന് ബോധം ഇല്ലാതെ സല്യൂട് അടിച്ചു പാറു പറഞ്ഞു.... ഏഹ്.. വരുൺ പിരികം പൊക്കി കൊണ്ട് പാറുവിനെ സൂക്ഷിച്ചു നോക്കി... No no no no.. പാറു ടോപ്പിൽ പിടിച്ചു താഴ്ത്തി നാണത്തോടെ പറഞ്ഞു... പോടീ.. എന്താ ക്ലാസ്സിൽ കേറാത്തെ... തൊട്ടടുത്ത ചെയറിൽ ഇരുന്ന് കൊണ്ട് വരുൺ ചോദിച്ചു.. ദേവുവിന് വിശക്കുന്നെന്ന് പറഞ്ഞപ്പോൾ,, ജാനിക്ക് വിശക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ... രണ്ടാളും പരസ്പരം പഴി ചാരി... ആർക്ക്.. വരുൺ രണ്ടാളെയും മാറി മാറി നോക്കി... ജാനിക്ക്,, ദേവുവിന്,,, രണ്ടാളും പിന്നേം മാറ്റി പറഞ്ഞു... സ്വയം കണ്ണുരുട്ടി കാണിച്ചു... വിക്രമൻ സാർ ഇതൊക്കെ കൊണ്ടു തന്നിട്ട് ഇതിന് ഉത്തരവാദി ആയ എനിക്ക് ഇല്ലേ.... പാറുവിന്റെ വയറിലേക്ക് ചൂണ്ടി കൊണ്ട് വരുൺ ചോദിച്ചു... ബെസ്റ്റ്... പ്രളയം പ്രതീക്ഷിച്ചു നിന്നപ്പോൾ ഒരു കുടം വെള്ളം തെളിച്ചേക്കുന്നു... ദേവു പിറുപിറുത്തു... എന്താ... ദേവുവിന്റെ പിറുപിറുക്കൽ കേട്ട് വരുൺ ചോദിച്ചു... കുറച്ച് കൊടുക്കണം ജാനി അല്ലെ വരുണേട്ടാ.. നിങ്ങളായി നിങ്ങടെ പാടായി.. ദേവു മുഖം ദോശയിലേക്ക് പൂഴ്ത്തി.... വരുൺ വേഗം കൈ കഴുകി വന്നു പാറുവിനോട് അടുപ്പിച്ചിരുന്നു.. റൊമാൻസിനല്ല മസാല ദോശ മൊത്തം പാറുവിന്റെ മുൻപിൽ ആണേ വരുൺ എത്തിച്ചു തിന്നേണ്ടി വരും...

സ്നേഹം കൊണ്ടോ മസാല ദോശ കിട്ടിയത് കൊണ്ടോ വരുൺ രണ്ടാൾക്കും വാരി കൊടുത്തിട്ട് നൈസ് ആയിട്ട് മുങ്ങി വിത്ത്‌ താക്കീത് മുഴുവൻ കഴിച്ചിട്ട് വന്നാൽ മതി ഹേ... മൂപ്പരുടെ കാര്യം നടന്നല്ലോ..തീറ്റ തീറ്റ....😌 💕 ഇതേ സമയം acp പണിയും തൊരയും ഇല്ലാതെ ഓഫീസിൽ താടിക്കും കൈ കൊടുത്തിരിക്കുന്നു... ശോ ഒരു ഈച്ചയോ കൊതുകോ പോലും ഇല്ല്യാ ആട്ടി ഓടിക്കാൻ... വല്യേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു... വെറുതെ ഇരിക്കുന്നത് കൊണ്ടാണോ അതോ ഉറക്കം വരുന്നത് കൊണ്ടാണോ എന്തോ വല്യേട്ടൻ ഓഫീസിൽ ഉള്ള എല്ലാ പോലീസുകാരെയും സ്വന്തം റൂമിലേക്ക് വിളിച്ചു വരുത്തി... പണിയും തൊരയും പ്രത്യേകിച്ച് ഈച്ചയെ ആട്ടാൻ പോലുംപണി ഇല്ലാത്ത ആരൊക്കെ ഉണ്ട്... വല്യേട്ടൻ ഗൗരവത്തോടെ ചോദിച്ചു... പണി തരാനാണെന്ന് കരുതി പകുതി പേരെ കൈ പൊക്കിയുള്ളു... എന്നാൽ ബാക്കിയൊക്കെ പോയി പണി ചെയ്തോളു പണിയില്ലാത്തവർ ഇവിടെ വട്ടത്തിൽ ഇരുന്നോ നമുക്ക് അന്താക്ഷരി കളിക്കാം... അതുവരെ ഗൗരവം പൂണ്ട വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു....

വട്ടം ഇരുന്ന് വന്നപ്പോൾ പണി ഉണ്ടെന്ന് പറഞ്ഞ ആൾക്കാർ കൂടി നിലത്തിരുന്നു.. എന്താലേ....😁 വല്യേട്ടൻ കുലുങ്ങി ചിരിച്ചു കൊണ്ട് അവരുടെ ഇടയിൽ കയറി ഇരുന്നു... ആ തുടങ്ങിക്കോ💥 വല്യേട്ടൻ തുടക്കം ഇട്ടതും അവിടുത്തെ കാർന്നോരിൽ നിന്ന് തന്നെ പാട്ട് തുടങ്ങി... അങ്ങനെ നല്ല ഫ്ലോയിൽ വരുന്ന അന്താക്ഷരി വല്യേട്ടന്റെ അടുത്ത് എത്തിയാൽ തകിടം മറിയും... മൂപ്പര് മൂപ്പരുടെതായ പുതിയ കണ്ടു പിടുത്തം കൊണ്ട് വരും.... സ ആണ് അക്ഷരം കിട്ടുന്നതിൽ ച വെച്ചുള്ള പാട്ട് സ ആക്കി പാടും... ("സന്തനമണി സന്ധ്യകളുടെ " ഓർക്കുന്നില്ലേ.. ദത് പോലെ...) എന്റെ വീട്ടിലെ കോഴിക്കൂട്ടിലെ മുട്ട കട്ട കള്ളാ... കാത്തു വെച്ചൊരു മുട്ടെടുത്ത് നീ ബുൾസൈ ആക്കിയില്ലേ.... ബുൾസൈ ആക്കിയില്ലേ.... എന്റെ പൊന്നു കള്ളാ.... മുട്ട കട്ട കള്ളാ.... 🎶 കള്ളാ അപ്പൊ ക.... വല്യേട്ടൻ പാടി കഴിഞ്ഞതും അടുത്ത ആളെ നോക്കി പറഞ്ഞു... ഇത്രേം ഞാൻ സഹിച്ചു.. ഇനി എനിക്ക് വയ്യാ... എങ്ങനെ സഹിക്കുന്നു നിങ്ങളെ.... അടുത്തിരുന്ന ഏമാൻ മൂടും തട്ടി സല്യൂട്ടും അടിച്ചു തൊപ്പിയും എടുത്ത് ഓടി... ഇത്‌ കള്ള കളി....

ക വെച്ചു പാട്ട് കിട്ടാത്തത് കൊണ്ട് പോയതാ.. എന്നിട്ട് എന്റെ പാട്ടിനു കുറ്റം...😵 വല്യേട്ടൻ മറ്റുള്ളവരെ നോക്കി പറഞ്ഞു.. അത് ഞങ്ങൾക്ക് സാറിന്റെ ആദ്യത്തെ പാട്ട് കേട്ടപ്പോൾ മനസിലായി..😁 ബാക്കി ഏമാന്മാർ ഒരുമിച്ചു പറഞ്ഞു എഴുന്നേറ്റു... ശോ എന്നേ ഇങ്ങനെ പുകഴ്ത്തല്ലേ... വല്യേട്ടൻ തൊപ്പി കൊണ്ട് മുഖം പൊത്തി ഇരുന്നു... ആ ഗ്യാപ്പിന് എല്ലാം കൂടി ഡോർ നോക്കി ഓടി.. ഇല്ലാത്ത കൊതുകിനെ കൊല്ലാനും ഇല്ലാത്ത പേപ്പർ എടുത്ത് എഴുതാനും തുടങ്ങി... ഓഹ്.. ഇനിയൊരു ജന്മമുണ്ടെങ്കിൽ ദൈവമേ അവരിനി പാട്ട് മത്സരത്തിന് പോവില്ലല്ലോ..🎶 ഡെഡിക്കേറ്റഡ് to all acp യെ സഹിച്ച ഏമാന്മാർക്ക്.. 😆 തൊപ്പി മാറ്റി നോക്കിയ വല്യേട്ടൻ കാണുന്നത് ഒരു ഈച്ച കുഞ്ഞു പോലും ഇല്ലാത്ത റൂം.. ഒരു പെരുച്ചാഴി ഉണ്ട്.. പേര് അരുൺ... കലാവാസന ഇല്ലാത്ത തെണ്ടികൾ.. വല്യേട്ടൻ രോമം പറിച്ചെടുത്തു പറക്കാൻ വിട്ടു... (ക വച്ചൊരു പാട്ട് പാടാം ഞാൻ..💃 കള്ളാ കള്ളാ acp കള്ളാ മോന്തക്കൊന്ന് തന്നാലോ.. മോന്താടെ ഷേപ്പ് കണ്ടപ്പോൾ തൊട്ട് ഉള്ളില് ഉള്ളില് അർമാദം.... 🎶😪) ........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story