💖നിന്നിലലിയാൻ💖: ഭാഗം 17

ninnilaliyan

രചന: SELUNISU

ചായ കപ്പ് വാങ്ങി ആ കവർ അവളുടെ കയ്യിൽ വെച്ച് കൊടുത്തു..... വിറക്കുന്ന കൈകളാൽ അവളത് തുറന്ന് നോക്കിയതും അവളൊന്ന് ഞെട്ടി ആരവിനെ നോക്കി..... മനസ്സിലായില്ലേ....ഞാൻ ഇവിടെ താമസിച്ചതിന്റെയും ഇവിടുന്ന് കഴിച്ച ഭക്ഷണത്തിന്റെയും പൈസയാണത്.... എന്നവൻ പറഞ്ഞതും അവൾ മിഴികൾ നിറച്ചു അവനെ നോക്കി...തീർന്നില്ല അതിൽ ഒന്നൂടെ ഉണ്ട് എന്നവൻ പറഞ്ഞതും അവൾ അത് തുറക്കാതെ തന്നെ നിന്നു.... അത് കണ്ട് അവൻ തന്നെ അതിലുള്ള പേപ്പർ എടുത്ത് അവൾക്ക് കൊടുത്തു...അത് നിവർത്തി നോക്കിയതും മിഴികളിൽ ഉരുണ്ട് കൂടിയ കണ്ണ് നീർ അതിലേക്ക് ഇറ്റ് വീണു.... അഹ്...സന്തോഷ കണ്ണീർ ആവുംലെ... നടക്കട്ടെ.... എന്നും പറഞ്ഞവൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു... എല്ലാം ഞാൻ പറഞ്ഞതല്ലേ ആരവേട്ടാ...

എന്നിട്ടും എന്തിനാ ഇങ്ങനൊക്കെ.... ഞാൻ ആണോ ഇതെല്ലാം തുടങ്ങി വെച്ചത്... നീ ഏതായാലും സൈൻ ചെയ്തു... പിന്നെ ഞാൻ ആയിട്ട് എന്തിനാ വേണ്ടെന്ന് വെക്കുന്നത്... എന്നവൻ പറഞ്ഞപ്പോഴാണ് അവൾ ആ പേപ്പറിലേക്ക് നോക്കിയത്... അതിൽ തന്റെ സൈൻ കണ്ടതും അവളുടെ കണ്ണുകൾ മിഴിഞ്ഞു.... ഇത്..ഇത്..... ഞാൻ... ഞാനറിഞ്ഞതല്ല ആരവേട്ടാ.... സത്യം.... നീ അറിയാതെ നിന്റെ സൈൻ എങനെ ഇതിൽ വന്നു.... എന്നവൻ ചോദിച്ചപ്പോഴാണ് ശിവക്ക് തന്റെ സൈൻ അറിയാവുന്നത് ഓർത്തത്.....ഒരിക്കെ അവൻ നിഷ്പ്രയാസം സൈൻ ഇടുന്നത് കണ്ട് മിഴിച്ചു നിന്നിട്ടുണ്ട് താൻ..... ഓരോന്ന് ഓർക്കവേ അവൾക്ക് തല കറങ്ങുന്ന പോലെ തോന്നി... ഈശ്വരാ... ആരാവേട്ടനോട് ഇത് പറഞ്ഞാൽ വിശ്വസിക്കുമോ.... എന്താടി നിന്ന് ആലോചിക്കുന്നത്...എന്ത് കള്ളം പറയണമെന്നാവുംലെ.. ഏയ്‌ അല്ല ആരവേട്ടാ... ശരിക്കും... എന്നവൾ പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൻ മതി എന്ന നിലക്ക് കൈ കാണിച്ചു.... നിന്റെ പ്രസംഗം കേട്ട് നിക്കാൻ എനിക്ക് ഒട്ടും ടൈമില്ലാ...

അത് കൊണ്ട് ചെല്ല്....അഹ് പിന്നെ ഒരു കാര്യം കൂടെ... നാളെ ഞാൻ പോവുമ്പോ നിന്റെ കഴുത്തിൽ ഞാൻ കെട്ടിയ താലി അതെനിക്ക് കിട്ടണം., എന്നവൻ പറഞ്ഞതും അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി.... നിനക്ക് എന്തിനാ രണ്ട് താലി.... ഇല്ല ആരവേട്ടാ അത് ഞാൻ തരില്ല... അത് ആരവ് കെട്ടിയതാണേൽ വാങ്ങാൻ എനിക്ക് അറിയാം..എന്നും പറഞ്ഞവൻ അവിടെ നിന്ന് പോയതും അവൾ സെറ്റിയിലേക്കിരുന്ന് മുഖം പൊത്തി കരഞ്ഞു.. പിറ്റേന്ന് അവൾ ഹോസ്പിറ്റലിലേക്ക് ഒന്നും പോയില്ല... ഒന്നും കഴിച്ചതും ഇല്ല....ആരവ് പോവുന്നതും ഇനി മുതൽ താൻ ഒറ്റക്ക് ആണെന്നുള്ളതും അവളെ കൂടുതൽ തളർത്തി.. അവൾ ബെഡിൽ തന്നെ ചുരുണ്ടു കൂടി.... ഉച്ച ആയപ്പോഴേക്കും ആരവ് പോവാനായി റെഡിയായി അച്ചുവിന്റെ അടുത്തേക്ക് ചെന്നു... ബെഡിൽ കിടക്കുന്ന അവളെ കണ്ടതും അവൻ ഡോറിൽ ഒന്ന് തട്ടി.... അവനെ കണ്ടതും അവൾ പെട്ടന്ന് എഴുന്നേറ്റിരുന്നു.,... ഞാൻ പോവുകയാണ്...എവിടെ താലി എടുക്ക്....

ഇല്ലാ ഞാൻ തരില്ല... ദേ... അച്ചു പോവാൻ നേരം വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്.. ആരവേട്ടാ പ്ലീസ്... എല്ലാം... എല്ലാം ഞാൻ പറഞ്ഞതല്ലേ ക്ഷമിച്ചൂടെ എന്നോട്... എല്ലാം ഞാൻ ക്ഷമിക്കുമായിരുന്നു... പക്ഷേ ഞാൻ കെട്ടിയ താലിക്ക് കിടക്കേണ്ടിടത്ത് ആ ചെറ്റയുടെ താലി സ്വീകരിച്ചത് മാത്രം ക്ഷമിക്കില്ല ആരവ്... താലിയുടെ പവിത്രത അറിയാത്ത നിന്നെ പോലുള്ളവർക്ക് അത് കഴുത്തിൽ ഇടാനുള്ള യോഗ്യതയും ഇല്ല... അത് ആരവേട്ടാ അവന് സംശയം തോന്നിയപ്പോ... ച്ചി നിർത്തെടി... അവന്റെ സംശയത്തിന്റെ പേരിൽ നിന്നോട് കൂടെ കിടക്കാൻ പറഞ്ഞിരുന്നേൽ നീ അതും ചെയ്യുവോ... അതോ ഇനി അതൊക്കെ കഴിഞ്ഞിരുന്നോ എന്നവൻ ദേഷ്യത്തോടെ ചോദിച്ചതും അവൾ രണ്ട് കാതും പൊത്തി പിടിച്ചു സ്റ്റോപ്പ്‌ എന്നലറി... എന്താടി ദേഷ്യം വന്നോ നിനക്ക്... ഇവിടെ വന്ന അന്ന് തൊട്ട് നീ എന്നോട് ചെയ്തതൊക്കെ ഒന്ന് ആലോചിച്ചു നോക്ക്...നീയും അവനും കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾക്ക് മുന്നിൽ കണ്ണും പൂട്ടി നിക്കേണ്ട അവസ്ഥ... അത് നിനക്ക് പറഞ്ഞ മനസിലാവില്ല...

നിന്നോട് കൂടുതൽ സംസാരിച്ചു നിക്കാൻ ഞാനില്ല.. ഫ്ലൈറ്റിന് ടൈം ആയി.. അതിങ്ങെടുക്ക്... തരില്ലാന്ന് പറഞ്ഞില്ലേ... നീ തരണ്ട എടുക്കാൻ എനിക്കറിയാം എന്നും പറഞ്ഞവൻ അവളുടെ കാബോർഡിലും ബാഗിലും ഒക്കെ നോക്കാൻ തുടങ്ങി.... എവിടെയും കാണാത്തത് കൊണ്ട് തന്നെ അവൻ അവളെ പല്ലിറുമ്പി നോക്കി..... എന്ത്യേ കിട്ടിയില്ലേ....കിട്ടില്ല.... ഫ്ലൈറ്റ് മിസ്സാവുന്നതിന് മുൻപ് പോവാൻ നോക്ക്... എന്നും പറഞ്ഞവൾ തിരിഞ്ഞപ്പോഴാണ് അവളുടെ കഴുത്തിൽ കിടക്കുന്ന താലി അവൻ ശ്രദ്ധിച്ചത്... അവനൊരു ചിരിയാലെ അവളെ അടുത്തേക്ക് ചെന്ന് അരയിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്തതും അവളൊന്ന് ഞെട്ടി അവനെ നോക്കി..... അവനവളുടെ മിഴികളിലേക്ക് വിടാതെ നോക്കിയതും അവളും അവനിൽ ലയിച്ചു..... പതിയെ അവൻ അവളെ കഴുത്തിലെ താലിയിൽ തൊട്ടതും അവൾ പെട്ടന്ന് അവനിലുള്ള നോട്ടം മാറ്റി താലിയിൽ കൈ പിടിച്ചു.... കൈ മാറ്റടി... ഇല്ല.... ഇത്രയും കാലം ഇതിനോട് നീതി പുലർത്താത്ത നിനക്ക് ഇതിട്ട് നടക്കാൻ എന്താ അവകാശം...

.എന്നും പറഞ്ഞവൻ മാലയിൽ പിടിച്ചു വലിച്ചതും അവൾ അവന്റെ കൈ തട്ടി മാറ്റി അവന്റെ നെഞ്ചിൽ കൈ വെച്ചു ബാക്കിലേക്ക് തള്ളി.... തൊട്ട് പോവരുത്.... ഇതിടാൻ എനിക്ക് അർഹത ഉള്ളത് കൊണ്ട് തന്നെയാ ഇട്ട് നടക്കുന്നേ...നിങ്ങൾ കരുതും പോലെ ഈ താലി എന്നും എന്റെ കഴുത്തിൽ ഉണ്ടായിരുന്നു.... ദേ കണ്ടോ ഈ ചെറിയ മാലയിൽ ഞാൻ താലി ഇട്ടോണ്ടാ നടന്നിരുന്നേ...എന്നും പറഞ്ഞവൾ ചെറിയ മാല ടോപ്പിനുള്ളിൽ നിന്ന് ഉയർത്തി കാണിച്ചതും അവൻ അവളെ മിഴിച്ചു നോക്കി... പിന്നെ ഡിവോഴ്സ് പേപ്പറിൽ ഞാൻ അല്ല സൈൻ ചെയ്തത്. ആരവേട്ടൻ എന്റെ കയ്യിൽ അത് തന്നപ്പോഴാ അങ്ങനൊരു കാര്യം ഞാൻ അറിയുന്നത് തന്നെ...പൂജക്ക്‌ വേണേൽ വേറെ വാങ്ങി കെട്ടിക്കോ ഇത് ഞാൻ തരില്ലാന്നും പറഞ്ഞവൾ അവനിൽ നിന്ന് മാറി ബെഡിലേക്ക് പോയിരുന്നതും അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു..... അവൻ മുറിയിൽ നിന്നിറങ്ങിയതും അങ്കിളും പൂജയും അകത്തേക്ക് കയറി വന്നു..... നീ റെഡിയായോടാ... അഹ്.. റെഡിയാണ്... അച്ചു എന്ത്യേ...

അവൾ മുറിയിൽ ഉണ്ട്.. അവൾ വരുന്നില്ലേ ആരവേട്ടാ എയർപോർട്ടിലേക്ക്... ഞാൻ വിളിച്ചില്ല... നീ ചെന്ന് അവളെ എങ്ങനേലും കൊണ്ട് വാ... ഓഹ്... ഇപ്പഴും നിങ്ങടെ പിണക്കം മാറിയില്ലേ.... അതൊന്നും നീ നോക്കണ്ട. നിനക്ക് പറ്റുമെങ്കിൽ അവളെ വിളിച്ചു വാടി.... മ്മ്.... ശരി ഞാനൊന്ന് നോക്കട്ടെ എന്നും പറഞ്ഞവൾ അച്ചുവിന്റെ മുറിയിലേക്ക് പോയതും ആരവ് അങ്കിളിനടുത്തു വന്നിരുന്നു... അച്ചുവിനെ കൂടെ കൊണ്ട് പൊക്കൂടായിരുന്നോ നിനക്ക്.. പാവം... അയ്യാ... ഒരു പാവം... നിങ്ങടെ അച്ചു മോള് എന്തൊക്കെയാ കാട്ടിക്കൂട്ടിയെ... അതൊക്കെ നല്ലതിന് വേണ്ടി അല്ലേടാ... വിട്ടു കള... ഞങ്ങളേക്കാൾ കൂടുതൽ അവളെ അറിയുന്നവനല്ലേ നീ..... അഹ് നോക്കട്ടെ....എനിക്ക് കുറച്ചു കാര്യങ്ങൾ കൂടെ അവളോട് സംസാരിക്കാനുണ്ട്.... ഏഹ് ഇനിയെന്താ... അത് ഞങ്ങള് കെട്ടിയോനും കെട്ടിയോളും തമ്മിലുള്ളതാ.... ഓഹ്.. ആയിക്കോട്ടെ.. എന്നാ നിനക്ക് ഇന്നലെ പറഞ്ഞൂടായിരുന്നോ.... അത് പറ്റില്ല.. നാട്ടിൽ എത്തട്ടെ... എന്നിട്ട് ഞങൾ സംസാരിച്ചോളാം...

അതിന് അവൾ വരുന്നില്ലല്ലോ പിന്നെ എങനെ.. അവളൊക്കെ വരും.. അങ്കിൾ കണ്ടോ... ഞാൻ നാട്ടിലെത്തി കൂടിപ്പോയാ ഒരാഴ്ച അശ്വതി... ആരവിന്റെ വീട്ടിൽ എത്തിയിട്ടുണ്ടാവും... ഹ്മ്മ്... നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ ... രക്ഷിക്കും... ഭാരിച്ച കാര്യങ്ങൾ അന്വേഷിക്കാതെ ഡ്രൈവർ പോയി വണ്ടി എടുക്കാൻ നോക്ക്... ഡാ... ഡാ... വേണ്ട... വന്നു വന്നു നിനക്ക് എന്നെ ഒരു വിലയില്ലാതാവുന്നുണ്ട്... ഞാൻ നാട്ടിൽ എത്തട്ടെ... എന്നിട്ട് ശരിയാക്കുന്നുണ്ട് നിന്നെ.... ഓഹ്.. ആയിക്കോട്ടെ.... ഇപ്പൊ മ്യാമൻ ചെല്ല്... ഞാൻ പെട്ടിയൊക്കെ എടുത്തിട്ടു വരാം എന്നും പറഞ്ഞവൻ റൂമിലേക്ക് പോയി പെട്ടികളൊക്കെ എടുത്ത് വന്നതും റൂമിൽ നിന്ന് അച്ചുവും പൂജയും ഇറങ്ങി വന്നു.... അച്ചുവിനെ കണ്ടതും അവനെന്തോ സങ്കടം തോന്നി.... കരഞ്ഞു മുഖമൊക്കെ വീർത്തിട്ടുണ്ട്.... സാധാ ഒരു ടോപ്പും ജെഗിനുമാണ് വേഷം...നെറ്റിയിലെ സിന്ദൂരത്തിൽ കണ്ണ് പതിഞ്ഞതും ഒരുപ്പാട് സന്തോഷം തോന്നി...അത് പുറമെ കാണിക്കാതെ ഞാൻ അവരുടെ അരികിലേക്ക് ചെന്നു... പൂജാ വാ പോവാം..

ഫ്ലൈറ്റിന് ടൈം ആവാറായി... എന്നും പറഞ്ഞവൻ അച്ചുവിനെ നോക്കാതെ പുറത്തേക്കിറങ്ങിയതും പൂജ അച്ചുവിനേം കൊണ്ട് റൂം ലോക്ക് ചെയ്ത് താഴേക്കിറങ്ങി.... വണ്ടിയിൽ നിന്നും ആരവ് അച്ചുവിനോടൊഴികെ മറ്റു രണ്ട് പേരോടും ഓരോന്ന് സംസാരിച്ചിരുന്നു... അത് കണ്ട് അച്ചുവിന് സങ്കടം വന്നതും അവൾ പൂജയെ ഒന്ന് നോക്കി... അവൾ സാരമില്ല എന്ന മട്ടിൽ അച്ചുവിനൊന്ന് കൺ ചിമ്മി കാണിച്ചു... എയർപോർട്ടിൽ എത്തി....അവൻ അകത്തേക്ക് കയറാൻ നിന്നതും പൂജയോടും അങ്കിളിനോടും യാത്ര പറഞ്ഞവൻ അച്ചുവിന്റെ മുഖത്തേക്ക് നോക്കി... പെയ്യാൻ വെമ്പി നിക്കുന്ന കാർമേഘം പോൽ അവളുടെ മുഖം ഇരുണ്ട് കൂടിയിട്ടുണ്ട്....അത് കണ്ടതും അവനും വല്ലാതായി... ഇവളില്ലാതെ പറ്റുമോ തനിക്ക് നാട്ടിൽ ചന്നാൽ ... കണ്ണൊന്നു അടച്ചു തുറന്ന് അവളോടൊന്നും മിണ്ടാതെ അവൻ പോയതും അവൾ മുഖം പൊത്തി പൊട്ടി കരഞ്ഞു.... കുറച്ചു അങ്ങോട്ട് പോയി അവൻ തിരിഞ്ഞു നോക്കിയതും മുഖം പൊത്തി കരയുന്ന അവളെ കണ്ട് അവനവിടെ നിന്ന് അവൾക്ക് നേരെ തിരിഞ്ഞു... അച്ചൂ..... എന്നവൻ ഉറക്കേ വിളിച്ചതും അവൾ ഞെട്ടി അവനെ നോക്കി............... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story