നിന്നിലലിയാൻ: ഭാഗം 17

ninnilaliyan

എഴുത്തുകാരി: നിലാവ്

രാവിലെ തന്നെ ഞാൻ കുളിച്ചു റെഡി ആയി... അല്ലേൽ ഞാൻ ഞായറാഴ്ച വൈകിയേ നീക്കുള്ളു... ഇന്ന് സ്വന്ത ഭാര്യയെ കാണാനുള്ള ശുഷ്‌കാന്തി... അത്രേ ഉള്ളൂ... വെറും രണ്ട് ദിവസമാ അവൾ ഇന്റെ ഒപ്പം നിന്നത്.. ഒരാഴ്ച ആയി കല്യാണം കഴിഞ്ഞത്.. 5 ദിവസത്തെ ഉമ്മ വേസ്റ്റ് ആയി.. അറിയുമോ.. ഞാൻ ഇതൊക്കെ ആർക്ക് കൊടുക്കും... നിക്ക് നല്ല ബെഷ്മം ണ്ട്... താഴേക്ക് ചെന്നപ്പോൾ എല്ലാവർക്കും ഇന്നേ കണ്ടപ്പോൾ ഒരു അത്ഭുതം.. ഞൻ ഒരു വളിച്ച ചിരി ചിരിച്ചു.. കുഞ്ഞേട്ടൻ എവടെ പോവാ ഇത്രേ നേരത്തെ.. ഒന്ന് കെട്ടിയത് പോരെ.. ഇനി അടുത്തതിനെ വളക്കാൻ നടക്കുവാണോ... വാവേ നീ മിണ്ടാതിരിക്ക്.. ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഒന്നും സംസാരിക്കരുതെന്ന് (അമ്മ ) ഓ... ഞൻ അവൾക്ക് കൊഞ്ഞനം കാട്ടി കൊടുത്തു... വരുണെ... ന്താ അച്ഛാ.. നീ പാറുവിനെ കൊണ്ടുവരാൻ ആണ് പോവുന്നതെങ്കിൽ പോവണ്ട... വാസുവും വീട്ടുക്കാരും അവളെ കൂട്ടി വൈകുന്നേരം ഇങ്ങോട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ട്.. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ ദൈവേ നിക്ക് മാത്രം ഈ ഗതി വരുന്നേ...

ഒരു ഭർത്താവിനും ഈ ഗതി കൊടുക്കല്ലേ.. (ആത്മ ) ശെരി അച്ഛാ.. ആ പിന്നേയ്... കുറച്ചു സാധനങ്ങൾ വാങ്ങി കൊണ്ടുവരണം... ഉച്ചക്ക് അവർ വരും.. ഫുഡ്‌ ഇവിടെന്നാവും.. ആ അച്ഛാ.. അല്ലെങ്കിൽ വേണ്ട ഞാൻ പൊക്കോളാ... നിക്ക് ഏതായാലും പുറത്ത് പോണം.. പിന്നെ ഈ വീട്ടിലെ സ്ത്രീജനങ്ങളോട് ഒരു കാര്യം.. ഇന്ന് ഞാൻ ഫുഡ്‌ ഉണ്ടാക്കികൊളാം.. ഞാനും ഏട്ടനും മുഖത്തോട് നോക്കി ചിരിച്ചു.. കാരണം അച്ഛൻ ഫുഡ്‌ ഉണ്ടാക്കിയാൽ പൊളി ആണ്... എന്നാ ഒരു ടേസ്റ്റ് ആണെന്ന് അറിയുമോ.. അപ്പൊ ഇന്ന് രുചി ഉള്ള ഫുഡ്‌ കഴിക്കാം അല്ലെ വരുൺ.. അതെ ഏട്ടാ.. അതെന്താടാ ഞങ്ങൾ ഉണ്ടാക്കിയതല്ലേ നിങ്ങൾ ഇത് വരെ കഴിച്ചത്.. ഊതല്ലേ എന്നും പറഞ്ഞു അമ്മ ചാടി തുള്ളി പോയി... പിന്നെ തിരിച്ചു വന്നു പറഞ്ഞു പൊന്നു നീ വായോ അച്ഛനും മക്കളും ന്താന്ന് വച്ചാ ചെയ്യട്ടെ... ചേച്ചിയും ചിരിച് പോയി... *******

സമയം പോകുന്തോറും ഒരു ബേഷമാ... ഇനി അങ്ങോട്ട് പോണ്ടേ... പോവാൻ ഇഷ്ടം അല്ലാത്തത് കൊണ്ടല്ല... ഇനി ഞാൻ എങ്ങനെ ഒഴിഞ്ഞു മാറും കാലന്റെ മുന്നിൽന്ന്... ഉച്ചക്ക് മുന്നേ ഇറങ്ങി.. അവിടെ ആണത്രേ ഫുഡ്‌.... കാറിൽ നിന്ന് ഇറങ്ങിയപ്പോഴേ പ്രേതീക്ഷിച്ചത് പോലെ എല്ലാവരും ഉമ്മറത്തു തന്നെ ഉണ്ട്.. വാവ എന്നെ കണ്ടപ്പോൾ തന്നെ ഓടി വന്നു... ഞാൻ അവളെ എടുത്ത് അകത്തേക്ക് നടന്നു പിന്നാലെ ബാക്കിയും.. പിന്നെ എല്ലാവരും സംസാരിച്ചു ഇരിക്കാണെന്ന് കണ്ടപ്പോൾ ഞാൻ ഫ്രഷ് ആവാൻ റൂമിലേക്ക് പോയി... ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങിയപ്പോൾ കാലൻ ബെഡിൽ കിടക്കുന്നുണ്ട്.. ഇയാൾക്ക് താഴെ അവരോടൊപ്പം ഇരുന്ന് സംസാരിച്ചൂടെ ഇങ്ങോട്ട് ന്തിനാ കെട്ടിയെടുത്തെ ആവോ.. മാതാവേ ഡോർ ലോക്ക് ആണ്... അപ്പൊ ഇനി ബാത്ത്റൂം തന്നെ ശരണം.. *****

ബാത്റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.. ന്നിട്ടും ഈ പെണ്ണിനെ പുറത്തേക്ക് കാണുന്നില്ലല്ലോ.. തല ഒന്ന് പൊക്കി നോക്കിയപ്പോൾ പുറത്തേക്കു തല ഇട്ട് പാളി നോക്കുവാ... ഇന്നേ കണ്ടിട്ടാണെന്ന് മനസിലായി... അങ്ങോട്ട് ചെന്നപ്പോഴേക്കും ഡോർ അടച്ചു.. ഡീ.. നീ ഫ്രഷ് ആയി കഴിഞ്ഞില്ലേ.. ഇല്ല ഞാൻ കേറിയതെ ഉള്ളൂ.. പൊക്കോ ഞാൻ വന്നോളാം.. അപ്പൊ നീ നേരത്തെ ന്തിനാ വാതിൽ തുറന്നെ... നുണച്ചി.. നുണച്ചി നിങ്ങടെ മറ്റോൾ... വെറുതെ ദേഷ്യം പിടിപ്പിച്ചാലുണ്ടല്ലോ തലയിൽകൂടി ബക്കറ്റിൽ വെള്ളം കമിഴ്ത്തും ഞാൻ.. നിങ്ങൾക്ക് കാണിച്ചു തരാ ഞാൻ .. മറക്കല്ലേ കാണിക്കാൻ.... ഒഞ്ഞു പോടോ... പോടീ... വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.. ഓഹ് കാലൻ പോയി.. ന്നാലും വിശ്വാസം ഇല്ലാത്തത് കൊണ്ട് ഡോർ തുറന്ന് എത്തിച്ചു നോക്കി.. റൂമിൽ ആരേം കാണാത്തത് കൊണ്ട് അവൻ പോയി എന്ന് അവൾക്ക് മനസിലായി.. പുറത്തേക്ക് കാലു വച്ചതെ ഓർമ്മ ഉള്ളൂ പിന്നെ ഞാൻ ചുമരിൽ ചേർന്ന് നിൽക്കാ... ഹേ ഇതെങ്ങനെ.. മുന്നിൽ നിൽക്കുന്ന ബഡാ മൻസ്യനെ അവൾ ഒന്ന് നോക്കി..

അയ്യോ കാലൻ.. ഒന്ന് ഇളിച്ചു കൊണ്ട് ഞാൻ ചോദിച്ചു നിങ്ങൾ പോയില്ലേ... ഇല്ല.. ന്തെ.. ഒന്നുല്ല.. അവിടെ നിന്നോ.. ഞാൻ പോവാ.. അവൾ പോവാൻ നിന്നപ്പോൾ ഞാൻ ചുമരിൽ രണ്ട് കയ്യും വച്ചു തടഞ്ഞു നിർത്തി... നിങ്ങൾക്കെന്താ.... നീ എന്തോ കാണിക്കാം എന്ന് പറഞ്ഞല്ലോ... ഞാനോ... ആ അത്.. ദേ വള, കമ്മൽ, മാല കണ്ടില്ലേ... കണ്ടില്ല ശെരിക്കും നോക്കട്ടെ ഇതൊക്കെ.. കൂടാതെ ഇട്ടിരിക്കുന്ന ആളെയും.. ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു.. ഇങ്ങനെ പോയാൽ കുട്ടികളുടെ എണ്ണം കൂടുമല്ലോ.. (ആത്മ ) ഞാൻ പ്രേണയാർഥമായി അവളെ നോക്കി.. ഇതുകണ്ട പാറു.. ഹും നോക്കി പേടിപ്പിക്കുന്നോ.. ഉണ്ടക്കണ്ണും വച്ചു അവളും നോക്കി ഒരു അടാർ നോട്ടം.. ഞാൻ എത്രെ റൊമാന്റിക് ആയി ആടി നോക്കുന്നെ.. റൊമാന്റിക്കോ.. ഇതോ..അയ്യേ.. അവൾ ഇരുന്ന് ചിരിക്കാൻ തുടങ്ങി.. ഞാൻ അവളുടെ ഇടുപ്പിൽ ഒന്ന് പിടിച്ചു..

പെണ്ണിന്റെ ചിരി സ്വിച്ചിട്ട പോലെ നിന്നു.. ന്തെ ചിരിക്കുന്നില്ലേ.. അവൾ ഇന്റെ കൈ തട്ടി മാറ്റി പിന്നേം ചിരിച്ചു... ഞാൻ വേഗത്തിൽ മുഖം അവളിലേക്ക് അടുപ്പിച്ചതും ചുമരിൽ പോയി മൂക്ക് ഇടിച്ചു.. ദുഷ്ട തല മാറ്റി.. എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും എന്ന് പറഞ്ഞു അവൾ താഴേക്ക് പോയി.. ഞാൻ ആണെങ്കിൽ cid മൂസയിലെ ഹരിശ്രീ അശോകന്റെ പോലെ ചായേയ് കാപ്പിയെ എന്ന് പറഞ്ഞു മൂക്കും ഉഴിഞ്ഞു നിന്നു.. താഴേക്ക് ചെന്നപ്പോ എല്ലാരും ഊണ് കഴിക്കാനുള്ള തത്രെപ്പാടിലാ.. ന്താടാ നിന്റെ മൂക്ക് ഇങ്ങനെ ചുകന്ന് ഇരിക്കുന്നെ.. (പൊന്നു ചേച്ചി ) അ...അത്... കട്ടിലിൽ ഇടിച്ചതാ.. ഞാൻ പാറുവിനെ നോക്കി പറഞ്ഞു.. പട്ടി ഇരുന്നു കിളിക്കുന്നത് കണ്ടില്ലേ ദുഷ്ട... സത്യം പറയെടാ അവൾ നിന്റെ മൂക്ക് ഇടിച്ചു പരത്തിയോ.. ശില്പ എന്നോട് പതുക്കെ ചോദിച്ചു.. എടി... ഒരു ഉമ്മ കൊടുക്കാൻ നോക്കിയതാ കറക്റ്റ് ടൈമിൽ അവൾ മാറി... മൂക്ക് ചുമരിൻമേൽ ഉമ്മിച് നിന്നു.. ഹോ ഒരു ഉമ്മ കൊടുക്കാൻ നിന്നപ്പോ ഇങ്ങനെ..

അപ്പൊ ബാക്കിയൊക്കെ എങ്ങനെ ആവും ന്തോ.. നീ ഒന്ന് മിണ്ടാതിരിക്കെടി.... തുടങ്ങും മുന്നേ കൊഴിഞ്ഞു പോയ ദാമ്പത്യം ആവും ഇന്റെ... മ്മ് മ്മ്മ്... ഇന്നത്തെ നമ്മടെ ഫുഡ്‌ അച്ഛന്റെ വക ആണ് പാറു... കഴിച്ചിട്ട് പറ കൈപ്പുണ്യം.. ശെരി അച്ഛാ.. അങ്ങനെ കഴിച്ചു കഴിഞ്ഞു.. കുറച്ചു നേരം സംസാരിച്ചു ഇരുന്നപ്പോഴേക്കും ശിൽപയ്ക്ക് പോവാൻ ഉള്ള നേരം ആയി... പിന്നെ കരച്ചിലും പിഴിച്ചിലും ഒകെ ആയി. അന്നത്തെ ദിവസം പിന്നെ ഞാൻ അവളുടെ അടുത്തേക്ക് പോയിട്ടില്ല.. ഒന്നാമത്തെ കാര്യം ശില്പ പോയതിൽ ഭയങ്കര സങ്കടത്തിൽ ആണ്... രണ്ടാമത്തെ ആണ് മെയിൻ കാര്യം.. നമ്മളായിട്ട് എന്തിനാ സ്വയം തടി കേടാക്കുന്നെ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story