നിന്നിലലിയാൻ: ഭാഗം 170

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

രാവിലെ തന്നെ വല്യേട്ടൻ നെട്ടോട്ടത്തിൽ ആണ്... നേരം വെളുക്കുന്നതിന് മുന്നേ കുളിക്കുന്നു,,, കുറിയും വാരിപ്പൂശി അമ്പലത്തിൽ പോയി വരുന്നു,, ചുണ്ടിൽ പാരഡി പാട്ട് വന്നിടത്തു ഇപ്പോൾ നല്ല നല്ല ഭക്തി ഗാനങ്ങൾ തത്തി കളിക്കുന്നു... എന്താ.... കാരണം എന്താ....ഇന്നാണ് ആ ദുരന്ത ദിവസം... 🤩 🎈Yes.... Today is Vellus Janichosam....🎈 അല്ലാതെ വെളിപാട് വന്നതൊന്നും അല്ല... 😌അതിന്റെ കാട്ടിക്കൂട്ടൽ ആണ് ഇപ്പോൾ നടക്കുന്നത്... (ഇതുകൊണ്ടാണ് വല്യേട്ടൻ പാറുവിനെ പോവാൻ സമ്മതിക്കാഞ്ഞേ.. ഹിഹി... 😁) കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദനാ.. കൃഷ്ണ ഗുരുവായൂരപ്പാ...... 🙏 പ്രാർത്ഥിച്ചു വന്നു വല്യേട്ടൻ കിട്ടിയ പ്രസാദം സ്വാമി റൂമിലേക്ക് വെച്ചു... കുളിച്ചിറങ്ങി താഴേക്ക് വന്ന പാറു കാണുന്നത് ദൈവഭക്തിയോടെ ഇരിക്കുന്ന വെല്ലുവിനെ... ഇന്നെന്താ ഒരു പ്രത്യേക ലുക്ക്‌ വല്യേട്ടാ.. വല്ല വനിതാ സെല്ലിലോ മറ്റൊ മീറ്റിംഗ് വല്ലതും ഉണ്ടോ.. കളിയാക്കി കൊണ്ട് പാറു ചോദിച്ചു... അല്ലേടി നിന്റെ കോളേജിൽ എനിക്ക് പാഷൻ ഫരെഡ് ഉണ്ടെടി അതും തുണി ഇല്ലാണ്ട്.. കൂടണോ.... വല്യേട്ടൻ തല കുലുക്കി കളിയാക്കി കൊണ്ട് പറഞ്ഞു.. അതെന്ത് പരേഡ്... എസിപിക്ക് മാത്രം ഉള്ളതാണോ അത്.. ഏഹ്.. ഹാളിലേക്ക് അച്ഛൻ വന്നു കൊണ്ട് ചോദിച്ചു...

ഒന്ന് പോയെ.. ഇന്നത്തെ ദിവസം എന്താണെന്ന് അറിയുമോ... വല്യേട്ടൻ ഗൗരവത്തോടെ ചോദിച്ചു... ഇന്ന് ബുധനാഴ്ച അല്ലെ.. ഹാ ഇന്നാണ് മറ്റേ കമ്പനിയുമായി മീറ്റിംഗ് ഉള്ളത്... നിനക്ക് ഓർമ ഉണ്ടല്ലേ.. ചിരി കടിച്ചു പിടിച്ചു കൊണ്ട് അച്ഛൻ.. ഇന്ന് എനിക്ക് സെമിനാർ ഉണ്ട്... ഏറ്റ് പിടിച്ചു കൊണ്ട് പാറു പറഞ്ഞു... ഇന്നെനിക്ക് മിക്കവാറും ചിലരെ കൊലവിളി നടത്തേണ്ടി വരും... എല്ലാം കേട്ടപ്പോൾ പിറുപിറുത്തു കൊണ്ട് വല്യേട്ടൻ... എന്താ മോനെ കേട്ടില്ല.... അച്ഛൻ കേട്ടിട്ടും കേൾക്കാത്ത പോലെ ചോദിച്ചു.. അല്ല ഓഫീസിൽ ചെന്നിട്ട് പണി ഉണ്ടായിരുന്നു എന്ന് പറഞ്ഞതാ... വല്യേട്ടൻ പുച്ഛിച്ചു വിട്ടു... രാവിലെ 12 മണിക്ക് തന്നെ വല്യേട്ടനെ except ചെയ്ത് സ്റ്റാറ്റസ് ഇട്ട വൃന്ദാവനത്തിലെ ബാക്കി ആൾക്കാരോട് ആണ് വല്യേട്ടനെ കയർക്കൽ.... 🙈 എന്താ എല്ലാവരും കൂടി ഒരു വട്ടമേശ സമ്മേളനം... സ്റ്റെയർ ഇറങ്ങി വന്ന വരുൺ ചോദിച്ചു... അതിന് ഞങ്ങൾ വട്ടത്തിൽ അല്ലല്ലോ ഇരിക്കുന്നെ വട്ടമേശ സമ്മേളനം നടത്താൻ... ഈ ഷേപ്പ് എന്താണെന്ന് പോലും അറിയില്ല അപ്പോഴാ... വല്യേട്ടൻ ആരും വിഷ് ചെയ്യാത്തതിലുള്ള കലിപ്പ് മൊത്തം തീർത്തു കൊണ്ടിരിക്കുവാണ്.. എന്നാൽ ഷേപ്പ് ഇല്ലാതെ മേശസമ്മേളനം നടത്തുന്നതിന്റെ കാര്യം ബോധിപ്പിച്ചാലും.. വരുൺ കൈ കൂപ്പി കൊണ്ട് ചോദിച്ചു...

നിന്നെ സയനേഡ് തിന്നിപ്പിച്ചു കൊല്ലണോ അതോ വിഷം കൊടുത്ത് കൊല്ലണോ അതാണ് കാര്യം.. നിന്നെക്കൊണ്ട് ഉപകാരം ഇല്ലെന്നാ ഇവള് പറയുന്നേ.. അച്ഛൻ ഇടയിൽ കേറി കൊണ്ട് പറഞ്ഞു.. അങ്ങനെ പറയരുത്.. ഉപകാരം അല്ലെ ദേ ഈ കിടക്കുന്നത്... വരുൺ പാറുവിന്റെ വയറിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു... ഛീ.. അച്ഛനോടാണോ ഇങ്ങനെ പറയുന്നേ.. കണ്ണുരുട്ടി വരുണിന്റെ കയ്യിൽ ചെറുതായി അടിച്ചു കൊണ്ട് പാറു പറഞ്ഞു.. വരുൺ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് ഇളിച്ചു.. ഹാ അതിന് മാത്രേ ഉപകാരം ഉള്ളൂ എന്ന്.. കയ്യിലെ റിമോട്ട് തിരിച്ചും മറിച്ചും നോക്കി വല്യേട്ടൻ പറഞ്ഞു... എന്താ അച്ഛനും മക്കളും കൂടി ഒരു ചർച്ച.. അമ്മ സാരി തുമ്പിൽ കൈ തുടച്ചു കൊണ്ട് വന്നു.. പിന്നാലെ പൊന്നുവും അതിന് പിന്നാലെ ചപ്പാത്തി കടിച്ചു തിന്ന് വാവയും... ഒന്നുല്ലേ... വല്യേട്ടൻ മുഖം കോട്ടി കൊണ്ട് പറഞ്ഞു.. അയ്യേ വല്യേട്ടനെന്താ ഇങ്ങനെ ചന്നനം (ചന്ദനം ) ഇങ്ങനെ പൂശി ഇരിക്കുന്നെ.. അമ്പലത്തിൽ പോയോ.. ഇരിക്കുന്ന വല്യേട്ടന്റെ നെറ്റിയിൽ കൈ കൊണ്ട് ഉരതി കൊണ്ട് വാവ ചോദിച്ചു..

ആ . ചില പ്രത്യേക ദിവസം ആയത് കൊണ്ട് എനിക്കിന്ന് പോവേണ്ടി വന്നു.. ആർക്കും ഓർമ ഇല്ലല്ലോ.. ഹാ.. അങ്ങനെ എങ്കിലും മനസിലാവട്ടെ എന്ന് കരുതി വല്യേട്ടൻ എറിഞ്ഞു നോക്കി... അതെന്താ ഇന്ന് മുതൽ അധ്വാനിക്കാൻ പോവണോ ഏഹ്.. acp ആയതിന് ശേഷം ഒന്നനങ്ങി പണിയെടുക്കുന്നത് ഞാൻ കണ്ടിട്ടില്ല... പൊന്നു താങ്ങി കൊണ്ട് പറഞ്ഞു... ഞാൻ പോണ് പുല്ല്... ഹും.. അതും പറഞ്ഞു ചവിട്ടി തുള്ളി വല്യേട്ടൻ പോയി... അവന്റെ വിചാരം നമ്മൾ ഒക്കെ മറന്നെന്നാ... വല്യേട്ടന്റെ പോക്കും കണ്ടു അച്ഛൻ പറഞ്ഞു.. അങ്ങനെ മറക്കാൻ പറ്റുമോ ഈ ഒന്നൊന്നര പീസിനെ.. വല്യേട്ടനെ സ്മരിച്ചു കൊണ്ട് വരുൺ പറഞ്ഞു.. ഇതിനിടയിൽ പാറുവിന്റെ സ്റ്റാറ്റസ് കണ്ട ദേവു വല്യേട്ടന് മെസ്സേജ് ഇട്ടു happy born day വല്യേട്ടാ എന്ന്... അതും കൂടി കണ്ടതും വല്യേട്ടന് ദേഷ്യം കേറിയില്ലേ... സ്വന്തം ഭാര്യ 12 മണിക്ക് എണീച്ചു ഒരു സർപ്രൈസ് പോട്ടെ ഒരു ബർത്ത്ഡേ വിഷ് ഒക്കെ തരും എന്ന് വിചാരിച്ച ലെ ഞാൻ,,, ദേവു വരെ വിഷ് ചെയ്തു.. എന്നിട്ടും അവര് 😒😒... ഇനി ശെരിക്കും മറന്നതായിരിക്കുമോ... എന്തായാലും എല്ലാം വെള്ളത്തിൽ ആയി... 😒 വല്യേട്ടൻ ചിന്തയിൽ ആണ്ടു... എന്താ പ്ലാനിങ്... വല്യേട്ടൻ റൂമിൽ കയറിയതും എല്ലാവരും ചർച്ചയിൽ ആണ്.... ഈ പരിപാടി കൂടി കഴിഞ്ഞിട്ട് വേണം എനിക്കെന്റെ കെട്ട്യോന്റെ വീട്ടിൽ മുഖം കാണിക്കാൻ.

അപ്പൊ പരിപാടി ഇത്തിരി ഗ്രാൻഡ് ആയിക്കോട്ടെ.. ഇളിച്ചു കൊണ്ട് ആതു പറഞ്ഞു.. ആദ്യം നീ പോയി കോളേജിൽ മുഖം കാണിക്ക് കൊച്ചേ.. ഓഹ്.. അച്ഛൻ അവിടെയും ഒന്ന് കേറാൻ നോക്കി... പ്ലാൻ ഒക്കെ സെറ്റ് ആണ്.. ഇപ്പോൾ എല്ലാവരും അവരവരുടെ കാര്യങ്ങൾ പോയി ചെയ്യ്‌ വല്യേട്ടന് ഡൌട്ട് വന്നാൽ അറിയാലോ.. വരുൺ പറഞ്ഞതും എല്ലാവരും നാല് ഭാഗത്തേക്ക് ഓടി.. 💕 അപ്പൊ നമ്മൾ ഇന്ന് നേരത്തെ കോളേജിൽ നിന്ന് വരുമോ... കോളേജിലേക്ക് ഇറങ്ങാൻ നിക്കുന്ന ടൈമിൽ പാറു ചോദിച്ചു.. എന്തിന് !! വരുൺ നെറ്റി ചുളിച്ചു കൊണ്ട് നോക്കി.. പ്ലാൻ ഒക്കെ ചെയ്തതല്ലേ അപ്പൊ വല്യേട്ടൻ വരുന്നതിന് മുന്നേ സെറ്റ് ചെയ്യണ്ടേ.. പാറു നിഷ്കു അഭിനയിച്ചു കൊണ്ട് ചോദിച്ചു.. അതൊക്കെ വീട്ടിൽ ഉള്ളവർ സെറ്റ് ചെയ്തോളും.. അല്ലേൽ വേറെ വഴി നോക്കണം.. ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ഒരു പരിപാടിക്ക് നിക്കണ്ട... ദേഷ്യത്തോടെ വരുൺ പറഞ്ഞു... ഓഹ് മൂക്കത്താ ശുണ്ഠി... ഓഹ്.. പാറു ഒന്ന് പുച്ഛിച്ചു വിട്ടു.. അല്ലതെ പിന്നെ കു... യിൽ ശുണ്ഠി വരുമോ... വരുണും പുച്ഛിച്ചു വിട്ടു.. അയ്യേ... ബ്ലാഹ്.. വായ പൊത്തിപിടിച്ചു വരുണിനെ അടിമുടി നോക്കിക്കൊണ്ട് പാറു നിന്നു.. നീ വരുന്നുണ്ടേൽ വാ നേരം പോവുന്നു... കാറിൽ കയറി കൊണ്ട് വരുൺ പറഞ്ഞു.. തുള്ളി കൊണ്ട് പാറുവും ഓടി വന്നു ആതുവും കയറി.... 💕

എന്റെ ഫോണിൽ നിന്ന് കണ്ടാണ് നീ മെസ്സേജ് അയച്ചേ എന്ന് പറയല്ലേ.. എന്നാൽ പിന്നെ ഭൂകമ്പം ആയിരിക്കും.. fbyil നിന്നാണെന്ന് പറഞ്ഞാൽ മതി... ദേവു വിഷ് ചെയ്‌തെന്ന് കേട്ടതും പാറു പറഞ്ഞു.. ജാനി എന്താ പ്ലാൻ.. ഫുഡൊക്കെ ഉണ്ടോ.. ആന്റി നല്ല കുക്ക് അല്ലെ... ദേവു വെള്ളമിറക്കി കൊണ്ട് ചോദിച്ചു.. ഉണ്ടാവുമായിരിക്കും.. വല്യേട്ടനെ ഞെട്ടിക്കൽ മാത്രമേ എനിക്കറിയൂ.. ബാക്കി ഒക്കെ എനിക്കും സർപ്രൈസ് ആണ്.. താടിക്കും കൈ കൊടുത്ത് പാറു ഇരുന്നു... അപ്പോഴേക്കും വരുൺ വന്നു ക്ലാസ്സ്‌ എടുക്കാൻ തുടങ്ങിയിരുന്നു... എടി ചിക്കൻ ഐറ്റംസ് ഒക്കെ ഉണ്ടാവില്ലേ... ദേവു വിടാൻ ഉദ്ദേശം ഇല്ല്യാ... നീ വാടി.. വന്നിട്ട് നോക്ക് എന്തൊക്കെ ഉണ്ടെന്ന്... ദേഷ്യം വന്നു പാറു ഉറക്കെ വിളിച്ചു പറഞ്ഞു... എന്താ അവിടെ.. വരുൺ ബുക്ക് എടുത്ത് ടേബിളിൽ വെച്ച് ഉറക്കെ ചോദിച്ചു.. പറയ്.. വീട്ടിൽ എന്തൊക്കെ ഉണ്ടാക്കി എന്ന് ചോദിച്ചതാണെന്ന്... പാറു കുശുകുശുത്തു... ജാൻവിക്ക് വോമിറ്റ് ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞു... എണീറ്റ് നിന്ന് ദേവു പറഞ്ഞു.. അത് പറയാൻ എന്താ അവൾക്ക് നാവില്ലെ.. വരുൺ പുരികം പൊക്കിക്കൊണ്ട് ചോദിച്ചു.. വോമിറ്റ് വന്നു നിക്കുമ്പോൾ വായ തുറന്നാൽ ഇവിടെ ഒക്കെ പിന്നെ സാർ വൃത്തിയാക്കുമോ.. ദേവു രണ്ട് കയ്യും മാറിൽ കെട്ടി കൊണ്ട് ചോദിച്ചു.. Tererereraa.... 😎

വരുൺ പ്ലിങ്ങി കൊണ്ട് രണ്ട് പേരോടും പോവാൻ പറഞ്ഞു.. മൂപ്പർക്ക് അറിയാം മറുപടി കൊടുത്തിട്ട് കാര്യം ഇല്ലെന്ന്... പീരിയഡ് പോയ സന്തോഷത്തിൽ കിട്ടിയ ഗ്യാപ്പിൽ രണ്ടും ക്യാന്റീനിലേക്ക് മുങ്ങി.... വിശപ്പിത്തിരി കൂടുതൽ ആണേ... 💕 വല്യേട്ടൻ ആകെ ധർമ സങ്കടത്തിൽ ആണ് ഗിഫ്റ്റ് പോയിട്ട് ഒരു വിഷ് പോലും കിട്ടിയില്ലല്ലോ... വരുണിന്റെ പിറന്നാൾ ഉണ്ടായി.. 12 മണിക്ക് ആഘോഷിച്ചു,,, പാറുവിന്റെ പിറന്നാൾ ഉണ്ടായി അതും 12 മണിക്ക് ആഘോഷിച്ചു,,, അവരുടെ വെഡിങ് ആനിവേഴ്സറി ഉണ്ടായി അതും കൃത്യം 12 മണിക്ക് ആഘോഷിച്ചു... ഇങ്ങോട്ട് നോക്കെടോ താൻ എങ്ങോട്ടാ ഞാൻ ഇവിടെ പറയുമ്പോൾ വടക്കോട്ട് പോണേ.. ഗദ്ഗദം അറിയിക്കാൻ ആരും ഇല്ലാത്തത് കൊണ്ട് പല്ലിയെ പിടിച്ചു മുന്നിൽ ഇട്ട് കൊണ്ടാണ് വല്യേട്ടന്റെ രോദനം... ചുച്ച്ച്... പല്ലി നന്നായിട്ടൊന്ന് ചിലച്ചു.. സത്യം.. കണ്ടോ പല്ലി ചിലച്ചത്.. 😪..എന്നാലും എന്നേ എന്റെ പൊണ്ടാട്ടി പോലും വിഷ് ചെയ്തില്ല... എവിടെയോ കിടക്കുന്ന ആ പ്രാന്തി ദേവു വരെ വിഷ് ചെയ്തു.. പ്രാന്ത് ആണേലും സ്നേഹം ഉള്ളോളാ...

അതും പറഞ്ഞു വല്യേട്ടൻ പല്ലിയെ നോക്കിയപ്പോൾ പല്ലി പല്ലിയുടെ പാട്ടിന് പോയി.. അല്ല പിന്നെ വല്യേട്ടന്റെ തള്ളും കേട്ടിരുന്നാൽ അന്നം കിട്ടില്ല... (ശോ ഞാൻ മേലെ ഉള്ള വരി എഴുതിയപ്പോൾ പല്ലി ശെരിക്കും ചിലച്ചു 😄😄...എന്താലേ 💃) ആകെ ഡള്ളായിട്ടാണ് വല്യേട്ടൻ ജീപ്പിൽ നിന്നും വീടിന്റെ ഗേറ്റിൽ ഇറങ്ങിയത്... ഇറങ്ങിയതും ഒരു പട്ടി വിത്ത് വായിലൊരു എല്ല്.. എടാ പട്ടി നീ പട്ടി ആണെന്നൊന്നും ഞാൻ നോക്കൂല പട്ടി.. അല്ലേൽ തന്നെ ഞാൻ വെറളി പിടിച്ച പട്ടിയെ പോലെ ആണ് നടക്കുന്നെ അതിനിടയിൽ നീയെന്ന ഒറിജിനൽ പട്ടി വന്നു എല്ലും വായിൽ ഇട്ട് ഒരുമാതിരി പട്ടി ഷോ കാണിച്ചാലുണ്ടല്ലോ പട്ടി എന്റെ സ്വഭാവം മാറും പട്ടി.. മുരിങ്ങ കോലു പോലും കിട്ടാത്ത എന്റെ മുന്നിൽ വന്നു നിന്ന് എല്ലു ഷോ കാണിക്കുന്നോ.. പോടാ പട്ടി,,, പട്ടിച്ചി... ദേഷ്യം കൊണ്ട് ഒരു ലോഡ് കല്ലെടുത്തു വല്യേട്ടൻ പട്ടിക്ക് നേരെ എറിഞ്ഞു.. വല്യേട്ടൻ essay പറഞ്ഞു കഴിഞ്ഞപ്പോഴേക്കും പട്ടി എല്ലും അകത്താക്കി കഴിഞ്ഞിരുന്നു.. കല്ലേറ് കിട്ടിയതും മുരണ്ടു കൊണ്ട് വല്യേട്ടന്റെ അടുത്തേക്ക് പട്ടി വന്നു,,, ഗേറ്റ് അടച്ച് മൂപ്പര് മുറ്റം കടന്നു ഫ്രണ്ട് ഡോർ തുറന്നതും,,,, ഠോ 🎆🧨ഠോ🎉 ഠോ 🎊ഠോ 🎇.... അകത്തു നിന്നും പാർട്ടി പോപ്പർ തലങ്ങും വിലങ്ങും പൊട്ടി,,, അമ്മേ.... നിലവിളിച്ചു കൊണ്ട് വല്യേട്ടൻ തിരിഞ്ഞു മുറ്റത്തേക്ക് ഓടി... പിന്നെ ഒന്ന് സ്റ്റക്ക് ആയി നിന്നു... വേറെ ഒന്നും കൊണ്ടല്ല നേരത്തെ ആട്ടി വിട്ട പട്ടി ഗേറ്റിൽ ചാരി വല്യേട്ടനെയും കാത്ത് നിൽക്കുന്നു.... 😝

ഓടല്ലേ ചെക്കാ ഇങ്ങോട്ട് കേറിവാ.. acp ആണത്രേ acp... പേടിത്തൊണ്ടൻ... അച്ഛന് പിന്നാലെ വന്ന വാവ കയ്യ് രണ്ടും ഊരക്ക് കൊടുത്ത് കൊണ്ട് പറഞ്ഞു.. പേടിത്തൊണ്ടൻ നിന്റെ അച്ഛൻ... ഞാൻ എക്സെർസൈസ് ചെയ്തതല്ലേ.. നിന്നിടത്തു കിടന്നു പുഷ് അപ്പ് എടുത്ത് കൊണ്ട് വല്യേട്ടൻ പറഞ്ഞു.. ഏതായാലും ചമ്മി ഇനി ഇങ്ങ് പോരെ വാ.. അച്ഛൻ മാടി വിളിച്ചു.. പട്ടാളം ഉണ്ടോ അകത്തു വെടി പൊട്ടുന്ന സൗണ്ട് ഒക്കെ കേൾക്കുന്നു... പാന്റ് ശെരിയാക്കി കൊണ്ട് വല്യേട്ടൻ ചോദിച്ചു.. വെടി അല്ല വല്യേട്ടാ ചിലരുടെ പിറന്നാൾ അല്ലെ സർപ്രൈസ്... 😉 കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് പാറു പറഞ്ഞു.. അത് നേരത്തെ പറയണ്ടേ എന്റെ നല്ല ജീവനങ് പോയി... നെഞ്ചിലും കൈ വെച്ച് വല്യേട്ടൻ പറഞ്ഞു.. ഹാളിലേക്ക് കയറിയപ്പോൾ കണ്ടു ""🎊Birthday Wishes വൃന്ദാവനം വീട്ടിലെ പാരഡി പാട്ടുക്കാരാ🎊"" എന്ന്.... ഒടുവിൽ കുറ്റസമ്മതം നടത്തിയല്ലേ.. വല്യേട്ടൻ ഇളിച്ചു കൊണ്ട് ചോദിച്ചു... നീ ഞങ്ങടെ മുത്തല്ലേ.... അമ്മ വല്യേട്ടനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... ഞാൻ വിചാരിച്ചു നിങ്ങളൊക്കെ എന്റെ bdy മറന്നു കാണും എന്ന്.. ച്ഛെ ഞാൻ തെറ്റിദ്ധരിച്ചു ലെ... പാന്റിന്റെ മൂട്ടിൽ കൈ തുടച്ചു കൊണ്ട് മൂപ്പര് ഇളിയോട് ഇളി... അപ്പോഴേക്കും പാറുവും ആതുവും പൊന്നുവും കൂടി ടേബിളിൽ കേക്കും മിട്ടായിയും ചോക്‌ലേറ്റും ഒക്കെ സെറ്റ് ചെയ്തു.... എവിടെ കത്തി എവിടെ.. കൈ നീട്ടി കൊണ്ട് വല്യേട്ടൻ ചോദിച്ചു... ഇന്നാ... കൊഞ്ചി ചിരിച്ചു കൊണ്ട് വാവ കത്തി നീട്ടി... "HBD ACP കള്ളാ.... 🤩"

കേക്കിൽ എഴുതിയ വാചകം വല്യേട്ടൻ ഉറക്കെ വായിച്ചു.. വേണ്ടായിരുന്നു... പ്ലിങ്ങി കൊണ്ട് വല്യേട്ടൻ പറഞ്ഞു... അതാ വല്യേട്ടന് ചേരുന്നെ.. ഇളിച്ചു കൊണ്ട് ആതു പറഞ്ഞു.. ഓ ആയിക്കോട്ടെ.... അതേയ് നോക്കി വെള്ളം ഇറക്കണ്ട പൂവ് എനിക്കാ.. ഹും... കേക്കിലെ പൂവിൽ കണ്ണും നട്ടിരിക്കുന്ന വാവയെ നോക്കി വല്യേട്ടൻ മൊഴിഞ്ഞു... പിന്നെ അങ്ങോട്ട് കേക്ക് മുറിക്കലും തിന്നലും വാരി തേക്കലും ആയിരുന്നു.... അതൊക്കെ കഴിഞ്ഞപ്പോഴേക്കും എല്ലാം മാറ്റി ഫുഡ്‌ സെറ്റ് ചെയ്തു... ഡ്രസ്സ്‌ പോലും മാറാതെ വല്യേട്ടൻ നടുവിൽ സ്ഥാനം പിടിച്ചു.. വീണാമ്മയുടെ കൈപ്പുണ്യം നിറഞ്ഞാടുവായിരുന്നു അവിടെ.. വെജും നോൺ വെജ് ഐറ്റംസ് എല്ലാം ഉണ്ടായിരുന്നു.. വല്യേട്ടന് പിന്നെ നോൺ വെജ് ഇഷ്ടം അല്ലാത്തത് കൊണ്ട് മൂപ്പര് അത് തന്നെ എടുത്തു.. നോൺ വെജ് കണ്ടാൽ മൂപ്പർക്ക് പ്രാന്താ 😇😇....കോഴി ആയത് കൊണ്ട് കോഴി ഐറ്റംസിനോട് ആണ് ചായ്‌വ്.. 🤩

ഫുഡടി കഴിഞ്ഞതും ഒരു റൂം പോലും വിടാതെ വല്യേട്ടൻ കയറി ഇറങ്ങി.. ബാക്കി ഒക്കെ വല്യേട്ടന്റെ പ്രവൃത്തി കണ്ടു അന്തം വിട്ട് നിൽക്കുവാണ് ... സെറ്റ് ആക്കിയില്ലേ... വല്യേട്ടൻ നിരാശയോടെ ചോദിച്ചു.. എന്ത് !!!! വാവ അടക്കം കോറസ് പോലെ ചോദിച്ചു... നിന്റെതിന് സെറ്റ് ആക്കിയ മണിയറ ഇല്ലേ എനിക്ക്.. വല്യേട്ടൻ നാണത്തോടെ ചോദിച്ചു.. ഓടെടാ കള്ള കിളവാ.. വരുൺ പേടിപ്പിച്ചു കൊണ്ട് ചാടിയതും... തല്ലല്ലേ ഒന്ന് പേടിപ്പിച്ചാൽ മതി ഞാൻ നന്നാവും... എന്ന് പറഞ്ഞു റൂമിൽ കേറി മൂപ്പര് വാതിൽ അടച്ചിരിന്നു... ആർത്തിക്കാരാ... വരുൺ വാതിലിൽ തട്ടി കൊണ്ട് പറഞ്ഞു.. ഓ നമുക്ക് റോസും ബലൂണും ഇല്ലെങ്കിലും നടക്കുമെടാ.. വല്യേട്ടൻ റൂമിൽ കിടന്നു ചിരിച്ചു കൊണ്ട് പറഞ്ഞു.... 😁 ......ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story